ക്രിസ്തുയേശുവിൽ തികഞ്ഞ മനുഷ്യരെ പരിചയപ്പെടുത്തുന്നു എന്ന് ജനങ്ങൾ അവകാ ശപ്പെടുമ്പോൾ, അവർ എപ്പോഴും ദൈവം സാന്നിധ്യത്തിൽ കഴിയുന്നു എന്നാണ് അവ രിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ വസ്തുത. നമുക്കാർക്കും മനസ്സി ലാകാത്ത ദൈവ സാന്നിധ്യത്തിൻ്റെ മറ്റൊരു പ്രധാന വശം കൂടിയുണ്ട്. നിങ്ങൾ സ്വയം കേന്ദ്രികൃതം ആയിരിക്കുന്നിടത്തോളം കാലം അത് നിങ്ങൾ തിരിച്ചറിയുകയില്ല. ദൈവത്തിൽ നിന്ന് തന്നെ ഒരു വലിയ സാക്ഷ്യം ലഭിച്ച ഒരാളെ നമുക്ക് നോക്കാം.
പ്രവൃ. 13:22, “അവനെ നീക്കിയിട്ടു ദാവീദിനെ അവർക്ക് രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എൻ്റെ ഹിതം എല്ലാം ചെയ്യും എന്ന് അവനെ ക്കുറിച്ചു സാക്ഷ്യം പറഞ്ഞു.”
നമ്മൾ ദാവീദിനെ കുറിച്ച് സംസാരിക്കുന്ന നിമിഷം, ഊരിയാവിനെ കൊന്ന് അയാളുടെ ഭാര്യ ബത്ത്-ശേബയെ സ്വന്തം ഭാര്യയായി തട്ടിയെടുത്ത സംഭവത്തിലേക്ക് നമ്മുടെ മനസ്സ് കുതിക്കുന്നു എന്നത് തികച്ചും സ്വാഭാവികമാണ്. ഈ കഥ വഞ്ചന, കൊലപാതകം, വ്യഭി ചാരം, മൂടി വെയ്പ്, നുണകൾ എന്നിവയെല്ലാം നിറഞ്ഞതാകുന്നു. എന്നാലും, മേൽപ്പറഞ്ഞ വാക്യം അവൻ്റെ പ്രവൃത്തികളുമായി സന്തുലിതമാക്കാൻ (BALANCING) കഴിയാത്ത ഒരു മാനസിക സംഘട്ടനത്തിൽ നാം എത്തിച്ചേരുന്നു. കൗമാര പ്രായത്തിൽ ദൈവം ദാവീ ദിനെ കണ്ടപ്പോൾ, അദ്ദേഹം “ദൈവത്തിന് ബോധിച്ച” പുരുഷനായിരുന്നു എന്ന ഒരു മുട ന്തൻ ന്യായം കണ്ടുപിടിക്കാൻ നമ്മൾ ഭയങ്കരമായി ശ്രമിക്കുന്നു. എന്നാൽ ദൈവം അതേ വാചകം ദാവീദിനായി തുടർന്നും ഉപയോഗിക്കുന്ന ഒരു മാനസിക സംഘർഷവുമായി നാം വീണ്ടും ഏറ്റുമുട്ടുന്നു.
സത്യവുമായി ഏറ്റുമുട്ടുന്നു
ദാവീദ് സത്യത്തെ നേരിട്ടപ്പോൾ അവൻ പുറത്തുവന്ന് സ്വന്തം പാപം അംഗീകരിച്ചു. മറ്റു ള്ളവരെപ്പോലെ അദ്ദേഹം നാഥാൻ പ്രവാചകനെ ഭീഷണിപ്പെടുത്തുകയോ “ദി പെന്ത ക്കോസ്ത് മിഷൻ” സഭയിൽ നാം പലപ്പോഴും കാണുന്ന സങ്കീർണ്ണമായ ഒരു മറയ്ക്കൽ സംവിധാനം ആവിഷ്കരിക്കയോ ചെയ്തില്ല. അദ്ദേഹം യഥാർത്ഥത്തിൽ വളരെ തകർന്നും നുറുങ്ങിയതുമായ ഹൃദയത്തോടെ, തൻ്റെ പ്രശസ്തി കോട്ടം തട്ടാതെ കാക്കുന്നതിനേക്കാൾ ദൈവത്തിൻ്റെ സാന്നിധ്യം തന്നെ വിട്ടുപോകുന്നതിനെക്കുറിച്ച് കൂടുതൽ ആശങ്കാകുല നായി. ആത്മാർത്ഥ ഹൃദയത്തോടെ അദ്ദേഹം തൻ്റെ പാപങ്ങൾ അനുതപിച്ചു, ഏറ്റുപറഞ്ഞു.
സങ്കീർത്തനം 51:11, “നിൻ്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിൻ്റെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്നു എടുക്കയുമരുതേ.”
സങ്കീർത്തനം 51:17, “ദൈവത്തിൻ്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സ്; തക ർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.”
യഥാർത്ഥ ദൈവ സാന്നിദ്ധ്യം ചില സ്വയനീതികളെ കുറിച്ച് നിങ്ങൾക്ക് സന്തോഷം നൽ കുന്നതിനുപകരം നിങ്ങളുടെ സ്വന്തം അധാർമ്മികതയെ കുറിച്ച് ആഴത്തിലുള്ള ധാരണ നൽകും. നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കുമെന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞ പ്പോൾ ഇതേ പ്രതിഭാസം അന്ത്യ തിരുവത്താഴത്തിലും നമുക്ക് കാണാം. ശിഷ്യന്മാരാരും സാധാരണ ഗതിയിൽ സംശയിക്കപ്പെടേണ്ട യൂദായെ ചൂണ്ടിക്കാണിച്ചില്ല. ഓരോരുത്തരും യേശുവിനോട് “കർത്താവേ അത് ഞാനാണോ ” എന്ന് ചോദിച്ചു. കർത്താവിനെ ഒറ്റിക്കൊ ടുക്കാൻ തങ്ങൾക്ക് കഴിവുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ് അവർ ഈ ചോദ്യം ചോദി ച്ചത്. സ്വന്തം അധാർമ്മികത അവരെ കുത്തി.
മത്തായി 26:22, “അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കർത്താവേ, എന്നു ഓരോരുത്തൻ പറഞ്ഞു തുടങ്ങി.”
അനുതാപവും തകർന്നും നുറുങ്ങിയ ഹൃദയത്തിൻ്റെ അവസ്ഥയും മൂലം ദാവീദിൻ്റെ പ്രാർ ത്ഥന ദൈവം കേട്ടു. പ്രാർത്ഥന കേൾക്കുമ്പോൾ, സമൂഹത്തിലെ നിങ്ങളുടെ സ്ഥാനമോ ചില യോഗ്യമായ കാരണങ്ങളാൽ നിങ്ങൾ നൽകിയ സംഭാവനയോ ദൈവം പരിഗണിക്കു ന്നില്ല. നാമെല്ലാം ഒരേ നിലയിൽ നിൽക്കുന്നു.
“വിവാഹിതരല്ല”, “ബുദ്ധമത ആചാരങ്ങൾ പിന്തുടർന്ന് ഒരു സന്യാസി ആരാധന യിൽ ചേർന്നിരിക്കുന്നു” എന്നി കാരണത്താൽ നാം സീയോൻ്റെ അവകാശവാദം ഉന്ന യിക്കുമ്പോൾ നാം കർത്താവിൽ നിന്ന് എത്ര ദൂരം പോയി എന്ന് ഇപ്പോൾ മനസ്സിലായോ? ദൈവത്തിനു ബോധിച്ച പുരുഷന്മാർ പാപരഹിതമായ ജീവിതം നയിക്കുന്നവരല്ല, മറിച്ച് അവരുടെ അധാർമ്മികത മനസിലാക്കുകയും ഉള്ളിൽ നിന്നും അവയെ മാറ്റാൻ ദൈവത്തിൻ്റെ ജീവിക്കുന്ന പുത്രൻ്റെ ആവശ്യകത അറിയുകയും ചെയ്യുന്നവരാകുന്നു.
ആൾമാറാട്ടക്കാരുടെ വേദി (THE IMPOSTER PEDESTAL
ടിപിഎം മതഭ്രാന്തന്മാർക്കിടയിൽ ഈ കൾട്ട് അഭിവൃദ്ധി പ്രാപിക്കുന്നതിനുള്ള കാരണവും, ദൈവം അവരിൽ നിന്നും അകന്നിരിക്കുന്നു എന്നതിൻ്റെ കാരണവും ഒന്നു തന്നെയാണ്. നിങ്ങൾ ഒരു ഞായറാഴ്ച, ആരാധനയ്ക്കായി ഏതെങ്കിലും ഒരു ടിപിഎം ഫെയ്ത്ത് ഹോമിൽ പോകുക യാണെങ്കിൽ, ശുശ്രുഷയ്ക്കുശേഷം ജനങ്ങൾ വെള്ള വെളുത്ത ധാരികളായ പുരോഹിതന്മാരുടെ മുൻപിൽ ക്യൂ നിൽക്കുന്നത് കാണും. തീർച്ചയായും, ഈ പ്രക്രിയയിൽ പണം കൈ മാറുന്നു. ഈ അജ്ഞരായ വിശ്വാസികൾക്ക് വെളുത്ത വസ്ത്രം ധരിച്ചവർ ദൈവത്തോട് വളരെ അടു ത്തവരാണെന്നും അവരുടെ പ്രശ്‌നങ്ങൾക്ക് (ഈ പ്രശ്‌നങ്ങ ളിൽ 99 ശതമാനവും ഭൗതീകമാണ്) ദൈവത്തോട് ശുപാ ർശ ചെയ്യാൻ കഴിയുമെന്നും അവർക്ക് വിശ്വസിക്കുന്നു. ഈ വെളുത്ത വസ്ത്രം ധാരികൾ ഭയങ്കര മിടുക്കരാണ്. കരാർ പ്രാർഥനകളും (OUTSOURCED PRAYERS) ഭക്ഷ ണവും മൂലം തങ്ങളുടെ മതപരമായ ബിസിനസ്സ് നിലനിൽക്കുന്നുവെന്ന് അവർക്കറിയാം.
ജനങ്ങൾ വിചാരിക്കുന്നതുപോലെ, അവരുടെ പ്രാർത്ഥനകൾക്ക് പ്രത്യേകതയൊന്നുമി ല്ലെന്ന് അവർ ജനങ്ങളോട് പറയുന്ന നിമിഷം, അവരുടെ ജനക്കൂട്ടത്തിൻ്റെ 50% അപ്രത്യ ക്ഷമാകുമെന്ന് അവർക്കറിയാം.
ആത്മാവിൻ്റെ 9 വരങ്ങളിൽ, പ്രാർത്ഥനയുടെ ഒരു വരവും ഇല്ലെന്ന് നിങ്ങൾക്കറി യാമോ? കാരണം, ഇത് അവൻ്റെ എല്ലാ മക്കൾക്കുമുള്ള ഒരു സാർവത്രിക വരമാണ്. നിങ്ങൾ അവൻ്റെ പൈതലാണെങ്കിൽ, പ്രാർത്ഥനയ്ക്കായി നിങ്ങൾക്ക് പ്രത്യേക ഇടനില ക്കാരൻ്റെ ആവശ്യമില്ല. ഇന്നത്തെ പ്രാർത്ഥന ബിസിനസ്സ് പണ്ട് ജീവിച്ച ക്രിസ്ത്യാനികൾ പ്രാർത്ഥിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. നമുക്കും ദൈവത്തിനും ഇടയിൽ ഒരേ യൊരു മദ്ധ്യസ്ഥൻ മാത്രമേയുള്ള. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതിന് ദൈവം ക്രിസ്തുവിൻ്റെ നീതി നോക്കുന്നു. പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നതിനായി ദൈവം വെള്ള വസ്ത്ര ധാരികകളെ നോക്കുന്നുവെന്ന വ്യാമോഹത്തിലാകരുത്.
1 തിമൊഥെയൊസ് 2:5-6, “ദൈവം ഒരുവനല്ലോ. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യ സ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനു ഷ്യനായ ക്രിസ്തുയേശു തന്നേ.”
അപ്പൊസ്തോലിക പ്രാർത്ഥനകൾ (APOSTOLIC PRAYERS)
ഇന്ന് സഭകളിൽ കാണുന്നത് പൂർണമായും വിശ്വാസത്യാഗികളായ ക്രിസ്ത്യാനികളെയ ല്ലാതെ മറ്റൊന്നുമല്ല. ഈ കഴിഞ്ഞ ലേഖനം വായിക്കുക (INCURVATUS IN SE). അവിടെ വിശ്വാസത്യാഗികളായ ക്രിസ്ത്യാനികളുടെ പ്രാർത്ഥനയിലെ ഒരു അടിസ്ഥാന പട്ടിക നിങ്ങൾക്ക് ലഭിക്കും. അവരുടെ ആശങ്ക പൂർണമായും സ്വയം കേന്ദ്രീകൃതമാകയാൽ, വീഴ്ച എത്ര ആഴത്തിലുള്ളതാണെന്ന് പോലും അവർ മനസ്സിലാക്കുന്നില്ല.
പൗലോസ് പ്രാർത്ഥനയുടെ ശക്തി ഉപയോഗിച്ചതെങ്ങ നെയെന്ന് നോക്കാം. തൻ്റെ പ്രാർത്ഥനയും മറ്റൊരു വിശ്വാസിയുടെ പ്രാർത്ഥനയും തുല്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ ദിവസങ്ങളിൽ TPM ചെയ്യുന്നതു പോലെ അദ്ദേഹം പ്രാർത്ഥനയെ ഒരു ഉഗ്രൻ ബിസിന സ്സായി ഉപയോഗിച്ചില്ല. അതുപോലെ അദ്ദേഹത്തിൻ്റെ പ്രാർത്ഥനകളുടെ ഉള്ളടക്കവും ശ്രദ്ധിക്കുക.
എഫെസ്യർ 6:19-20, “ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതി യായി സേവിക്കുന്ന സുവിശേഷത്തിൻ്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എൻ്റെ വായ് തുറ ക്കുമ്പോൾ എനിക്ക് വചനം നല്കപ്പെടേണ്ടതിനും ഞാൻ സംസാരിക്കേണ്ടും വണ്ണം അതിൽ പ്രാഗത്ഭ്യ ത്തോടെ സംസാരിക്കേണ്ടതിനും പ്രാർത്ഥിപ്പിൻ.”
2 തെസ്സലൊനീ. 3:1, “ഒടുവിൽ സഹോദരന്മാരേ, കർത്താവിൻ്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും….”
എബ്രായർ 13:18, “ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ. സകലത്തിലും നല്ലവരായി നട പ്പാൻ ഇച്ഛിക്കകൊണ്ട് ഞങ്ങൾക്ക് നല്ല മനസ്സാക്ഷി ഉണ്ടെന്ന് ഞങ്ങൾ ഉറച്ചിരിക്കുന്നു.”
മേൽപ്പറഞ്ഞ മൂന്നു വാക്യങ്ങളിലും, പൗലോസിൻ്റെ ഏക താത്പര്യം സ്വന്ത കാര്യങ്ങളിൽ അല്ലായിരുന്നെന്നും ദൈവരാജ്യത്തെ കുറിച്ച് മാത്രമാണെന്നും കാണാം. പൗലോസിന് ജീവിതത്തിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അതിനാൽ അങ്ങനെ പ്രാർത്ഥിക്കാമെന്നും നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, ജീവിതത്തിലെ തൻ്റെ പ്രശ്നങ്ങൾ വിശദീകരിച്ച വാക്യങ്ങൾ വായിക്കാൻ ഞാൻ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു.
2 കൊരിന്ത്യർ 11:23-30, “ക്രിസ്തുവിൻ്റെ ശുശ്രൂഷക്കാരോ?–ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു–ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; 24 യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു; 25 മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽ ച്ചേത ത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. 26 ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത്, കള്ളസ്സഹോദരന്മാരാലുള്ള ആപത്ത്; 27 അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത 28 എന്നീ അസാധാരണ സംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ട്. 29 ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാ കാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു? 30 പ്രശംസിക്കേ ണമെങ്കിൽ എൻ്റെ ബലഹീനത സംബന്ധിച്ചു ഞാൻ പ്രശംസിക്കും.”
നിങ്ങൾ പിന്തുടരുന്ന ക്രിസ്തുമതത്തെ കുറിച്ച് ചിന്തിക്കുക.
ഗലാത്യർ 3:3, “നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവു കൊണ്ട് ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നത്? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.