“ബുദ്ധിയുള്ളവർ ഒരുപോലെ ചിന്തിക്കുന്നു, പക്ഷേ വിഡ്ഢികൾ തമ്മിൽ വ്യത്യാസമില്ല” എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇത് അടിസ്ഥാനപരമായി പരിഹാസമാണ്. “ബുദ്ധിയുള്ളവർ ഒരുപോലെ ചിന്തിക്കുന്നു” എന്ന് വിഡ്ഢികൾ പറയുമ്പോൾ എല്ലാ വിഡ്ഢികളും മിടുക്കന്മാരാണെന്ന് അവർ ചിന്തിക്കുന്നു. വാസ്തവത്തിൽ, അവർ ഒരേ നിഗമനങ്ങളിൽ എത്തിയ വിഡ്ഢികളാണ്. ഈ വാക്യത്തിൻ്റെ യഥാർത്ഥ അർത്ഥം വാക്യത്തിൻ്റെ രണ്ടാം ഭാഗമാണ് – “FOOLS SELDOM DIFFER (വിഡ്ഢികൾ തമ്മിൽ വ്യത്യാസമില്ല)”. വിഡ്ഢികൾ fromtpm.com സൈറ്റ് സന്ദർശിക്കുമ്പോൾ ഇത് സംഭവി ക്കുന്നു. അവരെല്ലാം ഒരുപോലെ ചിന്തിക്കാൻ തുടങ്ങുന്നു. മുഴുവൻ വെബ്‌സൈറ്റും വായിക്കാതെ, ഈ വെബ്‌സൈറ്റ് ടിപിഎമ്മിനെ കളങ്കപ്പെടുത്തുന്നുവെന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. എന്നാൽ ബൈബിൾ അത്തരം ജനങ്ങളെ വിഡ്ഢികളെന്ന് വിളിക്കുന്നു. അവർ തിരുത്തൽ നിരസിക്കുകയും ശാസനയെ വെറുക്കുകയും ചെയ്യുന്നു. (സദൃശവാ ക്യങ്ങൾ 12:1, 15:5, 13:18).
സദൃശ്യവാക്യങ്ങൾ 12:1, “പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.”
സങ്കീർത്തനം 141:5, “നീതിമാൻ എന്നെ അടിക്കുന്നത് ദയ; അവൻ എന്നെ ശാസിക്കുന്നത് തലെക്ക് എണ്ണ; എൻ്റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവർ ചെയ്യുന്ന ദോഷങ്ങൾ ക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു.”
ഞങ്ങൾക്ക് ഒരു ഇമെയിൽ ലഭിച്ചു. അതിൻ്റെ മറുപടി ഒരു ലേഖനത്തിൻ്റെ രൂപത്തിൽ നൽ കാൻ ഞങ്ങൾ തീരുമാനിച്ചു. മറുപടി മൂലം ജനങ്ങൾക്ക് ഗുണമുണ്ടാകും എന്ന് കരുതി ഇത് ചെയ്യുന്നു. ഇതാ മെയിൽ താഴെ കൊടുക്കുന്നു.
ഒരു വായനക്കാരൻ അയച്ച ഇ-മെയിൽ
Dear Admin,
ഞാൻ ടിപിഎമ്മിൻ്റെ അംഗം അല്ല, ഞാൻ ടിപിഎമ്മിൽ നിന്നുള്ളവനുമല്ല, ഞാൻ എൻ്റെ കർത്താവും രക്ഷിതവുമായ യേശു ക്രിസ്തുവിനു സ്വന്തമാണ്. എൻ്റെ ഒരു സുഹൃത്ത് നെറ്റിലെ റൈറ്റ് അപ്പുകളെക്കുറിച്ച് എൻ്റെ അഭിപ്രായവും കമ്മെന്റ്റും ചോദിക്കുന്നു. Fromtpm.com സൈറ്റിലെ റൈറ്റ് അപ്പുകൽ വായിച്ചതിനുശേഷം, മുഴുവൻ ലേഖനങ്ങ ളിലും നിങ്ങൾ ടിപിഎമ്മിനെതിരെ കലിതുള്ളി (RAMPAGE) എഴുതിയിരിക്കുന്ന തുപോലെ തോന്നുന്നു, ഒരു യഥാർത്ഥ ക്രിസ്ത്യാനിയെന്ന നിലയിൽ നമ്മൾ അങ്ങനെ പ്രവർത്തിക്കരുതെന്ന് ഞാൻ മനസ്സിലാക്കുന്നു.
ഇന്ന് ഇത് ടിപിഎം, നാളെ എൻ്റെ സഭ AG, പിന്നീട് മെത്തഡിസ്റ്റ്, ലൂഥറൻ തുടങ്ങി നിരവധി വിഭാഗങ്ങളായിരിക്കാം.
എൻ്റെ ചോദ്യം, “നാം ദൈവരാജ്യം പണിയുകയാണോ അതോ അറിവില്ലാതെ നമ്മുടെ അന്ധമായ തീക്ഷ്ണതയിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ബുദ്ധമതക്കാർക്കുമിടയിൽ യേശുവിൻ്റെ നാമം നശിപ്പിക്കുകയാണോ” എന്നതാണ്?
മത്തായി 12:26-ലെ വാക്യം ഞാൻ ഓർക്കുന്നു. “സാത്താൻ സാത്താനെ പുറത്താക്കുന്നു വെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവൻ്റെ രാജ്യം എങ്ങനെ നിലനില്ക്കും?”
മറുവശത്ത് ഗലാത്യർ 6:1-3 പറയുന്നു: “സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെ റ്റിലും അകപെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിൻ്റെ ന്യായപ്രമാണം നിവർത്തിപ്പിൻ. താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്ന് ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു.”
നിങ്ങളുടെ സംഘം (TEAM) പോസ്റ്റുചെയ്ത വിവിധ ലേഖനങ്ങൾ ഒരു വശം മാത്രമാണെന്ന് തോന്നുന്നു, പക്ഷേ ഒരു നാണയത്തിന് എല്ലായ്പ്പോഴും രണ്ട് വശങ്ങളുണ്ട്, അത് ഒരു യഥാർത്ഥ ക്രിസ്തീയ ഗ്രൂപ്പായി നിങ്ങൾ അവഗണിക്കയും ഒരു വശം മാത്രം പ്രസിദ്ധീകരി ക്കയും ചെയ്യുന്നു. ഗലാത്യർ 5:14,15-ൽ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ കോവിഡ് 19-ൻ്റെ ഈ അപകടകരമായ സമയങ്ങളിൽ ദൈവരാജ്യം പടുത്തുയർത്താൻ നമ്മൾ ആഗ്രഹിക്കു ന്നുവെന്ന് ഒരു മൂന്നാം കക്ഷിയായി നാം പ്രാർത്ഥിക്കുന്നു. “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങി യിരിക്കുന്നു. നിങ്ങൾ അന്യോന്യം കടിക്കയും തിന്നുകളയും ചെയ്താലോ ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.”
ഒരു സഹക്രിസ്‌ത്യാനിയെന്ന നിലയിൽ ഈ ആത്മാർത്ഥമായ കണ്ടെത്തലുകൾ നമ്മെ പരസ്‌പരം സമാധാനത്തോടെ ജീവിക്കാനും ഈ ലോകത്തെ മികച്ച താമസസ്ഥലമാക്കി മാറ്റുമെന്നും പ്രതീക്ഷിക്കുന്നു.
നിങ്ങളിൽ നിന്ന് സത്യസന്ധമായ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ദൈവം അനുഗ്രഹിക്കട്ടെ.
ഞങ്ങളുടെ പ്രതികരണം
പ്രിയ സുഹൃത്തേ,
നിങ്ങൾ ടിപിഎമ്മിൽ ഉൾപ്പെടുന്നില്ലെന്ന് പറഞ്ഞ് നിഷ്പക്ഷത പാലിക്കാൻ ശ്രമിക്കരുത്. എല്ലാ ടിപിഎം വിശ്വാസികളും ഞങ്ങളുമായി എഴുത്തുകുത്തു (CORRESPONDENCE) നടത്താൻ ശ്രമിക്കുന്നത് അങ്ങനെയാണ്. അത് ഞങ്ങൾക്ക് അപ്രധാനമാണ്. ഞങ്ങളുടെ പ്രതികരണങ്ങൾ നീല അക്ഷരത്തിൽ കൊടുത്തിരിക്കുന്നു.
പോയിൻറ്റ് 1 (POINT 1)
മുഴുവൻ ലേഖനങ്ങളിലും നിങ്ങൾ ടിപിഎമ്മിനെതിരെ കലിതുള്ളി (RAMPAGE) എഴുതിയി രിക്കുന്നതുപോലെ തോന്നുന്നു, ഒരു യഥാർത്ഥ ക്രിസ്ത്യാനിയെന്ന നിലയിൽ നമ്മൾ അങ്ങനെ പ്രവർത്തിക്കരുതെന്ന് ഞാൻ മനസ്സിലാക്കുന്നു.
പ്രിയ XYZ (അത് നിങ്ങളുടെ യഥാർത്ഥ പേരല്ലെന്ന് ഞങ്ങൾക്കറിയാമെങ്കിലും നിങ്ങളുടെ ഐഡൻറ്റിറ്റി ഞങ്ങൾ നീക്കംചെയ്തു). ടിപിഎം ദേവന്മാരുടെ പൈശാചിക പ്രവർത്തന ങ്ങൾ തുറന്നുകാട്ടുന്ന ഞങ്ങളുടെ ലേഖനങ്ങൾ സമുദ്രത്തിലെ വെറും ഒരു തുള്ളി വെള്ളം പോലെയാണ്. ഇത് ഒരു കലിതുള്ളലല്ല! കഴിഞ്ഞ 90 വർഷമായി (ടിപിഎമ്മിൻ്റെ മതിലുക ൾക്ക് പിന്നിൽ) ടിപിഎം വേലക്കാർ ചെയ്യുന്നതാണ് കലിതുള്ളൽ (RAMPAGE). വീഡിയോ കളും ഓഡിയോ ക്ലിപ്പുകളും ഉൾപ്പെടെ മറ്റ് പലതും ഞങ്ങൾ അപ്‌ലോഡ് ചെയ്തിട്ടില്ല. TPM തട്ടിപ്പുകാർ അവരുടെ യഥാർത്ഥ ജീവിതം മറച്ചുവെക്കുകയും പതിറ്റാണ്ടുകളായി തങ്ങ ളെക്കുറിച്ച് തെറ്റായ പ്രതിച്ഛായ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കെട്ടുകഥയെക്കാൾ (FICTION) സത്യം എത്ര വ്യത്യസ്തമാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശിക്ഷയുടെ വേഷം ധരിച്ച് വിശ്വാസ ഭവനത്തിനുള്ളിൽ എത്രപേർ വൈകാരികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ധാരണയുണ്ടോ? എത്രപേർ കൊല്ലപ്പെടുകയും ലൈംഗിക പീഡനത്തിന് ഇരയാകുകയും ചെയ്തു, ചെയ്യുന്നു? തിന്മ തുറന്നുകാട്ടുന്നവരുമായി നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ, എന്നാൽ അതേസമയം യഥാർത്ഥത്തിൽ തിന്മ ചെയ്യുന്നവരോട് യാതൊരു പ്രശ്നവുമില്ല? സാധാരണ പുരുഷന്മാരെയും സ്ത്രീകളെയും ജീവിതത്തേക്കാൾ വലുതാക്കി സ്വയം അസാധാരണമാക്കി കാണിക്കുന്നത് തടയാൻ ടിപിഎം വേലക്കാരോട് എന്തുകൊണ്ട് നിങ്ങൾ ആവശ്യപ്പെടുന്നില്ല, അപ്പോൾ അവരുടെ ഇരുട്ടിൻ്റെ പ്രവൃത്തികൾ ഞങ്ങൾ തുറന്നുകാട്ടുന്നത് അവസാനിപ്പിക്കും! അവർ കപടമായി പ്രവർത്തിക്കുന്നത് നിർത്തുക യാണെങ്കിൽ, അവരുടെ തിന്മ വെളിപ്പെടുത്തുന്നത് ഞങ്ങൾ നിർത്തും. കപടവിശ്വാസിക ളായ ധർമ്മ പരീശന്മാരെ യേശു തുറന്നുകാട്ടി, എന്നാൽ അടിയങ്ങൾ പാപം ചെയ്യാൻ സാധ്യതയുള്ള സാധാരണ മനുഷ്യരാണെന്ന് അംഗീകരിച്ചവരെ അദ്ദേഹം തുറന്നുകാട്ടി യില്ല. ഞങ്ങൾ ക്രിസ്തുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നു. ക്രിസ്തുവിനെ അനുഗമിക്കു ന്നവർ യഥാർത്ഥ ക്രിസ്ത്യാനികളാണ്. ഇതാ നിങ്ങളുടെ ഒരു വിശുദ്ധൻ്റെ കാപട്യത്തിൻ്റെ മറ്റൊരു ഉദാഹരണം. പുതു മാസ (NEW MONTH) വാഗ്‌ദാനം അയയ്‌ക്കുന്ന ജോഷുവയുടെ ഈ വാട്ട്‌സ്ആപ്പ് വാചകം ശ്രദ്ധിക്കുക.
April 2020 Promise from Joshua
(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)
എല്ലാവർക്കും PRAISE THE LORD. നമ്മൾ APRIL 2020 ൽ പ്രവേശിച്ചിരിക്കുന്നു. ഈ മാസത്തേ ക്കുള്ള നമ്മുടെ വാഗ്ദാനം സങ്കീർത്തനം 138:7 ആണ്. “ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എൻ്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ നീ കൈ നീട്ടും; നിൻ്റെ വലങ്കൈ എന്നെ രക്ഷിക്കും.” – പാസ്റ്റർ ജോഷുവ.-
നേരിട്ട് പിടിക്കപ്പെടുകയും പരസ്യമായി തുറന്നുകാട്ടപ്പെടുകയും ചെയ്തിട്ടും, ദൈവത്തിൽ നിന്നുള്ള ഒരു വാഗ്ദാനമായി ദൈവവചനം ലഭിച്ച ഒരാളായി, ജനങ്ങളുടെ മുൻപാകെ അയാൾ സ്വയം ഉയർത്തിക്കാട്ടുന്നു. എന്തൊരു കപട നുണയൻ? ഇൻറർനെറ്റിൽ പ്രത്യക്ഷ പ്പെട്ടതിനെ തുടർന്ന് എല്ലാ വിശ്വാസികൾക്കും അയാൾ ക്ഷമാപണത്തിൻ്റെ ഒരു വാട്‍സ് ആപ്പ് സന്ദേശം അയച്ചോ?
_________________
പോയിൻറ്റ് 2 (POINT 2)
നിങ്ങൾ പറഞ്ഞു, “ഒരു യഥാർത്ഥ ക്രിസ്ത്യാനിയെന്ന നിലയിൽ നമ്മൾ കലിതുള്ളരുത്…..”
അത് നിങ്ങളുടെ അനുമാനം ആണ്. നിങ്ങളുടെ അനുമാനത്തെ ബൈബിൾ പിന്തുണ യ്‌ക്കുന്നില്ല. പാപം ചെയ്യാതിരിക്കാൻ ക്രിസ്ത്യാനികളെ പരസ്യമായി ശാസിക്കാൻ ബൈബിൾ നമ്മോട് ആവശ്യപ്പെടുന്നു.
I തിമൊഥെയൊസ് 5:20, “പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തി ന്നായി എല്ലാവരും കേൾക്കെ ശാസിക്ക.”
എഫെസ്യർ 5:11-13, “ഇരുട്ടിൻ്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടത്. അവർ ഗൂഢമായി ചെയ്യുന്നത് പറവാൻ പോലും ലജ്ജയാകുന്നു. അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.”
ലേവ്യ 19:17, “സഹോദരനെ നിൻ്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരൻ്റെ പാപം നിൻ്റെ മേൽ വരാതിരിപ്പാൻ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുത്.”
എന്തുകൊണ്ട് പഴയനിയമത്തിൽ ദൈവം പാപികളെ പരസ്യമായി കല്ലെറിയാൻ കൽപ്പന കൊടുത്തുവെന്ന് നിങ്ങൾ കരുതുന്നു? ദൈവം അനന്യാസിനെയും സഫീറയെയും സഭയിൽ അടിച്ചതെന്തിനാണ്? അത് മറ്റുള്ളവർ ഭയപ്പെടാൻ വേണ്ടിയാണ്. യേശുവിൻ്റെ തന്നെ വാക്കുകൾ ശ്രദ്ധിക്കുക.
മത്തായി 18:15-17, “നിൻ്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവനു ബോധം വരുത്തുക; അവൻ നിൻ്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാ ഞ്ഞാൽ അവൻ നിനക്ക് പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.”
ജോഷുവയുടെ കാര്യത്തിൽ, ഇരയായ സഹോദരി നിലപാട് വ്യക്തമാക്കി വിവാഹം കഴിക്കാൻ അയാളോട് മൂന്ന് വർഷമായി സ്വകാര്യമായി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇക്കാര്യം സ്വകാര്യമായി ചുമതലയുള്ള വേലക്കാരി സഹോദരി ഷാരോ ണിനെ അറിയിച്ചു. തുടർന്ന് അവൾ ശ്രേണിയുടെ ഒരു ലെവൽ ഉയരത്തിൽ നിൽക്കുന്ന ഇരുമ്പുലിയൂരിലെ സിസ്റ്റർ കുമാരിയുടെ അടുത്തേക്ക് കൊണ്ടുപോയി. ജോഷുവ അപ്പോഴും മാനസാന്തരപ്പെടാതിരുന്നപ്പോൾ, ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് അനുമതി ആവശ്യപ്പെട്ട് ഒരു സ്വകാര്യ മെയിൽ അയച്ചു (ഞങ്ങൾക്ക് അയാളിൽ നിന്ന് ഒരു സ്വകാര്യ ക്ഷമാപണം വേണമായിരുന്നു). അയാൾ ക്ഷമ ചോദിച്ചിരുന്നുവെങ്കിൽ ഞങ്ങൾ അയാളെ ക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുമായിരുന്നില്ല. ഞങ്ങൾ ഒരു പകർപ്പ് ഇരുമ്പുലിയൂരി ലേക്കും അയച്ചു. പ്രാദേശിക, ആസ്ഥാന (HEAD QUARTERS) തലത്തിൽ ടിപിഎം വേലക്കാർ അവഗണിച്ചപ്പോൾ മാത്രമാണ്, മത്തായി 18:17 അനുസരിച്ച് ഈ പൊതുവേദിയിൽ, ഭൂമി യുടെ എല്ലാ ഭാഗങ്ങളിലുമുള്ള മുഴുവൻ ടിപിഎം സഭയിലേക്കും ഞങ്ങൾ ഇക്കാര്യം എത്തിച്ചത്. TPM സഭ ഒരു പ്രാദേശിക അസംബ്ലി അല്ലെന്ന കാര്യം നിങ്ങൾ ശ്രദ്ധിക്കണം. ഇതിന് വിവിധ ഭൂഖണ്ഡങ്ങളിലായി ധാരാളം അനുയായികളുണ്ട്. സഭാംഗങ്ങളോട് സംസാ രിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇൻറ്റർനെറ്റ് ആണ്.
ഊരിയാവെ കൊന്നശേഷം ബത്ത്-ശേബയുമായുള്ള വ്യഭിചാരത്തിനു നാഥൻ ദാവീദിനെ ശാസിക്കുന്നു.
_________________
പോയിൻറ്റ് 3 (POINT 3)
നിങ്ങൾ ചോദിച്ചു, “നാം ദൈവരാജ്യം പണിയുകയാണോ അതോ അറിവില്ലാതെ നമ്മുടെ അന്ധമായ തീക്ഷ്ണതയിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ബുദ്ധമത ക്കാർക്കുമിടയിൽ യേശുവിൻ്റെ നാമം നശിപ്പിക്കുകയാണോ”?
എന്തുകൊണ്ട് ബൈബിളിലെ നായകന്മാരുടെ തെറ്റുകൾ രേഖാമൂലം എഴുതിയെന്ന് വേദ പുസ്തക എഴുത്തുകാരോട് നിങ്ങൾ ഈ ചോദ്യം ഉന്നയിക്കുന്നതാണ് ഭേദം? ഉല്‌പത്തിയിൽ ആരംഭിച്ച് പുതിയ നിയമത്തിൽ അവസാനിക്കുന്നു. മോശെ എന്തുകൊണ്ട് ആദാമിൻ്റെ അനുസരണക്കേടിനെ സംബന്ധിച്ച് എഴുതി, ഹവ്വായുടെ വഞ്ചന, അവരുടെ പരസ്പരം പഴി ചാർത്തലും പാമ്പും, കയീൻ ഹാബേലിനെ കൊന്നത്, നോഹ വീഞ്ഞു കുടിച്ചു നഗ്നനായി കിടന്നു, അബ്രാഹാം ഭാര്യയോട് കള്ളം പറഞ്ഞു, ലോത്ത് പുത്രിമാരെ പരസംഗം ചെയ്തു, മരുഭൂമിയിൽ ഇസ്രായേല്യർ പിറുപിറുത്തത്, ദൈവം സംസാരിക്കാൻ പറഞ്ഞപ്പോൾ മോശെ അനുസരണക്കേടു നിമിത്തം പാറമേൽ അടിച്ചത്, യിസ്രായേലിൻ്റെ ന്യായാധിപ ന്മാരുടെ പാപങ്ങൾ, ശൌൽ, ദാവീദ്, ശലോമോൻ, അവർക്ക് ശേഷം വന്ന രാജാക്കന്മാ രുടെ പാപങ്ങൾ? ഇസ്രായേല്യരുടെ പാപങ്ങളെ ശാസിക്കാൻ ദൈവം പ്രവാചകന്മാരെ അയച്ചതും അവരുടെ വിഗ്രഹാരാധനയുടെ രേഖാമൂലമുള്ള പകർപ്പ് ആയിരക്കണക്കിന് ആളുകൾ ആയിരക്കണക്കിന് വർഷങ്ങൾ വായിക്കുന്നമെന്ന് ദൈവം ഉറപ്പാക്കിയതും എന്തുകൊണ്ട്? എന്തുകൊണ്ട് യേശു പരീശന്മാരെ പരസ്യമായി ശാസിച്ചു? യേശു പരീശ ന്മാരെ ശപിച്ചിട്ട് വരാൻ പോകുന്ന ദുരിതങ്ങളെക്കുറിച്ച് അവരോട് പറഞ്ഞത് അപ്പൊസ്ത ലന്മാർ എന്തുകൊണ്ടാണ് എഴുതിയത്? പൗലോസ് അപ്പോസ്തലൻ തൻ്റെ എല്ലാ കത്തുക ളിലും പുതിയനിയമ പുസ്തകങ്ങളിലും സഭകളുടെ തെറ്റുകൾ എഴുതിയത് എന്തുകൊണ്ട്? എല്ലാത്തിനുമുപരിയായി എന്തുകൊണ്ട് എല്ലാവരുടെയും മുൻപാകെ പത്രോസിനെ താൻ ശാസിച്ചെന്ന് പൗലോസ് പ്രതിപാദിച്ചു? എന്തുകൊണ്ട് യോഹന്നാൻ ദിയൊത്രെഫേസിനെ ശാസിച്ചു? എന്തുകൊണ്ട് ഏഴ് സഭകളുടെ പോരായ്മകൾ അപ്പൊസ്തലനായ യോഹന്നാൻ എഴുതി?
ഈ ബൈബിൾ എഴുത്തുകാരെല്ലാം ദൈവരാജ്യം പണിയുകയാണോ അതോ ഹിന്ദുക്കൾ, മുസ്‌ലിംകൾ, ബുദ്ധമതക്കാർ എന്നിവർക്കിടയിൽ യേശുവിൻ്റെ നാമം നശിപ്പിക്കുക യാണോ എന്ന് നിങ്ങൾ അവരോട് ചോദിക്കുന്നതാണ് നല്ലത്. നിങ്ങളുടെ യുക്തി അനുസ രിച്ച്, നമ്മൾ ഈ പേജുകൾ ബൈബിളിൽ നിന്ന് നീക്കം ചെയ്ത് ഹിന്ദുക്കൾക്കും മുസ്ലിമുക ൾക്കും നൽകണം! നിങ്ങൾ ദൈവത്തെക്കാൾ ജ്ഞാനിയാണോ?
നിരപരാധികളായ ജനങ്ങളുടെ മുമ്പാകെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഈ ദുഷ്ടന്മാരുടെ പാപങ്ങൾ മറച്ചുവെക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ, യേശുവിനെയും അപ്പൊസ്തലന്മാരെയും എല്ലാ ബൈബിൾ എഴുത്തുകാരെയും അനുഗമിക്കാത്തതിൽ നിങ്ങൾ തെറ്റുകയാണോ എന്ന് സ്വയം ചോദിക്കുക. നിങ്ങളുടെ സംഘടനകളുടെയും സഭകളുടെയും പേര് സംരക്ഷിക്കാൻ കാട്ടുന്ന തീക്ഷ്ണത വേദപുസ്തകപരമാണോ അതോ നിങ്ങളുടെ സ്വന്തം സൃഷ്ടിയാണോ എന്ന് ചോദിക്കുക. നിങ്ങളുടെ സംഘടനകളെ എജി, മെത്തഡിസ്റ്റുകൾ, ഐപിസി, ടിപിഎം മുതലായവ എന്ന് നാമകരണം ചെയ്യുമ്പോൾ നിങ്ങൾ ദൈവരാജ്യം പണിയുകയാണോ അതോ നിങ്ങളുടെ സ്വന്തം സമുദായ രാജ്യങ്ങൾ നിർമ്മിക്കുകയാണോ എന്ന് സ്വയം ചോദിക്കുക.
_______________
പോയിൻറ്റ് 4 (POINT 4)
നിങ്ങൾ പറഞ്ഞു, മറുവശത്ത് ഗലാത്യർ 6:1-3 പറയുന്നു, “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങി യിരിക്കുന്നു. നിങ്ങൾ അന്യോന്യം കടിക്കയും തിന്നുകളയും ചെയ്താലോ ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.”
നിങ്ങൾ പറഞ്ഞതുപോലെ ഞങ്ങൾ ഏകപക്ഷീയമാകരുത്. പാപത്തിൽ അകപ്പെടുന്ന വരെ പരസ്യമായി ശാസിക്കാൻ ആവശ്യപ്പെടുന്ന ബൈബിളിലെ ഏതാനും വാക്യങ്ങൾ ഞങ്ങൾ നേരത്തെ തന്നെ ഉദ്ധരിച്ചിട്ടുണ്ട്. ഞങ്ങൾ നിങ്ങളോട് പറഞ്ഞതുപോലെ, ഞങ്ങൾ ആദ്യം പ്രതിയുമായി ഒരു സ്വകാര്യ സംഭാഷണത്തിന് ശ്രമിച്ചു. ഈ സമയം വരെ, ഞങ്ങൾ ഗലാത്യർ 6: 1-3 പിന്തുടരുകയായിരുന്നുവെന്ന് കരുതുന്നു. എന്നാൽ, സ്വയം തിരുത്താൻ ടിപിഎം മനഃപൂർവ്വം അവഗണിച്ചപ്പോൾ, മത്തായി 18:15-17, 1 തിമോത്തി 5:20 എന്നീ വാഖ്യ ങ്ങളിലേക്ക് പോകാൻ ഞങ്ങൾ നിർബന്ധിതരായി.
ഉപസംഹാരം
പ്രിയ ഇമെയിൽ എഴുതിയ വ്യക്തി (പുരുഷനോ സ്ത്രീയോ, ടിപിഎമ്മിൽ നിന്നോ മറ്റേ തെങ്കിലിലും നിന്നോ),
തിരുത്തലും ശാസനയും വെറുക്കുന്ന വിഡ്ഢികൾ നിറഞ്ഞ കപ്പലിൽ യാത്ര ചെയ്യാൻ നിങ്ങൾ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടോ? ഞങ്ങളുടെ പ്രതികരണം വായിച്ചതിനുശേഷം, നിങ്ങൾ വേദപുസ്തക രചയിതാക്കളോടും യേശുക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരോടും വ്യത്യസ്തമായി പെരുമാറുന്നത് അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ ക്രിസ്തുമതം (ടിപിഎം, എജി, മെത്തഡിസ്റ്റുകൾ, ലൂഥറൻസ് മുതലായവ) തിരുത്താൻ തുടങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ബൈബിളിൽ പ്രവാചകന്മാർ പെരുമാറിയത് ഇങ്ങനെയാണ് – ജനങ്ങൾ തിരുത്താനായി ദുഷ്പ്രവൃത്തികൾ പ്രഖ്യാപിക്കുന്നു. കള്ളം പറയുന്ന പ്രവാചകന്മാർ മാത്രമേ തേൻ പൊതിഞ്ഞ ആശ്വാസകരമായ വാക്കുകൾ സംസാരിക്കൂ.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.