ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 9-‍ാ‍ം ഭാഗം

ക്രിസ്തു കാണിച്ച വേർപെട്ട ജീവിതത്തെ ക്കുറിച്ചുള്ള മുൻ ലേഖനത്തിൻ്റെ തുടർച്ച യാണിത്. ഈ ലേഖനത്തിൽ, ക്രിസ്തുയേശുവിൻ്റെ ജീവിതവും ടിപിഎം വേലക്കാരുടെ ജീവിതവും തമ്മിലുള്ള വൈരുദ്ധ്യം ഞങ്ങൾ കാണിക്കും. അവർ അവകാശപ്പെടുന്നതു പോലെ ക്രിസ്തുയേശുവിൽ നമ്മെ പരിപൂർണ്ണരാക്കാൻ അവർക്ക് കഴിയുമോ എന്ന് അത് നമ്മെ വ്യക്തമാക്കും.

വസ്ത്ര ധാരണ രീതി, ബാഹ്യരൂപം, മനോഭാവം

യേശുവിനെ യഹൂദന്മാർ പിടിച്ച സന്ദർഭം നമുക്ക് ഓർമിക്കാം. യേശുവിനെ ഒറ്റിക്കൊടു ക്കാൻ പരീശന്മാർക്കും മന്ദിരത്തിലെ മഹാപുരോഹിതനും യൂദാ ഈസ്കര്യോത്തിൻ്റെ സേവനം ആവശ്യമായിരുന്നു. എന്തുകൊണ്ട് അവർക്ക് യൂദായുടെ സേവനം ആവശ്യ മായി വന്നുവെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

മന്ദിരത്തിൻ്റെ അധികാരികളെ വെല്ലുവിളിക്കുന്ന ഒരു പ്രമുഖ വ്യക്തിയായിരുന്നു യേശു എന്നതിനാൽ, അവൻ്റെ മുഖവും വസ്ത്രധാരണ രീതിയും അവനെ പിടിക്കുന്നത് എളുപ്പ മാക്കുമെന്ന് നിങ്ങൾ കരുതുന്നു. എന്തുതന്നെ ആയാലും, അത് അങ്ങനെയായിരുന്നില്ല. 12 അംഗങ്ങളുള്ള ഒരു സംഘത്തിൽ നിന്നും ഒരു വ്യക്തിയെ കണ്ടെത്തുന്നത് അവർക്ക് ബുദ്ധിമുട്ടായി തീരത്തക്കവണ്ണം യേശു സാധാരണ ക്കാരുമായി ഇടപഴകി. അതിനെ ക്കുറിച്ച് ചിന്തിക്കുക? തിരഞ്ഞെടുത്ത ചിത്രം (FEATURED IMAGE) നോക്കൂ. മറ്റുള്ളവരുമായി സാമ്യമുള്ളവനാണെങ്കിലും യേശുവിനെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ യേശുവിന് സ്ഥാനം കൊടുക്കാൻ കലാകാരൻ ശ്രമിച്ചിരിക്കുന്നു. വാസ്തവത്തിൽ, യേശു അവരിൽ ആരും തന്നെ ആകുമായിരുന്നു.

തെറ്റായ മനുഷ്യനെ അറസ്റ്റ് ചെയ്യാതിരിക്കാൻ മന്ദിരത്തിലെ പടയാളികൾക്ക് യൂദായുടെ വ്യക്തമായ അടയാളം ആവശ്യമായിരുന്നു.

മത്തായി 26:48-50, “അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബി ക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്ന് അവ ർക്ക് ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവൻ യേശുവിൻ്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞ് അവനെ ചുംബിച്ചു. യേശു അവനോടു: “സ്നേഹിതാ, നീ വന്ന കാര്യം എന്ത്” എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു.”

ഒരു ടിപിഎം പാസ്റ്റർ തൻ്റെ സഭയിലെ 12 വിശ്വാസികളുമായി നിൽക്കുന്ന സമാനമായ ഒരു സാഹചര്യം ഇപ്പോൾ പരിഗണിക്കുക. നിങ്ങൾക്ക് പാസ്റ്ററെ തിരിച്ചറിയാൻ കഴിയുമോ? പാസ്റ്റർ ഒരു സാധാരണ വസ്ത്രം ധരിച്ചാലും, ശരീരഭാഷ അവനെ വേറിട്ടു നിർ ത്തുന്നു. ശ്രേഷ്ഠതയുടെ ഒരു വലിയ അഹംഭാവം അയാൾക്കുണ്ട്, അത് വിശ്വാ സികളോടൊപ്പം ഇരിക്കുമ്പോൾ വളരെ വ്യക്തമാകുന്നു. ആരാണ് ബോസ് എന്ന് അറിയിക്കാൻ പാസ്റ്റർ സ്വയം പെരുമാറുന്ന രീതി മതി ആർക്കു വേണമെങ്കിലും മനസിലാക്കാം. എന്നാൽ, നമ്മുടെ കർത്താവിനെ ക്കുറിച്ച് പൗലോസ് പറയുന്നത് ശ്രദ്ധിക്കുക.

ഫിലിപ്പിയർ 2:6-8, “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു, മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.”

അപ്പോൾ യേശു എന്തിൽ നിന്നും വേർപെട്ടവനായി?

താൻ ദൈവപുത്രനാണെന്ന ചിന്തയിൽ നിന്ന് യേശു പിരിഞ്ഞു, യെഹൂദ്യയിലെ എല്ലാവരെയും പോലെ തന്നെത്തന്നെ ഒരു മനുഷ്യനാക്കി (ഫിലിപ്പിയർ 2:6-8). മനുഷ്യപുത്രൻ എന്ന് സ്വയം അഭിസംബോധന ചെയ്തതായി നിങ്ങൾ ഓർക്കുന്നു ണ്ടാകും. ഏതെങ്കിലും തരത്തിലുള്ള മേധാവിത്വ ​​സമുച്ചയത്തിൽ നിന്നും അഹ ങ്കാരത്തിൽ നിന്നും അദ്ദേഹം സ്വയം അകന്നു. അദ്ദേഹം നമ്മളിൽ ഒരാളായി.

ശുശ്രൂഷിപ്പാനോ അതോ ശുശ്രൂഷ ചെയ്യിപ്പാനോ?

യേശുവിൻ്റെ ശുശ്രൂഷയുടെ മുഖമുദ്ര ഒരു ദാസൻ്റെതായിരുന്നു. താൻ ശുശ്രൂഷ ചെയ്യിപ്പാ നല്ല ശുശ്രൂഷിപ്പാനാണ് വന്നതെന്നും യേശു പറഞ്ഞു.

മത്തായി 20:28, “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേ കർക്കു വേണ്ടി തൻ്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.”

അദ്ദേഹം ശിഷ്യന്മാരെ അതുതന്നെ പഠിപ്പിച്ചു. പലരും ദൈവദാസനായിരിക്കുക എന്നത് പ്രസംഗവേലയാണെന്ന ധാരണയിലാണ്. ഇതൊരു തെറ്റായ ധാരണയാണ്. യേശു പ്രസംഗ ത്തിൽ കേന്ദ്രീകരിക്കാതിരുന്ന ചില ഉദാഹരണങ്ങൾ ഞാൻ ഉദ്ധരിക്കാം. നാം എങ്ങനെ പെരുമാറണം എന്നതിലായിരുന്നു അദ്ദേഹത്തിൻ്റെ ശ്രദ്ധ.

യേശു ശിഷ്യന്മാരുടെ കാലു കഴുകുന്നു.

യോഹന്നാൻ 13:5, “ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകു വാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ട് തുവർത്തുവാനും തുടങ്ങി.”

മത്തായി 14:19-21, “പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.”

യോഹന്നാൻ 21:13, “യേശു വന്നു അപ്പം എടുത്തു അവർക്കു കൊടുത്തു; മീനും അങ്ങനെ തന്നേ……

ഇപ്പോൾ ടിപിഎം സിദ്ധാന്തം പരിഗണിച്ച് ഇനിപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.

  • നിങ്ങളുടെ പാസ്റ്റർ അവസാനമായി നിങ്ങൾക്ക് ഭക്ഷണം വിളമ്പിയത് എപ്പോഴാണ്?
  • നിങ്ങളുടെ പാസ്റ്റർ അവസാനമായി നിങ്ങളുടെ ലഗേജ് എടുത്തത് എപ്പോഴാണ്?
  • നിങ്ങളുടെ പാസ്റ്റർ നടന്നുപോകുന്ന വിശ്വാസികളെ സ്വന്തം കാറിൽ അവരുടെ വീടുകളിലേക്ക് അയച്ചത് നിങ്ങൾ അവസാനമായി കണ്ടത് എപ്പോഴാണ്?
  • നിങ്ങളുടെ പാസ്റ്റർ സ്വന്തം സഭയിലെ അവിവാഹിതരായ ആൺകുട്ടികൾക്ക് ഭക്ഷണം എത്തിക്കുന്നത് നിങ്ങൾ അവസാനമായി കണ്ടത് എപ്പോഴാണ്?
  • നിങ്ങളുടെ പാസ്റ്ററിന് അവസാനമായി രോഗികളെ സുഖപ്പെടുത്താൻ കഴിഞ്ഞത് എപ്പോഴാണ്?
  • നിങ്ങളുടെ പാസ്റ്ററിന് രോഗികളെ സുഖപ്പെടുത്താൻ കഴിയാത്തതിനാൽ, ആശുപത്രി യിലെ ഒരു വിശ്വാസി രോഗിയെ ശുശ്രുഷിക്കാമെന്ന് നിങ്ങളുടെ പാസ്റ്ററും സഹോദ രിയും വാഗ്ദാനം ചെയ്തത് എപ്പോഴാണ്?
  • മുതലായവ…

അതിൽ അപവാദങ്ങൾ‌ (EXCEPTIONS) ഉണ്ടെന്ന കാര്യം ഞാൻ നിഷേധിക്കുന്നില്ല. എന്തു തന്നെ ആയാലും, ടി‌പി‌എമ്മിലെ വെള്ള വസ്ത്ര ധാരികൾക്ക് ശുശ്രുഷയല്ല, ശുശ്രൂഷ ചെയ്യിക്കുക എന്നതാണ് മാനദണ്‌ഡം. ചുവടെയുള്ള വീഡിയോ കണ്ട് അവരെ എങ്ങനെ ശുശ്രുഷിക്കണമെന്ന് അവർ പ്രതീക്ഷിക്കുന്നു എന്ന് മനസിലാക്കുക.

ആരാണ് ശുശ്രുഷകൻ എന്ന് സ്വയം തീരുമാനിക്കുക. സ്വന്തം ചെറിയ സ്യുട് കേസ് എടുക്കുന്നതിൽ നിന്ന് അയാളെ എന്ത് തടയുന്നു?

മത്തായി 23:11, “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.”

അപ്പോൾ യേശു എന്തിൽ നിന്ന് സ്വയം വേർപെട്ടു?

യേശു ഒരു ശുശ്രുഷകനായി സ്വയം വേർപെട്ടു, ശുശ്രുഷ ചെയ്യിക്കാനുള്ള വിശേ ഷാധികാരം നിരസിച്ചു.

മത്തായി 20:25-28, “യേശുവോ അവരെ അടുക്കെ വിളിച്ചു: “ജാതികളുടെ അധിപ ന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെ മേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുത്: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തൻ്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.”

ഉപസംഹാരം

കൂടുതൽ‌ വിശദാംശങ്ങൾ എഴുതാൻ ഉണ്ടെങ്കിലും, ഈ ലേഖനം ദൈർ‌ഘ്യമേറിയതും വിരസവും ആകാതിരിക്കേണ്ടതിന് എനിക്ക് ചുരുക്കേണ്ടതുണ്ട്. അവസാനിപ്പിക്കുന്നതിന് മുമ്പ്, ടിപിഎമ്മിലെ ഒരു പ്രത്യേക പ്രതിഭാസത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകർഷി ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ടിപിഎമ്മിൽ കർതൃമേശ നടത്തുന്ന രീതി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഞാൻ സന്ദർശിച്ച മറ്റൊരു സഭയിലും ഇതുമാതിരി കാര്യം ഞാൻ കണ്ടിട്ടില്ല. സഭ ജനങ്ങൾക്ക് കൊടുക്കു ന്നതിനു മുമ്പ് വേലക്കാരൻ അപ്പം തിന്നുകയും വീഞ്ഞ് കുടിക്കയും ചെയ്യുന്നു. ഇത് യേശു ചെയ്തതിന് നേരെ വിപരീതമാകുന്നു.

ലൂക്കോ. 22:19-20, “പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എൻ്റെ ശരീരം; എൻ്റെ ഓർമ്മെക്കായി ഇതു ചെയ്‍ വിൻ ”എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാ ത്രവും കൊടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എൻ്റെ രക്ത ത്തിലെ പുതിയ നിയമം ആകുന്നു.”

അത്താഴത്തിൽ നിന്ന് അവൻ കഴിച്ചുവെന്ന് വ്യക്തമാണ്, പക്ഷേ അദ്ദേഹം ചെയ്ത ആദ്യത്തെ നടപടി ടിപിഎം പാസ്റ്റർമാർ ചെയ്യുന്നതിന് വിപരീതമായി കൊടുക്കുകയും എടുക്കാതിരിക്കുകയും ആയിരുന്നു. 

ഫിലിപ്പിയർ 2:3, “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.”

ഈ ടിപിഎം ശുശ്രൂഷകന്മാർ ക്രിസ്തുയേശുവിൽ നിങ്ങളെ തികഞ്ഞവരാക്കു മെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

യേശു ആചരിച്ച വേർപാട് ഭൗതികമോ ബാഹ്യമോ ആയിരുന്നില്ല, മറിച്ച് അവ നിൽ പൂർണമായും ആന്തരികം ആയിരുന്നുവെന്ന് വ്യക്തമാണ്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..

.

Leave a Reply

Your email address will not be published. Required fields are marked *