ഓപ്പറേഷൻ റോം (OPERATION ROME) – 4-‍ാ‍ം ഭാഗം

കഴിഞ്ഞ എപ്പിസോഡിൽ, ഹൈ കമാൻഡും പാസ്റ്റർ ജോസും തമ്മിലുള്ള കൂടിക്കാഴ്ച കലുഷിതമായിരുന്നെന്ന് നമ്മൾ കണ്ടു. മരുഭൂമിയിലെ ഇസ്രായേല്യരെപ്പോലെ ടിപിഎ മ്മിൻ്റെ കാവൽനായ്‌ (WATCHDOG) വിട്ടുവീഴ്ചക്ക് തയ്യാറായില്ല. പാസ്റ്റർ ജോസിനെ ഒന്നാമൻ ശക്തമായി ആക്രമിച്ചു. ചീഫ് മാർപ്പാപ്പ ജോസിനോട് അലറി. ടിപിഎം വിരുദ്ധ വഴികൾ ക്കുള്ള കാരണങ്ങൾ അന്വേഷിച്ച് അദ്ദേഹം ജോസിനോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചു. പക്ഷെ, പാസ്റ്റർ ജോസ് നന്നായി പോരാടി. അദ്ദേഹം ശരിയായ ഇടങ്ങളിൽ ചീഫിൻ്റെ മനഃസാക്ഷിയെ കുത്തി. ടിപിഎം നിയമങ്ങൾ വിഭജനത്തിൻ്റെ മതിലുകൾ പോലെയാ ണെന്ന് അയാൾ അദ്ദേഹത്തോട് വിശദീകരിച്ചു; അകത്തുള്ളവർക്ക് തടവറയുടെ മതിലു കളും പുറത്തുനിന്നുള്ള ആളുകളിൽ നിന്ന് ഒറ്റപ്പെടലിൻ്റെ മതിലുകളും. ഇത് സുവിശേഷ ങ്ങളിൽ കാണുന്ന ക്രിസ്തുവിൽ നിന്ന് വ്യത്യസ്തമാണെന്ന് അയാൾ പറഞ്ഞു. ഇത് ചീഫിനെ കൂടുതൽ പ്രകോപിപ്പിച്ചു. ചീഫ് GAME എങ്ങനെ കളിക്കുമെന്ന് ഇപ്പോൾ നമുക്ക് നോക്കാം.

രംഗം 1 (SCENE 1)

ചീഫ് ചില നമ്പറുകൾ ഡയൽ ചെയ്യുന്ന തിരക്കിലാണെന്ന് നമ്മൾ കാണുന്നു. അടുത്ത  തന്ത്രത്തെക്കുറിച്ച് അദ്ദേഹം ഡെപ്യൂട്ടിമാരുമായി ചർച്ച ചെയ്യുന്നത് കാണാം. രണ്ട് മേലധി കാരികളും തമ്മിൽ കയർക്കുന്നത് ഞങ്ങൾക്ക് കേൾക്കാൻ കഴിയുന്നില്ല. അപ്പോൾ ചീഫ് റിസീവർ താഴെ വയ്ക്കുന്നു. അയാൾ കുറച്ച് നിമിഷങ്ങൾ ചിന്തിച്ചിട്ട് റിവർഡേൽ വിശ്വാ സഭവനത്തിൻ്റെ സെൻറ്റെർ മദറുമായി ബന്ധപ്പെടാൻ ഒരു കോൾ ചെയ്യുന്നു. സെൻറ്റെർ പാസ്റ്റർമാരിൽ പലർക്കും ഇന്ന് ധാരാളം കോളുകൾ ലഭിക്കും. ടിപിഎം ചരിത്രത്തിലെ അപൂർവ നിമിഷങ്ങളിൽ ഒന്നാണിത്. ഒരു നൂറ്റാണ്ടിൽ ഒരിക്കലോ അല്ലെങ്കിൽ ഏറ്റവും കൂടുതൽ രണ്ടുതവണയോ മാത്രം വരുന്ന നിമിഷങ്ങൾ! ശക്തനായ ഒരു വിശുദ്ധനെപ്പോ ലുള്ള സെൻറ്റെർ പാസ്റ്ററെ പുറത്താക്കുന്ന നിമിഷം! ജോസ് പണ്ട് ശുശ്രുഷിച്ച എല്ലാ വിശ്വാ സഭവനങ്ങൾക്കും മുന്നറിയിപ്പ് നൽകണം, ജോസിനെ സ്നേഹിക്കുന്ന വിശ്വാസികളിൽ നിന്നുള്ള ഏത് പ്രക്ഷോഭത്തിനും തയ്യാറാകണം. സാഹചര്യങ്ങൾ കഴിയുന്നത്ര നിശബ്ദ മായി കൈകാര്യം ചെയ്യണം. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരോധിക്കുന്ന തിന് ഞായറാഴ്ചകളിൽ വായിക്കാൻ എല്ലാ വിശ്വാസ ഭവനങ്ങളിലും സർക്കുലറുകൾ എ ത്തിക്കണം. ടിപിഎം ഇൻറ്റർനെറ്റ് ശുശ്രുഷയെ വിലക്കുന്നു എന്ന് ഉച്ചത്തിൽ, വ്യക്തമായി വായിക്കണം. വിശുദ്ധന്മാരുടെ വീഡിയോയും അവരുടെ പ്രഭാഷണവും ടിപിഎമ്മുമായി ബന്ധപ്പെട്ട ഒന്നും തന്നെയും വാട്ട്‌സ്ആപ്പിലോ ഫേസ്ബുക്ക് ഗ്രൂപ്പുകളിലോ ഇടാൻ പാടില്ല. ജോസിനെ സംബന്ധിച്ച എല്ലാ വാർത്തകളും നിയന്ത്രിക്കണം. സ്ഥാപനത്തിൻ്റെ പ്രതിച്ഛായ (IMAGE) സംരക്ഷിക്കുന്നതിൽ ടിപിഎം ഉന്നതാധികാരികളുടെ നിപുണത പരി ശോധിക്കുന്ന സമയമാണിത്.

രംഗം 1a (SCENE 1a)

സിസ്റ്റർ മെല്ലിസ ഫോൺ എടുക്കുന്നു. ചീഫ് അവളോട് വിഷയം വിവരിക്കുന്നു. റിവർ‌ ഡെയ്‌ലിലെ തുടർ നടപടികളെക്കുറിച്ച് അവർ ചർച്ച ചെയ്യുന്നു. റിവർഡെയ്‌ലിലെ സാഹ ചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്നു പറഞ്ഞ് സിസ്റ്റർ മെല്ലിസ യജമാ നെ ആശ്വസിപ്പിക്കുന്നു. ചീഫിനോട് സംസാരിച്ചതിന് ശേഷം, പാസ്റ്റർ ജോസിൻ്റെ മുറി യുടെ പൂട്ട് തകർക്കാൻ അവൾ റോബിനോട് ആവശ്യപ്പെടുന്നു. ജോസിൻ്റെ വസ്തുവകകൾ വേട്ടയാടുന്നു, അയാൾ എടുത്തുകൊണ്ട് ഓടാൻ സാധ്യതയുള്ള എന്തെങ്കിലും നിധികൾ ശേഖരിച്ചു വച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു. ജോസിൻ്റെ എല്ലാ പണവും കണ്ടുകെ ട്ടണം. സെൻറ്റെർ മദർ മുതിർന്ന വിശ്വാസികൾക്ക് കുറച്ച് കോളുകൾ വിളിക്കുന്നു, ഇന്ന് ബുധനാഴ്ച രാത്രിയിലെ ബൈബിൾ പഠനത്തിൽ തീർച്ചയായും പങ്കെടുക്കാൻ ആവശ്യപ്പെ ടുന്നു. മീറ്റിംഗ് അവസാനിച്ചതിനുശേഷം, വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചർച്ച ചെയ്യാൻ അവൾ മൂപ്പന്മാരോട് ആവശ്യപ്പെടുന്നു. മറ്റു വിശ്വാസികൾ വിശ്വാസ ഭവന ത്തിൽ നിന്ന് പോകുന്നു. നിൽക്കാൻ ആഹ്വാനം കിട്ടിയവർ ഉന്മാദത്തിലാകുന്നു. അവർ‌ ടി‌പി‌എമ്മിൽ‌ ആരോ എന്തോ ആണെന്ന് ചിന്തിച്ചു അവർ‌ക്ക് സന്തോഷം തോന്നുന്നു. പാസ്റ്റർ ജോസിനെതിരെ അവരെ പ്രകോപിപ്പിക്കാൻ ചീഫ് മെല്ലിസയോട് ആവശ്യപ്പെട്ടി ട്ടുണ്ടെന്ന് അവർക്കറിയില്ല. നിരപരാധികളെ കൊലപ്പെടുത്തുന്ന ദുരൂഹമായ ഒത്തുചേര ലിൽ പങ്കെടുത്തില്ലായിരുന്നു വെങ്കിൽ കൂടുതൽ നന്നായിരുന്നെനെമെന്ന് അവർക്കറി യില്ല. യൂദാ ജനിക്കാതിരുന്നെങ്കിൽ എന്ന് സങ്കീർത്തനക്കാരൻ പറയുന്നതുപോലെ, TPM രാഷ്ട്രീയത്തിലെ കരുക്കളായ ഈ വിശ്വാസികൾക്ക് ഇത് നല്ലതാകുമായിരുന്നു വെന്ന് നാം പറയണം. ദരിദ്രനായ നാബോത്തിനെതിരെ സാക്ഷ്യം പറയാൻ നഗരത്തിലെ മൂപ്പ ന്മാരുടെ ഒരു യോഗം വിളിച്ച ഈസേബെലിൻ്റെ ഒരു ആധുനിക പതിപ്പാണ് താനെന്ന് മന സിലാക്കാൻ മെല്ലിസ സ്വയം അന്ധയാണ്. 

ടിപിഎം റിവർഡേലിൻ്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഈ മീറ്റിംഗിൻ്റെ തുടക്കം സെൻറ്റെർ മദർ ആരംഭിക്കുന്നു. പാസ്റ്റർ ജോസിനുവേണ്ടി അടിയന്തിരമായി പ്രാർ ത്ഥന നടത്താൻ ധനികരും നിരവധി വർഷ ങ്ങളായി ടിപിഎമ്മിൽ പങ്കെടുക്കുന്നവരു മായ എല്ലാ പ്രമുഖ വിശ്വാസികളെയും അവൾ അറിയിക്കുന്നു. ദൈവം എങ്ങനെയെങ്കിലും ജോസിനോട് കരുണ കാണിക്കയും ഇപ്പോൾ അയാൾ വീണുകിടക്കുന്ന പിശാചിൻ്റെ കര ങ്ങളിൽ നിന്ന് അയാളെ രക്ഷിക്കയും വേണം. പാസ്റ്റർ ജോസ് ടിപിഎം ആസ്ഥാനത്തേക്ക് പോയെന്നും വഴിമദ്ധ്യേ ഈ ലോകത്തിൻ്റെ ആത്മാക്കൾ അവനെ പിടികൂടിയതായും അവൾ അവരോട് പറയുന്നു. യെരുശലേമിൽ നിന്നു യെരീഹോവിലേക്കു പോയ മനുഷ്യനെ കള്ളന്മാർ പിടിച്ചു നഗ്നനാക്കി മുറിവേല്പി ച്ചതുപോലെ, ജോസിനെ ദുഷ്ടാത്മാക്കൾ പിടികൂടിയിരിക്കുന്നു. എല്ലാ വിശ്വാസികളും അസ്വസ്ഥരാകുകയും സ്തോതം സ്‌തോതം എന്ന് പറയാൻ തുടങ്ങുകയും ചെയ്യുന്നു! ജോസ് എന്ന പേരിൽ മെല്ലിസ പാചകം ചെയ്യുന്ന കോഴി, കാള കഥകൾ അവർ ആത്മാർ ത്ഥമായി വിശ്വസിക്കുന്നു. എല്ലാവരും ഉറക്കെ പ്രാർത്ഥിക്കാൻ തുടങ്ങുന്നു. പലരും ആത്മാവിൽ നിറയാൻ തുടങ്ങിയിരിക്കുന്നു. ദുഃഖത്തോടെ നെടുവീർപ്പിടുന്ന “ദൈവമേ… ആൻഡവാരെ….” ശബ്‌ദം ഞങ്ങൾ കേൾക്കുന്നു! റിവർഡേൽ വിശ്വാസ ഭവനത്തിൽ ആത്മീയം എന്ന് വിളിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു. വളരെ ആത്മീയരായ വിശ്വാ സികളിൽ ചിലർ സ്വപ്നങ്ങളും ദർശനങ്ങളും കാണാൻ തുടങ്ങിയിരിക്കുന്നു. പാസ്റ്റർ ജോസ് ഒരു ചുവന്ന വ്യാളിയുമായി (DRAGON) യുദ്ധം ചെയ്യുന്നത് അവർ കാണുന്നു. അയ്യോ, ഈ ചെറിയ സമ്മേളനം നടത്താൻ മെല്ലിസയോട് ആവശ്യപ്പെട്ടത് ചുവന്ന മഹാസർപ്പം തന്നെയാണെന്ന് മനസ്സിലാക്കുന്നതിൽ പാവം നിഷ്കളങ്കരായ വിശ്വാസികൾ പരാജയപ്പെ ടുന്നു! അവസാനമായി, സിസ്റ്റർ മെല്ലിസ വളരെ പ്രധാനപ്പെട്ട മീറ്റിംഗ് അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു “നമ്മൾ അവസാന നാളുകളിലാണ്. വരും ദിവസങ്ങൾ മോശമാണ്. പല വിശുദ്ധന്മാരും വീഴുന്നു. നമ്മളുടെ അവസാനം മഹത്വമുള്ളതാകാൻ ഈ മഹത്വകരമായ ശുശ്രൂഷയിൽ ജീവിതാവസാനം വരെ നമ്മൾ വിശ്വസ്തതയോടെ തുടരണം.” നിങ്ങൾ TPM ഉപേക്ഷിക്കരുതെന്ന് വിശ്വാസികളോട് പറയാൻ അവൾ ആഗ്രഹിക്കുന്നു.

രംഗം 2 (SCENE 2)

ചെന്നൈയിൽ കാറ്റ് അടിക്കാൻ തുടങ്ങി, അത് പതുക്കെ അക്രമാസക്തമായി മാറുന്നു. മദ്രാസ് നഗരത്തിന് മുകളിൽ മങ്ങിയ ഇരുണ്ട മേഘങ്ങൾ കാണുന്നു. പാസ്റ്റർ ജോസ് രാജി കത്ത് എഴുതിക്കൊടുക്കുന്നതിൽ മുഴുകിയിരിക്കുന്നു. ഈ സംഘടനയ്ക്ക് പ്രതീക്ഷയി ല്ലെന്ന് അവനറിയാം. അദ്ദേഹം ശ്രമിച്ചു, പക്ഷേ ചീഫ് തയ്യാറല്ല. ഇതാണ് അദ്ദേഹത്തിന് അവസാനമായി ചെയ്യാൻ കഴിയുന്ന കാര്യം. അദ്ദേഹം എഴുതുന്നു, “പ്രിയ ചീഫ് പാസ്റ്റർ…” കൊടും ചെന്നായ്ക്കളുടെ നേതാവിനെ സംബോധന ചെയ്യാൻ അദ്ദേഹം പ്രിയ എന്ന പദം ഉപയോഗിച്ചു. അയാൾക്ക്‌ നീരസമോ വേദനയോ ഇല്ല. അയാളുടെ ഹൃദയം ശത്രുതയില്ലാ ത്തതാണ്. തനിക്കെതിരെ മുരടുന്ന ശത്രുക്കളോട് ക്ഷമിക്കാൻ അവന് കഴിയുന്നു. ജോസി നെതിരെയുള്ള പ്രതികാര വാഞ്ചയാൽ മുഴുകിയിരിക്കുന്ന, ചീഫിൽ നിന്ന് വ്യത്യസ്തമായി, അയാൾ സ്വതന്ത്രനായിരിക്കുന്നു. അതിനാൽ, പ്രിയ എന്ന വാക്ക് കൊണ്ട് ചീഫിനെ അഭി സംബോധന ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. മാർട്ടിൻ ലൂഥറിനു സമാനമായ വാക്കുക ളിൽ തൻ്റെ ഹൃദയം എഴുതുന്നത് അദ്ദേഹം തുടരുന്നു, “തിരുവെഴുത്തുകളുടെ സാക്ഷ്യ ത്തിലൂടെയോ വ്യക്തമായ കാരണത്താലോ എനിക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ പിന്നോട്ട് പോകില്ല. ഞാൻ ഉദ്ധരിച്ച തിരുവെഴുത്തുകളാൽ ഞാൻ ബന്ധിക്കപ്പെട്ടി രിക്കുന്നു. എൻ്റെ മനഃസാക്ഷി ദൈവവചനത്തിൻ്റെ അടിമയാണ്. മനഃസാക്ഷിക്കെതിരെ പോകുന്നത് സുരക്ഷിതമോ അവകാശമോ അല്ലാത്തതിനാൽ എനിക്ക് ഒന്നും പിൻവലിക്കാൻ കഴി യില്ല. ഒരു മുഴുവൻ സമയ ശുശ്രുഷകൻ എന്ന നിലയിൽ ദി പെന്തക്കോസ്ത് മിഷനിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നു.” ചീഫിൻ്റെ പ്രകോപിതമായ ഹൃദയത്തിൻ്റെ അന്തരീക്ഷ ത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായി അദ്ദേഹത്തിൻ്റെ പേന നന്നായി, കൃപയോടെ ഒഴുകു ന്നതായി തോന്നുന്നു. ഈ സംഘടനയിലെ പ്രമുഖ നേതാക്കളുമായി ടെലി ഫോണിക് കൗൺസിലുകളിൽ ചീഫ് ഇരിക്കുന്ന ചെന്നൈ നഗരത്തിൽ നടക്കുന്ന കൊടുങ്കാറ്റിനെ ക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല.

രംഗം 2a (SCENE 2a)

ഡെപ്യൂട്ടി അസിസ്റ്റൻറ്റ് ചീഫ് പാസ്റ്റർ (ക്രമം അനുസരിച്ച് മൂന്നാമൻ) ജോസ് പാസ്റ്ററിൻ്റെ വാതിലിൽ മുട്ടുന്നത് ഞങ്ങൾ കാണുന്നു.

പാസ്റ്റർ ജോസ്: ഓ..നിങ്ങൾ എപ്പോൾ വന്നു, പാസ്റ്റർ? ക്ഷമിക്കണം, നിങ്ങൾ അകത്തേക്ക് വരുന്നത് ഞാൻ കണ്ടില്ല.

അസിസ്റ്റൻറ്റ് ചീഫ്: നിങ്ങൾ എന്താണ് എഴുതുന്നത്?

താൻ ഇനിയും പൂർത്തിയാക്കാത്ത കത്ത് മറയ്ക്കാൻ പാസ്റ്റർ ജോസ് ശ്രമിക്കുന്നു. തൻ്റെ മുറിയിൽ ഈ സമയത്ത് അസിസ്റ്റൻറ്റ് ഡെപ്യൂട്ടി ചീഫിനെ അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. അസിസ്റ്റൻറ്റ് ഡെപ്യൂട്ടി ചീഫ് വൃദ്ധനായ ഒരു നല്ല മനുഷ്യനാണ്. ചീഫ്, ഡെപ്യൂട്ടി എന്നിവ രിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് അസിസ്റ്റൻറ്റ് ഡെപ്യൂട്ടി പാസ്റ്ററിനെ ചെന്നായ് എന്ന് വിളിക്കാൻ കഴിയില്ല. ദി പെന്തക്കോസ്ത് മിഷനിലെ വ്യാജത്തിൻ്റെ വ്യാപാരശക്തിയെ (DELUSION) പറ്റി അദ്ദേഹത്തിന് നല്ല ഉറപ്പുണ്ട്, പക്ഷെ ടിപിഎമ്മിൻ്റെ രാഷ്ട്രീയത്തിൽ വിദ ഗ്ദ്ധനല്ല. ടിപിഎം രാഷ്ട്രീയത്തിൻ്റെ ആദ്യ അക്ഷരം പോലും അദ്ദേഹത്തിന് മനസ്സിലാക ത്തില്ല. നഗരത്തിൽ ശുശ്രുഷകൻ ആയിരുന്നപ്പോൾ മുതൽ അദ്ദേഹത്തിന് ജോസിനെ അറിയാം, അവിടെ ജോസ് വിശ്വാസ ഭവനത്തിലെ ഒരു പയ്യനായിരുന്നു. ജോസിനെ പുറ ത്താക്കാനുള്ള ചീഫിൻ്റെ പദ്ധതികളെ ക്കുറിച്ച് മുന്നറിയിപ്പ് നൽകാനാണ് അദ്ദേഹം ഇറ ങ്ങിയത്. ജോസ് ചീഫിനോട് ക്ഷമ ചോദിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

പാസ്റ്റർ ജോസ്: അപ്പച്ചാ, എന്നെ കൃത്രിമത്വ ശൃംഖലകളുമായി (MANIPULATIONS) ബന്ധി പ്പിക്കുന്ന ഈ സ്ഥാപനത്തിൽ ഞാൻ തുടരാൻ ആഗ്രഹിക്കുന്നില്ല.

അസിസ്റ്റൻറ്റ് ഡെപ്യൂട്ടി ചീഫ്: അരുത് ……! നിങ്ങൾ അങ്ങനെ പറയരുത്… ഒരിക്കൽ നമ്മൾ കലപ്പയിൽ കൈ വച്ചുകഴിഞ്ഞാൽ പിന്നെ നമ്മൾക്ക് ഒരിക്കലും തിരിഞ്ഞു നോക്കാനാവില്ല. ദൈവ ശുശ്രൂഷ ഉപേക്ഷിക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കാൻ പോലും നമുക്ക് പാടില്ല.

പാസ്റ്റർ ജോസ്: ഞാൻ ദൈവത്തെ സേവിക്കുന്നത് നിർത്തുന്നില്ല, ഈ സംഘടനാ അടിമ ത്തങ്ങളിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറുകയാണ്. ഞാൻ ചീഫ് പാസ്റ്ററുമായി ഒരു ചെറിയ ചർച്ച നടത്തി. ഞാൻ അദ്ദേഹത്തോട് വിശദീകരിക്കാൻ ശ്രമിച്ചു. പക്ഷേ, അദ്ദേഹം കേൾ ക്കാൻ തയ്യാറല്ല. ഞാൻ തിരുത്തലിൻ്റെ (CORRECTIONS) പ്രവർത്തനം പുറത്തു നിന്ന് ആരംഭി ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അസിസ്റ്റൻറ്റ് ഡെപ്യൂട്ടി ചീഫ്: നമ്മുടെ മിഷനിലെ എല്ലാ വിശുദ്ധന്മാരും നല്ലവരല്ലെന്ന്‌ എനിക്കറിയാം! ദൈവം നയിക്കാൻ നിങ്ങൾക്ക് നൽകിയ ആടുകളെക്കുറിച്ച് ചിന്തിക്കുക. ചെന്നായ് ആടുകളെ ആക്രമിക്കുമ്പോൾ ഇടയൻ ഓടിപ്പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? നമ്മളുടെ യജമാനൻ്റെ ആടുകളെ തിന്നുകളയാൻ നിങ്ങൾ യുദ്ധക്കളത്തിൽ നിന്ന് ഓടി പ്പോകാൻ പിശാച് ആഗ്രഹിക്കുന്നു.

പാസ്റ്റർ ജോസ്: നിങ്ങൾക്ക് മനസ്സിലാകില്ല! ഞാൻ ഒരു വില്പനക്കാരന്‍ (SALESMAN) ആക ണമെന്ന് ചീഫ് ആഗ്രഹിക്കുന്നു!

അസിസ്റ്റൻറ്റ് ഡെപ്യൂട്ടി ചീഫ്: എന്തവാ…. വില്പനക്കാരനോ?

പാസ്റ്റർ ജോസ്: എൻ്റെ മനഃസാക്ഷി അംഗീകരിക്കാത്ത ഉല്പന്നങ്ങളുടെ സെയിൽസ്മാൻ.

അസിസ്റ്റൻറ്റ് ഡെപ്യൂട്ടി ചീഫ്: ഏത് ഉൽപ്പന്നം? എന്തിൻ്റെ സെയിൽസ്മാൻ?

പാസ്റ്റർ ജോസ്: ഇത് ഒരു ഉപമയാണ് പാസ്റ്റർ.

അസിസ്റ്റൻറ്റ് ഡെപ്യൂട്ടി ചീഫ്: നിങ്ങൾ ഇപ്പോൾ നമ്മുടെ സഭയിൽ വിശ്വസിക്കുന്നില്ലേ? വിൽപ്പനക്കാരൻ്റെ ബിസിനസ്സ് എന്ന നിലയിൽ ദൈവത്തിൻ്റെ വേല വിപുലീകരിക്കു ന്നതിനെ നിങ്ങൾ വിവരിക്കുന്നത് ഇങ്ങനെയാണോ?

പാസ്റ്റർ ജോസ്: നശിച്ചു കൊണ്ടിരിക്കുന്ന ലോകവുമായി നമ്മൾ ഇതുവരെയും ബന്ധപ്പെ ട്ടിട്ടില്ല എന്നാണ് എൻ്റെ അഭിപ്രായം. വേർപാട് ഉപദേശത്തിൻ്റെ മതിലുകൾ നമ്മൾ നിർമ്മി ച്ചിട്ടുണ്ട്. നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തിൽ നിന്ന് ദൂരെ മാറി നാം അതിനെ മരിക്കാൻ അനുവദിക്കുന്നു. പാവപ്പെട്ടവരെ കള്ളന്മാരും കൊള്ളക്കാരും കൊള്ളയടിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യുമ്പോൾ നമ്മൾ നമ്മുടെ അറകളിൽ അടച്ചിരിക്കും. നല്ല ശമ ര്യക്കാരനിൽ നിന്ന് നമ്മൾ വളരെ വ്യത്യസ്തരാണ്.

അസിസ്റ്റൻറ്റ് ഡെപ്യൂട്ടി ചീഫ്: നിങ്ങൾ ഈ പറയുന്നത് എന്താണ്? വേർപെട്ട ജീവിത ത്തിൻ്റെ ഉപദേശം നാം പിന്തുടരണം. ലോകത്തെ വിവാഹം കഴിച്ച സഭ ഉടൻ തന്നെ വിധ വയാകുമെന്ന് നിങ്ങൾക്കറിയില്ലേ?

പാസ്റ്റർ ജോസ്: നമുക്ക് ചുറ്റുമുള്ള ലോകം ശ്രദ്ധിക്കുക. ഓസ്‌ട്രേലിയയയിലെ വനാന്തര ങ്ങളിൽ കത്തുന്ന തീപോലെ അത് പടരുന്നു. തിന്മ കാൻസർ പോലെ പടരുന്നു. നമുക്ക് ചുറ്റും മുറിവേറ്റ ധാരാളം ജനങ്ങൾ ഉണ്ട്. നമ്മൾ യുദ്ധക്കളത്തിലെ ഡോക്ടർമാരെപ്പോലെ ആകണം. മുറിവേറ്റ നിരവധി പുരുഷന്മാരും സ്ത്രീകളും നമുക്ക് ചുറ്റും കിടക്കുന്നു. മുറി വേറ്റ സുന്ദരിയായ ഒരു പെൺകുട്ടിയെ ആകർഷിക്കുമോ എന്ന ഭയം കാരണം, ഞാൻ അവളെ ആകർഷിക്കാനും വിവാഹം കഴിക്കാനും സാധ്യതയുള്ളതിനാൽ, ഈ മതിലുക ൾക്ക് പിന്നിൽ എന്നെത്തന്നെ ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ല. ഇത് ഭയപ്പെടു ത്തുന്ന സ്വാർത്ഥതയാണ്. ദാനകർമ്മങ്ങൾ ഒന്നും ചെയ്യാതെ വിശുദ്ധിയുടെ നാടകത്തിൽ നിന്നും നാം ഒന്നും കൊയ്യുകയില്ല. ഞാൻ ലോകത്തിലേക്ക് പോയില്ലെങ്കിൽ, അത് ഒരു ദിവസം ഈ മതിലുകൾക്കുള്ളിൽ വരും. അത് ഒടുവിൽ എന്നെ പുറത്തേക്ക് കൊണ്ടു പോകും. ഒരു ഭീരുവിനെപ്പോലെ ഒളിവിൽ കഴിയുന്നതിനേക്കാൾ ദൈവ ശക്തിയിൽ ധൈര്യത്തോടെ പോരാടുന്നതാണ് നല്ലത്. നമ്മുടെ പ്രശ്നം നമ്മൾ എപ്പോഴും മതിലുകൾ പണിയുന്നു എന്നതാകുന്നു, എന്നാൽ യഥാർത്ഥ അപകടം എപ്പോഴും നമ്മുടെ ഉള്ളിലുണ്ട് എന്നതാണ് സത്യം!

D-ചീഫ്: എന്ത് അപകടം? നിങ്ങൾ എന്തിനേക്കുറിച്ചാണ് സംസാരിക്കുന്നത്?

പാസ്റ്റർ ജോസ്: ഈ മതിലുകൾക്കുള്ളിൽ താമസിക്കുന്ന നമ്മുടെ പാസ്റ്റർമാരും സഹോദ രിമാരും ലൈംഗിക അധാർമിക ജീവിതം നയിച്ചിക്കുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. പലരും കുട്ടികളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നവർ, പ്രകൃതി വിരുദ്ധ ഭോഗികൾ, അധാർമികർ എന്നിവരായി മാറി. അവരുടെ രോഗം പകരുന്നത് തടയാൻ നമ്മൾ എന്ത് ചെയ്തു?

D-ചീഫ്: നമ്മൾ അത് പരിഹരിക്കുന്നു!

പാസ്റ്റർ ജോസ്: അത് പരിഹരിക്കുന്നു ..? എങ്ങനെ?

D-ചീഫ്: അനുതപിക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെടുന്നു!

പാസ്റ്റർ ജോസ്: എന്നിട്ട് നമ്മൾ അവരെ മറ്റൊരു ഇടവകയിലേക്കും വ്യത്യസ്ത വിശ്വാസ ഭവനത്തിലേക്കും മാറ്റുന്നു, അവിടെ അവർ അതേ തിന്മകൾ ആവർത്തിക്കുന്നു. ഒരു വിശ്വാസ ഭവനത്തിൽ സ്ത്രീകളെ മോഹിക്കുന്ന ഒരു വിശുദ്ധൻ, ഒരു പുതിയ വിശ്വാസ ഭവനത്തിലും മറ്റു സ്ത്രീകളെ മോഹിച്ചുകൊണ്ടിരിക്കും. കാമം അവൻ്റെ ഉള്ളിലുണ്ട്. ലൗകികയായ ഒരു സ്ത്രീയിൽ നിന്ന് അവനെ വേർപെടുത്തുമ്പോൾ അവൻ്റെ ആന്തരിക മോഹം സുഖപ്പെടുകയില്ല. നമ്മിൽ തന്നെ ഒളിച്ചിരിക്കുന്ന ആന്തരിക രാക്ഷസനെ സുഖ പ്പെടുത്താൻ വേർപാടിൻ്റെ ജീവിത നിയമങ്ങൾക്കും ചട്ടങ്ങൾക്കും കഴിയില്ല. അപകടം പുറത്താണെന്ന് കരുതി നമ്മൾ വഞ്ചിതരാകുന്നു. നിയമങ്ങളുടെയും ചട്ടങ്ങളുടെയും മതിലുകൾ നിർമ്മിക്കുന്നത് വെറുതെയാണ്. സ്വയം ഉള്ളിലേക്ക് നോക്കാൻ നമ്മൾ ഒരി ക്കലും മെനക്കെടില്ല. ഒരിക്കലും വ്യതിചലിക്കാത്ത ദൈവത്തെ നമ്മൾ ഇഷ്ടപ്പെടുന്നു. മുൻ‌കാലങ്ങളിൽ‌ നമ്മൾ ചെയ്ത അതേ പാപങ്ങൾ‌ തന്നെയായിരിക്കും ഭാവിയിലും നമ്മൾ ചെയ്യുക! ഒരു ചെറിയ പിണ്ഡം മാവു മുഴുവൻ പുളിപ്പിക്കുന്നതു പോലെ, ഈ വേതാള ന്മാരെ പുറത്താക്കുന്നതിനു പകരം, ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് സ്ഥലംമാറ്റി നമ്മൾ രോഗം പ്രചരിപ്പിക്കുന്നു.

D-ചീഫ്: വിശ്വാസ ഭവനത്തിൽ അബദ്ധത്തിൽ അധാർമിക പാപങ്ങൾ ചെയ്യുന്നവരോട് നാം ക്ഷമിക്കേണ്ടതല്ലേ?

പാസ്റ്റർ ജോസ്: അതെ, ഒരുപക്ഷേ പാപം പോലുമല്ലാത്ത നിസ്സാരമായ തെറ്റുകൾക്ക് നാം വിശ്വാസികളെ പുറത്താക്കും! മറ്റൊരു സഭയിൽ മക്കളെ വിവാഹം കഴിക്കുക, മറ്റൊരു സഭയിൽ കർത്താവിൻ്റെ മേശയിൽ പങ്കെടുക്കുക മുതലായ പാപങ്ങൾ! ഈ കാര്യങ്ങൾ മൂലം നമ്മൾ വിശ്വാസികളെ പുറത്താക്കുന്നു, പക്ഷേ വെളുത്ത വസ്ത്രം ധരിച്ച് ഒരുമിച്ച് ഒരേ മേൽക്കൂരയിൽ താമസിക്കുന്നവരുടെ ലൈംഗിക അധാർമികത പ്രശ്നമേയല്ല.

D-ചീഫ്: അപ്പോൾ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾ കരുതുന്നു?

പാസ്റ്റർ ജോസ്: പാപം ഒരു മുറിവ് പോലെയാണ്. ഇത് ഏറ്റുപറഞ്ഞ് കഴുകി കളയാൻ കഴി യുന്ന കറയല്ല. വർഷം തോറും, യോഗങ്ങൾ തോറും, എത്ര തവണ നമ്മൾ ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ചാലും, മുറിവ് ഉള്ളിൽ നിന്ന് ചികിത്സിച്ചില്ലെങ്കിൽ അത് ഒരിക്കലും നീക്കം ചെയ്യപ്പെടില്ല. ക്ഷമിക്കുന്നതും സ്ഥലംമാറ്റുന്നതും പര്യാപ്തമല്ല. മുറിവ് കഴുകുക മാത്രം ചെയ്യാതെ ചികിത്സിക്കണം. യോഹന്നാൻ ജനങ്ങളെ സ്നാനപ്പെടുത്തിയപ്പോൾ മാനസാന്ത രപ്പെടാൻ അവരോട് ആവശ്യപ്പെട്ടു. എന്നാൽ അവൻ്റെ പിന്നാലെ വന്നവന് അവരുടെ ഹൃദയം രൂപാന്തരപ്പെടുത്താൻ ശക്തിയുണ്ടായിരുന്നു, അവൻ അവരെ മാനസാന്തര ത്തിൻ്റെ വെള്ളത്തിൽ കഴുകുകയല്ല ചെയ്തത്!

D-ചീഫ്: ഞങ്ങൾ എന്തുചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു?

പാസ്റ്റർ ജോസ്: മാറ്റം! വ്യാജ വിശുദ്ധിയെ ക്കുറിച്ച് നമ്മൾ ചെയ്യുന്ന ബാഹ്യ നാടകങ്ങ ളായ നമ്മുടെ വിശ്വാസങ്ങളിലും നിയമങ്ങളിലും ഭേദഗതികൾ കൊണ്ടുവരിക. നമ്മുടെ വിശുദ്ധി എന്ന വ്യാജത്തിന്മേൽ നമ്മുടെ സഭ പണിതിരിക്കുന്നു. ഇത് പുറമെ പാത്രങ്ങൾ വൃത്തിയാക്കുന്നതും ശവകുടീരത്തിൻ്റെ പുറത്ത്‌ വെള്ള പൂശുന്നതും പോലെയുള്ള ഒരു തട്ടിപ്പാണ്. നമ്മൾ ആരെയാണ് വഞ്ചിക്കുന്നത്?

D-ചീഫ്: നമ്മൾ ഒരു ചെറിയ സഭയല്ല. നമുക്ക് ആയിരക്കണക്കിന് വിശ്വാസ ഭവനങ്ങളു ണ്ട്. കൂടിക്കുഴഞ്ഞതും വളരെ സങ്കീർണ്ണവുമായ ഒരു സംവിധാനമാണ് നമ്മുടേത്. ഭേദഗ തികൾ കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടാണ്. പല സെൻറ്റെർ പാസ്റ്റർമാരും വേലക്കാ രും സമ്മതിച്ചേക്കില്ല. മഹാമനസ്കതയുള്ള ഈ മഹത്തായ ഭവനം രൂപാന്തരപ്പെടുത്താ നുള്ള ഏതൊരു ശ്രമവും അതിനെ മുകളിൽ നിന്ന് താഴെ വരെ തകർക്കും. അത് സഭയെ പൂർണ്ണമായും നശിപ്പിക്കും. വികാരത്തിൻ്റെ വേലിയേറ്റത്തിൽ നടപടിയെടുക്കാൻ നിസാ രനാകരുത്.

പാസ്റ്റർ ജോസ്: എന്തുകൊണ്ട് നിങ്ങൾ എപ്പോഴും നെഗറ്റീവ് ആയി ചിന്തിക്കുന്നു? പോയ വർഷങ്ങളിൽ നമ്മൾ നിരവധി തവണ മാറിയിട്ടുണ്ട്. ആദ്യം, നമ്മുടെ വേലക്കാർ കാവി നിറമുള്ള വസ്ത്രങ്ങൾ യൂണിഫോമായി ധരിക്കാറുണ്ടായിരുന്നു. പിന്നീട് നമ്മൾ അതിനെ വെള്ളയാക്കി മാറ്റി. വോട്ടിംഗ് വേണ്ട, യുഐഡി ആധാർ കാർഡുകൾ വേണ്ടെന്ന് നമ്മൾ പറയുമായിരുന്നു. പിന്നീട് ടിപിഎമ്മിലെ എല്ലാ വേലക്കാർക്കും നമ്മൾ ആധാർ കാർഡ് ഉണ്ടാക്കി. മാറ്റം പ്രകൃതിയുടെ നിയമമാണ്. നാം കാലത്തിനനുസരിച്ച് മാറണം. അക്ഷര ങ്ങൾ വാക്കുകളെയും വാക്കുകൾ വാഖ്യങ്ങളെയും സൃഷ്ടിക്കുന്നു. വാക്യങ്ങൾ ഒരു പുസ്ത കമായി പരിണമിക്കുന്നു. പുസ്തകങ്ങളുടെ ഒരു ശേഖരം ഒരു ലൈബ്രറി നിർമ്മിക്കുന്നു. നിഘണ്ടുവിൽ‌ പുതിയ പദങ്ങൾ‌ ചേർ‌ക്കയും പുരാതന പദങ്ങൾ‌ നീക്കയും ചെയ്യുന്നു! ആദ്യ പതിപ്പ്, രണ്ടാം പതിപ്പ് എന്നിങ്ങനെ പുസ്തകങ്ങൾ എഡിറ്റു ചെയ്യുന്നു. ലൈബ്രറി, മുഴുവൻ പുസ്തകങ്ങളുടെയും പട്ടിക പുതുക്കുന്നു. ലോകത്തിലെ എല്ലാം മാറുന്നു! ഈ ലോകത്ത് ദൈവമല്ലാതെ മറ്റൊന്നും സ്ഥിരമല്ല! മാറ്റമില്ലാതെ തുടരാൻ നാം ദൈവമാ ണെന്ന് അവകാശപ്പെടുന്നുണ്ടോ?

ഡി-ചീഫ്: മോനെ നോക്ക്! ചീഫ് പാസ്റ്ററാകാൻ നിങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ, ഈ സങ്കീർണ്ണ സംവിധാനത്തിൽ നിങ്ങൾ എങ്ങനെ മാറ്റങ്ങൾ വരുത്തുമെന്ന് ഞാൻ നോക്കട്ടെ. ഇപ്പോൾ, ഒരു വൃദ്ധനെന്ന നിലയിൽ, നിങ്ങൾക്കുള്ള എൻ്റെ ഉപദേശം ദൈവത്തോട് പ്രാർ ത്ഥിക്കുകയും അവൻ്റെ കരങ്ങളിൽ കീഴടങ്ങുകയും ചെയ്യുക എന്നതാകുന്നു. ദൈവത്തി നായി കാത്തിരിക്കുക! നമ്മുടെ സഭയുടെ തകർന്ന മതിലുകൾ നന്നാക്കാൻ ദൈവം നിങ്ങളെ ഉപയോഗിക്കില്ലെന്ന് ആർക്കറിയാം? അതുകൊണ്ട് ദയവായി അതുവരെ അനങ്ങാതിരിക്കുക.

അങ്ങനെ പറഞ്ഞ് അസിസ്റ്റൻറ്റ് ഡെപ്യൂട്ടി ചീഫ് എഴുന്നേറ്റ് പുറത്തു പോകാൻ തുടങ്ങുന്നു. ഒരുപക്ഷെ അദ്ദേഹം ശരിയായിരിക്കാം. ഏലിയാവിനെ പോറ്റാൻ ദൈവം കാക്കയെ ഉപ യോഗിച്ചു. തെറ്റിപ്പോയ ബിലെയാമിനെ പഠിപ്പിക്കാൻ ഒരു കഴുതയെ ഉപയോഗിച്ചു. ഒരു പക്ഷേ അസിസ്റ്റൻറ്റ് ഡെപ്യൂട്ടി ചീഫ് ദൈവ കരങ്ങളിലെ കാക്കയും കഴുതയും പോലുള്ള ഒരു ഉപകരണമാകാം. ആദാം പാപത്തിൽ വീണ് മുഴുവൻ മനുഷ്യരും പാപികളായപ്പോൾ, കേവലം അറ്റകുറ്റ പണിക്കു പകരം മുഴുവൻ മനുഷ്യരാശിയുടെയും പുതുക്കൽ ആവശ്യ മായിരുന്നു. അറ്റകുറ്റപ്പണികൾ ചെയ്യാൻ ദൈവം ആദ്യം ശ്രമിച്ചു. പഴയനിയമത്തിലെ ജന ങ്ങളോട് അവരുടെ തെറ്റായ വഴികൾ അവസാനിപ്പിക്കാൻ പറഞ്ഞു. അവരെ നന്നാക്കാൻ ദൈവം പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നു. അവസാനം, ദൈവം സ്വന്തം പുത്രനെ അയച്ചത് മനുഷ്യരുടെ പാപങ്ങൾ പരിഹരിക്കാനല്ല, മറിച്ച് അവരെ ആദ്യം മുതൽ പുതു ക്കാനാണ്. പഴയത് മരിക്കണം, പുതിയത് ജനിക്കണം. അതുപോലെ, പഴയ ടിപിഎം മരി ക്കണം പൂർണ്ണമായും മരിക്കണം. അപ്പോൾ മാത്രമേ അതിനെ പുതുക്കാൻ കഴിയൂ. പക്ഷെ അത് നമ്മുടെ ഊഹാപോഹം മാത്രമാണ്. ഒരുപക്ഷേ ഈ സംഘടന ഒരിക്കലും മാറില്ല. ഒരുപക്ഷേ അവർ ശിക്ഷാ ദിവസത്തിനായി സൃഷ്ടിക്കുന്ന ദുഷ്ടന്മാരെ പ്പോലെയാകാം. ഒരു വൃക്ഷമായിരുന്നാൽ ഒരു പ്രത്യാശയുണ്ട്. അത് വെട്ടിക്കളഞ്ഞാൽ അതിൻ്റെ മുട്ടി അവശേഷിക്കുന്നു. വെള്ളത്തിൻ്റെ ഗന്ധംകൊണ്ട് അത് വീണ്ടും കിളുർക്കാൻ തുടങ്ങും. പക്ഷേ ടിപിഎം! ഈ സംഘടനക്ക് തീ മാത്രം കരുതിവച്ചിരിക്കുന്നു. ഇതിനെ നന്നാക്കാൻ കഴിയില്ല.

തുടരും…

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *