ഈ ലേഖനത്തിൽ, ടിപിഎം അവരുടെ വിശ്വാസികളോട് പറയുന്ന രണ്ട് കുതന്ത്രങ്ങൾ തുറന്നുകാട്ടാൻ ഞങ്ങൾ ശ്രമിക്കും. അതിലൊന്ന് അവരുടെ പ്രതിഷ്ഠയെ കുറിച്ചും മറ്റൊന്ന് അവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ആണ്. ഇത് ജോഷുവയെ കുറിച്ച് മാത്രമ ല്ലെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബാക്കിയുള്ള ടിപിഎം വേല ക്കാർ അയാളേക്കാൾ മോശമാണ്. നിങ്ങളെ കാണിക്കാൻ ഞങ്ങൾക്ക് ഒരു മാർഗ്ഗം (TRAIL) ഉള്ളതിനാൽ ഞങ്ങൾ ഇവിടെ ജോഷുവയെ തിരഞ്ഞെടുക്കുന്നു.
കള്ളന്മാരുടെ ഗുഹ
പണമിടപാടുകളുടെ കാര്യത്തിൽ, അവർ പ്രതിഷ്ഠ എന്ന് വിളിക്കപ്പെടുന്നവയിൽ പലതും തള്ളിക്കളയുന്നു. പണമിടപാടുകൾ കുടുംബത്തിനുള്ളിൽ മാത്രം ഒതുക്കാനായി, ശ്രീമാൻ മൽക്കീസേദെക്കിനോട് പോയി പണി നോക്കാൻ ആവശ്യപ്പെടുന്നു. സംശയമുണ്ടെങ്കിൽ, കുടുംബ ബിസിനസുകളിലേക്ക് പണം ഒഴുക്കുന്ന വെല്ലൂരിലെ നേതാവ് ദുരൈയോട് നിങ്ങൾ ചോദിക്കണം. ഇത് ഞങ്ങൾക്ക് ലഭിച്ച ചില മെയിലുകളുടെ അടിസ്ഥാനത്തിൽ പറയുകയാണ്. അത് ശരിയാണെന്ന് വിശ്വസിക്കാൻ എനിക്ക് എൻ്റെതായ കാരണങ്ങ ളുണ്ട്. ഈ പണം നൽകുന്നവർക്ക് പ്രശ്നമില്ലെങ്കിൽ, പിന്നെ ഞാൻ എന്തിന് വിഷമിക്കണം?
ഞങ്ങളുടെ സണ്ണി ജോർജ് വെളിപ്പാട് 14 ൻ്റെ വ്യാഖ്യാനത്താൽ പഴുതുകൾ കണ്ടെത്തി യത് പോലെ, ടിപിഎമ്മിൻ്റെ എബ്രായർ 7 ൻ്റെ വ്യാഖ്യാനത്തിലുള്ള പഴുതുകൾ ഞങ്ങളുടെ ജോഷുവ കണ്ടെത്തി. പഴുതുകൾ വികസിപ്പിച്ചെടുത്ത വിധം നമുക്ക് നോക്കാം.
എബ്രായർ 7:3, “അവന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന് തുല്യനായി എന്നേക്കും പുരോഹിത നായിരിക്കുന്നു.”
ഈ വഞ്ചകന്മാരായ വേലക്കാർ അവരെ വളർത്തിയ സ്വന്തം മാതാപിതാക്കളെ തള്ളിപ്പ റഞ്ഞ് ഉപേക്ഷിക്കാനായി മേൽപ്പറഞ്ഞ വാഖ്യം ദുർവ്യാഖ്യാനം ചെയ്യുന്നു. നാണമില്ലാതെ അവർ പണം ദുരുപയോഗം ചെയ്തു സ്വന്തം വിനോദത്തിനായി ഉപയോഗിക്കുന്നു. ഇവരിൽ ഭൂരിഭാഗം ആൾക്കാരും ഉടൻ തന്നെ ഭൂമി വാങ്ങുന്നതിനെ ക്കുറിച്ചും സ്വന്തം സംഘത്തിന് മാളികകൾ നിർമ്മിക്കുന്നതിനെ ക്കുറിച്ചും ചിന്തിക്കാൻ തുടങ്ങുന്നു. ഈ പണമെല്ലാം എന്തുചെയ്യണമെന്ന് അവർക്ക് അറിയില്ല എന്നതാണ് അതിൻ്റെ കാരണം. അവർക്ക് അറിയുന്ന കാര്യം അവർ ചെയ്യുന്നു. അവർ അബദ്ധവശാൽ ഒരു ദരിദ്രനെ സഹായിക്കുക യാണെങ്കിൽ, അതിന് ഗുണഭോക്താവ് അവരുടെ പാട്ടിനനുസരിച്ച് ജീവിതകാലം മുഴുവൻ തുള്ളാൻ ബാധ്യസ്ഥനാകുന്നു എന്ന വ്യവസ്ഥ പിന്തുടരണം.
ദൈവത്തിൻ്റെ നാമത്തിൽ സ്വയം ആസ്വദിക്കുന്നതിനായി അവർ നിങ്ങളുടെ പണം പോക്കറ്റടിക്കുന്നു. അവർ അത് എങ്ങനെ ചെലവഴിക്കുന്നു എന്നതിനെക്കുറിച്ച് യാതൊരു കണക്കുകളുമില്ല. അവരുടെ പ്രധാന പണമിടപാടുകാരിലൊരാൾ (ദേവി കുമാരി) ഇന്നലെ (18/04/2020) മരിച്ചു, ഇന്നലെത്തന്നെ അടക്കി. അവളുടെ കട്ടിൽ കുലുക്കുക, നിങ്ങൾക്ക് ധാരാളം ഡോളർ ബില്ലുകൾ ലഭിക്കും.
ജോഷുവയുടെ കഥയിലേക്ക് മടങ്ങാം
സ്വന്തം മാതാപിതാക്കൾക്ക് പണം നൽകുന്നത് എതിർ മൽക്കീസേദെക് പോലെ യാണെന്ന് ടിപിഎം വേലക്കാർ കരുതുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ, അത് ജീവിത പങ്കാളിയുടെ മാതാപിതാക്കൾക്ക് (IN LAWS) നൽകുന്നതിനെ ക്കുറിച്ച് മേല്പറഞ്ഞ വാക്യം ഒന്നും പറയുന്നില്ല. അയാളുടെ രഹസ്യ ഭാര്യയ്ക്കും മകനും കുറച്ച് പണം അയ യ്ക്കുന്നതിൽ എന്താണ് തെറ്റ്? ബന്ധം ശ്രദ്ധിക്കുക, അതിൽ “ജീവിത പങ്കാളിയുടെ മാതാപിതാക്കൾ (IN LAWS)” എന്ന് വ്യക്തമായി പരാമർശിക്കുന്നു. അയാൾ ടിപിഎമ്മിൻ്റെ മൽക്കീസേദെക് വ്യാഖ്യാനം ലംഘിച്ചോ? ഒരിക്കലും ഇല്ല. അതിനെ ഞാൻ മിടുക്കൻ (SMART BOY) എന്ന് വിളിക്കുന്നു.
ഇര ജോഷുവയ്‌ക്കായി വാങ്ങിയ സാധനങ്ങൾക്കാണ് ജോഷുവ അയച്ചതെന്ന് ഇപ്പോൾ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അങ്ങനെയല്ല. അയച്ച തുക പരിശോധിക്കുക. ഇത് 1000.00 ഡോളർ (മൊത്തസംഖ്യ [ROUND FIGURE]) ആണ്. അതിനെക്കുറിച്ചും ഇര ഞങ്ങ ളോട് പറഞ്ഞിട്ടുണ്ട്. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, ആ വശവും ഞങ്ങൾക്ക് തെളിയിക്കാനാകും. അതിനുള്ള തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്. സ്ഥലം ലാഭി ക്കാൻ, ഞങ്ങൾ അത് ഇവിടെ ഇടുന്നില്ല.
മാനസിക അടിമത്തത്തിന് ഒപ്പിട്ടുകൊടുത്തിരിക്കുന്ന അന്ധരായ നമ്മുടെ TPM വിശ്വാ സികൾ ഞങ്ങൾ ദൈവത്തിനാണ് കൊടുത്തതെന്നും അത് ദൈവവും വേലക്കാരും തമ്മി ലുള്ള കാര്യമാണെന്നും പറയും. ടിപിഎമ്മിൻ്റെ ദൈവം ബൈബിളിൽ പ്രതിപാദിച്ചിരി ക്കുന്ന ദൈവമല്ലെന്ന് ഈ ആളുകൾക്ക് ഇതുവരെയും മനസ്സിലായിട്ടില്ല. ടിപിഎമ്മിൻ്റെ ദൈവം ഇരുമ്പുലിയൂരിൽ ഇരുന്ന് സ്വയം ചീഫ് പാസ്റ്റർ എന്ന് വിളിച്ച് സീയോനിൽ നിന്ന് വാഴുന്നു. ഈ വിഷയത്തിൽ അദ്ദേഹത്തിൻ്റെ വഞ്ചനാപരമായ നിശബ്ദത ശ്രദ്ധിക്കുക. അത് പറയുന്നതിൽ എനിക്ക് യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. നമ്മുക്ക് വിഡ്ഢികളു ള്ളിടത്തോളം കാലം ടിപിഎം പോലുള്ള സംഘടനകൾ ഉണ്ടാകും. ടിപിഎം ഓഡിറ്റ്, ബാലൻസ് ഷീറ്റ്, ലാഭനഷ്ട പ്രസ്താവനകൾ അങ്ങനെ അതുമായി ബന്ധപ്പെട്ട ആന്തരിക മതിലുകൾ ഒന്നും തന്നെ ആരും കണ്ടിട്ടില്ല. എന്തുകൊണ്ട്?
ഇടപാടുകളുടെ ക്രിസ്തീയ രീതി
നമ്മുടെ സഹക്രിസ്‌ത്യാനികളെ സഹായിക്കാൻ നമ്മുക്ക് ഉത്തവാദിത്തമുണ്ട്. പുതിയ നിയമത്തിൽ ഒരിടത്തും, ഉത്തരവാദിത്തമില്ലാതെ കൊടുക്കുന്ന ഒരു കൂട്ടായ്മയും നാം കാണുന്നില്ല. നമ്മുടെ ഉദാഹരണത്തിനായി, യെരൂശലേമിലെ വിശ്വാസികൾ അതിഭയങ്കര ക്ഷാമത്തിലൂടെ കടന്നുപോയപ്പോൾ കൊരിന്തിലെ വിശ്വാസികൾ എങ്ങനെയാണ് ആശ്വാസം നൽകിയതെന്ന് നമുക്ക് നോക്കാം. പൗലോസ് അപ്പൊസ്തോലൻ ഒരു പണവും എടുത്തില്ല എന്ന കാര്യം ഓർക്കുക. സ്വന്തം ഉപജീവനത്തിനായി തനിക്കറിയാവുന്ന തൊഴിലായ കൂടാരപ്പണി ചെയ്തു ജീവിച്ചു (അപ്പൊ.പ്രവൃ. 18:3).
താൻ ചെയ്യുന്ന കാര്യം ദൈവത്തിൻ്റെയും മനുഷ്യൻ്റെയും ദൃഷ്ടിയിൽ ശരിയാണെന്ന് പൗലോസ് ഉറപ്പുവരുത്താൻ വേണ്ടി സുതാര്യത എടുത്തുകാണിക്കുന്ന തിരുവെഴുത്തിൻ്റെ താഴെ കൊടുത്തിരിക്കുന്ന ഭാഗം നോക്കുക. ഒരു ഓഡിറ്റ് ഉണ്ടെന്ന് പൗലോസ് ഉറപ്പു വരു ത്തുന്നുവെന്ന് വ്യക്തമാണ്.
2 കൊരിന്ത്യർ 8:16-20, “നിങ്ങൾക്കു വേണ്ടി തീതൊസിൻ്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിനു സ്തോത്രം. അവൻ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു. ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവി ശേഷ സംബന്ധമായുള്ള അവൻ്റെ പുകഴ്ച സകല സഭകളിലും പരന്നിരി ക്കുന്നു. അത്രയുമല്ല, കർത്താവിൻ്റെ മഹത്വത്തിനായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധർമ്മകാര്യത്തിൽ അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു. ഞങ്ങൾ നടത്തിവരുന്ന ഈ ധർമ്മശേഖരകാര്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ട് ഞങ്ങൾ കർത്താ വിൻ്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായത് മുൻ കരുതുന്നു.”
ടിപിഎമ്മിൽ, തട്ടിപ്പു കൊണ്ട് സാധാരണക്കാരെ കബളിപ്പിച്ച് സ്വത്ത് സമ്പാദിച്ച് ദുരുപ യോഗം ചെയ്യുന്ന വെള്ള ധാരികളുടെ ഒരു ആഭ്യന്തര കമ്മിറ്റി ഉണ്ട്. അവർക്ക് മൂടിവ യ്ക്കലും ഏകീകരണവുമായ ഒരു വ്യായാമവുമുണ്ട്, അതിനെ അവർ ഓഡിറ്റ് എന്ന് വിളിക്കുന്നു. അവർ അപ്പൊസ്തോലന്മാരായതിനാൽ യാതൊരു വിധ ചോദ്യം ചെയ്യലിനും ബാധകരല്ല. വൗ!!! തട്ടിപ്പുകാരുടെ എന്തൊരു സംവിധാനം.
ബൈബിൾ പഠിപ്പിക്കുന്ന കാര്യവിചാരകത്വം
പോത്തീഫറിൻ്റെ വീട്ടിൽ യോസേഫ് എത്ര വിശ്വസ്തനായിരുന്നുവെന്ന് നോക്കുക. ഇത് നിങ്ങളുടെ വെള്ള ധാരികളെക്കുറിച്ച് പറയാൻ കഴിയുമോ? പോത്തീഫറിൻ്റെ സംരക്ഷ ണയിൽ യോസേഫ് എങ്ങനെ വളർന്നുവെന്ന് നോക്കൂ. പോത്തീഫറിൻ്റെ പണം കൊണ്ട് യോസേഫ് ദേശത്തുടനീളം തനിക്കായി മാളികകൾ പണിയുന്നത് നിങ്ങൾ കാണുന്നുണ്ടോ?
ഉല്പത്തി 39:4-6, “അതുകൊണ്ട് യേസേഫ് അവനു ഇഷ്ടനായി ശുശ്രൂഷചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവൻ്റെ കയ്യിൽ ഏല്പിച്ചു. അവൻ തൻ്റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാ ക്കിയതുമുതൽ യഹോവ യോസേഫിൻ്റെ നിമിത്തം മിസ്രയീമ്യൻ്റെ വീട്ടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോ വയുടെ അനുഗ്രഹം ഉണ്ടായി. അവൻ തനിക്കുള്ളതൊക്കെയും യോസേഫിൻ്റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവൻ്റെ വൈശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല.”
ഉപസംഹാരം
ദൈവത്തിൽ നിന്ന് നമുക്ക് ലഭിച്ച എല്ലാ കാര്യങ്ങളിലും നാം വിശ്വസ്തരായ ഗൃഹവിചാര കന്മാർ ആകണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു. ദൈവം നമുക്ക് നൽകുന്ന കാര്യങ്ങളിൽ പണവും സാമ്പത്തികവും ഏറ്റവും താഴ്ന്ന വിഭാഗത്തിലാണ്. അടിസ്ഥാനപരമായ സമ്മാനങ്ങളിൽ നാം അവിശ്വസ്തരാണെങ്കിൽ, ഉയർന്ന ആത്മീയ ദാനങ്ങളാൽ കർത്താവ് നിങ്ങളെ അനുഗ്രഹിക്കുമെന്ന് എന്തുകൊണ്ട് നിങ്ങൾ കരുതുന്നു?
ലൂക്കോ. 16:11, “നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായത് നിങ്ങളെ ആർ ഭരമേല്പിക്കും?”
മസ്തിഷ്കക്ഷാളനം (BRAINWASHED) സംഭവിച്ച ടിപിഎം തീവ്രവാദികൾ ജോഷുവ ഒരു യൂദാ ആണെന്ന് പറഞ്ഞേക്കാം. പക്ഷേ, എബ്രഹാം മാത്യു മുതൽ കൂട്ടം മുഴുവനും യൂദായുടെ അതേ വിഭാഗമാണെന്ന് ഞങ്ങൾ പറയുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയ പണം ടിപിഎമ്മിലെ ഈ യൂദാകൾക്ക് കൊടുക്കുന്നത് നിർത്തുക. അവർ നിങ്ങളെ കബളിപ്പിക്കുന്ന വക്രമായ വഴികൾ കാണിക്കുന്ന കൂടുതൽ ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക. ഈ അലസരായ കൂട്ടാളികൾക്ക് വളം വയ്ക്കുന്നതിന് നിങ്ങൾ സ്വയം കുറ്റപ്പെടുത്തുക.
യോഹന്നാൻ 12:6, “ഇത് ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തൻ്റെ പക്കൽ ആകയാൽ അതിൽ ഇട്ടത് എടുത്തുവന്ന തുകൊണ്ടും അത്രേ പറഞ്ഞത്.”
വിശുദ്ധ പത്രോസ് നമ്മളെ പ്രബോധിപ്പിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും അനുസരിക്കു കയും ചെയ്യുക.
1 പത്രോ. 4:10, “ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവ കൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.