ടിപിഎമ്മിലെ കഠിന ജോലിചെയ്യിക്കുന്നവർ (TASKMASTERS) – ഒരു സാക്ഷ്യം

അടുത്തിടെ അന്തരിച്ച സിസ്റ്റർ കുമാരിയുടെ കീഴിൽ ഇരുമ്പിലിയൂരിലെ TPM ആസ്ഥാനത്ത് പരിശീലനം നേടിയ ടിപിഎം വേലക്കാരിയായ സിസ്റ്റർ ജൂലിയാ നയുടെ (പേര് മാറ്റി എഴുതിയിരിക്കുന്നു) സാക്ഷ്യമാണിത്.

2020 ഏപ്രിൽ 18 ന് ഇരുമ്പിലിയൂരിൻ്റെ മതിലുകൾക്കുള്ളിൽ ഒരു മരണം സംഭവിച്ചു. മരി ച്ചയാളെ ടി‌പി‌എം വേലക്കാരായ അതികായകന്മാരുടെ (STALWARTS) സംസ്കാര ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്ന പതിവ് ആഡംബരവും അലങ്കാരവും ഇല്ലാതെ തിരക്കിട്ട് അടക്കി. ടിപിഎം വേലക്കാർ ദൈവമല്ലെന്ന് കോവിഡ് -19 തെളിയിച്ചു കഴിഞ്ഞു. എന്നാൽ, സിസ്റ്റർ കുമാരിയുടെ ശവസംസ്കാര ചടങ്ങിൽ സ്തുതി പ്രശംസകളും ചീഫിൻ്റെ “സീയോനിൽ ഒരു കല്ല് കൂടെ ചേർത്തു” എന്ന പതിവ് ഉദ്ധരണിയും ഇല്ലാതെ അനുശോചന സന്ദേശ ങ്ങളുടെ ക്ഷാമത്തോടെ മൃതദേഹം അടക്കി എന്ന കാര്യത്തിൽ എനിക്ക് നല്ല ഉറപ്പുണ്ട്.

TPM Taskmasters: A testimony

ആരായിരുന്നു സിസ്റ്റർ കുമാരി? അവൾ ഒരു സെൻറ്റെർ മദർ ആയിരുന്നോ? ടിപിഎ മ്മിൻ്റെ അധികാര ശ്യംഖലയിൽ അവളുടെ സ്ഥാനം എന്തായിരുന്നു? ടിപിഎം സ്ഥലമാറ്റ നിയമങ്ങൾക്കു വ്യത്യസ്തമായി രണ്ട് പതിറ്റാണ്ടായി ഇരുമ്പിലിയൂരിൽ നിന്ന് അവളെ സ്ഥലം മാറ്റാതിരുന്നത് എന്തുകൊണ്ട്? ടിപിഎം പോലുള്ള പുരുഷ മേധാവിത്വ സജ്ജീക രണത്തിൽ അവൾക്ക് എങ്ങനെ പിടിച്ചുനിൽക്കാനായി? ടിപിഎമ്മിൻ്റെ തുടർച്ചയായ ചീഫ് പാസ്റ്റർമാർക്ക് എന്തുകൊണ്ട് അവളെ ഒഴിവാക്കാന്‍ പറ്റാതെ വന്നു?

തൊഴിൽ രൂപരേഖ (JOB PROFILE)

ശരി, മേൽപ്പറഞ്ഞ നിരവധി ചോദ്യങ്ങൾ‌ക്കുള്ള ഉത്തരങ്ങൾ‌ അവളോടൊപ്പം കുഴിച്ചിട പ്പെട്ടു! എന്നിരുന്നാലും, വായനക്കാരുടെ അറിവിനായി, ടി‌പി‌എം മേധാവികളുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള (PERSONAL) സെക്രട്ടറിയായിരുന്നു സിസ്റ്റർ കുമാരി, മറ്റൊരു വിധ ത്തിൽ പറഞ്ഞാൽ, ഇരുമ്പിലിയൂർ ഫോൺ റൂം ഇൻ‌ചാർജ് (അതായിരുന്നു അവളെ വിളി ച്ചിരുന്ന പദവി). മൊത്തം ആസ്തികളും ടിപിഎമ്മിൻ്റെ കള്ള പണവും അവളുടെ സ്വകാ ര്യത ആയിരുന്നു.

ഒരു സെൻറ്റെർ പാസ്റ്ററോ വിശ്വാസിയോ ആകട്ടെ, ടി‌പി‌എം ചീഫുകളുമായി ഒരു കൂടിക്കാ ഴ്‌ചയോ ഫോൺ സംഭാഷണമോ നടത്താൻ സിസ്റ്റർ കുമാരിയുടെ ചെവിയിലൂടെ പോകേ ണ്ടിവന്നു. സിസ്റ്റർ കുമാരി സംഘടനയിലെ എല്ലാ സംഭവവികാസങ്ങളും ഉലകം ചുറ്റുന്ന ചീഫുമാർക്ക് തത്സമയം കൊടുക്കുമായിരുന്നു. മേധാവികളുടെ സന്ദേശം സെൻറ്റെർ പാസ്റ്റ ർമാർക്കും അവർ ആഗ്രഹിക്കുന്ന മറ്റുള്ളവർക്കും അവൾ കൈമാറി. ചീഫുമാരുടെ മുറികളിൽ നേരിട്ട് പ്രവേശിക്കുന്നതും അവരുടെ എല്ലാ സംഭാഷണങ്ങളും രഹസ്യമായി സൂക്ഷിച്ചിരുന്നതും അവളെ ടിപിഎം അധികാര ശ്യംഖലയിലെ ഏറ്റവും ശക്തയും ഒഴിച്ചു കൂടാനാവാത്തതുമായ വ്യക്തിയാക്കി. കട്ടിയുള്ള പണ കവറുകൾ കൊണ്ട് അവളുടെ കൈയ്യിൽ എണ്ണ പൂശുമ്പോൾ, മേധാവികളുമായുള്ള നിങ്ങളുടെ കൂടിക്കാഴ്‌ച അതിവേഗം സാധിക്കുമായിരുന്നു.

ഫോൺ റൂം ഇൻ-ചാർജ് എന്ന ഉത്തരവാദിത്തത്തിനു പുറമെ, ഇരുമ്പിലിയൂരിൻ്റെ നിരവധി ആവശ്യകതകൾ കൈകാര്യം ചെയ്യുക, ടിക്കറ്റ് ബുക്ക് ചെയ്യുക; NRI വിശ്വാസികൾക്കായി നിലവിലെ വിപണി നിരക്കിൽ കറൻസി കൈമാറുക; ആതിഥ്യം; സഹോദരിമാർക്ക് ചുമതലകൾ നൽകുക; വേലക്കാരുടെ സ്തുതി യോഗങ്ങൾ നടത്തുക, പുതുതായി ചേർന്ന സഹോദരിമാരുടെ പരിശീലന നേതാവ് തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ അവൾ കൈകാര്യം ചെയ്തു; കുമാരിയുമായുള്ള ഒരു സംഭാഷണം ആസ്വദിച്ച് ആ സ്ത്രീ എത്ര മാത്രം കീഴടക്കി ഭരിക്കുന്നവൾ, ഗോപ്യതയുള്ളവൾ, നിയന്ത്രണക്കാരി എന്നിവ മനസി ലാക്കുക. 1.40 മിനിറ്റിനുശേഷം നിങ്ങൾ അവളുടെ സംഭാഷണം ശ്രദ്ധിക്കുക.

 

എൻ്റെ അനുഭവങ്ങൾ (MY EXPERIENCES)

ഇരുമ്പിലിയൂരിൽ സിസ്റ്റർ കുമാരിയുടെ കീഴിൽ പരിശീലനം ചെയ്തുകൊണ്ടിരു ന്നപ്പോഴുള്ള എൻ്റെ ചില അനുഭവങ്ങൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.

പുതുതായി ചേരുന്ന 20-30 സഹോദരിമാരെ ഗ്രൂപ്പുകളായി മാറ്റി‌ ഒന്നാം ഏരിയ, രണ്ടാം ഏരിയ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഓരോ ഗ്രൂപ്പിനും ഒരു നേതാവുണ്ട്, സിസ്റ്റർ കുമാരി നാലാം ഏരിയയുടെ നേതാവായിരുന്നു. എൻ്റെ പരിശീലന സമയത്ത്, എന്നെ നാലാമത്തെ ഏരിയയിൽ ഉൾപ്പെടുത്തി.

തൻ്റെ ഗ്രൂപ്പിനെ പരിശീലിപ്പിക്കുമ്പോൾ അവൾ അഴിച്ചുവിടുന്ന ഭീകരത ഓർക്കുമ്പോൾ നാലാമത്തെ ഏരിയ ഗ്രൂപ്പിൽ ഉൾപ്പെടുമോ എന്ന ചിന്ത തന്നെ എല്ലാവരേയും വിറപ്പിച്ചു. സിസ്റ്റർ കുമാരിയെ ഞങ്ങളുടെ ഗ്രൂപ്പ് നേതാവായി നിയമിച്ച വിധിയോർത്ത്‌ മുതിർന്ന സഹോദരിമാർ ഞങ്ങളോട് സഹതാപം പ്രകടിപ്പിച്ചിരുന്നു. മൊത്തത്തിലുള്ള പരിശീലന ചുമതലയുള്ള സിസ്റ്റർ ഗ്രിസെൽഡ ഉൾപ്പെടെ എല്ലാവരും, അവൾ പുതിയ റിക്രൂട്ട്മെൻ റ്റിനെ പീഡിപ്പിക്കുന്നുവെന്ന് അറിഞ്ഞിരുന്നെങ്കിലും ആരും അവൾക്കെതിരെ വായ തുറക്കാൻ ധൈര്യപ്പെട്ടില്ല.

മൃദുവും സൗമ്യവുമായ സ്വരത്തിൽ അവൾ സംസാരിക്കുന്നത് ഞാൻ ഒരിക്കലും കേട്ടി ട്ടില്ല, മറിച്ച് അവളുടെ പ്രസംഗത്തിൽ അവൾ അഹങ്കാരിയായിരുന്നു, അവളുടെ വാക്കുക ളിൽ സ്നേഹമില്ലായിരുന്നു, അവൾ ഞങ്ങളെ “വാടി … പോടി” എന്ന് മാത്രം അഭിസം ബോധന ചെയ്യുമായിരുന്നു. ഞങ്ങളുടെ ലൗകിക ജീവിതം ഉപേക്ഷിച്ച് ബ്രഹ്മചര്യം ആരം ഭിക്കാൻ ഇരുമ്പിലിയൂരിലെത്തിയെങ്കിലും, എതിർലിംഗത്തിലുള്ള ഒരാളുമായി ഓടിപ്പോ കുന്നതിൻ്റെ വക്കിലാണെന്ന മട്ടിൽ അവൾ എപ്പോഴും ഞങ്ങളെ ചീത്ത പറയുമായിരുന്നു.

അവൾ മിസ്രയീമിൽ കഠിന ജോലികൾ ചെയ്യിച്ചവരുടെ ഒരു സംഗ്രഹമായിരുന്നു! അവൾ ഞങ്ങളുടെ ജീവിതം ദുസ്സഹമാക്കി. തിരുവെഴുത്തുകളിലെ പരിശുദ്ധാത്മാവ് നമ്മെ എല്ലാ സത്യത്തിലേക്കും നയിക്കുമെന്നും ക്രിസ്തുവിനുവേണ്ടി നിർമ്മല കന്യകയാക്കുമെന്നും ഞാൻ വിശ്വസിച്ചു. എന്നാൽ പരിശുദ്ധാത്മാവും തിരുവെഴുത്തുകളും ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാലും അവളുടെ ഇരുമ്പു ദണ്ഡ് ഉപയോഗിച്ചുള്ള പരി ശീലനം മാന്ത്രികവിദ്യ ചെയ്യുമെന്ന് അവളും ടിപിഎമ്മിലെ പല ഉന്നതന്മാരും വിശ്വസി ച്ചിരുന്നു. ഇരുമ്പിലിയൂരിലെ പരിശീലനം മനുഷ്യത്വരഹിതമാണ്, അപ്പോൾ കുമാരിയുടെ കൈയാലുള്ള പരിശീലനം സങ്കൽപ്പിക്കാൻ കഴിയും.

TPM Taskmasters: A testimony

നുണ പരിശീലനം (TRAINING TO LIE)

സിസ്റ്റർ കുമാരിയുടെ നേതൃത്വത്തിലുള്ള നാലാമത്തെ ഏരിയ ഒഴികെയുള്ള എല്ലാ ട്രെയി നികൾക്കും പരിശീലനത്തിന് ഒരു ടൈംടേബിൾ (TIME TABLE) ഉണ്ടായിരുന്നു. എന്നാൽ സിസ്റ്റർ കുമാരിയുടെ കീഴിലുള്ള ട്രെയിനികൾക്ക് അതിലും കൂടുതലുണ്ട്. എൻ്റെ പരിശീ ലന സമയത്ത്, സിസ്റ്റർ കുമാരി ഇരുമ്പിലിയൂരിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ഒരു ഫെയ്ത്ത് ഹോമിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നു. നിർമ്മാണ സ്ഥലങ്ങളിൽ പരിശീലനക്കാരെ അയയ്ക്കരുതെന്ന് അന്നത്തെ ചീഫ് പാസ്റ്റർ വെസ്ലി ഉത്തരവിട്ടിരുന്നു. എന്നാൽ സിസ്റ്റർ കുമാരി ആരെയും ഭയപ്പെട്ടില്ല. അവളുടെ സൗകര്യം അനുസരിച്ച് പറഞ്ഞ നിർമ്മാണ സ്ഥലത്തേക്ക് ഈരണ്ട് ഈരണ്ടായി അവൾ ഞങ്ങളെ അയച്ചിരുന്നു.

പ്രധാന ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങൾ എവിടെ പോകുന്നു എന്ന് ചോദിച്ചാൽ ഞങ്ങൾ അഡയാർ ഫെയ്‌ത്ത്‌ ഹോമിലേക്കോ അല്ലെങ്കിൽ ഏതെങ്കിലും വിശ്വാസിയുടെ വീട്ടിലേക്കോ പോകുന്നുവെന്ന് പറയണമെന്ന് അവൾ ഞങ്ങളോട് നിർദ്ദേശിക്കാറുണ്ടാ യിരുന്നു. രാത്രി 7 മണിക്ക് യാത്ര ആരഭിക്കുന്നതിനുമുമ്പ് 5-10 മിനിറ്റ് സമയം സാധനം പായ്ക്ക് ചെയ്യാൻ അവൾ ഞങ്ങൾക്ക് തരുമായിരുന്നു. ഒരു സർക്കാർ ബസിൽ ഞങ്ങൾ രണ്ടുപേർ മാത്രം രാത്രി 11 മണിക്ക് കുറെ കുടിയന്മാരൊഴികെ മറ്റാരും ഇല്ലാത്ത വിദൂര ഗ്രാമത്തിൽ നിർമ്മാണ സൈറ്റിലെത്തുമായിരുന്നു. ഒരിക്കൽ അത് സംഭവിച്ചു, ഞങ്ങൾ കുഴികൾ കുഴിക്കുമ്പോൾ പാസ്റ്റർ സത്യനേശൻ സന്ദർശനത്തിനായി അവിടെയെത്തി. പക്ഷേ, പാസ്റ്റർ സത്യനേശൻ സംഭവസ്ഥലത്ത് എത്തുന്നതിനുമുമ്പ്, ഞങ്ങളെ കുഴികളിൽ വലിച്ചിഴച്ച് കുഴി ഷീറ്റുകൾ കൊണ്ട് മൂടാൻ അവൾ ഫോണിലൂടെ സഹായിയോട് നിർദ്ദേ ശിച്ചു. വ്യക്തിപരമായി എനിക്ക് ഇരുണ്ട കുഴിയിൽ ഒരു മണിക്കൂറോളം ശ്വാസം പോലും എടുക്കാൻ കഴിയാത്ത അനുഭവം ആയിരുന്നു. കൂടാതെ, ഇഷ്ടികയുടെ നടുവിൽ ഒളിപ്പിച്ച് ഒരു ചെറിയ ട്രക്കിൽ ഞങ്ങളെ തിരികെ ഇരുമ്പിലിയൂരിലേക്ക് കൊണ്ടുവരുമായിരുന്നു. ഇരുമ്പിലിയൂരിൻ്റെ കവാടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയും ഇഷ്ടിക കൾക്ക് പിന്നിലുള്ള സഹോദരിമാരെ മിനി ട്രക്കിൽ “കള്ളക്കടത്ത്‌” നടത്തുകയും ചെയ്തു. ഇരുമ്പിലിയൂരിൽ നിന്നുള്ള ഞങ്ങളുടെ അഭാവത്തെ മറ്റേതെങ്കിലും ഏരിയാ ഇൻചാർജ് ചോദ്യം ചെയ്താൽ നുണ പറയാൻ അവൾ ഞങ്ങൾക്ക് നിർദ്ദേശം നൽകി. എന്തുകൊണ്ട് ഇതെല്ലാം ചെയ്തു? അവളുടെ പരിശീലകരെ പീഡിപ്പിക്കാൻ അവൾ മനഃപൂർവം ചെയ്ത താണോ? അതോ അവൾ പണം ലാഭിക്കുകയായിരുന്നോ? നുണകൾ പറയാനും കള്ളന്മാ രെപ്പോലെ ഒളിക്കാനും ഞങ്ങളെ പ്രേരിപ്പിച്ചതിനെ ക്കുറിച്ച് എന്ത് പറയുന്നു? ഇതെല്ലാം ഞങ്ങളുടെ പരിശീലനത്തിൻ്റെ ഭാഗമായിരുന്നോ?

ശീതയുദ്ധവും വിശ്വാസവഞ്ചനയും 

മൊത്തത്തിൽ സഹോദരിമാരുടെ പരിശീലന ചുമതലയുള്ള സിസ്റ്റർ ഗ്രിസെൽഡയും സിസ്റ്റർ കുമാരിയും തമ്മിൽ വളരെ വിചിത്രമായ ഒരു ശീതയുദ്ധം (COLD WARD) നടന്നി രുന്നു, അതിൽ ഓരോരുത്തരും പരസ്പരം തെറ്റ് കണ്ടെത്താൻ ശ്രമിച്ച്, ഞങ്ങൾ പരിശീലന സഹോദരിമാരെ ബലിയാടുകൾ ആക്കുമായിരുന്നു. ഒരിക്കൽ, പ്രഭാത ബൈബിൾ പഠന സമയത്ത്, സിസ്റ്റർ കുമാരിയുടെ നിർദ്ദേശപ്രകാരമുള്ള ഞങ്ങളുടെ ഇരുമ്പിലിയൂർ ദൗത്യം പൂർത്തിയാക്കിയ ശേഷം ഞങ്ങൾ രണ്ടുപേർ സിസ്റ്റേഴ്സ് ക്വാർട്ടേഴ്സിലേക്ക് കടക്കുന്നത് സിസ്റ്റർ ഗ്രിസെൽഡ ശ്രദ്ധിച്ചു. അവർ ഞങ്ങളെ സിസ്റ്റർ കുമാരിയുടെ അടുത്ത്‌ കൊണ്ടു പോയി, മീറ്റിംഗ് സമയത്ത് ഞങ്ങളെ അയച്ചോ എന്ന് ചോദിച്ചു. സിസ്റ്റർ കുമാരി, ഞങ്ങളെ ഒരിടത്തും അയച്ചില്ല എന്ന് നുണ പറഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. തുടർന്ന്, സിസ്റ്റർ കുമാരിയുടെ മുറിക്ക് സമീപം ഭക്ഷണമില്ലാതെ ഞങ്ങളുടെ താമസ സ്ഥലങ്ങളിൽ പോലും പോകാൻ അനുവദിക്കാതെ 10-12 മണിക്കൂർ നിർത്തി ഞങ്ങളെ ശിക്ഷിച്ചു. കൂടാതെ, നിർമ്മാണ സൈറ്റിൽ തുടർച്ചയായി ജോലി ചെയ്ത ശേഷം സിസ്റ്റർ കുമാരിയുടെ കീഴിലുള്ള പരിശീലകർ ബൈബിൾ പഠന സമയത്ത്‌ മയങ്ങിപ്പോകാറുണ്ടായിരുന്നു. സിസ്റ്റർ ഗ്രിസെൽ‌ഡ ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഉറങ്ങുന്നവരെ സ്കൂളിൽ പോകുന്ന കുട്ടികളെപ്പോലുള്ള മറ്റ് സഹോദരീ സഹോദരന്മാരുടെ മുന്നിൽ മീറ്റിംഗിൽ ഒറ്റ കാലിൽ നിർത്തി ശിക്ഷിക്കുകയും ചെയ്യുമായിരുന്നു. സിസ്റ്റർ കുമാരിയുടെ പ്രവർത്ത നങ്ങളെയും നുണകളെയും കുറിച്ച് സിസ്റ്റർ ഗ്രിസെൽഡയ്ക്ക് അറിയില്ലായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ല. അവൾക്ക് എല്ലാം അറിയാമായിരുന്നുവെങ്കിലും സർവ്വശ ക്തയായ സിസ്റ്റർ കുമാരിയുമായുള്ള ഉപരിപ്ലവമായ ബന്ധം നശിപ്പിക്കാൻ അവൾ ഒരി ക്കലും ആഗ്രഹിച്ചില്ല. 

സഹോദരിമാരുടെ പരിശീലനത്തിനിടയിൽ ഇരുമ്പിലിയൂരിൽ വിചിത്രമായ ഒരു പരിശീ ലനമുണ്ട്, അതിൽ വിവിധ ഗ്രൂപ്പുകളും അതിൻ്റെ ചുമതലക്കാരും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ മുകളിലെ അറയിൽ 3 പകലും 3 രാത്രിയും ഉപവസിക്കണം… ക്ഷമിക്കണം… ഞാൻ അർത്ഥമാക്കുന്നത് ഇരുമ്പിലിയൂർ ലോകം, അതുതന്നെ തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ്. ആ മൂന്നു ദിവസത്തെ അനുഭവം വ്യക്തികളുടെ ശുശ്രൂഷ യുടെ വഴി വെളിപ്പെടുത്താൻ പോകുന്നുവെന്ന് പറയപ്പെടുന്നു. ആ മൂന്ന് ദിവസങ്ങളിൽ സിസ്റ്റർ കുമാരി ഞങ്ങളുടെ ജീവിതം ദുസ്സഹമാക്കി. മൂന്ന് ദിവസവും രാവിലെ 5:00 മുതൽ അടുത്ത ദിവസം വെളുപ്പിന് 3:00 വരെ അവൾ തുടർച്ചയായി മീറ്റിംഗുകൾ നടത്തി. ഇതി നിടയിൽ ഇടവേളകളൊന്നുമില്ല. ഞങ്ങൾ‌ മയങ്ങുകയാണെങ്കിൽ‌, അക്ഷരാർത്ഥത്തിൽ‌ അവൾ‌ കൈകൊണ്ട് ഞങ്ങളുടെ തലയിൽ‌ അടിക്കുമായിരുന്നു. ഇതെല്ലാം സഹിക്കാവു ന്നതാണെങ്കിലും മൂന്ന് ദിവസത്തെ മീറ്റിംഗിൻ്റെ അവസാനം കണ്ടത് ദൈവനിന്ദ ആയി രുന്നു. ഞങ്ങൾ സിസ്റ്റർ കുമാരിയെ പിന്തുടർന്ന് പടിയിറങ്ങുമ്പോൾ, അവളെ മറ്റു സഹോ ദരിമാരുടെ കൂട്ടം വരവേറ്റു, എന്നിട്ട് “അക്ക നിങ്ങളുടെ മുഖം തിളങ്ങുന്നു” എന്ന് പറ ഞ്ഞുകൊണ്ടിരുന്നു. പ്രത്യക്ഷമായ ഒരു തിളക്കവും അവർക്കില്ലെങ്കിലും അവർ അവളോട് “മോശെ” ചെയ്തതുപോലെ ചെയ്യാൻ ശ്രമിച്ചു, അവൾ ഹെരോദാവിനെ പോലെ (അപ്പൊ.പ്രവൃ. 12:20-23) ഒരിക്കലും അവരെ തിരുത്തിയില്ല, മറിച്ച് എല്ലാ സ്തുതികളും സ്വാംശീകരിക്കുന്നതായി (ABSORBING) കാണപ്പെട്ടു.

ഉപസംഹാരം

ഫിലിപ്പിയിലെ വെളിച്ചപ്പാടത്തി സ്ത്രീയെപ്പോലെ യജമാനന്മാർക്ക് ധാരാളം ലാഭമുണ്ടാ ക്കിയ പ്രതിഭാ ശാലിയായ വ്യക്തിയായിരിക്കാം സിസ്റ്റർ കുമാരി (അപ്പൊ.പ്രവൃ. 16:16). എന്നാൽ യേശു പറയുന്നു “അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ച റിയാം;” (മത്താ. 7:16). ആത്മാവിൻ്റെ ഫലങ്ങൾ – സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; എന്നിവ യാണ്. ഞാൻ പൂർണ്ണ ഉത്തരവാദിത്തത്തോടെ പറയുന്നു, എൻ്റെ സമയത്ത്‌ സിസ്റ്റർ കുമാരി, എന്നോടോ മറ്റ് ഏതെങ്കിലും പരിശീലകയോടോ ആത്മാവിൻ്റെ ഫലങ്ങൾ കാണിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. പല വിശ്വാസികൾക്കും അവളെ ക്കുറിച്ച് പ്രത്യേകിച്ച് അവ ളുടെ ആതിഥ്യ മര്യാദയെ ക്കുറിച്ച് നല്ല അഭിപ്രായമുണ്ടെന്ന് എനിക്ക റിയാം. എന്നാൽ യേശു പറയുന്നു “നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പ്പാൻ കഴിയില്ല.” (മത്തായി 7:18) അവൾക്ക് എങ്ങനെ അവളുടെ ജൂനിയർ സഹോദരിമാരോട് ക്രൂരത കാണിക്കാനും അതേസമയം ചില വേലക്കാരുമായും വിശ്വാസികളുമായും (പ്രത്യേകിച്ച് NRI കളുമായി) ഇത്ര സൗഹൃദപരമായി പ്രവർത്തി ക്കാനും കഴിഞ്ഞു?

സിസ്റ്റർ കുമാരി അവളുടെ വ്യാമോഹങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി പച്ച കള്ളം പറയുമായിരുന്നു. ചീഫ് പാസ്റ്റർമാരുടെ നിയമനം തേടി തൻ്റെ അടുത്തെത്തുന്ന വ്യക്തിക ളോട് അവൾ നുണ പറയുമായിരുന്നു. ധൈര്യപൂർവ്വം നുണകൾ സംസാരിക്കാൻ അവൾ ഞങ്ങളെ പ്രേരിപ്പിച്ചു. പക്ഷെ വിരോധാഭാസം എന്തെന്നാൽ, സീയോൻ പർവതത്തിലെ 1,44,000 പേർ തങ്ങളുടെ വെളുത്ത വസ്ത്ര ധാരികളാണെന്ന് ടിപിഎം അവകാശപ്പെടുന്നു. ഈ വാക്യത്തെ അവർ എങ്ങനെ ന്യായീകരിക്കും: “ഭോഷ്ക്ക് അവരുടെ വായിൽ ഉണ്ടായിരുന്നില്ല; …” (വെളിപ്പാട് 14:5).

അഹങ്കാരങ്ങൾ നിറഞ്ഞ ഒരു ജീവിതമാണ് സിസ്റ്റർ കുമാരി നയിച്ചത്, താൻ സേവിക്കുന്ന സംഘടനയുടെ പേരിൽ തെറ്റായ പാതയിലൂടെ സഞ്ചരിക്കാനും തയ്യാറായിരുന്നു. അവൾ വിവിധ ടിപിഎം വേലക്കാരും സ്ത്രീകളും നടത്തിയ അഴിമതികൾ മറച്ചുവെയ്ക്കുന്ന യജമാനത്തി ആയിരുന്നു. വിശ്വാസികൾ ചീഫ് പാസ്റ്റർമാരുടെ അടുത്ത്‌ വേലക്കാർ ക്കെതിരെ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന പരാതികൾ പലപ്പോഴും, ചീഫ് പാസ്റ്റർ മാരുടെ അടുത്ത്‌ എത്തുകയില്ലെന്ന് അവൾ ഉറപ്പുവരുത്തി. ചീഫ് പാസ്റ്റർമാരു മായി സഹകരിച്ചാണ് ഈ നാടകം നടപ്പിലാക്കിയതെങ്കിൽ, ഇത് ഒരു വ്യത്യസ്ത കളി തന്നെ ആയിരുന്നിരിക്കണം, ദൈവത്തിന് മാത്രമേ അറിയൂ.

ടിപിഎമ്മിലെ വിശ്വാസികൾക്ക്, പ്രത്യേകിച്ച് സമ്പന്നർക്ക്, നിങ്ങൾ ടിപിഎമ്മിൻ്റെ വെളുത്ത വസ്ത്ര ധാരികൾക്ക് വലിയ തുക നൽകുന്നു, എന്നാൽ അവരുടെ ഒരേയൊരു പരിപാടി നിങ്ങളുടെ പണം കൊണ്ട് ഭൂമി വാങ്ങുക, വിശ്വാസ ഭവനങ്ങൾ നിർമ്മിക്കുക, ടിപിഎം സ്ഥാപിക്കുക എന്നിവയാണ്. നിങ്ങളെ ക്കുറിച്ചും സുവിശേഷം പ്രചരിപ്പിക്കുന്ന തിനെ ക്കുറിച്ചും അവർ ബോധവാന്മാർ അല്ല. കൂടുതൽ പണം നൽകിക്കൊണ്ട് നിങ്ങൾ അവരുടെ കൈ ശക്തിപ്പെടുത്തുന്നു; നിരപരാധികളായ സഹോദരിമാരെ അവരുടെ ബ്രഹ്മചര്യ ശുശ്രൂഷയിലേക്ക് മസ്തിഷ്കക്ഷാളനം ചെയ്തുകൊണ്ട് അവർ തങ്ങളുടെ സംഘട നയെ ശക്തിപ്പെടുത്തുകയും വേദപുസ്തക വിരുദ്ധ ജീവിതശൈലിയും കനത്ത നുകവും ഉപയോഗിച്ച് അവരുടെ ജീവിതം ദുഷ്കരമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ പെൺമക്ക ളെയും സഹോദരിമാരെയും ഈ കൾട്ടിൽ നിന്ന് അകറ്റി നിർത്തുക. അവർ പറയുന്നതും പുറത്തു കാണിക്കുന്നതും തീർത്തും വേറെ ദിശയിലാണ്. സൂക്ഷിക്കുക!

ടി‌പി‌എം ചീഫ് പാസ്റ്റർമാരോട്, ഇരുമ്പിലിയൂരിൽ നിങ്ങളുടെ മൂക്കിനു കീഴിൽ ജൂനി യർ സഹോദരിമാരെ സിസ്റ്റർ കുമാരിയുടേതിന് സമാനമായ സ്വഭാവമുള്ള വ്യക്തികൾ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് പറയാൻ ഞാൻ ആഗ്രഹി ക്കുന്നു. നിങ്ങളുടെ പരിശീലന ടാസ്ക് മാസ്റ്റർമാർ കൃത്രിമമായി സൃഷ്ടിക്കുന്ന ബുദ്ധിമുട്ടു കളിലൂടെ യുവ സഹോദരിമാരെ പരിശീലനത്തിൻ്റെ പേരിൽ കഷ്ടപ്പെടുത്തുന്നു . ഇത് കാപട്യമാണ്. കുറഞ്ഞപക്ഷം, പരിശീലന സഹോദരിമാരോട് അല്പമെങ്കിലും സ്നേഹം കാണിക്കുകയും യുവ രക്തത്തെ മെരുക്കാൻ സിസ്റ്റർ കുമാരിയെപ്പോലുള്ള ഗുണ്ടകളെ അയക്കില്ലെന്ന് നിങ്ങൾ ഉറപ്പാക്കുകയും ചെയ്യുക. പകരം സ്നേഹം പരീക്ഷിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

One Reply to “ടിപിഎമ്മിലെ കഠിന ജോലിചെയ്യിക്കുന്നവർ (TASKMASTERS) – ഒരു സാക്ഷ്യം”

  1. ഓ കുമാരി… മഹത്തായ കുമാരി… നിങ്ങളുടെ മരണശേഷം അലമാരയിൽ നിന്ന് നിങ്ങളുടെ ഇരുണ്ട രഹസ്യങ്ങൾ താഴെ വീഴുന്നത് കാണുന്നത് വളരെ ദയനീയമാണ്. കുമാരി ജൂനിയർ സഹോദരിമാരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി. എന്നാൽ കുമാരി തന്നെ ഒരു കാമാതുരയായ സ്ത്രീയുടെ പ്രതീകമായിരുന്നു. 1997 ൽ അഡയാർ ടിപിഎം ആസ്ഥാനമായിരുന്ന കാലത്താണ് ഈ സംഭവം. പാസ്റ്റർ സി കെ ലാസറസ് ചീഫ് പാസ്റ്ററായിരുന്നു. പോൾ ചന്ദ്രൻ, മന്നാസെ, പാസ് വിജയൻ (നസറെത്ത്) തുടങ്ങിയവർ ടിപിഎം ആസ്ഥാനത്ത് കാര്യങ്ങൾ നടത്തുന്നു. അക്ഷരാർത്ഥത്തിൽ ഈ ആളുകളുടെ കല്പനാപത്രം ടിപി‌എമ്മിലുടനീളം പ്രവർത്തിക്കുകയായിരുന്നു. അഡയാർ ഫെയിത്ത്‌ ഹോമിലെ അസിസ്റ്റന്റായിരുന്ന വിജയനുമായി (നസറെത്ത്) ഞാൻ വളരെ അടുത്തായിരുന്നു. . ഈ വിജയനും കുമാരിയും പുതുപ്രണയിതാക്കളെ പോലെ മണിക്കൂറുകളോളം സംസാരിക്കാറുണ്ടായിരുന്നു . വിജയൻ പുറത്തു നിന്ന് ബിരിയാണി വാങ്ങി കുമാരിക്ക് ഒരു പൊതി ബിരിയാണി രഹസ്യമായി എന്റെ കൈകളിലൂടെ അവളുടെ ഫോൺ റൂമിലേക്ക് അയയ്ക്കുകയും ചെയ്തത് ഞാൻ പല തവണ ഓർക്കുന്നു. അദ്ദേഹം കുമാരിയോട് സ്നേഹപൂർവ്വം പറയാറുണ്ടായിരുന്നു… “അൻപേ, ഞാൻ ഉങ്കള്ക്കാകെ ബിരിയാണി അനുപൂക്കിറേൻ”

Leave a Reply

Your email address will not be published. Required fields are marked *