ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 6-‍ാ‍ം ഭാഗം

പ്രസിഡൻറ്റ് ട്രംപിൻ്റെ മോദിയുടെ പട്ടണമായ അഹമ്മദാബാദിലെ സന്ദർശനമാണ് ഇന്ത്യ യിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്ന ഒരു വാർത്ത. അതിന് ടിപിഎമ്മിൽ സംഭവി ക്കുന്ന കാര്യങ്ങളുമായുള്ള സാമ്യത ഒഴിവാക്കാൻ എനിക്ക് കഴിഞ്ഞില്ല. ANI ന്യൂസിൻ്റെയും ബ്ലൂംബെർഗിൻ്റെയും ഈ ട്വിറ്റർ ഹാൻഡിൽ പരിശോധിക്കുക.

സർദാർ വല്ലഭായ് പട്ടേൽ അന്തർ രാഷ്ട്രീയ വിമാനത്താവളവും ഇന്ദിര പാലവുമായി ബന്ധിപ്പിക്കുന്ന റോഡിനരികിൽ ചേരിക്ക് മുന്നിൽ അഹമ്മദാബാദ് മുനിസിപ്പൽ കോർ പ്പറേഷൻ ഒരു മതിൽ പണിയുന്നു. യുഎസ് പ്രസിഡൻറ്റിൻ്റെ 2 ദിവസത്തെ ഇന്ത്യ സന്ദർ ശന വേളയിൽ അഹമ്മദാബാദ് അദ്ദേഹം സന്ദർശിക്കും. “ഞാൻ ഇത് കണ്ടിട്ടില്ല, അതിനെ കുറിച്ച് അറിയില്ല” എന്ന് മേയർ ബിജാൽ പട്ടേൽ പറയുന്നു.

മതിലിൻ്റെ ഉദ്ദേശ്യം (PURPOSE OF THE WALL)

മതിലിൻ്റെ ഉദ്ദേശ്യം ഉല്പത്തി പുസ്തകത്തിൽ നാം കാണുന്ന കാരണത്തേക്കാൾ വ്യത്യസ്തമല്ല.

ഉല്പത്തി 3:7, “ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി.”

ഒരു പ്രാണനാൽ നയിക്കപ്പെടുന്ന വ്യക്തിക്ക്‌ കുഴപ്പത്തിലാകുമ്പോൾ നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ഉപായമാണിത്. ആദാമും ഹവ്വായും വിലക്കപ്പെട്ട ഫലം ഭക്ഷിച്ച നിമിഷം അവരുടെ ഉള്ളിലെ ആത്മാവ് മരിച്ചു. എഫെസ്യർ 2:1. ഇപ്പോൾ അവരെ നയിക്കുന്നത് ആത്മാവല്ല, പ്രാണനാണ്. ചുവടെയുള്ള ചിത്രം വീഴ്ചയ്ക്കുശേഷമുള്ള ആദാമിൻ്റെ അവസ്ഥ കാണിക്കുന്നു. അവൻ്റെ ആത്മാവ് മരിച്ചു, പ്രാണൻ അവൻ്റെ ജീവിതത്തിൻ്റെ ചാലകനായി. അഹംഭാവം (EGO) എന്ന സാമര്‍ത്ഥ്യവുമായാണ് പ്രാണൻ വരുന്നത്, ആ അഹംഭാവം (EGO) സംരക്ഷിക്കാൻ അത് പരമാവധി ശ്രമിക്കും.

Made Perfect in Christ Jesus – 6

ആദാം – വീഴ്ചയ്ക്കുശേഷം

യേശുവിനെ പരീക്ഷിച്ചപ്പോൾ “ദൈവപുത്രനെ” കാണിക്കാനുള്ള പ്രാണൻ്റെ ആഗ്രഹത്തെ ആത്മാവ് കീഴടക്കിയതെങ്ങനെയെന്ന് ഞങ്ങൾ കാണിച്ച കഴിഞ്ഞ എപ്പിസോഡ് ഓർ ക്കുന്നുണ്ടോ? ഒരു യഥാർത്ഥ ആത്മീയ വ്യക്തി എല്ലായ്പ്പോഴും ആത്മാവിൻ്റെ വഴിക്ക് വഴ ങ്ങുകയും അഹംഭാവിയും സ്വയം കേന്ദ്രീകൃതവുമായ പ്രാണനെ വരുതിയിൽ വയ്ക്കു കയും ചെയ്യും.

ടിപിഎമ്മിൻ്റെ ചേരി മതിലുകൾ 

പ്രസിഡൻറ്റ് ട്രംപിൻ്റെ ദൃഷ്ടി അവ്യക്തമാക്കാൻ അഹമ്മദാബാദിലെ ചേരികൾക്ക് ചുറ്റു മുള്ള മതിലുകൾ ശ്രമിക്കുന്നതുപോലെ, ടിപിഎമ്മിലും ഇതേ പ്രവൃത്തിയിൽ പ്രാവീണ്യം നേടിയ വിദഗ്ധരുണ്ട്. മോദിയുടെ മതിലുകൾ ഇഷ്ടികയും കുമ്മായവും ഉപയോഗിച്ചാണ് നിർമ്മിച്ചതെങ്കിൽ, ടിപിഎമ്മിൻ്റെ മതിലുകൾ കൂടുതൽ സങ്കീർണ്ണമാണ്. ലോകമെമ്പാടും ഇഷ്ടികയും കുമ്മായവും കൊണ്ട് അവർ നിർമ്മിച്ച കെട്ടിടങ്ങൾക്കുള്ളിലാണ് ടിപിഎ മ്മിൻ്റെ രഹസ്യങ്ങൾ മറച്ചുവെക്കാൻ ആഗ്രഹിക്കുന്നത്.

അവർ ആരെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നു?

കുറഞ്ഞപക്ഷം താൻ നഗ്നൻ ആണെന്ന് ആദാം സമ്മതിച്ചു. എന്നാൽ ടിപിഎം വേലക്കാ രായ ഈ ആദാമുകളും ഹവ്വാകളും നഗ്നരാണെന്ന് ആർ അവരോട് പറയും? ആദാം തൻ്റെ നഗ്നത അത്തിയില കൊണ്ട് മൂടി. ടിപിഎമ്മിൻ്റെ വെളുത്ത വസ്ത്ര ധാരികൾ അന്ധരായ വിശ്വാസികളെ അവരുടെ നഗ്നത മറയ്ക്കാൻ ഉപയോഗിക്കുന്നു. ടിപിഎമ്മിലെ വേലക്കാ രുടെ യോഗം അത്തിയില കൊണ്ടുള്ള വസ്ത്രങ്ങളുടെ ആന്തരിക പാളിയാണ്. അവരുടെ വിശ്വാസികളുടെ അത്തിയിലകൾ കൊണ്ടുപോലും നഗ്നത (NAKEDNESS) മറയ്ക്കാൻ അവർ ശ്രമിക്കുന്നു.

ടിപിഎമ്മിൻ്റെ വസ്ത്രങ്ങളിൽ നിന്ന് വീഴുന്ന ചില അത്തിയിലകളിൽ നിന്നും ടിപിഎ മ്മിൻ്റെ നഗ്നതയുടെ സാക്ഷ്യങ്ങൾ ഞങ്ങൾക്ക്‌ fromtpm.com ൽ കിട്ടിക്കൊണ്ടിരിക്കുന്നു. ഓരോ തവണയും ഞങ്ങൾ ഒരു സാക്ഷ്യം പ്രസിദ്ധീകരിക്കുമ്പോഴും അഴിമതികളി ലൊന്ന് വെളിപ്പെടുത്തുമ്പോഴും ഞങ്ങളുടെ പിതാവിൻ്റെ നഗ്നത അനാവരണം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ടിപിഎം അത്തിയിലകളിൽ നിന്ന് ഞങ്ങൾക്ക് ഇമെയി ലുകൾ ലഭിക്കുന്നു. മുൻകാലങ്ങളിൽ, ഈ ആരോപണങ്ങളോട് ഞങ്ങൾ പ്രതികരിച്ചി ട്ടുണ്ട്. ഇത് വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക.

ഇരുട്ടിൻ്റെ പ്രവൃത്തികളെക്കുറിച്ച് പൗലോസ് പറഞ്ഞത് ടിപിഎമ്മും അവരുടെ അത്തിയി ലയും മനസ്സിലാക്കുന്നത് നല്ലതാണ്.

എഫെസ്യർ 5:13, “അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ച ത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.”

നിങ്ങളുടെ വലിയ സഹോദരനായ റോമൻ കത്തോലിക്കാ സഭ യിൽ നിന്ന് പഠിക്കണ മെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എപ്പോഴും പാപ്രഹിതനായ മാർപ്പാപ്പ എന്ന എല്ലാ ഉപദേശങ്ങളും അവഗണിച്ച്, അവർ മാനസാന്തരപ്പെട്ട് തങ്ങളുടെ പുരോഹിതന്മാർ ചെയ്ത പാപങ്ങൾ ഏറ്റുപറഞ്ഞു.

ഉപസംഹാരം

പുനഃസ്ഥാപിക്കാൻ ഒരേയൊരു വഴിയേയുള്ളൂ. ആ വഴി വ്യക്തമായി തിരുവെഴുത്തുക ളിൽ പരാമർശിച്ചിരിക്കുന്നു. ഈ ലേഖനം അവസാനിപ്പിക്കുന്നതിന് മുമ്പ് അത്തരം രണ്ട് തിരുവെഴുത്തുകൾ ഞാൻ ഉദ്ധരിക്കട്ടെ. കടുപ്പിച്ച (BOLD) ഭാഗം ശ്രദ്ധിക്കുക.

ലൂക്കോസ് 15:21, “മകൻ അവനോട്; അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിൻ്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.”

ലൂക്കോസ് 19:8-10, “സക്കായിയോ നിന്നു കർത്താവിനോട്: കർത്താവേ, എൻ്റെ വസ്തു വകയിൽ പാതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നുണ്ട്; വല്ലതും ചതിവായി വാങ്ങീ ട്ടുണ്ടെങ്കിൽ നാലുമടങ്ങ് മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു. യേശു അവ നോട്: “ഇവനും അബ്രാഹാമിൻ്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന് രക്ഷ വന്നു. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നത്” എന്നു പറഞ്ഞു.”

ദാവീദ്‌ ഒരു ആത്മീയ മനുഷ്യനായിരുന്നു. അവൻ കുറ്റം സമ്മതിക്കുകയും മാപ്പ് തേടു കയും ചെയ്തു. അദ്ദേഹത്തിൻ്റെ എല്ലാ വിശുദ്ധന്മാരുടേയും രീതി സമാനമാണ്. ടിപിഎ മ്മിലെ വെള്ള വസ്ത്ര ധാരികൾ മാനസാന്തരപ്പെട്ട് പുനഃസ്ഥാപനത്തിനായി (RESTORATION) നടപടിയെടുക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ അതോ അവർ അവരുടെ ദുഷിച്ച വഴിക ളിൽ തുടരുമോ?

നമുക്ക് അത് പരീക്ഷിക്കാം. ഞങ്ങളുടെ വരാനിരിക്കുന്ന എപ്പിസോഡുകളിലൊന്നിൽ ഞങ്ങൾ ഒരു സാക്ഷ്യം പ്രസിദ്ധീകരിക്കും എന്നിട്ട് പുനഃസ്ഥാപനത്തിനായി അവർ എന്തെങ്കിലും നടപടിയെടുക്കുമോ എന്ന് ശ്രദ്ധിക്കും. ഇരയുടെ പേര് ഞങ്ങൾ രഹസ്യ മായി സൂക്ഷിക്കും. പുനഃസ്ഥാപന പ്രവൃത്തിയ്ക്കായി ടിപിഎം ഞങ്ങളുമായി ബന്ധപ്പെടു ന്നുവെങ്കിൽ, ഈ കൾട്ടിൽ എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഞങ്ങൾക്ക് ആശ്വസിക്കാം.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *