STRAIGHT SHOTS ഒരു ഹ്രസ്വ നാടക പരമ്പരയാണ്. ഓരോ എപ്പിസോഡും ടിപിഎം വിശ്വാ സികളുടെ ഒരു പ്രത്യേക പെരുമാറ്റത്തെ കേന്ദ്രീകരിക്കുന്നു. നിർദ്ദിഷ്ട ക്രമീകരണങ്ങ ളിൽ ടിപിഎം വിശ്വാസികളുടെ ജന്മവാസന എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങ ൾക്ക് തിരിച്ചറിയാൻ ഇത് സഹായിക്കും. ഓരോ പെരുമാറ്റത്തിനും മോളിയുടെ ആത്മാ ർത്ഥമായ പ്രതികരണവും ലഭിക്കും.
പ്രധാന കഥാപാത്രങ്ങൾ: കഥാപാത്രങ്ങളുടെ പശ്ചാത്തലം അറിയുന്നതിന് 1-ാം എപ്പി സോഡ് വായിക്കുക.
രംഗം 1 (SCENE 1)
മഞ്ജുവും മോളിയും ഒരു ഓഫീസ് കെട്ടിടത്തിൽ നിന്ന് പുറത്തുവരുന്നത് ഞങ്ങൾ കാണുന്നു. ദൈവത്തിൻ്റെ സമ്മാനം എന്ന് മഞ്ജു കരുതുന്ന അവളുടെ പുതിയ കാറിൽ അവർ പ്രവേശിക്കുന്നു. മഞ്ജു ഡ്രൈവ് ചെയ്യുന്നു, മോളി അരികിൽ ഇരിക്കുന്നു. അവർ സിഗ്നലിൽ നിർത്തുമ്പോൾ അവരുടെ മുന്നിലുള്ള കാർ ശ്രദ്ധിക്കുന്നു. പിന്നിലെ വിൻഡോ ഗ്ലാസിൽ കോപിതനായ ഹനുമാൻ്റെ മുഖം ഒട്ടിച്ചിരിക്കുന്നു.
മഞ്ജു: മോളി, ആ സ്റ്റിക്കർ കണ്ടോ!
മോളി: അതിന് എന്താണ് കുഴപ്പം?
മഞ്ജു: ശരി എന്താണ് മോളി? ഈ രാജ്യത്ത് എല്ലാം തെറ്റാണ്. കാറിൽ പതിച്ചിരിക്കുന്ന ഹനുമാൻ്റെ സ്റ്റിക്കർ ഇന്ത്യയിലെ ജനങ്ങളുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്നു. അഹങ്കാരത്തിനും അസഹിഷ്ണുതയ്ക്കും ഇന്ത്യക്കാരുടെ പിന്തുണ, സ്റ്റിക്കർ കാണിക്കുന്നു! നിനക്ക് ഇത് കാണാൻ കഴിയുന്നില്ലേ?
മോളി: ഉം…
മഞ്ജു: കുങ്കുമ (SAFFRON) പാർട്ടി അധികാരത്തിലിരിക്കുന്നതിനാൽ ആരെയും തോല്പിച്ച് അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുമെന്ന് ഈ ജനങ്ങൾ കരുതുന്നു. നമ്മുടെ രാജ്യത്ത് മതപരമായ ഭ്രാന്ത് എത്രത്തോളം ഉയർന്നുവെന്ന് നിനക്കറിയില്ലേ? അവർ മുസ്ലീം പെൺ കുട്ടികളെ ബലാത്സംഗം ചെയ്യുന്നു, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വ്യക്തികളെ തല്ലിക്കൊല്ലുന്നു, ഒപ്പം അവരുടെ പാർട്ടിയെ വിമർശിക്കുന്നവരെ അധിക്ഷേപിക്കയും ട്രോളും ചെയ്യുന്നു! അവർ പൂർണമായും അരാജകത്വം സൃഷ്ടിച്ചു! ഈ രാജ്യത്ത് വിയോജി പ്പിന് ഇടമില്ല. ജനാധിപത്യം എവിടെ? മതേതരത്വം എവിടെ? അഭിപ്രായ സ്വാതന്ത്ര്യ എവിടെ? ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ എല്ലാവരുമായും ചങ്ങാത്തം കൂടാറുണ്ടായി രുന്നു. അവരുടെ കൂട്ടത്തിൽ ചേരുന്നതിന് മുമ്പ് കുട്ടികൾ ഏത് മതത്തിൽപ്പെട്ടവരാ ണെന്ന് ഞങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുമായിരുന്നു. ഞങ്ങൾ ഒരുമിച്ച് പഠിച്ചു, ഒരുമിച്ച് കളിച്ചു. എന്നാൽ ഇപ്പോൾ, ഈ ആളുകൾ നമ്മുടെ രാഷ്ട്രത്തെ ഭിന്നിപ്പിക്കുകയാണ്! ഈ മതഭ്രാന്തിനെതിരെ നാം ശബ്ദമുയർത്തണം!
മോളി: ഈ ജനങ്ങൾ സൃഷ്ടിക്കുന്ന സാമുദായിക വിഭജനത്തിന് നീ എതിരാണോ?
മഞ്ജു: തീർച്ചയായും മോളി !! നീ എതിരല്ലേ?
മോളി: നിൻ്റെ കുടുംബ കാറിലെ “PRAISE THE LORD” സ്റ്റിക്കറോ?
മഞ്ജു: അതിനെന്താ മോളി? നമ്മുടെ സ്റ്റിക്കറും അവരുടേതും തമ്മിൽ വ്യത്യാസമില്ലേ?
മോളി: ഇല്ല! നിൻ്റെ മതഭ്രാന്തും അവരുടെ മതഭ്രാന്തും തമ്മിൽ ഒരു വ്യത്യാസവുമില്ല. സമുദായങ്ങൾക്കിടയിൽ വിഭജനത്തിൻ്റെ വിത്ത് വിതയ്ക്കുമ്പോൾ നീ അവരെക്കാൾ വ്യത്യസ്തയല്ല. പെന്തക്കോസ്തുകാരി ആയി സ്വയം കാണിക്കാനുള്ള ജന്മവാസനയാണ് നിൻ്റെ “PRAISE THE LORD” സ്റ്റിക്കർ! മറ്റ് സഭക ളിൽ നിന്നുള്ള ക്രിസ്ത്യാനികളേക്കാൾ വ്യത്യസ്തമായ ടിപിഎം വിശ്വാസിയാണെന്ന് സ്വയം കാണിക്കാൻ ഞായറാഴ്ചകളിൽ നീ വെളുത്ത വസ്ത്രം ധരിക്കുന്നില്ലേ?
മോളി തുടരുന്നു… ജനങ്ങൾ നോക്കുമ്പോൾ “കണ്ടോ, അവർ ടിപിഎം സഭയിൽ പോകു ന്നവരാണ്” എന്ന് പറയിക്കാൻ വേണ്ടി വെളുത്ത വസ്ത്രം ധരിക്കാൻ ടിപിഎം പാസ്റ്റർമാർ ജനങ്ങളോട് പറയുന്നില്ലേ? ദൈവവചനത്തിലെ മറ്റ് ശുശ്രുഷകന്മാരിൽ നിന്ന് തങ്ങളെ വേറിട്ടു നിർത്താൻ വേണ്ടി ടിപിഎം ശുശ്രുഷകർ പ്രത്യേക യൂണിഫോം ധരിക്കുന്നില്ലേ? മറ്റ് സഭാ വിശ്വാസികളുമായി വിവാഹം കഴിക്കരുത്, മറ്റ് സഭകളിൽ തിരുവത്താഴം എടു ക്കരുത്, മറ്റ് സഭാ സാഹിത്യങ്ങൾ വായിക്കരുത് തുടങ്ങിയവ പറയുമ്പോൾ നിൻ്റെ ടിപിഎം സഭ, സാമുദായിക വിഭജനത്തിൻ്റെ വിത്ത് വിതയ്ക്കുകയല്ലേ? “നമ്മൾ മറ്റ് സഭകളേ ക്കാൾ ശ്രേഷ്ഠവും മികച്ചതുമാണ്” എന്നു പറഞ്ഞ് നിങ്ങളുടെ പാസ്റ്റർമാർ ക്രിസ്തീയ സമൂഹത്തെ ഭിന്നിപ്പിക്കുന്നില്ലേ?
മോളി അല്പ സമയത്തിനുശേഷം തുടരുന്നു… സമകാലീനങ്ങളിൽ നിങ്ങൾ മറ്റ് മതവി ശ്വാസികളെ പോലെ അക്രമാസക്തരാകണമെന്നില്ല. നമ്മൾ ഒരു ചെറിയ സമൂഹം ആയ തിനാലാണിത്. നമ്മുടെ സമൂഹത്തിന് അധികാരം ലഭിക്കട്ടെ, തുടർന്ന് ക്രിസ്ത്യാനികൾ വിയോജിപ്പുള്ള പ്രത്യയശാസ്ത്രങ്ങളോട് (DISSENTING IDEOLOGIES) എത്രമാത്രം സഹിഷ്ണുത പുലർത്തുമെന്ന് എനിക്ക് കാണണം. ചരിത്രം അതിൻ്റെ സാക്ഷിയാണ്. നിങ്ങളുടെ TPM സഭകളിൽ വിയോജിപ്പിൻ്റെ ശബ്ദങ്ങൾ അനുവദിക്കുമോ? നിങ്ങളുടെ വേലക്കാർ വിശ്വാ സികളുടെ മദ്ധ്യേ ആയിരിക്കുമ്പോൾ അവരുടെ അഹങ്കാര സ്വഭാവം നീ കണ്ടിട്ടില്ലേ? അനേകം വേലക്കാർ ഒത്തുകൂടുന്ന കൺവെൻഷനുകളിൽ അവർ നടത്തുന്ന ധാർ ഷ്ട്യവും അഹങ്കാരവും സാമുദായിക വിഭജനവും നീ ശ്രദ്ധിച്ചിട്ടില്ലേ? 3-ാം നൂറ്റാണ്ട് മുതൽ 18-ാം നൂറ്റാണ്ട് വരെ റോമൻ കത്തോലിക്കക്കാർ ലോകം ഭരിച്ചുവെന്ന് നിനക്കറി യില്ലേ? അധികാരത്തിലിരുന്നപ്പോൾ അവർ എന്തു നാശമാണ് സൃഷ്ടിച്ചതെന്ന് നിനക്കറി യില്ലേ? ഇരുണ്ട യുഗങ്ങളുടെ വിചാരണയെ ക്കുറിച്ച് നിനക്കറിയില്ലേ? കത്തോലിക്കാ സഭ ദൈവനിഷേധികൾ എന്ന് മുദ്രകുത്തിയവരെ ഉപദ്രവിച്ചതിനെ പറ്റി നീ കേട്ടിട്ടില്ലേ? മുസ്ലീ ങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ അവരുടെ മതഭ്രാന്തിനെ ഭയപ്പെടുന്ന കാരണത്താലല്ലേ ഇന്ത്യയിൽ മുസ്ലീങ്ങളുടെ എണ്ണം പൊട്ടിത്തെറിക്കാൻ ഹിന്ദുക്കൾ ആഗ്രഹിക്കാത്തത്? ഇസ്രായേല്യരുടെ ജനസംഖ്യയ്‌ക്കൊപ്പം അധികാരവും ഗണ്യമായി വളരുമെന്ന് ഭയന്നി ട്ടല്ലേ ഫറവോൻ മിസ്രയീമിൽ ഇസ്രായേല്യരെ പീഡിപ്പിച്ചത്?
മോളിയുടെ പ്രഭാഷണം തുടരുന്നു.… മഞ്ജു ഇത് വെറും സാഹചര്യത്തിൻ്റെ കാര്യ മാണ്! രാജ്യത്ത് ജനാധിപത്യം, സഹിഷ്ണുത, വിയോജിപ്പിൻ്റെ ആവശ്യം എന്നിവയെക്കുറിച്ച് നിങ്ങൾക്ക് ഇപ്പോൾ പ്രഭാഷണങ്ങൾ നടത്താൻ കഴിയും! ക്രിസ്ത്യാനികൾ അധികാരത്തി ലേക്ക് ഉയരുമ്പോൾ അവർ ഇപ്പോൾ ഹിന്ദുക്കൾ പെരുമാറുന്നതിനേക്കാൾ വ്യത്യസ്തമായി പെരുമാറില്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. നീ ടിപിഎം വിശ്വാസ ഭവനത്തിൻ്റെ അകം നോക്കുക. നിങ്ങളുടെ വിശ്വാസ ഭവനത്തിൽ നിങ്ങൾക്ക് വിയോജിപ്പിന് സ്ഥാന മില്ല. പ്രാർത്ഥിക്കാനോ പ്രസംഗിക്കാനോ വേറൊരു പാസ്റ്ററിനെയും നിങ്ങൾ അനുവദിക്കു ന്നില്ല! ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങൾ അനുവദിക്കുന്നില്ല! പ്രശ്നനങ്ങൾ ഉന്നയിക്കുന്നത് നിങ്ങളുടെ വഞ്ചകന്മാരായ വിശുദ്ധന്മാരോടുള്ള അനുസരണക്കേടാണെന്ന് നിങ്ങൾ മുദ്ര കുത്തുന്നു! നിങ്ങളുടെ വിശ്വാസികൾ അഡ്‌മിനായി പ്രവർത്തിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പു കളിൽ തമാശ കലർന്ന സന്ദേശങ്ങൾ അനുവദിക്കുന്നില്ല. നിങ്ങൾ ഒരു ചെറിയ തമാ ശയോ മറ്റെന്തെങ്കിലുമോ ഫോർവേഡ് ചെയ്യമ്പോൾ അവർ നിങ്ങളോട് പറയും “ഈ സന്ദേശം ഈ ഗ്രൂപ്പിൽ ഇടരുത്! ആത്മീയ സന്ദേശങ്ങൾ മാത്രം ഇടുക.” ഇപ്പോൾ നിങ്ങൾ ജനാധിപത്യവും വിയോജിപ്പും ചർച്ചചെയ്യാൻ ആഗ്രഹിക്കുന്നു! 80% ഇന്ത്യക്കാരും ഹിന്ദുക്കൾക്കു പകരം ക്രിസ്ത്യാനികളായെന്നും TPM വിശ്വാസികൾ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ആയെന്നും കരുതുക, അപ്പോൾ നിങ്ങളുടെ യഥാർത്ഥ മുഖം പുറത്തു വരും. നിങ്ങൾ കുങ്കുമ (SAFFRON) പാർട്ടിയെക്കാൾ മോശമായി പെരുമാറുമെന്ന് എനിക്ക് ഉറപ്പ് തരാൻ കഴിയും. കോപാകുലനായ യേശുവിൻ്റെ സ്റ്റിക്കർ നിങ്ങളുടെ കാറുകളിൽ ഒട്ടിക്കാൻ സാധ്യതയില്ല, എന്നാൽ “നിങ്ങളുടെ ഇടയിൽ നിന്ന് ദൈവനിഷേധികളെ പുറത്താക്കുകയും വിശുദ്ധരാവുകയും ചെയ്യുക”, “പാപികളുടെ കൂട്ടായ്മയിൽ പങ്കാളികളാകരുത് (വേർപെട്ട ജീവിതം)”, അവരെ നിങ്ങളുടെ ഇടയിൽ നിന്ന് നീക്കുക” എന്നിങ്ങനെയുള്ള സ്റ്റിക്കർ നിങ്ങൾ തീർച്ചയായും ഒട്ടിക്കും. കോപാകുലനായ ഹനുമാൻ്റെ ഛായാചിത്രം മതഭ്രാന്തി നിറഞ്ഞ നിങ്ങളുടെ ആന്തരിക മുഖത്തിൻ്റെ കണ്ണാ ടിയാണ്. മറ്റുള്ളവരെ വിമർശിക്കുന്നത് നിർത്തുക. നിങ്ങളുടെ സ്വന്തം പെരുമാറ്റം കാര്യ മായി എടുത്ത് ശരിയാക്കുക. നിങ്ങളുടെ വിശുദ്ധന്മാർ വിശ്വാസ ഭവനങ്ങളിൽ പ്രവർത്തി ക്കുന്ന റൗഡിത്തരം കാവി പാർട്ടിയുടെ തീക്ഷ്ണതയേറിവരേക്കാൾ ഒട്ടും കുറവല്ല.
മഞ്ജുവിന് മിണ്ടാട്ടമില്ലാതെയായി (SPEECHLESS)!
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.