ഇതിനു മുൻപുള്ള ലേഖനത്തിൽ, ഒരു ദേഹി നയിക്കുന്ന മനുഷ്യൻ്റെയും ആത്മീയ മനു ഷ്യൻ്റെയും വിശ്വാസം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമ്മൾ കണ്ടു. ഈ ലേഖനത്തിൽ, ഒരു ദേഹി നയിക്കുന്ന മനുഷ്യനും ആത്മീയ മനുഷ്യനും കർത്താവിൻ്റെ സാന്നിധ്യത്തോട് എത്രമാത്രം വ്യത്യസ്തമായി പ്രതികരിക്കുന്നുവെന്ന് ഞങ്ങൾ നിങ്ങളെ കാണിക്കും.
കർത്താവിൻ്റെ സാന്നിദ്ധ്യം (PRESENCE OF LORD)
എല്ലാ സൺഡേ സ്കൂൾ കുട്ടികളും ഓർമ്മിക്കുന്ന ഒരു സംഭവത്തെ ക്കുറിച്ചാണിത്. യേശുവിൻ്റെ ശുശ്രൂഷയുടെ ആദ്യഘട്ടത്തിൽ, യേശുവിന് ജനക്കൂട്ടത്തോട് അകലെ നിന്ന് പ്രസംഗിക്കാൻ പത്രോസിൻ്റെ ബോട്ട് ഉപയോഗി ക്കേണ്ടിവന്നു. അങ്ങനെ പത്രോ സിൻ്റെ ബോട്ട് യേശുവിൻ്റെ ആദ്യ അരങ്ങ് (STAGE) ആയി. നമ്മുടെ ആധുനിക പ്രസംഗകരിൽ പല രും ശ്രോതാക്കളുടെ ദേഹിപര മായ അന്വേഷണാത്മകതയെ ഉണർത്തുന്നതിനുള്ള ഒരു മാർഗമായി ഇത് ഉപയോഗിക്കുന്നു എന്നത് രസകരമായ പോയി ൻറ്റാണ്. തിരുവെഴുത്തുകൾ എന്ത് പറയുന്നുവെന്ന് നമുക്ക് നോക്കാം, തുടർന്ന് നമ്മുടെ ആധുനിക പ്രസംഗകർ (ടിപിഎം പാസ്റ്റർമാർ ഉൾപ്പെടെ) എങ്ങനെ പഠിപ്പിക്കുന്നു എന്ന് ഞാൻ വിശദീകരിക്കും.
ലൂക്കോ. 5:4-8, “സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: “ആഴത്തിലേക്ക് നീക്കി മീൻ പിടിത്തത്തിനു വല ഇറക്കുവിൻ ” എന്നു പറഞ്ഞു. അതിനു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിൻ്റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്ത മീൻകൂട്ടം അകപ്പെട്ടു വല കീറാറായി. അവർ മറ്റെ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു. ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിൻ്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.”
തന്നോടൊപ്പം ബോട്ടിൽ ആരാണെന്ന് മനസിലാക്കാൻ ശീമോൻ പത്രോസിന് കൂടുതൽ സമയം വേണ്ടിവന്നില്ല. അവൻ്റെ ജീവിതത്തിൽ കർത്താവിൻ്റെ സാന്നിദ്ധ്യം വളരെ ശക്ത മായതിനാൽ താനൊരു പാപിയാണെന്ന് അവൻ സ്വയം തിരിച്ചറിഞ്ഞു. തൻ്റെ യോഗ്യത യില്ലാത്ത സ്വഭാവം അയാൾ മനസ്സിലാക്കി. അതാണ് പത്രോസിൻ്റെ രക്ഷയുടെ ഘടകം. ദൈവ സന്നിധിയിൽ നിങ്ങളുടെ യഥാർത്ഥ സ്വത്ത് തിരിച്ചറിയുന്നത് രക്ഷ ആകുന്നു. വ്യതിചലിക്കുന്ന കാന്തികക്ഷേത്രങ്ങൾ നീക്കംചെയ്യുമ്പോൾ കാന്തിക കോമ്പസ് ശരി യായി ഫോക്കസ് ചെയ്യുന്നതുപോലെ, നമ്മുടെ ആത്മാവ് ആ സമയത്തുതന്നെ നമ്മെ നേരെയാക്കാൻ തുടങ്ങുന്നു. മേൽപ്പറഞ്ഞ സംഭാഷണത്തിൽ, പത്രോസിനെ സ്വന്തം പാപങ്ങളെ ക്കുറിച്ച് ബോധ്യപ്പെടുത്താൻ യേശു ഒരു വാക്കും പറയുന്നത് നാം കാണു ന്നില്ല. നിങ്ങൾ ബാക്കി ഭാഗം വായിച്ചാൽ, പത്രോസ് ആ മത്സ്യങ്ങൾ വിൽക്കാനും ലാഭ മുണ്ടാക്കാനും എടുത്തില്ല എന്ന് കാണാൻ കഴിയും. അവൻ മത്സ്യവും ബോട്ടും വലയും ഉപേക്ഷിച്ച് കർത്താവിനെ അനുഗമിച്ചു (ലൂക്കോസ് 5:11). അദ്ദേഹം തൻ്റെ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക (1 കൊരി. 9:5).
മറ്റൊരു സംഭവത്തിൽ, യേശുവിനെ കണ്ടുമുട്ടിയപ്പോൾ സക്കായിയും സമാനമായ രീതി യിൽ പെരുമാറിയതായി നാം കാണുന്നു. ലൂക്കോസ് 19:1-10 ൽ നമുക്ക് അതിനെക്കുറിച്ച് വായിക്കാൻ പറ്റും.
പത്രോസിൻ്റെ സംഭവം – ദേഹിയുടെ പ്രതികരണം
ചില ദേഹി നയിക്കുന്ന പ്രസംഗകർ അവരുടെ സ്വന്തം പേഴ്‌സുകൾ വീർപ്പിക്കാൻ നിങ്ങ ളുടെ ജീവിതത്തിലെ ഉത്കണ്ഠകളെ വേട്ടയാടുന്നുവെന്നും എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. പത്രോസ് സംഭവത്തിൻ്റെ അതേ ഭാഗം അവർ ബൈബിളിൽ നിന്ന് എടുക്കും. പിന്നെ അവർ ഒരു വളച്ചൊടിക്കൽ നടത്തുന്നു. പത്രോസിൻ്റെ ജീവിതത്തിലെ സാമ്പത്തിക കഷ്ടപ്പാടുകൾ കണ്ട് യേശു ഇറങ്ങിവന്നുവെന്നും നിങ്ങളുടെ വലകൾ തക ർക്കത്തക്ക ഒരു പെരുത്ത മീൻകൂട്ടം അവൻ നിങ്ങൾക്ക് നൽകുമെന്നും അവർ പറയും. നിങ്ങൾ നിങ്ങളുടെ പടക് യേശുവിന് നൽകിയാൽ, നിങ്ങളുടെ വീട്ടിലേക്ക് അഭിവൃദ്ധി വരുന്നത് നിങ്ങൾ കാണുമെന്ന് അവർ പറയുന്നു. യേശുവിനു അൽപ സമയത്തേക്ക് പടക് കൊടുത്തപ്പോൾ പത്രോസിന് സ്വന്തം ജീവിതത്തിലെ ഏറ്റവും ഉഗ്രൻ മത്സ്യങ്ങൾ കിട്ടി. പത്രോസിന് ലഭിച്ച വലിയ മത്സ്യങ്ങളെ അവർ “അനുഗ്രഹം” എന്ന് തരംതിരിക്കുന്നു. അല്പം കൂടി വായിക്കാൻ അവർ മെനക്കെട്ടിരുന്നെങ്കിൽ, മീനുകളെയും പെരുത്ത കൂട്ട ത്തെയും പത്രോസ് ഒരിക്കലും അനുഗ്രഹമായി കണക്കാക്കിയില്ലെന്ന് അവർക്ക് മനസ്സി ലാകുമായിരുന്നു. സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന ദൈവപുത്രനാണ് അനുഗ്രഹമെന്ന് അവനറിയാമായിരുന്നു. നിങ്ങൾക്ക് കാര്യം മനസ്സിലായോ?
- ഒരു ദേഹി നയിക്കുന്ന വ്യക്തി മത്സ്യം (പെരുത്ത മീൻകൂട്ടം) അനുഗ്രഹ മായി കണക്കാക്കുന്നു.
- പുത്രനെക്കാൾ വലിയ അനുഗ്രഹം ഒരിക്കലും ലഭിക്കില്ലെന്ന് ഒരു ആത്മീയ മനുഷ്യൻ മനസ്സിലാക്കുന്നു.
ജനങ്ങളുടെ ലൗകിക ഉത്‌കണ്‌ഠയെ വേട്ടയാടുന്ന തരത്തിലുള്ള ദേഹിയെ പ്രചോദിപ്പി ക്കുന്ന പ്രഭാഷണങ്ങൾ അവർക്ക് ഒരു ഗുണവും ചെയ്യുന്നില്ല. തങ്ങളുടെ ലൗകിക പ്രശ്‌ന ങ്ങളിൽ സഹായിക്കാൻ കഴിയുന്ന മാന്ത്രിക കരുവായി അവർ യേശുവിനെ കരുതുന്നു. ഈ ദിവസങ്ങളിൽ പള്ളികൾ ഇതുപോലുള്ള ആളുകളാൽ നിറഞ്ഞിരിക്കുന്നു. സമുദാ യങ്ങളിൽ വ്യത്യാസമില്ലാതെ, അവർക്കെല്ലാം മത്സ്യം പിടിക്കാൻ സഹായിക്കുന്ന യേശു വിനെയാണ് ആവശ്യം. നിങ്ങൾ യഥാർത്ഥത്തിൽ വീണ്ടും ജനിച്ചവരാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ദൈവത്തിനുവേണ്ടി മനുഷ്യരെ പിടിക്കാൻ കഴിയൂ.
ലൂക്കോസ് 5:10, “……യേശു ശിമോനോട്: “ഭയപ്പെടേണ്ടാ ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും” എന്നു പറഞ്ഞു.”
- യേശു തങ്ങൾക്കുവേണ്ടി മത്സ്യങ്ങളെ പിടിക്കണമെന്ന് ദേഹി നയിക്കുന്ന ജനങ്ങൾ ആഗ്രഹിക്കുന്നു.
- ആത്മാവ് നയിക്കുന്ന ജനങ്ങൾ യേശുവിനായി മനുഷ്യരെ പിടിക്കുന്നു.
ദേഹിയുടെ കാപട്യവും ആത്മാവിൻ്റെ വിനയവും
നിങ്ങളുടെ മനസ്സിൽ ബൈബിൾ സജീവമാകട്ടെ. യേശുവിൻ്റെ ശിഷ്യന്മാരുടേയും പരീശ ന്മാരുടേയും അവരുടെ ശിഷ്യന്മാരുടേയും പെരുമാറ്റം സങ്കൽപ്പിക്കുക. യേശുവിൻ്റെ ശിഷ്യന്മാർ അടിസ്ഥാനപരമായി വളരെ ക്രൂരമായി പെരുമാറുന്ന ഒരു സമ്മിശ്ര ഗ്രൂപ്പായി രുന്നു, അതേസമയം പരീശന്മാർ അവരുടെ ഇടപെടലുകളിൽ ചാതുര്യം പുലർത്തുന്ന ശ്രേഷ്ഠ വിഭാഗം ആയിരുന്നു. പരീശന്മാർ യേശുവിനെ “റബ്ബി” എന്ന് അഭിസംബോധന ചെയ്തത് ചിന്തി ക്കുക, വാസ്തവത്തിൽ അവർ ഹൃദയത്തിൽ അവനെ “ദൈവദൂഷകനായ റാസ്കൽ %$#@” എന്ന് വിളിക്കുകയായിരുന്നു.
താഴ്‌മയ്ക്കും കാപട്യത്തിനുമുള്ള കാരണങ്ങൾ?
ഒറ്റവാക്കിൽ പറഞ്ഞാൽ, കർത്താവിൻ്റെ സാന്നിധ്യത്തിൻ്റെ സാക്ഷാത്കാരം വിനയം നൽ കുന്നു. അതേസമയം, നിങ്ങളുടെ ജീവിതത്തിൽ കർത്താവിൻ്റെ അഭാവം കാപട്യത്തിന് കാരണമാകുന്നു. തങ്ങൾ ആരുടെ സാന്നിധ്യത്തിലാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സക്കാ യിയും പത്രോസും എങ്ങനെ പ്രതികരിച്ചുവെന്ന് നോക്കൂ. ഇത്രയും നീണ്ട വർഷക്കാലം അവർ ചെയ്തുകൊണ്ടിരുന്ന സ്വന്തം പാപങ്ങൾ അവർക്ക് മറയ്ക്കാൻ കഴിഞ്ഞില്ല. കാപട്യ ത്തിൻ്റെ മൂടുപടം താഴെ വീണു, അവർക്ക് നഗ്നരാണെന്ന് അവർ മനസ്സിലായി. അത്തിയി ലയുടെ അളവൊന്നും ആ നഗ്നതയെ മറയ്‌ക്കില്ല. എന്നാൽ പുത്രൻ്റെ നീതിയാണ് പാപമാ കുന്ന നഗ്നതയുടെ യഥാർത്ഥ മറയെന്ന് മനസ്സിലാക്കാനുള്ള കൃപയും അനുഗ്രഹവും അവർക്ക് കിട്ടി. മനുഷ്യൻ്റെ നഗ്നത മറയ്ക്കുന്ന യേശുവിൻ്റെ ത്യാഗത്തിൻ്റെ സൂചന നല്കി ദൈവം തന്നെ ആദാമിനെയും ഹവ്വായെയും മൃഗത്തിൻ്റെ തൊലി ധരിപ്പിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും.
2 കൊരിന്ത്യർ 5:21, “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിൻ്റെ നീതി ആകേണ്ടതിനു, അവൻ നമുക്കു വേണ്ടി പാപം ആക്കി.”
മറ്റുള്ളവർക്ക് നിങ്ങൾ നഗ്നരായി കാണപ്പെടാതിരിക്കാൻ നിങ്ങളുടെ യഥാർത്ഥ നഗ്നത മറയ്ക്കുന്ന ഒരു മൂടുപടമാണ് കാപട്യം. എപ്പോഴും നഗ്നതയുമായി ബന്ധപ്പെട്ട ഒരു ലജ്ജ യുണ്ടായിരിക്കും. ദൈവത്തിനു മുമ്പാകെ തങ്ങളുടെ നഗ്നത മറച്ചുവെക്കുന്നുവെന്ന് തിരി ച്ചറിയാതെയാണ്, പരീശന്മാർ അടിസ്ഥാനപരമായി തങ്ങളുടെ നഗ്നത മറച്ചുവെക്കാൻ ശ്രമിച്ചിരുന്നത്. അവരുടെ ചിന്തകൾ കർത്താവിൻ്റെ സന്നിധിയിൽ വ്യക്തവും തുറന്നതു മാണെന്ന് അവർക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. ടിപിഎം വേലക്കാർ മനുഷ്യരു ടെയും ദൈവത്തിൻ്റെയും മുമ്പാകെ അവരുടെ കുഴപ്പങ്ങളെല്ലാം മറച്ചുവെക്കാൻ ശ്രമി ക്കുമ്പോഴും ഇതേ പ്രശ്‌നം സംഭവിക്കുന്നു. മറ്റുള്ളവരുടെ മുൻപാകെ തങ്ങൾ വിശുദ്ധ പുരുഷന്മാരായി കാണിക്കുന്ന അവരുടെ അഭിനയത്തിന് ഒരു അവസാനവുമില്ല.
കാപട്യം ഒരു വ്യക്തമായ ഘടകമായി (DISTINGUISHING FACTOR) കണക്കിടാൻ പോകുന്ന അന്ത്യനാളുകളെ കുറിച്ച് പൗലോസ് സംസാരിക്കുന്നു.
2 തിമൊഥെയൊസ് 3:5, “ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിൻ്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊ ഴിയുക.”
കർത്താവിൻ്റെ സന്നിധിയിൽ പൗലോസ് പെരുമാറിയത് എങ്ങനെയെന്ന് നോക്കാം. അവൻ സ്വന്തം നഗ്നത യഥാർത്ഥമായി മനസ്സിലാക്കി. എന്നിട്ട് ചില നല്ല വാക്കുകൾ കൊണ്ട് അത് മൂടിവയ്ക്കാൻ അദ്ദേഹം ശ്രമിക്കുന്നില്ല.
1 തിമൊഥെയൊസ് 1:15, “ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.”
വാക്കുകൾ ഗൗരവത്തോടെ ശ്രദ്ധിക്കുക. “ആ പാപികളിൽ ഞാൻ ഒന്നാമൻ ആയിരുന്നു” എന്ന് അദ്ദേഹം പറഞ്ഞില്ല. തൻ്റെ നഗ്നതയുടെ ഇന്നത്തെ അവസ്ഥ ഒരു അത്തിയിലയും കൊണ്ട് മറയ്ക്കാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. വാഖ്യത്തിൽ വർത്തമാന കാലം (PRESENT TENSE) പ്രയോഗിച്ചുകൊണ്ട് “ആ പാപികളിൽ ഞാൻ ഒന്നാ മൻ” എന്ന് അദ്ദേഹം വ്യക്തമായി പറയുന്നു.
പൗലോസും ശീലാസും ഫിലിപ്പിയയിലെ തടവറയിൽ
നിങ്ങളുടെ അത്തിയില ഉപയോഗശൂന്യമാണെന്നും നിങ്ങൾ കർത്താവിൻ്റെ മുമ്പാകെ പൂർണ്ണമായും നഗ്നരാണെന്നും നിങ്ങൾ മനസ്സിലാക്കുന്നിടത്തോളം കാലം നിങ്ങൾ വിന യാന്വിതനായി (HUMBLE) തുടരും. എന്നാൽ ഈ വസ്തുത നിങ്ങൾ മനസിലാക്കാതെ അന്ധ നായ ദേഹിയാൽ നയിക്കപ്പെടുന്നിടത്തോളം കാലം, നിങ്ങൾ നിങ്ങളുടെ അത്തിയില യിൽ വിശ്വസിക്കുകയും നിങ്ങളുടെ നഗ്നത മൂടിയിരിക്കുന്നതുപോലെ പ്രവർത്തിക്കു കയും അതുവഴി നിങ്ങളുടെ കാപട്യം തുറന്നുകാട്ടുകയും ചെയ്യും.
ഉപസംഹാരം
പ്രിയ വായനക്കാരെ,
ടിപിഎം എന്നത് സംശയിക്കാത്ത ജനങ്ങൾക്ക് മതം വിൽക്കുന്ന ദേഹിയാൽ നയിക്കപ്പെ ടുന്ന ഒരു പ്രസ്ഥാനമാണെന്ന് അറിയാൻ നിങ്ങൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമില്ല. അവരുടെ കാപട്യം ഇന്ത്യയിൽ നന്നായി വിൽക്കുന്നു. അവരുടെ പഠിപ്പിക്കലുകൾ പിന്തുടരുമ്പോൾ അവർ നിങ്ങളെ ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കുമെന്ന് ഇപ്പോഴും നിങ്ങൾ കരുതുന്നുണ്ടോ?
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.