കഴിഞ്ഞ ലേഖനത്തിൽ, ആത്മാവിൻ്റെ പ്രാർത്ഥനയും ദേഹിയുടെ പ്രാർത്ഥനയും തമ്മി ലുള്ള വ്യത്യാസം നമ്മൾ കണ്ടു. ഇപ്പോൾ ഈ ലേഖനത്തിൽ, പുതിയ നിയമത്തേക്കാൾ പുതിയ ഒരു ന്യായപ്രമാണം ഞങ്ങൾ ചർച്ച ചെയ്യും. ഈ ഏറ്റവും പുതിയ നിയമം എന്ന് കേട്ട് ഞങ്ങളുടെ വായനക്കാരിൽ കുറച്ചുപേരെങ്കിലും ആശ്ചര്യപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ ആ ഭാഗത്തേക്ക് പോകുന്നതിനുമുമ്പ്, പഴയ നിയമത്തെ ക്കുറിച്ചും പുതിയ നിയമത്തെ ക്കുറിച്ചും നമുക്ക് വ്യക്തമായ അറിവുണ്ടായിരിക്കണം.
പഴയ നിയമം (OLD TESTAMENT)
അനുയായികൾ പാലിക്കേണ്ട 613 കാനോനിക നിയമങ്ങളാണ് പഴയ നിയമം. 613 നിയമ ങ്ങൾ മുഴുവനും പാലിക്കേണ്ടതുണ്ട്. 612 നിയമങ്ങൾ പാലിക്കുകയും ഒരെണ്ണം പാലിക്കാ തിരിക്കുകയും ചെയ്യുമ്പോൾ നിങ്ങളെ കുറ്റവാളിയാക്കുന്നു.
ഈ 613 നിയമങ്ങളുടെ വിശദാംശങ്ങൾ പുറപ്പാട് മുതൽ ആവർത്തനം വരെയുള്ള പുസ്തകങ്ങളിൽ കാണാം. പഴയനിയമം പൂർണമായി പിന്തുടരുകയാണെങ്കിൽ, നാം ദേശത്ത് അനുഗ്രഹിക്കപ്പെടും. ഓർക്കുക, പഴയനിയമം പിന്തുടരുന്ന അനുയായികൾക്ക് നിത്യതയിൽ പ്രതിഫലം ലഭിക്കുന്ന ഒരു വാഗ്ദാനവുമില്ല. എല്ലാ പ്രതിഫലങ്ങളും ഈ ഭൂമിയിൽ മാത്രമാണ്.
ആവർത്തനം 28:1, “നിൻ്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട്, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവൻ്റെ സകല കല്പനകളും പ്രമാണിച്ചു നടന്നാൽ നിൻ്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതിക ൾക്കും മീതെ ഉന്നതമാക്കും.”
അതേസമയം, 613-ൽ ഒന്നെങ്കിലും അനുസരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ വളരെ കഠിനമായ ശാപത്തിന് കാരണമാകും.
ആവർത്തനം 28:15, “എന്നാൽ നീ നിൻ്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട്, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവൻ്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും:”
ആവർത്തനം 28-ാം അധ്യായം വായിമ്പോൾ, അനുസരിക്കാത്തതു മൂലമുള്ള ശാപങ്ങൾ അനുസരിക്കുമ്പോളുള്ള അനുഗ്രഹങ്ങളെക്കാൾ വളരെ കൂടുതലാണെന്ന് നിങ്ങൾ മനസ്സി ലാക്കും. ഈ ഇടപാട് തികച്ചും ഏകപക്ഷീയമാണ്, അതുകൊണ്ട്, കനാനിലെ ജീവിത ത്തിൽ യഹൂദന്മാർക്ക് ഭൗതീക അനുഗ്രഹങ്ങൾ കുറവും ശാപങ്ങൽ വളരെ കൂടുതലുമാ യിരുന്നു. അടിമത്തം, കുഴപ്പം, യുദ്ധം എന്നിവയുടെ സമയം സമാധാനത്തിൻ്റെയും സമൃദ്ധിയുടെയും കാലത്തേക്കാൾ വളരെ കൂടുതലാണ്.

പുതിയ നിയമം (NEW TESTAMENT)
പഴയനിയമ ന്യായപ്രമാണത്തിലെ സാങ്കേതിക ആവശ്യങ്ങൾ നിറവേറ്റാൻ പഴയനിയമ ത്തിലെ ആർക്കും കഴിഞ്ഞില്ലെന്ന് പറയുന്നത് തെറ്റാണ്. സ്വന്തം നീതിയെ തൃപ്തിപ്പെടു ത്താൻ അവർ അത് ചെയ്തു എന്നതാണ് കുഴപ്പം. അത് നിറവേറ്റുന്നതിൻ്റെ സാങ്കേതിക വശ ത്തെക്കുറിച്ച് അവർ കൂടുതൽ ശ്രദ്ധാലുക്കളായിരുന്നു. അതിനാൽ, സ്നേഹം, കരുണ, അനുകമ്പ തുടങ്ങിയ കാര്യങ്ങൾ അവർ ശ്രദ്ധിച്ചില്ല. പാപിയായ സ്ത്രീയെ കല്ലെറിയാൻ ശ്രമിക്കുന്ന ഉപമയിൽ നിന്നും, വേദപുസ്തകത്തിൽ പരീശന്മാരുടെ ദശാംശത്തിൻ്റെ ഭാഗങ്ങ ളിൽ നിന്നും നമുക്ക് ഇത് മനസ്സിലാക്കാം. ന്യായപ്രമാണത്തിൻ്റെ സാങ്കേതിക വശങ്ങൾ ഒരു ചട്ടക്കൂടിൽ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കലാണ് അവരുടെ ബൈബിളിൽ പറഞ്ഞിട്ടി ല്ലാത്ത പല പാരമ്പര്യങ്ങളും സ്ഥാപിക്കാനുള്ള കാരണം.
ഉദാഹരണത്തിന്, ന്യായപ്രമാണം പാലിക്കുന്നത് ഒരു പഴുത്ത മാമ്പഴം കഴിക്കുന്നതിനോട് ഉപമിക്കാം. മാമ്പഴം പൂർണ്ണമായി ഭക്ഷിക്കാൻ ദൈവം നിങ്ങളോട് ആവശ്യപ്പെടുമ്പോൾ, ഭക്ഷ്യയോഗ്യമല്ലാത്ത മാങ്ങാണ്ടിയും അതിൽ ഉൾപ്പെടുന്നു. പക്ഷേ, നമ്മുടെ സ്വാർത്ഥ മോഹങ്ങളുമായി നാം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു, ഭക്ഷ്യയോഗ്യമായ പഴുത്ത ഭാഗം മാത്രം കഴിച്ചിട്ട് മാമ്പഴം കഴിച്ചതായി സ്വയം പ്രഖ്യാപിക്കുന്നു. എന്നാൽ, ന്യായപ്രമാ ണത്തിൻ്റെ ഉദ്ദേശ്യം അതിൻ്റെ അസുഖകരമായ ഭാഗം സ്നേഹത്തിൽ പിന്തുടരുക എന്നതാണെന്ന് യേശു നമുക്ക് കാണിച്ചുതന്നു.
യേശു സ്ഥാപിച്ച പുതിയ നിയമം 2 വാക്യങ്ങളിൽ സംഗ്രഹിച്ചിരിക്കുന്നു.
യോഹ. 13:34-35, “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്ക് തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എൻ്റെ ശീഷ്യന്മാർ എന്ന് എല്ലാവരും അറിയും.”
ഗിരി പ്രഭാഷണം എന്ന് അറിയപ്പെടുന്ന മത്തായി 5-7 അധ്യായങ്ങളിൽ സൂചിപ്പിച്ചിരി ക്കുന്ന നമ്മുടെ കർത്താവിൻ്റെ വചനങ്ങൾ നാം എങ്ങനെ പിന്തുടരുന്നുവെന്ന് പരിശോധി ക്കുക എന്നതാണ് പുതിയ നിയമം പിന്തുടരുമ്പോഴുള്ള പ്രധാന പ്രവർത്തനങ്ങൾ.
ഈ ന്യായപ്രമാണം അക്ഷരീയ നിയമമല്ല, അതിന് ശാസ്ത്രിമാരുടെ വിശദീകരണവും പുരോഹിതരുടെ വ്യാഖ്യാനവും ആവശ്യമാണ്. അതിനാൽ, ഇത് നമ്മുടെ ഹൃദയത്തിലും മനസ്സിലും എഴുതിയിരിക്കുന്നു.
എബ്രായർ 10:16, “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എൻ്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്ന് കർത്താവിൻ്റെ അരുളപ്പാട്.”
ദൈവത്തിൻ്റെ ധാർമ്മിക നിയമങ്ങൾ സമ്പൂർണ്ണമാണ്. എന്നാലും, സിവിൽ നിയമങ്ങൾ നമ്മൾ ഉൾപ്പെടുന്ന രാജ്യങ്ങളുമായി പൊരുത്തപ്പെടണം. അതുകൊണ്ട് ആ നിയമങ്ങൾ പാലിക്കേണ്ട ആവശ്യമില്ല. ആചാരപരമായ നിയമങ്ങൾ കൂടുതലും ബാധകമാകുന്നത് സ്വന്തം മന്ദിരവും ഭരണാധികാരികളുമുള്ള ഇസ്രായേൽ ജനതയ്ക്ക് മാത്രമാണ്.
നമ്മുടെ ഹൃദയത്തിൽ ദൈവം എഴുതിയ ഈ നിയമങ്ങൾ നമ്മുടെ ജീവിതത്തിൽ ആചരി ക്കാനും നടപ്പാക്കാനും പരിശുദ്ധാത്മാവിൻ്റെ ശക്തി ആവശ്യമാണ്. പരിശുദ്ധാത്മാവിൻ്റെ ഈ ശക്തി നമ്മുടെ ആത്മീയ മനുഷ്യന് മാത്രമേ വിനിയോഗിക്കാൻ സാധിക്കുകയുള്ളു, അടിമയായ ദേഹി മനുഷ്യന് ആത്മാവിൻ്റെ നേതൃത്വത്തെ പിന്തുടരാൻ മാത്രമേ കഴിയൂ.
തന്മൂലം, താഴെ കൊടുത്തിരിക്കുന്ന പുതിയ നിയമം പിന്തുടരുന്നതിൻ്റെ ഫലങ്ങൾ വരാനി രിക്കുന്ന നിത്യതയിലെ അനുഗ്രഹങ്ങളെക്കുറിച്ചാണ്. ഇത് ഒരിക്കലും പഴയ നിയമ ത്തിലെ പോലെ ഭൗതീക അനുഗ്രഹങ്ങളല്ല. ഇവയുടെ ഒരു മാതൃക ചുവടെ ചേർക്കുന്നു.
മത്തായി 5:3-10
3 ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്.
4 ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ആശ്വാസം ലഭിക്കും.
5 സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.
6 നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് തൃപ്തിവരും.
7 കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്ക് കരുണ ലഭിക്കും.
8 ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.
9 സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിൻ്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
10 നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കു ള്ളത്.
പുതിയ നിയമത്തിൻ്റെ പൂർണതയുടെ മാനദണ്ഡം ക്രിസ്തു യേശു ആകുന്നു (ലൂക്കോസ് 6:40).
ഏറ്റവും പുതിയ നിയമം (LATEST TESTAMENT)
ഈ നിയമം നമ്മുടെ വായനക്കാർക്ക് പരിചിതമായ ഒന്നാണ്, അതാണ് ആധുനിക ക്രിസ്തു മതത്തിൽ നാം കാണുന്നത്. നമ്മുടെ കർത്താവായ യേശുവിൻ്റെ പുതിയ നിയമവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇതിൻ്റെ ഒരു പതിപ്പ് ദി പെന്തക്കോസ്ത് മിഷൻ പ്രസ്ഥാ നവും ആചരിക്കുന്നു. എന്തുതന്നെയായാലും, ഈ ഏറ്റവും പുതിയ നിയമത്തിന് ചുറ്റും അതിർത്തി വരയ്ക്കുന്നത് വായനക്കാർക്ക് എളുപ്പമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
പഴയനിയമം വിശകലനം ചെയ്യുമ്പോൾ, ന്യായപ്രമാണത്തിൻ്റെ ആവശ്യകതകൾ വളരെ ഉയർന്നതും ബുദ്ധിമുട്ടിക്കുന്നതുമാണെന്ന് നമുക്ക് അറിയാം. പിശക് വരുത്താൻ വളരെ എളുപ്പമാണ്. പുതിയ നിയമത്തിലേക്ക് തിരിയുമ്പോൾ, ആവശ്യപ്പെടുന്ന നിലവാരം വളരെ ലളിതമാണെന്ന് തോന്നുമെങ്കിലും അതിലും ഉയർന്നതാണ്. അതിനാൽ ഏറ്റവും അഴിമതിക്കാരായ പുതിയ ക്രിസ്തീയ സഭകൾ അവരുടെ അംഗങ്ങൾക്ക് പരിഹാരം ഇച്ഛാ നുസൃതമായി വാഗ്ദാനം ചെയ്തു.
രണ്ട് നിയമങ്ങളുടെയും കർശനമായ ആവശ്യകതകൾ അവർ നീക്കംചെയ്തു, എന്നിട്ട് ഈ രണ്ട് നിയമങ്ങളും വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങൾ അവരുടെ അംഗങ്ങൾക്ക് ലഭിക്കുന്ന തിന് ഒരു വ്യവസ്ഥ ഉണ്ടാക്കി. ദി പെന്തക്കോസ്ത് മിഷൻ അവരുടെ അനുയായികൾക്ക് ഈ പുതിയ ലഡ്ഡൂ നൽകുന്ന സഭകളിലൊന്നാണ്. ടിപിഎം നിയമങ്ങൾ പാലിക്കുക – പഴയ നിയമത്തിലെ ഭൗതീക അനുഗ്രഹങ്ങളും പുതിയ സ്വർഗ്ഗീയ അനുഗ്രഹ ങ്ങളും നേടുക.
പുതിയനിയമത്തിൻ്റെ സാരാംശം ക്രിസ്തുയേശു ആകുമ്പോൾ, ഈ പറയുന്ന ഏറ്റവും പുതിയ നിയമത്തിൻ്റെ സംഗ്രഹം ടിപിഎം പാസ്റ്ററാണ്. മാനദണ്ഡങ്ങൾ പരിഷ്‌ക്കരിച്ച് ഒരു പുതിയ തുരുത്തിയിൽ വച്ചിരിക്കുന്നതിനാൽ ടിപിഎമ്മിലെ എല്ലാ അംഗങ്ങളും ഈ ഏറ്റവും പുതിയ നിയമ ചട്ടങ്ങളിലൂടെ കടക്കുമ്പോൾ അവർ ടിപിഎം പാസ്റ്ററെപ്പോലെ ആകും (ലൂക്കോസ് 6:40).
ഈ ഏറ്റവും പുതിയ നിയമത്തിൻ്റെ ആവശ്യകതകൾ തികച്ചും ലൗകീകവും ദൈവിക കോണിൽ ഏതെങ്കിലും നല്ല കാര്യങ്ങളുമായി ബന്ധമില്ലാത്തതുമാണെന്ന് തോന്നുന്നു. ഇതിൽ ഈ സൈറ്റിൽ നമ്മൾ നിരവധി തവണ ചർച്ച ചെയ്ത കാര്യങ്ങളും ഉൾപ്പെടുന്നു. ആ വസ്ത്ര ധാരണ രീതി, നിയന്ത്രണങ്ങൾ, വിചിത്രമായ നിയമങ്ങൾ തുടങ്ങിയവ ഓർക്കു ന്നുണ്ടോ? പഴയനിയമത്തിലെ വാക്യങ്ങൾ സ്വന്തം ഇഷ്ട പ്രകാരം തിരഞ്ഞെടുത്ത് ഈ ഏറ്റവും പുതിയ നിയമത്തിൻ്റെ ഭാഗമായി മുന്നോട്ട് കൊണ്ടുപോകാൻ അവർക്ക് കഴിയും. അവർ പുതിയ നിയമത്തിലെ സുപ്രധാന പ്രമാണങ്ങളെ അവഗണിക്കുകയും സംഘടനാ നിയമങ്ങൾ ഉപയോഗിച്ച് അത് അസാധുവാക്കുകയും ചെയ്യുന്നു. ഈ ഏറ്റവും പുതിയ നിയമത്തിന് ഒരു ശാപ ശാഖയുമുണ്ട്. ഈ നിയമത്തിലെ വേലക്കാരെ നിങ്ങൾ അനുസരിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുമ്പോൾ ശാപം ചൊരിയുന്നു. അവരുടെ മതപരമായ ബിസിനസിനെ ചോദ്യം ചെയ്തപ്പോൾ അവർ ഞങ്ങൾക്ക് അയച്ച ആ ശാപങ്ങൾ ഓർക്കുന്നുണ്ടോ?
ഉപസംഹാരം
ആധുനിക ക്രൈസ്‌തവ ലോകത്തിൽ ഏറ്റവും അധികം കറങ്ങിക്കൊണ്ടിരിക്കുന്ന വഞ്ച നയാണ് ഈ ഏറ്റവും പുതിയ നിയമം. വിപണി വിഹിതം പിടിച്ചെടുക്കാനുള്ള ഓട്ട ത്തിൽ, വിവിധ മത ബിസിനസ്സ് സ്ഥാപനങ്ങൾ ഈ വളച്ചൊടിച്ച നിയമം അവതരിപ്പി ക്കുന്ന രീതി മെച്ചമാക്കി. ടിപിഎമ്മിന് കൂടുതൽ സങ്കീർണ്ണമായ ഒരു സ്പർശമുണ്ട്, കാരണം ഇതിനെ മികച്ച രീതിയിൽ ഉൾപ്പെടുത്തി ഭക്തിയുടെ വേഷം എന്ന കവറു കൊണ്ട് പൊതിഞ്ഞിരിക്കുന്നു.
ഫിലിപ്പിയർ 3:2, “നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കരെ സൂക്ഷിപ്പിൻ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ.”
ഇപ്പോഴും ക്രിസ്തുയേശുവിൽ നിങ്ങളെ തികഞ്ഞവരാക്കാൻ അവർക്ക് കഴിയു മെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.