ദി പെന്തക്കോസ്ത് മിഷൻ്റെ ഭയങ്കര മൂടിവെയ്‌പ്പ്

നിങ്ങൾ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഏറ്റവും താഴെത്തെ നിരയിലുള്ള ഡ്രാഗൺ പിടികൂടിയ ഇരയെ മറയ്ക്കാൻ ശ്രമിക്കുന്ന 3 ചെറിയ ഡ്രാഗണുകൾ (ഓന്തുകൾ) ശ്രദ്ധിച്ചോ? കൂടുതൽ മറയ്ക്കൽ, മികച്ച ഒളിച്ചുവെയ്പ്പ് എന്നവർ ചിന്തിക്കുന്നുണ്ടാകാം. എന്നാൽ, അത്തരം മൂടിവയ്ക്കൽ തന്നെയാണ് കുറ്റകൃത്യത്തിൻ്റെ തെളിവ്. ഇത് കുറ്റവാ ളികളായ കക്ഷികൾ ആരാണെന്ന് നിങ്ങളെ അറിയിക്കുന്നു. ഞങ്ങൾ തുറന്നുകാട്ടിയത് ഒരു ജോഷുവ മാത്രമാണ്. എന്തുതന്നെ ആയാലും, അയാളുടെ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങൾ (അല്ലെങ്കിൽ നിഷ്‌ക്രിയത്വം) വലയത്തിനുള്ളിലെ മനുഷ്യരേക്കാൾ വളരെയധികം കാര്യങ്ങൾ നമ്മോട് പറയുന്നു.

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

PTL Sister. നിങ്ങൾക്കുള്ള ആത്മാർത്ഥമായ ഒരു ഉപദേശം തരട്ടെ. നിങ്ങൾ സിംഗപ്പൂരിൽ വരുമ്പോഴെല്ലാം പാസ്റ്റർ ജോഷുവ നിങ്ങളുടെ കുടുംബവുമായി വളരെയധികം സമയം ചെലവഴിക്കുന്നതും ഈ വർഷം നിങ്ങളുടെ മകളുമായി കൂടുതൽ സമയം കുശലം പറ യുന്നതും നിങ്ങളുടെ ഭവനവുമായി അധികം ഇടപഴകുന്നതും എല്ലാം ചീഫ് പാസ്റ്ററിനെ അറിയിച്ചു. ഇത് അവസാനിപ്പിക്കാൻ വേണ്ടത് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.

അടുത്തകാലത്ത്‌ നിങ്ങൾ ബ്രദർമാരെ വിളിച്ച് ശല്യം ചെയ്യുന്നതായി ചില വിശ്വാസികൾ എന്നെ അറിയിച്ചു. സഹോദരന്മാർ നമ്മെ സഹായിക്കുന്ന മാലാഖമാർ പോലെയാണ്. അതുകൊണ്ട് അത് തുറന്നു പറയുന്നതിനു പകരം നിങ്ങൾ വിവേകമതിയും അംഗീകരി ക്കുന്നവളും ആകണം. ഏതെങ്കിലും പാസ്റ്ററെയോ വേലക്കാരെയോ പ്രശ്നത്തിൽ ഇടരുത്.

നിങ്ങളും നിങ്ങളുടെ കുടുംബവും സിംഗപ്പൂരിൽ വരുമ്പോഴെല്ലാം അയാൾ വെളിയിൽ പോയി നിങ്ങളെ സന്ദർശിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. അത് ശരിയല്ല. അതുകൊണ്ട് ദയവായി താഴ്മയായി എൻ്റെ …. അംഗീകരിക്കുക.


സിസ്റ്റർ ഷാരോൺ ഇരയെ “മകൾ” എന്ന് അഭിസംബോധന ചെയ്തിരുന്നുവെന്നത് രസക രമാണ്. പക്ഷെ, മകൾ അവളോട് ഒരു പരിഹാരം ചോദിക്കാൻ തുടങ്ങിയപ്പോൾ, അവൾ അവളുടെ യഥാർത്ഥ ഓന്തിൻ്റെ നിറങ്ങൾ കാണിച്ചു. ഈ പ്രത്യേക മകൾക്ക് സംഭവിച്ചത് അവളുടെ ബാക്കി പെൺമക്കൾ കാണാതിരിക്കാൻ സംഭവം പരവതാനിക്ക് (CARPET) കീഴിൽ ഒളിപ്പിക്കാൻ ആഗ്രഹിക്കുന്ന നാണമില്ലാത്ത ഷാരോണിനെ ശ്രദ്ധിക്കുക. ഈ സ്ക്രീൻ ഷോട്ടിൽ, “മകൾ” അവളുടെ കേസിൻ്റെ ആത്മാർത്ഥത തെളിയിക്കാൻ ജോഷുവ യുടെ ചില വോയ്‌സ് ക്ലിപ്പുകൾ അയയ്ക്കുന്നു.

The Great Cover-up of The Pentecostal Mission

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

SISTER SHARON

വോയിസ് ക്ലിപ്പുകളും സന്ദേശങ്ങളും എൻ്റെ ഫോണിലേക്ക് അയയ്ക്കരുത്. ഞാൻ നേരത്തെ തന്നെ നിന്നോടും നിൻ്റെ അമ്മയോടും ഈ കാര്യം അറിയിച്ചതാണ്, എന്നിട്ടും നിങ്ങൾ കേൾക്കുന്നില്ല. ഇവിടുത്തെ സഹോദരിമാർ എൻ്റെ ഫോൺ ഉപയോഗിക്കുന്നു. എൻ്റെ കാഴ്ചക്കുറവ് കാരണം എൻ്റെ ഫോൺ സ്വകാര്യമല്ല. എനിക്ക് വെളിച്ചം കാണാൻ കഴിയില്ല. എനിക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളും ഉണ്ട്. എനിക്ക് സുഖമില്ല. ദയവായി മനസിലാക്കുക.

സിസ്റ്റർ ക്ഷമിക്കണം, ഞാൻ ഇനിയും ശല്യപ്പെടുത്തില്ല. ഞാൻ നിങ്ങളുടെ മകൾ ആണെന്ന് ഞാൻ വിചാരിച്ചു, നിങ്ങൾ എന്നെ ഈ കാര്യത്തിൽ സഹായിക്കുമെന്നും ഞാൻ ചിന്തിച്ചു. ഞാൻ നിങ്ങളെ പല പ്രാവശ്യം വിളിച്ചു, നിങ്ങൾ മറുപടി തന്നില്ല, അതുകൊണ്ടാണ് ഞാൻ TEXT ചെയ്തത്.


പല ഓന്തുകളെയും പോലെ നിഷ്പക്ഷത പാലിക്കാൻ ശ്രമിക്കുന്ന ഈ ക്ലിപ്പ് നോക്കൂ, അവളുടെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയും. അവൾ ഇരുവശവും ശ്രദ്ധിക്കുന്നുണ്ടെന്ന് പറയുന്നു. ജോഷുവയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, അത് ഇരയോട് പറയുമോ? ഷാരോൺ വസ്തുതകൾ വിഴുങ്ങാൻ ശ്രമിച്ചാൽ ഇരയ്ക്ക് ജോഷുവ യുടെ പക്ഷം എങ്ങനെ അറിയാൻ കഴിയും?

The Great Cover-up of The Pentecostal Mission

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

SISTER SHARON

പ്രാർത്ഥനയ്ക്കുശേഷം വേലക്കാർ എൻ്റെ മുറിയിൽ വരും. ഇപ്പോഴാണ് ഏറ്റവും നല്ല സമയം.

സിസ്റ്റർ, ഞാൻ ഫോൺ ചെയ്യട്ടെ.

ശരി.

എനിക്ക് 5 മിനിറ്റ് തരു.
നിങ്ങൾ പാസ്റ്റർ ജോഷുവയുടെ പല കാര്യങ്ങളും മറയ്ക്കുന്നതായി എനിക്ക് തോന്നുന്നു. എനിക്കതിൽ ബുദ്ധിമുട്ടില്ല.
സിസ്റ്റർ, നിങ്ങളെയും ചീഫ് പാസ്റ്ററിനെയും കാണിക്കാൻ എൻ്റെ കൈയ്യിൽ തെളിവുണ്ടെന്ന് ഓർക്കുക.

രണ്ടുവശവും കേട്ടിട്ട് ഞാൻ പ്രാർത്ഥനയിൽ കൊണ്ടുവരാം.

അയാൾ സമ്മതിച്ചോ?
സാരമില്ല.
നന്ദി.
അടുത്ത പടിയിലേക്ക് നടത്തേണ്ടതിന് ഞാൻ ദൈവത്തോട് ചോദിച്ചുകൊള്ളാം.


ഉപസംഹാരം

മുഴുവൻ സജ്ജീകരണവും ഒരു മറയ്ക്കൽ സംവിധാനമാണെന്ന വസ്തുത ശ്രദ്ധിച്ചോ? മറ്റ് ഏതൊരു ക്രിസ്തീയ സംഘടനയേക്കാളും ഉത്തര കൊറിയ പോലെ തോന്നുന്നു.

  • ചില വിശ്വാസികൾക്ക് അത് അറിയാം, അവർ അത് മറയ്ക്കുന്നു.
  • സീനിയർ സഹോദരിക്ക് അത് അറിയാം, അവൾ അത് മൂടിവയ്ക്കുന്നു.
  • ചെറിയ ബ്രദേഴ്സിന് അത് അറിയാം, അവർ അത് മറയ്ക്കുന്നു.
  • കുമാരിക്ക് അത് അറിയാം, അവൾ അത് മൂടിവയ്ക്കുന്നു.
  • എബ്രഹാമിന് അത് അറിയാം, അയാളും അത് മറയ്ക്കുന്നു.

ഈ അഴിമതിയെക്കുറിച്ച് അവസാനമായി അറിയുന്നത് fromtpm.com ആണ്. കാര്യം ഗൗര വമായാൽ വ്യവസ്ഥയുടെ ഓരോ നിരയ്‌ക്കും അവരുടെ ഭാഗത്തുണ്ടായ പരാജയം അംഗീ കരിക്കേണ്ടിവരും. ഷാരോൺ ഈ കാര്യം എബ്രഹാമിൻ്റെ മുമ്പാകെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്ന് വെളിപ്പെടുത്തുന്ന ക്ലിപ്പ് കാണുക. എബ്രഹാമും അതേ ഡിൻഎ (DNA) കൊണ്ട് നിർമ്മിച്ചതാണെന്ന് അറിഞ്ഞുകൊണ്ട്, ജോഷുവയെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് തുടരാൻ ഇത് ഒരു ഇര കോർത്ത ചൂണ്ടയായി (BAITED HOOK) ഉപയോഗിക്കാൻ അവൾ ആഗ്രഹിക്കുന്നു. ഒരിക്കൽ അത് എബ്രഹാമിൻ്റെ അടുത്ത്‌ എത്തിക്കഴിഞ്ഞാൽ, ഇര കോർത്ത ചൂണ്ടയും അയാളുടെ അടുത്ത്‌ എത്തുന്നു, പിന്നീട് BLACKMAILING എബ്രഹാ മിൻ്റെ തലത്തിൽ മാത്രമേ ചെയ്യാൻ കഴിയൂ, അത് ഇപ്പോൾ നടക്കുന്നുണ്ടെന്ന് ഞാൻ ഊഹിക്കുന്നു.

നിങ്ങളുടെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് COVID-19 ഫെയ്സ് മാസ്കിൻ്റെ വിലപോലുമില്ല. അവർക്ക് നിങ്ങളെ ഇഷ്ടാനുസരണം നിരസിക്കാൻ കഴിയും. അവർ നിങ്ങളെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

The Great Cover-up of The Pentecostal Mission

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

SISTER SHARON 

PRAISE THE LORD.
ഇന്നലെ ഞാൻ നിങ്ങളോട് പറഞ്ഞ കാര്യം നിങ്ങൾക്ക് ഓർമ്മയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ചീഫ് പാസ്റ്ററിനെ അറിയിക്കുന്നതിനുമുന്പ് നിങ്ങൾ ഈ കാര്യം ക്രമപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.

TEXT ചെയ്യാൻ ഞാൻ ജോഷുവയോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നാളെ സിംഗപ്പൂരിൽ മടങ്ങി വരും. തീർച്ചയായും ഞാൻ നിങ്ങളെ സഹായിക്കാം. ചീഫ് പാസ്റ്ററോട് ഈ കാര്യം പറയുന്നത് വിട്ടുകളക.

അയാൾ എന്ത് പറഞ്ഞെന്ന് പറയാമോ സിസ്റ്റർ?

നിങ്ങൾക്ക് എന്നെ വിളിക്കാൻ കഴിയുമെങ്കിൽ നന്നായിരുന്നു?
ഞാൻ അയാൾക്ക്‌ TEXT മാത്രമേ ചെയ്യാറുള്ളു. അയാൾ വളരെ തിരക്കുള്ള വ്യക്തിയാണ്. ഞാൻ അയാളോട് സംസാരിച്ചില്ല.

സിസ്റ്റർ, നാളെ അയാൾ അത് നിങ്ങളെ അറിയിച്ചേ മതിയാകു. നിങ്ങളോട് പറഞ്ഞില്ലെങ്കിൽ ഞാൻ ചൊവ്വാഴ്ച ഫോൺ ചെയ്യും.


ഇത് എല്ലാവർക്കുമറിയാം,കൂടാതെ ഇത് മൂടിവയ്ക്കാൻ എല്ലാവരും ശ്രമിക്കുന്നു. ഞാൻ ചോദിക്കട്ടെ, ഇത് നിങ്ങൾ ആരിൽ നിന്ന് മൂടിവയ്ക്കുന്നു? ഞങ്ങളിൽ നിന്ന് ഇത് മറച്ചുവെക്കുകയാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് വിജയസാധ്യത കൂടുതലാണ്. പക്ഷെ, കർത്താവായ ദൈവം വെളുത്ത യൂണിഫോമിലുള്ള നിങ്ങളുടെ മനുഷ്യ ദൈവങ്ങളെപ്പോലെയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

എബ്രായർ 4:13, “അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവൻ്റെ കണ്ണിനു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്ക് കാര്യമുള്ളത്.”

നിങ്ങൾ മരണത്തെയും ന്യായവിധിയെയും ഭയപ്പെടുന്നുണ്ടോ? വാട്ട്‌സ്ആപ്പ് തടയുന്നതു കൊണ്ട് കഥ അവസാനിക്കുമെന്ന് സിസ്റ്റർ ഷാരോൺ കരുതുന്നുണ്ടോ?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *