സംക്ഷേപം (RECAP): കഴിഞ്ഞ എപ്പിസോഡിൽ, ടിപിഎം ടീമിൽ നിന്ന് രാജിവയ്ക്കാൻ പാസ്റ്റർ ജോസ് ആഗ്രഹിക്കുന്നതായി നമ്മൾ കണ്ടു. ഈ കൾട്ടിന് പുറത്ത് ഒരു പുതിയ ഇന്നിംഗ്സ് ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ പേപ്പറുകൾ കൊടുക്കുന്നതിനു മുമ്പ് അദ്ദേഹം അവസാന ഓവർ എറിയാൻ തീരുമാനിച്ചു. അദ്ദേഹം ഒരു സ്പിൻ എറിഞ്ഞ് ക്യാപ്റ്റനെ ഒരു എൽബിഡബ്ല്യുവിൽ കുടുക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ചീഫിനെ കണ്ട് TPM വീണുകിടക്കുന്ന അഗാധകൂപത്തെ കുറിച്ച് ബോധ്യപ്പെടുത്താൻ ശ്രമിക്കും. അതിനാൽ അദ്ദേഹം റിവർഡെയ്‌ലിൽ നിന്ന് ആസ്ഥാനത്തേക്ക് (HEAD QUARTERS) വിമാനം കയറി. ഇരുമ്പിലിയൂരിൽ അദ്ദേഹത്തെ കാത്തിരിക്കുന്നത് എന്താണെന്ന് നമുക്ക് നോക്കാം.
രംഗം 1 (SCENE 1)
ചെന്നൈയിൽ വന്നിറങ്ങിയ EMIRATES എയർലൈൻസ് ഇകെ 544 ൽ നിന്ന് പാസ്റ്റർ ജോസ് പുറത്തുവരുന്നത് ഞങ്ങൾ കാണുന്നു. അത് വളരെ നീണ്ട ഒരു യാത്രയായിരുന്നു. പാസ്റ്റർ ജോസിനെ സ്വീകരിച്ചു കൊണ്ടുവരാൻ ആസ്ഥാനത്തു നിന്ന് ഒരു അസിസ്റ്റൻറ്റ് വേലക്കാ രനെ അയച്ചിട്ടുണ്ട്. ഈ ജൂനിയർ അസിസ്റ്റൻറ്റ് പാസ്റ്റർ ജോസിനെ പ്രതീക്ഷിച്ച് AIRPORT ഗേറ്റിൽ നിൽക്കുന്നു, പാസ്റ്റർ ജോസ് പുറത്തുവരാൻ കാത്തിരിക്കുന്നു. ഇതിനിടയിൽ, എയർ ഹോസ്റ്റസ് ചുറ്റിക്കറങ്ങുന്നത് അയാളുടെ കണ്ണുകൾ തേടുന്നു. എല്ലാത്തിനുമുപരി, അവനും നമ്മളെപ്പോലെയുള്ള ഒരു മനുഷ്യനാണ്! സഭക്കുള്ളിൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്ന ചെറുപ്പക്കാരായ പെൺകുട്ടികളോട് അദ്ദേഹം വളരെ കർക്കശ ക്കാരനാണെന്നത് സത്യമാണ്. അദ്ദേഹത്തെ ലോക്കൽ വിശ്വാസ ഭവനത്തിലേക്ക് മാറ്റിയ പ്പോൾ, സഭയുടെ നിയമങ്ങൾ പാലിക്കുന്നതിൽ ചെറിയ ഒരു അലക്ഷ്യം പോലും സഹി ക്കില്ലെന്ന് ഉടൻ പ്രഖ്യാപിച്ചു. പുതിയ ബ്രദർ വളരെ കർശനക്കാണെന്ന് വിശ്വാസികൾ പരദൂഷണം പറയാൻ തുടങ്ങി. എന്നാൽ ഇവിടെ, സഭക്ക് പുറത്ത്, ഈ വിമാനത്താവള ത്തിൽ, അവൻ ഒരു ചെറിയ നിസ്സാര മട്ടിലാണ്. പെട്ടെന്ന് പാസ്റ്റർ ജോസ് പുറത്തുവരുന്നത് അയാൾ കാണുന്നു.
ജോസിനെ ബാഗുകൾ എടുക്കാനായി ജൂനിയർ, ജോസിൻ്റെ അടുത്തേക്ക് വേഗത്തിൽ ഓടുന്നു, എന്നാൽ ജോസ് നിരസിക്കുന്നു! ജോസ് സാധാരണ ടിപിഎം വിശുദ്ധന്മാരെ പ്പോലെയല്ല. സാധാരണ ടിപിഎം വിശുദ്ധന്മാർ ജൂനിയർമാരെ അവരുടെ പരിചാരകരാ ക്കുന്നു. അവർ മറ്റുള്ളവരെ കൊണ്ട് അവരുടെ ഭാരം എടുപ്പിക്കുന്നു. അത് നടക്കുമ്പോൾ വിശുദ്ധ ബൈബിളുകൾ എടുക്കുന്നതിൻ്റെ ഭാരമോ അതോ അവർ യാത്രചെയ്യുമ്പോൾ അവരുടെ ലഗേജ് ബാഗുകൾ ചുമക്കുന്നതിൻ്റെ ഭാരമോ ആകട്ടെ. കൺവെൻഷനുകൾക്ക് പോകുമ്പോഴും അവർക്ക് സഹായം ആവശ്യമാണ്. പാസ്റ്ററുടെ സഹായിയായി നിയമിത നായ ഒരു ജൂനിയർ, പാസ്റ്റർ പോകുന്നിടത്തെല്ലാം കൂടെ യാത്ര ചെയ്യും. പാസ്റ്ററുടെ ബാഗ് എടുക്കുക, ബൈബിൾ ചുമന്ന് അയാളുടെ പുറകിൽ നടക്കുക, വസ്ത്രങ്ങൾ കഴുകുക, തേക്കുക, അടുക്കളയിൽ നിന്ന് മുറിയിലേക്ക് ഭക്ഷണ ട്രേ കൊണ്ടുവരുക, സഹോദരിമാ ർക്കും മുതിർന്നവർക്കും സന്ദേശം നൽകുന്ന ഒരു പോസ്റ്റ്മാൻ ജോലി ചെയ്യുക മുതലായ വയാണ് ഒരു അയാളുടെ ജോലി. പരിചാരകൻ്റെ എല്ലാ ജോലികളും അയാൾ ചെയ്യുന്നു. അലക്സയെയും സിരിയെയുംക്കാൾ മെച്ചമായി!
അകമ്പടിക്കാരൻ്റെ സഹായം ജോസ് നിരസിച്ചതിനാൽ, ഈ തൊഴിലില്ലാത്ത അസിസ്റ്റൻറ്റ് ജോസ് തൊടാൻ അനുവദിക്കാത്ത ഈ ബാഗിൽ ഇത്ര പ്രധാനമുള്ള എന്താണെന്ന ഊഹ ത്തിൽ മുഴുകിയിരിക്കുന്നു. ഇത് പണമാണോ? ഇത് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത അതിപ്രധാനമായ ഇനമാണോ? രഹസ്യം പരിഹരിക്കുന്നതിൽ അവൻ്റെ ഹൃദയം മടുത്തു. പാവം പയ്യൻ! ചീഫ് വായിക്കാനായി ജോസ് കൊണ്ടുവന്ന ബാഗിൽ “FROMTPM” ലേഖനങ്ങൾ നിറച്ചിരിക്കുന്നുവെന്ന് അവനറിയില്ല!
ഈ നാടകം വായിക്കുന്ന പെന്തക്കോസ്ത് മിഷനിലെ നിഷ്കളങ്കരായ വിശ്വാസികളുടെ ചിന്ത കൾ എനിക്കറിയാം. നാടകത്തിൻ്റെ എഴുത്തുകാരൻ എത്രമാത്രം നെഗറ്റീവ് ചിന്താഗതി ക്കാരനാണെന്ന് അവർ ചിന്തിക്കുന്നുണ്ടാകാം! വിശുദ്ധന്മാരെ കുറ്റപ്പെടുത്തുന്നതായി അവർ ആരോപിക്കുന്നുണ്ടാകാം. എന്നാൽ വിശുദ്ധജീവിതത്തെക്കുറിച്ചുള്ള അതിമനോ ഹരമായ വിശദാംശങ്ങൾ വിവരിക്കുന്നതിൽ അദ്ദേഹം നടത്തിയ ശ്രമങ്ങൾ മനസ്സിലാ ക്കുന്നതിൽ അവർ പരാജയപ്പെടുന്നു. അദ്ദേഹം അവരോട് ചോദിക്കുന്നു, “താൻ ഇപ്പോൾ വിവരിച്ച ഈ സംഭവത്തെ അവർ എങ്ങനെ വിവരിക്കും?” പാസ്റ്റർ ജോസിനെ സ്വീകരിക്കാൻ ദൈവത്തിൻ്റെ ഒരു ജൂനിയർ സേവകനെ വിമാനത്താവളത്തിൽ അയച്ചതായി അവർ പറയില്ലേ? അദ്ദേഹം വിശുദ്ധന്മാരെ അനുസരിക്കുയും ജോസിനെ തിരികെ ടിപിഎമ്മിലേക്ക് കൊണ്ടുവരികയും ചെയ്തു. അവൻ എത്ര വിനീതനാണെന്ന് നോക്കൂ! കൃത്യസമയത്ത് ദൈവം അവനെ ഉയർത്തും!” അതാണ് അവർ കാണുന്നത്.
ഒരു ബ്രദർ വിശ്വാസ ഭവനത്തിൽ നിന്ന് പുറപ്പെട്ട് അവനെ വിമാനത്താവളത്തിൽ സ്വീക
രിച്ച് കയറ്റി കൊണ്ടുവരുന്നു! എന്നാൽ നിങ്ങൾ ഓരോ സെക്കൻഡിലെയും മൈക്രോസെ ക്കഡിലെയും പാളികൾ അരിച്ചുപഠിക്കാൻ തുടങ്ങുമ്പോൾ, ഓരോ മൈക്രോസ്കോപ്പിക് സാമ്പിളുകളും വിശദമായി മുറിച്ച് അവലോകനം ചെയ്യാൻ തുടങ്ങുമ്പോൾ, മാത്രമേ ഒരാ ൾക്ക് ഉപരിതലതല നിരീക്ഷണങ്ങളിൽ നിന്ന് വിശുദ്ധരായി പ്രത്യക്ഷപ്പെടുന്ന വിശുദ്ധ ന്മാർ നമ്മുടെ മനസ്സിലുള്ള വിശുദ്ധന്മാരുടെ നിർവചനത്തിൽ നിന്നും വളരെ വ്യത്യസ്തരാ ണെന്ന് മനസ്സിലാക്കാൻ കഴിയൂ. അവർ നമ്മളെപ്പോലെ മനുഷ്യരാണ്! നമ്മുടേതിന് സമാ നമായ മാംസവും അവർക്കുണ്ട്. നമ്മൾ പ്രതികരിക്കുന്ന രീതിയിൽ അവരും പ്രതിക രിക്കും. ദിവസാവസാനത്തിൽ നാമെല്ലാം ഒരുപോലെയാണ്. നിത്യത ചെലവഴിക്കാൻ അവർ ഉയർന്ന ഒരു സ്ഥലത്തേക്കോ നമ്മൾ ഒരു താഴ്ന്ന സ്ഥലത്തേക്കോ പോകില്ല. ന്യായ വിധി ദിവസത്തിൽ, റെക്കോർഡുകളുടെ പുസ്‌തകങ്ങൾ തുറക്കുമ്പോൾ, നമ്മുടെ ജീവി തത്തിൻ്റെ എല്ലാ സൂക്ഷ്മ വിശദാംശങ്ങളും ഓരോ പാളികളും വെളിപ്പെടുത്തും. നാം ഭൂമി യിൽ ശ്വസിച്ച ഓരോ കഷ്ണവും മുറിച്ചശേഷം നമ്മുടെ എല്ലാ അനീതിയും വെളിപ്പെ ടുത്തും. കൃപയല്ലെങ്കിൽ, ഒരിക്കലും നമ്മുടെ പ്രവൃത്തികളാൽ നാം മുത്തു കവാടങ്ങൾ കടക്കുകയില്ല.
എക്സിറ്റ് ഗേറ്റിൻ്റെ പുറത്ത് ഒരു കാർ കാത്തുനിൽക്കുന്നു. വെളുത്ത സ്കോർപിയോയിലെ ഒരു സ്റ്റിക്കറിൽ ‘PRAISE THE LORD’ എന്ന് എഴുതിയിരിക്കുന്നു. പാസ്റ്റർ ജോസ് ഡ്രൈവറുടെ അരികിലെ മുൻ സീറ്റിൽ ഇരിക്കുന്നു. ASSISSTANT പെട്ടെന്ന് പിൻ സീറ്റിലേക്ക് നീങ്ങുന്നു. കാർ നീങ്ങാൻ തുടങ്ങുന്നു.
രംഗം 2 (SCENE 2)
ഇരുപത് മിനിറ്റിനുശേഷം വെളുത്ത സ്കോർപിയോ ഒരു ട്രാഫിക് ജാമിൽ കുടുങ്ങിക്കി ടക്കുന്നത് ഞങ്ങൾ കാണുന്നു. ഒരുപാട് കാറുകൾ ഒന്നിനു പുറകിൽ ഒന്നായി അണിനിര ക്കുന്നു. വളരെയധികം ശബ്ദവുമുണ്ട്. തെരുവ് നായ്ക്കൾ കുരയ്ക്കുന്നു, വഴിയോര കച്ചവടക്കാർ ബഹളം വെയ്ക്കുന്നു, കാറുകൾ ഒരേസമയം ഹോൺ അടിക്കുന്നു! ഈ ശബ്ദം വെളുത്ത സ്കോർപിയോയിൽ ഇരിക്കുന്ന വിശുദ്ധന്മാരെ പ്രകോപിപ്പിക്കുന്നു.
പാസ്റ്റർ ജോസ്: അപ്പാ! … .. നിങ്ങൾക്ക് ഇവിടെ വളരെയധികം ട്രാഫിക് ഉണ്ട്!
രംഗം 2a (SCENE 2a)
ഡ്രൈവർ (പിന്നിലുള്ള കാർ ഉടമയോട്): ഞങ്ങൾ ഇവിടെ ലുഡോ കളിക്കുകയാ ണോ? നിങ്ങൾ എന്തിനാണ് ആ ഹോൺ അടിക്കുന്നത്? മുന്നിൽ ഒരു ട്രാഫിക് ജാം ആണെന്ന് നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ?
ഡ്രൈവർ ഒരു ടിപിഎം വിശുദ്ധനാണ്. വിശുദ്ധന്മാർക്ക് ഒരിക്കലും ദേഷ്യം വരില്ല. കോപം ഒരു പാപമാണ്. വിശുദ്ധരല്ലാത്ത നമ്മളെപ്പോലുള്ളവർ കോപിക്കുന്നു. എന്നാൽ ഡ്രൈവ ർക്ക് പലപ്പോഴും ദേഷ്യം വരുന്നു. അവൻ ഒരു സങ്കര (HYBRID) ഇനമാണ്, അയാൾക്ക് ദേഷ്യം വരാനും അതേ സമയം അയാളെ ഒരു വിശുദ്ധൻ എന്നും വിളിക്കാനും യോഗ്യത യുണ്ട്. എല്ലാ വിശുദ്ധന്മാരും സങ്കരയിനങ്ങളാണ്. അവർ എല്ലാവർക്കും ദേഷ്യം വരുന്നു.
ഡ്രൈവർ (പാസ്റ്റർ ജോസിനോട്): ഈ ശബ്ദം എനിക്ക് തലവേദന ഉണ്ടാക്കുന്നു.
റോഡിൽ കാറുകളുടെ ആരവം മുഴങ്ങുന്നത് ഡ്രൈവർമാർക്ക് തലവേദനയാണെന്നത് ശരിയാണ്. എന്നാൽ വിശ്വാസ ഭവനത്തിന് ചുറ്റുമുള്ള അയൽക്കാർക്ക് ഉണ്ടാകുന്ന തല വേദനയെക്കുറിച്ച് ആരാണ് അവനെ ഓർമ്മിപ്പിക്കുക! ഓ, ഞായറാഴ്ച രാവിലെ അദ്ദേഹം സദസ്സിൽ അഴിച്ചുവിടുന്ന ശബ്ദ പീഡനം! ഈ ട്രാഫിക് ശബ്‌ദം അദ്ദേഹത്തിന് ഒരു പാഠ മാണോ? അവൻ അവൻ്റെ പാഠങ്ങൾ പഠിക്കുമോ?
എൻ്റെ അഭിപ്രായത്തിൽ, ടിപിഎം കാത്തിരുപ്പ് യോഗങ്ങളിലും ചെന്നൈയിലെ തെരുവു കളിലും PANDEMONIUM നഗരത്തിലും ആയിരിക്കുക എന്നത് ഒരേ കാര്യമാണ്. മിൽട്ടൻ്റെ “PARADISE LOST” ലെ ഒരു നഗരമാണ് PANDEMONIUM. panDEMONium എന്ന പദത്തിലെ “DEMON” എന്ന വാക്കും അതിനുമുന്നിൽ PAN എന്ന വാക്കും നമ്മോട് പറയുന്നു, ഇത് PAN-DEMONS അതായത് എല്ലാ പിശാചുക്കളുടെയും ഒരിടമാണ്. എല്ലാ ഭൂതങ്ങളും ഒത്തുചേരുന്ന നരക ത്തിൻ്റെ തലസ്ഥാന നഗരമാണിത്. പിശാചുക്കൾ കൂടിവരുമ്പോൾ അവർ കുഴപ്പമുണ്ടാ ക്കുന്നു. അവ ക്രമരഹിതമായ സൃഷ്ടികളാണ്. ടിപിഎം കാത്തിരുപ്പ് യോഗവും ഇന്ത്യൻ റോഡുകളിലെ ഗതാഗതവും എല്ലായ്പ്പോഴും ക്രമക്കേടിലാണ്.
കുറച്ച് മിനിറ്റിനുശേഷം, വാഹനം മുന്നോട്ട് പോകുമ്പോൾ ഡ്രൈവർ ഇടത്ത് ഈറോഡി ലേക്ക് പോകുന്ന ഹൈവേയിലേക്ക് തിരിയുന്നു.
പാസ്റ്റർ ജോസ്: ഈ റോഡ് റോമിലേക്ക് നയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ എവിടേക്കാണ് പോകുന്നത്?
ഡ്രൈവർ: നമ്മൾ ഈറോഡ് അപ്പച്ചെൻ്റെ അടുത്തേക്കാണ് പോകുന്നത്. നമ്മൾ വാങ്ങിയ പുതിയ പ്ലോട്ടിൽ ചീഫ് പാസ്റ്റർ നമ്മളെ കാത്തിരിക്കുന്നു.
പാസ്റ്റർ ജോസ്: ഒരു സ്ഥലം കൂടി! യേശുവും അപ്പോസ്തലന്മാരും എത്ര സ്ഥലം വാങ്ങി?
രംഗം 3 (SCENE 3)
ഡ്രൈവർ മിണ്ടാതിരിക്കുന്നു. ടിപിഎമ്മിൻ്റെ ശ്രേണിക്രമീകരണ വ്യവസ്ഥയിൽ വിയോ ജിപ്പിന് സ്ഥാനമില്ല. ജനാധിപത്യവും സംസാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം മുത ലായ എല്ലാ വലിയ വാക്കുകളും ഇന്ത്യൻ ഭരണഘടനയുടെ പശ്ചാത്തലത്തിൽ സാധു വാണ്. ടിപിഎം ഭരണഘടനയിൽ അവയ്ക്ക് സ്ഥാനമില്ല! വിയോജിക്കുക, ചോദ്യങ്ങൾ ചോദിക്കുക, അഭിപ്രായം പ്രകടിപ്പിക്കുക എന്നിവ അനുസരണക്കേടായി മുദ്രകുത്തുന്നു.
ചില മണിക്കൂറിനുള്ളിൽ, അവർ പുതിയ കെട്ടിട നിർമ്മാണ സ്ഥലത്തെത്തും. സെൻറ്റെർ പാസ്റ്ററെ സ്വാഗതം ചെയ്യാൻ വേലക്കാർ വേഗത്തിൽ ഓടുന്നു. അവർ അദ്ദേഹത്തെ മുൻ കൂട്ടി നിശ്ചയിച്ച മുറിയിലേക്ക് കൊണ്ടുപോകുന്നു. സെൻറ്റെർ പാസ്റ്ററുടെ മുറി താഴത്തെ നിലയിലാണ്. സെൻറ്റെർ പാസ്റ്റർമാരിൽ ഭൂരിഭാഗവും പ്രായമുള്ളവരാണ്. കോവണിപ്പടി കയറാൻ അവർ ഇഷ്ടപ്പെടുന്നില്ല. പാസ്റ്ററുടെ അടുക്കളയ്ക്കടുത്താണ് അവ നിർമ്മിച്ചിരി ക്കുന്നത്. പാസ്റ്ററുടെ അടുക്കളയും അവരുടെ താമസവും തമ്മിലുള്ള ദൂരം ഒരിക്കലും ദൈർഘ്യമേറിയതല്ല.
രംഗം 4 (SCENE 4)
കുറച്ച് മണിക്കൂറുകൾക്ക് ശേഷം പാസ്റ്റർ ജോസ് മുറിയിൽ അസ്വസ്ഥതയോടെ നടക്കു ന്നത് ഞങ്ങൾ കാണുന്നു. ആരോ വാതിലിൽ മുട്ടുന്ന ശബ്ദം അയാൾ കേൾക്കുന്നു. ചീഫ് പാസ്റ്റർ അയാളെ വിളിച്ചതായി അറിയിക്കാൻ ഒരു ജൂനിയർ പുറത്ത് കാത്തുനിൽക്ക യാണ്. പാസ്റ്റർ ജോസ് അവനെ പിന്തുടരുന്നു. അനുവാദമില്ലാതെ അകത്തേക്കുള്ള പ്രവേ ശനം നിരോധിച്ചിരിക്കുന്നു. ഒരു കാവൽക്കാരൻ സഹായി കാവൽ കാത്ത് വാതിൽക്കൽ നിൽക്കുന്നു. പാസ്റ്റർ ജോസിൻ്റെ വരവിനെക്കുറിച്ച് ചീഫിനെ അറിയിക്കാൻ അസിസ്റ്റൻറ്റ് വേഗത്തിൽ അകത്തേക്ക് പോകുന്നു. കാവൽക്കാരെ വാതിൽക്കൽ നിർത്തുന്നതിനുപ കരം സാങ്കേതികവിദ്യ (TECHNOLOGY) ഉപയോഗിക്കുന്നതാണ് മേധാവിക്ക് നല്ലതെന്നാണ് എൻ്റെ അഭിപ്രായം. ചീഫിൻ്റെ മുറിക്ക് പുറത്ത് ക്യാമറ, അല്ലെങ്കിൽ ഒരു ഡോർബെൽ, അതും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ചുവന്ന-പച്ച ബൾബ് സംവിധാനം എന്നിവ ഉപയോഗിച്ച് അയാൾക്ക് ആരെയെങ്കിലും കാണാൻ സൗകര്യമുണ്ടോ ഇല്ലയോ എന്ന് സൂചിപ്പിക്കാം. തിരുവെഴുത്തുകൾ പഠിക്കാനും സുവിശേഷം പ്രസംഗിക്കാനും ദൈവരാജ്യം പ്രചരിപ്പിക്കുന്നതിൽ സമയം ചെലവഴിക്കാനും ജൂനിയറിനെ ഉപയോഗി ക്കാമായിരുന്നു. പക്ഷെ എനിക്ക് ചീഫിനെക്കാൾ അല്പം ജ്ഞാനം കുറവാണ്.
ചീഫ് സാങ്കേതികവിദ്യ ഉപയോഗിക്കാതിരിക്കാനും പകരം ഒരു സഹായിയെ കാവൽക്കാ രനായി ഉപയോഗിക്കാനും കാരണം കാവൽക്കാരൻ വിശുദ്ധൻ ശുശ്രൂഷയിൽ ജൂനിയ റാണ് എന്നതാണ്. സാധാരണ ടിപിഎം രീതിയിൽ പ്രസംഗിക്കുന്ന കല പഠിക്കുന്നതുവരെ ജൂനിയർമാരെ പ്രസംഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു. വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്ന് ടിപിഎം ഭാഷ പ്രകടിപ്പിക്കുന്നതിൽ ജൂനിയർ അനുഭവം നേടുന്നതുവരെ, ബൈബി ളിലെ വിശുദ്ധ വാക്കുകളിൽ നിന്ന് ടിപിഎം പ്രത്യേക പദപ്രയോഗങ്ങള്‍ വേർതിരിച്ചെടു ക്കുന്ന കലയിൽ പ്രാവീണ്യം നേടുന്നതുവരെ, പ്രസംഗിക്കാൻ അനുവദിക്കില്ല. ഈ തന്ത്രം പതുക്കെ പഠിക്കാൻ സമയം ആവശ്യമാണ്. അതിനാൽ ജൂനിയർമാരെ കുറച്ചുകാലം പ്രസംഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു. അതിനാൽ, വെറുതെ ഇരിക്കുന്നതി നേക്കാൾ ജൂനിയർ ഒരു കാവൽക്കാരനോ സഹായിയോ ആയിരിക്കുന്നതോ അല്ലെങ്കിൽ മുതിർന്നവർക്ക് എന്തെങ്കിലും സേവനത്തിൽ ഏർപ്പെടുന്നതോ നല്ലതാണ്.
രംഗം 4a (SCENE 4a)
പാസ്റ്റർ ജോസ് ഇപ്പോഴും പുറത്ത് കാത്തിരിക്കുന്നു. ചീഫ് ഫോണിൽ തിരക്കിട്ട സംസാര ത്തിലാണ്. ചീഫ് എല്ലായ്പ്പോഴും ഫോൺ കോളുകളിൽ സംസാരിക്കുന്ന തിരക്കിലാണ്. ഒരു ചീഫ് ആകുക എന്നത് എളുപ്പമുള്ള ജോലിയല്ല. ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തിന് ധാരാളം കോളുകൾ വരുന്നു – അതിൽ അദ്ദേഹം പങ്കെടുക്കണം. അവ യിൽ മിക്കതും പരാതികളാണ്. വിശുദ്ധ വിശുദ്ധന്മാരെക്കുറിച്ചുള്ള പരാതികൾ! വിശുദ്ധ ന്മാരെ സ്ഥലം മാറ്റാനുള്ള പരാതികൾ! ഒന്നുകിൽ അസൂയാലുക്കളായ ദൈവ വേലക്കാ രുടെ പരാതികൾ അല്ലെങ്കിൽ മലയാളി വിശ്വാസികൾ നൽകിയ പരാതികൾ. ഒരു സ്ഥലം മാറ്റം കൊടുക്കയും വിശുദ്ധൻ അതിൽ അസ്വസ്ഥനാകയും ചെയ്യുമ്പോൾ, സംശയിക്കപ്പെ ടുന്നയാൾ ഒരു മലയാളി വിശ്വാസിയാണ്. കേരള സ്വദേശികൾ, ‘തീർച്ചയായും ഈ മല്ലു ചീഫിന് ഒരു കത്തെഴുതിയിരിക്കണം’ എന്ന് വിശുദ്ധന്മാർ കുറ്റപ്പെടുത്തുന്നു. അവർ അവനെ തിന്മയെന്ന് മുദ്രകുത്തുകയും ശപിക്കയും ചെയ്യുന്നു. മലയാളി വിശ്വാസിയുടെ കുട്ടികൾ വിവാഹമോചനം നേടുകയും കുടുംബം അസ്വസ്ഥരാകയും ചെയ്യുമെന്ന് അവർ തങ്ങളുടെ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കളെ പഠിപ്പിക്കുന്നു. വിശുദ്ധ ന്മാരുടെ സ്ഥലംമാറ്റം ടിപിഎം വിശ്വാസ ഭവനത്തിൽ ഒരു വിശ്വാസിയെ മലയാളി വിശ്വാ സികളോട് ശത്രുതയിൽ എത്തിക്കുന്നു. കേരളേതര സംസ്ഥാനങ്ങളിലെ ടിപിഎമ്മിൽ മലയാളി വിശ്വാസിയുടെ ജീവിതം എളുപ്പമല്ല. അയാൾ ഒരിക്കലും ചീഫിന് ഒരു കത്തും എഴുതിയിട്ടില്ലെങ്കിലും, എപ്പോഴും സംശയാലുക്കളുടെ ഒരു പട്ടികയിൽ ഉണ്ടാകും.
രംഗം 4b (SCENE 4b)
പാസ്റ്റർ ജോസ് പുറത്ത് കാത്തിരിക്കുന്നു. ചീഫ് ടെലിഫോൺ പരാതി പരിഹാര ശുശ്രുഷ പൂർത്തിയാക്കി. പക്ഷേ, ജോസിനെ അല്പം സമയം കൂടെ വാതിലുകൾക്ക് പുറത്ത് നിർ ത്തുന്നു. ഇതാണ് ഭരണ കല. ആളുകളെ കാത്തിരിപ്പിക്കുക. സമയം ശരിയല്ലെന്ന് വാതി ൽക്കൽ നിൽക്കുന്ന ജൂനിയർ അസിസ്റ്റൻറ്റിന് അറിയാം. ഇത് ഒരു സെൻറ്റെർ പാസ്റ്ററും ചീഫും തമ്മിലുള്ള പതിവ് കൂടിക്കാഴ്ചയല്ലെന്ന് അവനറിയാം. ജോസിനെ ക്കുറിച്ചുള്ള അഭ്യൂഹങ്ങൾ എവിടെ നിന്നോ അയാളും കേട്ടിട്ടുണ്ട്. ടിപിഎമ്മിൽ കിംവദന്തികൾ അതിവേഗം പറക്കുന്നു. സംഭവം നടക്കുന്നതിന് മുമ്പുതന്നെ അതിവേഗം! ഒരുപക്ഷേ പാസ്റ്റർ ജോസിനെ പുറത്താക്കാനായി ഒരുമ്പെടുന്നു! ഒരുപക്ഷേ ഒരു കൂട്ടം വേലക്കാരും വിശ്വാസികളും ടിപിഎമ്മിന് പുറത്തേക്ക് ജോസിനെ പിന്തുടരും! കത്തോലിക്കാ, ഓർത്ത ഡോക്സ് സഭയിൽ ഉണ്ടായതുപോലെ ടിപിഎമ്മിലും ഭിന്നതയുണ്ടാകും! വരും കാലങ്ങളിൽ ഇത് സമ്പൂര്‍ണ്ണ കലാപത്തിന് കാരണമാകും! ദൈവത്തിന് മാത്രമേ ഭാവി അറിയൂ.
തുടരും…..
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.