ഈ കുറിപ്പ് ടിപിഎമ്മിൻ്റെ ആത്മീയ ജീവിതവും നിത്യജീവനും ധാർമ്മീകമായ അപകട ത്തിലായിരിക്കുമ്പോഴും അവരുടെ കൾട്ട് കപടവേഷക്കാരെ അനുസരിക്കുന്ന തീവ്രാദി കൾക്കുള്ളതല്ല. ഇത് ദി പെന്തക്കോസ്ത് മിഷൻ എന്ന കൾട്ടിൽ കുടുങ്ങിക്കിടക്കുന്ന തിൻ്റെ ആപത്തുകൾ മനസിലാക്കിയ ഞങ്ങളുടെ വായനക്കാർക്ക് മാത്രമാണ്.
പല ദൈവശാസ്ത്രജ്ഞരും പൊതുവെ വെളിപ്പാട് 6:8 ലെ “മഞ്ഞനിറമുള്ള കുതിര” യേയും “അപ്പോകാലിപ്സിലെ നാല് കുതിരപ്പടയാളിക” ളേയും മഹാമാരിയോടും ബാധകളോടും ബന്ധിപ്പിച്ചിരിക്കുന്നു (മഞ്ഞ നിറം കടുത്ത രോഗങ്ങളുടെ ഒരു സാധാരണ ലക്ഷണമാണ്). കൊറോണ വൈറസ്, ചൈനയിലും മറ്റു പല രാജ്യങ്ങളിലും മനുഷ്യരുടെ യാത്രകൾ കാരണം വളരെ വേഗത്തിൽ പടരുന്നു, ഇത് ബൈബിളിൽ പ്രവചിച്ചിരിക്കു ന്നതു പോലുള്ള ഒരു മഹാമാരിയായി മാറിയേക്കാമെന്ന് തോന്നുന്നു.
കൊറോണ വൈറസിൻ്റെ ഏറ്റവും പുതിയ കുതിച്ചുചാട്ടം (കൊറിയയിലും ഇറാനിലും) മതപരമായ ഒത്തുചേരലുകൾ (RELIGIOUS GATHERINGS) കാരണം സംഭവിച്ചു.
നിരപരാധികളെ കുടുക്കാൻ TPM ചെയ്യുന്നതുപോലെ ചില തന്ത്രങ്ങൾ പ്രയോഗിക്കുന്ന മറ്റൊരു അർദ്ധ ക്രിസ്ത്യൻ സഹോദരി (QUASI CHRISTIAN SISTER) കൾട്ടിനെ അടിസ്ഥാനമാ ക്കിയുള്ള ഈ ലേഖനം ടിപിഎമ്മിനുള്ള മുന്നറിയിപ്പാണ്. ഈ കൾട്ട് ഒരാഴ്ചയ്ക്കുള്ളിൽ വളരെ പ്രശസ്തി നേടി. ഷിഞ്ചിയോൺജി (SHINCHEONJI) എന്ന പേരിൽ ഇത് അറിയപ്പെ ടുന്നു. സാധാരണഗതിയിൽ മറ്റ് കൾട്ടുകൾ ഞങ്ങളെ അലട്ടുന്നില്ലെങ്കിലും, ഷിഞ്ചിയോ ൺജി (SHINCHEONJI) അംഗങ്ങളിൽ കാണുന്ന ചില പ്രത്യേകതകളുടെ വെളിച്ചത്തിൽ ടിപിഎംകാർക്ക് ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകേണ്ടത് ഞങ്ങ ളുടെ ബാധ്യതയാണ്. ദൈവത്തെ പരീക്ഷിക്കാൻ അവരും 91-ാം സങ്കീർത്തനത്തിൻ്റെ ചില ഭാഗങ്ങൾ ഉദ്ധരിക്കുന്നുവെങ്കിൽ ഞാൻ അതിശയിക്കില്ല.
യഥാർത്ഥത്തിൽ കൊറോണ വൈറസ് എന്താകുന്നു?
ഈ വൈറസിനെക്കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങളും അത് ജനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും മനസ്സിലാക്കാൻ ഈ വീഡിയോ സഹായിക്കും.
സമീപകാല സംഭവ വികാസങ്ങൾ (RECENT DEVELOPMENTS)
FOREIGNPOLICY.COM എന്ന ONLINE മാഗസിനിൽ നിന്നുള്ള ഒരു ഭാഗം താഴെ കൊടുക്കുന്നു.
ഫെബ്രുവരി 17 ആയപ്പോൾ, ദക്ഷിണ കൊറിയയിലെ COVID-19 രോഗികളുടെ എണ്ണം 30 ആയി, ഒരാളുപോലും മരണമടഞ്ഞില്ല. പത്ത് രോഗികൾ പൂർണ്ണമായും സുഖപ്പെട്ടു, അവരെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു (DISCHARGED). ഡിസ്ചാർജ് കിട്ടിയ ചില രോഗികൾ ഈ രോഗം “ഒരാൾ വിചാരിക്കുന്നത്ര ഗുരുതരമായ ഒന്നല്ല” എന്ന് പ്രഖ്യാപിച്ചു. വിജയം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാണെന്ന് തോന്നി.
31-ാമത്തെ കേസ് മൂലം കഴിഞ്ഞയാഴ്ച എല്ലാം തകർന്നു തരിപ്പണമായി. ഫെബ്രു വരി 18 ന് കണ്ടെത്തിയ രോഗി നമ്പർ 31, രാജ്യത്തെ നിരവധി പുതിയ മതപ്രസ്ഥാ നങ്ങളിലൊന്നായ ഷിഞ്ചിയോൺജി എന്ന അർദ്ധ ക്രിസ്ത്യൻ കൾട്ടിൽ അംഗമാ യിരുന്നു. 1984-ൽ സ്ഥാപിതമായ ഷിഞ്ചിയോൺജി (അതിൻ്റെ ഔദ്യോഗിക നാമം Shincheonji, Church of Jesus, the Temple of the Tabernacle of the Testimony) എന്നാൽ “പുതിയ ആകാശവും ഭൂമിയും” എന്ന വെളിപ്പാട് പുസ്തകത്തിലെ പരാമർശം ആകുന്നു. ദിവസങ്ങളുടെ അന്ത്യത്തിൽ “പുതിയ ആത്മീയ ഇസ്രായേൽ” സ്ഥാപിക്കുന്ന യേശുവിൻ്റെ രണ്ടാമത്തെ വരവാണ് താനെന്ന് അതിൻ്റെ സ്ഥാപകൻ ലീ മാൻ-ഹീ അവകാശപ്പെടുന്നു. കൾട്ടിന് ഏകദേശം 240,000 അനുയായികളുണ്ടെന്നും ദക്ഷിണ കൊറിയയ്ക്ക് പുറമേ 29 രാജ്യങ്ങളിൽ ശാഖകളുണ്ടെന്നും അവകാശ പ്പെടുന്നു.
ഷിഞ്ചിയോൺജിയുടെ തെറ്റായ ദൈവശാസ്ത്രം പൊതുജനാരോഗ്യം മോശമാ ക്കുന്നു. ഷിഞ്ചിയോൺജി, രോഗം ഒരു പാപമാണെന്ന് പഠിപ്പിക്കുന്നു, മരുന്ന് ഉപയോഗിക്കാതെ രോഗികളായ അനുയായികളെ രോഗങ്ങളിൽ കഷ്ടപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നു, അവർ ഒരുമിച്ച് ഇരിക്കുന്ന ശുശ്രുഷകളിൽ പങ്കെടു ക്കാൻ വരുമ്പോൾ, ആവർത്തിച്ച് ഒറ്റക്കെട്ടായി തുപ്പലിൽ ശ്വസിക്കുകയും എല്ലാ വരും ഒരേ സ്വരത്തിൽ ആമ്മേൻ എന്ന് പറയുകയും ചെയ്യുന്നു. അവർ സ്വമേ ധയാ പോയിരുന്നെങ്കിൽ, കുഴപ്പമില്ലായിരുന്നു – എന്നാൽ, മുമ്പ് ഈ കൾട്ടിൽ സംബന്ധിച്ചിരുന്ന ഒരു പാസ്റ്ററായ ഷിൻ ഹിയോൺ യുക്കിൻ്റെ അഭിപ്രായ ത്തിൽ, മത പരിവർത്തനം ചെയ്യാൻ സാധ്യതയുള്ള വ്യക്തികളെ കണ്ടുമുട്ടു മ്പോൾ മുൻകൂട്ടി അവരുടെ സമുദായം വെളിപ്പെടുത്താതെ “വഞ്ചനാപരമായ മതപരിവർത്തനം” ചെയ്യുന്നതിൽ ഷിഞ്ചിയോൺജി വിശ്വസിക്കുന്നു. ഈ കൾ ട്ടിൽ ഉൾപ്പെട്ടവരാണോ എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ മുൻകൂട്ടി നിശ്ച യിച്ചിട്ടുള്ള ഉത്തരങ്ങൾ നൽകിക്കൊണ്ട് അവരുടെ വഴികൾ മറയ്‌ക്കാൻ ഷിഞ്ചി യോൺജി, അംഗങ്ങളെ ബോധ്യപ്പെടുത്തുന്നു. മിക്കപ്പോഴും, ആരെങ്കിലും ഷിഞ്ചിയോൺജി അനുയായിയാണോ എന്നതിനെക്കുറിച്ച് കുടുംബാംഗങ്ങൾ പോലും ഇരുട്ടിലാണ്. പരിണിതഫലം, ഷിഞ്ചിയോൺജി അനുയായികൾ പരസ്പരം എളുപ്പത്തിൽ ബാധിക്കയും തുടർന്ന് സമൂഹത്തെ വലിയ തോതിൽ ബാധിക്കുകയും ചെയ്യും.
ഷിഞ്ചിയോൺജി കൾട്ടുകൾക്ക് COVID-19 ബാധിച്ചതെങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 31-ാമത്തെ രോഗിയുടെ ലക്ഷണങ്ങളും സമയപരിധിയും നോക്കുമ്പോൾ ഷിഞ്ചിയോൺജി അനുയായികളിൽ രോഗബാധിതയായ ആദ്യത്തെ വ്യക്തി അവളാകാൻ സാധ്യത വളരെ കുറവാണെന്നു KDCD പറഞ്ഞു. അന്വേഷണം ഇനിയും ബാക്കിയാണെങ്കിലും, ഫെബ്രുവരി ആദ്യ വാരത്തിൽ ശവസംസ്‌കാരം നടത്തിയ ഷിഞ്ചിയോൺജിയുടെ സ്ഥാപകൻ്റെ സഹോദരൻ്റെ കാര്യത്തിൽ അധികാരികൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. ചൈനയിൽ വുഹാൻ ഉൾപ്പെടെ 19 പള്ളികളാണ് ഷിഞ്ചിയോൺജിക്ക് ഉള്ളത്, ലോകമെമ്പാടുമുള്ള അനുയായികൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുണ്ടായിരിക്കാം.
വൈറസിൻ്റെ വ്യാപനം (SPREAD OF THE VIRUS)
ഈ കൾട്ടിലെ അംഗങ്ങൾ ദക്ഷിണ കൊറിയയിൽ ഫെബ്രുവരി ആദ്യ ആഴ്ചയിൽ ഒരു ശവസംസ്കാരത്തിന് എത്തി ഈ വൈറസ് ബാധിതരായി. ശവസംസ്കാരത്തിനു ശേഷം, അവർ വിവിധ സ്ഥലങ്ങളിലേക്ക് മടങ്ങി, അവർ വൈറസ് വാഹികളാണെന്ന് അറിയാതെ അത് പ്രചരിപ്പിക്കുന്നത് തുടർന്നു. ഈ മാപ്പ് നോക്കി അവർ ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് എങ്ങനെ വൈറസ് പരത്തുന്നുവെന്ന് കാണുക.
ചുവന്ന സർക്കിളുകൾ ശ്രദ്ധിക്കുക. ഷിഞ്ചിയോൺജി കൾട്ട് അംഗങ്ങളുടെ അശ്രദ്ധമായ പെരുമാറ്റം കാരണം വൈറസിൻ്റെ വ്യാപനം എളുപ്പമാക്കിയ സ്ഥലങ്ങളാണിവ. ദക്ഷിണ കൊറിയൻ സർക്കാർ ഈ കൾട്ടിൻ്റെ ഓരോ കൊറിയൻ അംഗങ്ങളെയും പരി ശോധിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഭാഗ്യവശാൽ, ഇന്ത്യയെ പട്ടികയിൽ നിന്ന് ഒഴിവാക്കി യിട്ടുണ്ട്. എന്നാൽ, ടിപിഎം കൾട്ടിന് ഒരു മുന്നറിയിപ്പ് നൽകാനാണ് ഞങ്ങൾ ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. സമൂഹത്തിലെ ദരിദ്രരെയും താഴ്‌ന്നവരെയും കൂടുതലായി ബാധി ക്കുന്ന മറ്റ് സാംക്രമിക രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ രോഗം ദരിദ്രരെ അകറ്റി നിർത്തുന്നതിലൂടെ അടങ്ങുന്ന ഒരു രോഗമല്ല എന്ന് ദയവായി മുന്നറിയിപ്പ് നൽകുന്നു. ഇറാനിയൻ ഉപ ആരോഗ്യമന്ത്രി പോലും ഇതിൻ്റെ ഇരയാണ്. ഇന്നത്തെ കണക്കനുസരിച്ച്, ദക്ഷിണ കൊറിയയിൽ ഇതുവരെ 7041 കേസുകൾ സ്ഥിരീകരിച്ചു. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ അറിയാൻ ഇവിടെ ക്ലിക്കു ചെയ്യുക.
ചൈനയുടെയും ഇറാൻ്റെയും കണക്കുകൾ വിവേകമുള്ളവർ വിശ്വസിക്കയില്ല.
BREAKING: Iran's deputy health minister tests positive for coronavirus; he had previously looked unwell during a press conference pic.twitter.com/at0DHN0m3a
— BNO Newsroom (@BNODesk) February 25, 2020
യാതൊരു സുരക്ഷയുമില്ലാത്ത ചെന്നൈയിലെ അവസ്ഥ
ഞങ്ങൾ വീണ്ടും വീണ്ടും സൂചിപ്പിച്ചതുപോലെ, ജീവിതത്തിന് യാതൊരു വിലയും കൊടു ക്കാത്ത ഒരു കൾട്ടാണ് TPM. അവരുടെ വക്രമായ ഉപദേശത്തെ സംബന്ധിച്ചിടത്തോളം അവർ പിടിവാശിക്കാരും സ്വാര്‍ത്ഥനാശകരുമാണ് (OBSTINATE AND SUICIDAL). അവർ തിരു വെഴുത്തു വിരുദ്ധമായ നിലപാട് മുറുകെ പിടിക്കയും കർത്താവിനെ പരീക്ഷിക്കയും ചെയ്യുന്നതുകൊണ്ട് അവരുടെ ശുശ്രുഷകന്മാർ യുവ പ്രായത്തിൽ തന്നെ മരിച്ചുകൊണ്ടി രിക്കുന്നു. അവരുടെ വിശ്വാസികളിൽ പലരും ഈ വക്രത പിന്തുടരാൻ മസ്തിഷ്കപ്രക്ഷാ ളനം (BRAINWASHED) സംഭവിച്ചവർ ആകുന്നു. എന്നാൽ, അവരുടെ വിശ്വാസികളിൽ ഭൂരി പക്ഷവും അടിസ്ഥാനപരമായി അവരുടെ സ്വന്തം നേട്ടങ്ങൾക്കായി ഇതിൽ തുടരുന്നു. ഈ ഭൂരിപക്ഷവും തങ്ങളുടെ ജീവൻ ബലിയർപ്പിക്കാനുള്ള ദൈവീക രോഗശാന്തി ഉപദേ ശത്തിൻ്റെ പതിപ്പിൽ വിശ്വസിക്കുന്നില്ല.
മുൻ വർഷങ്ങളിലെ കൺവെൻഷനുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് തികച്ചും ഇത്ത വണ ഗൗരവമാണ്. നമ്മൾ ശ്വസിക്കുന്ന വായുവിലൂടെ കൊറോണ വൈറസ് പകരുന്നു. ആദ്യത്തെ 12 ദിവസത്തേക്ക് ഇത് രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല, അതേസ മയം വാഹകർക്ക് (CARRIERS) തങ്ങൾ വഹിക്കുന്നതും വിതരണം ചെയ്യുന്നതുമായ അപകടം സംബന്ധിച്ച് ഒരു സൂചനയും ഉണ്ടാകില്ല. ഇതിൻ്റെ മുട്ട വിരിയുന്ന കാലയളവ് (INCUBATION PERIOD) 27 ദിവസം വരെ ആകാം. ഇതിൻ്റെ മാരകമായ പകർച്ചയ്‌ക്ക് ടിപിഎം ഇരുമ്പിലിയൂർ കൺവെൻഷൻ ഒരു നല്ല വളമാകാം.
അത്തരമൊരു പ്രതിസന്ധി കൈകാര്യം ചെയ്യാൻ ഇന്ത്യ ശരിക്കും തയ്യാറുമല്ല അതിൽ ഇന്ത്യയുടെ ചരിത്രം മോശവുമാണ്. ഈ സംഭവം രാജ്യത്ത് ഒരു ബോംബായി പൊട്ടിത്തെറിക്കാതിരിക്കാൻ ഞങ്ങൾ പ്രത്യാശിക്കുന്നു. ടിപിഎ മ്മിൻ്റെ ഷോ ബിസിനസ്സുകാരായ കപടവേഷധാരികൾ വളരെ ദുശ്ശാഠ്യക്കാരും കഠിന ഹൃദയരുമായതിനാൽ, അവർ ഈ പരിപാടി നീട്ടിവെക്കുകയോ റദ്ദാ ക്കുകയോ ചെയ്യില്ലെന്ന് ഞങ്ങൾക്കറിയാം. അവരെ സംബന്ധിച്ചിടത്തോളം, അവരുടെ ധൈര്യം കാണിക്കാനുള്ള സമയമാണിത്. ഉത്തരവാദിത്തമുള്ള ജനങ്ങൾ സ്വയം ഒഴിഞ്ഞുമാറുമ്പോൾ, ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനുള്ള അത്തരമൊരു കൺവെൻഷനെ കുറ്റകരമായ അവഗണന (CRIMINAL NEGLIGENCE) എന്ന് തരംതിരിക്കാം.
ഉപസംഹാരം
ശ്രദ്ധാലുവായിരിക്കുന്നതുകൊണ്ട് നിങ്ങൾക്ക് ഒന്നും നഷ്ടമാകില്ല. എന്നാൽ, അശ്രദ്ധ തക ർച്ചയിലേക്കുള്ള വിശാലപാത ആകുന്നു. ഞങ്ങളുടെ വായനക്കാരിൽ ആരും നാശത്തി ലേക്കുള്ള ടിപിഎമ്മിൻ്റെ വിശാലപാതയിൽ അല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ മാര കമായ വൈറസ് വ്യാപിപ്പിക്കുന്ന രണ്ടാമത്തെ കൾട്ട് ആകാനുള്ള വഴിയിലാണ് ടിപിഎം. എല്ലാ വിദേശ തീർഥാടകരെയും മതപരമായ ഒത്തുചേരലുകളിൽ നിന്നും സൗദി അറേബ്യയ്ക്ക് നിരോധിക്കാൻ കഴിയുമെങ്കിൽ, ടിപിഎം അവരുടെ പ്രവർത്തന രഹിതമായ ദൈവീക രോഗശാന്തി പ്രകടിപ്പിച്ച് ദുര്‍വ്വാശി പിടിക്കരുത്. അത് അവരും അവരുടെ മതഭ്രാ ന്തന്മാരും മനസ്സിലാക്കട്ടെ. കർത്താവ് അവരോട് കരുണ കാണിക്കട്ടെ.
ആദ്യം പരിശോധിച്ചപ്പോൾ നെഗറ്റീവും പിന്നീട് പോസിറ്റീവും ആയി മാറി, ഏകാന്തമായ സ്ഥലത്ത് ശുശ്രുഷയിൽ കഴിയുന്ന രോഗികളെ ഓർക്കുക. ഈ രോഗത്തിന് ഇതുവരെയും കണ്ടുപിടിച്ച ഒരു പരിഹാരമില്ല. നിങ്ങൾ മുകളിലുള്ള മാപ്പ് ശ്രദ്ധിച്ചാൽ, ദരിദ്ര രാഷ്ട്ര ങ്ങൾ താരതമ്യേന സുരക്ഷിതമാണെന്ന് മനസ്സിലാകും.
മത്തായി 24:7-8, “എന്നാൽ അത് അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും (പകർച്ച വ്യാധിയും) ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇത് ഒക്കെയും ഈറ്റുനോവിൻ്റെ ആരംഭമത്രേ.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.