സുഹൃത്തുക്കളേ, ഹോട്ടലിലെ ജോഷുവയുടെ കിടപ്പുമുറി നോക്കുന്നത് അവസാനിപ്പിച്ച് ഇനിയും ലേഖനം വായിക്കാൻ തുടങ്ങുക. ജോഷുവ “S-R” ൻ്റെ മകനോടൊപ്പം ഉല്ലാസ വേളയിൽ എടുത്ത ഫോട്ടോയാണിത്. ഞാൻ നിൻ്റെ പുതിയ പിതാവ് ആണെന്ന് ജോഷുവ തന്നെ കുട്ടിയോട് പറഞ്ഞിരുന്നു.
ജോഷുവ ത്യാഗരാജൻ്റെ പുസ്തകത്തിലെ ആദ്യ അധ്യായം നമ്മൾ വായിച്ചുകഴിഞ്ഞു. ഇപ്പോൾ ഞങ്ങൾ തുടരുന്നതിന്നനുസരിച്ച്, ഗൂഢാലോചന കട്ടിയാകുന്നത് നിങ്ങൾ ശ്രദ്ധിക്കും. എന്നാൽ, മുഴുവൻ കഥയ്ക്കും ഒരു പുതിയ വ്യാപ്‌തി ഉണ്ട്. ഈ ലേഖനം മുതൽ, ജോഷുവ, “S-R” എന്നിവരെ കൂടാതെ ഒരു പുതിയ കഥാപാത്രം ഞങ്ങൾ അവത രിപ്പിക്കുന്നു. ആ പുതിയ കഥാപാത്രം മറ്റാരുമല്ല, നിങ്ങൾ ആണ്.
ഇരയെ നിങ്ങളുടെ സ്വന്തം മകളായി പരിഗണിക്കണമെന്ന് ഞങ്ങൾ സൂചിപ്പിച്ച ഒരു ഭാഗം നിങ്ങൾ ഓർക്കുന്നുണ്ടോ? നിങ്ങളും അതിൽ പങ്കാളികളാകാനുള്ള സാധ്യതകളിലേക്ക് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുക എന്നതായിരുന്നു അതിൻ്റെ ഉദ്ദേശ്യം. വീക്ഷണകോണം മാറ്റുക. ജോഷുവ ടിപിഎം വേലക്കാരെ പ്രതിനിധീകരിക്കുന്നു, S-R നിങ്ങളെ അതായത് വിശ്വാസികളെ പ്രതിനിധീകരിക്കുന്നു. നമുക്ക് കഥയുമായി മുന്നോട്ടു പോകാം. S-R നിങ്ങളും ആകാമെന്ന കാഴ്ചപ്പാട് മറക്കരുത്. പിശാചിൻ്റെ ഉദ്ദേശ്യത്തെ യേശു ചിത്രീകരിക്കുന്ന ഒരു വാക്യം ധ്യാനിച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം.
യോഹന്നാൻ 10:10, “മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്.”
ഇരയെ തടവിലാക്കിയ വിധം?
പിശാചിന് നിങ്ങളെ പറ്റി ഒരു നല്ല ഉദ്ദേശ്യവുമില്ല. ഇത് നിങ്ങൾ അറിയുന്നതുകൊണ്ട്, പിശാചിന് ആദ്യം നിങ്ങളുടെ വിശ്വാസം നേടണം, പിന്നീട് പതുക്കെ നിങ്ങളുടെ ജീവിത ത്തിലേക്ക് പ്രവേശിക്കണം. നിങ്ങളുടെ ജീവിതത്തിൽ പ്രവേശനം നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾ അവന് നൽകിയിരിക്കുന്ന ഈ പറയപ്പെടുന്ന മതപരമായ അധികാരം ആണ്. അത് നിങ്ങൾ കൊടുക്കാതിരിക്കുന്ന കാലത്തോളം നിങ്ങളുടെ ജീവി തത്തിന്മേൽ അവന് ഒരു അധികാരമില്ല. ദുഃഖകരമെന്നു പറയട്ടെ, ആടുകളുടെ വസ്ത്രം ധരിച്ച ഈ ചെന്നായ്ക്കൾക്ക് പ്രവേശനം നൽകുമ്പോൾ “വിശ്വാസികളിൽ” പലരും അല്പം പോലും വിവേചനാധികാരം ഉപയോഗിക്കുന്നില്ല. വെളുത്ത ജിബ്ബ ധരിക്കുന്നിടത്തോളം കാലം അത് അവർക്ക് ഒരു കുറുക്കുവഴി ആയിരിക്കും.
നമ്മുടെ ഈ ജോഷുവയുടെ കഥയിൽ, സ്ത്രീ, വിവാഹമോചിതയാണെന്നും അവളുടെ ജീവിതത്തിൽ കാലിയായി കിടക്കുന്ന ഒരു അധികാരമുണ്ടെന്നും അറിഞ്ഞയുടനെ ചെന്നായ് രക്തം മണത്തു. ചെന്നായ് സ്വയം നിയന്ത്രിക്കുന്നത് ഇനിയും തുടരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ല, അവൻ എല്ലാ അഭിനയവും നിർത്തി തൻ്റെ യഥാർത്ഥ നിറങ്ങൾ കാണിക്കാൻ തുടങ്ങി.
തുടക്കത്തിൽ, ചെറിയ വൈകാരികമായ സംഭാഷണങ്ങളും പ്രണയത്തിൻ്റെ അഭിനയ വുമായാണ് അത് ആരംഭിച്ചത്. ഈ വിശുദ്ധന് തന്നെ പറ്റി നല്ല ഉദ്ദേശ്യങ്ങളാണെന്നും തൻ്റെ ഭർത്താവാകാൻ ശുശ്രൂഷ പോലും ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇര കരുതി. കൊള്ളാം… സംശയമില്ലാത്ത ഒരു സ്ത്രീക്ക് ഇതിലും മികച്ച “സീയോൻ” നേടാൻ കഴി യുമോ? ഇരയോടുള്ള അചഞ്ചലമായ സ്നേഹം ഏറ്റുപറയുന്ന ഈ വിശുദ്ധനായ വിശു ദ്ധൻ്റെ വാക്കുകൾ ശ്രദ്ധിക്കുക.
ദുർബലയായ ഒരു സ്ത്രീയോടുള്ള അത്തരം പ്രസ്താവനകൾ അവളെ കൂടുതൽ അടുപ്പി ക്കുന്നു. അവളുടെ ചിന്തകളിൽ അവൾ ഇതിനകം അതിൻ്റെ ഉന്നതിയിൽ എത്തി യിരുന്നു. പ്രണയത്തിൻ്റെ ആവേശം വിരിയാൻ തുടങ്ങി. വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും കോളുകളും പ്രളയം പോലെ ഒഴുകി. വൗ!! 50 വയസ്സിൽ അധികം പ്രായമുള്ള ജോഷുവ യുടെ ആവേശം എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ഇപ്പോൾ അയാൾക്ക് 33 വയസ്സ് മാത്രം പ്രായം, ഓരോ ദിവസവും ഹൃദയം കൂടുതൽ ഉച്ചത്തിൽ മിടിക്കുന്നു. ശലോമോൻ്റെ ഉത്തമ ഗീതത്തിൽ നിന്നുള്ള വാക്യങ്ങൾ അയാളുടെ അമൃത പൂരിതമായ ചുണ്ടുകളിൽ നിന്ന് ഒഴുകാൻ തുടങ്ങി. ജന്മം നൽകിയ പിതാവിൻ്റെ സാന്നിധ്യമില്ലാതെ കഴിയുന്ന തൻ്റെ പുത്രനെയും ഉൾപ്പെടുത്തി കുടുംബം എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് ഇരയുടെ എല്ലാ സംശയവും നീക്കാനായി കൂടുതൽ കുമ്പസാരം നടത്തി.
(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)
പാസ്റ്റർ ജോഷുവ :
ഇതിനു കുഴപ്പമില്ല. ഭാവിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുന്നതിനുമുന്പ് ഞാൻ ചെയ്തു. 17.16
ഞാൻ എൻ്റെ കുടുംബവുമായി ഈ വെല്ലുവിളി നേരിടാൻ ആഗ്രഹിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. 17.17
ഇപ്പോൾ ഞങ്ങൾ ദർശനത്തിൻ്റെ പ്രതിച്ഛായ മാറ്റി നിങ്ങളെയും പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരട്ടെ. നിങ്ങൾ ഈ കൾട്ടിലെ ഒരു പുതിയ വിശ്വാസി ആണെങ്കിൽ, അവർ നിങ്ങളുടെ മേൽ എറിഞ്ഞ സ്നേഹ ലഹരികൾ ഓർക്കുന്നുണ്ടോ? നിങ്ങളുടെ ജീവിത ത്തിൻ്റെ എല്ലാ തലങ്ങളിലും TPM വേലക്കാർ നിങ്ങൾക്കായിട്ടുണ്ട്. യോഗ്യതയില്ലാത്ത വ്യക്തിയായ നിങ്ങൾക്ക് അവർ പകർന്നുതന്ന സ്നേഹത്തിന് നിങ്ങൾ കടപ്പെട്ടിരി ക്കുന്നു. അവർ എപ്പോഴും നിങ്ങൾക്കായി നിരന്തരം പ്രാർത്ഥിക്കുന്നുവെന്ന് അവർ നിങ്ങളെ ഓർമ്മിപ്പിച്ച കാര്യം ഓർക്കുക. നിങ്ങളെക്കാൾ നന്നായി നിങ്ങളുടെ ആവശ്യ ങ്ങൾ അവർക്ക് എത്ര ശ്രേഷ്ഠമായി അറിയാമെന്ന് നിങ്ങൾ ചിന്തിച്ചില്ലേ?
നിങ്ങളെ സേവിക്കാൻ വേണ്ടി അവരുടെ കുടുംബവും സ്വത്തുക്കളും ഉപേക്ഷിച്ചുവെന്ന് അവർ പറഞ്ഞത് ഓർക്കുന്നില്ലേ? നിങ്ങൾ വിട്ടുപോന്ന പഴയ സഭയേക്കാൾ മികച്ചതാണ് ഈ പുതിയ സഭയെന്ന് തോന്നിയപ്പോൾ മാലിന്യമില്ലാത്ത ശുദ്ധമായ സന്തോഷമല്ലേ അനുഭവപ്പെട്ടത്? പൗലോസിനെ പോലെ അവിവാഹിതരായ, വചനപരമായി കഴിവുള്ള അപ്പൊസ്തലന്മാരുടെ മുൻപാകെ എൻ്റെ പഴയ സഭയിലെ വിവാഹിതനായ പാസ്റ്റർ ഒരു പരുക്കനെപോലെ കാണപ്പെട്ട ആ ദിവസങ്ങൾ ഇപ്പോഴും എൻ്റെ മനസ്സിൽ വഞ്ചനയുടെ ഒരു പുതുമ ഉളവാക്കുന്നു.
മികച്ച അപ്പൊസ്തലിക ഉപദേശങ്ങൾ നിറഞ്ഞ മികച്ച സഭ കണ്ടെത്തിയപ്പോൾ അനു ഭവപ്പെട്ട ആവേശം നിങ്ങൾക്ക് വിശദീകരിക്കാൻ കഴിഞ്ഞില്ല, അല്ലേ? അവർ നിങ്ങൾക്ക് വാഗ്ദാനം ചെയ്ത ഈ അപ്പൊസ്തലിക ഉപദേശങ്ങൾ കൃത്യമായി എന്താണെന്ന് അറി യാൻ വേണ്ടി എല്ലാ ഞായറാഴ്ചയും നിങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നു. നിങ്ങൾക്ക് ഞായറാഴ്ചകളിൽ കൂടുതലായി ഒന്നും നേടാൻ കഴിയാതെ വന്നപ്പോൾ, ബുധൻ, ശനി ദിവ സങ്ങളിൽ ചില പ്രത്യേക കാര്യങ്ങൾ ലഭിക്കുമെന്ന് നിങ്ങൾ കരുതി. അതിനാൽ, അവർ വാഗ്ദാനം ചെയ്ത യഥാർത്ഥ അപ്പൊസ്തലിക ഉപദേശങ്ങൾ കണ്ടെത്തുന്നതിന് നിങ്ങൾ പ്രവൃ ത്തിദിന മീറ്റിംഗുകളിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിങ്ങളുടെ ജോലിസ്ഥ ലത്ത് എല്ലാ ഒഴികഴിവുകളും പറയുന്നു. വിശുദ്ധന്മാരുടെ പ്രാർത്ഥന കൊണ്ട് നിങ്ങൾക്ക് പുതിയ യരുശലേമിൽ ഒരു ഇരിപ്പിടം നേടിത്തന്ന കുടുംബത്തിൻ്റെ ഭാഗമാണെന്ന കാര്യം നിങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ടോ? വൗ!! അതിനെ ടിപിഎം വിശ്വാസിയുടെ ഉന്ന താവസ്ഥ എന്ന് വിളിക്കുന്നു.
ഉപസംഹാരം
നിങ്ങൾ എന്ന ഭാഗം വിശദീകരിക്കാൻ, അഡ്മിനായ ഞാൻ എൻ്റെ ജീവിതാനുഭവങ്ങളുടെ ചില ഭാഗം ഉപയോഗിക്കുന്നു. ധാരാളം ജനങ്ങളുമായി സംസാരിച്ചതിനു ശേഷം, ഇത്തര ത്തിലുള്ള അനുഭവത്തിൽ ഞാൻ തനിച്ചല്ലെന്ന് മനസ്സിലായതുകൊണ്ട് ഞാൻ ഇത് ഇവിടെ എഴുതുന്നു. എന്നെയും എൻ്റെ കുടുംബത്തെയും ഈ കൾട്ടിൽ കൊണ്ടുവന്ന പാസ്റ്റർ ഇപ്പോൾ ജീവനോടെയില്ലെങ്കിലും, അത് കർത്താവിൻ്റെ പദ്ധതിയാണെന്ന് ഞാൻ മനസി ലാക്കുന്നു. അദ്ദേഹം ഇപ്പോഴും ടിപിഎമ്മിൽ ഉണ്ടായിരുന്നുവെങ്കിൽ, എന്നെ അകത്തേക്ക് കൊണ്ടുവന്നതിന് ശിക്ഷയായി സ്ഥലംമാറ്റം കൊടുത്ത് അദ്ദേഹത്തെ ആൻഡമാനി ലേക്കോ മറ്റോ അയക്കുമായിരുന്നു.
നിങ്ങളുടെ ബാക്കി ദിവസം നിങ്ങൾ സന്തോഷപൂർവ്വം ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കു ന്നതിന്, നമ്മുടെ പ്രിയപ്പെട്ട ജോഷുവയുടെ അചഞ്ചലമായ നിരന്തര സ്നേഹത്തിൻ്റെ കുമ്പസാരം നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)
പാസ്റ്റർ ജോഷുവ:
OCTOBER 28, 2017
എത്ര കാലം നീ എന്നോട് സ്നേഹത്തിലായിരിക്കുന്നു? 13.10
ആത്മാർത്ഥമായി ഉത്തരം തരുക. 13.10
ഇപ്പോൾ. 13.10
ഇപ്രാവശ്യം നീ എന്നെ സത്യമായും സ്നേഹിക്കുന്നുവെന്നും എനിക്ക് നിൻ്റെ സ്നേഹവും അനുഭവപ്പെട്ടു. 13.12
എനിക്ക് ഉത്തരം താ. 13.12
ഇപ്പോൾ 6 മാസം കഴിഞ്ഞിരിക്കുന്നു. 13.13
തുടരും…..
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.