ടിപിഎം മനോരോഗികൾ ദൈവത്തെ പരിഹസിക്കുന്ന വിധം

ഒരു മനോരോഗിക്ക് മനസ്സാക്ഷി ഇല്ല. അല്പം പോലും മനസ്സാക്ഷിക്കുത്തില്ലെങ്കിലും ഉള്ള തായി അഭിനയിച്ചുകൊണ്ട് നിങ്ങളോട് കള്ളം പറയുകയാണെങ്കിൽ അയാൾക്ക് നിങ്ങ ളുടെ പണം, വസ്തുവകകൾ, ഭാര്യ, നിങ്ങളുടെ സമാധാനം എന്നിവ മോഷ്ടിക്കാൻ കഴിയും. അവൻ “കാണപ്പെടാതിരിക്കാൻ” മറ്റുള്ളവരെ നിരീക്ഷി ക്കുകയും അവർ ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തേക്കാം. ഇപ്പോൾ ഈ കേസിൽ, തെളിവുകളുടെ ലഭ്യത വളരെ വലുതായതിനാൽ, അയാൾ ഇരയായി കളിക്കുന്നു. അവൻ ദൈവത്തെയും ദൈവ സൃഷ്ടികളെയും എങ്ങനെ പരിഹസിക്കുന്നുവെന്ന് നമുക്ക് നോക്കാം.

തുടരുന്നതിനു മുമ്പ് ഇത് ജോഷുവക്കുറിച്ച് മാത്രമല്ല എന്ന് സൂചിപ്പിക്കാൻ ഞാൻ ആഗ്ര ഹിക്കുന്നു. ഇത് എല്ലാ ടിപിഎം ശുശ്രുഷകന്മാരെ ക്കുറിച്ചും ആകുന്നു. ജോഷുവ ഒരു കേസ് പഠനം മാത്രമാണ്.

ഗലാത്യർ 6:7, “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനു ഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.”

ദൈവത്തെ പരിഹസിക്കാൻ വ്യത്യസ്ത മാർഗങ്ങളുണ്ട്. ജോഷുവ കേസിൻ്റെ തെളിവുകൾ ഉപയോഗിച്ച് കാണിക്കാൻ കഴിയുന്ന ചില വഴികൾ ഞങ്ങൾ ചർച്ച ചെയ്യും.

ദൈവ നാമത്തിൽ കള്ളം പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നു

സ്ത്രീയെ കുടുക്കാനും ലൈംഗിക തൃപ്തിക്കായി അവളെ ഉപയോഗിക്കാനും ജോഷുവ തൻ്റെ പൗരോഹിത്യ അധികാരം എങ്ങനെ ഉപയോഗിച്ചുവെന്ന് ഞങ്ങൾ ഇതിനകം നിങ്ങ ൾക്ക് കാണിച്ചു തന്നിരുന്നു. ഇപ്പോൾ, തനിക്ക് നൽകിയ വിവാഹ വാഗ്ദാനം നിറവേറ്റാൻ ഇര ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ, വ്യഭിചാരത്തിൻ്റെ കാമവികാരജനകമായ ജീവിത ശൈലി തുടരാൻ അയാൾ ദൈവത്തിൻ്റെ ചങ്ങല പിടിക്കുന്നു.

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

പാസ്റ്റർ ജോഷുവ

30 Jan 2019

നിങ്ങൾ ചിന്താകുലനാണെങ്കിൽ സത്യം പറഞ്ഞ് ഞങ്ങളെ നിങ്ങളുടെ കുടുംബത്തിൻ്റെ ഭാഗം ആക്കും.

ദൈവം ഇത് വിളംബരം ചെയ്യാൻ എന്നോട് ഒരിക്കലും ആവശ്യപ്പെട്ടില്ല, പിന്നെ, അവനിൽ ഗുപ്തമായിരിക്കാൻ പറഞ്ഞു.
ഞാൻ എൻ്റെ അവലംബമായ ദൈവത്തിൽ ഒളിച്ചിരിക്കുമ്പോൾ നീ എല്ലാവരോടും പറയുന്നു, ഈ തെറ്റിദ്ധാരണ ഇത് മൂന്നാം പ്രാവശ്യമാണ്. നമ്മുടെ അവലംബവും കോട്ടയുമായ ദൈവത്തിൽ നമുക്ക് എന്തുകൊണ്ട് ഒളിച്ചിരുന്നുകൂടാ.

S-R, ഞാൻ നിൻ്റെ ശബ്ദം കേൾക്കട്ടെ.

എൻ്റെ ഒളി സങ്കേതത്തിൽ എനിക്ക് നിൻ്റെ സ്നേഹവും കരുതലും ലഭിക്കാത്തതിനാൽ ഞാൻ എല്ലാവരോടും പറയും.
നിങ്ങൾ, പാസ്റ്റർ ജോഷുവ എന്നെ ഉപയോഗിക്കുന്നു.


ഇതാണ് ദി പെന്തക്കോസ്ത് മിഷൻ്റെ ദൈവ ദാസൻ. നിങ്ങളെ ദൈവത്തിലേക്ക് നയിക്കുന്ന മനുഷ്യൻ. ഇത് മനസിലാക്കാൻ പോലും സാധിക്കാത്ത വിധം നിങ്ങളുടെ തലച്ചോർ ടിപിഎം എണ്ണയിൽ വറുത്തതാണോ? തൻ്റെ നാമത്തെ അപമാനിക്കുകയും പരിഹസി ക്കുകയും ചെയ്യുന്ന ജോഷുവയോട് ദൈവം പറയുന്നത് ശ്രദ്ധിക്കുക.

സങ്കീർത്തനം 50:16, “എന്നാൽ ദുഷ്ടനോട് ദൈവം അരുളിച്ചെയ്യുന്നു: നീ എൻ്റെ ചട്ട ങ്ങളെ അറിയിപ്പാനും എൻ്റെ നിയമത്തെ നിൻ്റെ വായിൽ എടുപ്പാനും നിന ക്കെന്തു കാര്യം?”

ദൈവസ്ഥാപനമായ വിവാഹത്തെ പരിഹസിക്കുന്നു

ദൈവസന്നിധിയിൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിശുദ്ധമായ ഉടമ്പടിയാണ് വിവാഹം. എന്നിട്ടും, വിവാഹത്തെ അപമാനിക്കുകയും വിവാഹിതരായ ദമ്പതികളെ അവരുടെ ടിപിഎം ദൈവത്തിൻ്റെ പേരിൽ വേർതിരിക്കുകയും ചെയ്യുന്ന ഒരു സംഘടന യുടെ ഉൽ‌പ്പന്നമായ ദൈവത്തിൻ്റെ ഈ മഹാനായ ദാസന് തൻ്റെ വിരോധാഭാസങ്ങളിൽ അല്പംപോലും പശ്ചാത്താപമില്ല. വിവാഹ വാഗ്ദാനം ചെയ്തപ്പോഴും സ്ത്രീയുടെ ഭർത്താ വെന്ന മട്ടിൽ പ്രവർത്തിക്കുമ്പോഴും തൻ്റെ ദൈവം തന്നോടൊപ്പമുണ്ടെന്ന് അയാൾ കരു തുന്നു. രഹസ്യ ഭാര്യയുടെ കാലുകൾ തിരുമ്മിക്കൊണ്ട് ജോഷുവ ഒരു ഹോട്ടൽ മുറിയിൽ വിശ്രമിക്കുന്ന വീഡിയോ കാണുക. മമ്മിക്കൊപ്പം ഡാഡിയുടെ സാന്നിധ്യം മകനും ആസ്വദിക്കുന്നു. തീർച്ചയായും, ഈ മുഴുവൻ കാര്യങ്ങൾക്കും സിംഗപ്പൂരിലെ വിശ്വാസി കൾ പണം മുടക്കുന്നു (SPONSORED BY SINGAPORE TPM).

വിശുദ്ധ ജോഷുവ ഹോട്ടൽ മുറിയിൽ രഹസ്യ ഭാര്യയുടെ കാലുകൾ മസാജ് ചെയ്യുന്നു

സാധാരണക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ കളിയാക്കുന്നു

സാധാരണക്കാർക്ക് അവരുടെ വിശുദ്ധ മുഖം കാണിക്കാൻ ശ്രമിക്കുന്ന ടിപിഎം പാസ്റ്റർ മാർ ജനങ്ങളോട് വെളുത്ത വസ്ത്രങ്ങളും സ്ത്രീകളോട് ശരീരം പൂർണ്ണമായും മറയ്ക്കുന്ന വസ്ത്രങ്ങളും ധരിക്കാൻ ആവശ്യപ്പെടുന്നു. ഈ മനുഷ്യർ ഡ്രസ്സിംഗ് കോഡുകൾ മറ്റുള്ള വരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിൻ്റെ കാരണം എന്താണെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. അവർ അവകാശപ്പെടുന്നതുപോലെ വിജയകരമായ ജീവിതം നയി ക്കുന്നതിന് അവരെ സഹായിക്കാൻ അവരുടെ ദൈവത്തിന് കഴിവില്ലേ? വാസ്തവത്തിൽ, പ്രത്യേകിച്ചും സ്ത്രീകളെ കാണുമ്പോൾ അവർക്ക് വളരെ വികൃതമായ ഭാവനകളുടെ അഴിമതി നിറഞ്ഞ മനസ്സാണ് ഉള്ളത്. അയാൾ സമ്മാനിച്ച ബിക്കിനിയിൽ രഹസ്യ ഭാര്യയെ കാണാൻ കാത്തിരിക്കുന്ന ഈ സന്ദേശം കാണുക.

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

പാസ്റ്റർ ജോഷുവ

12 May 2019

സയാങ്, ബിക്കിനി ധരിക്കുന്നതിനെ പറ്റി നമുക്ക് ചർച്ച ചെയ്യണം.
S-R, നീ ഉണർന്നിരിക്കയാണോ?

അതെ.

എന്നെ വിളിക്കു..


തീർച്ചയായും, ബിക്കിനി സ്പോൺസർ ചെയ്യുന്നത് ദി പെന്തക്കോസ്ത് ചർച്ച് ഓഫ് സിംഗപ്പൂർ (ടിപിഎം, സിംഗപ്പൂർ) ആണ്. ബിക്കിനി മാത്രമല്ല, മറ്റ് പല ഡ്രെസ്സുക ളോടൊപ്പം മന്ത്രത്തകിടുകളും രഹസ്യ ഭാര്യ ധരിക്കുന്നത്‌ കാണാൻ വിശുദ്ധ ജോഷുവ ഇഷ്ടപ്പെടുന്നു.

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

പാസ്റ്റർ ജോഷുവ

OCTOBER 11, 2017

ബാറ്റിക് സരോഗ് ആണ് ഭേദം

ഈ സാധനം എവിടെ കിട്ടും
ഇത് സരോഗ് അല്ല ബാലീ ഡ്രസ്സ് ആണ്

WHOLE SALE കടയിൽ അന്വേഷിക്കുക


ഉപസംഹാരം

ഇപ്പോൾ ഇതിനെ പറ്റി ചിന്തിക്കുക. ജോഷുവ വിവാഹം കഴിക്കുമെന്ന് ശരിക്കും വാഗ്ദാനം ചെയ്തില്ലെങ്കിൽ ചില സ്ത്രീകൾ ഈ വഴിയിലൂടെ പോകാൻ എന്തുകൊണ്ട് ആഗ്രഹിക്കും? ചുരുക്കത്തിൽ, സിംഗപ്പൂർ വിശ്വാസ ഭവനത്തിൽ സുഖമായി ഇരുന്ന് തന്നെ കാണാൻ വരുന്നവരെ അനുഗ്രഹിച്ചുകൊണ്ട് ഈ ദൈവ ദാസൻ അവളെ വഞ്ചിക്കുകയായിരുന്നു.

സിംഗപ്പൂർ അസംബ്ലിയിലെ ജനങ്ങൾ സ്വന്തം സ്വകാര്യ ജീവിതത്തിൽ ജോഷുവയുടെ സവിശേഷതകൾ കാണിച്ചാൽ ഞാൻ അതിശയിക്കില്ല. ഇത് അനുഗ്രഹിക്കപ്പെടുന്നവന് അനുഗ്രഹങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു എന്ന ഒരു ആത്മീയ തത്ത്വത്തിന് അനുസൃ തമായിട്ടാകുന്നു.

ആലോചിക്കാതെ വേഗത്തിൽ ആരുടെയും മേൽ കൈവെക്കരുതെന്ന് (പ്രാർത്ഥിക്കുക, രോഗശാന്തി, അനുഗ്രഹം,  ശുശ്രൂഷയിൽ എടുക്കുക) പൗലോസ് തിമൊഥെയൊസിനോട് ആവശ്യപ്പെടുന്നു. കാരണം, ഒരാൾ കൈ വച്ചാൽ, അയാൾ ആ വ്യക്തിയുടെ പാപങ്ങളിൽ പങ്കാളിയാകുന്നു. ജോഷുവ സാധാരണക്കാരുടെ മേൽ കൈവെച്ച് തൻ്റെ ആത്മാവിനെ ആ വ്യക്തിയിലേക്ക് കൈമാറുന്ന സാഹചര്യം എത്ര ഭയാനകമാണെന്ന് ചിന്തിക്കുക.

1 തിമൊഥെയൊ. 5:22, “യാതൊരുത്തൻ്റെ മേലും വേഗത്തിൽ കൈവെക്കരുത്; അന്യ ന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുത്. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊൾക.”

ജോഷുവയും മറ്റ് വേലക്കാരും അനുഗ്രഹിച്ച ജനങ്ങൾ ഈ വിഷയം ചിന്തിച്ച് കാര്യങ്ങൾ ശരിയാക്കണം. അത് എങ്ങനെ ശരിയാക്കാമെന്നതിനെ ക്കുറിച്ചുള്ള വിശദാംശ ങ്ങൾ ഈ ലേഖനം ചർച്ച ചെയ്യില്ല. എന്നിരുന്നാലും, ആദ്യപടി ആ ദുഷ്ടസഭ ഉപേക്ഷി ക്കുക എന്നതാണ്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *