ടിപിഎമ്മിൻ്റെ 4 നിര സ്വർഗ്ഗ വ്യവസ്ഥയുടെ പിന്നിലെ പ്രചോദനം

ടിപിഎമ്മിൻ്റെ ഉപദേശങ്ങളിൽ കാതലായ 4 നിര സ്വർഗ്ഗ വ്യവസ്ഥയ്ക്ക് ഒരു പ്രത്യേക ഉറ വിടമുണ്ട്. ഈ 4 നിര വ്യവസ്ഥയുടെ രസകരമായ വശങ്ങൾ പരിശോധിക്കുന്നതിനു മുമ്പ്, ടി‌പി‌എമ്മിൻ്റെ നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തുകാരൻ പറയുന്നത് കേൾക്കാം, അതുവഴി അവർ എന്താണ് പറയുന്നതെന്ന് നമുക്ക് വ്യക്തമാകും.

ടിപിഎമ്മിൻ്റെ സ്വർഗ്ഗ ഉപദേശത്തിൻ്റെ സംഗ്രഹം

ടിപിഎം സ്വർഗ്ഗത്തിന് 4 നിരകളാണുള്ളത്, അതിൽ ഏറ്റവും മുകളിലുള്ള നിരയും തൊട്ട ടുത്തുള്ള നിരയും യഥാക്രമം ദി പെന്തക്കോസ്ത് മിഷനിലെ വേലക്കാർക്കും വിശ്വാസിക ൾക്കുമായി നീക്കിവച്ചിരിക്കുന്നു. അവസാന 2 നിരകൾ പഴയനിയമ വിശുദ്ധർക്കായി നീക്കി വച്ചിരിക്കുന്നു. എൻ്റെ ഓർമ്മ ശരിയാണെങ്കിൽ, മറ്റ് സഭകളിലെ അംഗങ്ങൾക്ക് പുതിയ ഭൂമി ലഭിക്കുമെന്ന് ടിപിഎം നേരത്തെ പഠിപ്പിച്ചിരുന്നു. എന്തുതന്നെയായാലും, താഴെയുള്ള രണ്ട് സ്ഥാനങ്ങൾ‌ അവർക്ക് ഉചിതമെന്ന് തോന്നുന്ന വ്യത്യസ്ത വിഭാഗക്കാർ‌ക്ക് വീണ്ടും അനുവദിച്ചേക്കാം.

The Inspiration behind the 4 tier system

ഇതിനകം തയ്യാറാക്കിയ സ്ഥലത്തെക്കുറിച്ച് എം ടി തോമസ് തൻ്റെ സിദ്ധാന്തം സ്ഥാപി ക്കാൻ ഉദ്ധരിച്ച പരാമർശം വളരെ രസകരമാണ്. അദ്ദേഹം അതിനുള്ള വാഖ്യം മത്തായി 25:41 എന്ന് പരാമർശിക്കുന്നു. തേജു അതിനെ പരിഭാഷപ്പെടുത്തിയപ്പോൾ 25:46 ലേക്ക് മാറ്റുന്നു. എന്നാൽ ടിപിഎം ഉപദേശമനുസരിച്ചുള്ള ഈ രണ്ട് താഴത്തെ നിരകളെ പറ്റിയും രണ്ടു വാക്യവും പരാമർശിക്കുന്നില്ല. 41-‍ാ‍ം വാക്യത്തിൽ പറയുന്ന സ്ഥലം പിശാചിനും അവൻ്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയെക്കുറിച്ച് പ്രതിപാദിക്കുന്ന തായി ഞാൻ കാണുന്നു. പഴയനിയമ വിശുദ്ധന്മാർ, പിശാചും അവൻ്റെ ദൂതന്മാരും ഉള്ള അതേ കുളത്തിലായിരിക്കുമോ എന്ന് എം ടി തോമസ് വ്യക്തമാക്കേണ്ടതുണ്ട്.

മത്തായി 25:41, “പിന്നെ അവൻ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരെ, എന്നെ വിട്ട് പിശാചിനും അവൻ്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയി ലേക്കു പോകുവിൻ.”

ആരും പരിശോധിക്കയില്ലെന്ന് കരുതി എം ടി തോമസ് വായിൽ വരുന്ന വാക്യം പുലമ്പു ന്നത് ഇതാദ്യമല്ല. എന്തായാലും, അത് ഇപ്പോൾ ഒരു പ്രധാന കാര്യമല്ല. അദ്ദേഹം 34-‍ാ‍ം വാക്യം ഉദ്ധരിക്കാൻ ഉദ്ദേശിച്ചുവെന്ന് എനിക്ക് തോന്നുന്നു.

മത്തായി 25:34, “രാജാവ് തൻ്റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എൻ്റെ പിതാവി നാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾ ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.”

ഞാൻ‌ വേദപുസ്തകം മുഴുവനും പരിശോധിച്ചു, ദി പെന്തക്കോസ്ത് മിഷനും അവരുടെ സഹോദരി സഭകളും പഠിപ്പിക്കുന്ന, ഒന്നിനു മുകളിൽ മറ്റൊന്നായി തരംതിരിക്കുന്ന ഈ 4 സ്ഥലങ്ങളുടെ ഒരു പരാമർശവും ഇതുവരെയും കണ്ടെത്തിയിട്ടില്ല. അവർ ഗൂഢാര്‍ത്ഥം വ്യാഖ്യാനിക്കുന്ന ഈ 4-നിര സ്വർഗ്ഗത്തെ പറ്റിയുള്ള പരാമർശം ബൈബിളിൽ ഒരിടത്തും നിങ്ങൾ കണ്ടെത്തുകയില്ല. ഇത് രാമൻ‌കുട്ടിയുടേയും സംഘത്തിൻ്റെയും വെറും ഭാവനയാണ്.

പഴയ – പുതിയ നിയമ വിശുദ്ധന്മാരുടെ പ്രതീക്ഷകൾ

1923-ൽ ഉറക്കത്തിൽ നിന്ന് ഉറക്കമുണർന്ന ശേഷമാണ് യേശു സീയോൻ്റെ പ്രവർത്തനം ആരംഭിച്ചതെന്ന് ടിപിഎം കരുതുന്നുവെന്ന് എനിക്കറിയാം. ഈ വേല വേഗത്തിലാക്കാൻ അദ്ദേഹം രാമൻകുട്ടിയോട് ആവശ്യപ്പെട്ടു. രാമൻകുട്ടിയുടെ തലച്ചോറിലേക്ക് കടക്കു ന്നതിനുമുമ്പ്, പത്രോസിൻ്റെയും അബ്രഹാമിൻ്റെയും പ്രതീക്ഷ എന്തായിരുന്നുവെന്ന് നമുക്ക് നോക്കാം.

2 പത്രോസ് 3:13, “എന്നാൽ നാം (പത്രോസും കൂട്ടരും) അവൻ്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ട് കാത്തി രിക്കുന്നു.”

എബ്രായർ 11:10, “ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതു മായ നഗരത്തിന്നായി കാത്തിരുന്നു.”

എം ടി തോമസും കൂട്ടരും ഇതിന് ഉത്തരം നൽകേണ്ടതല്ലേ? ടിപിഎമ്മിൻ്റെ സ്വർഗ്ഗമനുസ രിച്ച് പത്രോസ് ഒരു താഴ്ന്ന സ്ഥലത്തേക്ക് ഉറ്റുനോക്കുന്നു, അതേ ടിപിഎമ്മിൻ്റെ സ്വർഗ്ഗ സങ്കൽപ്പമനുസരിച്ച് അബ്രഹാം ഒരു ഉയർന്ന സ്ഥലത്തിനായി കാത്തിരിക്കുകയായി രുന്നു. ഈ രണ്ട് വാക്യങ്ങൾ കൊണ്ട് ടിപിഎം സ്വർഗ്ഗത്തിൻ്റെ മുഴുവൻ മണിമാളികയും തകർക്കാൻ കഴിയും.

രാമൻ‌കുട്ടിയുടെയും കൂട്ടരുടെയും പ്രചോദനം

എനിക്കറിയാവുന്ന ഒരു സഭയിലും ഈ 4 നിരകളുള്ള സ്വർഗ്ഗം ലഭ്യമല്ല. യഹോവ സാക്ഷി കൾ പോലും ഇത്തരത്തിലുള്ള സ്വർഗ്ഗത്തിൻ്റെ വരിക്കാരല്ല. അവിടെയാണ് ദക്ഷിണേഷ്യ ക്കാരനായ ഒരു ഇന്ത്യക്കാരൻ്റെ ചരിത്രപരമായ ചിന്താഗതി നാം മനസ്സിലാക്കേണ്ടത്. കേര ളത്തിലെ ഈഴവ സമുദായത്തിൽ പെട്ട വ്യക്തി ആയിരുന്നു രാമൻകുട്ടി. ഈഴവർ അടി സ്ഥാനപരമായി ഹിന്ദു സമൂഹത്തിലെ ശൂദ്ര വിഭാഗത്തിൽ പെട്ടവരാണ്. ക്രിസ്തീയ ധാരണ യെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ചിന്ത ഹിന്ദു 4 നിര സമ്പ്രദായവുമായി കൂടിച്ചേർന്നു എന്ന് ചിന്തിക്കുന്നത് തികച്ചും യുക്തിസഹമാണ്. അദ്ദേഹത്തിൻ്റെ ഉപബോധമനസ്സ് എല്ലാ യ്പ്പോഴും ഗോവണി കയറി ഒരു ബ്രാഹ്മണനാകാൻ ആഗ്രഹിച്ചിരിക്കാം. താഴെ കൊടുത്തി രിക്കുന്ന ചിത്രം നോക്കൂ.

The Inspiration behind the 4 tier system

ഹിന്ദു ജാതി സമ്പ്രദായം

ദൈവവുമായി നേരിട്ട് ബന്ധമുള്ളവരാണ് ബ്രാഹ്മണർ. അതിനാൽ ഗ്രൂപ്പിലെ മറ്റുള്ളവർ അവർക്ക് വിധേയരാണ്. അവസാനം വേലക്കാർ ബ്രാഹ്മണരും (ദൈവത്തോട് ഏറ്റവും അടുപ്പമുള്ളവർ) അവരുടെ വിശ്വാസികൾ അവരെ സേവിക്കുന്നതുമായ ഒരു ജാതിവ്യ വസ്ഥ ടിപിഎം നിർമ്മിച്ചു. എന്നാൽ, അവരുടെ അവിഭാജ്യ വിശ്വസ്തത പുലർത്തുന്നതിന്, മറ്റ് ഗ്രൂപ്പുകളെ ടിപിഎം വിശ്വാസികൾക്ക് താഴ്ന്ന വിഭാഗമായി അവർ തരംതിരിച്ചു. TPM വിശ്വാസികളിൽ പലർക്കും ഹിന്ദുമതത്തിൽ താഴ്ന്ന ജാതിക്കാരായിരുന്ന പശ്ചാത്ത ലമുണ്ട്, അതിനാൽ ടിപിഎം വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ മികച്ച ഗ്രൂപ്പിനെ വിലമ തിക്കേണ്ട ഒന്നാകുന്നു. ഇത് മറ്റൊരു മതത്തിൻ്റെ ഉയർന്ന തലത്തിൽ ആകുന്നതിൻ്റെ മാനസിക സംതൃപ്തി നൽകുന്നു. ഈ ജനങ്ങൾ ഒരിക്കലും വീണ്ടും ജനിച്ചവരല്ല.

നിങ്ങൾ കുറച്ച് വർഷമായി ടിപിഎമ്മിൽ പോകുന്നവരാണെങ്കിൽ, ടിപിഎം വിശ്വാസികൾ മറ്റ് സഭകളിലെ പാസ്റ്റർമാരേക്കാൾ ഉയർന്ന നിലയിലാണെന്ന് അവർ പറയുന്നത് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടായിരിക്കും. ഈ കൾട്ടിനുള്ളിൽ അതേ ജാതിവ്യവസ്ഥയുടെ മനഃശാസ്ത്രമാണ് കളിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകു ന്നുണ്ടോ? അവർ പറയുന്നതിൻ്റെ അർഥം ക്ഷത്രിയൻ വൈശ്യനെക്കാൾ മികച്ചവ നാണ് എന്നാകുന്നു.

എന്തുകൊണ്ട് ടിപിഎം ഈ പ്രശ്‌നത്തിൽ കുടുങ്ങി?

രാമൻ‌കുട്ടി സുവിശേഷം കേൾക്കയും വിശ്വസിക്കയും ചെയ്തുവെന്നത് സത്യമാണ്. കുറ ച്ചുകാലം പഠിച്ച കാര്യങ്ങൾ പിന്തുടരാനും അദ്ദേഹം ശ്രമിച്ചു. ഒരു സ്ഥാപന ചർച്ച് ആരംഭി ക്കുന്നത് തൻ്റെ വിളിയാണെന്ന് സ്വയം കരുതി സ്വയം അത് ആരംഭിച്ചപ്പോൾ തന്നെ തൻ്റെ ഉള്ളിലെ സാഹസിക ആത്മാവിനു താൻ ഇരയാകുന്നുവെന്ന് പാവത്തിന് മനസ്സിലായില്ല. വ്യക്തമായും, പിശാച് അദ്ദേഹത്തിന് ഒരു പ്രത്യേക സുവിശേഷം നൽകി – പരിപൂർ ണ്ണതയുടെ സുവിശേഷം (GOSPEL OF PERFECTION). കേൾക്കാൻ നല്ലതാണ്?

യഥാർത്ഥത്തിൽ സംഭവിച്ചത് പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ ഒഴിച്ചു എന്നതാണ്. ഹിന്ദു ജാതിവ്യവസ്ഥയുടെ പഴയ തുരുത്തിയിലേക്ക് പുതിയ ക്രിസ്ത്യൻ സുവിശേഷം ഒഴിക്കാൻ അദ്ദേഹം ശ്രമിച്ചു.

മർക്കോസ് 2:22, “ആരും പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകർന്നു വെക്കുമാറില്ല; വെച്ചാൽ പുതുവീഞ്ഞ് തുരുത്തിയെ പൊളിക്കും; വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞ് പുതിയ തുരുത്തിയിലത്രേ പകർന്നു വെക്കേണ്ടത്.”

The Inspiration behind the 4 tier system

ഈ ഉപദേശവും അതിൻ്റെ രീതികളും ഫലം കായ്ക്കുന്നതിന് പാകമായിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിപണനം ചെയ്തു. അങ്ങനെ ഈ പ്രസ്ഥാനം ശക്തി പ്രാപിക്കയും ഇന്ത്യൻ സംസ്കാരത്തിലെ ചില പ്രത്യേകതകൾ വിലമതിക്കുന്ന ആളുകളുടെ ചിന്ത ആക ർഷിക്കയും ചെയ്തു. ഈ കൾട്ട് പല രാജ്യങ്ങളിലും വ്യാപിച്ചിട്ടുണ്ടെങ്കിലും അത് പ്രധാന മായും കേന്ദ്രീകരിച്ചിരിക്കുന്നത് ദക്ഷിണേഷ്യൻ വംശജരിലാണ്.

ഉപസംഹാരം

ക്രിസ്തീയ സാഹോദര്യത്തിന് അവയ്ക്കിടയിൽ വിഭജനം ഇല്ല. നാമെല്ലാവരും ഒരേ ശരീര ത്തിൽ പെട്ടവരാണ്. നമ്മൾ ഒരേ അപ്പം കഴിക്കയും ഒരേ വീഞ്ഞ് കുടിക്കയും ചെയ്യുന്നു. മറ്റാരുമല്ല, സാത്താൻ തന്നെയാണ് നമുക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നത്.

ഒരു അദ്ധ്യക്ഷൻ്റെ യോഗ്യതയെക്കുറിച്ച് പൗലോസ് തിമൊഥെയൊസിനോട് വിവരിക്കു മ്പോൾ, ഈ ദിവസങ്ങളിൽ പലരും അവഗണിക്കുന്ന ഒരു കാര്യം അദ്ദേഹം പരാമർശിച്ചു.

1 തിമൊഥെയൊസ്‌ 3:6, “നിഗളിച്ചിട്ടു പിശാചിനു വന്ന ശിക്ഷാവിധിയിൽ അകപ്പെ ടാതിരിപ്പാൻ പുതിയ ശിഷ്യനും അരുത്.”

പൗലോസിൻ്റെ കാലത്ത്, രാമൻകുട്ടിയെപ്പോലെയുള്ള ഒരാളെ ഒരു അദ്ധ്യക്ഷനായി നിയ മിക്കുക പോലും ചെയ്യില്ല. അദ്ദേഹത്തിൻ്റെ പുതിയ ഹിന്ദുമത ആശയങ്ങളും ബുദ്ധമത ആശയങ്ങളും ക്രിസ്തുമതത്തിലേക്ക് തള്ളിവിടുന്ന ഒരു പുതിയ ശിഷ്യൻ സ്ഥാപിച്ച ഒരു തികഞ്ഞ സ്ഥാപന സഭയും ഇവിടെയുണ്ട്. ജാതിവ്യവസ്ഥയുടെ ഈ പറയപ്പെടുന്ന ക്രൈസ്തവ പതിപ്പ്, ബ്രഹ്മചാരി സന്യാസിമാർ (പ്രതിഷ്ഠ), ദൈവഭക്തിയുടെ ബാഹ്യരൂപം, ഹിന്ദുമതം – ബുദ്ധമതം എന്നിവയിൽ നിന്ന് ഇറക്കുമതി ചെയ്ത നിരവധി സവിശേഷത കൾ മുതലായവയുമായി ഞങ്ങൾ എപ്പോഴും പോരാടുന്നതിൽ അതിശയിക്കാനില്ല.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *