STRAIGHT SHOTS – 2 : വിശ്വാസ ഭവനം തകർത്തു

STRAIGHT SHOTS ഒരു ഹ്രസ്വ നാടക പരമ്പരയാണ്. ഓരോ എപ്പിസോഡും ടിപിഎം വിശ്വാ സികളുടെ ഒരു പ്രത്യേക പെരുമാറ്റത്തെ കേന്ദ്രീകരിക്കുന്നു. നിർദ്ദിഷ്ട ക്രമീകരണങ്ങ ളിൽ ടിപിഎം വിശ്വാസികളുടെ ജന്മവാസന എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങ ൾക്ക് തിരിച്ചറിയാൻ ഇത് സഹായിക്കും. ഓരോ പെരുമാറ്റത്തിനും മോളിയുടെ ആത്മാ ർത്ഥമായ പ്രതികരണവും ലഭിക്കും.

പ്രധാന കഥാപാത്രങ്ങൾ: കഥാപാത്രങ്ങളുടെ പശ്ചാത്തലം അറിയുന്നതിന് 1-‍ാ‍ം എപ്പി സോഡ് വായിക്കുക.

രംഗം 1 (SCENE 1)

ബാംഗ്ലൂരിലുള കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ “ഇ-മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്” കമ്പനിയുടെ കഫറ്റീരിയ ഞങ്ങൾ കാണുന്നു. വിഭവ സമൃദ്ധമായ ആഹാരങ്ങളുമായി ഡിഷ് ഹീറ്ററുകളും കാറ്ററിംഗ് പാത്രങ്ങളും അണിനിരത്തി വളരെ നീണ്ട ഒരു വിരുന്നു മേശ ഒരുക്കിയിരിക്കുന്നു. സലാഡുകൾ, അരി, പരന്ന ബ്രെഡുകൾ, കടൽ മത്സ്യങ്ങൾ, ഹാംബർഗറുകൾ, ചീസ്ബർഗറുകൾ, പലതരം പാസ്ത, നൂഡിൽസ്, സോസേജുകൾ, പാൻ കേക്കുകൾ, വിവിധതരം ബേക്കൺ – അങ്ങനെ നിങ്ങൾ ഏത് വിഭവം ആഗ്രഹിച്ചാലും, അത് ഈ ഭക്ഷണശാലയിൽ ലഭ്യമാണ്. മഞ്ജുവും മോളിയും ഒരു ചെറിയ റൌണ്ട് ടേബി ളിൻ്റെ ഒരു കോണിൽ ഇരുന്ന് ഭക്ഷണം ആസ്വദിച്ച് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു. പെട്ടെന്ന് ഒരു സന്ദേശ അറിയിപ്പുമായി മഞ്ജുവിൻ്റെ മൊബൈൽ അടിക്കുന്നു. സന്ദേശം വായിക്കാൻ മഞ്ജു സ്ക്രീനിൽ രണ്ടുതവണ തട്ടുന്നു. 

മഞ്ജു: എൻ്റെ ദൈവമേ (OH MY GOD)!

മോളി: എന്ത് പറ്റി?

മഞ്ജു: അവർ വിശ്വാസ ഭവനം തകർത്തു.

മോളി: കാണിച്ചേ?

(സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ തകർത്ത വിശ്വാസ ഭവനത്തിൻ്റെ ചിത്രം മഞ്ജു കാണിക്കുന്നു).

Straight Shots- 2: Faith home demolished

മോളി: ഇത് പൂനെ വിശ്വാസ ഭവനം ആണ്. കഴിഞ്ഞ മാസം ഞാൻ അമ്മായിയോടൊപ്പം ഇവിടെ ഉണ്ടായിരുന്നു.

മഞ്ജു: ഓ… ദയവായി അമ്മായിയെ വിളിച്ച് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാമോ?

മോളി അമ്മായിയുടെ നമ്പർ ഡയൽ ചെയ്യുകയും ഇക്കാര്യത്തിൽ ഒരു ചെറിയ അന്വേ ഷണം നടത്തുകയും ചെയ്യുന്നു.

മോളി: അവർ അനധികൃത നിർമ്മാണം നടത്തി. അതിനാൽ സർക്കാർ അത് പൊളിച്ചു.

മഞ്ജു: ശ്ശോ… ഈ കെജെപി സർക്കാർ ഇരുട്ടിൻ്റെ സന്താനങ്ങളുടെ സർക്കാരാണ്! അവർ എപ്പോഴും ക്രിസ്ത്യാനികൾക്കെതിരാണ്.

മോളി: ശരിയാണ്, പക്ഷേ ഇപ്പോൾ ഇത് ടിപിഎമ്മിൻ്റെ തെറ്റാണ്!

മഞ്ജു: മിണ്ടാതിരി മോളി! നീ എതിർക്രിസ്തുവിനൊപ്പം പോകുന്നു.

മോളി: ഞാൻ എന്തിന് മിണ്ടാതിരിക്കണം! തെറ്റായ കാര്യങ്ങൾ ചെയ്തതിന് ശിക്ഷിക്കപ്പെ ടുന്നതും ശരിയായതിന് ശിക്ഷിക്കപ്പെടുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്. നിങ്ങൾ ആരെയും ഉപദ്രവിക്കാതിരുന്നിട്ടും അവർ വന്ന് നിങ്ങളെ ഉപദ്രവിക്കുമ്പോൾ അത് പീഡ നമാണ്. എന്നാൽ നിങ്ങൾ ഒരു കാരണവും കൂടാതെ നിയമവിരുദ്ധമായി പോയാൽ അത് നിങ്ങളുടെ തെറ്റാണ്. ഇത്തവണ ഇത് ടിപിഎമ്മിൻ്റെ തെറ്റാണ്. അപ്പൊസ്തലൻ എഴുതിയത് നീ വായിച്ചിട്ടില്ലേ?

1 പത്രോസ് 4:15-16, “നിങ്ങളിൽ ആരും കുലപാതകനോ കള്ളനോ ദുഷ്‌പ്രവൃത്തിക്കാ രനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല; ക്രിസ്ത്യാനിയായിട്ട് കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടത്.”

ഈ വിശ്വാസ ഭവനം നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്ന് നിനക്കറിയാമോ? ഇത്ത വണ അത് ടിപിഎമ്മിൻ്റെ തെറ്റാണ്. എന്തിന് സർക്കാരിനെ കുറ്റപ്പെടുത്തണം? നിയമവിരു ദ്ധമായ നിർമ്മാണം നടത്താൻ ആരാണ് പെന്തക്കോസ്ത് മിഷനോട് പറഞ്ഞത്? ഇടയ്ക്കു പറയട്ടെ, ടിപിഎം നിയമവിരുദ്ധമായി ഒരു കെട്ടിടം പണിയുന്നത് ഇതാദ്യമല്ല. രാജ്യത്തുട നീളമുള്ള ടിപിഎം നിർമ്മാണ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നിയമപരമായ അനുമതി യില്ലാതെയാണ് ചെയ്യുന്നത്. അവർ പലയിടത്തും നിയമവിരുദ്ധമായി കയ്യേറ്റങ്ങൾ നടത്തി യിട്ടുണ്ട്. (ഉദാഹരണത്തിന് ഇത് പരിശോധിക്കുക). ഓരോ വിശ്വാസ ഭവനത്തിലും വിശ്വാസ ഭവനത്തിൻ്റെ ഭൂമിയും നികുതിയും സംബന്ധമായ എല്ലാ ജോലികളും ചെയ്യുന്ന തിന് ഒന്നോ രണ്ടോ വിശ്വാസികളുണ്ട്, അവർ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കുന്നു. എല്ലാ വിശ്വാസ ഭവനങ്ങളിലെയും ഈ കുറച്ചു വിശ്വാസികൾക്ക് അല്ലാതെ, എല്ലാ വിശ്വാസ ഭവനങ്ങളിലും ടിപിഎം തുടരുന്ന എല്ലാ നിയമവിരുദ്ധവും അധാർമികവും അനൗദ്യോഗികവുമായ കൈക്കൂലിയെക്കുറിച്ച് തൊണ്ണൂറു ശതമാനം വിശ്വാസികൾക്കും അറിയില്ല. ടിപിഎമ്മിലെ മിക്ക വേലക്കാരും സ്ഥലമാറ്റം കിട്ടുന്നതുവരെ നികുതിയും ബില്ലും കൊടുക്കില്ലെന്ന് നിനക്കറിയാമോ? സ്ഥലമാറ്റം കിട്ടി പുതിയ വ്യക്തി വരുമ്പോൾ, അടയ്ക്കാത്ത ബില്ലുകളുടെയും നികുതിക ളുടെയും ഭാരം അയാൾ വഹിക്കേണ്ടിവരും. തൻ്റെ മുൻ സഹപ്രവർത്തകൻ സർക്കാർ ബില്ലുകൾ നൽകിയില്ലെന്ന് അദ്ദേഹം സെൻറ്റെർ പാസ്റ്ററിന് പരാതി നൽകും.

ഞാൻ നിന്നോട് പറയട്ടെ, ക്രൈസ്തവ സഭ മാത്രമല്ല തകർത്തത്. കഴിഞ്ഞകാലങ്ങളിൽ അസംഖ്യം ക്ഷേത്രങ്ങളും പൊളിച്ചുമാറ്റിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ എത്ര മനുഷ്യ ദൈവങ്ങളെ ജയിലിൽ അടച്ചിട്ടുണ്ടെന്ന് നിനക്കറിയാമോ – രാം റഹിം, ആസാരം ബാപ്പു, നിർമ്മൽ ബാബ, രാധെ മാ അങ്ങനെ പലരും. രാധേ മാമാരും രാം റഹിമാരും ടിപി എമ്മിനുള്ളിൽ ഒളിച്ചിരിക്കുന്നില്ലേ? നീ ഇതിന് സർക്കാരിനെ കുറ്റപ്പെടുത്തുമോ? മത തീക്ഷ്ണതയിൽ നിന്ന് മഞ്ജു ഉണരുക. എപ്പോൾ സഭയെ ന്യായീകരിക്കണമെന്നും സഭ യുടെ തെറ്റായ പ്രവർത്തനങ്ങളെ എപ്പോൾ ശാസിക്കണം എന്നും നിൻ്റെ ബുദ്ധിയും വിവേ കവും ഉപയോഗിച്ച് മനസ്സിലാക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *