ജോഷുവയുടെ ലൈംഗീക പരാക്രമങ്ങളുടെ പരമ്പര തുടരും, എങ്കിലും അടുത്തിടെ ഞങ്ങൾക്ക് ലഭിച്ച ചില അഭിപ്രായങ്ങളും ഇമെയിലുകളും അടിസ്ഥാനമാക്കി ഞങ്ങളുടെ വായനക്കാരെ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നു.
അടുത്തിടെ ജോഷുവയുടെ വിശുദ്ധിയുടെ മേലങ്കി അഴിച്ചുകാട്ടിയത് നിങ്ങൾക്കെല്ലാവ ർക്കും അറിയാമെന്നതിനാൽ (അതിൻ്റെ 1-ാം ഭാഗം, 2-ാം ഭാഗം, 3-ാം ഭാഗം, 4-ാം ഭാഗം, OCTOPUS, മൂടിവെയ്‌പ്പ് എന്നിവ വായിക്കാൻ ക്ലിക്കുചെയ്യുക), ഇത് മാർഗ്ഗമധ്യേയുള്ള ഒരു പുനർപരിശോധനയുടെ സമയമാണ്. വിശുദ്ധ പേജുകളുടെ ചരിത്രരേഖകളിൽ രണ്ടുതരം ജനങ്ങൾ കാണപ്പെടുന്നു. ആത്മ പരിശോധനയുടെ ഭാഗമായി, നമ്മൾ ഏത് ഗ്രൂപ്പിലാ ണെന്ന് തീരുമാനിക്കണം. ഒരു വിഭാഗം തിരുത്തൽ വെറുക്കുന്നു (സദൃശവാക്യ. 12:1). ബൈബിൾ ഇവരെ മൃഗപ്രായൻ എന്ന് വിളിക്കുന്നു (സദൃശവാ. 12:1). മൃഗപ്രായൻ എന്ന വാക്കിൻ്റെ അർത്ഥം മൃഗത്തെപ്പോലെ എന്നാണ്. മൃഗത്തിന് വിവേകമില്ല. അത് സ്വന്തം ക്രൂരകൃത്യങ്ങളെ ക്കുറിച്ച് ചിന്തിക്കുകയോ പുനർവിചിന്തനം നടത്തുകയോ ഇല്ല. അത് അതിൻ്റെ മൃഗീയ പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കുന്നു. പഴയനിയമ കാലം മുതൽ പ്രവാചകന്മാരെ കൊന്ന ഇസ്രായേൽ ജനത ഈ തലക്കെട്ടിൽ ഉൾപ്പെടുന്നു. തങ്ങളുടെ പാപങ്ങളെ കുറിച്ച് അനുതപിപ്പാൻ ദൈവം അയച്ച പ്രവാചകന്മാരെ കൊല്ലുന്ന പ്രവൃത്തി അവർ ആവർത്തിച്ചു (ലൂക്കോസ് 11:51). മറുവശത്ത്, രണ്ടാമത്തെ ഗ്രൂപ്പിലെ ജനങ്ങൾ ദൈവമുമ്പാകെ സ്വയം താഴ്ത്തി അവരുടെ വഴികൾ തിരുത്തുന്നു. ദാവീദിനെപ്പോലെ, “ഈ അവസ്ഥ ഉണ്ടാകാൻ അവർ ചെയ്ത തെറ്റ് എന്താണ്?” എന്ന് അവർ ചിന്തിക്കുന്നു. ബത്ത്ശേബയുമായി പാപം ചെയ്തശേഷം 51-ാം സങ്കീർത്തനം എഴുതിയ ദാവീദിനെ പ്പോലെ, ഈ രണ്ടാമത്തെ കൂട്ടം അവരുടെ ജീവിതവും വിശ്വാസ വ്യവസ്ഥവും പുനർവി ചിന്തനം ചെയ്യുന്നു.
പ്രശ്‌നം പ്രലോഭനത്തിൻ്റെ രൂപത്തിൽ വെളിയിലല്ല, മറിച്ച് അവരിൽ തന്നെയാണെന്ന് അവർ മനസ്സിലാക്കുന്നു. എന്നാൽ ജോഷുവയെപ്പോലുള്ള ക്രൂരരായ മൃഗീയന്മാർ ഒരു നാണവുമില്ലാതെ കള്ളം പറയുന്നു. അത്തരം ആളുകൾ അവരുടെ അന്തര്‍ഭാഗത്തെ കേടുപാടുകൾ നിയന്ത്രിക്കുന്നതിന് ഒന്നിനുപുറകെ ഒന്നായി നുണ പറയുന്നു. അത്തരം പുരുഷന്മാർ അവരുടെ നിത്യജീവിതത്തേക്കാൾ അന്തര്‍ഭാഗങ്ങളിൽ കൂടുതൽ താല്പര്യ മുള്ളവരാണ്. അത്തരം കുറ്റവാളികളുമായി കൈകോർത്ത വേലക്കാർ അവരുടെ പോക്കറ്റിലേക്ക് വിശ്വാസികളുടെ പണത്തിൻ്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ എല്ലാ നീക്കങ്ങളും നടത്തും. തൽഫലമായി, അവർ നിങ്ങളെ സന്ദർശിക്കും, സാധാരണ രീതി യിൽ സംസാരിക്കും. അത്തരം സാഹചര്യങ്ങളിൽ അവര്‍ സാധാരണ ഉപയോഗിക്കുന്ന പ്രസ്താവനകൾ ഈ ലേഖനം തുറന്നുകാട്ടും. അവരുടെ സാധാരണ പ്രതികരണം പറയു മ്പോൾ തന്നെ അവരുടെ തെറ്റായ വഴികളും ഞങ്ങൾ കാണിക്കും. നമ്മുടെ വഴികൾ പുനർവിചിന്തനം ചെയ്യേണ്ട സമയമാണിത്.
ഒരു സാങ്കൽപ്പിക വിശ്വാസിയുടെ പശ്ചാത്താപം
ക്ഷത നിയന്ത്രണ പ്രവർത്തനമെന്ന നിലയിൽ, വേലക്കാർ വിശ്വാസികളുടെ വീടുകൾ സന്ദർശിക്കുന്നു. ഒരു കാലത്ത് ടിപിഎം വേലക്കാരോട് ദേഷ്യമുണ്ടായിരുന്ന ഒരു വിശു ദ്ധനോ വിശ്വാസിയോ ഉണ്ടായിരുന്നുവെന്ന് അവർ പറയും. അദ്ദേഹം ടിപിഎം വിട്ടു. ഇപ്പോൾ അദ്ദേഹം ടിപിഎം വിട്ടുപോയതിൽ ഖേദിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു. അത്തരം കഥാകൃത്തുക്കളുടെ രഹസ്യ ഉദ്ദേശ്യം വായിക്കാൻ പ്രയാസമില്ല. ഒരിക്കൽ വിശ്വാസികൾ ടിപിഎം വിട്ടുപോയാൽ, ദൈവത്തിൻ്റെ നാമത്തിലും ദശാംശ ത്തിലും ലഭിക്കുന്ന പ്രതിമാസ ഫണ്ടിന് വലിയ നാശമുണ്ടാകുമെന്ന് അവർ ഭയപ്പെടുന്നു. അതിനാൽ സ്വയം പ്രശംസ ആയുധമാക്കിയ അത്യാഗ്രഹികളായ ഈ മാമ്മോന്മാർ, അത്തരം വളച്ചൊടിച്ച കഥകൾ പറയും. ടിപിഎമ്മിൽ നിന്ന് പുറത്തുവരുന്നത് ശരിക്കും ഖേദകരമാണോ എന്ന് നമുക്ക് നോക്കാം!
ശരിയായ കാരണങ്ങളാൽ TPM ഉപേക്ഷിച്ച ശേഷം ഖേദിക്കുന്ന ഒരു വ്യക്തിയെ പോലും ഞാൻ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. അത്തരത്തിലുള്ള ഒരാളെ കൊണ്ടു വരാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ അദ്ദേഹവുമായി അഭി മുഖ സംഭാഷണം നടത്താൻ ആഗ്രഹിക്കുന്നു. ടിപിഎം നെയ്യുന്ന കഥയിൽ സാങ്കൽപ്പിക വ്യക്തികളൊന്നുമില്ല… എന്നാൽ യഥാർത്ഥ തത്സമയ വ്യക്തി.
ഇത് അന്ത്യനാളുകൾ, പിശാച് ശക്തമായി പൊരുതുന്നു
ഇത് അവസാന നാളുകളാണെന്നും സഭയെ നശിപ്പിക്കാൻ പിശാച് ശക്തമായി പ്രവർത്തി ക്കുന്നുവെന്നും നിങ്ങളുടെ വീട്ടിൽ വരുന്ന വേലക്കാർ പറയും. സഭ എന്ന വാക്കുകൊണ്ട് അവർ അർത്ഥമാക്കുന്നത് ടിപിഎം എന്ന സംഘടനയാണ്. നിങ്ങളുടെ വികാരങ്ങൾ ഇളക്കിവിടുന്നതിനും ടിപിഎം ഉപേക്ഷിക്കുന്നത് ദൈവത്തെ ഉപേക്ഷിക്കുകയാണെന്നും ദൈവ സഭയെ നശിപ്പിക്കുകയാണെന്നും നിങ്ങളെ ചിന്തിപ്പിക്കുന്നതിനുള്ള പതിവ് തന്ത്ര മാണിത്. എന്നാൽ സത്യം തികച്ചും വ്യത്യസ്തമാണ്. ഏതെങ്കിലും ബ്രാൻഡ് നാമത്തിൽ മനുഷ്യനിർമിത കെട്ടിടത്തെയോ സ്ഥാപനത്തെയോ പിഴുതെറിയാൻ പിശാചിന് താൽപ്പ ര്യമില്ല. ഒരു കെട്ടിടം സഭയല്ലെന്നും, യേശുവിൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ജനങ്ങളാണ് സഭയെന്നും പിശാചിന് അറിയാം.
അതിനാൽ ജനങ്ങൾ ഒരു സഭയിൽ നിന്ന് മറ്റൊ ന്നിലേക്ക് പോകുന്നത് പിശാചിന് വിജയമല്ല! ഇത് സഭയുടെ നാശമല്ല. ജനങ്ങൾ യേശുവിൽ വിശ്വ സിക്കുന്നത് അവസാനിച്ചാൽ സഭ നശിക്കും. അതിനാൽ കൂട്ടായ്മ മാറുന്നതിൽ ഒരു കുഴപ്പവു മില്ല. മറുവശത്ത്, ഇത് പ്രയോജനകരമായി മാറി യേക്കാം. കൂട്ടായ്മയായി ഒത്തുചേരാൻ സഭ ആവ ശ്യമാണ് – ക്രിസ്ത്യാനികളുടെ കൂട്ടായ്മ, യേശു വിൻ്റെ വെളിച്ചം പ്രകാശിക്കുന്നതിനായി സൽ പ്രവൃത്തികൾ ചെയ്യാൻ പരസ്പരം പ്രേരിപ്പിക്കാൻ അവർക്ക് കഴിയും! ഒരു വിശ്വാസിയെന്ന നിലയിൽ, ഒന്നിലധികം ക്രിസ്ത്യൻ കൂട്ടായ്മകളിൽ നിന്ന് നമുക്ക് ഒന്നിലധികം അനുഗ്ര ഹങ്ങൾ ലഭിക്കും. എല്ലാറ്റിനും അതിൻ്റെതായ പോരായ്മയും നന്മയും ഉണ്ട്. സമർത്ഥനായ ഒരു വിശ്വാസി എന്ന നിലയിൽ, നിങ്ങൾക്ക് ഓരോ കൂട്ടായ്മയിൽ നിന്നും നല്ലത് സ്വീകരി ക്കാനും മോശമായവ അവഗണിക്കാനും സ്വാതന്ത്ര്യമുണ്ട്.
ഇൻറ്റർനെറ്റ് ഉപയോഗിച്ച്, നിങ്ങളുടെ നഗരത്തിനപ്പുറം പോയി നല്ല പ്രസംഗകരെ ശ്രദ്ധി ക്കാനും അവരുടെ പുസ്തകങ്ങൾ വായിക്കാനും കൂടാതെ ബൈബിൾ വ്യാഖ്യാനങ്ങളും ക്രിസ്തീയ സാഹിത്യകൃതികളും എല്ലാം വായിക്കാൻ കഴിയും. നിങ്ങൾക്ക് ദൈവ ജ്ഞാന ത്തിൽ വളരാനും കഴിയും. എന്താണ് തെറ്റ്, എന്താണ് ശരി എന്നിവയെ സംബന്ധിച്ചും നിങ്ങൾ മനസ്സിലാക്കും. അതിനാൽ ടിപിഎം പഠിപ്പിക്കുന്ന വിഡ്ഢിത്തരങ്ങളിൽ അന്ധ മായി വിശ്വസിച്ച് ടിപിഎം കൂട്ടായ്മയിൽ മാത്രം ഒതുങ്ങേണ്ടതില്ല. ടിപിഎം വിട്ടാൽ ദൈവം നിങ്ങളെ ശിക്ഷിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തും. അങ്ങനെയാണെങ്കിൽ അവരോട് ചോദിക്കുക, ജോഷുവ, സണ്ണി ജോർജ്, ഗുണശീലൻ മുതലായ സെൻറ്റെർ പാസ്റ്റർ മാരെയും കാലെബ്, രമേഷ്, ബിജോയ് തുടങ്ങിയ TPM വേലക്കാരെയും ശിക്ഷി ക്കാതെ ദൈവം അനീതി കാണിക്കുകയാണോ? ഈ അസുരന്മാരെ മറികടന്ന് വിശ്വാസികളെ ശിക്ഷിക്കാൻ ദൈവം ധൃതി കിട്ടുമോ? അതിനാൽ സഭയുടെ നാടകത്തെ ഭയപ്പെടരുത്. ശ്രമിച്ചു നോക്കുക. ദുഷിച്ച ഫലം പുറപ്പെടുവിക്കുന്ന ദുഷ്ട വൃക്ഷമായ ടിപി എമ്മിൽ ഒതുക്കി നിർത്തിക്കൊണ്ട് ബൈബിൾ ആധാരമായ പുതിയ സത്യങ്ങൾ പഠിക്കു ന്നതിൽ നിന്ന് നിങ്ങളെ തടയുന്നതിന് പിശാച് ശക്തമായി പ്രവർത്തിക്കുന്നുണ്ടാകാം.
നമ്മുടെ വിശ്വാസം ഇളകരുത്
അത്തരം സമയങ്ങളിൽ നമ്മുടെ വിശ്വാസം കുലുങ്ങരുതെന്ന് ടിപിഎം വേലക്കാർ വീണ്ടും വീണ്ടും ആവർത്തിക്കും. നിങ്ങൾ അവരുടെ നിയന്ത്രണത്തിൽ തുടരുന്നതിന് ഞായറാഴ്ചകളിലും മറ്റ് എല്ലാ അവസരങ്ങളിലും അവർ പ്രഭാഷണങ്ങൾ നടത്തും. മനുഷ്യ സംഘടനയിലുള്ള നമ്മുടെ വിശ്വാസമല്ല മറിച്ച് യേശുവിലുള്ള വിശ്വാസം ദൈവസന്നിധി യിൽ പ്രധാനമാകുന്നു എന്നതാണ് സത്യം. വിശ്വാസം ഇളകരുത് എന്ന് പറയുമ്പോൾ ടിപി എമ്മിലുള്ള വിശ്വാസം ഇളകരുത് എന്ന് അർത്ഥമാക്കുന്നില്ല! നിങ്ങൾക്ക് ടിപിഎമ്മിൽ വിശ്വാസമുണ്ടെങ്കിൽ ടിപിഎമ്മിലുള്ള വിശ്വാസം കുലുങ്ങരുതെന്ന് അവർ നിങ്ങളോട് പറയുമ്പോൾ, പ്രവർത്തിക്കുന്ന ആത്മാവ് എന്താണെന്ന് സങ്കൽപ്പിക്കാൻ പ്രയാസമില്ല, അത് യേശുവിലുള്ള വിശ്വാസത്തെ ടിപിഎമ്മിലുള്ള വിശ്വാസമായി മാറ്റിസ്ഥാപിച്ചു. അതിനാൽ ഞാൻ നേരത്തെ പറഞ്ഞതുപോലെ, സഭ വിടുന്നത് വിശ്വാസം ഇളക്കുകയല്ല, മറിച്ച് സംഘടനയിലുള്ള മോശം വിശ്വാസത്തെ ഇളക്കുകയാണ്.
ടിപിഎം സത്യമാണ്; സത്യത്തിൽ നിന്ന് പോകരുത്. ആഴമേറിയ അർത്ഥം വിശു ദ്ധന്മാർ നിങ്ങളെ പഠിപ്പിക്കുന്നു
ടിപിഎമ്മിൻ്റെ വഞ്ചനയുടെ പിടിയിൽ നിന്ന് ഒളിച്ചോടുന്നതിൽ നിന്ന് ജനങ്ങളെ തടയാ നുള്ള തെറ്റായ സ്വയം പ്രശംസാ തന്ത്രമാണിത്. TPM പാസ്റ്റർമാർ ദൈവശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ ബൈബിളിനെ പറ്റി നിരക്ഷരരാണ്. ശരിയായി ദൈവശാസ്ത്രം പഠിച്ച ഒരു പാസ്റ്ററിന് ചരിത്രം അറിയാം, ബൈബിൾ ഭാഗങ്ങളുടെ പശ്ചാത്തലം അറിയാം, മാത്ര മല്ല ബൈബിളിലും അതിൻ്റെ വിവിധ വ്യാഖ്യാനങ്ങളിലും അദ്ദേഹം നന്നായി സജ്ജനായി രിക്കും. എല്ലാ വ്യാഖ്യാനങ്ങളും അവർ നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കയും ശരി യെന്ന് നിങ്ങൾ കരുതുന്നത് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കയും ചെയ്യും. അവർ നിങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുകയില്ല. മറുവശത്ത്, ടിപിഎം വേലക്കാർക്ക് ടിപിഎം ഉപദേശങ്ങളിൽ മാത്രം പരിശീലനം നൽകുന്നു. നിങ്ങളെ അവരുടെ ശക്തിയിൽ നിന്ന് മോചിപ്പിച്ചേക്കാവുന്ന മറ്റ് കോണുകളിലേക്ക് നിങ്ങൾ നയിക്കപ്പെടുന്നില്ലെന്ന് അവർ ഉറപ്പാക്കും. അപ്പോൾ അവർ സത്യമെന്ന് അവകാശപ്പെടുന്ന TPM ഉപദേശങ്ങൾ എന്തൊക്കെയാണ്? അവർ സത്യം പഠിപ്പിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ഒരു ഹ്രസ്വ വിശകലനം നടത്താം.
ദൈവീക രോഗശാന്തിയുടെ ഉപദേശം
ഞങ്ങൾ നേരത്തെ തന്നെ നിങ്ങളോട് പറഞ്ഞതുപോലെ, “ദൈവീക രോഗശാന്തി (DIVINE HEALING)” അഥവാ “വിശ്വാസ രോഗശാന്തി” (അമേരിക്കക്കാർ പറയുന്നതുപോലെ) ഉപ ദേശം, കുറഞ്ഞപക്ഷം ടിപിഎം സ്ഥാപിക്കുന്നതിന് 50 വർഷം മുമ്പെങ്കിലും ജോൺ അല ക്സാണ്ടർ ഡോവി തുടങ്ങി. ഡോവി “രോഗശാന്തിയുടെ ഇലകൾ” എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയിലെ ഇല്ലിനോയിസിൽ സിയോൺ എന്ന പേരിൽ ഒരു അദ്ദേഹം നഗരം രൂപീകരിച്ചു. ടിപിഎം നേതാക്കൾക്ക് ഈ ഉപദേശം അവരുടെ തലയിൽ സ്വർഗത്തിൽ നിന്ന് നേരിട്ട് ലഭിച്ചതല്ല. 1900 കളിൽ അമേരിക്കയിലെ വിശ്വാസ രോഗ ശാന്തി സാഹിത്യത്തിൽ അവർ ഈ തത്ത്വചിന്ത വായിക്കയും ടിപിഎം ഉപദേശമായി ഇന്ത്യയിൽ പ്രചരിപ്പിക്കയും ചെയ്തു. നേരത്തെ തെളിയിച്ചതുപോലെ, ടിപിഎം ശുശ്രുഷ കന്മാർ പകർത്തുന്നതിലും രചന മോഷണത്തിലും യജമാനന്മാരാണ്. മരുന്ന് കഴിക്കു ന്നത് മന്ത്രവാദത്തിന് തുല്യമായ പാപമാണെന്ന് നേരിട്ട് പറയുന്ന ഒരു പ്രസ്താവ നയും പുതിയനിയമത്തിലോ പഴയനിയമത്തിലോ ഇല്ല. മന്ത്രവാദത്തിൽ നിന്ന് വിട്ടുനിൽക്കാൻ ബൈബിളിന് അനുയായികൾക്ക് മുന്നറിയിപ്പ് നൽകാൻ കഴി യുമെങ്കിൽ (വെളിപ്പാട് 21:8), അതിന് മരുന്ന് കഴിക്കുന്നതിൽ നിന്നും മുന്നറി യിപ്പ് നൽകാമായിരുന്നു. മിസ്രയീമിൽ യോസേഫിൻ്റെ കാലം മുതൽ മരുന്നും വൈദ്യന്മാരും നിലവിലുണ്ടായിരുന്നു (ഉല്പത്തി 50:2). വൈദ്യശാസ്ത്രം 21-ാം നൂറ്റാ ണ്ടിലെ കണ്ടുപിടുത്തമല്ല. ഒന്നോ രണ്ടോ തിരുവെഴുത്തുകൾ പരോക്ഷമായി എടുത്ത് വളച്ചൊടിച്ച് നിഗൂഢവാദി ജോൺ ഡോവിയുടെ പഠിപ്പിക്കലുമായി യോജിപ്പിക്കു ന്നതിലൂടെ ദൈവീക രോഗശാന്തി, വേദപുസ്തക അടിസ്ഥാനമാകില്ല. തിരുവെഴുത്തു കളിൽ പരാമർശിക്കാത്തത് പ്രായോഗികമാക്കാൻ “ആഴം (DEEP)” എന്ന പദം ഉപ യോഗിക്കുന്നത് വാക്കുകളുടെ കളിയിലൂടെ ജനങ്ങളെ വഞ്ചിക്കുന്ന ഒരു കല യാണ്. എന്തായാലും, ക്രൂശിലെ മരണത്തിലൂടെ യേശു നമുക്കു നൽകുന്ന രക്ഷ ഇല്ലാതാ ക്കാൻ വൈദ്യശാസ്ത്രത്തിന് കഴിയുമെന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു വെങ്കിൽ പോലും, ടിപിഎമ്മിൽ തുടരുന്നതിന് ഒരു കാരണവുമില്ല.
ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഉപദേശങ്ങൾ
നിങ്ങൾക്ക് ആഭരണങ്ങൾ ധരിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അത് ധരിക്കരുത്. ലളിത മായി തുടരുക. ഫാഷൻ ഉപയോഗിക്കരുത്. ബൈബിൾ ആവശ്യപ്പെടുന്ന ലാളിത്യത്തെ ക്കുറിച്ച് നിങ്ങൾക്കറിയാം (I പത്രോസ് 3:3). എന്നാൽ ഇതിനെക്കുറിച്ച് ചിന്തിക്കുക. ആഭര ണങ്ങൾ ധരിക്കരുത് എന്ന ഉപദേശം, മ്ലേച്ഛമായ അധാർമികതയിൽ നിന്ന് ജോഷുവയെ തടഞ്ഞോ? ഉള്ളിൽ നിന്ന് ഹൃദയത്തിൻ്റെ രൂപാന്തരമാണ് വേണ്ടത്. ചെയ്യേണ്ടതും ചെയ്യരു താത്തതുമായ ബാഹ്യ നിയമങ്ങളും നിയന്ത്രണങ്ങളും പ്രവർത്തിക്കില്ല. അപ്പൊസ്തലനായ പൗലോസ് അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
കൊലോസ്യർ 2:20-22, “നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിൻ്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ മാനുഷകല്പന കൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊട രുത് എന്നുള്ള ചട്ടങ്ങൾക്ക് കീഴ്പെടുന്നത് എന്ത്? ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ. അത് ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിൻ്റെ ഉപേക്ഷയിലും രസിക്കുന്നവർക്ക് ജ്ഞാനത്തിൻ്റെ പേരു മാത്രമുള്ളത്; ജഡാഭി ലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.”
ഒറ്റനോട്ടത്തിൽ വിവേകമായി തോന്നുന്ന ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ എല്ലാവിധ മനുഷ്യനിർമ്മിത നിയമങ്ങളും ടിപിഎമ്മിനുണ്ട്, എന്നാൽ മനുഷ്യരെ പാപം ചെയ്യുന്ന തിൽ നിന്നും തടയാൻ അവ പ്രയോജനപ്പെടുന്നില്ല. മനുഷ്യരെ പാപം ചെയ്യുന്നതിൽ നിന്ന് തടയാൻ കഴിയുന്നത് ക്രിസ്തുവിനോടുകൂടെ ലോകത്തിൻ്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിക്കുകയാണ് (കൊലോസ്യർ 2:20-ൽ അപ്പൊസ്തലനായ പൗലോസ് പറയുന്നു).
പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്തിൻ്റെ ഉപദേശം
ടിപിഎമ്മിൽ പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യം നിങ്ങൾക്ക് അനുഭവപ്പെടുമെന്ന് ടിപിഎം വേലക്കാർ വീണ്ടും വീണ്ടും പറയും. ഞാൻ നിങ്ങളോട് ചോദിക്കട്ടെ, “സന്തോഷം തോന്നു ന്നത്, പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യത്തിൻ്റെ അടയാളമാണോ?” ആഹാബും യെഹോശാ ഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി യുദ്ധം (1 രാജാക്ക. 22) ചെയ്യുമെന്ന് പ്രവചിച്ച 400 പ്രവാചകന്മാർ, ജനങ്ങളെ ആവേശത്തിലാക്കി സന്തോഷിപ്പിച്ചോ? ദൈവ സഹായം അവർ വാഗ്ദാനം ചെയ്തു. 400 പ്രവാചകന്മാർ ഒത്തുകൂടി എല്ലാവരും ഒരേ ശബ്ദ ത്തിൽ, “ഞാൻ ഇസ്രായേലിൻ്റെ ദൈവമാണ്. പേടിക്കേണ്ട. ഞാൻ നിങ്ങളുടെ ശത്രുക്കളെ നശിപ്പിക്കും” എന്ന് പറഞ്ഞപ്പോൾ എന്തുമാത്രം ആവേശഭരിതർ ആയി ക്കാണും. എന്നാൽ അതിൻ്റെ പിന്നിലുണ്ടായിരുന്ന വ്യാജാത്മാക്കളെ പറ്റി നിങ്ങൾക്കറി യാമല്ലോ?
ടിപിഎം സിംഗപ്പൂർ സഭയിൽ ചലിച്ചുകൊണ്ടിരിക്കുന്നത് ദൈവാത്മാവാണെന്ന് നമുക്ക് അനുമാനിക്കാം! അങ്ങനെയാണെങ്കിൽ, ജോഷുവ കഴിഞ്ഞ 20 വർഷമായി വളരെയ ധികം സഹോദരിമാരെ മലിനമാക്കുകയും അവരുമായി അവിഹിതബന്ധത്തിൽ ഏർപ്പെ ടുകയും ചെയ്തപ്പോൾ ദൈവം നിശബ്ദനായിരുന്നോ? ബൈബിളിലെ പരിശുദ്ധാത്മാവ് പഴ യനിയമത്തിൽ ഇസ്രായേൽ ജനതയിലേക്ക് പ്രവാചകന്മാരെ അയച്ചുകൊണ്ട് ജനങ്ങളെ വിമർശിച്ചിരുന്നു. പുതിയനിയമ കാലഘട്ടത്തിൽ, ഏഷ്യയിലെ ഏഴ് സഭകളിലെ മൂപ്പ ന്മാരെ പരിശുദ്ധാത്മാവ് വിമർശിച്ചു. കഴിഞ്ഞ ഇരുപത് വർഷമായി ജോഷുവ എന്താണ് ചെയ്യുന്നതെന്ന് ടിപിഎം കാത്തിരുപ്പ് മീറ്റിംഗിൽ പ്രവർത്തിക്കുന്ന ആത്മാവിന് അറി യില്ലേ? www.fromtpm.com (malayalam.fromtpm.com) ജോഷുവയെ തുറന്നുകാട്ടുന്നതുവരെ ഈ പരിശുദ്ധാത്മാവ് ചീഫ് പാസ്റ്റർമാരോടോ നേതാവിനോടോ അയാളെ ക്കുറിച്ച് പറഞ്ഞി ട്ടില്ല. ദാവീദ് പാപം ചെയ്തപ്പോൾ, ദാവീദിനെ ശാസിക്കാൻ പരിശുദ്ധാത്മാവ് നാഥാനെ അയ ച്ചില്ലേ? അപ്പോൾ എന്തുകൊണ്ട് പഴയനിയമത്തിലും പുതിയ നിയമത്തിലും പെരുമാറിയ തിനേക്കാൾ വ്യത്യസ്തമായി ടിപിഎമ്മിൽ ആത്മാവ് പ്രവർത്തിക്കുന്നു? സെൻറ്റെർ പാസ്റ്റർ സണ്ണി ജോർജിനെ ക്കുറിച്ച് ടിപിഎം മേധാവിയോട് അത് എപ്പോഴെങ്കിലും പറഞ്ഞി ട്ടുണ്ടോ? അതും അല്ലെങ്കിൽ ജോഷുവ, ഗുണശീലൻ, കാലെബ്, രമേശ്, ബിജോയ് തുടങ്ങിയ രാക്ഷസന്മാരെ വെളിപ്പെടുന്നതുവരെ സഭയിൽ നിന്ന് ഒളിച്ചിരിക്കുകയായി രുന്നോ? നിങ്ങൾ ചിന്തിക്കേണ്ടതുണ്ട്, അതി വേഗത്തിൽ തമ്പേറ് അടിക്കുമ്പോൾ മാത്രം പ്രവർത്തിക്കുന്ന TPM കാത്തിരുപ്പ് യോഗത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന ആത്മാവ് എന്താകുന്നു? അന്യഭാഷയിൽ നിറയാൻ വേണ്ടി തമ്പേറ് വേഗത്തിൽ അടിക്കുന്നതിനെ ക്കുറിച്ച് നിങ്ങൾ എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ? ടിപിഎമ്മിൽ കാണുന്നതു പോലെ യുള്ള കാത്തിരുപ്പ് യോഗങ്ങൾ ബൈബിൾ നിരുത്സാഹപ്പെടുത്തുന്നു എന്നതാണ് വസ്തുത. (1 കൊരിന്ത്യർ 14:27-28 വായിക്കുക). ഈ ലേഖനങ്ങൾ പരിശോധിക്കുക (ആദ്യത്തെ ലേഖനം, രണ്ടാമത്തെ ലേഖനം, മൂന്നാമത്തെ ലേഖനം).
വേർപാട് ജീവിതത്തിൻ്റെ ഉപദേശം
ക്രിസ്തീയ തത്ത്വത്തെ വളച്ചൊടിക്കുകയാണ് വേർപാട് ജീവിത ഉപദേശം. പഴയനിയമ ത്തിൽ, വിഗ്രഹാരാധന അനുകരിക്കാതിരിപ്പാൻ ദൈവം പുറജാതീയരിൽ നിന്നും വിജാതീയരിൽ നിന്നും അകന്നു നിൽക്കാൻ ആവശ്യപ്പെട്ടു! ലേവ്യ ഗോത്രത്തിൽ നിന്ന് വേർപെട്ട ജീവിതം നയിക്കാൻ അദ്ദേഹം യഹൂദ ഗോത്രത്തോട് ആവശ്യപ്പെട്ടില്ല. “വേർപാ ടിൻ്റെ ജീവിതം” എന്ന പേരിൽ ടിപിഎം പരിശീലിക്കുന്നത് നിങ്ങളുടെ പുറത്തേക്കുള്ള വഴി അവരുടെ പിടിയിൽ നിയന്ത്രിക്കാനുള്ള കൾട്ട് പരമായ ശ്രമമാണ്. സർദിസ് സഭ യിലെ അംഗങ്ങൾ ഫിലാദൽഫിയ സഭയിലെ അംഗങ്ങളെ വിവാഹം കഴിക്കരുതെന്ന് ബൈബിളിൽ എവിടെയാണ് പറയുന്നത്? ഗലാത്യർ സഭയിലെ വിശ്വാസികൾ കൊരിന്ത്യ സഭയിലെ മൂപ്പൻ്റെ കൈകളാൽ കർതൃമേശ എടുക്കരുതെന്ന് എവിടെ എഴുതിരിക്കുന്നു? പത്രോസും ബർന്നബാസും വേർപിരിഞ്ഞെങ്കിലും, പത്രോസിൻ്റെ സഭയിലും ബർന്നബാ സിൻ്റെ സഭയിലും ആരാധനയിൽ പങ്കെടുത്തതിന് പൗലോസ് ഏതെങ്കിലും വിശ്വാസിയെ പുറത്താക്കിയതായി നിങ്ങൾ എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ? “വേർപെട്ട ജീവിതം” എന്ന ടിപിഎം നിയമങ്ങൾ കത്തോലിക്കാ സഭയുടെ തെറ്റായ പഠിപ്പിക്കലുകളാണ്, ഇത് മറ്റ് സഭകളിൽ കർത്തൃമേശയിൽ പങ്കെടുക്കുന്നതിനും മറ്റ് പാസ്റ്റർമാരുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിനും മറ്റ് സഭകളിൽ സ്നാനമേറ്റതിനും അംഗങ്ങളെ വിലക്കുന്നു. ഇത് പഴ യനിയമത്തിലെ വേർപാടിൻ്റെ ജീവിതത്തെ വളച്ചൊടിക്കുകയാണ്. പുറം ലോകവുമായി സമ്പർക്കം പുലർത്തുമ്പോൾ അംഗങ്ങൾക്ക് സത്യം പ്രകാശിക്കുമെന്ന് ഭയപ്പെടുന്നുതു കൊണ്ട് എല്ലാ കൾട്ടുകളും അതിൻ്റെ അംഗങ്ങൾക്ക് സമാനമായ നിയന്ത്രണ നിയമങ്ങൾ ഏർപ്പെടുത്തുന്നു. അതുകൊണ്ട് മിക്ക കൾട്ടുകളും നഗരം മുഴുവൻ വാങ്ങി അതിലെ അംഗങ്ങൾക്ക് പുറം ലോകവുമായുള്ള ആശയവിനിമയം തടയുന്നതിന് ചുറ്റും ഒരു അതി ർത്തി മതിൽ നിർമ്മിച്ചിരിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ചിന്തിക്കുക.
വിശുദ്ധന്മാരുടെ പ്രതിച്ഛായ കളങ്കപ്പെടുത്തരുത്, അവരെ വിധിക്കയുമരുത്
ടിപിഎം വേലക്കാരുടെ മറ്റൊരു തന്ത്രം, ജോഷുവയെപ്പോലുള്ള ഏതെങ്കിലും സംഭവത്തി നുശേഷം, മനുഷ്യരുടെ ജീവിതത്തിലും പരാജയങ്ങളിലും നോക്കാതെ നാം യേശുവിനെ മാത്രം നോക്കണം എന്ന് അവർ പറയും. അതിനാൽ യേശു ടിപിഎമ്മിൽ മാത്രമല്ല എല്ലാ സഭകളിലും ഉണ്ടെന്ന് അവരോട് പറയുക. ഒരാൾക്ക് ഒരു മധ്യസ്ഥനിലൂടെ അല്ലാതെ യേശുവുമായി നേരിട്ട് വ്യക്തിപരമായ ബന്ധം ആവശ്യമാണ്. അതിനാൽ സഭ മാറുന്നത് യേശുവിൽ നിന്ന് അകന്നുപോകുകയല്ല, മറിച്ച് മറ്റൊരു കൂട്ടായ്മയിലേക്ക് പോകുന്നു. വ്യത്യസ്ത ഭക്ഷണം പരീക്ഷിക്കുന്നതിലും രുചിക്കുന്നതിലും യാതൊരു ദോഷവുമില്ല.
നമ്മൾ വിശുദ്ധന്മാരെ വിധിക്കരുതെന്നും ടിപിഎം വേലക്കാർ പറയും. ഒരു വിശുദ്ധൻ്റെ വൃത്തികെട്ട ജീവിതം തുറന്നുകാട്ടുമ്പോൾ തീർത്തും പരാജയമാണെന്ന് തോന്നുന്ന TPM ഉപദേശങ്ങളെ നമ്മൾ വിധിക്കണം. ഒരു മനുഷ്യനെ വിധിക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നില്ല, മറിച്ച് മോശം ഫലങ്ങൾ നോക്കാനും മോശം വൃക്ഷത്തിന് നല്ല ഫലം പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കാനും ആവശ്യപ്പെടുന്നു. വിശുദ്ധിയുടെ എല്ലാ ഉന്നത അവകാശവാദങ്ങളും ടിപിഎമ്മിൻ്റെ വിജയകരമായ ജീവിതവും മോദിജിയെ പ്പോലെ പൂർത്തീകരിക്കാത്ത വാഗ്ദത്തങ്ങളാണ് (JUMLA). സമയത്തിൻ്റെയും തുറന്നുകാട്ട ലിൻ്റെയും പരിശോധനയെ അവർക്ക് നേരിടാൻ സാധിക്കില്ല. ഈ തെളിവുകൾ ടിപിഎ മ്മിൽ വരാതിരുന്നില്ലെങ്കിൽ, താൻ ദൈവത്തിൻ്റെ അതി വിശുദ്ധനാണെന്ന് പറഞ്ഞ് ജോഷുവ തൻ്റെ വൃത്തികെട്ട പ്രവൃത്തികൾ തുടരുമായിരുന്നു! ടിപിഎമ്മിലെ എല്ലാ വിശ്വാസ ഭവനങ്ങളിലും ഇത്തരം നിരവധി ദുഷ്‌പ്രവൃത്തികൾ നടക്കുന്നു. പക്ഷേ ഒന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. അവർ എല്ലാം മൂടിവയ്ക്കുന്നു. ഇത് മനുഷ്യ വിശുദ്ധിയും പരിപൂർണ്ണതയും ഉപയോഗിച്ച് ടിപിഎം, രക്ഷയെ കുറിച്ച് പഠിപ്പിക്കുന്നത് വഞ്ചനയാ ണെന്ന് നമ്മോട് പറയുന്നു. അവരുടെ അടിസ്ഥാന വിശ്വാസത്തെ പരിശോധിക്കാനുള്ള സമയമായിരിക്കുന്നു! ശിക്ഷയിൽ നിന്ന് നമ്മെ രക്ഷിക്കാനുള്ള യേശുവിൻ്റെ രക്ത ത്തിൻ്റെ കഴിവിൽ നാം പൂർണ്ണമായി വിശ്വസിക്കുമ്പോൾ മാത്രമേ രക്ഷ സാധ്യമാകൂ. അവസാന ദിവസം തടി തപ്പാനുള്ള നമ്മുടെ സ്വന്തം വിശുദ്ധിയിലുള്ള വിശ്വാസം ഒരു ജുംലയാണ്.
ഇത് കെട്ടിച്ചമച്ചതാണെന്ന് പറയുമ്പോഴും ആളുകൾ വിശുദ്ധന്മാരുടെ പ്രതിച്ഛായ കളങ്ക പ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പറയുമ്പോഴും ടിപിഎമ്മിൻ്റെ എല്ലാ ശ്രമങ്ങളും മറ്റുള്ള വരെ ആക്രമിച്ച് സ്വയം ന്യായീകരിക്കുക അല്ലാതെ മറ്റൊന്നുമല്ല. തലച്ചോറില്ലാതെ ജന ങ്ങൾ വിഡ്ഢികളാണെന്ന് കരുതി കേടുപാടുകൾ നിയന്ത്രിക്കാനുള്ള തന്ത്രമാണിത്. ശരി, TPM സഭകൾ മാത്രം ശരിയാണെന്നും വേലക്കാർ യഥാർത്ഥ അപ്പൊസ്തലന്മാരാണെന്നും പറയുമ്പോൾ അവർ മറ്റ് സഭകളെ എന്തുകൊണ്ട് കളങ്കപ്പെടുത്തുന്നു! തങ്ങളെ യഥാർത്ഥ അപ്പൊസ്തലന്മാർ എന്ന് വിളിച്ച് അവർ മറ്റ് ശുശ്രൂഷകന്മാരെ കളങ്കപ്പെടുത്തുന്നില്ലേ? TPM അംഗങ്ങൾ മഹത്വത്തിൻ്റെ ശക്തിയായ സീയോനിൽ പോകും മറ്റുള്ളവർ പുതിയ ഭൂമിയിലും നിത്യതയുടെ മറ്റ് കുറഞ്ഞ ഇടത്തേക്കും പോകും എന്ന് അവർ പറയുമ്പോൾ മറ്റു ക്രിസ്ത്യാനികളെ മുഴുവനായും കളങ്കപ്പെടുത്തുകയല്ലേ? സ്‌നാനവും കർത്തൃമേ ശയും ടിപിഎം വേലക്കാരുടെ കൈകൊണ്ട് മാത്രം എടുക്കണമെന്ന് പറയുമ്പോൾ അവർ പല ശുശ്രുഷകന്മാരെയും കളങ്കപ്പെടുത്തുന്നില്ലേ? അങ്ങനെ അവർ മറ്റുള്ളവരെ പുച്ഛി ക്കുന്നത് തുടരുന്നു, ദുഷ്‌പ്രവൃത്തികൾ തുറന്നുകാട്ടുമ്പോൾ അവരെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കരുതുന്നു, അത് ശരിയല്ല! ഉം! രസകരമായിരിക്കുന്നു! അതിനെ ക്കുറിച്ച് ചിന്തിക്കുക. ഓസ്‌ട്രേലിയയിലോ കാനഡയിലോ എവിടെയോ ഇരുന്നുകൊണ്ട് ഈ വെബ്‌സൈറ്റ് നടത്തുന്ന വ്യക്തി സിംഗപ്പൂരിലെ ഒരു മനുഷ്യനെതിരെ കെട്ടിച്ചമ യ്ക്കലും ഫോട്ടോഷോപ്പ് ചെയ്യുകയും ആണോ? എന്താണ് ബന്ധം? ലോകമെമ്പാടും ടിപിഎമ്മിൽ 5000 വേലക്കാർ ഉണ്ടായിരിക്കണം. എന്തുകൊണ്ട് ജോഷുവ മാത്രം? എന്തു കൊണ്ട് പാസ്റ്റർ എബ്രഹാം മാത്യു അല്ലെങ്കിൽ ഡെപ്യൂട്ടി അസിസ്റ്റൻറ്റ് പാസ്റ്റർ ജയം? ജന ങ്ങളെ കബളിപ്പിക്കാനും പച്ച കള്ളം പറയാനും ഒരു പരിധിയുണ്ട്. നുണകൾക്ക് ശേഷം നുണകൾ ആവർത്തിക്കാൻ ടിപിഎമ്മിന് ഒരു മടിയുമില്ല.
ഉപസംഹാരം
ടിപിഎമ്മിലെ പ്രിയ വിശ്വാസികളേ, നിങ്ങളുടെ സമയമായി. നിങ്ങളുടെ പുറത്തേക്കുള്ള യാത്രയെ അവരുടെ നിയന്ത്രണത്തിൽ നിന്നും വഞ്ചനയുടെ അടിമത്തത്തിൽ നിന്നും തടയാൻ ടിപിഎമ്മിൻ്റെ നേത്ര്യത്വം എത്രത്തോളം ശ്രമിക്കും? നിങ്ങൾ ചിന്തിക്കുകയും പുനർവിചിന്തനം നടത്തുകയും ചെയ്യേണ്ടതല്ലേ? ടിപിഎം വേലക്കാർ നിങ്ങളെ വിളിക്കും, അല്ലെങ്കിൽ നിങ്ങളുടെ വീട് സന്ദർശിക്കും. അവർ നിങ്ങളുടെ കുടുംബവുമായി ഒരു മധുര പ്രസംഗം ആരംഭിക്കും. ജോഷുവയെപ്പോലുള്ള ഈ രാക്ഷസന്മാരെ നിങ്ങൾ പോറ്റുമെന്ന് ഉറപ്പാക്കാൻ അവർ എല്ലാ ശ്രമങ്ങളും നടത്തും. ഈ ലോക്ക്ഡഡൌൺ ദൈവ വചനം പഠിക്കാൻ നൽകിയ സമയമാണ്! ദൈവം നൽകിയ ഈ ലോക്ക്ഡൌൺ സമയം ഈ വെബ്‌സൈറ്റിലെ എല്ലാ ലേഖനങ്ങളും വായിക്കാൻ ഉപയോഗിക്കുക. ചിന്തിക്കാനും നമ്മുടെ പഴയ വിശ്വാസങ്ങളെയും ചിന്തകളെയും പുനർവിചിന്തനം ചെയ്യാനും ശരിയും തെറ്റും തീരുമാനിക്കാനുമുള്ള സമയമാണിത്.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.