നിങ്ങൾ ഒരു വ്യക്തിയെ ചൂഷണം ചെയ്യുമ്പോൾ, അത് ആ വ്യക്തിയുടെ കാര്യം മാത്രമാ യിരിക്കില്ല. അത് ആ വ്യക്തിയെ സ്നേഹിക്കുന്ന എല്ലാവരെയും ബാധിക്കുന്നു. ഈ സംഭ വത്തിൽ, ഇത് ഇരയുടെ ഏക മകനെ ബാധിച്ചു. ദൈവത്തിലേക്കുള്ള വഴികാട്ടിയാണെന്ന് നിങ്ങൾ വിശ്വസിക്കുന്ന വൈദികന്മാർ യഥാർത്ഥത്തിൽ നിങ്ങളുടെ ചെലവിൽ സ്വന്തം ജീവിതം ആസ്വദിക്കുന്ന ഒരു വ്യക്തി മാത്രമാണെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയി രിക്കും. പലപ്പോഴും അവൻ സ്വന്തം ഇഷ്ടം ചെയ്യാൻ ദൈവവചനം ഉപയോഗിക്കുന്നു.
2 പത്രോസ് 2:3, “അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞ് നിങ്ങളെ വാണിഭം ആക്കും. അവർക്ക് പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.”
കഴിഞ്ഞ തവണ, ഭർത്താവ് മരിക്കുന്നതുവരെ ഒരു സ്ത്രീ ആ വ്യക്തിയുടെ ഭാര്യയായി തുടരുന്നു എന്ന് പഠിപ്പിക്കുന്ന ടിപിഎം സിദ്ധാന്തം ഞാൻ മനസ്സിലാക്കി. ഇതിനെ തിരുവെ ഴുത്തുകൾ പിന്തുണയ്ക്കുന്നു (1 കൊരിന്ത്യർ 7:39). അതിനാൽ വിവാഹത്തിൽ ബന്ധിച്ച ഒരു സ്ത്രീയെ ദൈവമുമ്പാകെ ആ പുരുഷൻ്റെ ഭാര്യയായി കാണുന്നു. അപ്പോൾ അങ്ങനെ യുള്ള ഒരു സ്ത്രീയെ വിനിയോഗിക്കുമ്പോൾ, നിങ്ങൾ മറ്റൊരു പുരുഷൻ്റെ ഭാര്യയെ കൌശലവാക്കിൽ കുടുക്കുന്നു.
ആവർത്തനം 5:21, “കൂട്ടുകാരൻ്റെ ഭാര്യയെ മോഹിക്കരുത്; ……… കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.”
ഈ അവസ്ഥയിൽ അയാൾ എന്ത് ചെയ്തു, അവളെയും വാണിഭം ആക്കി. തീർച്ചയായും, ഈ സാഹചര്യത്തിൽ കഴിയുന്ന ഒരാൾക്ക് ഒരു പാസ്റ്റർ കൊടുക്കുന്ന തെറ്റായ വാഗ്ദാന ങ്ങളും പ്രതീക്ഷകളും (കപടമായ വാക്കുകൾ) അധികാരത്തിൻ്റെയും ആദരവിൻ്റെയും കടുത്ത ദുരുപയോഗമാണ്. ഇതുപോലുള്ള വ്യക്തികൾക്ക് എങ്ങനെ ഒരു കാര്യം പ്രസംഗി ക്കാനും അവരുടെ ജീവിതത്തിൽ അതിനു നേരെ വിപരീതമായി പ്രവർത്തിക്കാനും കഴിയും? ആ കൊച്ചുകുട്ടിയുടെ അച്ഛനാണെന്ന് സ്വയം ഏറ്റുപറയുന്ന ചുവടെയുള്ള ക്ലിപ്പ് ശ്രദ്ധിക്കുക. ആ കുട്ടിയുടെ മനസ്സിലേക്ക് ആഴത്തിൽ ഈ വഞ്ചന ഇറക്കാൻ അയാൾ ആഗ്രഹിച്ചു. ഞങ്ങൾ കുട്ടിയുടെ പേര് ക്ലിപ്പിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു.
ഒരു പിതാവിൻ്റെ സ്നേഹപൂർവമായ സംസാരം?
അനുഗ്രഹിക്കപ്പെട്ട “FATHER’S DAY” ആസ്വദിക്കുന്നു
ഒരു സ്ത്രീയെ വഞ്ചിക്കയും ചൂഷണം ചെയ്യുകയും ചെയ്യുന്നത് ഒരു കാര്യമാണ്. എന്നാൽ, സ്ത്രീ അവൻ്റെ നുണകളിൽ തുടർന്നും വിശ്വസിക്കുന്നുവെന്ന് ഉറപ്പാക്കാൻ, സ്ത്രീയുടെ ഏക പ്രതീക്ഷയെ ക്കുറിച്ച് ആഴത്തിൽ അന്വേഷിക്കാൻ നിങ്ങൾ മിടുക്കനായിരിക്കണം. ഇവിടെ അവളുടെ മകൻ. ആ സ്ത്രീയുമായുള്ള എൻ്റെ അഭിമുഖത്തിൽ, ജോഷുവ ആ കുട്ടിയുടെ സ്കൂളിൽ പോലും പോയിട്ടുണ്ടെന്നും ആ കുട്ടി തൻ്റെ സുഹൃത്തുക്കളോട് “ഇത് എൻ്റെ ഡാഡി” ആണെന്ന് പറഞ്ഞതായും അവർ പറഞ്ഞു. കുട്ടി ഈ മനുഷ്യൻ്റെ വാക്കു കൾ ആത്മാർത്ഥമായി വിശ്വസിച്ചു.
അടുത്ത തവണ നിങ്ങളുടെ നവജാത ശിശുവിൻ്റെ “പ്രതിഷ്ഠ” നടക്കുമ്പോൾ, ഈ സംഭവം മനസ്സിൽ വയ്ക്കുക. അവർക്ക് കുട്ടി ഒരു ചിന്തയേ അല്ല. പ്രകടനത്തിനുശേഷം വരുന്ന കവറിൽ മാത്രമേ അവർക്കു ശ്രദ്ധയുള്ളു.
എനിക്ക് മാതൃകയായ ഒരു TPM തീവ്രവാദി വിശ്വാസിയുടെ ചിന്ത പ്രവചിക്കാൻ കഴിയും. അവർ നന്നായി അഭിനയിച്ച് തീർച്ചയായും അത്തരം കാര്യങ്ങൾ സംഭവിക്കുക്കുകയി ല്ലെന്ന് പറയും. എല്ലാ സിംഗപ്പൂർ വിശ്വാസികളെയും ഞാൻ വെല്ലുവിളിക്കുന്നു, ചുവടെ യുള്ള വരികൾ പോലെ നിങ്ങൾ ചിന്തിക്കുമോ?
ദൈവമേ നന്ദി!! ഇത് എൻ്റെ കുട്ടിയല്ല. ഇത് വിട്ടുകളയു. ഇവ ഒരു വിശുദ്ധനെക്കുറിച്ചുള്ള ഇതരവിചാരവും (DISTRACTIONS) നെഗറ്റീവ് വാർത്തയുമാണ്. ദൈവം അത് നോക്കിക്കൊള്ളും. ഇത് നമ്മൾ വിധിക്കേണ്ട വിഷയമല്ല.
ഇതാണ് ലക്ഷണമൊത്ത ഒരു ടിപിഎം വിശ്വാസിയുടെ പ്രതികരണം
വെള്ള നിറം ധരിച്ച ഈ പുരോഹിതന്മാർ, യേശുവിൻ്റെ വാക്കുകൾക്ക് നേരെ വിപരീത മായി കുട്ടിയുമായി പ്രവർത്തിക്കുന്നു.
മത്തായി 19:14, “യേശുവോ: “ശിശുക്കളെ എൻ്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.”
ഒരു രഹസ്യ ഭാര്യയെ ആഗ്രഹിക്കുന്ന ഒരാളിൽ നിന്ന് കൂടുതലായി എന്ത് പ്രതീക്ഷിക്കാം?
(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)
പാസ്റ്റർ ജോഷുവ :
13 Jan 2019
എൻ്റെ രഹസ്യ ഭാര്യ ———–,
നിന്നെ സ്നേഹിക്കുന്നത് തെറ്റാണെങ്കിൽ, എനിക്ക് ശരിയായ ഒന്നും വേണ്ട. എനിക്ക് നിന്നോടുള്ള സ്നേഹം ഏത് പ്രകാശത്തേക്കാളും ശക്തവും വെളിച്ചവുമുള്ളതാണ്. നമ്മുടെ ഈ യാത്ര ദീര്‍ഘമേറിയതാണ്, എങ്കിലും നമ്മൾ എല്ലാ പോരാട്ടങ്ങളും ജയിക്കും. നല്ല വിശ്രമം നേരുന്നു. എപ്പോഴും നിന്നെ കുറിച്ച് ചിന്തിക്കുന്നു.
ഉപസംഹാരം
മത്തായി 7:15-16, “കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ട് നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നാ യ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം; മുള്ളു കളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കു മാറുണ്ടോ?”
ടിപിഎമ്മിലെ എല്ലാ ചീഫ് പാസ്റ്റർമാർക്കും,
കഴിഞ്ഞ തവണ ദുബായിൽ ഒരു പ്രശ്നമുണ്ടായപ്പോൾ, അന്നത്തെ ചീഫ് എൻ സ്റ്റീഫൻ പരിഭ്രാന്തരായ വിശ്വാസികളോട് തെളിവുകളില്ലാത്ത കാലത്തോളം എനിക്ക് നടപടിയെ ടുക്കാൻ കഴിയില്ല എന്നു പറഞ്ഞു. വിശ്വാസികൾ എല്ലാവരും ടിപിഎമ്മിൽ നിന്നുള്ളവരാ യിരുന്നു, വെളുത്ത വസ്ത്രം ധരിച്ച വിദഗ്ധർ വിശ്വാസികളുടെ മസ്തിഷ്കപ്രക്ഷാളനം (BRAIN WASHING) ചെയ്തിരിക്കുന്നതിനാൽ അവരുടെ മനസ്സ് തിരുവെഴുത്തുകളിലേക്ക് തിരിയു ന്നത് തടയും. രണ്ടോ മൂന്നോ വ്യക്തികളുടെ സാക്ഷ്യത്തിലൂടെ തെളിവുകൾ ലഭി ക്കുന്നമെന്ന് ബൈബിൾ പറയുന്നു. കുറ്റകൃത്യങ്ങളുടെ VIDEOS, VOICE CLIPS, PHOTOS എന്നിവ ലഭ്യമായേക്കില്ലെന്ന് ദൈവത്തിന് അറിയാം. തെളിവുകളുടെ ബൈബിൾ മാനദ ണ്ഡങ്ങൾ പാലിച്ചിട്ടും നിങ്ങൾ ഈ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെട്ടു. ഈ കേസിൽ ഞങ്ങൾക്ക് തെളിവുകളുടെ ഒരു കുറവുമില്ല. സാക്ഷികൾ പോലും കുറവല്ല. എന്നിട്ടും നിങ്ങൾ ഈ സംഭവത്തിൽ അന്ധരും ബധിരരുമായി തുടരുമോ? എൻ്റെ ഓർമ്മ ശരിയാ ണെങ്കിൽ, നിങ്ങളുടെ മനഃസാക്ഷിക്ക് അപ്പീൽ നൽകുന്ന മൂന്നാമത്തെ ശ്രമമാണിത്. ഇത് നിങ്ങളുടെ തീരുമാനം ആകുന്നു. താമസിയാതെ, കർത്താവ് അത് നിങ്ങളിൽ നിന്ന് ആവശ്യപ്പെടും.
2 കൊരിന്ത്യർ 13:1, “ഈ മൂന്നാം പ്രാവശ്യം ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നുണ്ട്. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതുകാര്യവും ഉറപ്പാകും.”
സദൃശ്യവാക്യങ്ങൾ 17:23, “ദുഷ്ടൻ ന്യായത്തിൻ്റെ വഴികളെ മറിക്കേണ്ടതിന് ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.