ദേഹി (പ്രാണൻ) നായകനാകുമ്പോൾ, ആത്മാവ് നയിക്കുന്നുവെന്ന് കരുതത്തക്കവണ്ണം നിഷ്കളങ്കരെ വഞ്ചിക്കുന്ന രീതിയിലാണ് അത് പെരുമാറുന്നതെന്ന് ഇപ്പോൾ നമുക്കറിയാം. എന്നാൽ, വാസ്തവത്തിൽ, ആത്മീയ മനുഷ്യൻ ഒരു നിർജ്ജീവാവസ്ഥയിലാണ്. നീതിയുടെ മാർഗ്ഗം ഇതാണെന്ന് അവരുടെ മത അനുയായികൾ ചിന്തിക്കത്തക്കവണ്ണം തിരുവെഴുത്തു കളെ അത്തരം ഒരു തലത്തിലേക്ക് വളച്ചൊടിക്കുക എന്നതാണ് ടിപിഎം മതനേതാക്കൾ ഉപയോഗിക്കുന്ന ഒരു തന്ത്രം. ടിപിഎം, വൈദിഗ്ദ്ധം (SPCECIALISES) നേടിയ അത്തരം ഒരു വളച്ചൊടിക്കൽ നമുക്ക് ചർച്ച ചെയ്യാം.
വേർപാടിൻ്റെ ഉപദേശം (DOCTRINE OF SEPARATION)
വേദപുസ്തകത്തിൽ വേർപാടിനെ കുറിച്ച് പറയുന്ന ചില തിരുവെഴുത്തുകൾ TPM പാസ്റ്റർ മാർക്ക് അറിയാം. എന്നാൽ അവരുടെ മുൻഗണനയും ഉദ്ദേശ്യങ്ങളും പക്ഷപാതവും ചേർ ന്നുള്ള കാഴ്ചപ്പാടാണ് പ്രശ്‌നം. വേർപാട് എങ്ങനെ നടപ്പാക്കണമെന്ന് അവർ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്, തുടർന്ന് അവർ ഈ തിരുവെഴുത്തുകൾ സന്ദർഭത്തിൽ നിന്ന് മാറ്റി, സ്വന്തം വ്യാഖ്യാനം അവരുടെ ജനങ്ങളിൽ എത്തിക്കുന്നു. ദേഹിയിൽ നിന്നും അറിവ് നേടിയ ജനങ്ങൾ, മുഴുവൻ സംഘടനയെയും നയിക്കുന്നതുകൊണ്ട് അവർക്ക് ആത്മീയ നേതാക്കളായി വേഷം ധരിക്കാൻ കഴിയും. സ്വന്തം മത സ്ഥാപനങ്ങൾ നട ത്തുന്ന മറ്റ് ദേഹികളായ നേതാക്കളേക്കാൾ മികച്ച ഒന്നും ടിപിഎം ശുശ്രുഷകന്മാരിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്.
ദേഹിയുടെ വേർപാടിൻ്റെ വഴി (Soulish Way of Separation)
പല ക്രിസ്ത്യൻ നേതാക്കളും അവരുടെ സ്വന്തം വേർപാട് ചിന്താഗതി നടപ്പിലാക്കാൻ ഉപയോഗിക്കുന്ന ഒരു തിരുവെഴുത്ത് നമുക്ക് പരിഗണിക്കാം.
എബ്രായർ 7:26, “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവി ത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;”
ബാഹ്യ വേർപാട് – വസ്ത്രങ്ങൾ (External Separation – Cloths)
ഈ തിരുവെഴുത്ത് മാത്രം പരിഗണിക്കുകയും മറ്റുള്ളവരെ ഒഴിവാക്കുന്നതിന് ഒരു വിശു ദ്ധനായി സ്വയം കരുതുകയും ചെയ്താൽ, നമ്മൾ ടിപിഎം പോലെ ഒരു വേർപാട് നടപ്പി ലാക്കും. ഈ ലേഖനത്തിലെ തിരഞ്ഞെടുത്ത ചിത്രം (FEATURED IMAGE) ശ്രദ്ധിക്കുക. ബുർഖ വസ്ത്രം ധരിച്ച ഒരു മുസ്ലീം സ്ത്രീയേയും തലപ്പാവ് ധരിച്ച ഒരു സിഖുകാരനേയും നിങ്ങ ൾക്ക് കാണാം. ഇവ രണ്ടും അതത് മതത്തിലെ വേർപാടിൻ്റെ തെളിവുകളാണ്. ദേഹിയായ ടിപിഎം പാസ്റ്റർ എന്ത് ചെയ്യും? ജനങ്ങൾ അവരെ നോക്കുമ്പോൾ വേർപെട്ടവരായി കാണിക്കാനായി ഒരു വെളുത്ത വസ്ത്രം ധരിക്കാൻ തൻ്റെ ആളുകളോട് ആവശ്യപ്പെ ടുന്നു. സമാന വസ്‌ത്രങ്ങൾ ധരിക്കുന്ന മറ്റ് മതവിശ്വാസികളേക്കാൾ ഈ ടിപിഎം വേർപാട് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഒരു വെളുത്ത വര വരച്ച് ആളുകളെ വേർപെടു ത്തുക എന്നതാകുന്നു അവർ ചെയ്തത്. ചുവടെയുള്ള ഒരു മാതൃക ചിത്രം നോക്കുക.
ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ കളർ കോഡ് ശ്രദ്ധിക്കുക.
എൻ്റെ ചോദ്യം, പുതിയ നിയമത്തിൽ ഇത്തരത്തിൽ നടപ്പിലാക്കിയ ഒരു വേർ പാട് നിങ്ങൾ കണ്ടിട്ടുണ്ടോ?
പെരുമാറ്റപരമായ വേർപാട് – ശീലങ്ങൾ
ടിപിഎം, അവരുടെ വിശ്വാസികൾക്കിടയിൽ ചില പെരുമാറ്റപരമായ വേർപാടുകളും നടപ്പിലാക്കുന്നു. ഇതിൽ പുകവലി, മദ്യപാനം (മദ്യം), സിനിമകൾ, നോവലുകൾ, മാസികകൾ, ഇൻറ്റെർനെറ്റ്, ടെലിവിഷൻ, മേക്കപ്പുകൾ, ആഭരണങ്ങൾ, വെബ് സൈറ്റുകൾ, വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവ നിരോധിക്കുന്നത് ഉൾ പ്പെടുന്നു. ഇവയിൽ ചിലത് ഒഴിവാക്കുന്നത് നമ്മുടെ സ്വന്തം നേട്ടങ്ങൾക്ക് നല്ലതാണെ ങ്കിലും, വേർപാട് അങ്ങനെ പ്രവർത്തിക്കുന്നില്ല. ഇത്തരത്തിലുള്ള വേർപാട് അവരുടെ ആളുകളെ ടിപിഎം ഇതര ജനങ്ങളിൽ നിന്ന് വിഭജിക്കാനും വേർതിരിക്കാനും ഉദ്ദേശിച്ചു ള്ളതാണ്. എന്നുവരികിലും, മറ്റ് മതങ്ങളിലെ ചില വിഭാഗങ്ങൾക്കിടയിലും ഈ പെരുമാറ്റ രീതികൾ നിങ്ങൾക്ക് കാണാൻ കഴിയും. ചിലത് മയത്തിലുള്ളതും ചിലത് കർക്കശവു മാണ്. അതിനാൽ ഇവയെ ഒരു ആത്മീയ മനുഷ്യൻ്റെ പ്രവൃത്തിയായി തരംതിരി ക്കാമോ? ഇല്ല. ദേഹി നയിക്കുന്ന വ്യക്തി ഈ തന്ത്രങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ഒരു വലിയ വഞ്ചകനാണ്. ദേഹി നയിക്കുന്ന ടിപിഎം ശുശ്രുഷകന്മാർ ഇത് കൂടുതൽ കർക്കശമാക്കാൻ ആഗ്രഹിച്ച്, അവരുടെ ഈ പറയപ്പെടുന്ന ആത്മീയ അധികാരം ഉറപ്പി ക്കുന്നതിന്, ഇനി പ്പറയുന്നവ പോലുള്ള അധിക നിയമങ്ങൾ കൊണ്ടുവന്നു.
- മറ്റ് പെന്തക്കോസ്ത് വിഭാഗങ്ങളുമായി വിവാഹം പാടില്ല.
- മരുന്ന് ഉപയോഗിക്കരുത്.
- മറ്റ് ക്രൈസ്തവ ശുശ്രൂഷകളിൽ പോകരുത്, കർത്തൃമേശയിൽ പങ്കെടുക്കരുത്.
- മറ്റ് ക്രൈസ്തവ സംഘടനകൾ പ്രസിദ്ധീകരിച്ച ക്രിസ്ത്യൻ മാസികകൾ വായിക്കരുത്.
- തുടങ്ങിയവ.
എൻ്റെ ചോദ്യം, പുതിയ നിയമത്തിൽ ഇത്തരത്തിൽ നടപ്പിലാക്കിയ ഒരു വേർ പാട് നിങ്ങൾ കണ്ടിട്ടുണ്ടോ?
വേർപാടിൻ്റെ യഥാർത്ഥ ആത്മീയ മാർഗം
ദേഹി നേതൃത്വ തലത്തിലായിരിക്കുമ്പോൾ, അത് മികച്ച ഉപരിപ്ലവും (SUPERFICIAL) ആ തലത്തിൽ പ്രവർത്തിക്കുന്ന മറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതുമായ പ്രവൃത്തികൾ ചെയ്യും. ആത്മാവ് നേതൃത്വത്തിലും ദേഹി സേവക തലത്തിലും ആയിരിക്കുമ്പോൾ അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ, നമ്മുടെ കർത്താവായ യേശു എങ്ങനെ ജീവിച്ചുവെന്ന് നാം കാണേണ്ടതുണ്ട്. വേദപുസ്തക വേർപാട് “ലോകത്തിലാ ണെങ്കിലും ലൌകികന്മാർ ആകാതിരിക്കുക” എന്നതാണ്.
യോഹന്നാൻ 17:14-16, “ഞാൻ അവർക്ക് നിൻ്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്ക കൊണ്ട് ലോകം അവരെ പകെച്ചു. അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടൻ്റെ കയ്യിൽ അക പ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്. ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.”
1 യോഹന്നാൻ 2:15, “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്ക രുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിൻ്റെ സ്നേഹം ഇല്ല.”
ടിപിഎം വേലക്കാർ തങ്ങളുടെ സ്വത്തുക്കളും അവകാശങ്ങളും ദൈവത്തെ സേവിക്കാനായി ഉപേക്ഷിച്ചുവെന്ന് വീമ്പിളക്കുകയും, അതേ സമയം അവർ അവർക്കുവേണ്ടി ഭൂമി, സ്വത്ത്, മെച്ചപ്പെട്ട കെട്ടിടങ്ങളും മാളികകളും നിർമ്മി ക്കുകയും ചെയ്യുമ്പോൾ, ആരെ അവർ വിഡ്ഢികളാക്കുന്നു? ലൗകീക കാര്യങ്ങ ളോട് ആകാശം മുട്ടുന്ന അവരുടെ മോഹം ഭോഷനുപോലും കാണാനും മന സ്സിലാക്കാനും കഴിയും?
ശാപം വരുമെന്ന് ഭയപ്പെടുത്തി നിരവധി ജനങ്ങളുടെ ഭൂമി ടിപിഎം വിശുദ്ധ ന്മാർ ദരിദ്രരായ വ്യക്തികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇത് തീർച്ചയായും നിയന്ത്രണത്തിലുള്ള ദേഹിയുടെ പ്രവൃത്തിയാണ്. അവരുടെ ആത്മാവ് മരി ച്ചതാകുന്നു.
നാം ആരിൽ നിന്ന് വേർപെടണമെന്ന് അപ്പോസ്തലനായ പൗലോസ് പറയുന്നു.
1 കൊരിന്ത്യർ 5:9-12, “ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുത് എന്നു ഞാൻ എൻ്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ. അത് ഈ ലോകത്തിലെ ദുർന്നടപ്പുകാ രോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുത് എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും. എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാ ഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചു പറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുത്; അങ്ങനെ യുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുത് എന്നത്രേ ഞാൻ നിങ്ങ ൾക്കു എഴുതിയത്. പുറത്തുള്ളവരെ വിധിപ്പാൻ എനിക്ക് എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നത്; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.”
ഒരു ക്രിസ്ത്യാനി എന്ന ലേബൽ ധരിച്ച് പാപത്തിൽ തുടരുന്നവരിൽ നിന്ന് വേറിട്ടു നിൽ ക്കണമെന്ന് പൗലോസ് യാതൊരു സംശയത്തിനും ഇടം നൽകാതെ വ്യക്തമാക്കുന്നു. ഈ ലോകത്തിലെ പാപികളിൽ നിന്ന് വേറിട്ട് നിൽക്കുന്നതിനെ ക്കുറിച്ചല്ല അദ്ദേഹം സംസാ രിക്കുന്നത്. നിങ്ങൾ ഈ വെബ്സൈറ്റ് വായിക്കുന്ന വ്യക്തിയാണെങ്കിൽ, ഞങ്ങൾ TPM വേലക്കാരുടെ ഇടയിൽ നടന്നു കൊണ്ടിരിക്കുന്ന ഈ പാപങ്ങൾ തുറന്നുകാട്ടിയ നിരവധി സംഭവങ്ങളെ ക്കുറിച്ച് നിങ്ങൾ വായിച്ചിട്ടുണ്ടായിരിക്കും. സംഘടനാ പ്രശസ്തി കേടുപ റ്റാതെ നിലനിർത്താൻ അവർ വീണ്ടും വീണ്ടും ക്രിസ്തുവിനെ ക്രൂശിക്കുന്ന പ്രവൃത്തികൾ തുടരുന്നു. വേലക്കാരുടെ പാപ പങ്കിലമായ പെരുമാറ്റം അവർ ക്ഷമിക്കുന്നു, അതേസമയം അവരുടെ വേർപാട് നിയമങ്ങൾ ലംഘിക്കുന്ന വിശ്വാസികളെ ശിക്ഷിക്കാൻ ഭയങ്കരമായി സജീവരാകുന്നു.
ശാരീരിക വേർപാട് നിയമങ്ങളൊന്നും പിന്തുടരാൻ യേശുവോ ശിഷ്യന്മാരോ ഉപദേശി ച്ചിട്ടില്ല. വേർപാടിൻ്റെ ഈ ഭൗതിക നിയമങ്ങൾ പരീശന്മാർ കൊണ്ടുവന്നു. അതുകൊണ്ട്, ടിപിഎം പരീശന്മാരും അതേ പാത പിന്തുടരുന്നതിൽ അതിശയിക്കേണ്ടതില്ല.
മത്തായി 9:10-12, “അവൻ വീട്ടിൽ ഭക്ഷണത്തിനു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവൻ്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു. പരീശന്മാർ അതു കണ്ടു അവൻ്റെ ശിഷ്യന്മാരോട്: നിങ്ങളുടെ ഗുരു ചുങ്ക ക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു. യേശു അതു കേട്ടാറെ: “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെ ക്കൊണ്ട് ആവശ്യമില്ല. യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നത്” എന്നു പറഞ്ഞു.”
ഉപസംഹാരം
പ്രിയ വായനക്കാരെ,
നിങ്ങൾ ഒരു ടിപിഎം വിശ്വാസിയാണെങ്കിൽ, നിങ്ങൾ ഒരു വേർപെട്ട ജീവിതം ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ വേർപെടേണ്ട ഒരു കാര്യമുണ്ട്. വിഗ്രഹങ്ങളിൽ നിന്നും ടിപിഎമ്മിലെ വിഗ്രഹാരാധകരിൽ നിന്നും സ്വയം വേർപെടുക.
2 കൊരിന്ത്യർ 6:17, “…….അതുകൊണ്ട് “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെ ട്ടിരിപ്പിൻ എന്നു കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്;…..“
ക്രിസ്തുയേശുവിൽ നിങ്ങളെ തികഞ്ഞവരാക്കാൻ ടിപിഎമ്മിൻ്റെ വിഗ്രഹങ്ങൾക്ക് (അവ രുടെ ശുശ്രൂഷകന്മാർ) താൽപ്പര്യമില്ല. നിങ്ങളെ കൊള്ളയടിക്കാനും മോഷ്ടിക്കാനും അവർ ഇവിടെ ആയിരിക്കുന്നു. ഉപരിപ്ലവമായ വേർപാട് ആചരിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കുക, അത് അവർ കർത്താവിൻ്റെ വഴിയാണെന്ന് നിങ്ങളോട് പറയും!!!
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.