ഈ കഴിഞ്ഞ എപ്പിസോഡിലെ പരീക്ഷണത്തിന് ഉത്തരം നല്കാൻ നിങ്ങൾ ശ്രമിച്ചെങ്കിൽ, ഓരോരുത്തരും ചെയ്യാൻ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങൾ പോലും സ്വയം കേന്ദ്രികൃത ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് മനസ്സിലായിക്കാണും. നിങ്ങളുടെ ജീവിതം യേശു കേന്ദ്രീകൃതം അല്ലാത്ത കാലത്തോളം, നിങ്ങളെ ക്രിസ്തുയേശുവിൽ പൂർണരാ ക്കുവാൻ കഴിയില്ല. നമ്മുടെ മിക്ക ടിപിഎം സുഹൃത്തുക്കളും ടിപിഎമ്മും അവരുടെ വെളുത്ത വസ്ത്ര ധാരികളും ചുറ്റുന്ന ഒരു ഭ്രമണപഥത്തിൽ കറക്കിക്കൊണ്ടിരിക്കുന്നു. യേശു കേന്ദ്രീകൃതരാകാൻ, നിങ്ങൾ ഒരു വലിയ മാറ്റത്തിന് വിധേയരാകേണ്ടി വരും.
സൗരയൂഥം പ്രദർശിപ്പിക്കുന്ന മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. എല്ലാ ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു. ഈ ഗ്രഹങ്ങൾ സൂര്യൻ്റെ ഗുരുത്വാകർഷണ വലയത്തി ലൂടെ ഭ്രമണപഥത്തിലേക്ക് വലിച്ചിടുന്നു. അതുകൊണ്ട് ഈ ഗ്രഹങ്ങൾക്ക് പരിക്രമണ ദിശ (ORBITAL DIRECTION) ഉണ്ടായി. ശരിയായ ഒരു പശ്ചാത്തലത്തിൽ, ടിപിഎമ്മിനോ മറ്റേതെ ങ്കിലും സംഘടനയ്‌ക്കോ വ്യക്തികൾക്കോ പിന്നാലെ പോകാതെ നമ്മളെല്ലാവരും യേശു വിനു ചുറ്റും പരിക്രമണം നടത്തണം.
ഭ്രമണപഥത്തിൻ്റെ (ORBIT) മാറ്റം
ഈ പരിക്രമണ മാറ്റം പൗലോസ് റോമർക്ക് എഴുതിയ ലേഖനത്തിൽ എങ്ങനെ പ്രതിപാദി ച്ചിരിക്കുന്നുവെന്ന് നോക്കുക.
റോമർ 6:20-22, “നിങ്ങൾ പാപത്തിന് ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ. നിങ്ങൾക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നത് തന്നേ. അതിൻ്റെ അവസാനം മരണമല്ലോ. എന്നാൽ ഇപ്പോൾ പാപത്തിൽ നിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിനു ദാസന്മാ രായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിൻ്റെ അന്തം നിത്യജീവനും ആകുന്നു.”
സൗരയൂഥത്തിൻ്റെ ഉദാഹരണത്തിൽ നിന്നും, ഒരു ഗ്രഹത്തിന് സൂര്യനെ ചുറ്റുന്നത് നിർ ത്തണമെങ്കിൽ, ഒരേയൊരു വഴിയേയുള്ളൂ. സൂര്യനേക്കാൾ വളരെ വലുതായ ഒരു ബാഹ്യ നക്ഷത്രം സൗരയൂഥത്തോട് അടുത്തു വന്ന് ഈ ഗ്രഹങ്ങളെ അതിൻ്റെ ഗുരുത്വാകർഷണ ബലത്താൽ വലിച്ചെടുക്കണം. ഒരിക്കൽ ഞങ്ങൾ പാപത്തെ പരിക്രമണം ചെയ്യുകയും പാപത്തിൻ്റെ (മരണം) നേട്ടം കൊയ്യുകയും ചെയ്തു. ഇപ്പോൾ നാം യേശുവിനെ (ദൈവത്തെ) പരിക്രമണം ചെയ്യുന്നു, ദൈവം നൽകുന്ന പ്രയോജനം (നിത്യജീവൻ) കൊയ്യുന്നു. ദൈവ ശാസ്ത്രപരമായ ഉദ്ദേശ്യത്തിനായി, യേശുവല്ലാത്ത മറ്റേതൊരു നക്ഷത്രവും പാപമാണ്.
പരിക്രമണ മാറ്റം സംഭവിക്കുമ്പോൾ, ഒരു പ്രത്യേക മാതൃക (PATTERN) കാണാൻ നിങ്ങ ൾക്ക് കഴിയും. അപ്പൊ.പ്രവൃത്തികൾ 2:38-42 ൽ ഈ രീതി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ചുവടെയുള്ള തിരുവെഴുത്തിലെ കടുപ്പിച്ച (BOLD) ഭാഗങ്ങൾ ശ്രദ്ധിക്കുക.
പത്രൊസ് അവരോട്: നിങ്ങൾ മാനസാന്തരപ്പെട്ട് നിങ്ങളുടെ പാപങ്ങളുടെ മോചന ത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്ക ൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർ ക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടു വിൻ എന്നു പറഞ്ഞു. അവൻ്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവാ യിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.
കപട ഭ്രമണപഥം മാറുന്നു (PSEUDO ORBIT CHANGE)
ടിപിഎമ്മിൽ നടക്കുന്നത് ഒരു കപട ഭ്രമണപഥ മാറ്റമാണ്. ഇത് യഥാർത്ഥ മാറ്റമല്ലാതെ മുകളിലുള്ള എല്ലാ ചെക്ക്‌ലിസ്റ്റുമായി വരുന്നു. പെന്തക്കോസ്ത് മാസികയിലെ വിവിധ സാക്ഷ്യങ്ങൾ പരിശോധിക്കുക, മാനസ്സാന്തരം ക്രിസ്തുവിനേക്കാൾ ഒരു മിഷൻ്റെ ഉപദേശത്തിലേക്കാണെന്ന് നിങ്ങൾ ഉടൻ മനസ്സിലാക്കും. അകമേയുള്ള യഥാർത്ഥ മാറ്റങ്ങളില്ലാത്തതിനാൽ, അവ ടിപിഎം ശുശ്രുഷകന്മാരുടെയും ടിപിഎം വിശ്വാസിയു ടെയും ആദർശങ്ങളായി (PROTOTYPE) മാറുന്നു. തങ്ങളുടെ മതപ്രതിപത്തിക്ക് പ്രതിഫലം നൽകാൻ ഉത്സുകനാണെന്ന് തോന്നുന്ന ഒരു ദൈവത്തെ അവർ എങ്ങനെയോ പിന്തുടരു കയാണെന്ന് തോന്നുന്നു.
പപ്പുവ ന്യൂ ഗ്വിനിയിലെ ബ്രദർ മൈക്കൽ കോലിയാഡിയുടെ (ടിപിഎം ശുശ്രുഷകൻ) സാക്ഷ്യത്തിൻ്റെ ഒരു ഭാഗം (ഒക്ടോബർ 2019 പേജ് 11, വോയ്‌സ് ഓഫ് പെന്തക്കോസ്ത്)
(മുകളിലുള്ള സാക്ഷ്യത്തിൻ്റെ മലയാള പരിഭാഷ താഴെ കൊടുക്കുന്നു.)
#വ്യാഴാഴ്ച ദിവസങ്ങളിൽ പരീക്ഷയും ചോദ്യങ്ങളും ഉള്ളപ്പോൾ, പഠിക്കുന്നതിനു പകരം ഞാൻ ബുധനാഴ്ച രാത്രിയിലെ ബൈബിൾ സ്റ്റഡിക്ക് സഭയിൽ പോകുമായിരുന്നു. രാത്രി യിൽ ഒരു സ്വപ്നത്തിൽ, കർത്താവ് എന്ത് വരുമെന്ന് എന്നെ കാണിക്കുമായിരുന്നു, പിറ്റേ ദിവസം രാവിലെ ഞാൻ എൻ്റെ നോട്ടുപുസ്തകങ്ങൾ നോക്കുമായിരുന്നു. ചോദ്യ കടലാസ് കിട്ടുമ്പോൾ ദൈവം എനിക്ക് കാണിച്ചു തന്ന അതേ ചോദ്യങ്ങൾ അതിൽ ഉണ്ടാകുമായി രുന്നു. കർത്താവ് നമ്മുടെ സർവ വ്യാപിയായ ദൈവമാകുന്നു.#
മുകളിലുള്ള സാക്ഷ്യം ഒരു അപവാദം (EXCEPTION) അല്ല. ഇതാണ് വോയിസ് ഓഫ് പെന്ത ക്കോസ്ത് മാസികയുടെ ഇംഗ്ലീഷ് ഷെൽഫിലെ എൻ്റെ കൂട്ടത്തിൻ്റെ ഏറ്റവും മുകളിൽ ഇരു ന്നത്, അതിനാലാണ് ഞാൻ ഇത് ഇട്ടത്. വിവിധ സാക്ഷ്യങ്ങൾ നിങ്ങൾക്ക് സ്കാൻ ചെയ്യാൻ കഴിയും, ഇതുപോലുള്ള സംഭവങ്ങൾ ഡസൻ കണക്കിന് കിട്ടും. ടിപിഎമ്മിലെ ശുശ്രുഷ കന്മാർ ഇങ്ങനെയാണെങ്കിൽ, സാധാരണ ടിപിഎം വിശ്വാസികളിൽ നിന്ന് നിങ്ങൾ എന്ത് പ്രതീക്ഷിക്കും? ക്രിസ്തുയേശുവിൽ നിങ്ങളെ പരിപൂർണ്ണരാക്കാൻ ഇതുപോലുള്ള ജന ങ്ങളെ നിങ്ങൾ വിശ്വസിക്കുമോ?
കൾട്ട് ദുരുപദേശത്തിൽ പങ്കെടുത്തതിൻ്റെ പ്രതിഫലമായി ചോദ്യപേപ്പർ തൻ്റെ ഭക്തന് ചോർത്തുന്നതിൽ ടിപിഎമ്മിൻ്റെ ദൈവത്തിന് ഒരു പ്രശ്നവുമില്ല. എന്നെ സംബന്ധിച്ചിട ത്തോളം, ടിപിഎമ്മിൻ്റെ ദൈവം, തൻ്റെ ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ആഗ്രഹി ക്കുന്ന ഇസ്‌ലാമിലെ അല്ലാഹുവല്ലാതെ മറ്റാരുമല്ല. നിരവധി സ്ത്രീകളുമായി ഉറങ്ങണ മെന്ന വിചിത്രമായ ആഗ്രഹത്തിന് മുഹമ്മദിൻ്റെ ഭാര്യ (ആയിഷ) മറുപടി നൽകുന്ന ഹാദിത്ത് സാഹിഹ് ബുഖാരിയുടെ ചുവടെയുള്ള ഭാഗം പരിശോധിക്കുക.
ഞാൻ പറഞ്ഞു (പ്രവാചകനോട്), “നിങ്ങളുടെ ആഗ്രഹങ്ങളും ഇച്ഛകളും നിറവേറ്റു ന്നതിൽ നിങ്ങളുടെ കർത്താവ് തിടുക്കം കൂട്ടുന്നുവെന്ന് എനിക്ക് തോന്നുന്നു.” സഹിഹ് ബുക്കാരി 33:51
നിങ്ങൾ സ്വയം കേന്ദ്രികൃതം ആയിരിക്കുന്നിടത്തോളം കാലം, നിങ്ങൾക്ക് മനുഷ്യർ വിലമതിക്കുന്ന പലതും ചെയ്യാം, അപ്പോൾ നിങ്ങൾ ഒരു പുതിയ ലേബലിനൊപ്പം പഴയ ഭ്രമണ പഥത്തിലാണെന്ന് മറക്കരുത്. നിങ്ങളുടെ ശ്രദ്ധ “നിങ്ങൾ” ആയി തുടരുന്നു.
ഇൻകുർവാറ്റസ് ഇൻ സെ (INCURVATUS IN SE)
INCURVATUS IN SE എന്നത് ഒരു ലാറ്റിൻ പദമാണ്, അതിൻ്റെ അർത്ഥം “സ്വയം അകത്തേക്ക് വളഞ്ഞിരിക്കുന്നു” എന്നാണ്. വിശ്വാസത്യാഗികളുടെ ക്രിസ്തുമതത്തിൽ നമുക്ക് കാണാൻ കഴിയുന്ന അപകടകരമായ ഒരു പ്രതിഭാസമാണിത്. ഈ യുക്തി അനുസരിച്ച്, നിങ്ങളുടെ പ്രതീക്ഷകൾ പ്പോലെ തന്നെ നിങ്ങളുടെ ദൈവം പെരുമാറുന്നു. അവൻ നിങ്ങളെ നേടുന്ന തിരക്കിലാണ്
- ഒരു മികച്ച ജോലി,
- ജോലിയിൽ പ്രമോഷൻ ലഭിക്കുന്നു,
- ഒരു മികച്ച വീട് വാങ്ങാനും നിർമ്മിക്കാനും നിങ്ങളെ സഹായിക്കുന്നു,
- കുറഞ്ഞ നിരക്കിൽ ഭവനവായ്പ ക്രമീകരിക്കുന്നു,
- നിങ്ങളുടെ കുട്ടികൾ അവരുടെ സമപ്രായക്കാരേക്കാൾ കൂടുതൽ മാർക്ക് നേടുന്നു
- നിങ്ങളുടെ രോഗം സുഖപ്പെടുത്തുന്നു
- വിസ കിട്ടാൻ നിങ്ങളെ സഹായിക്കുന്നു
- കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുന്നു
- നിങ്ങളുടെ ശത്രുക്കളോട് യുദ്ധം ചെയ്യുന്നു
- അയൽക്കാരനേക്കാൾ കൂടുതൽ പണം നിങ്ങളുടെ ഖജനാവിൽ നിറയ്ക്കുന്നു
- തുടങ്ങിയവ.
ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, ഒരു ടിപിഎം ശുശ്രുഷയിൽ പോയി സാക്ഷ്യങ്ങൾ ശ്രദ്ധിക്കുക. അല്ലെങ്കിൽ കൂടുതൽ മനസ്സിലാക്കാൻ നിങ്ങൾ ഒരു പ്രാർത്ഥന ശ്രദ്ധിക്കുക. ഈ ആനുകൂല്യങ്ങൾക്കെല്ലാം, വിശ്വാസികൾ തങ്ങളുടെ വരുമാനത്തിൻ്റെ പത്തിലൊന്ന് വേലക്കാർക്ക് കൈമാറി ദൈവത്തിൻ്റെ പണം തിരിച്ചടയ്ക്കുന്നു. ഈ യുക്തി അനുസരിച്ച്, മനുഷ്യൻ പ്രപഞ്ചത്തിൻ്റെ കേന്ദ്രമായിത്തീരുന്നു, ദൈവം മനു ഷ്യനെ സന്തോഷിപ്പിക്കുന്ന തിരക്കിലുമാണ്.
“ഞാൻ” അധീശനായി (RULER) തുടരുന്നിടത്തോളം കാലം INCURVATUS IN SE നിന്ന് രക്ഷ പ്പെടാനാവില്ല. നിങ്ങൾ INCURVATUS IN SE പരിശീലിക്കുന്നിടത്തോളം കാലം, നിങ്ങളുടെ ഭ്രഹ്മണ പഥം (ORBIT) ഇതുവരെ മാറ്റിയിട്ടില്ലെന്ന് തികച്ചും ഉറപ്പാണ്. ഇത് നിങ്ങൾക്ക് അസാധ്യമാണ്. നിങ്ങളുടെ ഭ്രഹ്മണ പഥത്തിൻ്റെ കേന്ദ്രം യേശുവാണെങ്കിൽ നിങ്ങളുടെ “ഭാഗം” എന്ന ഒരു ധാരണ പൂർണ്ണമായും നിങ്ങൾ ഉപേക്ഷിക്കണം.
മത്തായി 19:25-26, “അതുകേട്ട് ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിക്കപ്പെ ടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. യേശു അവരെ നോക്കി: “അത് മനുഷ്യ ർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന് സകലവും സാദ്ധ്യം” എന്നു പറഞ്ഞു.”
സ്വയം കേന്ദ്രികൃത അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ, INCURVATUS IN SE നിന്ന് വലിച്ചെടു ക്കാൻ നിങ്ങളെക്കാൾ ശക്തനായ ഒരാളെ ആവശ്യമുണ്ട്. ആ ഒരാൾ ദൈവവും യേശുവും ആകുന്നു.
ദൈവത്തെ സേവിക്കാനായി ഞാൻ എൻ്റെ വീട്, സ്വത്ത്, കുടുംബം തുടങ്ങിയവയെല്ലാം ഉപേക്ഷിച്ചുവെന്ന് നിങ്ങളുടെ വേലക്കാർ പറയുമ്പോഴെല്ലാം, അയാൾ ഇപ്പോഴും “ഞാൻ” കേന്ദ്രീകൃതനാണെന്ന് ശ്രദ്ധിക്കുക. തൻ്റെ ചാണകം പ്രത്യേകമാണെന്ന് കരുതാത്ത ഒരു വ്യക്തി, എന്തുകൊണ്ട് ചാണകം കൊണ്ട് വീണ വായിക്കണം?
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.