ദി പെന്തക്കോസ്ത് മിഷൻ (TPM) സഭയുടെ ദൈവം

ടിപിഎം വിശ്വാസികളുടെ മുഴുവൻ കൂട്ടത്തെയും അവരുടെ വേലക്കാരുടെ കൂടെ പറ്റി നിൽക്കാൻ വേണ്ടി യേശുവിനെ ഉപേക്ഷിക്കുന്ന തരത്തിൽ രൂപപ്പെടുത്തിയിരിക്കുന്നു. എന്നിട്ടും അവർ യേശുവിലേക്ക് നോക്കുകയാണെന്ന് അവകാശപ്പെടുന്നു.

ടിപിഎം ഉപദേശങ്ങളുടെ ദുർവശങ്ങളും അവരുടെ വേലക്കാരുടെ ദുഷ്പ്രവൃത്തികളും വരച്ചു കാണിക്കുമ്പോൾ, ഞങ്ങൾ ഞങ്ങളുടെ ശുശ്രുഷകന്മാരെ നോക്കുന്നില്ല, ഞങ്ങൾ യേശുവിനെ മാത്രം നോക്കുന്നു എന്നാകും ഒരു സാധാരണ ടിപിഎം വിശ്വാസിയുടെ പ്രതികരണം. ടിപിഎം വിശ്വാസികൾ ആരെയാണ് യഥാർത്ഥത്തിൽ നോക്കുന്നതെന്ന് കാണിക്കാൻ ഞങ്ങൾ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നു.

യേശുവിനെ എങ്ങനെ കാണുന്നുവെന്ന് അവരോട് ചോദിക്കുക, അവർ ഞെട്ടിപ്പോകും. മൗലികമായി ഈ വിഷയത്തിൽ ഒരു അഭിപ്രായവും പറയില്ലെന്ന് പറയും, കാരണം മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്ന നോർസ് ദേവനായ തോറിനെപ്പോലെ അവരുടെ ദൈവം അവരെ അടിച്ചുകൊല്ലും. ഒരു സാധാരണ ടിപി‌എം വിശ്വാസി എപ്പോഴും ദേഷ്യം മൂത്ത്‌ സകലവും അടിച്ചു തകർക്കുന്ന സ്കീസോഫ്രെനിയ (SCHIZOPHRENIC) ബാധിച്ച മാനസിക രോഗിയായ ദൈവത്തെ കുറിച്ചുള്ള മാരകമായ ഭയത്തിലാണ്. തങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതിനേക്കാൾ സുരക്ഷിതമായി കളിക്കാൻ അവർ ആഗ്രഹിക്കുന്നു. ഈ സംസ്കാരം, മുഴുവൻ ടിപിഎം ശുശ്രുഷകന്മാ രെയും വിശ്വാസികളെയും വളച്ചുകെട്ടി നെയ്തിരിക്കുന്നു.

പ്രശസ്ത ഷിക്കാഗോ മാഫിയ ബോസ് അൽ കാപോൺ

ചില നഗരങ്ങളിലെ ജനങ്ങൾക്ക് ദൈവത്തെക്കുറിച്ചുള്ള ധാരണ, മാഫിയ ഡോണുകളായ അൽ കാപോൺ, ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, വരദരാജൻ മുദാലിയാർ മുതലായവ ർക്ക് സമാനമാണ്. നിങ്ങൾ അവരുടെ ശിങ്കിടികളുമായി പോലും കൊമ്പുകോര്‍ക്കാൻ ശ്രമിച്ചാൽ, നിങ്ങൾ നശിക്കും. നിങ്ങൾ സംരക്ഷണ പണം (10% ദശാംശം) അടച്ച് സുരക്ഷി തരായിരിക്കുന്നത് സ്വാഭാവികമാണ്. അവരെ എതിർക്കുന്ന കാര്യത്തെ പറ്റി ചിന്തിക്ക പോലും അരുത്. അവർക്ക് ശാപങ്ങളുടെ ഒരു വലിയ നിര തന്നെ തൊടുക്കാൻ കഴിയും, അങ്ങനെ നിങ്ങളും നിങ്ങളുടെ സന്തതികളും നരകത്തിലാണെന്ന് അവരുടെ ദൈവം ഉറ പ്പാക്കും. എന്തൊരു ദയനീയമായ അസ്തിത്വം?

ജോഷുവയുടെ കഥയിലേക്ക്‌ മടങ്ങാം

നമ്മുടെ കുഴപ്പക്കാരനായ ജോഷുവ താൻ സേവിക്കുന്ന ദൈവത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നുവെന്ന് നോക്കാം. തൻ്റെ രഹസ്യ ഭാര്യക്ക് അയച്ച (താഴെ കൊടുത്തിരിക്കുന്ന) സന്ദേശം വായിച്ചതിനുശേഷം, ടിപിഎമ്മിൻ്റെ ദൈവം അയാളുടെ പ്രവൃത്തികളുമായി കൈകോർത്തതായി തോന്നുന്നു. തൻ്റെ ചെന്നൈ യാത്രയിൽ സഹായിച്ചതിന് യേശു വിനെ അയാൾ സ്തുതിക്കയും നന്ദി പറകയും ചെയ്യുന്നു. ചീഫ് അയാളുടെ ശുശ്രുഷയിൽ അതീവ സന്തുഷ്‌ണനാണ്. ദൈവത്തിൻ്റെ പ്രീതി അയാളോടൊപ്പം ഉണ്ടായിരുന്നു, ചീഫ് അയാളുടെ ഇന്തോനേഷ്യയിലെ വീരശൂര പരാക്രമങ്ങളെ ക്കുറിച്ച് ഒന്നും പരാമർശിച്ചില്ല. കൊള്ളാം, എന്തൊരു വിജയം !!!

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

പാസ്റ്റർ ജോഷുവ

12 Mar 2019 

S-R (രഹസ്യ ഭാര്യ), ചീഫ് പാസ്റ്ററോട് സംസാരിച്ചു, അദ്ദേഹം ഇന്തോനേഷ്യയുടെ കാര്യം സ്പർശിച്ചതേയില്ല. മറിച്ച്, ഞാൻ ചെയ്ത സഹായത്തിന് എനിക്ക് നന്ദി പറഞ്ഞു, അദ്ദേഹം സന്തോഷവാനാണെന്ന് തോന്നുന്നു. നമ്മുടെ പ്രാർത്ഥനയ്ക്ക് നൽകിയ മറുപടിക്കും കരുതുന്ന യേശുവിനും ദൈവത്തിന് സ്തോത്രം.
S-R, മധുര സ്വപ്‌നങ്ങൾ നേരുന്നു, വേഗം വീണ്ടും കാണാം. ഹല്ലേലുയ്യ!

എനിക്ക് നല്ല ഉറക്കം വേണം

S-R, എന്ത് പറ്റി?
S-R, ഞാൻ സുഖമായി എത്തിച്ചേർന്നു, ഞാൻ നിന്നെ പ്രാർത്ഥനയിൽ ഓർക്കാം. നിനക്ക് സ്നേഹത്തോടെ നല്ല വിശ്രമം നേരുന്നു.

13 Mar 2019 

S-R, ഇന്ന് രാവിലെ എങ്ങനെ ഉണ്ട്? നീ ഉണർന്നിരിക്കുവാണോ?


ജോഷുവ സ്വന്തം നുണകളിൽ വിശ്വസിക്കുന്നുവെന്നത് അതിലും രസകരമാണ്. തൻ്റെ രഹസ്യ ഭാര്യയെ കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും അയാൾ മാലാഖമാരോട് കൽപ്പിക്കുന്നു. ഒരു ശിങ്കിടിയെന്ന നിലയിൽ ടിപിഎം ദൈവത്തിനുവേണ്ടി അയാൾ ചെയ്യുന്ന സേവനത്തെ പ്രശംസിക്കുകയും പ്രതിഫലം ലഭിക്കുകയും ചെയ്യുന്നുവെന്ന് ചിന്തിക്കുന്നതായി തോന്നുന്നു.

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

പാസ്റ്റർ ജോഷുവ

12 Mar 2019 

നിൻ്റെ സാധനം വാങ്ങാൻ മറക്കരുത്. 
ദൈവം നിന്നെ നോക്കുന്നുവെന്നും മാലാഖമാർ കാവൽ നിൽക്കുവെന്നും അറിഞ്ഞുകൊണ്ട് ഇന്ത്യയിൽ നിന്നും ഞാൻ നിനക്ക് മധുര സ്വപ്നങ്ങളും ശാന്തമായ വിശ്രമവും ഘോഷിക്കുന്നു. GOOD NIGHT.

വിളിക്കാൻ ശ്രമിച്ചു, പക്ഷെ മറുപടി കിട്ടിയില്ല. GOOD NIGHT.

നീ എവിടെയാണ്, പുഷ്പങ്ങളുടെ ഷാരോൺ.


ഈ മനുഷ്യൻ്റെ ആത്മവിശ്വാസം കണ്ടോ? അയാൾ പൂർണ്ണമായും വഞ്ചനയിലായിരി ക്കുന്നു, ദൈവം തന്നോടൊപ്പമുണ്ടെന്നും അവൻ്റെ എല്ലാ സംരംഭങ്ങളിലും അവനെ അഭിവൃദ്ധിപ്പെടുത്തുന്നുവെന്നും വിശ്വസിക്കുന്നു. എന്തൊരു തെമ്മാടിത്തരം?

ടിപിഎം ദൈവത്തിൻ്റെ മറ്റ് ചില വശങ്ങൾ

ഈയിടെ ഞങ്ങൾ പ്രസിദ്ധീകരിച്ച ഒരു ലേഖനം (ഒരു യഥാർത്ഥ ടിപിഎം വിശ്വാസി യുടെ സാക്ഷ്യം) നിങ്ങൾ വായിച്ചെങ്കിൽ, അവർ പ്രയോഗിക്കുന്ന ഇരട്ടത്താപ്പ് രീതികൾ നിങ്ങൾക്ക് മനസ്സിലായിക്കാണും. സാക്ഷ്യത്തിൻ്റെ അവസാന ഭാഗം പരിശോധിക്കുക, ടി‌പി‌എമ്മിൻ്റെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. സാധാരണക്കാരെ വലിച്ചെറിയുന്നതിനെക്കുറിച്ച് അവർക്ക് രണ്ടുതവണ ചിന്തിക്കേണ്ട ആവശ്യമില്ല, പ്രത്യേകിച്ചും നിങ്ങളുടെ പേഴ്‌സ് വളരെ നേർത്തതാണെ ങ്കിൽ. എന്നാൽ, അദ്ദേഹത്തിൻ്റെ ശിങ്കിടികളുടെ (വേലക്കാർ) കാര്യത്തിൽ, അയാൾ തികച്ചും കരുണയുള്ളവനാണ്. ചെന്നൈയിലെ വഞ്ചകന്മാർ ജോഷുവയുടെ കാര്യങ്ങൾ വളരെ മൃദുവായും ആർദ്രതയോടെയും കൈകാര്യം ചെയ്ത സംഭവം നോക്കൂ. അവരുടെ സിംഗപ്പൂർ നേതാവിനെ സംരക്ഷിക്കാൻ അവർ എല്ലാത്തരം ക്രമീകരണങ്ങളും ചേരുവ കളും ചെയ്യുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. എബ്രഹാം മാത്യുവും എം ടി തോമസും എത്ര മാത്രം ദുഷ്ടന്മാരാണെന്ന് ഈ നീണ്ട കാലതാമസം സാക്ഷ്യപ്പെടുത്തുന്നു.

ഉപസംഹാരം

ടിപിഎം ശുശ്രൂഷകന്മാരും വിശ്വാസികളും ഏതുതരം ദൈവത്തെയാണ് സേവിക്കുന്ന തെന്ന് ഇപ്പോൾ നിങ്ങൾ മനസിലാക്കിയെന്ന് പ്രതീക്ഷിക്കുന്നു, ടിപിഎമ്മിലെ ഈ കുടില ചിത്തന്മാരോട് ബൈബിളിലെ ദൈവം എന്ത് പറയുന്നുവെന്ന് നോക്കാം.

സങ്കീർത്തനം 50:21-22, “ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെ യുള്ളവനെന്ന് നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിൻ്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവെക്കും. ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെ ങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ലന്ന്.”

കുരുക്ക് മുറുകുന്നു. എന്നാൽ, ഇത്തവണ അത് ജോഷുവയ്ക്ക് മാത്രമല്ല. അയാളെ സംര ക്ഷിക്കുകയും അയാളോടൊപ്പം പന്തുരുട്ടുകയും ചെയ്യുന്ന എല്ലാവർക്കുമാണ്. അതുവരെ സന്തോഷകരമായ നീന്തൽ ആശംസിക്കുന്നു.

https://www.fromtpm.com/wp-content/uploads/2020/04/IMG-1868-1.mov

(ജോഷുവയുടെ നീന്തൽ കാണാൻ മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.)

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *