ആത്മീയ മനുഷ്യനും ദേഹി നയിക്കുന്ന മനുഷ്യനും തമ്മിലുള്ള സംഘർഷം വെളിവാ കുന്ന ചില സാഹചര്യങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു ലേഖനത്തിൽ, കർത്താവിൻ്റെ സാന്നിധ്യത്തെക്കുറിച്ച് ആത്മീയ മനുഷ്യൻ്റെ ധാരണ ദേഹി നയിക്കുന്ന മനുഷ്യനിൽ നിന്നും എത്ര വ്യത്യസ്തമാണെന്ന് നാം കണ്ടു. ഈ ലേഖന ത്തിലൂടെ, നിരവധി ക്രിസ്ത്യാനികളെ ആശയക്കുഴപ്പത്തിലാക്കിയ ഒരു പഴയ ചോദ്യ ത്തിന് ഉത്തരം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
എന്തുകൊണ്ട് എൻ്റെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്നില്ല?
ഈ ചോദ്യം ഉന്നയിക്കുന്ന ആദ്യത്തെ വ്യക്തി നിങ്ങളല്ല, ചോദ്യം ഉന്നയിക്കാൻ പോകുന്ന അവസാനത്തെ വ്യക്തിയും നിങ്ങൾ ആകാൻ പോകുന്നില്ല. ഈ എഴുത്തുകാരനും ഈ ചോദ്യം പല തവണ ഉന്നയിച്ചിട്ടുണ്ട്. ഈ ചോദ്യങ്ങളെല്ലാം ദേഹിയും ആത്മാവും തമ്മിലുള്ള പ്രശ്നത്തിലേക്ക് നമ്മളെ തിരിക്കുന്നു. നമുക്ക് (ഞാനുൾപ്പെടെ) എന്താണ് പ്രാർത്ഥിക്കേണ്ടതെന്ന് അറിയില്ലെന്ന് വിശുദ്ധ പൗലോസ് അംഗീകരിക്കുന്ന ഒരു വാക്യം നമുക്ക് ധ്യാനിക്കാം.
റോമർ 8:26, “അവ്വണ്ണം തന്നേ ആത്മാവ് നമ്മുടെ ബലഹീനതെക്ക് തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവ് തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷ വാദം ചെയ്യുന്നു.”
രണ്ടു തരത്തിലുള്ള പ്രാർത്ഥനകൾ പൗലോസ് വേർതിരിച്ചറിയുന്നു. ഒന്ന് നമ്മുടെ ദേഹി യുടെ അറിവിൽ നിന്ന് പുറത്തുവരുന്നതും മറ്റൊന്ന് ആത്മാവിൻ്റെ അറിവിൽ നിന്ന് വരു ന്നതുമാണ്. ആത്മാവിൻ്റെ ഞരക്കത്തോടെ നാം ചേരുന്നില്ലെങ്കിൽ, മിക്കവാറും നമ്മുടെ ദേഹിയുടെ പ്രാർത്ഥനകൾ ആത്മാവിൻ്റെ പ്രാർത്ഥനയിൽ നിന്ന് വളരെ വ്യത്യസ്തമായി രിക്കും. കാരണം, നമ്മുടെ ജഡത്തിൻ്റെ ആവശ്യങ്ങളോടും ചിന്തകളോടും ദേഹി കൂടു തൽ യോജിക്കുന്നു, അതേസമയം നമ്മുടെ ആത്മാവിൻ്റെ ചിന്ത ദൈവത്തിൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു.
റോമർ 8:27, “എന്നാൽ ആത്മാവ് വിശുദ്ധർക്കു വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിൻ്റെ ചിന്ത ഇന്നതെന്നു ഹൃദയ ങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.”
മുകളിലുള്ള വാക്യം നിങ്ങൾ ശ്രദ്ധിച്ചോ? ദൈവം ആത്മാവിൻ്റെ ചിന്ത തിരയുന്നു. അതിനാൽ, ദൈവഹിതപ്രകാരം നമ്മുടെ ആത്മാവ് പ്രാർത്ഥിക്കുന്ന പ്രാർത്ഥന യ്ക്ക് ദൈവം ഉത്തരം നൽകുന്നു. അതേ സമയം ഓർക്കുക, ദൈവഹിതത്തിന് വിരു ദ്ധമായ കാര്യങ്ങൾക്കായി നമ്മുടെ ദേഹി പ്രാർത്ഥിക്കുന്നുണ്ടാകാം.
ആത്മാവിൻ്റെയും ദേഹിയുടെയും പ്രാർത്ഥനകളിലെ വ്യത്യാസം
ഓരോ വ്യക്തിക്കുമുള്ള ദൈവ പദ്ധതി
നാം നമ്മളെ അറിയുന്നതിനേക്കാൾ നന്നായി ദൈവം നമ്മെ ഓരോരുത്തരെയും അറി യുന്നു. കർത്താവിൽ വളർന്നു കൊണ്ടിരിക്കുമ്പോൾ ഈ ആശയം നാം മനസ്സിലാക്കുന്നു. പോയിൻറ്റ് മനസ്സിലാക്കാൻ ഞാൻ ഒരു ഉദാഹരണം എടുക്കാം.
എല്ലാ ദിവസവും നിങ്ങളുടെ ഓഫീസിൽ പോകാനും വരാനും വീട്ടിൽ നിന്ന് 15 മൈൽ ദൂരം വണ്ടി ഓടിക്കണം എന്ന് കരുതുക. അപ്പോൾ നിങ്ങളുടെ കൈപ്പത്തി പോലെ നിങ്ങൾ വഴി അറിയും. അതിനാൽ, നിങ്ങൾ സാധാരണയായി നിങ്ങളുടെ കാറിലെ GPS ഓണാക്കില്ല. എന്നാൽ, ഒരു ദിവസം അബദ്ധവശാൽ എങ്ങനെയോ നിങ്ങൾ GPS ഓൺ ചെയ്‌തു. ഉടൻ തന്നെ ഇത് ഗൂഗിളുമായി ലിങ്ക് ആയി നിങ്ങളുടെ സാധാരണ റൂട്ടിനേക്കാൾ വ്യത്യസ്തമായ ഒരു റൂട്ട് നൽകി. നിങ്ങൾ അന്നൗൺസ്‌മെൻറ്റ് അവഗണിച്ച് നിങ്ങളുടെ പതിവ് വഴി പിന്തുടരുന്നു. ഹൈവേ തീർത്തും ശൂന്യമായിരുന്നതിനാൽ നിങ്ങൾ 6 മൈൽ ദൂരം ഒന്നും ചിന്തിക്കാതെ ആക്‌സിലറേറ്റർ അമർത്തി. നിങ്ങൾ ഗൂഗിളിൻ്റെ വിഡ്ഢി യുക്തി ഓർത്ത് കുറച്ച് സമയം ചിരിച്ചിരിക്കാം. പെട്ടെന്ന് നിങ്ങൾക്ക് മുമ്പുള്ള കാറുകൾ ബ്രേക്ക് പിടിക്കുന്നത് നിങ്ങൾ കാണുന്നു. രണ്ടു മിനിറ്റിനുശേഷം, GPS നിങ്ങളെ മറ്റൊരു റൂട്ടിലൂടെ തിരിച്ചുവിട്ടത് എന്തുകൊണ്ടാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു.
ട്രാഫിക് നൂലാമാലയിൽ കുടുങ്ങി കിടക്കുന്നു
ഇപ്പോൾ ഞാൻ ഗൂഗിളിനെ ദൈവവുമായി താരതമ്യം ചെയ്യുകയല്ല. എന്നാൽ, നിങ്ങളെ ക്കുറിച്ച് ദൈവത്തിൻ്റെ മുൻകൂട്ടിയുള്ള അറിവ് നിങ്ങളുടെ ഇന്നത്തെ അവസ്ഥയേക്കാൾ വളരെ വിലപ്പെട്ടതാകുന്നു എന്നാണ് ഞാൻ പറയുന്നത്. നിങ്ങളുടെ ദേഹി പഞ്ചേന്ദ്രിയ ങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു, മാത്രമല്ല വർത്തമാനത്തെയും ഉടനടിയുള്ള ഭാവിയെയും കുറിച്ച് മാത്രം ശ്രദ്ധിക്കുന്നു. എന്നാൽ, നിങ്ങളുടെ അവസാനം ആത്മാ വിന് അറിയാം, അതുകൊണ്ട് അതനുസരിച്ച് നിങ്ങളുടെ ആവശ്യങ്ങൾക്കായി ദൈവ ത്തോട് പ്രാർത്ഥിക്കും.
നമ്മിൽ ഓരോരുത്തരെയും പറ്റിയുള്ള ദൈവത്തിൻ്റെ പദ്ധതി വ്യത്യസ്തമാണ്. ഒരേ പദ്ധതി ഉള്ള രണ്ട് വ്യക്തികളില്ല. അതുകൊണ്ട്, മറ്റൊരാളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭി ക്കുകയും നമ്മുടെ ചില പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെയും വരുമ്പോൾ നാം ആശയക്കുഴപ്പത്തിലാകേണ്ടതില്ല. മറ്റൊരാളുടെ സ്വീകാര്യതയുടെ സമയത്ത് ദൈവം നിങ്ങളുടെ പ്രാർത്ഥന നിരസിച്ചു എന്നല്ല ഇതിനർത്ഥം. ഇത് യഥാർത്ഥത്തിൽ വിപരീത വുമാകാം.
പരിഹാരം (SOLUTION)
അതിനാൽ സുഹൃത്തേ, നിങ്ങൾ വീണ്ടും ജനിച്ചുവെന്ന് നിങ്ങൾക്കറിയാമെങ്കിൽ നിങ്ങ ളുടെ പ്രാർത്ഥന കേൾക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ, വിഷമിക്കേണ്ട. നിങ്ങളുടെ ഉള്ളിലുള്ള ആത്മാവ് ദൈവഹിതമനുസരിച്ച് പ്രാർത്ഥിക്കുന്നു, എന്നാൽ ഉള്ളിലുള്ള ദേഹി നിങ്ങളെ അതിൻ്റെ മോഹങ്ങളിൽ കുഴപ്പത്തിലാക്കുന്നു. നമ്മളെ ഉത്കണ്ഠാകുല രാക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്ന വസ്തുത ഉപേക്ഷിക്കാൻ വിസമ്മതി ക്കുമ്പോൾ നമ്മുടെ മിക്ക പ്രശ്‌നങ്ങളും ഉണ്ടാകുന്നു. നമ്മളെ കഷ്ടത്തിലാക്കി കൊണ്ടിരി ക്കുന്ന സമാനമായ പ്രശ്നങ്ങൾ മറ്റുള്ളവർക്ക് ഇല്ലെന്നു തോന്നുമ്പോൾ നമ്മുക്ക് വേദന തോന്നുന്നു.
അടുത്ത തവണ നിങ്ങൾ ഒരു ഇൻറ്റർവ്യൂവിൽ പരാജയപ്പെടുമ്പോൾ, ഗർഭം ധരിക്കാതിരി ക്കുമ്പോൾ, സാമ്പത്തിക പ്രശ്‌നങ്ങളാൽ വലയുമ്പോൾ, രോഗം നിങ്ങളുടെ ഇണയാണെന്ന് തോന്നുമ്പോൾ, വിഷമിക്കേണ്ട. അത് കർത്താവിനോട് പറഞ്ഞ് പ്രശ്നം അവൻ്റെ പാദപീഠ ത്തിങ്കൽ വയ്ക്കുക.
ഫിലിപ്പിയർ 4:6-7, “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടത്. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാ ധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.”
ഒരിക്കൽ നിങ്ങളുടെ പ്രശ്‍നം കർത്താവിന് കൈമാറിയാൽ, നിങ്ങളെ വിഷമിപ്പിക്കാൻ ദേഹിയെ അനുവദിക്കരുത്. നിങ്ങൾ അത് കർത്താവിങ്കൽ ഭരമേല്പിച്ചുവെന്ന് ദേഹിയെ ഓർപ്പിക്കുക. അതിനുശേഷം മാത്രമേ നിങ്ങൾക്ക് റോമാ ലേഖനത്തിലെ അടുത്ത വാക്യം വായിക്കാൻ കഴിയൂ.
റോമർ 8:28, “എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.”
നിങ്ങളുടെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ ആത്മാവ് എന്തുമാത്രം ശ്രദ്ധിക്കുന്നുവെന്ന് മനസി ലാക്കുക. നിങ്ങളുടെ ദേഹിയുടെ ആശങ്കകൾ ആത്മാവിന് പ്രശ്നമേ അല്ല.
ഉപസംഹാരം
ആത്മാവ് നയിക്കുന്ന ദൈവമക്കൾക്ക് ഇത് പ്രവർത്തിക്കുന്ന വിധം മനസിലായെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു കേരള ഫെയ്ത്ത് ഹോമിലെ എൻ്റെ സമീപകാല സന്ദർശന വേളയിൽ, വേലക്കാരൻ ആഴ്ചതോറുമുള്ള “പ്രശ്ന പരിഹാര പ്രാർത്ഥന” തിങ്കളാഴ്ച നടത്തു മെന്ന് പ്രഖ്യാപിക്കുന്നത് ഞാൻ കേട്ടു. ഇത് ആ വിശ്വാസ ഭവനത്തിലെ ഒരു പുതിയ കാര്യ മല്ല, മറിച്ച് മുഴുവൻ കേന്ദ്രത്തിനും മറ്റ് കേന്ദ്രങ്ങൾക്കുമുള്ള ഒരു പതിവ് മീറ്റിംഗാണെന്ന് ഞാൻ മനസ്സിലാക്കി.
നിങ്ങളെ അലട്ടുന്ന കുഴപ്പങ്ങളെ പറ്റി ദൈവത്തോട് പ്രാർത്ഥിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. നിങ്ങൾ അതിനെക്കുറിച്ച് പ്രാർത്ഥിക്കുകയും ഭാരം യേശുവിന് നൽകുകയും ചെയ്യേണ്ടത് പ്രധാനമാണ്. എന്നാലും, ഈ “പ്രശ്ന പരിഹാര പ്രാർത്ഥന” മറ്റൊരു വഴിയിലൂടെ പോകാം, കൂടാതെ സാധാരണക്കാർക്ക് വേണ്ടി ദേഹിയുടെ ആവശ്യങ്ങൾക്കായുള്ള പ്രാർത്ഥനകൾ നടത്താനുള്ള ഒരു മാർഗമാണിത്. ദേഹിയുടെ പ്രാർത്ഥനകളാൽ നിങ്ങളെ വഞ്ചിക്കണമെന്ന് ടിപിഎമ്മിലെ വേലക്കാർ ആഗ്രഹിക്കുന്നു. സൂക്ഷിക്കുക.
ഇപ്പോഴും ക്രിസ്തുയേശുവിൽ നിങ്ങളെ തികഞ്ഞവരാക്കാൻ അവർക്ക് കഴിയു മെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ദൈവ ജനങ്ങൾ അത്തരം ദേഹിയുടെ പ്രാർത്ഥനകൾ കരാർ ചെയ്യുന്നത് നിർത്തുകയും കൊച്ചുകുട്ടികളായി പെരുമാറുന്നത് അവസാനിപ്പിക്കയും ചെയ്യേണ്ട സമയം അതിക്രമി ച്ചിരിക്കുന്നു. വളരാനുള്ള സമയം ആയിരിക്കുന്നു.
എഫെസ്യർ 3:20-21, “എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവനു സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറ തലമുറ യായും മഹത്വം ഉണ്ടാകട്ടെ ആമേൻ.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.