ഈ ശ്രേണിയിൽ, ഞങ്ങൾ വീണ്ടും ജനിച്ച ഒരു വ്യക്തിയിൽ അതിമാനുഷൻ്റെ (TITANS) ഏറ്റുമുട്ടലിനെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. വീണ്ടും ജനനം പ്രാപിക്കാത്ത ഒരാളുടെ കാര്യത്തിൽ, ഒരു നേതാവ് മാത്രമേയുള്ളൂ എന്ന കാരണത്താൽ, ഒരു ഏറ്റുമുട്ടൽ ഉണ്ടാകില്ല, ആ നേതാവ് ദേഹിയാണ്. എന്നാൽ, ഒരു വ്യക്തി വീണ്ടും ജനിക്കുന്ന നിമിഷം, സംഘർഷവും പ്രശ്നവും ആരംഭിക്കുന്നു. നിങ്ങളുടെ ഉള്ളിൽ ജനിച്ച പുതിയ ആത്മാവിനെ ഉന്മൂലനം ചെയ്യാനും ആധിപത്യം സ്ഥാപിക്കാനും ദേഹിയും ദേഹവും ശ്രമിക്കും. പുറം ചട്ട ആന്തരിക ഫലങ്ങളെ അടിച്ചമർത്താനും ആധിപത്യം സ്ഥാപിക്കാനും ശ്രമിക്കുന്ന പിസ്തയുടെ കഥ ഓർക്കുക.
ഈ ഏറ്റുമുട്ടലിനുള്ള പ്രധാന കാരണം ഇത് ലോക ചിന്താഗതിക്ക് വിപരീതമാണ് എന്ന താകുന്നു. ആത്മാവിൻ്റെ വീക്ഷണം മനസ്സിലാക്കാൻ പോലും ദേഹിക്ക് കഴിയില്ല. ജന ങ്ങൾ ഗിരി പ്രഭാഷണം വായിക്കുമ്പോൾ, പ്രസംഗം ശരിയാണെന്ന് അവർ മനസ്സിലാക്കു ന്നുണ്ടെങ്കിലും, അവരെ സംബന്ധിച്ചടത്തോളം അത് പിന്തുടരുന്നത് അസാധ്യമാണ്. അങ്ങനെ ദേഹിയും ആത്മാവും തികച്ചും വിപരീത ദിശയിലാകുന്നു.
ഈ സംഘട്ടനത്തിൻ്റെ അന്തിമഫലം വാസ്തവമായും വീണ്ടും ജനിച്ച ഒരു വ്യക്തിക്ക് എന്താ ണെന്ന് നിങ്ങൾക്കറിയാമോ? ആത്മാവ് ദേഹിയെ ഭരിക്കുകയും ക്രമേണ ആത്മാവും ദേഹിയും ഒരേ രീതിയിൽ പ്രവർത്തിക്കുന്ന ലോക ചിന്താഗതിയിലേക്ക് ദേഹിയെ രൂപാ ന്തരപ്പെടുത്തുകയും ചെയ്യുന്നു. ഉച്ചയ്ക്ക് 12:00 ന് ക്ലോക്കിൻ്റെ സൂചികൾ കാണപ്പെടുന്നതു പോലെ ഇരുവരും ആകുന്നു. അവ രണ്ടും ഒരേ ദിശയിൽ അവസാനിക്കും. അതുകൊണ്ട് ദേഹിയും ദേഹവും ആത്മാവുമായി വിന്യസിക്കാൻ (ALIGNED) പ്രേരിപ്പിക്കുന്ന ഈ ദൈനം ദിന ത്യാഗം നാം ചെയ്തേ മതിയാകു.
റോമർ 12:1-2, “സഹോദരന്മാരേ, ഞാൻ ദൈവത്തിൻ്റെ മനസ്സലിവ് ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീ രങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”
ഇത് വളരെ സമയമെടുക്കുന്ന പ്രക്രിയയാണ്, ഈ പ്രക്രിയ ആരംഭിക്കുമ്പോൾ, ദേഹിയുടെ ലോകവീക്ഷണം ക്രമേണ നഷ്ടപ്പെടുന്നു. ഈ എപ്പിസോഡിൽ, വൈരുദ്ധ്യത്തിൻ്റെ കേന്ദ്ര ത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രത്യേക ലോക ചിന്താഗതി ഞങ്ങൾ ചർച്ച ചെയ്യുന്നു.
പണവും സമ്പത്തും (MONEY AND RICHES)
അതെ, നിങ്ങൾ അത് ശരിയായി ഊഹിച്ചു. ആത്മീയ ലോക കാഴ്ചപ്പാടിനെ അഭിമുഖീകരി ക്കുമ്പോൾ നിരവധി ദേഹി നയിക്കുന്ന ജനങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു വിഷയമാണിത്. ഞാൻ അത് തിരുവെഴുത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം വിശദീകരിക്കാൻ പോകുന്നു.
അമിതാവേശ ജോലിക്കാരൻ (HAMSTER WHEEL SYNDROME)
ദേഹി സ്വന്തം സുരക്ഷ സ്നേഹിക്കുന്നു. സ്വയം കേന്ദ്രീകൃതമായതിനാൽ, നിങ്ങൾ ദേഹി യിൽ നിന്നും വ്യത്യസ്തമായ ഒന്നും പ്രതീക്ഷിക്കരുത്. അതിനെ അങ്ങനെ സൃഷ്ടിച്ചിരി ക്കുന്നു. അതുകൊണ്ട്, നിങ്ങൾക്ക് കഴിയുന്നത്ര പണവും സമ്പത്തും സമാഹരിക്കാൻ ദേഹി നിങ്ങളെ പ്രേരിപ്പിക്കുന്നു. ഇത് എപ്പോഴും മാനദണ്ഡം ഉയർത്തുകയും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നേരിടാൻ നിങ്ങൾ തയ്യാറല്ലെന്ന് തോന്നിപ്പിക്കയും ചെയ്യുന്നു. നിങ്ങളുടെ അയൽക്കാർ സമ്പത്ത് ശേഖരിക്കുന്നത് കാണുമ്പോൾ, ഓട്ടത്തിൽ നിങ്ങൾ പിന്നിലാണെന്ന് തോന്നും. ഈ പ്രക്രിയയിൽ, നിത്യതയെക്കുറിച്ചുള്ള നിങ്ങളുടെ ലക്ഷ്യം നഷ്‌ടപ്പെടും. നിങ്ങൾ പൂർണ്ണമായും വഞ്ചനയുടെ പിടിയിലാണെന്ന് മനസ്സിലാക്കുക അസാധ്യമാണ്. വിതക്കാരൻ്റെ ഉപമയിലേക്ക് തിരിഞ്ഞ് മുള്ളുകൾക്കിടയിൽ വീണു പോയ വിത്തിനെ കുറിച്ച് യേശു എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം. കടുപ്പിച്ച (BOLD) ഭാഗം ശ്രദ്ധിക്കുക.
മർക്കോസ് 4:18-19, “മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു ഇഹലോക ത്തിൻ്റെ ചിന്തകളും ധനത്തിൻ്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്ന്, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീർക്കുന്നതാകുന്നു.”
ടിപിഎം ശുശ്രുഷകന്മാർ ഇത് കൂടുതൽ ഞെരുക്കി തങ്ങളുടെ ഭാഗം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. ദൈവ സന്തോഷത്തെ പണത്തോടും സമ്പത്തോടും ബന്ധപ്പെടുത്തി, തങ്ങ ളുടെ ജനങ്ങൾ ഹാംസ്റ്റർ ചക്രത്തിൽ നിന്ന് ഇറങ്ങില്ലെന്ന് അവർ ഉറപ്പാക്കുന്നു. മോഹ ങ്ങൾ കൂടുതൽ കൂടുതൽ വലുതാകുന്നു. നശിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിനായി അവരുടെ വിശ്വാസികൾ കൂടുതൽ കഠിനാധ്വാനത്തോടെ പ്രവർത്തിക്കുന്നു. 100 മടങ്ങ് കൂടുതൽ പണം വാഗ്ദാനം ചെയ്യുന്ന വക്രമായ ദശാംശത്തിൻ്റെ ഉപദേശം ഈ ജനങ്ങൾ ഹാംസ്റ്റർ വീലിനുള്ളിൽ തുടരുകയും ദിവസംതോറും അവരുടെ അത്യാഗ്രഹം കൂടു കയും ചെയ്യുമെന്ന് ഉറപ്പാക്കുന്നു. മടിയന്മാരായ ശുശ്രുഷകന്മാർ അവരുടെ സുഖപ്രദമായ ജീവിതത്തിനായി നരകത്തിലേക്കുള്ള യാത്രയ്ക്ക് അവരെ കൊണ്ടുപോകുന്നുവെന്ന് അവർ ഒരിക്കലും മനസ്സിലാക്കത്തില്ല. ടിപിഎമ്മിൻ്റെ സമ്പത്തിൽ സംഭാവന ചെയ്യുന്നതി ലൂടെ, സുവിശേഷം പ്രചരിപ്പിക്കാൻ അവർ ദൈവത്തെ സഹായിക്കുന്നുവെന്ന വഞ്ചനയി ലാണ് ടിപിഎം വിശ്വാസികൾ. ഇതിലും വലിയ നുണയില്ല.

സുരക്ഷാ ആവശ്യകതകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാഹചര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ദേഹി ഇഷ്ടപ്പെടുന്നു. ഇത് ദൈവം നമുക്കുവേണ്ടി സുരക്ഷിതമാക്കിയ കാര്യങ്ങൾ സുരക്ഷിതമാക്കാൻ ശ്രമിച്ച് ജീവിതകാലം മുഴുവൻ പാഴാക്കുന്നു. ഇതിനെക്കാൾ കൂടുതൽ വഞ്ചിതരാ കാൻ കഴിയില്ല.
മത്തായി 6:25-27, “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത്: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുത്; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീ രവും വലുതല്ലേയോ? ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? വിചാരപ്പെടുന്നതിനാൽ തൻ്റെ നീളത്തോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?”
ടിപിഎം വിശ്വാസികളെയും അവരുടെ വെള്ള ധരിച്ച ശുശ്രുഷകന്മാരെയും കുറിച്ചാണ് ലൂക്കോസ് 12 ലെ മൂഢനെ കുറിച്ച് യേശു ഒരു ഉപമയിൽ പറഞ്ഞത്.
ലൂക്കോസ് 12:18-21, “പിന്നെ അവൻ പറഞ്ഞത്: ഞാൻ ഇതു ചെയ്യും; എൻ്റെ കളപ്പുര കളെ പൊളിച്ചു അധികം വലിയവ പണിത് എൻ്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവെക്കും. എന്നിട്ടു എന്നോടുതന്നേ; നിനക്ക് ഏറിയ ആണ്ടുക ൾക്ക് മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോട്: മൂഢാ, ഈ രാത്രിയിൽ നിൻ്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചത് ആർക്കാകും എന്നു പറഞ്ഞു. ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവൻ്റെ കാര്യം ഇങ്ങനെ ആകുന്നു.”
ഹാംസ്റ്റർ വീൽ ഒരു വലിയ വഞ്ചനയാണ്, ആ ചക്രത്തിൽ തുടരാൻ സമ്മർദ്ദം ചെലുത്തുന്നിടത്തോളം കാലം നിങ്ങൾ നരകത്തിനായി വിധിക്കപ്പെടുന്നു. അതിൽ നിന്ന് പുറത്തുകടക്കുക.
ഒട്ടക പ്രശ്നം (CAMEL PROBLEM)
ഹാംസ്റ്റർ ചക്രത്തിൽ നിങ്ങൾ സമ്പത്ത് ശേഖരിക്കാനായി ജീവിതകാലം മുഴുവൻ ചെലവ ഴിക്കുമ്പോൾ, നിങ്ങളുടെ ആത്മാവ് പ്രവർത്തന രഹിതമാകും. ദേഹിയുടെ മോഹങ്ങളെ നിങ്ങൾ പിന്തുടരുന്നിടത്തോളം കാലം, നിങ്ങൾ ആത്മാവിനെ പട്ടിണിയിലാക്കുകയും അതിനെ കൊല്ലുകയും ചെയ്യുന്നു. അത്തരം ജനങ്ങൾ ദൈവരാജ്യത്തിൽ പ്രവേശി ക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ വരുമാനത്തിൻ്റെ പത്തിലൊന്ന് പുരോ ഹിതന്മാർക്ക് വിശ്വസ്തതയോടെ നൽകുന്നതിനാൽ നിങ്ങൾക്ക് ഒരു പക്ഷെ വളരെ നല്ല ശവസംസ്കാരം ലഭിക്കും. എന്നാൽ, ഇവ ദൈവത്തെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല. മൂഢ നായ മനുഷ്യനെ പ്പോലെ നിങ്ങൾ സമ്പത്ത് സമ്പാദിച്ചു കൊണ്ടിരിക്കുമ്പോൾ, ലോക കാഴ്ചപ്പാടിൽ നിങ്ങൾ കൂടുതൽ ലൗകികനാകും. ഈ താൽക്കാലിക ജീവിതത്തെ ക്കുറിച്ച് നിങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കും. അതിനാൽ, നിങ്ങൾ സമ്പാദിച്ചതും വാങ്ങിയ തുമായ എല്ലാ സ്വത്തുക്കളെയും സ്നേഹിക്കാൻ തുടങ്ങും. ഈ സ്വത്തുക്കളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകുന്തോറും, നിങ്ങൾ ദൈവരാജ്യത്തിൽ നിന്നും അകന്നുകൊണ്ടേയിരിക്കും.
ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് പ്രയാസമാണെന്ന് യേശുതന്നെ പറയുന്നത് ശ്രദ്ധിക്കുക.
മർക്കോസ് 10:23-26, “യേശു ചുറ്റും നോക്കി തൻ്റെ ശിഷ്യന്മാരോട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം എന്നു പറഞ്ഞു. അവൻ്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പ ത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്നു ഉത്തരം പറഞ്ഞു. അവർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷപ്രാപിപ്പാൻ ആർക്കു കഴിയും എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു.”
ഈ കൊടുത്തിരിക്കുന്ന കാർട്ടൂൺ പരിശോധി ക്കുക. ദൈവരാജ്യത്തി ലേക്ക് പ്രവേശിക്കാനുള്ള വ്യവസ്ഥകളിൽ നിങ്ങൾ പരാജയപ്പെടുന്നുവെന്ന് അറിയാമെന്നതിനാൽ, നിങ്ങളുടെ പുരോഹിത ന്മാർ പിന്തുണയ്ക്കുന്ന ചില ഒഴികഴിവുകൾ ഉപ യോഗിച്ച് നിങ്ങൾ ജഡിക മനുഷ്യർ ആകാൻ തുട ങ്ങുന്നു. നിങ്ങളുടെ പുരോ ഹിതന്മാരെപ്പോലെ യേശു വിനെ കൈക്കൂലി കൊടു ത്തുകൊണ്ട് വാങ്ങാൻ കഴിയില്ലെന്നത് അവർക്ക് സങ്കടകരമാണ്. മാനദണ്ഡം ഇപ്പോൾ തന്നെ സജ്ജമാണ്. ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള ഏക മാർഗ്ഗം, നിങ്ങൾ സ്വരൂ പിച്ച സ്വത്തുക്കളിൽ നിന്നും അതിനോടുള്ള ബന്ധത്തിൽ നിന്നും സ്വയം ഒഴിഞ്ഞുമാ റുക എന്നതാണ്. ദൈവരാജ്യത്തിൻ്റെ വാതിൽ നിങ്ങൾക്കായി കൂടുതൽ വിശാലമാക്കു ന്നില്ല. നിങ്ങളുടെ പാവപ്പെട്ട അയൽക്കാരൻ്റെ കാര്യത്തിലും ഇതുതന്നെയാണ്. നിങ്ങളുടെ പാവപ്പെട്ട അയൽക്കാരന് നിങ്ങളേക്കാൾ വേഗത്തിൽ അവൻ്റെ ചെറിയ സ്വത്തുക്കളും അതിനോടുള്ള സ്നേഹവും ഉപേക്ഷിക്കാൻ കഴിയും, കാരണം അവന് കുറച്ച് മാത്രമേ യുള്ളൂ. അവന് ആവശ്യമുള്ളപ്പോൾ നിങ്ങളുടെ വസ്തുവകകൾ അവനുമായി പങ്കുവെച്ചി രുന്നെങ്കിൽ, നിങ്ങൾ രണ്ടുപേർക്കും വാതിലിലൂടെ വളരെ എളുപ്പത്തിൽ കടക്കാമായി രുന്നു. എന്നാൽ ദേഹിയാൽ നയിക്കപ്പെടുന്നവർക്ക് അയ്യോ കഷ്ടം, നിങ്ങളുടെ ലൗകിക സ്വത്തുക്കളിൽ നിന്ന് പിരിയാൻ ഇത് നിങ്ങളെ അനുവദിക്കുന്നില്ല.
ടിപിഎം ശുശ്രുഷകന്മാർ അപ്പോസ്തലന്മാരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, യഥാ ർത്ഥ അപ്പോസ്തലന്മാർ പണം എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെ കുറിച്ച് അവർക്ക് യാതൊരു വ്യക്തതയുമില്ല. ബുദ്ധിമുട്ടുള്ളവരെ പരസ്പരം സഹായിക്കുന്നതിനെ ക്കുറിച്ച് പൗലോസ് എങ്ങനെ സംസാരിക്കുന്നുവെന്ന് നോക്കൂ. ഭൂമി വാങ്ങുന്നതിനെ കുറിച്ചും വലിയ വിശ്വാസ ഭവനങ്ങൾ നിർമ്മിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നില്ല.
2 കൊരിന്ത്യർ 8:13-15, “മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ. സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിനു ഉതകേണ്ടതിന് ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിനു ഉതകട്ടെ. “ഏറെ പെറു ക്കിയവനു ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല” എന്നു എഴുതിയിരി ക്കുന്നതു പോലെ തന്നേ.”
ആർക്കും പ്രത്യേകതളൊന്നുമില്ല. ഒട്ടകങ്ങൾ പ്രവേശിക്കയില്ല. നിങ്ങളുടെ ഭാരം എടുത്തു മാറ്റി സൂചി കുഴലിലൂടെ കടക്കാൻ സ്വയം ഞെരുങ്ങണം. ദൈവവും മാമോനും പരസ്പരം വിപരീതമാണ് (മത്തായി 6:24).
ഉപസംഹാരം
പ്രിയ വായനക്കാരെ,
നമ്മൾ ജീവിക്കുന്ന ഈ ലോകം എത്രത്തോളം തലകീഴായി കിടക്കുന്നുവെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിരിക്കും. നമ്മുടെ ലോക ചിന്താഗതി നിയന്ത്രിക്കുന്നത് ദേഹി യുടെ പരിസ്ഥിതിയാണ്. മറ്റുള്ളവരുടെ മുൻപിൽ പൊങ്ങച്ചം കാണിക്കാൻ പണം ചെല വാക്കുന്ന ലോകക്കാർ (JONESES) ആകാൻ ശ്രമിക്കുന്ന ദേഹിയുടെ ജനങ്ങളായാണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ ലോകവീക്ഷണം ദേഹിയാൽ നയിക്കപ്പെടുന്നതിനാൽ, ദൈവ രാജ്യത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറുകയാണെന്ന് നാം മനസ്സിലാക്കുന്നില്ല. നിങ്ങളുടെ ടിപിഎം ശുശ്രുഷകന്മാർ ദേഹിയാൽ നിയന്ത്രിക്കപ്പെടുന്നതു കൊണ്ട് ഈ അന്ധത വള രാൻ സഹായിക്കുന്നു. നിങ്ങളുടെ താൽക്കാലിക ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ ചൂഷണം ചെയ്തുകൊണ്ട് അവർ നിങ്ങളെ ഈ തല തിരിഞ്ഞ ലോകത്തിന് അനു യോജ്യമാക്കുന്നു. അവർ ലോകത്തിലെ മറ്റ് സഭകളുമായി മത്സരത്തിൽ ആകുന്നു.

നിങ്ങളുടെ പാവപ്പെട്ട അയൽവാസിയായ “ലാസറി നൊപ്പം” സ്ഥലം മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഒരു സമയമുണ്ടാകും. പക്ഷെ, അപ്പോഴേയ്ക്കും വളരെ വൈകിയിരിക്കും. നിങ്ങൾക്ക് എപ്പോഴെ ങ്കിലും മൈക്കൽ ഷൂമാക്കറുമായി സംസാരി ക്കാൻ കഴിയുമെങ്കിൽ, നിങ്ങളുമായി സ്ഥലങ്ങൾ കൈമാറുന്നതിനായി അദ്ദേഹത്തിൻ്റെ എല്ലാ ശത കോടികളും, അവാർഡുകളും, ചാമ്പ്യൻഷിപ്പ് ട്രോഫികളും പങ്കുവയ്ക്കാൻ അദ്ദേഹം സന്തോ ഷത്തോടെ തയ്യാറാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിത്യതയിലേക്ക് കടക്കുമ്പോൾ അത് സംഭവിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
നമ്മളുടെ ആത്മീയജീവിതം വെള്ള ധരിച്ച ആൾമാറാട്ടക്കാർക്ക് കരാർ പണി ക്കാരായി കൊടുക്കുന്നത് അവസാനിപ്പിച്ച് നമുക്ക് നഷ്‌ടമായത് തിരികെ എടുക്കേണ്ട സമയമാണിത്. നിങ്ങളുടെ ആത്മീയ ജീവിതത്തിന് മറ്റുള്ളവരെ ഉത്തരവാദികളാക്കാനാവില്ല. നിങ്ങൾ സ്വയം കണക്കു ബോധിപ്പിക്കേണ്ടവ രാണ്. നിങ്ങൾ ആ ഹാംസ്റ്റർ ചക്രത്തിൽ നിന്ന് ഇറങ്ങാതിരിക്കുകയും വർഷ ങ്ങളായി ശേഖരിച്ച ഒട്ടകത്തിൽ നിന്ന് വേർപെടാതിരിക്കുകയും ചെയ്യുന്നിട ത്തോളം കാലം, നിങ്ങൾക്ക് വളരെ വലിയ പ്രശ്‌നമുണ്ട്.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.