ടിപിഎമ്മിൻ്റെ വിഗ്രഹാരാധന തുറന്നുകാട്ടുന്നു

വർഷങ്ങളായി ജോഷുവ സംഭവത്തെക്കുറിച്ച് അറിയുന്ന ഒരു ശുശ്രുഷകനുമായി ഈ കാര്യം ഞങ്ങൾ ചർച്ച ചെയ്തു. അദ്ദേഹം എന്തുകൊണ്ട് ഈ പ്രശ്നത്തിൻ്റെ തീവ്രത കൂട്ടുന്നില്ല എന്ന് ചോദിച്ചപ്പോൾ, മറുപടി തികച്ചും അമ്പരപ്പിക്കുന്നതായിരിന്നു. ഇത് തുറന്നുകാട്ടി യാൽ ചീഫ് പാസ്റ്റർമാർ തന്നെ ശിക്ഷിക്കുമെന്ന് ഭയക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇത് ടിപിഎമ്മിൻ്റെ ഘടന പ്രവർത്തിക്കുന്ന വിധം മനസ്സിലാക്കാൻ എനിക്ക് മതിയായ വിവര ങ്ങൾ നൽകുന്നു. സണ്ണി, യൂനിസ്, ഗുണശീലൻ എന്നിവരെപ്പോലുള്ളവർ എങ്ങനെ ആധിപത്യം പുലര്‍ത്തുന്നുവെന്ന് നിങ്ങൾക്കറിയാം. മറ്റുള്ളവവരുടെ രഹസ്യങ്ങള്‍ പുറ ത്താക്കാൻ സാധ്യതയുള്ള ഒരു ജോഷുവയെ നീക്കം ചെയ്യുന്നതിനുപകരം, അവനെ സുര ക്ഷിതമായി വ്യവസ്ഥയിൽ ഉൾപ്പെടുത്തണമെന്ന് അവർ ആഗ്രഹിക്കുന്നു. ടിപിഎം നേതൃ ത്വത്തിൻ്റെ മുഴുവൻ കൂട്ടവും കർത്താവിൻ്റെ മുന്നിൽ മ്ലേച്ഛമാണ്. അവർ ചെയ്യുന്നത് അറ പ്പുളവാക്കുന്ന കാര്യങ്ങൾ മാത്രമാണ്.

മതിനിടയിലെ യെഹെസ്കേലിൻ്റെ ദ്വാരം

യെഹെസ്‌കേൽ പ്രവാചകൻ്റെ ജീവിതത്തിലും സമാനമായ ഒരു സാഹചര്യം സംഭവിച്ചു. ഈ തെമ്മാടികളുടെ പ്രവർത്തനങ്ങൾ കാണാൻ ഒരു ദ്വാരം കുഴിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കർത്താവ് പ്രവർത്തിക്കുന്ന രീതി മാറിയിട്ടില്ല. ടിപിഎമ്മിൻ്റെ മതിലു കളിലെ ദ്വാരത്തിലൂടെ കടന്ന് ഞങ്ങൾ കണ്ടത് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാനുള്ള പദവി ദൈവം ഞങ്ങൾക്ക് നൽകി.

യെഹെസ്‌കേ. 8:7-8, “അവൻ എന്നെ പ്രാകാരത്തിൻ്റെ വാതിൽക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു. അവൻ എന്നോട്: മനുഷ്യ പുത്രാ, ചുവർ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു.”

യെഹെ. 8:9-11, “അവൻ എന്നോട്: അകത്തു ചെന്ന്, അവർ ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ളേച്ഛതകളെ നോക്കുക എന്നു കല്പിച്ചു. അങ്ങനെ ഞാൻ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽ ഗൃഹത്തിൻ്റെ സകല വിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരെച്ചിരിക്കുന്നതു കണ്ടു. അവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിൻ്റെ മൂപ്പന്മാ രിൽ എഴുപതുപേരും ശാഫാൻ്റെ മകനായ യയസന്യാവ് അവരുടെ നടുവിലും ഓരോരുത്തൻ കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘ ത്തിൻ്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.”

യെഹെസ്‌കേൽ 8:12-13, “അപ്പോൾ അവൻ എന്നോട്: മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹത്തിൻ്റെ മൂപ്പന്മാർ ഇരുട്ടത്ത്‌ ഓരോരുത്തൻ താന്താൻ്റെ ബിംബങ്ങളുടെ അറക ളിൽ ചെയ്യുന്നത് നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവർ പറയുന്നു എന്നരുളിച്ചെയ്തു. അവർ ഇതിലും വലിയ മ്ളേച്ഛതകളെ ചെയ്യുന്നത് നീ കാണും എന്നും അവൻ എന്നോട് അരുളിച്ചെയ്തു.”

കർത്താവ് ഞങ്ങളെ നയിച്ചതുകൊണ്ട് ടിപിഎം മതിലിലെ ദ്വാരം കുഴിച്ചപ്പോൾ ഞങ്ങൾ കണ്ടത് ഇപ്പോൾ നിങ്ങളോട് പറയുകയാണ്. അവർ എല്ലാത്തരം മ്ളേച്ഛതകളും ചെയ്യുന്നു. എന്നിട്ടും, ഓരോരുത്തനും കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ട് ധൂപമേഘ ത്തിൻ്റെ വാസന പൊങ്ങിക്കൊണ്ടിരുന്നുവെന്ന് ഉറപ്പാക്കുന്നു (PRAISE THE LORD ജപം ഓർക്കുന്നുണ്ടോ?). അത് അകത്ത്‌ എന്താണ് സംഭവിക്കുന്നതെന്ന് ഒരു സൂചനയു മില്ലാത്ത ജനക്കൂട്ടത്തെ വിഡ്ഢികളാക്കും.

വൃക്ഷ പ്രശ്നം (TREE PROBLEM)

ഞങ്ങൾ ജോഷുവയെക്കുറിച്ച് ഒരു കാര്യം പറയുമ്പോൾ, അത് അയാളെ ക്കുറിച്ച് മാത്ര മാണെന്ന് നിങ്ങൾ കരുതരുത്. അയാൾ നിങ്ങളെ കാണിക്കാൻ ഞങ്ങൾക്ക് ലഭിച്ച ഒരു ഉദാഹരണം മാത്രമാണ്. ടിപിഎമ്മിലെ ബാക്കി മുഴുവൻ പ്രതിഭാശാലികളും ഒരേ കുടും ബത്തിൽ പെട്ടവരാണ്. ഒരു നല്ല വൃക്ഷത്തിൽ നിന്ന് നിങ്ങൾക്ക് മോശമായ ഒരു ഫലം പോലും ലഭിക്കില്ല. ടിപിഎമ്മിൻ്റെ മുഴുവൻ വൃക്ഷവും മോശമാണ്. മരത്തിൻ്റെ സ്വഭാവം മനസ്സിലാക്കാൻ ഞങ്ങൾ ഒരു പ്രത്യേക ഫലം പ്രദർശിപ്പിക്കുന്നു.

മത്തായി 7:18, “നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പ്പാൻ കഴിയില്ല.”

അടുത്ത തവണ, ടി‌പി‌എം തീവ്രവാദികൾ ഇത് ഒരു ജോഷുവ മാത്രം പ്രശ്‌നമാണെന്ന് ന്യായീകരിച്ചുകൊണ്ട് നിങ്ങളോട് പറയുമ്പോൾ, അവർ വാസ്തവത്തിൽ യേശുവിനെ വെല്ലുവിളിക്കുന്നു. ജോഷുവ മാത്രം ഒരു ക്രമക്കേട് ആയിരുന്നുവെങ്കിൽ, അയാളെ പുറത്താക്കാൻ അവർക്ക് ധാരാളം വർഷങ്ങളോളം സമയം ഉണ്ടായിരുന്നു. ഇപ്പോൾ പോലും, അവർ ജോഷുവയെ വെറുതെ വിടാൻ പരമാവധി ശ്രമിക്കുന്നു.

ടിപിഎമ്മിൻ്റെ പരിശുദ്ധാത്മാവ്

ഈ മനുഷ്യർ ഇത്ര വക്രമായ കാര്യങ്ങളെല്ലാം ചെയ്തശേഷവും പരിശുദ്ധാത്മാവിനാൽ നിറയുന്നുവെന്ന് എങ്ങനെ അവകാശപ്പെടാൻ സാധിക്കുന്നുവെന്ന് ഞാൻ ചിന്തിക്കാറു ണ്ടായിരുന്നു. പരിശുദ്ധാത്മാവ് അവരുടെ പാപങ്ങൾക്ക് ശിക്ഷിക്കുന്നില്ലേ? അവർ ന്യായ വിധിയെ ഭയപ്പെടുന്നില്ലേ?

യോഹന്നാൻ 16:8, “അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധി യെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും.”

ഈ മനുഷ്യർ ഒരിക്കലും ആത്മാവിൽ നിറഞ്ഞിട്ടില്ലെന്ന് പിന്നീട് എനിക്ക് മനസ്സിലായി. അവർ അജ്ഞരായ വിശ്വാസികളുടെ മുമ്പാകെ ഒരു നാടകം അവതരിപ്പിക്കാൻ അന്യഭാ ഷകളിൽ സംസാരിക്കുന്ന നല്ല നടന്മാരാണ്. അവർക്ക് തോന്നുമ്പോൾ നിങ്ങളുടെ വീട് സന്ദർശിക്കുന്നു, ശേഷം പ്രാർത്ഥിക്കാൻ എഴുന്നേൽക്കുമ്പോൾ, എന്തോ ദൈവിക ബന്ധ മുണ്ടെന്ന മട്ടിൽ ആത്മാവിൽ നിറയുന്നു. നിമിഷങ്ങൾക്കുള്ളിൽ ആത്മാവ് അവരുടെ അടുത്തെത്തുന്നു, അടുത്ത നിമിഷം അവരിൽ നിന്ന് അപ്രത്യക്ഷമാകുന്നു. ഇത് ഒരു സ്വിച്ച് ഓൺ, ഓഫ് ചെയ്യുന്നതുപോലെ പ്രവർത്തിക്കുന്നു. ക്യാമറയിൽ പിടിക്കപ്പെട്ടു വെന്ന് അറിഞ്ഞപ്പോൾ ഒരു ലൗകീകനായ ജോഷുവ പരിശുദ്ധാത്മാവിൻ്റെ സ്വിച്ച് ഓൺ ചെയ്യുകയും വാതിൽ അടച്ചശേഷം അത് ഓഫ് ചെയ്യുകയും ചെയ്യുന്ന ഈ വീഡിയോ നോക്കൂ.

PIPE SNAKE (Cylindrophis lineatus) എന്നറിയപ്പെടുന്ന ഒരു പാമ്പുണ്ട്, അതിനെ മറ്റു ജീവികൾ ആക്രമിക്കുമ്പോൾ പ്രതിരോധിക്കാനായി വാൽ ഉയർത്താൻ കഴിയും. അതുപോലെ, ടിപിഎം ശുശ്രുഷകന്മാർ വിശ്വാസികളെ കബളിപ്പിക്കാൻ ആത്മീയത എന്ന് വിളിക്കുന്ന ഇരട്ടത്താപ്പ് വിദ്യ ഉപയോഗിക്കുന്നു.

വാലും തലയും എത്രമാത്രം സമാനമാണെന്ന് നോക്കുക. തല ഏതാണെന്ന് അറിയാൻ സൂക്ഷ്മമായി പരിശോധിക്കണം.

സിംഗപ്പൂർ സന്യാസിമഠത്തിലെ പ്രധാന സ്ത്രീ പോലും ഈ കൾട്ടിനെ ന്യായീകരിക്കാൻ പാമ്പിൻ്റെ വാലു പോലെയുള്ള ഈ തല ഉപയോഗിക്കുന്നു. ജോഷുവ ഈ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്ന് അവൾക്കറിയാം, എന്നിട്ടും അവനുമായി വളരെയധികം സഹകരി ക്കുന്നു. എന്നാൽ പ്രവാചകി എന്ന് വിളിക്കപ്പെടുന്ന ഈ സ്ത്രീ ദൈവത്തിൻ്റെ മഹാനായ ഈ മനുഷ്യനോട് അനുതപിച്ച് ജീവിതം ശരിയാക്കാൻ ഒരിക്കലും ആവശ്യപ്പെടുകയില്ല.

ഈ പ്രവാചകി തൻ്റെ വാട്സാപ്പ് പ്രൊഫൈൽ ഉപയോഗിച്ച് അഭിഷേകം ചെയ്യപ്പെടുന്നുവെന്ന് പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്താൻ വാല് ഉപയോഗിക്കും (അവൾ ഇപ്പോൾ അത് നീക്കം ചെയ്തുവെന്ന് തോന്നുന്നു). എവിടെ നിന്നുള്ള അഭിഷേകം? ടി‌പി‌എം ചീഫിൻ്റെ അഭിഷേകം നേരിട്ട് അഗാധകൂപത്തിൽ നിന്നാകുന്നു. ഒരു മതസംഘടനയിൽ ജോലിചെയ്യുന്നതുകൊണ്ട് നിങ്ങൾ അഭിഷിക്തരാകയില്ല.

അയാളെയും കൾട്ടിനെയും ന്യായീകരിക്കുന്നതിലാണ് അവൾക്ക് കൂടുതൽ താൽപ്പര്യം. ഇരയെ അവൾ മകൾ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തേൻ പുരട്ടിയ വാക്കുകൾ സംസാരിക്കുന്നു. എന്നിട്ടും, ലജ്ജാവഹമായ ഈ സംഭവം പൂർണമായി ശരിയാക്കാൻ അവൾ നടപടിയെടുക്കില്ല. സഹായത്തിൻ്റെ ടിപിഎം മോഡൽ അനുസരിച്ച്, അതിൻ്റെ എല്ലാ പ്രവർത്തനങ്ങളും വെറും അഭിനയം ആണെന്ന് ഇരയ്ക്ക് അറിയില്ല. ടിപിഎം മോഡൽ സഹായത്തിൻ്റെ ചുവടെയുള്ള ചിത്രം കാണുക.

കുഴിയിൽ വീണ് ദുരിതത്തിലായ വ്യക്തിയെ രക്ഷപ്പെടുത്താൻ ഏണി കൊടുത്ത്‌ സഹായിക്കാമെന്ന് നന്നായി അറിയ്യാമെങ്കിലും സഹായി പ്രവർത്തിക്കുന്ന രീതി നോക്കുക. ഓരോ തവണയും ടിപിഎം ശുശ്രുഷകന്മാർ അവരുടെ പാവപ്പെട്ട വിശ്വാസികളുമായി ഈ മാതൃക പിന്തുടരുന്നു.

ഉപസംഹാരം

വിശുദ്ധനായ യൂദാ ഈ മനുഷ്യരെ ഏറ്റവും മികച്ച രീതിയിൽ വിവരിക്കുന്നു.

യൂദാ 1:12-13, “ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവർ; കാറ്റുകൊണ്ട് ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാ തെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ; തങ്ങളുടെ നാണക്കേട് നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചു വെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.”

അടുത്ത തവണ വരെ, നീന്തൽ പരിശീലനം തുടരുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *