ടിപിഎമ്മിൻ്റെ ഒക്ടോപസ് ഉദ്യാനം (OCTOPUS GARDEN)

ജോഷുവയുടെ സാഹസങ്ങളോടുള്ള പ്രതികരണം അളക്കാൻ അജ്ഞാതരെ പോലെ ഞങ്ങളുടെ സംഘം (TEAM) ടിപിഎം വിശ്വാസികളുമായി ഇടപഴകാൻ ശ്രമിച്ചു. അവർ സുരക്ഷിതരാണെന്നും അതേസമയം അതെല്ലാം സംഭവത്തിലെ ഇരയുടെ നിർഭാഗ്യമാ ണെന്നും അവർ കരുതുന്നു എന്നത് ഞങ്ങളെ പരിഭ്രാന്തരാക്കുന്നു. അവരുടെ സാധാരണ ക്കാർക്ക് ടിപിഎമ്മിൻ്റെ മുകളിലുള്ളവരുടെ സ്വാധീനം ഞാൻ അംഗീകരിക്കേണ്ടതുണ്ട്. ഇത് ഒക്ടോപ്പസിൻ്റെ പിടിയേക്കാൾ ശക്തമാണ്. ചുവടെയുള്ള ചിത്രം നോക്കൂ. ഒക്ടോ പ്പസിന് ചുറ്റും ഷെല്ലുകൾ കിടക്കുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? അവ ഒക്ടോപ്പസിൻ്റെ ദുഷ്പ്രവൃത്തികളുടെ സാക്ഷ്യങ്ങളാണ്. അതിൽ രണ്ട് ഷെല്ലുകൾ ഇന്തോനേഷ്യക്കാരി ഇരയുടെയും അവളുടെ മകൻ്റെയും വകയാണ്.

The Octopus Garden of TPM

ടിപിഎം രാക്ഷസൻ മറ്റ് നിരവധി ജീവിതങ്ങളുടെ സംഹാരം ആസ്വദിക്കുന്നു.

ഇരകളാകാൻ സാധ്യതയുള്ളവരുടെ മനോഭാവം

ഇരകളാകാൻ സാധ്യതയുള്ളവർ, ഒക്ടോപ്പസിൻ്റെ ഗ്രാഹികളുമായി (TENTACLES) കളിക്കു ന്നുവെന്ന യാഥാർത്ഥ്യത്തെ അവഗണിക്കുന്നു. ഒക്ടോപ്പസിൻ്റെ ഗ്രാഹികളിലുള്ള വെളുത്ത സെഫലോപോഡ് കന്നുകൾ (CEPHALOPOD LIMBS) മിനുസമാർന്നതും നിരുപദ്ര വകരവുമാണെന്ന് അവർക്ക് തോന്നുന്നു. അവർ മിടുക്കന്മാരാണെന്നും അവർക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും അവർ കരുതുന്നു. ഈ രാക്ഷസനിലുള്ള അവരുടെ വിശ്വാസം സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. അവരിൽ ചിലർ ജോഷുവ ഒരു അപവാദമാണെന്ന് (EXCEPTION) കരുതുന്നു. ഇര ദൈവപുരുഷനെ പരീക്ഷിച്ചുവെന്നും ചിലർ കരുതുന്നു. ജോഷുവ ഒരു മാനദണ്‌ഡം ആണെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് ശക്തമായ കാരണങ്ങ ളുണ്ട്. ഈ കൂട്ടത്തിലുള്ള മറ്റുള്ളവർ ഇതിലും മോശമാണ്. മറ്റുള്ളവർ ജോഷുവയെ പോലെ ഈ തെളിവുകളെല്ലാം ഞങ്ങൾ പുറംലോകത്തെ കാണിക്കാനായി അവശേഷി പ്പിക്കുന്ന അശ്രദ്ധാലുക്കളല്ല എന്നതാണ് അവരുടെ ഒരേയൊരു നേട്ടം. തെളിവുകളുടെ അഭാവം ഉണ്ടാകുമ്പോൾ, ഒരു സാക്ഷ്യമായി മാത്രമേ ഞങ്ങൾക്ക് അത് പരാമർശിക്കാൻ കഴിയൂ. പ്രതീക്ഷിച്ചതുപോലെ, TPM ആത്മാവ് ഏറ്റെടുത്ത്‌ സാക്ഷിയെയും ഇരയെയും അപകീർത്തി പ്പെടുത്തി ആ വ്യക്തിക്ക് വിദ്വേഷകരമായ ഉദ്ദേശ്യം ആരോപിക്കുന്നു. 

സദൃശ്യവാക്യങ്ങൾ 6:27, “ഒരു മനുഷ്യന് തൻ്റെ വസ്ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ?”

ഈ വെളിപ്പെടുത്തൽ കൊണ്ടുവന്ന ഒരു നല്ല കാര്യം, ഈ വെളുത്ത വസ്ത്രങ്ങൾ ധരിച്ച വർ നടത്തിയ നിരവധി ചൂഷണങ്ങളും ലംഘനങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന താണ്. ഇവരെല്ലാം സ്ത്രീകളായ അന്തേവാസികളുടെയും വിദേശത്ത്‌ ജോലി ചെയ്യുന്ന വിശ്വാസികളുടെ ഭാര്യമാരുടെയും മുകളിൽ നോട്ടം ഇടുന്നു. ഭാഗ്യവശാൽ, ഈ വേലക്കാ രുടെ കൈയ്യിൽ നിന്ന് ചൂഷണം നേരിട്ടവരിൽ ചിലരെങ്കിലും ഞങ്ങളോട് കഥ പറയാൻ മുന്നോട്ട് വരുന്നു.

കോവിഡ് -19 ഞങ്ങളെ ഒരു പ്രധാന പാഠം പഠിപ്പിച്ചു. രോഗം ബാധിച്ചവരിൽ നിന്ന് നാം അകന്നു നിൽക്കുന്നില്ലെങ്കിൽ, നമ്മൾ ഇരകളാകാൻ സാധ്യതയുണ്ട്. അതുപോലെ, ആത്മീയമായി സുരക്ഷിതരായിരിക്കാൻ ഈ കൾട്ടിൽ നിന്ന് വിട്ടുനിൽക്കുക.

ലളിതമായിരിക്കുന്നത് ഒരു ഒഴികഴിവോ കാരണമോ അല്ല

ഒരിക്കൽ ഒരു വഞ്ചകൻ, എപ്പോഴും ഒരു വഞ്ചകൻ” എന്ന ചൊല്ല് പോലെ. തനിക്ക് ഒരു ഷണ്ഡൻ ആകാനുള്ള പ്രത്യേക അഭിഷേകം ലഭിച്ചുവെന്നും ഒരു ബ്രഹ്മചര്യ ജീവിതം നയിക്കുന്നുവെന്നും തൻ്റെ സഭയ്ക്ക് വാഗ്ദാനം ചെയ്യുന്ന ഒരാളിൽ നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും? അവരുടെ ജീവിതം സുതാര്യമായ ഒരു സാക്ഷ്യമാകേണ്ടതല്ലേ?

സദൃശ്യവാക്യ. 27:12, “വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”

ഇവിടെ, ഇത് കർത്താവിൽ നിന്നുള്ളതാണെന്ന് ജോഷുവ, ഇരയ്ക്ക് വാഗ്ദാനം ചെയ്തു. അതി നാൽ ദൈവപുരുഷൻ ശരിയായിരിക്കുമെന്ന് ഇരയും വിശ്വസിച്ചു. ഈ സാഹചര്യത്തിൽ, നമ്മുക്ക് ജോഷുവയെ പൂർണ്ണമായി കുറ്റപ്പെടുത്താനാവില്ല. ഈ വക്രതയ്ക്ക് ഇര പൂർണ്ണ മായും കീഴടങ്ങി എന്ന ഒരു വശവുമുണ്ട്. എന്തുകൊണ്ട് നിങ്ങൾ ഇതിനെ ഒരിക്കലും ചോദ്യം ചെയ്തില്ല? ടിപിഎമ്മിലെ മറ്റ് പല സ്ത്രീകളും ഈ കേസിനേക്കാൾ മികച്ചവരല്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അവസരം വന്നാൽ അവരും വേലക്കാർക്ക് കീഴടങ്ങും.

The Octopus Garden of TPM

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

തെറ്റുകൾ തിരുത്താൻ എത്ര ബുദ്ധിമുട്ടാണെന്ന് നോക്കു.   

ഞാൻ നേരിട്ട് അയാളോട് ചോദിച്ചു. അയാൾ ഇത് ദൈവത്തിൽ നിന്നാണെന്നു പറഞ്ഞു.
അയാൾ ഒരു പാസ്റ്റർ ആയതിനാൽ ഞാൻ അയാളുടെ വാക്കുകൾ വിശ്വസിച്ചു.

അത് അംഗീകരിക്കാൻ ദൈവം ഒരു ദുഷ്ടനാണെന്ന് നീ കരുതുന്നുണ്ടോ?

അയാൾ ഒരു പാസ്റ്റർ ആയതിനാൽ ഞാൻ അയാളെ വിശ്വസിച്ചു. എന്നാൽ ദൈവം ഈ കാര്യത്തിൽ നമുക്കുവേണ്ടി പ്രവർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ജോഷുവ സ്വന്ത താല്പര്യത്തിനായി ദൈവനാമം ഉപയോഗിച്ചു, ദൈവം മിണ്ടാതിരിക്കില്ല.

നിനക്ക് ദൈവവുമായി നേരിട്ടുള്ള ഒരു ബന്ധം ഇല്ലായിരുന്നുവെന്ന് മനസ്സിലാക്കണം. നേരിട്ടുള്ള ബന്ധം ഉണ്ടായിരുന്നെങ്കിൽ, ദൈവത്തിൻ്റെ അടുത്ത്‌ എത്താൻ ഈ വഞ്ചകനായ ബ്രോക്കറുടെ ആവശ്യം വരികയില്ലായിരുന്നു. യോഹ. 14:16.


ഇരയുടെ അവസാന തുള്ളി രക്തം വരെ വലിച്ചെടുക്കാൻ ഒക്ടോപസ് എപ്പോഴും ഇഷ്ട പ്പെടുന്നു, അതിനാൽ തേൻ തുള്ളി വാക്കുകൾ തുടർന്നും ഒഴുകുന്നുവെന്ന് ഉറപ്പാക്കും. പിടിയിൽ നിന്ന് രക്ഷപ്പെടാൻ അവൻ നിങ്ങളെ ഒരിക്കലും അനുവദിക്കില്ല.

പിടി മുറുകുന്നുവെന്ന് ഉറപ്പാക്കാൻ കുറ്റവാളി വരുന്നു.

നിങ്ങൾ ജോഷുവയെ പറ്റി വായിച്ചശേഷം ഇത് അവഗണിച്ച ഓരോ ദിവസവും നിങ്ങൾ കുറ്റവാളിയും അവൻ്റെ കുറ്റകൃത്യത്തിൻ്റെ പങ്കാളിയുമാണ്.

ഉപസംഹാരം

ഞങ്ങൾ മൂന്നു വർഷമായി ടിപിഎമ്മിലെ ഒക്ടോപസുകളെ ശക്തമായി വേട്ടയാടുന്നു. ഞങ്ങൾ‌ അവരെ നിരന്തരം പിന്തുടരുകയും നിങ്ങൾ‌ക്ക് വരാൻ പോകുന്ന അപകടത്തെ ക്കുറിച്ച് നിങ്ങൾ‌ക്കെല്ലാവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

യെഹെസ്കേൽ 3:21-22, “എന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന് നീ നീതിമാനെ ഓർപ്പിച്ചിട്ടു അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കയാൽ അവൻ ജീവിക്കും; നീയും നിൻ്റെ പ്രാണനെ രക്ഷിച്ചിരി ക്കുന്നു. യഹോവയുടെ കൈ അവിടെ പിന്നെയും എൻ്റെ മേൽ വന്നു; അവൻ എന്നോട്: നീ എഴുന്നേറ്റു സമഭൂമിയിലേക്ക് പോക; അവിടെവെച്ചു ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.”

നിങ്ങളുടെ വീട്ടിൽ ടി‌പി‌എം കിംവദന്തികളും മറ്റും ചർച്ച ചെയ്യുന്നതിന് സമയം ചെലവ ഴിക്കാം. പിന്നീട്, ലോക്ക് ഡൌൺ മാറ്റുമ്പോൾ, നിങ്ങൾക്ക് പഴയ വഴികളിലേക്ക് മടങ്ങി ചെന്നായ്ക്കളുമായി കൂട്ടായ്മയിൽ തുടരാൻ കഴിയും. കർത്താവ് ക്ഷമിക്കുമെന്ന പ്രതീക്ഷ യിൽ കർത്താവിനെ അടിക്കുന്നത് തുടരുക. നിങ്ങളുടെ സ്വപ്നം തുടരുമെന്ന് കരുതാൻ നിങ്ങൾ യഥാർത്ഥ വ്യാമോഹത്തിലായിരിക്കണം.

പകർച്ച വ്യാധിയുടെ ഈ സമയത്ത്, കോടിക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ടി ലുള്ള ഈ വേലക്കാർ അടച്ചിട്ട മുറികളിൽ ജീവിതം ആസ്വദിക്കുന്നത് നിങ്ങൾ കാണും. അവർ നിര്‍ദ്ധനർക്കും ദരിദ്രർക്കും പണം കൊടുക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരു ഫോട്ടോ എടുക്കാനായി വാട്ടർ ബോട്ടിലുകൾ നൽകുന്ന ആ ബഫൂൺ ഒഴികെ ഒന്നും ഞാൻ കേട്ടിട്ടില്ല. ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, മറ്റ് ജനങ്ങൾ മുതലായവർ നിങ്ങളെ നന്നായി പരിപാലിക്കുന്നു ണ്ടെന്ന് ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്നു. ചിന്തിക്കുക. ഒക്ടോപസുകൾ അവരുടെ ഇരകളെ അല്ലാതെ മറ്റൊന്നും നോക്കുന്നില്ല.

ഞങ്ങളുടെ ഉൽപ്രാപണ സീരീസിൽ സൂചിപ്പിച്ചതുപോലെ, വളരെ ഇരുണ്ട ഒരു കാല ഘട്ടം വരുന്നു. നിങ്ങളുടെ പുരോഹിതന്മാർക്ക് ഈ അവസ്ഥയ്ക്ക് ഒരു ഉത്തരവുമില്ല. അവർ കർത്താവിനെ ഒറ്റിക്കൊടുക്കും, നിങ്ങൾ അവരെ അനുഗമിക്കും.

2 കൊരിന്ത്യർ 6:17, “അതുകൊണ്ട് “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർ പ്പെട്ടിരിപ്പിൻ എന്നു കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *