ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 2-‍ാ‍ം ഭാഗം

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കുന്നതിനെ കുറിച്ച് ഇതിനു മുൻപുള്ള ലേഖനം നിങ്ങൾ വായിച്ചെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. “ക്രിസ്തുവിൽ” ആയിരിക്കേണ്ട ആദ്യ കാര്യം അവൻ്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനമേൽക്കുക എന്നതാണെന്ന് നിങ്ങൾ ശ്രദ്ധിച്ചുവല്ലോ? നിങ്ങൾ ക്രിസ്തുവിൽ മരിച്ചെങ്കിൽ, ഇനി നിങ്ങളല്ല, ക്രിസ്തുവാണ് നിങ്ങളിലും നിങ്ങളിലൂടെയും ജീവിക്കുന്നത്. ഈ മരണത്തോടൊപ്പം കുരിശും ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഗലാത്യർ 2:20, “ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കു ന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവി ക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്.”

മുമ്പത്തെ ലേഖനത്തിലെ റഷ്യൻ ടീ പാവകൾ ഓർക്കുന്നുണ്ടോ? എല്ലാ ചെറിയ പാവ കളും പ്രധാന പാവയിൽ ഇടുകയാണെങ്കിൽ, പിന്നെ ചെറിയ പാവകളെ കാണില്ല. ചെറിയ പാവയ്ക്ക് പകരം നിങ്ങൾ വലിയ പാവ കാണും. അതുപോലെ, നിങ്ങൾ ക്രിസ്തുവിലാണെ ങ്കിൽ, ഇനി നിങ്ങളെയല്ല, മറിച്ച് ക്രിസ്തുവിനെ നിങ്ങളിൽ കാണുന്നു. എന്നിരുന്നാലും, ഇതിൽ നമ്മിൽ മിക്കവരും അവഗണിക്കുന്ന ഒരു മറഞ്ഞിരിക്കുന്ന അപകടമുണ്ട്. അത് ഈ പ്രക്രിയയിൽ കുരിശിൻ്റെ അനിവാര്യതയാണ്. കുരിശില്ലാത്ത, മരണമില്ല.

നമ്മളിൽ പലരും വളരെ നല്ല അഭിനേതാക്കളാണ്. അതിനാൽ, നമ്മുടെ ഉള്ളിൽ വസിക്കു ന്നത് ക്രിസ്തുവാണോ അതോ ഭേദപ്പെട്ട ജീവിതം നയിക്കാൻ പരിശ്രമിക്കുന്ന ആദാം ആണോ എന്ന് നമ്മുക്ക് മനസ്സിലാകുന്നില്ല. നമുക്ക് പ്രദാനം ചെയ്തിട്ടുള്ള ദൈവികശക്തി യാൽ ക്രിസ്തു യഥാർത്ഥത്തിൽ നമ്മുടെ ഉള്ളിൽ ജീവിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ലളിതമായ ഒരു പരീക്ഷണത്തിലൂടെ നമുക്ക് കടന്നുപോകാം.

2 പത്രോസ് 1:3-4, “തൻ്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവൻ്റെ പരിജ്ഞാ നത്താൽ അവൻ്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയത് ഒക്കെയും നമുക്ക് ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്ക് വിലയേറിയതും അതിമഹ ത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹ ത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.”

ദുഷ്ട മോഹങ്ങൾ നമ്മുടെ ദുഷിച്ച സ്വഭാവത്തിൻ്റെ ഭാഗമാണെന്ന് മേൽപ്പറഞ്ഞ വാക്യം വ്യക്തമായി പറയുന്നു. നാം യഥാർത്ഥത്തിൽ മരിച്ചുവെന്നും നമ്മുടെ ഉള്ളിൽ ദുഷിച്ച മോഹങ്ങളില്ലെന്നും അറിയാൻ നമുക്ക് ഒരു പരീക്ഷണം നടത്താം.

ദുഷ്ട മോഹങ്ങൾ പരീക്ഷിക്കുന്നു (ക്രിസ്തുയേശുവിൽ തിക ഞ്ഞവരും ആദാമിൽ തികഞ്ഞവരും)

നല്ല കാലാവസ്ഥയിൽ ശോഭയേറിയ സൂര്യപ്രകാശമുള്ള ഒരു പ്രഭാതം സങ്കൽപ്പിക്കുക. നിങ്ങൾ വളരെ സന്തുഷ്ടരാണ്, നിങ്ങൾ വീടിനടുത്തുള്ള ഒരു പാർക്കിൽ ജോഗിംഗ് ചെയ്യുന്നു. ടി‌പി‌എം കൂട്ടായ്മയിൽ‌ നിങ്ങൾ‌ സന്തുഷ്ടരാണെന്നും ടി‌പി‌എം വേലക്കാർ നിർദ്ദേശിച്ച എല്ലാ മാറ്റങ്ങളും വരുത്തുകയാണെന്നും നിങ്ങൾ‌ ചിന്തിക്കുന്നു. നിങ്ങൾ‌ മീശ ഷേവ് ചെയ്തുമാറ്റി, കൂടുതൽ വെള്ള ഷർട്ടുകൾ ധരിക്കാൻ പരിശീലിക്കുന്നു, വേലക്കാരു മായി ഇടപെടുമ്പോൾ മര്യാദയോടെ സംസാരിക്കാൻ ശ്രമിക്കുന്നു, അങ്ങനെ പലതും…

പെട്ടെന്ന് എവിടെ നിന്നോ ഒരു ഭിക്ഷക്കാരൻ ഭക്ഷണം കഴിക്കാൻ കുറച്ച് പണം നിങ്ങ ളോട് അപേക്ഷിക്കുന്നു. ഇത് നിങ്ങളെ പരീക്ഷിക്കാനും നിങ്ങൾ യേശുവിനെപ്പോലെ യാണോ എന്ന് കാണാനുമുള്ള ദൈവത്തിൻ്റെ പദ്ധതിയാണെന്ന് നിങ്ങൾ കരുതുന്നു. വളരെ മഹാമനസ്കതയോടെ നിങ്ങൾ പേഴ്‌സ് തുറന്ന് നോക്കുമ്പോൾ ഒരു 500 രൂപ നോട്ട് മാത്രം കണ്ട് ആശ്ചര്യപ്പെടുന്നു. കുറഞ്ഞ മൂല്യമുള്ള കറൻസി കണ്ടെത്താൻ നിങ്ങൾ വീണ്ടും പേഴ്‌സ് പരിശോധിക്കുന്നു. മറ്റൊന്നും കാണാഞ്ഞതുകൊണ്ട്‌ നിങ്ങൾ ആ 500 രൂപ നോട്ട് യാചകന് കൊടുക്കുന്നു. യാചകൻ പണം വാങ്ങി നന്ദി പോലും പറയാതെ നിങ്ങളെ വിട്ടുപോകുന്നു. യാചകൻ പിറുപിറുക്കുന്നത് നിങ്ങൾക്ക് കേൾക്കാം. ജോഗ്ഗിങ് സമയത്ത്‌, നിങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങളെ അകറ്റി നിർത്താൻ കഴിഞ്ഞതിൽ നിങ്ങൾ സന്തോഷിക്കുന്നു.

അല്പം ദൂരത്തിൽ, മറ്റൊരു ഭിക്ഷക്കാരൻ ജോഗിങ് ചെയ്യുന്ന വേറെ ഒരു വ്യക്തിയോട് സഹായം ചോദിക്കുന്നത് നിങ്ങൾ കാണുന്നു. അത് വളരെ സമ്പന്നനായ ഒരു ബിസിനസു കാരനായ ശ്രീമാൻ പണ്ഡിറ്റാണ്. ജോഗിങ് ചെയ്യുന്ന മറ്റേ വ്യക്തിയെ നിങ്ങൾ തിരിച്ചറി യുന്നു. ശ്രീമാൻ പണ്ഡിറ്റ് ഭിക്ഷക്കാരനെ ഓടിക്കയും അധിക്ഷേപിക്കയും ചെയ്യുന്നത് നിങ്ങൾ കാണുന്നു.

ശ്രീമാൻ പണ്ഡിറ്റിൻ്റെ പ്രവർത്തനങ്ങൾ കണ്ടതിനു ശേഷം നിങ്ങൾക്ക് എന്ത് തോന്നുന്നു?

നിങ്ങൾ ജോഗ്ഗിങ് തുടരുന്നുവെന്നും ശ്രീമാൻ പണ്ഡിറ്റിൻ്റെ പ്രവൃത്തി മനസ്സിലേക്ക് തിരി ച്ചുവരുന്നുവെന്നും കരുതുക. നിങ്ങൾക്ക് എന്ത് തോന്നും?

  1. കൂടുതൽ ഔദാര്യവാനും ദൈവഭക്തനുമായിത്തീരാൻ ശ്രമിക്കുന്നതിലൂടെ സ്വയം മെച്ചപ്പെടുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നു.
  2. നിങ്ങൾ ദാനം കൊടുത്ത യാചകൻ നന്ദികെട്ടവനും പിറുപിറുക്കുന്നവനുമായതിൽ നിങ്ങൾക്ക് അതൃപ്തിയുണ്ട്.
  3. നിങ്ങൾ കാട്ടിയ ഔദാര്യത്തിൻ്റെ ഫലമായി, സമാനമായ സാഹചര്യത്തിൽ ആവശ്യം ഉണ്ടാകുമ്പോൾ ആരെങ്കിലും നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  4. ദൈവ വേലയ്ക്കായി നിങ്ങളെ ഒരു പാത്രമായി ഉപയോഗിക്കാൻ ക്രിസ്തുവിനോട് ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ട് പോകുക. ക്രിസ്തുവുമായി കൂട്ടായ്മയിൽ തുടരുക.
  5. വളരെയധികം സമ്പത്തുണ്ടായിട്ടും ഹൃദയമില്ലാത്ത മനുഷ്യനായ പണ്ഡിറ്റിനെ പ്പോലെയല്ല നിങ്ങൾ എന്ന് ഓർത്ത്‌ സന്തോഷം തോന്നുക.
  6. രണ്ടാമത്തെ ഭിക്ഷക്കാരനെ സഹായിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത്‌ സങ്കട പ്പെടുക, പക്ഷേ നിങ്ങളുടെ പേഴ്‌സ് ശൂന്യമായതിനാൽ അത് ചെയ്യാൻ കഴിഞ്ഞില്ല.

ഇത് കൂടാതെ വേറെ എന്തെങ്കിലും തോന്നുന്നുവെങ്കിൽ ദയവായി അഭിപ്രായ കോള ത്തിൽ എഴുതി അറിയിക്കുക.

തുടരും…..

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

One Reply to “ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 2-‍ാ‍ം ഭാഗം”

Leave a Reply

Your email address will not be published. Required fields are marked *