മികച്ച കപടവിശ്വാസികളുടെ പൗരോഹിത്യ വ്യവസ്ഥ

ഞങ്ങൾ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഇത് ആരംഭിച്ചു. വാട്‌സ് ആപ്പ് ക്ലിപ്പുകൾ മോർഫ് ചെയ്ത ചിത്രങ്ങളാണെന്ന് ചിന്തിക്കുന്ന വിധത്തിൽ ടിപിഎം തീവ്രവാദികളുടെ അന്ധത വളരെ ആഴത്തിൽ ഇറങ്ങിയിരിക്കുന്നു. ഒരു വെബ്‌സൈറ്റ് അവരുടെ വിഗ്രഹങ്ങളെ തകർക്കുന്നത് അവർക്ക് സഹിക്കാൻ കഴിയുന്നില്ല. അവരുടെ സംഘടനാ സജ്ജീകരണത്തിൻ്റെ അടിത്തറയിലാണ് ഞങ്ങൾ ഇടിക്കുന്നതെന്ന് വ്യക്തം. ഇപ്പോഴും ഞങ്ങളുടെ ലേഖനങ്ങളിലൊന്നെങ്കിലും വ്യാജമാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. സംഘടന സ്ഥാപിച്ചിരിക്കുന്ന തെറ്റായ ഉപദേശങ്ങളിൽ ഞങ്ങളുടെ 90% ലേഖനങ്ങളും ഇടിക്കുന്നു. ബാക്കി 10% ലേഖനങ്ങൾ സംഘടന പുറപ്പെടുവിക്കുന്ന ദുർഗന്ധം വമിക്കുന്ന ഫലങ്ങൾ തുറന്നുകാട്ടുന്നതിന് അടിസ്ഥാനമായിരിക്കുന്നു. ടിപിഎമ്മിലെ എല്ലാ ഫലങ്ങളും അഴിമതിയുടെ വിവിധ ഘട്ടങ്ങളിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വെളുത്ത വസ്ത്രം ധരിച്ചുള്ള ഒളിപ്പിക്കലും തേൻ തുള്ളി വാക്കുകളും ഇനി നിങ്ങളെ രക്ഷിക്കാനാവില്ല.

കുമാരിയെ ക്കുറിച്ചുള്ള ഇന്നലത്തെ സാക്ഷ്യം വായിച്ചുകഴിഞ്ഞപ്പോൾ, അവർക്ക് എത്ര വേഗത്തിൽ രീതി മാറ്റാൻ കഴിയുമെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കും. ഒരു അവസര ത്തിൽ, അവർ ജഡികതയിലായിരിക്കും, പെട്ടെന്ന്, സന്ദർഭം മാറുന്നതിനെ അനുസരിച്ച് അതി ആത്മീയരായിത്തീരുന്നു. നിങ്ങൾ സാഹചര്യങ്ങൾ അനുസരിച്ച് നിരവധി തവണ സ്വഭാവം മാറ്റുന്ന നാണമില്ലാതെ കപടവിശ്വാസികളാണ്. അത്തരം ആളുകളുമായി ഇടപെടുമ്പോൾ, നിങ്ങൾ ഒന്നുകിൽ ഒരു സഹായി (ENABLER) ആയിരിക്കും അല്ലെങ്കിൽ ഒരു ഇര (VICTIM) ആയിരിക്കും. ഈ പുരോഹിതന്മാർ അടിസ്ഥാനപരമായി വേട്ടക്കാർ (PREDATORS) ആകുന്നു. ടിപിഎമ്മിലെ ഓരോ വിശ്വാസിയും ഒരു സഹായി ആണ്. ചിലർ ഇരകളാണ്. ജൂനിയർ വേലക്കാരിൽ പലരും ഇരകളാണ്, ക്രമേണ, അവരും സാഹചര്യ ങ്ങളുമായി പൊരുത്തപ്പെട്ട് വേട്ടക്കാരായിത്തീരുന്നു.

ഈ വെള്ള ധാരികൾ ഉപയോഗിക്കുന്ന ചില ഉപകരണങ്ങൾ ഇനിപ്പറയുന്നു.

  • നിങ്ങളുടെ കൈവശമുള്ള വിരുദ്ധമായ വിവരങ്ങൾ ഒരു നുണയാണെന്നും വേല ക്കാർ ശരിയും സത്യസന്ധരുമാണെന്ന് പൊതുജനം ചിന്തിക്കത്തക്ക വിധത്തിൽ വേലക്കാർ നുണകൾ അവതരിപ്പിക്കും.
  • നിങ്ങളെ അവരുടെ പിടിയിൽ ഒതുക്കി നിർത്താൻ വേണ്ടി, അവർ ഒരു പരിധി വരെ വഞ്ചന കൊണ്ട് തന്ത്രപരമായ നടപടികൾ ആലോചിക്കയും നടപ്പിലാക്കുകയും ചെയ്യുന്നു.
  • പ്രത്യേകിച്ച് ജൂനിയർമാരോട് ക്രൂരത. ഉള്ളിൽ നടക്കുന്ന അധിക്ഷേപം അറിയാൻ നിങ്ങൾ അവരുടെ അകത്തെ അറകളിലേക്ക് പ്രവേശിക്കേണ്ടതുണ്ട്.
  • അവരുമായി കൂടുതൽ അടുക്കുകയാണെങ്കിൽ നിങ്ങൾക്ക് അധാർമ്മികതയും ഭോഗാസക്തവുമായ ജീവിതം നഷ്ടമാകില്ല. അവരുടെ വ്യാജ ഭവനത്തിലെ ജീവിതം അതിൻ്റെ പ്രജനന കേന്ദ്രം മാത്രമാണ്.
  • വാഗ്ദാനങ്ങൾ നിറവേറ്റാനുള്ള ഉദ്ദേശ്യമില്ലാതെ വ്യക്തികൾക്കും അധികാരികൾക്കും അവരുടെ കാര്യങ്ങൾ ശരിയാക്കാനായി തെറ്റായ വാഗ്ദാനങ്ങൾ.
  • അവരുടെ ചുറ്റും വമിക്കുന്ന ദുർഗന്ധത്തെ ക്കുറിച്ച് വ്യാകുലപ്പെടാത്ത അവർ സ്വർ ഗത്തിൽ നിന്ന് വന്ന ഒരു മാലാഖയെപ്പോലെയുള്ള വിശുദ്ധിയുടെ അഭിനയം.
  • പ്രസക്തമായ വിവരങ്ങൾ മറച്ചുവെയ്ക്കുന്നു, തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് വഴി തെറ്റിക്കുന്നു.
  • അവർ സ്വയം വേട്ടക്കാരാകുമ്പോൾ മറ്റുള്ളവരെ വഴി തെറ്റിക്കാനായി ഇരകളായി അഭിനയിക്കുന്നു.

യിരെമ്യാവ്‌ 9:8, “അവരുടെ നാവ് മരണകരമായ അസ്ത്രമാകുന്നു; അത് വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും താന്താൻ്റെ കൂട്ടുകാരനോട് സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവനായി പതിയിരിക്കുന്നു.”

വിഷം സമാധാനത്തിൻ്റെ വാക്കുകളായി സംസാരിക്കുമെന്ന് ചിത്രീകരിച്ചിരിക്കുന്ന ഈ ലേഖനത്തിൻ്റെ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. നിങ്ങൾ കുറഞ്ഞ പക്ഷം ഈ വ്യവസ്ഥയുടെ ഇരയാണെന്ന് നിങ്ങൾക്ക് അറിയാം.

സ്വഭാവം മാറ്റുന്നതിൻ്റെ തെളിവുകൾ 

ഇപ്പോൾ നമ്മുടെ പരിശുദ്ധനായ ജോഷുവയുടെ പ്രഭാഷണം ശ്രദ്ധിക്കുക. അയാൾ തന്നെ അത് ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് 6 മാസം മുമ്പ് അയാൾ ഒരു ശവസംസ്കാര ചടങ്ങിൽ പ്രസംഗിക്കുന്നതാണ്. തീർച്ചയായും, ആ സമയത്ത്‌ അയാൾ ഇരയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. നിങ്ങളുടെ ഭാവനയിൽ എങ്കിലും അയാളിലെ ജഡിക മനുഷ്യനെ ക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ? പക്ഷേ, അയാൾ ഒരു അപവാദമല്ല. ബാക്കിയുള്ളവരും അങ്ങനെ തന്നെയാണ്. അവരുടെ വെളുത്ത വസ്ത്രവും സംഘടനാ സജ്ജീകരണവും നിങ്ങളെ ഒരു പരിധിവരെ വഞ്ചിക്കും, fromtpm.com നിങ്ങ ളുടെ സ്വന്തം നശ്വരമായ ശത്രുവാണെന്ന് നിങ്ങൾക്ക് തോന്നും. ഞങ്ങൾക്ക് അറിയാവുന്ന സത്യം നിങ്ങളോട് പറയാൻ ഞങ്ങൾ ഇവിടെയുണ്ട്.

ഇപ്പോൾ, ഇയാൾ ദശാംശം നൽകാത്തതിന് ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു ദൈവത്തെ പ്രീണിപ്പിക്കാൻ നിങ്ങൾ കൊടുക്കുന്ന ദശാംശം കൊണ്ട് രഹസ്യ ഭാര്യയോ ടൊപ്പം ഒരു നല്ല ഹോട്ടലിൽ താമസം ആസ്വദിക്കുന്ന അതേ മനുഷ്യനാണ്. ദി പെന്ത ക്കോസ്ത് മിഷൻ (TPM) സഭയുടെ ദൈവം എന്ന ലേഖനം ഓർക്കുന്നുണ്ടോ?

Clergy System of Finest Hypocrites

 

ടിപിഎം വേലക്കാരൻ്റെ സയാങ് കുമ്പസാരം

ചീഫ് പാസ്റ്ററിൻ്റെ കാപട്യം (Hypocrisy of the Chief)

ഈ സന്ദേശം നോക്കുക. ഞങ്ങൾ ഇത് നേരത്തെ കാണിച്ചിരുന്നു. ജോഷുവയുടെ ഇന്തോ നേഷ്യയിലെ സാഹസികതയെക്കുറിച്ച് എബ്രഹാമിനെ അറിയിച്ചെന്ന് അതിൽ വ്യക്ത മായി പറയുന്നു.

Clergy System of Finest Hypocrites

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

PTL Sister. നിങ്ങൾക്കുള്ള ആത്മാർത്ഥമായ ഒരു ഉപദേശം തരട്ടെ. നിങ്ങൾ സിംഗപ്പൂരിൽ വരുമ്പോഴെല്ലാം പാസ്റ്റർ ജോഷുവ നിങ്ങളുടെ കുടുംബവുമായി വളരെയധികം സമയം ചെലവഴിക്കുന്നതും ഈ വർഷം നിങ്ങളുടെ മകളുമായി കൂടുതൽ സമയം കുശലം പറ യുന്നതും നിങ്ങളുടെ ഭവനവുമായി അധികം ഇടപഴകുന്നതും എല്ലാം ചീഫ് പാസ്റ്ററിനെ അറിയിച്ചു. ഇത് അവസാനിപ്പിക്കാൻ വേണ്ടത് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.

അടുത്തകാലത്ത്‌ നിങ്ങൾ ബ്രദർമാരെ വിളിച്ച് ശല്യം ചെയ്യുന്നതായി ചില വിശ്വാസികൾ എന്നെ അറിയിച്ചു. സഹോദരന്മാർ നമ്മെ സഹായിക്കുന്ന മാലാഖമാർ പോലെയാണ്. അതുകൊണ്ട് അത് തുറന്നു പറയുന്നതിനു പകരം നിങ്ങൾ വിവേകമതിയും അംഗീകരി ക്കുന്നവളും ആകണം. ഏതെങ്കിലും പാസ്റ്ററെയോ വേലക്കാരെയോ പ്രശ്നത്തിൽ ഇടരുത്.

നിങ്ങളും നിങ്ങളുടെ കുടുംബവും സിംഗപ്പൂരിൽ വരുമ്പോഴെല്ലാം അയാൾ വെളിയിൽ പോയി നിങ്ങളെ സന്ദർശിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. അത് ശരിയല്ല. അതുകൊണ്ട് ദയവായി താഴ്മയായി എൻ്റെ …. അംഗീകരിക്കുക.


ചീഫ് പാസ്റ്റർ എബ്രഹാം മാത്യു സാഹചര്യം എങ്ങനെ ശരിയാക്കി എന്ന് നമുക്ക് നോക്കാം. ഇരയുടെ ചെലവിൽ അദ്ദേഹം സ്വന്തം പുരോഹിതൻ്റെ ജീവിതം സുരക്ഷിതമാക്കി. സിസ്റ്റർ കുമാരി, പരാതിയെ പറ്റി അദ്ദേഹത്തോട് വിശദീകരിച്ചിരുന്നുവെന്ന് വിശ്വസി ക്കാൻ ഞങ്ങൾക്ക് ന്യായമായ കാരണമുണ്ട്. സമയം എല്ലാം മാറ്റി മറിക്കുമെന്ന് കരുതി ഇര യുടെ അപേക്ഷ അദ്ദേഹം സൗകര്യാർത്ഥം അവഗണിച്ചു. ജോഷുവ ഇരയ്ക്ക് അയച്ച ഈ സന്ദേശം നോക്കൂ. ഇയാളാണോ നിങ്ങൾ പിന്തുടരുന്ന മതനേതാവ്? ഒരു നിർണായക കാര്യത്തെക്കുറിച്ച് പറയുമ്പോൾ, തൻ്റെ വേലക്കാർ സുരക്ഷിതരാണെന്ന് അദ്ദേഹം ഉറ പ്പാക്കും. തൻ്റെ സംഘടനയുടെ പ്രശസ്തിക്കായി ത്യാഗം ചെയ്യപ്പെടുന്ന ആരെയും കുറിച്ച് അദ്ദേഹം ബോധവാനല്ല. അയാൾ അങ്ങേയറ്റം ദുഷ്ടനാണ്.

Clergy System of Finest Hypocrites

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

പാസ്റ്റർ ജോഷുവ

9 Oct 2019

നീ എന്നെ വിളിച്ചോ, S-R?

ഇല്ല.
CP വിളിച്ചാൽ എനിക്ക് ടെക്സ്റ്റ് ചെയ്യൂ.
നിനക്ക് എപ്പോൾ വേണമെങ്കിലും എനിക്ക് ടെക്സ്റ്റ് ചെയ്യാം.

S-R! CP വിളിച്ച് എന്നോട് സംസാരിച്ചു. ഇപ്രാവശ്യം വേണ്ട എന്നായിരുന്നു അദ്ദേഹത്തിൻ്റെ ഉത്തരം. ഞാൻ കൂടുതലായി യാത്ര ചെയ്യുന്നതിനാൽ മറ്റു പാസ്റ്റർമാർക്കും ബ്രദർമാർക്കും അവസരം കൊടുക്കണമെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. അദ്ദേഹത്തോട് എല്ലാം വിശദീകരിച്ചശേഷം ഞാൻ തകർന്നുപോയി.


സിംഗപ്പൂരിലെ വലംകൈയെ തുറന്നുകാട്ടിയതിന് ശേഷം ചീഫ് പാസ്റ്റർ കടുത്ത സമ്മർ ദ്ദത്തിലായത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായല്ലോ? ജോഷുവയെ പറഞ്ഞുവിട്ടാലും അയാൾക്ക് ഒരു ഉഗ്രൻ നഷ്ട്ടപരിഹാരം (GOLDEN HANDSHAKE) നൽകും. അത് ഒരിക്കലും സിംഗപ്പൂരിലെ വിശ്വാസികളായ നിങ്ങളുടെ പണമല്ലാത്തതിനാൽ നിങ്ങൾക്ക് കരച്ചിൽ തുടരാനാകും.

ഉപസംഹാരം

മൂടി വയ്ക്കുതിൽ വലിയ പങ്ക് വഹിക്കുന്ന ഉന്നത പുരോഹിതന്മാർ ഉൾപ്പെട്ട ഒരു സംഘട നയുടെ ഭാഗമാകുന്നതിലൂടെ നിങ്ങൾക്ക് ഒന്നും നേടാനാകില്ല. ഒന്നുകിൽ നിങ്ങൾ സഹായിയോ അല്ലെങ്കിൽ ഇരയോ ആണ്.

യെശയ്യാവ് 10:1-2, “ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എൻ്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ തങ്ങൾക്കു കൊള്ളയായ്തീരുവാനും അനാഥന്മാരെ തങ്ങൾക്കു ഇരയാക്കുവാനും തക്ക വണ്ണം നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവെക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം!”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *