ഓപ്പറേഷൻ റോം (OPERATION ROME) – 1-‍ാ‍ം ഭാഗം

പാപം ഒരു മുറിവാണ്, കറയല്ല. ക്ഷമ മാത്രം പോരാ,” “TWO POPES” എന്ന സിനിമ യിൽ കർദ്ദിനാൾ ജോർജ് ബെർഗോഗ്ലിയോ പോപ്പ് ബെനഡിക്ട് പതിനാറാമനോട് പറയുന്നു.

പോപ്പ് ബെനഡിക്ട് പതിനാറാമനും കർദിനാൾ ജോർജ്ജ് ബെർഗോഗ്ലിയോയും തമ്മിലുള്ള ഭാവനാത്മകമായ സംഭാഷണമാണ് ഈ സിനിമ. ഏതെങ്കിലും പള്ളിയിൽ അഴിമതി നട ക്കുമ്പോഴെല്ലാം, മാർപ്പാപ്പ, കുറ്റാരോപിതനായ പുരോഹിതനെ സ്ഥലംമാറ്റി സഭയെ കുഴ പ്പത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്ന് കരുതുന്നു. അതിനാൽ മാർപ്പാപ്പയുമായുള്ള സംഭാ ഷണത്തിൽ കർദിനാൾ ജോർജ്ജ് പറയുന്നു, “പുരോഹിതനെ സ്ഥലം മാറ്റുന്നത് പാപങ്ങൾ കഴുകാൻ ശ്രമിക്കുന്നതിനു തുല്യമാണ്. പുരോഹിതൻ സ്ഥിരമായ തൻ്റെ പഴയ പാപങ്ങളു മായി പുതിയ സ്ഥലത്ത് തുടരും. പാപം ഒരു മുറിവാണ്. അത് ഒരു കറയല്ല. അതിന് കഴുലല്ല സൗഖ്യമാണ് ആവശ്യം.” നിങ്ങൾ വായിക്കാൻ പോകുന്ന ഈ നാടകം എഴുതാൻ ഈ സംഭാഷണം എന്നെ പ്രചോദിപ്പിച്ചു. ഞങ്ങളുടെ നാടകത്തിൻ്റെ ചില ഭാഗങ്ങൾ സിനിമ യിൽ നിന്ന് ഞങ്ങൾ എടുത്തിരിക്കുന്നു. ഞങ്ങളുടെ വായനക്കാരോട് സിനിമ കാണാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. ഞങ്ങളുടെ ഈ ചെറിയ നാടകത്തിലൂടെ ദൈവം വായന ക്കാരെ അനുഗ്രഹിക്കട്ടെ!


പശ്ചാത്തലം (BACKGROUND)

ടിപിഎമ്മിലെ രണ്ട് പാസ്റ്റർമാരാണ് ഞങ്ങളുടെ ഈ നാടകത്തിലെ പ്രധാന കഥാപാത്ര ങ്ങൾ. ഒരാൾ ടിപിഎമ്മിൻ്റെ ചീഫ് പാസ്റ്ററും മറ്റേ ആൾ ഞങ്ങളുടെ മുഖ്യകഥാപാത്രമായ റിവർഡേൽ വിശ്വാസ ഭവനത്തിൻ്റെ സെൻറ്റെർ പാസ്റ്ററുമാണ്. അമേരിക്കയിലെ ഒരു സാങ്കൽപ്പിക നഗരമാണ് റിവർഡേൽ. ഞങ്ങൾ ചീഫ് പാസ്റ്ററിനെ “ചീഫ്” (CHIEF) എന്നും സെൻറ്റെർ പാസ്റ്ററിനെ “പാസ്റ്റർ ജോസ്” എന്നും വിളിക്കും. നിരോധിത വെബ്‌സൈറ്റിൻ്റെ (www.malayalam.fromtpm.com) രഹസ്യ വായനക്കാരനാണ് പാസ്റ്റർ ജോസ്. TPM സംവിധാനം തെറ്റാണെന്ന് അദ്ദേഹം മനസ്സിലാക്കി. മുഴുവൻ വ്യവസ്ഥയും മാറ്റി എഴുതാൻ അദ്ദേഹം ആഗ്രഹിക്കുന്നു. പക്ഷേ, ഈ പഴയ സമ്പ്രദായം പൊളിച്ചുമാറ്റാനും പുതിയത് നിർമ്മി ക്കാനും മതിയായ അധികാരങ്ങൾ തനിക്കില്ലെന്ന് അദ്ദേഹം കരുതുന്നു. ഒരുപക്ഷേ അദ്ദേഹത്തെ ചീഫ് ആക്കിയാൽ അയാൾ വിജയിച്ചേക്കാം. എന്നാൽ അദ്ദേഹം എന്നെ ങ്കിലും ചീഫ് ആകുമോ എന്ന് സംശയിക്കുന്നു. ടിപിഎമ്മിൽ നിന്ന് വിട പറഞ്ഞ് ആദ്യം മുതൽ ഒരു പുതിയ കൂട്ടായ്മ ആരംഭിക്കുന്നതാണ് നല്ലത്. ചുരുക്കം ചിലർക്കെങ്കിലും പ്രയോജനം ലഭിക്കും. കയ്യിലുള്ള ഒരു പക്ഷിക്ക് കാട്ടിലുള്ള ഒരു പക്ഷിയുടെ ഇരട്ടി വില യാണ്. അതിനാൽ ടിപിഎം വിടാൻ ജോസ് തീരുമാനിച്ചു. എന്നാൽ വിടപറയുന്നതിനു മുമ്പ്, അദ്ദേഹം ടിപിഎം മാർപ്പാപ്പയുമായി ഒരു അവസാന ഏറ്റുമുട്ടലിന് തയ്യാറാകുന്നു. ഇതാണ് ഞങ്ങളുടെ നാടകം. ഇത് അഞ്ച് എപ്പിസോഡുകളായി വിഭജിച്ചിരിക്കുന്നു.

രംഗം 1 (SCENE 1)

ഞങ്ങൾ‌ ഇരുമ്പിലിയൂരിലെ ടി‌പി‌എം ഹെഡ് ക്വാർട്ടേഴ്സിൻ്റെ അകത്താണ്. ധാരാളം വേല ക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് ഞങ്ങൾ കാണുന്നു. ഈ സ്ഥലത്ത് ഒരിടത്തും ഒരു വിശ്വാസിയെയും കണ്ടെത്താൻ കഴിയാത്തതിനാൽ, ഇത് വേലക്കാരുടെ യോഗമായിരി ക്കണം എന്ന് ഞങ്ങൾ അനുമാനിക്കുന്നു. വേലക്കാരുടെ യോഗത്തിൽ വിശ്വാസികളെ വിശുദ്ധ സ്ഥലത്ത്‌ ചവിട്ടുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു. ഇതിന് ഒരു കാരണമുണ്ട്. വേലക്കാരുടെ യോഗങ്ങളിൽ വേലക്കാർ തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്നു. അതു കൊണ്ട്, വിശ്വാസികളെ അകറ്റിനിർത്തണം. നിറമുള്ള വസ്ത്രം ധരിച്ച ആളുകളുടെ ചെവിയിൽ വെളുത്ത പാപങ്ങൾ ഒരിക്കലും വീഴരുത്. ‘വിശുദ്ധന്മാർ വ്യഭിചാരം ചെയ്യുക യില്ല’ എന്ന് വിശ്വസിക്കുന്ന ഭാവനാ ലോകത്തിൽ താമസിക്കുന്നവരെ നിത്യമായി സാങ്ക ൽപ്പിക ഗ്രഹത്തിൽ സൂക്ഷിക്കണം. വിശുദ്ധന്മാരെ സാധാരണക്കാരിൽ നിന്ന് വേർതിരി ക്കുന്ന രേഖ (LINE) ഒരിക്കലും മങ്ങരുത്. വിശുദ്ധന്മാരെ എല്ലായ്പ്പോഴും ഒരു പടി മുകളിൽ ആയി കാണണം. അവരുടെ മരിച്ച പ്രവൃത്തികളുടെ ദുർഗന്ധം വെളുത്ത ശവക്കുഴികൾ ക്കുള്ളിൽ മറച്ചുവെക്കണം. അതിനാൽ, പതിനൊന്നാമത്തെ കല്പന മോശെ നൽകിയ നിലവിലുള്ള പത്ത് കല്പനയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

വേലക്കാരുടെ യോഗം നടക്കുമ്പോൾ ആരും വശ്വാസ ഭവനം സന്ദർശിക്കരുത്.” പതിനൊന്നാമത്തെ കല്പന.

രംഗം 1a (SCENE 1a)

പാസ്റ്റർമാർ പരസ്പരം കൈ കൊടുക്കുന്നത് ഞങ്ങൾ കാണുന്നു. പാസ്റ്റർ ജോസ്, ടി‌പി‌എ മ്മിൻ്റെ മഹത്തായ നൈപുണ്യനായ എസ് സുന്ദറിന് മനസ്സിലാകാത്ത ഒരു സ്വരത്തിൽ ചൂളം അടിക്കുന്നു.

പാസ്റ്റർ സുന്ദർ – പാസ്റ്റർ ശനി, അത് ഏത് പാട്ടാണ്?

പാസ്റ്റർ ജോസ് – ഇതിനുമുൻപ് കേട്ടിട്ടില്ലേ?

പാസ്റ്റർ സുന്ദർ – ഇല്ല 

പാസ്റ്റർ ജോസ് – ഇത് ഫാനി ക്രോസ്ബിയുടേതാണ്. അവളുടെ ചെറുപ്പത്തിൽ അത് എഴുതി. 

പാസ്റ്റർ എസ് സുന്ദർ, പാസ്റ്റർ ജോസിനെ പരിഹസിക്കുന്നു. TPM ഇതര ഗാനങ്ങൾ ആലപി ക്കുന്നത് ടിപിഎം വിലക്കുന്നു എന്ന് ജോസിനെ ഓർമ്മിപ്പിക്കുന്നതുകൊണ്ട് ഒരു ഗുണ വുമില്ലെന്ന് അയാൾക്കറിയാം. യേശുവിനെ സ്തുതിക്കുന്ന പാട്ടുകളിൽ എന്താണ് തെറ്റ് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം! എന്നാൽ ഈ നിരോധനത്തിന് ഒരു കാരണമുണ്ട്. വാക്കുകൾ ശക്തമാണ്. വാക്കുകൾക്ക് ജനങ്ങളെ ചിരിപ്പിക്കാനും കരയിക്കാനും കലാ പമുണ്ടാക്കാനും കഴിയും. വാക്കുകൾ രാജ്യങ്ങളെ അട്ടിമറിക്കുന്നു. അതിനാൽ നമ്മുടെ അംഗങ്ങ ളുടെ കാതുകളിൽ പതിക്കുന്ന വാക്കുകൾ കേൾക്കുന്നതിലും തടയുന്നതിലും വളരെയധികം ശ്രദ്ധിക്കണം. അതിനാൽ, ഞങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ നിരന്തരം നിലനിർത്താനും അനുയായികളുടെ മനസ്സിനെ സ്ഥിരപ്പെടുത്താനും ഞങ്ങൾ ഓരോ വർഷവും ടിപിഎമ്മിന്റെ പ്രത്യേക പദപ്രയോഗങ്ങളുമായി പുതിയ രാഗങ്ങൾ രചിച്ചു കൊണ്ടിരിക്കുന്നു. ടിപിഎം ഇതര ഗാനങ്ങളുടെ ഉപയോഗം നിരോധിച്ചുകൊണ്ട് ഞങ്ങൾ മുഖ്യധാരാ ക്രിസ്ത്യൻ പദങ്ങളും അരിക്കുന്നു. ഇത് അവരുടെ തീവ്രവാദ സ്വഭാവം നില നിർത്തുന്നു. നമ്മുടെ ആടുകൾ നമ്മുടെ നിയന്ത്രണത്തിൽ നിന്നും പുറത്തുപോകാതി രിക്കാൻ വേണ്ടി ടിപിഎം ഇതര ഗാനങ്ങൾ നിരോധിക്കുക മാത്രമല്ല, ടിപിഎം അല്ലാത്ത വരുടെ പ്രസംഗം, ടിപിഎം ഇതര പങ്കാളികളുമായുള്ള വിവാഹം, ടിപിഎം അല്ലാത്ത സഭ കളിലെ കൂട്ടായ്മ തുടങ്ങിയവയും ഞങ്ങൾ തടഞ്ഞിട്ടുണ്ട്. എന്നാൽ ജോസ്! ദൈവമേ!! ഈ ജ്ഞാന മുത്ത് ആരാണ് അദ്ദേഹത്തിന് നൽകുന്നത്? ടിപിഎം ഇതര കാര്യങ്ങൾ നിരോധി ക്കുന്ന പ്രോട്ടോക്കോളുകൾ, നിയമങ്ങൾ, ചട്ടങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിൽ ഞങ്ങ ളുടെ സ്ഥാപകരുടെ രഹസ്യ പരിപാടിയെ ക്കുറിച്ച് ആരാണ് അദ്ദേഹത്തെ ബോധ്യപ്പെടു ത്തുക? എസ് സുന്ദർ പോലും ഈ ഉന്നതതല രഹസ്യത്തെക്കുറിച്ച് അജ്ഞനാണ്. ടി‌പി‌എ മ്മിൽ‌ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് “എന്തുകൊണ്ട്-എങ്ങനെ” എന്ന് അറിയാൻ‌ അയാ ൾക്ക്‌ താല്പര്യമില്ല. രാഷ്ട്രീയത്തിലാണ് കൂടുതൽ താല്പര്യം. അതെ, രാഷ്ട്രീയം! ഒരു വെളുത്ത പക്ഷി, ജോസിനെ ക്കുറിച്ചുള്ള മസാലകൾ പതിവായി തൻ്റെ ചൊറിയുന്ന ചെവിയിൽ ഇടുന്നുപെൺപക്ഷികളുടെ ഒരു ശൃംഖല തന്നെ അയാൾക്കുണ്ട്, അവർ പതിവായി ചെവിയിൽ വെളുത്ത മാലിന്യ വിസര്‍ജ്ജനങ്ങൾ ഇടുന്നു.

ടിപിഎമ്മിൻ്റെ അടുത്ത ചീഫ് ആകുക എന്നത് എസ് സുന്ദറിൻ്റെ ചിരകാല സ്വപ്നമാണ്. എങ്കിലും പ്രായോഗിക യാഥാർത്ഥ്യം മനസിലാക്കാൻ അദ്ദേഹം ഒരു മുനിയെപ്പോലെ ബുദ്ധിമാനാണ്. വീണ്ടും മലയാളിയോ തമിഴനോ ആയി ജനിച്ചില്ലെങ്കിൽ, TPM മഹത്വ ത്തിൻ്റെ സിംഹാസനത്തിൽ ഇരിക്കാൻ അദ്ദേഹത്തിന് അവസരമില്ല എന്നതാണ് പ്രായോ ഗിക സത്യം. എന്നാൽ അവൻ സ്വപ്നം കാണുന്നത് അവസാനിപ്പിക്കണമെന്നാണോ ഇതിന ർത്ഥം? അവൻ്റെ വിദൂരമായ അവസരങ്ങൾ കണക്കിലെടുക്കാതെ, ജോസ് എന്ന പേര് നശിപ്പിക്കാൻ അയാൾ പഠിച്ച പണി പതിനെട്ടും നോക്കും. കാരണം, ഓരോ ജോസിനെയും അയാളുടെ വഴിയിൽ നിന്ന് നീക്കംചെയ്യുമ്പോഴും അയാൾ തൻ്റെ സ്വപ്നത്തോട് ഓരോ ഇഞ്ച് അടുക്കുന്നു, എത്ര അസാധ്യമാണെങ്കിലും. അതുകൊണ്ട് എസ് സുന്ദർ ചീഫുമായി ഒരു രഹസ്യ കൂടിക്കാഴ്ച നടത്തുന്നു. ജോസിനെ ക്കുറിച്ചുള്ള തെളിവുകൾ അദ്ദേഹം ശേഖരിക്കുന്നു, അത് അദ്ദേഹം ചീഫിൻ്റെ ചെവിയിലേക്ക് നേരിട്ട് എത്തിക്കുന്നു. ഈ സംഘടനയോട് വിശ്വസ്തനായിരിക്കുക എന്ന ദൗത്യം പൂർത്തിയായപ്പോൾ, അവൻ തൻ്റെ സമപ്രായക്കാർക്കിടയിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ജോസിനെ പറ്റി ചീഫുമായി ഒന്നും സംസാരിച്ചിട്ടില്ല എന്ന മട്ടിലാണ് അയാൾ പ്രവർത്തിക്കുന്നത്. പാസ്റ്റർ ജോസിനെ തകർ ക്കാനായി താൻ ആസൂത്രണം ചെയ്ത പരിപാടി ആരും ഒരിക്കലും അറിയുകയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. പക്ഷെ അതേ തന്ത്രം അയാളുടെ പുറകിൽ അയാൾക്കെതിരെ കളിക്കാൻ കഴിയുന്ന മറ്റുള്ളവർ ഉണ്ടെന്ന് അവനറിയില്ല. മറ്റ് രഹസ്യ മീറ്റിംഗുകളും നട ക്കുന്നുണ്ടാകാം! സംഘടനാ രാഷ്ട്രീയം സങ്കീർണ്ണമാണ്. ഇത് പലർ കളിക്കുന്ന ഒരു ചെസ്സ് ഗെയിം പോലെയാണ്. ഇപ്പോഴത്തെ ചീഫ് ഈ കലയിൽ ഒരു മാസ്റ്ററായിരുന്നുവെന്നും അത് അയാളുടെ വിജയത്തിൻ്റെ താക്കോലാണെന്നും എല്ലാവർക്കും അറിയാം. 

രംഗം 2 (SCENE 2)

അവസാനം, രണ്ട് ദിവസത്തെ വേലക്കാരുടെ യോഗത്തിനുശേഷം എല്ലാവരും ഇരുമ്പിലി യൂരിൽ നിന്നും പുറപ്പെടുന്നു. അവരെല്ലാം അവരുടെ സാമ്രാജ്യത്തിലേക്ക് മടങ്ങുന്നു. കുറച്ച് മാസങ്ങൾക്കുള്ളിൽ, പാസ്റ്റർ ജോസിനെ റിവർഡേൽ വിശ്വാസ ഭവനത്തിലേക്ക് സ്ഥലം മാറ്റുന്നു. അമേരിക്കയിലെ റിവർഡേലിലേക്ക് പാസ്റ്റർ ജോസിനെ മാറ്റിയ വാർത്ത 550 വോൾട്ടിൻ്റെ ശക്തിയോടെ എസ് സുന്ദറിനെ ഞെട്ടിച്ചു. ഇത് തീരെ പ്രതീക്ഷിക്കാത്ത ദുരന്തം പോലെയാണ്. പാസ്റ്റർ ജോസിനെ എങ്ങനെ ഒരു വിദേശ രാജ്യത്തേക്ക് സ്ഥലം മാറ്റാം? അവൻ വൃത്തികെട്ടവൻ അല്ലേ? എന്തുകൊണ്ട് ഞാനല്ലാതെ ജോസ്? എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നില്ലേ? ഞാൻ ബിരുദധാരിയല്ലേ? എനിക്ക് ഒരു വലിയ ആരാധകവൃന്ദം ഇല്ലേ? ഞാൻ ചീഫിന് എപ്പോഴെങ്കിലും ദശാംശം കൊടുക്കാതിരുന്നോ? ഞാൻ വിനയാന്വിതനല്ലേ?” ഇവ എസ് സുന്ദറിനെ രാവും പകലും വേട്ടയാടുന്ന ചോദ്യങ്ങ ളായി മാറി. അയാൾ വളരെ വിഷാദത്തിലാണ്! ഇപ്പോൾ രണ്ട് ദിവസമായി അയാൾ മുറി പൂട്ടി അകത്തിരിക്കുന്നു. അയാൾ ഭക്ഷണം പോലും കഴിച്ചിട്ടില്ല. പാസ്റ്റർ പ്രാർത്ഥിക്കയും ഉപവസിക്കയും ചെയ്യുന്നുവെന്ന് പുറത്തുനിന്നുള്ള ആളുകൾ ചിന്തിക്കുന്നു. അമേരിക്കൻ പട്ടണമായ റിവർഡെയ്‌ലിലേക്ക് ജോസിനെ സ്ഥലം മാറ്റിയതിൽ അയാൾ വിലപിക്കുക യാണെന്ന് അവർക്കറിയില്ല! എന്നാൽ ഈ കൾട്ടിൻ്റെ ദൈവം കൃപയും കരുണയും ഉള്ളവ നാണ്! എസ് സുന്ദർ ഉടൻ പെൺപക്ഷി ശൃംഖല വഴി, റിവേർഡെൽ സഭയിലെ വിശ്വാസി കളാണ് ജോസിനെ ആവശ്യപ്പെട്ടത് എന്ന വാർത്ത ശേഖരിച്ചു. ചീഫ്, എസ് സുന്ദറിനെ ക്കാൾ കൂടുതലായി ജോസിനെ പരിഗണിച്ചിട്ടില്ല! ടിപിഎമ്മിലെ ഏറ്റവും ധനികനായ സഹോദരൻ മൈക്കൾ ആണ് പാസ്റ്റർ ജോസിനെ റിവർഡെയ്‌ലിലേക്ക് അയയ്ക്കാൻ വ്യക്തിപരമായി ആവശ്യപ്പെട്ടത്. സ്വർണ്ണ ഖനികളുടെ ഉടമയുടെ ആവശ്യം ചീഫ് പാസ്റ്റ റിന് എങ്ങനെ നിരസിക്കാൻ കഴിയും?

റിവർഡെൽ സഭയിലേക്ക് സ്വാഗതം

സ്വന്തം പ്രവൃത്തിയിൽ ചീഫിന് അതൃപ്തിയുണ്ടായിരുന്നു. അയാൾക്ക്‌ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അന്താരാഷ്ട്ര കൺവെൻഷനിൽ കഴിഞ്ഞ തവണ ജോസിനെ കണ്ട പ്പോൾ മുതൽ മൈക്കൾ സഹോദരൻ രണ്ടുവർഷമായി ഇത് അഭ്യർത്ഥിക്കുന്നു. ചീഫ് തന്ത്രം പ്രയോഗിച്ചു. റിവർഡേൽ വിശ്വാസ ഭവനത്തിൽ സിസ്റ്റർ മെലിസയെ അദ്ദേഹം രഹസ്യമായി വിളിച്ചു. പാസ്റ്റർ ജോസിൻ്റെ പ്രവൃത്തികൾ ശ്രദ്ധിച്ച് എല്ലാ നീക്കങ്ങളും റിപ്പോർട്ടു ചെയ്യാൻ അദ്ദേഹം അവളോട് ആവശ്യപ്പെട്ടു. ലോക്കൽ വിശ്വാസ ഭവനങ്ങ ളിലെ സഹോദരന്മാരുടെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും സെൻറ്റെർ പാസ്റ്റർമാർ സാധാരണയായി സഹോദരിമാരോട് ആവശ്യപ്പെടുന്നു. അതു പോലെ, സംശയാലുക്കളായ സെൻറ്റെർ പാസ്റ്റർമാരുടെ എല്ലാ പ്രവർത്തനങ്ങളും നിരീ ക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ചീഫ് പാസ്റ്റർമാർ സെൻറ്റെർ മദർമാരോടും മൂപ്പന്മാ രോടും ആവശ്യപ്പെടുന്നു. ആരെങ്കിലും എപ്പോഴും ആരെയെങ്കിലും നിരീക്ഷിക്കുകയും ടിപിഎമ്മിൽ ആരോടെങ്കിലും രഹസ്യമായി റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. ടിപിഎ മ്മിലെ രാഷ്ട്രീയം പലർ കളിക്കുന്ന ചെസ്സ് ഗെയിമാണെന്ന് ഞാൻ നേരത്തെ മുന്നറിയിപ്പ് നൽകിയില്ലേ? ആരെങ്കിലും എവിടെ നിന്നെങ്കിലും ആരെയെങ്കിലും തോൽപ്പിക്കും! അതുകൊണ്ട് വിശുദ്ധന്മാർ ഇത്രയധികം ജാഗ്രത പുലർത്തുകയും നിരീക്ഷിക്കയും ചെയ്യു ന്നതിൽ അതിശയിക്കാനൊന്നുമില്ല.

രംഗം 3 (SCENE 3)

റിവർഡേൽ വിശ്വാസ ഭവനത്തിൽ ഞങ്ങൾ പാസ്റ്റർ ജോസിനെ കാണുന്നു. സിസ്റ്റർ മെല്ലി സയുമായി അദ്ദേഹം എന്തോ ചർച്ച ചെയ്യുന്നു. റിവർഡേൽ വിശ്വാസ ഭവനത്തിൻ്റെ സെൻ റ്റെർ മദർ ആണ് സിസ്റ്റർ മെല്ലിസ.

നിങ്ങളിൽ, സെൻറ്റെർ മദർ എന്ന പദത്തെ ക്കുറിച്ച് അറിവില്ലാത്തവരെ അറിയിക്കട്ടെ, സീയോനിലേക്ക് യാത്ര ചെയ്യുന്ന കപ്പലിൻ്റെ വനിതാ കമ്പാർട്ടുമെൻറ്റിൻ്റെ വനിതാ ക്യാപ്റ്റനാണ് സെൻറ്റെർ മദർ. ഇവർക്ക് എല്ലാ സഹോദരിമാരെയും ബന്ധിച്ചിരിക്കുന്ന ടിപിഎം കെട്ടിടത്തിൽ ഒരു പ്രത്യേക വിഭാഗമുണ്ട്.

നിയമങ്ങളും ചട്ടങ്ങളും കൊണ്ട് ബന്ധിച്ചിരിക്കുന്നു! എപ്പോൾ പാടണം, എപ്പോൾ പാട രുത്, എവിടെ നോക്കണം, എവിടെ നോക്കരുത്, എന്ത് പാചകം ചെയ്യണം, എന്ത് പാചകം ചെയ്യരുത്, എന്ത് പാടണം, എന്ത് പാടരുത്, ഏത് വസ്ത്രം ധരിക്കണം, ഏത് വസ്ത്രം ധരി ക്കരുത് (മുറി കൈയ്യനോ മുഴു കൈയ്യനോ), എവിടെ പോകണം, എവിടെ പോകരുത്,  അങ്ങനെ പാലിക്കേണ്ട ആയിരക്കണക്കിന് നിയമങ്ങളുണ്ട് (ഇത് പരിശോധിക്കുക). സെൻറ്റെർ മദർ ഒരു വാർഡൻ പോലെയാണ്. സഹോദരന്മാരുമായി സംസാരിക്കാൻ ശ്രമിക്കുന്ന സഹോദരിമാരെ ശിക്ഷിക്കുക എന്നതാണ് അവളുടെ പ്രധാന ചുമതല.

എല്ലാ ഇസ്രായേല്യരെയും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ മോശെയ്ക്ക് ബുദ്ധിമുട്ടുണ്ടായ പ്പോൾ, അവരെ നയിക്കാനായി 70 മൂപ്പന്മാരെ നിയമിച്ചു. എന്നാൽ പുരുഷ ഇസ്രായേല്യരെ സ്ത്രീ ഇസ്രായേല്യരിൽ നിന്ന് അകറ്റി നിർത്തുന്നതിന് അദ്ദേഹം 70 സ്ത്രീകളെയും 70 പുരുഷ മൂപ്പന്മാരെയും നിയമിച്ചിട്ടില്ല. സഭയുടെ അടിസ്ഥാന കല്ലുകളായി യേശു 12 അപ്പൊസ്തലന്മാരെ നിയമിച്ചപ്പോൾ, സ്ത്രീ ശിഷ്യകൾ പുരുഷ ശിഷ്യന്മാരുമായി സംസാ രിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ 12 സ്ത്രീ അപ്പൊസ്തലന്മാരെയും 12 പുരുഷ അപ്പൊസ്തല ന്മാരെയും നിയമിച്ചിട്ടില്ല. മഗ്ദലന മറിയയും മാർത്തയെയും യോഹന്നാൻ, യാക്കോബ്, പത്രോസ് എന്നിവരുമായി സംസാരിച്ചപ്പോൾ യേശു സംശയിച്ചില്ല. സഭയിൽ ഒരു ബിഷ പ്പിനെയോ അധ്യക്ഷനെയോ നിയമിക്കാൻ അപ്പൊസ്തലനായ പൗലോസ് തിമൊഥെയൊ സിനോട് ആവശ്യപ്പെട്ടപ്പോൾ, ഒരിക്കലും സ്ത്രീ-പുരുഷ അധ്യക്ഷന്മാരെ നിയമിക്കാൻ തിമൊഥെയൊസിനോട് ആവശ്യപ്പെട്ടില്ല. സ്ത്രീകളെ കൈകാര്യം ചെയ്യാൻ ഒരു വനിതാ മേധാവിയെ നിയമിക്കേണ്ടതിൻ്റെ ആവശ്യകത TPM വിശ്വാസ ഭവനങ്ങളിൽ മാത്രമേ കാണുകയുള്ളു. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവഭക്തരായ ജനങ്ങളുടെ കൂട്ടായ്മയിൽ ഇത് ഒരിക്കലും ആവശ്യമായിരുന്നില്ല.

ക്രിസ്തുവിൻ്റെ അനുയായികൾക്കിടയിൽ വിശ്വാസക്കുറവ് ഒരിക്കലും ഇത്ര തകർന്നതായി രുന്നില്ല. വിശ്വാസമില്ലാത്തയിടത്ത് അസുരക്ഷാ അവസ്ഥയുണ്ട്. സംശയം ഉള്ളിടത്ത് ഭയം, രഹസ്യം, നുണ, അസൂയ, തകർച്ച, കോപം, അങ്ങനെ എല്ലാ തിന്മകളും ഉണ്ട്. അത്ത രത്തിലുള്ള എല്ലാ തിന്മകളുടെയും കേന്ദ്രമാണ് ടിപിഎം. സെൻറ്റെർ മദർക്ക് സഹോദരി മാരെ എപ്പോഴും സംശയമാണ്, കാരണം അവൾ കാണാത്തപ്പോൾ കപ്പലിന് ചേതം വരു ത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കണ്ണാടിയിൽ നോക്കാൻ ആരെങ്കിലും അവളോട് പറ യണം. അവളെ ഏറ്റവും കൂടുതൽ ഒറ്റിക്കൊടുക്കുന്ന വ്യക്തി അവിടെ കാണും.

പാസ്റ്റർ ജോസ് (മെല്ലിസയുമായി സംസാരിക്കുന്നു): ചീഫ് പാസ്റ്ററിന് ഞാൻ നിരവധി കത്തുകൾ എഴുതി, പക്ഷേ അദ്ദേഹം ഒന്നിനും മറുപടി നൽകിയില്ല!

ഈ കത്തുകളുടെ ഉള്ളടക്കമെന്താണെന്ന് സെൻറ്റെർ മദർ മെല്ലിസക്ക് അറിയാം! അവൾ അവ വലിച്ചുകീറി തുറന്ന് വായിച്ചശേഷം തിരിച്ച് കവറിൽ ഭദ്രമായി വച്ചിരുന്നു. പാസ്റ്റർ ജോസ് കത്തുകൾ പോസ്റ്റിലിടാൻ നിയോഗിച്ച പയ്യൻ റോബിൻ, സെൻറ്റെർ മദറിൻ്റെ രഹസ്യ ജോലിക്കാരനാണ്. ഈ കത്തുകൾ അയയ്‌ക്കുന്നതിന്‌ മുമ്പ്‌ അവൻ വിശ്വസ്‌തത യോടെ അവളുടെ അടുത്ത്‌ കൊണ്ടുവരുമായിരുന്നു. ടിപിഎമ്മിൻ്റെ കിങ്കരന്മാർ ഈ കത്തുകൾ വായിച്ചശേഷം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്ന് അവൾക്കറിയാം.

മെല്ലിസ: നിങ്ങൾ ഇത് ശരിയായ വിലാസത്തിൽ അയച്ചുവെന്ന് ഓർക്കുന്നുണ്ടോ?

പാസ്റ്റർ ജോസ്: കാര്യങ്ങൾ മറക്കുന്ന അൽഷിമേഴ്‌സ് രോഗം എനിക്കുണ്ടോ?

മെല്ലിസ മൗനം പാലിക്കുന്നു.

പാസ്റ്റർ ജോസ്: എന്ത് ചെയ്യണമെന്ന് എനിക്കറിയാം.

സെൻറ്റെർ മദർ: നിങ്ങളുടെ അടുത്ത നീക്കം എന്താണ് പാസ്റ്റർ?

പാസ്റ്റർ ജോസ്: ഓപ്പറേഷൻ റോം?

സെൻറ്റെർ മദർ: ഓപ്പറേഷൻ റോം?

മെല്ലിസ മുഖം ചുളിക്കുന്നു. ജോസിന് ഭ്രാന്ത് പിടിച്ചുവെന്ന് അവൾ കരുതുന്നു. റോം എന്ന വാക്കുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് അവൾക്ക് ഒരു സൂച നയും ഇല്ല? ഇത് കത്തോലിക്കാ സഭയുടെ ആസ്ഥാനമാണെന്ന് ഉറപ്പാണ്. എന്നാൽ ജോസിനും ടിപിഎമ്മിനും ഇതുമായി എന്താണ് ബന്ധം? പാസ്റ്റർ ജോസ്, റോം എന്നതു കൊണ്ട് ഇരുമ്പിലിയൂരിലെ ടിപിഎമ്മിൻ്റെ ആസ്ഥാനം എന്നാണ് ഉദ്ദേശിച്ചതെന്ന് അവ ൾക്ക് യാതൊരു അറിവുമില്ല.

പാസ്റ്റർ ജോസ്: നാളെ ഞാൻ ആസ്ഥാനത്തേക്ക് (HEAD QUARTERS) പോകുന്നു. ഇന്ത്യയിലേ ക്കുള്ള എൻ്റെ ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ ഞാൻ റോബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സെൻറ്റെർ മദർ (പാസ്റ്റർ ജോസിനോട്): നാളെയോ…? ദൈവമേ..! നിങ്ങൾ നേരത്തെ എന്തുകൊണ്ട് പറഞ്ഞില്ല? ചീഫ് പാസ്റ്ററിനായി ഞാൻ കുറച്ച് ചോക്ലേറ്റുകൾ വാങ്ങുമായി രുന്നു. ഷിക്കാഗോയിലെ വോസ്ജെസ് ഹട്ട്-ചോക്ലേറ്റ് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്.

റോബിനുമായി കൂട്ടുപിടിച്ച് ചോക്ലേറ്റുകൾ ക്രമീകരിക്കുന്നതിനായി അവൾ വേഗത്തിൽ ഓടുന്നു (സാധ്യമെങ്കിൽ ഈ രാത്രി തന്നെ). ജോസിനോട് പുതിയ സംഭവവികാസങ്ങളെ ക്കുറിച്ച് ചോദിക്കുന്നത് അവൾ മറന്നു. അവൻ്റെ വികസന മാലിന്യങ്ങളെല്ലാം അവൾക്ക റിയാം. സ്വന്തം കമാൻഡറിന് ഒരു സമ്മാനം അയയ്‌ക്കാമെന്ന പ്രതീക്ഷയിൽ അവൾ കൂടുതൽ ആവേശത്തിലാണ്. സമ്മാനങ്ങൾ വാങ്ങാൻ അവൾക്ക് സമയമില്ല. രാവിലെ പാസ്റ്റർ ജോസ് സ്ഥലം കാലിയാക്കും. അവൾക്ക് റോബിനെ അവൻ്റെ സ്വപ്നങ്ങളിൽ നിന്ന് ഉണർത്തണം! റോബിൻ പിന്നീട് കടയിലേക്ക് ഓടണം! അർദ്ധരാത്രിയാണെങ്കിലും പ്രശ്ന മല്ല. വിശുദ്ധ അമ്മ ചോക്ലേറ്റുകൾ കൊടുത്ത്‌ മാർപ്പാപ്പയെ സന്തോഷിപ്പിക്കാൻ ആഗ്രഹി ക്കുന്നു. അവളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നഗരം പൂർണമായി ഉറക്കത്തിൽ നിന്ന് ഇളക്കണം. വിശുദ്ധന്മാർ തങ്ങളുടെ ആവശ്യങ്ങൾ ഭക്തന്മാരോട് വെളിപ്പെടുത്തുന്ന പതിവ് രീതിയാണിത്. എല്ലാം കൃത്യസമയത്ത്! നേരത്തെയുള്ള പ്ലാനിംഗ് ഇല്ല. പെട്ടെന്ന് അവർ ആവശ്യപ്പെടുന്നു, ഉടനെ തന്നെ അവർക്ക് അത് കിട്ടണം.

തുടരും…..

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *