ഞങ്ങളുടെ മുൻ ലേഖനങ്ങളിൽ, ക്രിസ്തുയേശുവിൽ തികഞ്ഞവരാകാനുള്ള പ്രധാന പ്രവൃത്തി നമ്മുടെ സ്വയം കേന്ദ്രികൃത സ്വഭാവത്തിൽ നിന്ന് പുറത്തുകടന്ന് ക്രിസ്തു കേന്ദ്രീകൃതം ആകുന്ന എന്നതാണെന്ന് വിശദീകരിച്ചിരുന്നു. ദൈവം നമ്മെ നന്നായി അറിയുന്നു. അതിനാൽ, ക്രിസ്തുയേശുവിൽ നമ്മെത്തന്നെ പൂർണരാക്കാനുള്ള തൻ്റെ ഉപകരണങ്ങളായി പ്രവർത്തിക്കുന്ന ജനങ്ങളുള്ള പ്രദേശങ്ങളിൽ അവൻ നമ്മെ പ്രതിഷ്ഠി ക്കുന്നു. ഇത് ഒരു പുരോഹിതൻ്റെയും വേലയല്ല. ക്രിസ്തുയേശുവിൽ മറ്റൊരു വ്യക്തിയെ പരിപൂർണ്ണനാക്കാൻ തനിക്ക് കഴിയുമെന്ന് ഒരു മനുഷ്യൻ പറയുമ്പോൾ, അയാൾ ദൈവ ത്തെക്കാൾ വലുതാകാൻ ശ്രമിക്കുകയാണ്. ദൈവം മാത്രമേ നമ്മെ പൂർണമായി അറിയു ന്നുള്ളു എന്ന് സങ്കീർത്തനക്കാരൻ (സങ്കീർത്തനം 139) വ്യക്തമാക്കുന്നു. ക്രിസ്തുയേശു വിൽ നമ്മെ പരിപൂർണ്ണരാക്കുന്നതിന് ഈ വെളുത്ത വസ്ത്ര ധാരികൾക്ക് നമ്മെ സംബ ന്ധിച്ച എന്തെങ്കിലും അറിയാൻ എങ്ങനെ കഴിയും?
പുതിയ മനുഷ്യനും പഴയ മനുഷ്യനും (New Man Vs Old Man)
ക്രിസ്തുയേശുവിൽ നമ്മെ എങ്ങനെ തികഞ്ഞവരാക്കി എന്ന് മനസിലാക്കാൻ, പുതിയ മനുഷ്യനും പഴയ മനുഷ്യനും എന്ന ആശയം നാം മനസ്സിലാക്കേണ്ടതുണ്ട്. പുതിയ മനുഷ്യനും പഴയ മനുഷ്യനും തമ്മിലുള്ള വ്യത്യാസം പൗലോസ് തൻ്റെ ലേഖനത്തിൽ പലപ്പോഴും വിശദീകരിക്കുന്നു. ആത്മാവും ജഡവും, അകമെയുള്ള മനുഷ്യനും പുറ മെയുള്ള മനുഷ്യനും, മുതലായ വ്യത്യസ്ത പദങ്ങളിലൂടെ അദ്ദേഹം ഈ വൈരുദ്ധ്യങ്ങൾ പ്രസ്താവിക്കുന്നു. ഈ 2 സ്വഭാവങ്ങളെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, ഇനിപ്പറയുന്ന സൂത്രവാക്യം നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
- ആത്മാവ് = ആത്മീയ മനുഷ്യൻ = ആന്തരിക മനുഷ്യൻ = പുതിയ മനുഷ്യൻ
- ജഡം = ജഡിക മനുഷ്യൻ = ബാഹ്യ മനുഷ്യൻ = പഴയ മനുഷ്യൻ
വേദപുസ്തക അടിസ്ഥാനത്തിൽ പറഞ്ഞാൽ, ഈ മൂന്ന് വിഭാഗങ്ങളുള്ള ഒരു വ്യക്തിയായി ഒരു മനുഷ്യനെ തരംതിരിക്കുന്നു.
- ആത്മാവ്
- പ്രാണൻ
- ദേഹം
1 തെസ്സലോനി. 5:23, “സമാധാനത്തിൻ്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീ കരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.”
പൗലോസ് പാപിയും വീണ്ടും ജനനം പ്രാപിച്ച വ്യക്തിയും തമ്മിലുള്ള ഒരു വ്യത്യാസം കാണിക്കുന്നു. അദ്ദേഹം പാപിയെ ഒരു മരിച്ച വ്യക്തിയായി സംസാരിക്കുന്നു.
എഫെസ്യർ 2:1, “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.”
പാപത്തിൻ്റെ ആ പഴയ അവസ്ഥയിൽ, നമുക്ക് ഒരു പഴയ തൊഴിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആ പഴയ തൊഴിൽ നമ്മുടെ ജഡമോഹം ആയിരുന്നു.
എഫെസ്യർ 2:3, “അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹ ങ്ങളിൽ നടന്ന് ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായത് ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിൻ്റെ മക്കൾ ആയിരുന്നു.”
നമ്മുടെ പഴയ മനുഷ്യൻ എന്നാൽ നമ്മുടെ അസ്തിത്വത്തിൽ ആത്മാവിൻ്റെ ഭാഗം മരിച്ചു പോയ അവസ്ഥയാണെന്നും നമ്മൾ അടിസ്ഥാന പരമായി പ്രാണനും ശരീരവും ചേർന്ന താണെന്നും പൗലോസ് പറയുന്നു. നാം രക്ഷിക്കപ്പെടുമ്പോൾ, നമ്മുടെ ആത്മാവിൻ്റെ മരിച്ച അവസ്ഥയ്ക്ക് പുതിയ ജീവൻ ലഭിക്കയും ആത്മാവിൻ്റെ ഭാഗം നമ്മെ നയിക്കയും ചെയ്യുന്നു. നമ്മുടെ ശരീരം അടിസ്ഥാനപരമായി ഒരു അടിമയാണ്, അതിന് അതിൻ്റെതായ ആഗ്രഹങ്ങളുണ്ട്. നമ്മുടെ ആദ്യത്തെ അവസ്ഥയിൽ, പ്രാണൻ ശരീരത്തെ നയിക്കുന്നു. എന്നാൽ, പുതിയ അവസ്ഥയിൽ, പ്രാണനും ശരീരവും ആത്മാവിൻ്റെ കീഴിലാണ്.
- പഴയ മനുഷ്യൻ = പ്രാണൻ (RULER) + ദേഹം + മരിച്ച ആത്മാവ് = സ്വയം കേന്ദ്രീകൃത ജീവിതം
- പുതിയ മനുഷ്യൻ = ജീവനുള്ള ആത്മാവ് (RULER) + പ്രാണൻ + ദേഹം = ക്രിസ്തു കേന്ദ്രീകൃത ജീവിതം
യേശു നേരിട്ട പരീക്ഷണങ്ങൾ (TEMPTATIONS OF JESUS)
ജീവിത സാഹചര്യങ്ങളിൽ പുതിയ മനുഷ്യൻ എങ്ങനെ പെരുമാറുമെന്ന് അറിയാൻ, ക്രിസ്തു പരീക്ഷണങ്ങൾ നേരിട്ടപ്പോൾ എങ്ങനെ പെരുമാറിയെന്ന് നമുക്ക് നോക്കാം. നിങ്ങൾ വീണ്ടും ജനിച്ച ഒരു ദൈവ പൈതലാണെങ്കിൽ, നിങ്ങളുടെ പ്രാണനും ദേഹ ത്തിനും ഇഷ്ടമില്ലാത്ത ജീവിതസാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, നിങ്ങളുടെ ആന്തരിക മനുഷ്യൻ്റെ ശക്തി പരീക്ഷിക്കുന്ന ദൈവത്തിൻ്റെ മാർഗ്ഗമാണിതെന്ന് ഉറപ്പാക്കുക.
മത്തായി 4:1, “അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നടത്തി.”
ഒന്നാമത്തെ പരീക്ഷണം (FIRST TEMPTATION)
മത്തായി 4:3-4, “അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. അതിനു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിൻ്റെ വായിൽ കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.”
ആത്മാവ് സാഹചര്യത്തെ നേരിട്ട വിധം ശ്രദ്ധിക്കുക. ശരീരത്തിന് ഭക്ഷണത്തോടുള്ള ആസക്തിയായിരുന്നു, ദൈവത്തിൻ്റെ പുത്രനാണെന്ന് സ്വയം തെളിയിക്കാനുള്ള ഉയർന്ന ആഗ്രഹം നേടാൻ പ്രാണൻ ആഗ്രഹിച്ചു. എന്നാൽ, ആത്മാവ് ഭരണാധികാരി ആയിരുന്ന തിനാൽ, ദൈവ ഇഷ്ടം ചെയ്യാനുള്ള ശരീരത്തിൻ്റെയും ആത്മാവിൻ്റെയും ആഗ്രഹങ്ങൾ അത് നിരാകരിച്ചു. നിങ്ങളുടെ സ്വന്തം നേട്ടത്തിനോ ആവശ്യത്തിനോ വേണ്ടി നിങ്ങളുടെ ശക്തി ദുരുപയോഗം ചെയ്യുന്നതല്ല ആത്മാവിൻ്റെ മാർഗം. ഒരു ക്രിസ്തു കേന്ദ്രീകൃത വ്യക്തി ചെയ്യുന്നതിനു വിപരീതമായി ഒരു സ്വയം കേന്ദ്രീകൃത മനുഷ്യൻ ചെയ്യുന്നു.
വ്യക്തികളുടെ പദവി അനുസരിച്ച് പല രീതിയിലുള്ള അടുക്കള ഉണ്ടാക്കുകയും ഭക്ഷണത്തോട് അമിതമായ ആവേശവുമുള്ള നിങ്ങളുടെ TPM ശുശ്രുഷകന്മാർ ക്ക് നിങ്ങളെ ക്രിസ്തുയേശുവിൽ പൂർണരാക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?
രണ്ടാമത്തെ പരീക്ഷണം (SECOND TEMPTATION)
മത്തായി 4:5-6, “പിന്നെ പിശാച് അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിൻ്റെ അഗ്രത്തിന്മേൽ നിറുത്തി അവനോട്: നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തൻ്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിൻ്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴു തിയിരിക്കുന്നുവല്ലോ എന്ന് പറഞ്ഞു.”
പ്രാണൻ ശ്രദ്ധയും ഉന്നമനവും ആഗ്രഹിക്കുന്നു. ഒരു വ്യക്തിയെ അപായപ്പെടുത്തുകയും നിങ്ങളുടെ താൽപ്പര്യാർത്ഥം ദൈവത്തിൻ്റെ കരം പ്രവൃത്തിക്കയും ചെയ്യുമെന്ന വികാരം ഇത് ഇഷ്ടപ്പെടുന്നു. ഇത് SHOW BUSINESS ആകുന്നു. “എൻ്റെ മഹത്വം കാണുക, ഞാൻ എത്ര മാത്രം പ്രത്യേകതയുള്ളവനാണ്” എന്ന് തെളിയിക്കാൻ ഇത് ആഗ്രഹിക്കുന്നു. എന്നാൽ ആത്മാവ് കർതൃത്തം നടത്തുമ്പോൾ, നിങ്ങൾ ആ പ്രലോഭനങ്ങൾ ഉപേക്ഷിക്കുയും ദൈവ ഹിതത്തിന് പ്രാധാന്യം നൽകയും ചെയ്യും. ദൈവത്തെ പരീക്ഷിക്കാൻ നാം ഒരിക്കലും തിരുവെഴുത്തുകളോ വാഗ്ദാനങ്ങളോ ഉപയോഗിക്കരുത്. ഒരു തിരുവെഴുത്ത് തെറ്റായി ഉദ്ധരിച്ച് കൊടുമുടിയിൽ നിന്ന് താഴേക്ക് ചാടാൻ ഉപദേശിക്കുന്നതിനു പകരം താഴേക്ക് ഇറങ്ങാൻ വേണ്ടി ഗോവേണി ഉപയോഗിക്കാൻ ആത്മാവ് പ്രേരിപ്പിക്കും. പരീക്ഷ കന് യേശു കൊടുത്ത മറുപടി ശ്രദ്ധിക്കുക.
മത്തായി 4:7, “യേശു അവനോട്: “നിൻ്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.”
രോഗശാന്തിയുടെ തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ട് ദൈവത്തെ പരീക്ഷിച്ച് സ്വന്തം ജീവൻ അപകടത്തിലാക്കുന്ന, നിങ്ങളുടെ ടിപിഎം ശുശ്രുഷകന്മാർ നിങ്ങളെ ക്രിസ്തുയേശുവിൽ പൂർണരാക്കുമെന്ന് കരുതുന്നുണ്ടോ?
മൂന്നാമത്തെ പരീക്ഷണം (THIRD TEMPTATION)
മത്തായി 4:8-9, “പിന്നെ പിശാച് അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടു പോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണി ച്ചു: വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോട് പറഞ്ഞു.”
പ്രാണനെ ആത്മാവ് ഭരിക്കുന്നില്ലെങ്കിൽ, അത് എല്ലായ്പ്പോഴും മറ്റുള്ളവരെ കീഴ്പ്പെടു ത്താനും ആധിപത്യം സ്ഥാപിക്കാനും ആഗ്രഹിക്കും. മറ്റുള്ളവരെ ഭരണത്തിൻ കീഴിലാ ക്കാൻ അത് ആഗ്രഹിക്കുന്നു. എന്നാൽ ആത്മാവിൻ്റെ ആഗ്രഹം സേവനവും പങ്കുവയ്ക്ക ലും (SERVICE AND SHARING) ആകുന്നു. അതുകൊണ്ട് ഏറ്റവും വലിയവനെ എല്ലാവരു ടെയും ശുശ്രൂഷക്കാരനാക്കി യേശു, സഭ സ്ഥാപിച്ചു.
മത്തായി 23:11-12, “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.”
മറ്റുള്ളവരെ ഭരിക്കുന്നതിൽ അഭിരമിക്കുന്ന (OBSESSED) നിങ്ങളുടെ ടിപിഎം ശുശ്രുഷകന്മാരെ പറ്റി ചിന്തിക്കുക. അവരുടെ ഉപദേശങ്ങളും പ്രവൃത്തികളും നാർസിസിസ്റ്റ് ആശയങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവരുടെ ഉപദേശ ങ്ങൾ മറ്റുള്ളവരെ സേവിക്കുന്നതിനെ കുറിച്ചല്ല. ഈ ജനങ്ങൾ നിങ്ങളെ ക്രിസ്തു യേശുവിൽ പൂർണരാക്കുമെന്ന് കരുതുന്നുണ്ടോ?
ടിപിഎം ശുശ്രുഷകന്മാർ = ആത്മീകരായി വേഷം ധരിച്ചിരിക്കുന്ന ജഡികത നിറഞ്ഞ ജനങ്ങൾ.
മറ്റുള്ളവരെ ഭരിക്കുന്നതിനെ കുറിച്ചും നിത്യതയുടെ സ്വന്തം സർക്കാർ രൂപപ്പെടുത്തുന്ന തിനെ കുറിച്ചും അതിയായ ആഗ്രഹക്കുന്ന എം ടി തോമസിൻ്റെ ഒരു പ്രഭാഷണത്തിലൂടെ ഞാൻ ഇവിടെ നിർത്തട്ടെ.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.