ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 7-‍ാ‍ം ഭാഗം

ഇതിനു മുൻപുള്ള ലേഖനങ്ങളിൽ സൂചിപ്പിച്ചതുപോലെ, നമ്മുടെ ഉള്ളിലെ യഥാർത്ഥ മാലിന്യങ്ങൾ മറച്ചുവെക്കാൻ ഒരു പ്രകടനം കാണിക്കാൻ മാത്രമേ പ്രാണന് കഴിയൂ. ആത്മാവിന് വിധേയരാകാതെ നമ്മുടെ പ്രാണൻ നേരിട്ടുള്ള വിശുദ്ധീകരണത്തിന് സജ്ജമല്ല. പ്രാണനെ രക്ഷിക്കാൻ ഒരു ജീവിതകാലം മുഴുവനും ആവശ്യമാണ്. ഒരു ആത്മീയ വ്യക്തിയുടെ പ്രാണൻ എപ്പോഴും അവൻ്റെ ജീവനുള്ള ആത്മാവിന് കീഴടങ്ങും. ദുഃഖകരമെന്നു പറയട്ടെ, കൂടുതൽ ടിപി‌എം വേലക്കാരും വീണ്ടും ജനിച്ചവരല്ല. അവർ വെറുതെ ഒരു മതസംഘടനയിൽ അംഗമാകാൻ തുടങ്ങി. ഇപ്പോൾ പോലും അവർ തങ്ങ ളുടെ വ്യാജമതത്തിൻ്റെ പ്രദർശനം നടത്തുകയും ഞാണിന്മേൽ ആടി ജനങ്ങളെ കബളി പ്പിക്കയും ചെയ്യുന്നു. പാപം വഞ്ചിക്കുമെന്ന് അറിയാത്ത ജനങ്ങളെ കൊണ്ട് മുഴുവൻ സംഘടനയും പ്രവർത്തിക്കുന്നു. അവർ തങ്ങളുടെ വിശ്വാസികളിൽ നിന്നും മറ്റു ള്ളവരിൽ നിന്നും മഹത്വം ശേഖരിക്കുന്ന തിരക്കിലാണ്.

യോഹന്നാൻ 5:44, “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിൻ്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?”

പ്രാണന് അടിമയായ ജീവിതത്തിൻ്റെ വഞ്ചന

നിങ്ങൾ നമ്മുടെ പ്രാണൻ്റെ വഞ്ചന മനസിലാക്കാൻ ഒരു സാങ്കൽപ്പിക കഥ ഉദ്ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് പ്രാണനാൽ നയിക്കപ്പെടുന്ന ജീവിതത്തിന് അത്തിയില കൾ കൊണ്ട്  എന്തുമാത്രം അവരുടെ നഗ്നതയെ മറച്ചുവെക്കാൻ കഴിയുമെന്ന് നിങ്ങളെ കാണിക്കും.

എൻ്റെ കോളേജ് കാലത്ത് എനിക്ക് ഒരു ഹിന്ദു സുഹൃത്ത് ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ചുറ്റി കറങ്ങാറുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനായി ഞങ്ങൾ നിരവധി റെസ്റ്റോറൻറ്റുക ളിൽ പതിവായി പോകാറുണ്ടായിരുന്നു. റെസ്റ്റോറൻറ്റിനുള്ളിൽ, ബീഫും ചിക്കനും മട്ടനും ഉൾപ്പെടെ എല്ലാത്തരം നോൺ വെജിറ്റേറിയൻ ആഹാരങ്ങളും ഞങ്ങൾ ഓർഡർ ചെയ്യാറു ണ്ടായിരുന്നു. അദ്ദേഹം ഈ ഇനങ്ങൾ ഇഷ്ടപ്പെടുകയും വിഭവത്തിൻ്റെ അവസാന തുള്ളി വരെ ആസ്വദിക്കുകയും ചെയ്തു. അദ്ദേഹം ഒരു ബ്രാഹ്മണ പശ്ചാത്തലത്തിൽ നിന്നു വന്ന വ്യക്തിയാണ്, “നോൺ-വെജ്” എന്ന വാക്ക് പോലും അദ്ദേഹത്തിൻ്റെ വീട്ടിൽ വിലക്കായി രുന്നു. അവരുടെ വിശ്വാസമനുസരിച്ച്, നോൺ-വെജ് ആഹാരങ്ങൾ കഴിക്കുന്നത് കടുത്ത പാപമാണ്.

അവൻ വീട്ടിലെത്തുമ്പോൾ, പൂർണ്ണമായും മാറുന്നു. അവൻ ഏറ്റവും യാഥാസ്ഥിതിക ഹിന്ദുവിൽ ഒരാളായി മാറുന്നു. ചില മണിക്കൂറുകൾക്കുള്ളിൽ തന്നെ അവന് എങ്ങനെ അങ്ങനെ മാറാൻ കഴിയുന്നുവെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. അവൻ്റെ ധർമ്മ സങ്കടം എന്നോട് പങ്കുവെക്കാറുണ്ടായിരുന്നു. വീട്ടിലെത്തിയ ഉടൻ തന്നെ അത്തിയില ധരിച്ച് ആ നഗ്നത (നോൺ-വെജ് ഭക്ഷണത്തോടുള്ള സ്നേഹം) മറയ്ക്കും. പുത്രൻ പിന്തു ടർന്ന മഹത്തായ പ്രതിഷ്ഠയെ കുറിച്ച് അവൻ്റെ മാതാപിതാക്കൾ പ്രശംസിക്കാറുണ്ടായി രുന്നു. ഏതു രക്ഷകർത്താവിനും ലഭിക്കാവുന്ന ഏറ്റവും നല്ല പുത്രനായിരുന്നു അവൻ.

പ്രാണനാൽ നയിക്കപ്പെടുന്ന വ്യക്തികൾ സാഹചര്യം നന്നായി കൈകാര്യം ചെയ്യുന്നു വെന്നും മറ്റ് പ്രാണനാൽ നയിക്കപ്പെടുന്ന വ്യക്തികൾ അവരെ അഭിനന്ദിക്കുന്നുവെന്നും ഉറപ്പാക്കുന്നു. വാസ്തവത്തിൽ, എൻ്റെ ഹിന്ദു സുഹൃത്തിൻ്റെ പെരുമാറ്റത്തിന് സമാനമാണ് ടിപിഎമ്മിൻ്റെ പ്രവൃത്തിയും. അവരുടെ എല്ലാ വഴികളിലൂടെയും (അവരുടെ വസ്ത്രധാ രണം, മേക്കപ്പ്, ഉച്ചാരണങ്ങൾ, കാപട്യം മുതലായവ) അവർ എങ്ങനെയെങ്കിലും വിശുദ്ധ ന്മാരും പ്രത്യേകതയും ഉള്ളവരുമാണെന്ന് മറ്റുള്ളവരെ കാണിക്കുന്നു. ഇത് ഹിന്ദുക്കളു ടേയും ബുദ്ധന്മാരുടേയും ഇടയിൽ നന്നായി പ്രവർത്തിക്കുന്നു, മാത്രമല്ല അവർ ഇവൻറ്റ് മാനേജുമെൻറ്റിൽ നല്ല വിജയികളാണെന്നും ഞാൻ പറയുന്നു.

വീണ്ടും അതേ ആ പഴയ ചോദ്യം എൻ്റെ മനസ്സിലേക്ക് കടന്നുവരുന്നു. ആരെ വർ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നു?

പിസ്തയുടെ കഥ (PISTACHIO STORY)

ഇതൊരു അപരിഷ്‌കൃത (CRUDE) ഉദാഹരണമാണ്, മികച്ച ബദൽ ആവശ്യങ്ങൾക്കായി ഇവിടെ പരാമർശിക്കുന്നു. ഈ ലേഖനത്തിലെ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലെ യുവ പിസ്തകളെ ശ്രദ്ധിക്കുക. ഇത് വളരെ മനോഹരമായി തോന്നുന്നു. ഒരു നിഷ്കളങ്കനായ വ്യക്തിക്ക്, അത് ഭക്ഷ്യയോഗ്യമായ ഒരു പഴത്തിൻ്റെ എല്ലാ ഭാവവും പറിച്ചെടുത്ത ഉടനെ കഴിക്കാം എന്ന ചിന്തയും നൽകുന്നു. അതിൻ്റെ നിറം പഴുത്ത മാമ്പഴത്തെ പ്രതിനിധീക രിക്കുന്നു. എന്നാൽ, നിങ്ങൾ ചവയ്ക്കാൻ തുടങ്ങുമ്പോൾ തന്നെ അത് തുപ്പും. അത് നിങ്ങ ളുടെ രുചി മുകുളങ്ങൾക്ക് തികച്ചും ഭക്ഷ്യയോഗ്യമല്ല.

ഒരു പിസ്തയുടെ ജീവിതത്തിൽ യഥാർത്ഥ ആന്തരിക ഫലത്തിൻ്റെ കായ്കൾ ആരംഭിക്കുന്ന ഒരു സമയമുണ്ട്. ആന്തരിക ഫലം വികസിച്ചു തുടങ്ങുമ്പോൾ, ബാഹ്യ ആവരണം ഉറച്ചു പൊട്ടുന്ന പരുവത്തിലാകുന്നു. യഥാർത്ഥ ഫലം പൂർണ്ണമായും വികസിക്കാൻ ബാഹ്യ ആവരണം അനുവദിക്കില്ലെന്ന് നിങ്ങൾ സാധാരണ ഗതിയിൽ ചിന്തിക്കും. നമ്മുടെ പ്രാണൻ്റെ കാര്യവും ഇതുതന്നെ. പോകാൻ അനുവദിക്കുന്നത് പ്രാണന് ഇഷ്ടമല്ല. അത് വീണ്ടും ജനിച്ച ആത്മാവിൽ സ്വന്തം ശക്തി പ്രയോഗിക്കാൻ ശ്രമിക്കും. ഈ അവസ്ഥ യാണ് പൗലോസ് ഉദ്ധരിച്ച ജഡവും ആത്മാവും തമ്മിലുള്ള യുദ്ധം.

ഗലാത്യ. 5:17, “ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമാ യിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.”

Made Perfect in Christ Jesus - 7

നിങ്ങൾ യഥാർത്ഥത്തിൽ വീണ്ടും ജനിക്കണമെങ്കിൽ, നിങ്ങളുടെ പ്രാണ നെ തകർക്കുന്ന ഒരു പാതയിലൂടെ നിങ്ങൾക്ക് കടന്നുപോകേണ്ടി വരും. ഇത് യാദൃ ശ്ചികമല്ല. അങ്ങനെയാണ് എല്ലായ്പ്പോഴും പ്രവർത്തിക്കുന്നത്. ഈ ഒറ്റ പിസ്ത പരിഗണിക്കുക. ബാഹ്യ ആവരണം പിളരാൻ തുടങ്ങി. ആന്ത രിക ഫലം തുറന്നുകാട്ടിക്കൊണ്ട് അത് പിളരുകയാണ്. നിങ്ങൾക്ക് ഒരിക്കലും തകർച്ച അനുഭവപ്പെട്ടിട്ടില്ലെങ്കിൽ, ചുവടെയുള്ള ഏതെങ്കിലും സാഹചര്യ ങ്ങളിൽ ഒന്നിലോ അല്ലെങ്കിൽ രണ്ടിലുമോ നിങ്ങൾ ഉൾപ്പെടും.

  1. നിങ്ങൾ വീണ്ടും ജനിച്ചിട്ടില്ല.
  2. നിങ്ങൾക്ക് ഇതുവരെയും ആത്മാവിന് കീഴടങ്ങാത്ത വളരെ ശക്തമായ ഒരു ജഡമോ പ്രാണനോ ഉണ്ട്.

ഗിരി പ്രഭാഷണം – പ്രാണൻ്റെ തകർച്ച

മുകളിലുള്ള കാര്യങ്ങൾ ചിന്തിച്ചുകൊണ്ട്, ഗിരി പ്രഭാഷണം പഠിക്കുക. യേശുവിൻ്റെ ഈ പ്രസ്താവനകളെല്ലാം പ്രാണനെ തകർക്കാനും ആത്മാവിനെ വളർത്താനുമാണ് ഉദ്ദേശിച്ച തെന്ന് നിങ്ങൾ മനസ്സിലാക്കും. ഇനിപ്പറയുന്ന ഭാഗം ശ്രദ്ധിക്കുക. ഇവ നിങ്ങളുടെ ഉള്ളിലെ ആത്മാവ് വളരാൻ വേണ്ടി പ്രാണനെ തകർക്കാൻ ഉദ്ദേശിക്കുന്നു.

മത്തായി 5:38-42, “കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന് അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: ദുഷ്ടനോടു എതിർക്കരുത്; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവനു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിൻ്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിൻ്റെ പുതപ്പും വിട്ടുകൊ ടുക്ക. ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ട് അവ നോടു കൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുത്.”

റോമൻ, യഹൂദ അധികാരികൾ തൻ്റെ പ്രാണനെ വിഷമിപ്പിച്ചപ്പോൾ യേശു ചെയ്ത രീതി പത്രോസ് സാക്ഷ്യപ്പെടുത്തുന്നു.

1 പത്രോസ് 2:23, “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്.”

ടിപിഎം ശുശ്രുഷകന്മാർ യേശുവിൻ്റെ ഗിരി പ്രഭാഷണത്തെ കുറിച്ച് പ്രസംഗിക്കാത്ത തിൻ്റെ കാരണം ഇപ്പോൾ മനസ്സിലായോ? ഗിരി പ്രഭാഷണത്തെക്കുറിച്ച് ശരിക്കും പ്രസം ഗിക്കാൻ, നിങ്ങൾ പ്രാണനെ തകർക്കാൻ തുടങ്ങണം.

  • ദശാംശത്തിൻ്റെ പേരിൽ ടിപിഎം വേലക്കാർ ജനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കു മ്പോൾ, അത് ഒരു ആത്മീയ മനുഷ്യൻ്റെ പ്രവൃത്തിയാണെന്ന് കരുതുന്നുണ്ടോ?
  • ടിപിഎം വിശ്വാസികൾ പ്രാർത്ഥനയ്ക്കായി വേലക്കാരൻ്റെ മുൻപിൽ ക്യൂവിൽ നിന്ന് പ്രതിഫലമായി പണം കൊടുക്കുമ്പോൾ, അത് ഒരു ആത്മീയ മനുഷ്യൻ്റെ പ്രവൃത്തി യാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
  • താൽക്കാലികമായി താമസിക്കാൻ ഭൂമി നൽകി എന്ന തെറ്റ് ചെയ്ത ആളുകളുടെ ഭൂമി ടിപിഎം പിടിച്ചെടുക്കുമ്പോൾ, അത് ഒരു ആത്മീയ മനുഷ്യൻ്റെ പ്രവൃത്തിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
  • കന്നുകാലി ക്ലാസ് വിശ്വാസികൾക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയിട്ട് ടിപിഎം ശുശ്രുഷകൻ ഭക്ഷണത്തിനായി പ്രത്യേക പാസ്റ്റർമാരുടെ അടുക്കളയിൽ ഇരിക്കുമ്പോൾ, അത് ഒരു ആത്മീയ മനുഷ്യൻ്റെ പ്രവൃത്തിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
  • ടിപിഎം വേലക്കാർ ധനികരോടും വിദ്യാസമ്പന്നരോടും നല്ല രീതിയിൽ പെരുമാറു കയും അതേ സമയം ദരിദ്രരോടും വിദ്യാഭ്യാസമില്ലാത്തവരോടും മോശമായും പെരു മാറുമ്പോൾ, അത് ഒരു ആത്മീയ മനുഷ്യൻ്റെ പ്രവൃത്തിയാണെന്ന് കരുതുന്നുണ്ടോ?
  • ടിപിഎം ശുശ്രുഷകൻ ദൈവാനുഗ്രഹങ്ങളെക്കുറിച്ച് പ്രസംഗിക്കുകയും അതിനെ ആരോഗ്യം, സമ്പത്ത്, വിജയം എന്നിവയുമായി ബന്ധപ്പെടുത്തുകയും ചെയ്യുമ്പോൾ, അത് ഒരു ആത്മീയ മനുഷ്യൻ്റെ പ്രവൃത്തിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
  • ടിപിഎം ശുശ്രുഷകൻ പാവപ്പെട്ട വിശ്വാസികളെ കഠിനാധ്വാനം ചെയ്യിക്കയും അവ ർക്ക് ശരിയായ ദൈനംദിന വേതനം നൽകാതിരിക്കുകയും ചെയ്യുമ്പോൾ, അത് ഒരു ആത്മീയ മനുഷ്യൻ്റെ പ്രവൃത്തിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
  • അങ്ങനെ പലതും…..

മേൽപ്പറഞ്ഞ എല്ലാ പ്രവൃത്തികളിലൂടെയും, ടിപിഎം ശുശ്രുഷകന്മാർ ഇനിയും ജനിക്കാ നിരിക്കുന്ന യുവ പിസ്തകളെക്കാൾ മികച്ചവരല്ലെന്ന് ഞങ്ങൾ കാണുന്നു. അവർ പൂർവ്വിക ഹിന്ദു, ബുദ്ധമത മനോഭാവമുള്ള ഇന്ത്യക്കാരെ വഞ്ചിക്കുകയാണ്. ഞാൻ മുകളിൽ പ്രസ്താ വിച്ച ഉദാഹരണത്തിൽ എൻ്റെ സുഹൃത്ത് മാതാപിതാക്കളെ വിഡ്ഢികളാക്കിയതു പോലെ, അവർ നിങ്ങളെ വിഡ്ഢികളാക്കുന്നു. അവ പാശ്ചാത്യ രാജ്യങ്ങളിൽ പരാജയ പ്പെടുന്ന തിൽ അതിശയിക്കാനില്ല. അവരുടെ തട്ടിപ്പുകൾ അവിടെ പ്രവർത്തിക്കില്ല.

അത്തരക്കാരെ ക്കുറിച്ചാണ് യേശു ഗിരിപ്രഭാഷണത്തിൽ പരാമർശിച്ചത്.

മത്തായി 7:21-23, “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. കർത്താവേ, കർത്താവേ, നിൻ്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിൻ്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിൻ്റെ നാമത്തിൽ വളരെ വീര്യ പ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോട് പറയും. അന്നു ഞാൻ അവരോട്: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധ ർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *