ഓപ്പറേഷൻ റോം (OPERATION ROME) – 5-‍ാ‍ം ഭാഗം

കഴിഞ്ഞ എപ്പിസോഡിൽ, ഒരു ചില്ലിക്കാശു പോലും കൊടുക്കാതെ ടിപിഎമ്മിൽ നിന്ന് ജോസിനെ എങ്ങനെ വിജയകരമായി പുറത്താക്കാമെന്നതിനെ കുറിച്ച് ചീഫ് തയ്യാറാ ക്കിയ പ്രവർത്തന പദ്ധതിയുടെ അന്തിമ രൂപരേഖ നമ്മൾ കണ്ടു. ജോസ് പുറത്ത് എങ്ങനെ ജീവിക്കുമെന്നതിനെ കുറിച്ച് അദ്ദേഹത്തിന് യാതൊരു ചിന്തയോ ആകുലമോ ഉണ്ടായി രുന്നില്ല. ടിപിഎമ്മിന് പുറത്ത് ജോസിൻ്റെ അതിജീവന എല്ലാ പദ്ധതികൾ നശിപ്പിക്കാൻ അദ്ദേഹം അയാളുടെ മുറി മുഴുവൻ തിരഞ്ഞു. ചീഫ് റിവർഡേൽ വിശ്വാസ ഭവനത്തിൻ്റെ സെൻറ്റെർ മദറായ മെല്ലിസയുടെ ചുമലിൽ ഉത്തരവാദിത്തം പൂർണ്ണമായി ഏല്പിക്കയും ഒരു സെൻറ്റെർ പാസ്റ്ററെ പുറത്താക്കാനുള്ള പാഠങ്ങൾ പഠിപ്പിക്കയും ചെയ്തു. പാസ്റ്റർ ജോസിൻ്റെ ചിന്താശേഷിയെ പിശാച് പിടിച്ചിട്ടുണ്ടെന്ന് വിശ്വാസികളോട് പറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അവരെ പ്രകോപിപ്പിക്കുന്ന കല അദ്ദേഹം പഠിപ്പിച്ചു. ഒരാളെ തീവ്രവാദി, പിന്മാറ്റക്കാരൻ, പിശാചിൻ്റെ ഏജൻറ്റ്, പാകിസ്ഥാൻക്കാരൻ മുതലായി നാമക രണം ചെയ്തുകൊണ്ട് അപകീർത്തിപ്പെടുത്തുന്നത് ലോകമെമ്പാടുമുള്ള വിജയികളായ നിരവധി നേതാക്കളുടെ പതിവായിരിക്കുന്നു. ടിപിഎം ശുശ്രുഷയിലെ അവളുടെ ദീർ ഘകാല അനുഭവത്തിൽ നിന്ന് അവൾക്ക് ഈ തന്ത്രം അറിയാം. എന്നാൽ സെൻറ്റെർ പാസ്റ്റർ പോലുള്ള ശക്തനായ ഒരു മനുഷ്യനെതിരെയും ഈ വിദ്യ ഒരുപോലെ ഫലപ്രദമാ ണെന്നതിന് അവൾ സാക്ഷ്യം വഹിക്കുന്നത് ഇതാദ്യമാണ്. എല്ലാ നയതന്ത്ര നീക്കങ്ങളു ടെയും ഒറ്റമൂലി ആയിട്ടാണ് അവർ ഈ തന്ത്രത്തെ വിളിക്കുന്നത്. നമ്മുടെ എതിരാളിയെ പൊതുശത്രുവായി മുദ്രകുത്തുന്ന ഈ തന്ത്രം എല്ലാവർക്കുമെതിരെ ഫലപ്രദമാണെന്ന് അവൾ ഇപ്പോൾ മനസ്സിലാക്കി; അത് പുരുഷനോ സ്ത്രീയോ, ചെറുപ്പക്കാരനോ മുതിർന്ന വനോ, യഹൂദനോ യവനനോ, പെന്തക്കോസ്തുകാരനോ സമുദായക്കാരനോ, ഇന്ത്യക്കാ രനോ പാകിസ്ഥാനിയോ, കോൺഗ്രസൊ ബിജെപിയോ – ആരുമാകട്ടെ; ആരെ വേണമെ ങ്കിലും പിന്മാറ്റക്കാരൻ, സാത്താൻ, പാകിസ്ഥാനി, രാജ്യദ്രോഹി എന്നിങ്ങനെ പൊതുശത്രു വായി മുദ്രകുത്തുക, ജനങ്ങൾ നിങ്ങളുടെ വാക്കുകൾ വിശ്വസിക്കും. ടിപിഎം ശുശ്രൂഷ യിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാ യുവാക്കളും മറ്റുള്ളവരെ പൈശാചികവൽക്കരി ക്കുന്ന ഈ കലയിൽ സ്വയം നിപുടരാകണം. ടിപിഎം പോലുള്ള സമൂഹങ്ങളിൽ അതിജീ വിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾക്ക്‌ ഈ വൈദഗ്ദ്ധ്യം ആവശ്യമാണ്.

കഴിഞ്ഞ എപ്പിസോഡിൽ സൂര്യൻ അസ്തമിക്കാൻ തുടങ്ങിയപ്പോൾ, ചീഫ് ഇരുമ്പിലിയൂരി ലേക്ക് തിടുക്കത്തിൽ പോയതായും നമ്മൾ കണ്ടു. ഡെപ്യൂട്ടി ചീഫ് അന്ത്യശ്വാസം വലി ക്കുന്നെന്ന് ആസ്ഥാനത്ത് (HEAD QUARTERS) നിന്ന് അദ്ദേഹത്തിന് അടിയന്തിര സന്ദേശം ലഭിച്ചു. ഡെപ്യൂട്ടി ചീഫിൻ്റെ ആരോഗ്യം അന്വേഷിക്കാൻ പുറപ്പെട്ടപ്പോൾ, അസിസ്റ്റൻറ്റ് ഡെപ്യൂട്ടി ചീഫ് രഹസ്യമായി ജോസിനെ സന്ദർശിക്കയും ടിപിഎമ്മിൽ നിന്ന് പുറത്തുക ടക്കുന്ന തെറ്റ് ചെയ്യരുതെന്ന് മുന്നറിയിപ്പ് കൊടുക്കയും ചെയ്തിരുന്നു. അടുത്തതായി എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.

രംഗം 1 (SCENE 1)

ചീഫ് പാസ്റ്റർ ഒരു കാറിൽ പിൻസീറ്റിൽ ഇരിക്കുന്നത് ഞങ്ങൾ കാണുന്നു. ടിപിഎം തമോ ഗര്‍ത്തത്തിൻ്റെ (BLACK HOLE) ന്യൂക്ലിയസിലേക്ക് വെളുത്ത കാർ അതിവേഗം നീങ്ങുന്നു, അവിടെ ഡെപ്യൂട്ടി ചീഫ് അന്ത്യ ശ്വാസം വലിക്കുന്നു. ചീഫിൻ്റെ മൊബൈൽ അടിക്കാൻ തുടങ്ങുന്നത് ഞങ്ങൾ കാണുന്നു. ഈ റിങ്ങ് ടോൺ ടിപിഎം ട്യൂൺ ആണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതിൽ നമുക്ക് അതിശയിക്കാനൊന്നുമില്ല, കാരണം ചീഫ് പാസ്റ്ററുടെ മൊബൈലിൽ ദൗത്യം അസാധ്യമായ (MISSION IMPOSSIBLE) റിംഗ്‌ടോൺ ഇടുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് നമുക്കെല്ലാവർക്കും അറിയാം. സാധാരണയായി, എല്ലാ വിശ്വാസ ഭവ നങ്ങളിലും ടെക്നോളജിയിൽ വിദഗ്ധരായ (TECHNO SAVVY) വിശ്വാസികൾ ഫിലിം ട്യൂണു കൾക്ക് പകരം പാസ്റ്റർമാരുടെ മൊബൈലിൽ ടിപിഎം ട്യൂണുകൾ ഇട്ടിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു, അത് ചിലപ്പോൾ പല മൊബൈലുകളിലും ഡീഫോൾട് റിംഗ്‌ടോണായി വരുന്നു.

ചീഫ് വെളുത്ത ഒരു മൊബൈൽ എടുത്ത് സംസാരിക്കുന്നു. ഇരുമ്പിലിയൂരിൽ ഡെപ്യൂട്ടി ചീഫ് മഹത്വത്തിൽ പ്രവേശിച്ചതായി അദ്ദേഹത്തെ അറിയിക്കുന്നു.

രംഗം 2 (SCENE 2)

ആസ്ഥാനത്തെ (HEAD QUARTERS) കമ്പ്യൂട്ടർ മുറി ഞങ്ങൾ കാണുന്നു. എല്ലാ സെൻറ്റെർ വിശ്വാസ ഭവനങ്ങളിലേക്കും ഇമെയിലുകൾ തയ്യാറാക്കുന്നു. സഹോദരിമാർ നമ്പറുകൾ ഡയൽ ചെയ്യുന്നതിലും വാർത്താ റിപ്പോർട്ടർമാരെ പ്പോലെ വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നതിലും തിരക്കിലാണ്. ഡെപ്യൂട്ടി ചീഫിൻ്റെ മഹത്തായ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സെൻറ്റെർ പാസ്റ്റർമാർ തനിയെ വരികയില്ല എന്നത് വിശുദ്ധന്മാർക്കിട യിൽ പറയാത്ത ധാരണയാണ്. എല്ലാ സെൻറ്റെർ പാസ്റ്റർമാരും സെൻറ്റെർ മദർമാരും ചുമതലയുള്ള മൂപ്പന്മാരും എല്ലാ സെൻറ്റെർ പാസ്റ്റർമാർക്കും സെൻറ്റെർ മദർമാർക്കും സഹായികളായി (സേവകർ) പ്രവർത്തിക്കുന്ന ചില ജൂനിയർ വേലക്കാരും ഈ മെഗാ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി വിശ്വാസികളും ശവസം സ്കാര സ്ഥലത്ത് ഒത്തുകൂടും. ഒരുപക്ഷേ ഒരു വലിയ ഘോഷയാത്രയും ഉണ്ടാകും. ടിപിഎ മ്മിൽ ഡെപ്യൂട്ടി ചീഫിൻ്റെ തസ്തിക ജീവിതത്തിലും മരണത്തിലും ആദരവ് ആവശ്യപ്പെ ടുന്നു. അന്താരാഷ്ട്ര ഡെപ്യൂട്ടി ചീഫ് മരിക്കുമ്പോൾ ശവസംസ്കാരത്തിനായി കുറച്ച് ആളു കൾ മാത്രം ഒത്തുകൂടിയാൽ അത് ലജ്ജാവഹമാണ്. അതിനാൽ ശവസംസ്കാരം ഒരു മെഗാ സംഭവമായി മാറ്റുന്നതിന് ഒരു വലിയ ജനക്കൂട്ടം ആവശ്യമാണ്. ഇത് ഒരു വ്യക്തിയുടെ ബഹുമാനത്തിൻ്റെ പ്രശ്നമാണ്. IPC മേധാവിയുടെ ശവസംസ്കാരവുമായോ അസംബ്ലീസ് ഓഫ് ഗോഡ് മേധാവിയുടെ ശവസംസ്കാരവുമായോ താരതമ്യപ്പെടുത്തുമ്പോൾ ടിപിഎം ചീഫിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന ജനക്കൂട്ടം കുറവാണെങ്കിൽ ജനങ്ങൾ എന്ത് പറയും? ഒരു ലോക്കൽ വിശ്വാസ ഭവനത്തിലെ സാധാരണ വിശ്വാസിയുടെ മരണമായിരു ന്നുവെങ്കിൽ, അത്തരം ആഡംബരവും മഹത്വവും ആവശ്യമില്ലായിരുന്നു. ആ സംഭവ ത്തിൽ, ടിപിഎമ്മിൽ സേവനമനുഷ്ഠിക്കുന്ന സ്വന്തം മക്കൾ പോലും അവരുടെ ശവസം സ്കാര ചടങ്ങിൽ പങ്കെടുക്കുമായിരുന്നില്ല.

ശവസംസ്കാര ക്രമീകരണങ്ങൾക്കായി ചീഫ്, ജോർജ്ജ് എന്ന വിശ്വാസിയുമായി സംസാരി ക്കുന്നത് കാണുന്നു. വിശ്വാസ ഭവനങ്ങളിലെ വേലകൾ, പ്രത്യേകിച്ച് ശവസംസ്കാര പ്രവർ ത്തനങ്ങൾ ജോർജ് നന്നായി കൈകാര്യം ചെയ്യും. അദ്ദേഹം വർഷങ്ങളായി ഇരുമ്പുലിയൂ രിൽ ഈ ഡ്യൂട്ടി ചെയ്യുന്നു. ഇരുമ്പുലിയൂരിൽ എല്ലാത്തരം ജോലികൾക്കും വിദഗ്ദ്ധനായ ഒരു വിശ്വാസി ഉണ്ട്. ശവസംസ്കാര കാര്യങ്ങളിൽ വിദഗ്ധനാണ് ജോർജ്. ഒരു ശവപ്പെട്ടി എവിടെ നിന്ന് ലഭിക്കുമെന്ന് അവനറിയാം. അത് നല്ല നിലവാരമുള്ള തുണികൊണ്ട് മൂടണമെന്നും അവനറിയാം. ജോലി സുഗമമായി നടക്കുന്നതിന് ബന്ധപ്പെടാനുള്ള ശരി യായ ആളുകളുടെ വിലാസങ്ങൾ അവനറിയാം. ‘ദി പെന്തക്കോസ്ത് മിഷൻ’ ഡെപ്യൂട്ടി ചീഫ് മഹത്ത്വത്തിലേക്ക് പ്രവേശിച്ചു എന്ന് ടിവിയിൽ വാർത്തകൾ പ്രക്ഷേപണം ചെയ്യു ന്നതിന് അദ്ദേഹം പ്രാദേശിക മാധ്യമ ചാനലുമായി ബന്ധപ്പെടും. ടിപിഎം വിശ്വാസികൾ ടിവി കാണുന്നില്ലെങ്കിലും ഒരു മീഡിയ ചാനലിൽ വാർത്ത പ്രക്ഷേപണം ചെയ്യുന്നതി നുള്ള നിരക്കുകൾ അവർ നൽകും. പിന്നീട് ടിപിഎം ഡെപ്യൂട്ടി ചീഫിൻ്റെ മരണം ടിവി ചാനലുകൾ പോലും റിപ്പോർട്ട് ചെയ്യുന്നുവെന്ന് TPM വിശ്വാസികൾ അഭിമാനത്തോടെ വാട്‌സ്ആപ്പിൽ പ്രചരിപ്പിക്കും.

ഡെപ്യൂട്ടി ചീഫിൻ്റെ ശവസംസ്കാര ചടങ്ങുകളുടെ വീഡിയോ റെക്കോർഡിംഗും ജോർജ് ക്രമീകരിക്കും. ആരാധന യോഗങ്ങളുടെ ഫോട്ടോഗ്രാഫുകളും വീഡിയോ റെക്കോർഡിം ഗുകളും ടിപിഎമ്മിൽ നിരോധിച്ചിരിക്കുന്നു എന്ന് ജോർജ്ജിന് നല്ലവണ്ണം അറിയാം. സ്വന്തം മകളുടെ വിവാഹത്തിൻ്റെ വീഡിയോ റെക്കോർഡിംഗ് പോലും അദ്ദേഹം അനു വദിച്ചില്ല. അക്കാലത്ത്‌, അദ്ദേഹത്തിൻ്റെ മകൾ എൻ്റെ വിവാഹത്തിൻ്റെ VIDEO  റെക്കോർ ഡിംഗ് വേണമെന്ന് വിശുദ്ധന്മാരോട് ആവശ്യപ്പെട്ടു. എൻ്റെ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങൾ ഓർമ്മിക്കാൻ സഹായിക്കുന്നതിന് വീഡിയോ റെക്കോർഡിംഗ് ആവശ്യമാ ണെന്ന് അവൾ ന്യായീകരിച്ചു. എന്നാൽ അവസാനം ആഴമേറിയ സത്യങ്ങൾ വിജയിച്ചു, ലൗകിക മനുഷ്യരുടെ വഴികൾ നമ്മൾ അനുകരിക്കരുതെന്ന് അവളോട് പറഞ്ഞു. നമ്മൾ ലാളിത്യത്തിൽ വിശ്വസിക്കുന്നുവെന്നും അവളോട് പറഞ്ഞു.

ടിപിഎമ്മിലെ ഡെപ്യൂട്ടി ചീഫിൻ്റെ ശവസംസ്കാര നടപടികളിലെ ഏറ്റവും പുതിയ കൂട്ടി ച്ചേർക്കലാണ് വീഡിയോ റെക്കോർഡിംഗ്. മുൻ ദിവസങ്ങളിൽ, അങ്ങനെയായിരുന്നില്ല! ഡെപ്യൂട്ടി ചീഫിൻ്റെ അവസാന കർമ്മങ്ങൾ ഒരിക്കലും വീഡിയോ റെക്കോർഡു ചെയ്യു കയോ CD / DVD ഫോർമാറ്റിൽ വിതരണമോ ചെയ്തിട്ടില്ല. രേഖാമൂലം എഴുതിയ ആത്മകഥ യുടെ രൂപത്തിലാക്കിയിട്ടുള്ള ഡെപ്യൂട്ടി ചീഫിൻ്റെ ജീവിതമാണ് രേഖപ്പെടുത്തുന്നത്. ജീവചരിത്ര ഫോർമാറ്റിലൂടെ ഇത്തവണ അദ്ദേഹത്തിൻ്റെ പേര് ഓർമ്മിക്കപ്പെടില്ലെന്ന് ഇതിനർത്ഥമില്ല. അത് അസാധ്യമാണ്! മേധാവികളുടെ ജീവചരിത്രം (ആത്മകഥ) നിർബ ന്ധമാണ്. ടിപിഎമ്മിലെ നിരവധി വേലക്കാർ കഴിഞ്ഞ ദശകങ്ങളിൽ എന്നെന്നേക്കുമായി ഉറങ്ങിയിട്ടുണ്ട്. അവരുടെ പേരുകളെല്ലാം തന്നെ കാലക്രമേണ മറന്നു പോകുന്നു. എന്നാൽ ചീഫും ഡെപ്യൂട്ടി ചീഫും പതിറ്റാണ്ടുകളായി അനശ്വരന്മാരാണ്. അത്ര വേഗ ത്തിലല്ലെങ്കിലും ഏതാനും പതിറ്റാണ്ടുകൾ കഴിഞ്ഞ്, ഡെപ്യൂട്ടി ചീഫിൻ്റെ ജീവചരിത്ര ത്തിലൂടെ ഭൂമിയിൽ ജനിച്ച ചുരുക്കം ചില മഹാന്മാരിൽ ഒരാളായി അദ്ദേഹം അംഗീകരി ക്കപ്പെടും. ഡെപ്യൂട്ടി ചീഫിനെ കുറിച്ച് തെറ്റിനെ മറച്ചുപിടിക്കാന്‍ പറയുന്ന കള്ളക്കഥ കൾ ടിപിഎം മാസികകളുടെയും പ്രസിദ്ധീകരണങ്ങളുടെയും പേജുകളിൽ പ്രത്യക്ഷ പ്പെടും. ദൈവത്തോടൊപ്പം ‘കൈകോർത്ത്‌’ നടന്ന ഒരു മനുഷ്യനായി അയാളുടെ ഒരു ചിത്രം കെട്ടിച്ചമയ്ക്കും.

ടിപിഎം ചീഫുകളുടെയും ഡെപ്യൂട്ടി ചീഫുകളുടെയും ജീവിതചരിത്രം വരയ്ക്കുന്ന രീതി ജീവചരിത്രങ്ങൾ എഴുതുന്നതിന് തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന രീതിക്ക് തികച്ചും വിപരീതമാണ്. ബൈബിളിലെ വീരന്മാരുടെ സൽപ്രവൃത്തികളും കുറവുകളും ബൈബിളിൽ ആത്മാർത്ഥമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ടിപിഎം ചരിത്രകാരന്മാർ ഡെപ്യൂട്ടി ചീഫിൻ്റെ വീരത്തം ചിത്രീകരിക്കുമ്പോൾ തെറ്റിനെ മറച്ചു പിടിക്കാന്‍ പറയുന്ന കള്ളക്കഥകൾ മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. ദാവീദ്, അബ്രഹാം, ശലോമോൻ എന്നിവരുടെ ലൈംഗിക അരാജകത്തം സത്യസന്ധമായി രേഖപ്പെടുത്തിയ ബൈബിളിൽ നിന്ന് വ്യത്യസ്തമായി; ടിപിഎം ചരിത്രകാരൻ ചെറുപ്പത്തിൽ ലോകമെമ്പാ ടുമുള്ള വിവിധ വിശ്വാസ ഭവനങ്ങളിൽ നടത്തിയ ഡെപ്യൂട്ടി ചീഫിൻ്റെ എല്ലാ ലൈംഗിക അധർമ്മങ്ങളും മായ്ക്കും. അദ്ദേഹത്തിന് മുൻപ് എത്ര സംഭവങ്ങൾ ഉണ്ടായിരുന്നെന്നും എത്രപേരെ സംഭവസ്ഥലത്ത് ശാന്തരാക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തുവെന്ന് ആർക്കറിയാം?

ചിന്തകളിലും വാക്കുകളിലും വളരെ വിശുദ്ധനായിരുന്ന ഒരു ഉന്നത മനുഷ്യനായി ഡെപ്യൂട്ടി ചീഫ് പ്രത്യക്ഷപ്പെടും. ഉന്നത സ്ഥാനത്തേക്ക് ഉയരാൻ ടിപിഎമ്മിനുള്ളിൽ ഡെപ്യൂട്ടി ചീഫ് നടത്തിയ എല്ലാ രാഷ്ട്രീയ നീക്കങ്ങളും മറക്കും. ഡെപ്യൂട്ടി ചീഫിൻ്റെ ദുഷിച്ച ജീവിതത്തെ ക്കുറിച്ച് ബോധവാന്മാരായ ജനങ്ങൾ കാലക്രമേണ കടന്നുപോകും. ഡെപ്യൂട്ടി ചീഫിനെ വ്യക്തിപരമായി അറിയുന്ന ആരും ഏതാനും ദശകങ്ങൾക്ക് ശേഷം ജീവിച്ചിരിക്കില്ല. അപ്പോൾ അദ്ദേഹത്തിൻ്റെ ജീവചരിത്രം വാക്കുകളും അക്ഷരങ്ങളും കൊണ്ട് നിർമ്മിച്ച ഒരു വലിയ പ്രതിമ പോലെ സ്ഥാപിക്കും. ക്രിസ്തുവിനെ മഹത്വപ്പെടു ത്തുന്നതിനും സുവിശേഷം പ്രസംഗിക്കുന്നതിനും ഉപയോഗിക്കുന്ന ബൈബിളിൽ നിന്ന് വ്യത്യസ്തമായി, (പഴയനിയമ പരമ്പരയിലെ സുവിശേഷത്തിൽ നാം കാണുന്നത് പോലെ), ടിപിഎം, ദൈവീക സിംഹാസനത്തിൽ കൊണ്ടെത്തിക്കുന്ന വലിയ റോഡുപോലെയുള്ള മഹത്തായ സ്ഥാപനമായി ടിപിഎം ചരിത്രകാരന്മാർ ഡെപ്യൂട്ടി ചീഫിൻ്റെ ജീവിതം മാറ്റി യെഴുതും.

ചീഫ്: തമ്പി! വേഗം പോ …. കുറുക്കുവഴികൾ എടുക്കുക.

ഡ്രൈവർ (മുതിർന്ന ബ്രദർ): ശരി, അപ്പച്ചാ…

രംഗം 3 (SCENE 3)

മദ്രാസിലെ ചെറിയ പാതകളിലൂടെ ഡ്രൈവർ നാലുചക്ര യന്ത്രം കൈകാര്യം ചെയ്യുന്നത് ഞങ്ങൾ കാണുന്നു! ഒരു വഴി മാത്രം ഉള്ള അതിഭയങ്കരമായ ഒരു വളവിലൂടെ കാർ നീങ്ങു മ്പോൾ, പെട്ടെന്ന് ഒരു വാൻ മുന്നിൽ നിന്ന് അടുത്തുവരുന്നത് കാണാം. ഡ്രൈവർ തിടുക്ക ത്തിൽ ബ്രേക്ക് പിടിക്കുന്നു, പക്ഷേ നിർഭാഗ്യവശാൽ, ഇത് വളരെ താമസിച്ചുപോയി. വാൻ ചീഫിൻ്റെ കാറിൽ ഇടിച്ച് അടുത്തുള്ള കെട്ടിടത്തിലേക്ക് വലിച്ചിഴക്കുന്നു. ബോണ റ്റിൽ നിന്ന് പുക പുറത്തേക്ക് വരുന്നു, കാറിന് വളരെയധികം കേടുപാടുകൾ സംഭവിച്ച തായി തോന്നുന്നു. ചീഫും ഡ്രൈവറും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇത് സങ്കടകര മാണ്. ടിപിഎമ്മിലെ രണ്ട് ചീഫുകൾ ഒരേസമയം മരിച്ചു. ചീഫ് ഒരു അപകടത്തിലും ഡെപ്യൂട്ടി ചീഫ് രോഗാവസ്ഥയിലും മരിച്ചു! എല്ലാം പാസ്റ്റർ ജോസിനെ പുറത്താക്കാനുള്ള അവരുടെ പദ്ധതി ആസൂത്രണം ചെയ്ത ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ! എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല! അസിസ്റ്റൻറ്റ് ഡെപ്യൂട്ടി ചീഫ് ഇപ്പോൾ പുതിയ ചീഫ് ആകും, കൂടാതെ അദ്ദേഹത്തിന് പുതിയ ഡെപ്യൂട്ടി ചീഫിനെ തിരഞ്ഞെടുക്കേണ്ടിവരും! ടിപിഎമ്മിൻ്റെ പുതിയ ചീഫായി അസിസ്റ്റൻറ്റ് ഡെപ്യൂട്ടി ചീഫ് ഇപ്പോൾ പാസ്റ്റർ ജോസിനെ തിരഞ്ഞെടുക്കുമോ ഇല്ലയോ എന്ന് ഞങ്ങൾക്ക് അറിയില്ല! ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം പറഞ്ഞതുപോലെ, നിങ്ങൾ ചീഫ് ആകുക യാണെങ്കിൽ നിങ്ങൾക്ക് ശരിയെന്നു തോന്നുന്ന ഭേദഗതികൾക്കായി ശ്രമിക്കാം. ടിപിഎ മ്മിൽ താൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ വരുത്തുന്നത് പാസ്റ്റർ ജോസിന് എളുപ്പമാകില്ല. മിക്ക ടിപിഎം സെൻറ്റെർ പാസ്റ്റർമാരും പല്ലും നഖവും ഉപയോഗിച്ച് ഇതിനെ എതിർക്കും. എന്നാൽ ഞങ്ങൾ അവതരിപ്പിച്ച ഈ കഥ കേവലം ഊഹാപോഹങ്ങൾ മാത്രമാകുന്നു. അഴുകിയ സംഘടനകൾ മനുഷ്യരാശിയുടെ ചരിത്രത്തിൽ ഒരിക്കലും മാറിയിട്ടില്ല. പിശാച് ഒരിക്കലും മരിച്ചിട്ടില്ല. പിന്നെ എങ്ങനെ ടിപിഎമ്മിന് കഴിയും?

അവസാനിച്ചു…

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *