ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 11-‍ാ‍ം ഭാഗം

ഈ ലേഖന പരമ്പരയിലുടനീളം, ബൈബിൾ പഠിപ്പിക്കുന്ന ക്രിസ്തുമതത്തെ ടിപിഎം കൾ ട്ടുമായി താരതമ്യപ്പെടുത്തി ക്രിസ്തീയ ജീവിതത്തിൻ്റെ പ്രധാന വശങ്ങൾ ഞങ്ങൾ ചർച്ച ചെയ്യുന്നു. ഈ എപ്പിസോഡിൽ, നമ്മുടെ ക്രിസ്തീയ ജീവിതത്തിൻ്റെ വളരെ പ്രധാനപ്പെട്ട മറ്റൊരു അടിത്തറ ചർച്ചചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അത് നമ്മുടെ ക്രിസ്തീയ വിശ്വാ സത്തെ കുറിച്ചാണ്. ആത്മാവ് നയിക്കുന്ന വിശ്വാസവും ദേഹി നയിക്കുന്ന വിശ്വാസവും എത്രമാത്രം വ്യത്യസ്തമാണെന്ന് ഞങ്ങൾ താരതമ്യം ചെയ്യും. ടിപിഎം വിശ്വാസികളുമായും വേലക്കാരുമായും സംസാരിക്കുമ്പോൾ, സ്വന്തം കൾട്ട് വിശ്വാസത്തെ “ഈ വിശ്വാസംഎന്ന് പരാമർശിക്കുന്നത് നിങ്ങൾ പലപ്പോഴും കേട്ടിരിക്കും. ഇപ്പോഴുള്ള അവരുടെ TPM വിശ്വാസത്തെ മുൻപ് അവർ സംബന്ധിച്ചിരുന്ന സഭയിൽ ഉണ്ടായിരുന്ന വിശ്വാസവുമായി താരതമ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇത് സംഭവിക്കുന്നു.

ദുഃഖകരമെന്നു പറയട്ടെ, അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന എന്തെങ്കിലും ഉള്ളതിനാൽ മിക്ക ടിപിഎം വിശ്വാസികളും ടിപിഎം വിശ്വാസത്തിൽ ആകൃഷ്ടരാകുന്നു. ടിപിഎം പുരോഹി തന്മാരുടെ ദൈവവുമായുള്ള മാർക്കടമുഷ്ടിയായ (പിടിവാശിയായ) പെരുമാറ്റം അനുകരി ക്കാനുള്ള മികച്ച മാർഗമാണെന്ന് അവർ കരുതുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, വഞ്ചിച്ച് ആത്മീയതയിൽ നിന്ന് അകറ്റുക എന്നതാണ് ദേഹിയുടെ മാർഗം.

ടിപിഎം വിശ്വാസ ജീവിതത്തിൻ്റെ കാതലായ ഭാഗം

വിശ്വാസ ജീവിതത്തെ കുറിച്ച് ടിപിഎം ശുശ്രുഷകന്മാരുമായോ വിശ്വാസികളുമായോ ചർച്ചചെയ്യുമ്പോൾ, കാര്യങ്ങൾ എല്ലാം നേടുന്നതിനാണ് ടിപിഎം വിശ്വാസം എന്ന് നിങ്ങൾ പെട്ടെന്ന് മനസ്സിലാക്കും. ഈ ഓഡിയോ ക്ലിപ്പ് ശ്രദ്ധിക്കുക, ടിപിഎം ശുശ്രുഷക ന്മാരുടെ ദിശാബോധം (ORIENTATION) നിങ്ങൾ മനസ്സിലാക്കും.

പ്രാഥമികമായി ക്രിസ്തുവിലുള്ള വിശ്വാസത്തിന് രണ്ട് ഓടാമ്പലുകൾ (HINGES) ഉണ്ട്.

  1. ദൈവീക രോഗശാന്തിയുടെ ടിപിഎം പതിപ്പായ ഓടാമ്പൽ (HINGE).
  2. ഈ ഭൂമിയിലെ നമ്മുടെ താൽക്കാലിക ജീവിതത്തിനായി ദൈവം നമ്മുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും അഭിലാഷങ്ങളും നൽകുമെന്ന് പറയുന്ന ഓടാമ്പൽ.

ആദ്യത്തെ ഓടാമ്പൽ മുറുകെ പിടിക്കുന്നതിൻ്റെയും അതിനെ കുറിച്ച് പിടിവാശി പിടി ക്കുന്നതിൻ്റെയും അപകടം മനസ്സിലാക്കിയ ടിപിഎം ശുശ്രുഷകന്മാർ ഇപ്പോൾ ഉണ്ട്. മുൻ‌ നിരയിലുള്ള 3 കപടവേഷക്കാർക്കും ഒരേസമയം ഗുരുതരമായ രോഗം പിടിപെട്ട് ഉപ ദേശം ശരിയാക്കാൻ ആലോചിക്കുന്നില്ലെങ്കിൽ‌, ഓടാമ്പലിന്‌ അയവുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.

പാസ്റ്റർ പോൾ രാമൻകുട്ടിയുടെ ആത്മകഥയിലെ ചില ഭാഗങ്ങൾ ശ്രദ്ധിക്കുക.

ഇത് ടിപിഎം വിശ്വാസ ജീവിതത്തിലെ രണ്ടാമത്തെ ഓടാമ്പലിൻ്റെ ഉദാഹരണങ്ങളാണ്.

പാസ്റ്റർ പോൾ, പട്ടിണി ഭയന്നില്ല. തൻ്റെ കുട്ടികൾ പട്ടിണി മൂലം മരിക്കേണ്ടി വന്നാലും, ഈ വിശ്വാസത്തിൽ നിന്ന് താൻ പിന്മാറില്ലെന്ന് നിശ്ചയ ദാർഢ്യത്തോടെ അദ്ദേഹം തന്നെയും മക്കളെയും ദൈവഹിതത്തിനായി സമർപ്പിച്ചു. അദ്ദേഹത്തിൻ്റെ മൂത്തമകന് (ഫ്രെഡി) അന്ന് പതിനെട്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അദ്ദേഹം റോയൽ കോളേജിൽ പഠി ക്കുകയായിരുന്നു. പ്രശസ്ത ഡോ. അസരപ്പ അദ്ദേഹത്തിൻ്റെ തലതൊട്ടപ്പനായിരുന്നു (GOD FATHER). പാസ്റ്റർ പോൾ തൻ്റെ കുട്ടികളുടെ വിദ്യാഭ്യാസം നിർത്തിയെന്നും ഒരു ഭ്രാന്തനെ പോലെ വിശ്വാസ ജീവിതം എന്ന് വിളിക്കപ്പെടുന്ന ഏതോ രീതിയിൽ ജീവിക്കാൻ പോകുന്നുവെന്നും ഡോ. ​​അസരപ്പ കേട്ടപ്പോൾ,

ഒരിക്കൽ പാസ്റ്റർ പോൾ ശുശ്രൂഷയ്ക്ക് ആയിരം രൂപ കർത്താവിനോട് ചോദിച്ചു. എന്നാൽ ആ തുക ലഭിക്കുന്നതിന് അദ്ദേഹത്തിന് വഴികളൊന്നുമില്ലായിരുന്നു. കർത്താ വിൻ്റെ വാഗ്ദാനങ്ങളിൽ അവർക്കുണ്ടായിരുന്ന ഉറച്ച വിശ്വാസത്തിലൂടെ, അദ്ദേഹവും സഹപ്രവർത്തകരും സ്തുതികളോടെ കാത്തിരുപ്പ് യോഗം തുടർന്നു. തൽ ഫലമായി, വിശ്വ സ്തനായ ദൈവം കാലതാമസമില്ലാതെ അത് അദ്ദേഹത്തിനു നൽകി. ഒരു ധനികയായ സ്ത്രീ ഇംഗ്ലണ്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. (അവൾ ഒരു പെന്തക്കോസ്ത് വിശ്വാസി അല്ലായിരുന്നു). കൊളംബോയിലെ ബോറെല്ലയിൽ പാസ്റ്റർ പോൾ നടത്തിയ ഒരു യോഗത്തിൽ ഒരു ദിവസം അവൾ പങ്കെടുത്തു. യോഗത്തിൻ്റെ അവസാനത്തിൽ, അവൾ പാസ്റ്റർ പോളിന് ആയിരം രൂപയുടെ ഒരു ചെക്ക് കൊടുത്തു, എന്നിട്ട് ഇംഗ്ലണ്ടിലേ ക്കുള്ള അവളുടെ യാത്രയുടെ അനുഗ്രഹത്തിനായി പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു. അപ്ര കാരം ആത്മാർത്ഥവും കൂട്ടായതുമായ പ്രാർത്ഥനയുടെ ഫലമായി അദ്ദേഹ ത്തിനു ആ തുക തൽക്ഷണം ലഭിച്ചു.

ശുശ്രുഷ സമയത്തെ യാത്രയും മറ്റു കാര്യങ്ങളും സുഗമമാക്കുന്നതിന് പാസ്റ്റർ പോൾ ഒരു കാർ ലഭിക്കാനായി പ്രാർത്ഥിച്ചു. അക്കാലത്ത്, ഒരു കാർ വാഗ്ദാനം ചെയ്യാൻ കഴിയുന്ന ആരും സഭയിലെ അംഗങ്ങളിൽ ഉണ്ടായിരുന്നില്ല. എന്തുതന്നെയാ യാലും, കർത്താവിന് അവ നൽകാൻ കഴിവുണ്ടെന്ന് വിശ്വസിച്ച് അവർ പ്രാർത്ഥിച്ചു. അവർക്ക് ഇതിനകം കാർ കിട്ടിയതുപോലെ വിശ്വാസത്തിൽ അവർ ദൈവത്തെ സ്തുതിച്ചു. അദ്ദേഹം പ്രാർത്ഥന ഈ വചന പ്രകാരം ചെയ്തു, “നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.” (1 യോഹന്നാൻ 5:15). അദ്ദേഹവും ദൈവത്തെ സ്തുതിക്കു കയായിരുന്നു. ………… .. എങ്ങനെയായാലും, കർത്താവ് തൻ്റെ മക്കളുടെ വിശ്വാസത്തെ മാനിക്കുകയും അധികം താമസിക്കാതെ അവർക്ക് ഒരു കാർ നൽകുകയും ചെയ്തു. വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും തൻ്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ അവരെ വിശ്വാസത്തിൽ ഉറപ്പിക്കാനും പാസ്റ്റർ പോൾ സഹപ്രവർത്തകരെ ഉദ്‌ബോധിപ്പിക്കുന്നു.“

പാസ്റ്റർ പോളിൻ്റെ ജീവചരിത്രം അനുസരിച്ച്, മനുഷ്യൻ്റെ വിശ്വാസം അവൻ്റെ ആഗ്രഹ ങ്ങൾ നിറവേറുന്നതിനാണെന്ന് നമുക്ക് കാണാം. 1000 രൂപ, കാർ എന്നിവയും ഇതിൽ ഉൾ പ്പെടുന്നു. ആ ദിവസങ്ങളിൽ ഒരു 1000 രൂപ ഇന്ന്, 10,00,000 രൂപയ്ക്കു തുല്യമായിരിക്കും. ആ ദിവസത്തെ ഒരു കാർ ഇന്ന് ഒരു BMW കാർ സ്വന്തമാക്കുന്നതിന് തുല്യമായിരിക്കും. ഇവയെ ഞാൻ ആവശ്യമായി കണക്കാക്കുന്നില്ല.

ടിപിഎം വിശ്വാസത്തിൻ്റെ സംക്ഷിപ്തം

TPM വിശ്വാസികൾ പ്രാർത്ഥനയ്ക്ക് ക്യൂ നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ? വിഷയങ്ങൾ ശ്രദ്ധിക്കുക, അവയെല്ലാം ഈ ലോകത്തിലെ താൽക്കാലിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഈ ഭൗതീകവും ശാരീരികവും ആയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനെ ക്കുറിച്ച് അവരുടെ സാക്ഷ്യത്തിൽ അവർ പ്രസ്താവിക്കുന്നു, ഒപ്പം പ്രാർത്ഥനയ്ക്ക് ശുശ്രുഷകന് അംഗീകാരം ലഭിക്കുന്നു. ടിപിഎം ശുശ്രുഷ ദേഹി നയിക്കുന്ന (സ്വയം കേന്ദ്രികൃതം) മനുഷ്യനു വേണ്ടി മാത്രം നിലകൊള്ളുന്നു. അത് ആത്മാവ് നയിക്കുന്നവർക്ക് (യേശു കേന്ദ്രികൃതം) വേണ്ടിയുള്ളതല്ല.

1 കൊരിന്ത്യർ 15:19, “നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചി രിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.”

ആരോഗ്യം (ഓടാമ്പൽ 1), സമ്പത്ത്, സമൃദ്ധി (ഓടാമ്പൽ 2) എന്നിവയുടെ സുവി ശേഷത്തിൻ്റെ ഒരു പട്ടിക ടിപിഎം പ്രചരിപ്പിക്കുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങ ളിലെ വിശ്വാസ പ്രസ്ഥാനത്തിൻ്റെ വചനത്തിൽ നിന്ന് വ്യത്യസ്തമല്ല. അവർ അതിൽ ചില ഹിന്ദു, ബുദ്ധമത സമ്പ്രദായങ്ങൾ ചേർത്ത് അതിനെ പ്രതിഷ്ഠ എന്ന് വിളിക്കുന്നു.

ക്രിസ്തീയ വിശ്വാസം (CHRISTIAN FAITH)

ടി‌പി‌എം വിശ്വാസത്തിൻ്റെ കാതലായ ഭാഗം നിങ്ങൾ ഇപ്പോൾ കണ്ടു, നമുക്ക് ബൈബിൾ പഠിപ്പിക്കുന്ന യഥാർത്ഥ ക്രിസ്തീയ വിശ്വാസത്തെ കുറിച്ച് നോക്കാം. ക്രിസ്തീയ വിശ്വാസം 1923 ൽ അല്ല ആരംഭിച്ചത്. ഈ വിശ്വാസത്തെ ക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്ന യൂദായുടെ ലേഖനത്തിലെ ഭാഗം നോക്കാം.

യൂദാ 1:3, “പ്രിയരേ, നമുക്ക് പൊതുവിലുള്ള രക്ഷയെ ക്കുറിച്ചു നിങ്ങൾക്ക് എഴുതു വാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പി ച്ചിരിക്കുന്ന വിശ്വാസത്തിനു വേണ്ടി പോരാടേണ്ടതിന് പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്ന് എനിക്കു തോന്നി.”

അവൻ്റെ വിശുദ്ധന്മാർക്ക് ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസം എന്തായിരുന്നുവെന്ന് അറിയാൻ നാം ബൈബിളിൻ്റെ പേജുകളിലേക്ക് പോകേണ്ടതുണ്ട്.

എൻ്റെ മനസ്സിൽ വിശ്വാസത്തെ കുറിച്ച് വരുന്ന ആദ്യത്തെ വാക്യം എബ്രായർക്കുള്ള ലേഖനത്തിൽ പൗലോസ് നിർവചിക്കുന്നു.

എബ്രായർ 11:1-2, “വിശ്വാസം എന്നതോ, ആശിക്കുന്നതിൻ്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. അതിനാലല്ലോ പൂർവ്വന്മാർക്കു സാക്ഷ്യം ലഭിച്ചത്.”

വിശ്വാസ പ്രസ്ഥനത്തെ കുറിച്ചുള്ള വചനങ്ങളിൽ, ശുശ്രുഷകന്മാർ ഏറ്റവും തെറ്റായ രീതിയിൽ ഉദ്ധരിക്കുന്ന വാക്യമാണിത്. കുറച്ച് ടിപിഎം പാസ്റ്റർമാരും അതേ വഴിയിലൂടെ പോകുന്നതായി ഞാൻ കേട്ടിട്ടുണ്ട്. അതിനാൽ അതിന് ഒരു വിശദീകരണം നൽകേണ്ടത് പ്രധാനമാണ്.

മുകളിൽ സൂചിപ്പിച്ച വാക്യം അനുസരിച്ച്, നമ്മുടെ വിശ്വാസം ആശയുമായി ദൃഢ മായി ബന്ധച്ചിരിക്കുന്നു. നമ്മുടെ വിശ്വാസത്തിൻ്റെ ആത്മബലമായ ഈ പ്രത്യാശ എന്താണെന്ന് വ്യക്തമായി വിശദീകരിക്കേണ്ടതുണ്ട്. ഈ പ്രത്യാശയുടെ സവിശേഷത കൾ പൗലോസ് റോമർക്ക് എഴുതിയ ലേഖനത്തിൽ വിശദീകരിക്കുന്നു.

റോമർ 8:22-25, “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരി ക്കുന്നു എന്ന് നാം അറിയുന്നുവല്ലോ. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിൻ്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു. പ്രത്യാശയാലല്ലാ നാം രക്ഷിക്കപ്പെടിരിക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിന്നായി ഇനി പ്രത്യാശിക്കു ന്നത് എന്തിന്? നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതി ന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.”

റോമരുടേയും എബ്രായരുടേയും അതേ പ്രത്യാശയെ പൗലോസ് ഇപ്പോൾ അദൃശ്യമായ എന്ന പദാവലി കൊണ്ട് ബന്ധിപ്പിക്കുന്നത് ശ്രദ്ധിക്കുക. ഈ പ്രത്യാശയുടെയും വിശ്വാസ ത്തിൻ്റെയും അന്തിമഫലം നമ്മളുടെ അന്തിമ രക്ഷയാണ്.

ക്രിസ്തീയ വിശ്വാസം ശാരീരിക സൗഖ്യം, കാർ, 1000 രൂപ, വീട്, ജോലി, വിവാഹം, ബിസിനസ്സ്, കുട്ടികൾ മുതലായവയെ കുറിച്ചല്ല. ഇത് നമ്മളുടെ അന്തിമ വീണ്ടെ ടുപ്പിനെ കുറിച്ചാണ്.

ടിപിഎമ്മും വേഡ് ഓഫ് ഫെയ്ത്ത് മൂവ്‌മെൻറ്റിൻ്റെ വക്താക്കളും എബ്രായ ലേഖന ത്തിലെ ആശ എന്ന വാക്ക് തെറ്റായി തിരുത്തി ആഗ്രഹം എന്ന് വ്യാഖ്യാനിക്കുന്നു. അതുകൊണ്ട് ഈ ആളുകൾ വിശ്വാസത്തിൻ്റെ പേരിൽ ഭൗതീകവും ശാരീരികവു മായ കാര്യങ്ങൾ പിന്തുടരുന്നു. ഈ ലോകത്തിലെ ഭൗതീകവും ശാരീരികവുമായ വസ്തു ക്കൾക്ക് പിന്നാലെ പോകുന്ന ജനങ്ങൾ അവരുടെ ശരീരത്തിൻ്റെ വീണ്ടെടുപ്പിനായി ഒരി ക്കലും ഞരങ്ങുകയില്ല. പുതിയ യരുശലേമിലേക്കുള്ള റിസർവേഷൻ ടിപിഎ മ്മിലെ വെള്ള വസ്ത്ര ധാരികൾ സ്ഥിരീകരിച്ചിരുന്നു എന്ന വ്യാജത്തിൻ്റെ വ്യാപാരശക്തി യിൽ അവർ സന്തുഷ്ടരാണ്. ആത്മീയ ഞരക്കം എന്താണെന്നു പോലും അവർക്കറിയില്ല.

ഉപസംഹാരം

ആദ്യകാല അപ്പോസ്തലന്മാർ പ്രാവർത്തികമാക്കിയ ആത്മാവിനാൽ നയിച്ച വിശ്വാസവും ടിപിഎം ശുശ്രുഷകന്മാർ അനുഷ്ഠിക്കുന്ന ദേഹി നയിക്കുന്ന വിശ്വാസവും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക് മനസ്സിലായെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ന് നാം കാണുന്നത് പൂർണ്ണ ശക്തിയിൽ വളർന്നു കൊണ്ടിരിക്കുന്ന വിശ്വാസത്യാഗം നിറഞ്ഞ ക്രിസ്തീയതയ ല്ലാതെ മറ്റൊന്നുമല്ല. അവരുടെ നേതാവായ രാമൻ‌കുട്ടി ചെയ്തതുപോലെ ഈ ശുശ്രുഷക ന്മാരും വിശ്വാസികളും ദൈവത്തെ സ്വന്തം ഇഷ്ടങ്ങൾക്കായി ഉപയോഗിക്കുന്ന തിൽ ഞാൻ ഒട്ടും ആശ്ചര്യപ്പെടുന്നില്ല. അവർ ഗണപതിയുടേയും ലക്ഷ്മിയുടേയും ഭക്ത ന്മാരുടെ അതേ വിഭാഗത്തിലാണ്. രണ്ടും ഒരേ മാമ്മോൻ്റെ പ്രകടനമാണെന്ന് അറിയാതെ ഇരുവരും അതത് ദേവന്മാരിൽ നിന്ന് ഒരേ തരത്തിലുള്ള അനുഗ്രഹങ്ങൾ തേടുന്നു. തീർ ച്ചയായും നാം അന്ത്യനാളുകളിലും നാശയോഗ്യൻ‌ വെളിപ്പെടുന്നതിനു തൊട്ടുമുമ്പും ആണ്.

ലൂക്കോസ് 18:8, “വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ” എന്ന് കർത്താവ് പറഞ്ഞു.”

നിങ്ങളുടെ ശാരീരികവും ഭൗതീകവുമായ ആവശ്യങ്ങൾ നിറവേറ്റുന്ന ടിപിഎം വിശ്വാ സത്തെ കുറിച്ചല്ല യേശു സംസാരിക്കുന്നതെന്ന് ഓർക്കുക. നമ്മുടെ അന്തിമ രക്ഷയ്ക്ക് അനിവാര്യമായ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ച വിശ്വാസത്തെ ക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

2 തെസ്സലൊനീക്യർ 2:3, “ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *