ക്രിസ്തുവിൻ്റെ ദാരിദ്ര്യവും ടിപിഎമ്മിൻ്റെ ആഡംബരവും

ടിപിഎമ്മിലും അതിൻ്റെ സഹോദരി സഭകളിലുമുള്ള എല്ലാ വ്യക്തികളും അവരുടെ അനുയായികളെ അന്ധരാക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന ബൈബിളിൽ ഉദ്ധരിച്ചിരി ക്കുന്ന പ്രതിഷ്ഠ എന്ന വാക്ക് സുപരിചിതമാണ്. തിരുവെഴുത്തിലെ ആ ഭാഗം നമുക്ക് നോക്കാം, അപ്പോൾ ടിപിഎം വേലക്കാർ എത്രമാത്രം വക്രത നിറഞ്ഞവരാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

വെളി. 14:4, “അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാട് പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു……….”

വാക്യത്തിൻ്റെ ആദ്യ ഭാഗം TPM നടപ്പിലാക്കുന്നതുപോലെ ശാരീരിക കന്യകാത്വത്തെ ക്കുറിച്ച് സംസാരിക്കുന്നില്ല. വിവിധ വ്യാജ ഭവനങ്ങളിൽ ഈ മനുഷ്യർ പിന്തുടരുന്ന ശാരീരിക കന്യകാത്വവും നമ്മൾക്കറിയാം. അടുത്തിടെ, സിംഗപ്പൂരിലെ നമ്മുടെ കന്യക പാസ്റ്റർ ജോഷുവയെ നമ്മുക്ക് നല്ല പരിചയമുണ്ട്. എന്നാൽ, ഈ ലേഖനം മുകളിലുള്ള വാക്യത്തിലെ കടുപ്പിച്ച വാചകത്തെ ക്കുറിച്ചാണ്. ടിപിഎം ശുശ്രൂഷകന്മാർ പാലിക്കാത്ത, യേശുക്രിസ്തുവിൻ്റെ ഒരു പ്രത്യേക വശം കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

കുഞ്ഞാടിൻ്റെ പാത

കുഞ്ഞാട് എങ്ങനെ ജീവിച്ചുവെന്ന് നമുക്ക് നോക്കാം, തുടർന്ന് കുഞ്ഞാടിനെ പിന്തുടരു ന്നുവെന്ന് അവകാശപ്പെടുന്നവരുടെ ജീവിതവുമായി താരതമ്യം ചെയ്യാം.

ഫിലിപ്പി. 2:6-7, “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു,”

ഫിലിപ്പിയർ 2:8-9, “മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണ ത്തോളം തന്നേ, അനുസരണമുള്ളവനായി ത്തീർന്നു. അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിനും മേലായ നാമം നല്കി;”

ഈ ലോകത്ത് ജനിക്കാൻ ആർക്കെങ്കിലും യോഗ്യതയുണ്ടെങ്കിൽ, അത് കർത്താവായ യേശുക്രിസ്തുവിന് മാത്രമാകുന്നു. നാമെല്ലാവരും നമ്മുടെ കുടുംബത്തിൽ ജനിച്ചത് ദൈവാധീനം കൊണ്ടാണ്, അല്ലാതെ നമ്മുടെ തിരഞ്ഞെടുപ്പിലൂടെയല്ല. യെഹൂദ്യയിലെ ദരിദ്ര കുടുംബത്തിൽ സ്വയം ഒരു മകനായിത്തീർന്ന കർത്താവിൻ്റെ തിരഞ്ഞെടുപ്പിനെ ക്കുറിച്ച് ചിന്തിക്കുക. തൻ്റെ ജനനം മൂലം മാതാപിതാക്കൾ പരിഹാസ പാത്രമാകുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. പിശാച് നൽകിയ ശക്തിയും മഹത്വവും അവൻ നിരസിച്ചു (മത്തായി 4:8-10). ഈ ലോകത്തിൽ താഴ്‌ന്നവരും പാർശ്വവൽക്കരിക്കപ്പെട്ട വരുമായ ജനങ്ങൾക്ക് നിത്യരാജ്യം പ്രസംഗിക്കാനായി അദ്ദേഹം വന്നു.

തൻ്റെ ശിഷ്യന്മാരെ നോക്കി അദ്ദേഹം പറഞ്ഞു,

ലൂക്കോസ് 6:20-21, “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങൾ ക്കുള്ളത്. ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ, നിങ്ങൾക്ക് തൃപ്തിവരും; ഇപ്പോൾകരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.”

മുകളിലുള്ള വാക്യങ്ങൾ, ശിഷ്യന്മാർ സമ്പന്നരും സ്വാധീനവും ഉള്ളവരായി മാറുന്നതി നെക്കുറിച്ചല്ല.

വിവരമില്ലാത്ത ജനങ്ങളെ കബളിപ്പിക്കുന്ന ടിപിഎമ്മിൻ്റെ വ്യാജ അവകാശവാദം

മുൻകാലങ്ങളിൽ ടിപിഎം ശുശ്രുഷകന്മാർ കഠിനമായ ജീവിതം നയിച്ചിരുന്നുവെന്ന് ഈ ദിവസങ്ങളിൽ പലരും അവകാശപ്പെടുന്നു. ആ അവകാശവാദം മണ്ടത്തരമാണ്. ചില ടിപിഎം ശുശ്രുഷകന്മാർ അങ്ങനെ ജീവിച്ചെങ്കിൽ, അതിൻ്റെ കാരണം അവർക്ക് ധാരാളം പണം ഇല്ലായിരുന്നു എന്നതാണ്. അവർ അടിസ്ഥാനപരമായി ദരിദ്രരായിരുന്നു. തിരഞ്ഞെ ടുപ്പിലൂടെ അവർ തീവ്രവിരക്തിയോടു കൂടിയ ജീവിതം നയിക്കുകയായിരുന്നുവെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? സമ്പന്നമായ ഒരു ജീവിതശൈലി ഉപേക്ഷിക്കുന്ന തുമായി അതിന് യാതൊരു ബന്ധവുമില്ല. സമ്പന്നമായ ഒരു ജീവിതശൈലി ഉപേ ക്ഷിച്ചുവെന്ന് ഒരു ഭിക്ഷക്കാരൻ പറഞ്ഞാൽ, അത് ഒരു അർത്ഥവത്തായ പ്രസ്താവനയായി നിങ്ങൾ പരിഗണിക്കുമോ? കർത്താവ് ആഗ്രഹിച്ചതുപോലെ ത്യാഗം പിന്തുടരാൻ ഒരു വ്യക്തി യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ എന്നറിയാൻ, നിങ്ങൾ അവന് സമ്പത്തും എല്ലാ സൗകര്യങ്ങളും നൽകേണ്ടതുണ്ട്. അപ്പോൾ മാത്രമേ പണത്തോടും കർത്താവി നോടും ഉള്ള ആ വ്യക്തിയുടെ മനോഭാവം നിങ്ങൾക്ക് അറിയാൻ കഴിയൂ.

കർത്താവ് എന്തു ചെയ്തു? അദ്ദേഹം ഈ ഭൗതീക സ്വത്തുക്കളിൽ ചിലത് ടിപിഎം ശുശ്രുഷകന്മാരുടെ കൈകളിൽ കൊടുത്തിട്ട്‌ അവർ എങ്ങനെ പ്രതികരിക്കുന്നു വെന്ന് പരിശോധിച്ചു. ഈ കൾട്ട് പാസ്റ്റർമാരിൽ ഭൂരിഭാഗവും തങ്ങൾക്കുവേണ്ടി മാളികകൾ പണിയുകയും ഭക്തികെട്ട സംരംഭങ്ങൾക്കായി ചെലവഴിക്കുകയും ചെയ്യുന്നതിലൂടെ ഒരു ലൗകിക മനുഷ്യനെ പോലും ലജ്ജിപ്പിക്കും. അവർ പരി ശുദ്ധ കുഞ്ഞാടിനെ പിന്തുടരുന്നില്ലെന്ന് വ്യക്തം. പരിശോധനയിൽ അവർ പരാ ജയപ്പെട്ടു.

ജോഷുവയുടെ കഥ

എന്തുകൊണ്ട് അവരിൽ ഒരാൾ മറ്റുള്ളവരെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കുന്നു? സിംഗ പ്പൂരിൽ സുഖപ്രദമായ ഒരു മാളികയുള്ള അയാൾ നഗരത്തിലെ മിഷൻ്റെ തലവനാണ്. കർത്താവിൻ്റെ നാമത്തിൽ തന്നിലേക്ക് വരുന്ന ഈ പണമെല്ലാം അയാൾ എന്തെങ്കിലും ചെയ്താൽ എന്താണ് കുഴപ്പം? അയാൾ അത് കർത്താവിൻ്റെ നാമത്തിൽ ചെലവഴിക്കേണ്ടേ? യഥാർത്ഥത്തിൽ അതാണ് അയാൾ ചെയ്തത്. അയാൾ രഹസ്യ ഭാര്യയ്‌ക്കൊപ്പം മധുവിധു സമയത്ത്‌ ചിലവഴിച്ച ചില ബില്ലുകൾ നമുക്ക് നോക്കാം. തീർച്ചയായും, ഇത് പൂർണ്ണ മായും സ്പോൺസർ ചെയ്തത് ദി പെന്തക്കോസ്ത് ചർച്ച് ഓഫ് സിംഗപ്പൂരിലെ (TPM സിംഗപ്പൂർ) വിശ്വാസികളാണ്.

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

പാസ്റ്റർ ജോഷുവ

14 Sep 2019

ഐബിസിലേക്ക് സ്വാഗതം, നീ എന്നോടൊപ്പം ചിലവഴിക്കുന്ന സമയം ആസ്വദിക്കുമെന്ന് കരുതുന്നു

പകുതി തുക ഞാൻ കൊടുക്കാം

ആ കളി വേണ്ട, അത് ശരിയല്ല! എല്ലാം നീ വിശ്വസിക്കുന്ന ദൈവം തന്നതാണ്.


കർത്താവ് അത് നൽകിയതാണെന്ന് ജോഷുവ വിശ്വസിക്കുന്നു. എല്ലാ സിംഗപ്പൂർ വിശ്വാസികളും അത് സാക്ഷ്യപ്പെടുത്തും. ശരിയല്ലേ?

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

പാസ്റ്റർ ജോഷുവ

26 May 2019 

ഐബിസ് ഹോട്ടലിലെ ട്രിപ്പിൾ റൂം

നന്ദി
മുറി വാടക ഞാൻ കൊടുക്കാം

ഒരു കാരണവശാലും വേണ്ട


കർത്താവ് നൽക്കുമ്പോൾ, രഹസ്യ ഭാര്യയോട് ബിൽ പങ്കിടാൻ ആവശ്യപ്പെടുന്നത് തെറ്റല്ലേ? അതെ, തികച്ചും തെറ്റാണ്.

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

പാസ്റ്റർ ജോഷുവ

1 May 2019 

നമ്മൾ ഇപ്പോൾ വില്ല ബുക്ക് ചെയ്യുകയാണോ?

എങ്ങനെ ബുക്ക് ചെയ്യും?
സമയം ലഭിക്കാനായി കാത്തിരിക്കണം

കൺവെൻഷൻ കഴിയുന്നതുവരെ ബുക്ക് ചെയ്യാൻ പറ്റില്ല, S-R.


കൺവെൻഷനുശേഷം രഹസ്യ ഭാര്യയോടൊപ്പം വിശുദ്ധന് അവധിക്കാലം സ്പോൺസർ ചെയ്യുന്ന സിംഗപ്പൂർ വിശ്വാസികളെ ഞാൻ വളരെയധികം അനുമോദിക്കുന്നു.

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

പാസ്റ്റർ ജോഷുവ

1 May 2019 

ഞാൻ വില്ല നോക്കട്ട്

നീ ഉണർന്നിരിക്കയാണോ?

S-R, പോസിറ്റീവ് ആയി ചിന്തിച്ചുകൊണ്ട് ഇത് ചെയ്തു.
അവധികാലം വന്നില്ല, നെഗറ്റീവ് ചിന്താഗതികളെല്ലാം നിർത്തുക. ശരിയല്ലേ?


തിരുമ്മു കല, വിശുദ്ധൻ എവിടെ നിന്ന് പഠിച്ചുവെന്ന് നിങ്ങൾ ഊഹിച്ചുകൊണ്ടിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഉപസംഹാരം

നിങ്ങളുടെ ഇടയിലുള്ള ദൈവ ദാസന്മാരെ നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിരിക്കു മല്ലോ?, അവർ കുഞ്ഞാടിനെയാണോ ചെന്നായയെയാണോ പിന്തുടരുന്നതെന്ന് സ്വയം ചിന്തിക്കുക.

താഴെ കൊടുക്കുന്ന കാര്യങ്ങൾ പറയുന്ന വിശ്വാസികൾ സിംഗപ്പൂരിൽ ഉണ്ടെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.

സിംഗപ്പൂരിലെ പെന്തക്കോസ്ത് സഭയുടെ വിശ്വാസികൾ തങ്ങളുടെ പാസ്റ്ററിന് അർഹ മായ ഒരു അവധിക്കാലവും മധുവിധ സൗകര്യങ്ങളും നൽകാൻ തീരുമാനിച്ചപ്പോൾ fromtpm.com കൂട്ടരുടെ പ്രശ്‍നം എന്താണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.

നിങ്ങളുടെ ചെലവിൽ മറ്റൊരു വ്യക്തി സുഖിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു പ്രശ്നവു മില്ല. ഞങ്ങളുടെ ലോക്കൽ വേലക്കാരനെ തമാശയിൽ നിന്ന് ഒഴിവാക്കിയതായി അയാ ൾക്ക്‌ തോന്നുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. സിംഗപ്പൂരിലേക്ക് സ്ഥലമാറ്റം ആവശ്യപ്പെടാൻ സാധ്യതയുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹത്തിന് തയ്യാറാകുക. ജോഷുവയുടെ ചില നല്ല നീന്തൽ‌പാഠങ്ങൾക്കൊപ്പം‌ ഞങ്ങൾ‌ നിർത്തട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *