ഒരു ടിപിഎം ശുശ്രുഷകൻ്റെ ജീവിതം – 1-‍ാ‍ം ഭാഗം

ജോഷുവ, ദി പെന്തക്കോസ്ത് മിഷൻ്റെ ഒരു ഉൽ‌പ്പന്നമാണെന്നും സിംഗപ്പൂരിലും ഇന്തോനേ ഷ്യയിലും നാം കാണുന്ന കുഴപ്പങ്ങൾക്ക് അയാളെ മാത്രം പൂർണമായും കുറ്റപ്പെടുത്തേ ണ്ടതില്ലെന്നും വായനക്കാരെ അറിയട്ടെ. ദൈവത്തെ സംബന്ധിച്ചിടത്തോളം, വിശ്വാസ ഭവനങ്ങളിലെ ബാക്കി മുഴുവൻ വെളുത്ത വസ്ത്ര ധാരികളും ഒരേ അലമാരയുടെ ഉള്ളി ലാണ്. എല്ലാവരും വഞ്ചകന്മാരും കപട ഭക്തന്മാരുമാണ്. ഈ ടിപിഎം ശുശ്രുഷകന്മാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവരുടെ ലജ്ജാകരമായ പ്രവർത്തനങ്ങളുടെ കാര ണവും നമുക്ക് വിശകലനം ചെയ്യാം.

വിജയകരമായ ജീവിതം “ലൈംഗീക ബന്ധത്തിൽ ഏർപ്പെടാതിരിക്കുക” എന്നതാണെന്ന് ടി‌പി‌എം വേലക്കാർ എങ്ങനെയോ വിശ്വസിക്കുന്നു. വെളിപ്പാട് 14-ാം അധ്യായത്തെ വളച്ചൊടിച്ചുകൊണ്ട് അവരുടെ ഇത്തരത്തിലുള്ള ചിന്തയെ ശക്തിപ്പെടുത്തുന്നു. ദൈവം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതാണോ? പല സ്ത്രീകളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട സെൻറ്റെർ പാസ്റ്റർമാരെ ക്കുറിച്ച് സാക്ഷ്യപ്പെടുത്തിയ നിരവധി ജനങ്ങളുടെ സാക്ഷ്യങ്ങൾ ഞങ്ങളുടെ കൈവശമുണ്ട്. വൃത്തികെട്ട ജീവിതം നയിക്കയും ടിപിഎമ്മിൽ ചീഫ് പാസ്റ്റർമാരാകയും ചെയ്ത ടിപിഎംകാർ വിശുദ്ധന്മാർ എന്ന് വിളിക്കു ന്നവരെ ക്കുറിച്ചും ഞങ്ങൾക്കറിയാം. എന്നിട്ടും, ഈ വഞ്ചകന്മാർ മരണത്തിലൂടെ മഹത്വ ത്തിൽ പ്രവേശിക്കുമെന്ന് ജനങ്ങൾ കരുതുന്നു. ഇതിലും കൂടുതൽ സത്യത്തിൽ നിന്ന് അകലെയാകാൻ മറ്റൊന്നിനും കഴികയില്ല. ഈ പറയപ്പെടുന്ന ഫെയ്ത്ത് ഹോം സാഹചര്യങ്ങൾ അധാർമികതയുടെ പ്രജനന കേന്ദ്രമാണ്. അതുകൊണ്ട്, വ്യവ സ്ഥയ്ക്കുള്ളിൽ ലൈംഗിക അധാർമികതയുടെ നിരവധി കേസുകൾ ഉണ്ടെന്ന തിൽ അതിശയിക്കേണ്ടതില്ല. ഈ മനുഷ്യർ വിശുദ്ധന്മാരാണെന്ന് ചിന്തിക്ക ണമെങ്കിൽ നിങ്ങൾക്ക് മസ്തിഷ്ക മരണം സംഭവിച്ചിരിക്കണം.

ഒരു വ്യക്തിയുടെ പ്രവൃത്തി പൊതുജനങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞാൽ, ടിപിഎം ആ വ്യക്തിയെ പുറത്താക്കില്ല. അവരുടെ മാന്ത്രിക തൊപ്പിയിൽ നിന്ന് അവർ ഒരു മുയലിനെ പുറത്തെടുക്കുന്നു. ആ മുയലിനെ സ്ഥലംമാറ്റം മുയൽ എന്ന് വിളിക്കുന്നു. പുറത്താ ക്കാൻ അധികാരമുള്ളവർ എന്ന് കരുതുന്നവർ അതേ പ്രവൃത്തിയിൽ കഴുത്തറ്റം വരെ മുങ്ങി കിടക്കുന്നു എന്നതാണ് പ്രാഥമിക കാരണം. അപ്പോൾ ഒരു സാത്താന് മറ്റൊരു സാത്താനെ എങ്ങനെ പുറത്താക്കാൻ കഴിയും?

മത്തായി 12:26, “….. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവൻ്റെ രാജ്യം എങ്ങനെ നില നില്ക്കും?”

ഈ കൾട്ടിൻ്റെ നേതാക്കൾ ജോഷുവ, ഗുണശീലൻ, സണ്ണി, യൂനിസ് മാസി, രമേഷ് മുതലായവരെ പുറത്താക്കാൻ പോകുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, നിങ്ങൾ ഏതോ സ്വപ്നലോകത്തിൽ ജീവിക്കുന്നു. അത് സംഭവിക്കാൻ പോകുന്നില്ല. പുതിയ ജീവിതം ആരംഭിക്കാൻ അവർ കുറ്റവാളിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റും. കുറച്ച് വർഷങ്ങൾക്ക് ശേഷം, വിശുദ്ധൻ മഹത്വത്തിൽ പ്രവേശിച്ചുവെന്നും സീയോനിൽ ഒരു കല്ലായി മാറിയെന്നും നിങ്ങൾ കേൾക്കും. “നമ്മുക്ക് നഷ്ടം, എന്നാൽ സീയോന് ഒരു വലിയ നേട്ടം” പോലുള്ള പ്രശംസകൾ കൾട്ട് ഇടനാഴികളിൽ പ്രതിധ്വനിക്കുകയും മാഗസിനുകൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിശുദ്ധൻ്റെ മഹത്തായ പ്രവർത്ത നത്തെ ക്കുറിച്ച് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ആവശ്യമെങ്കിൽ, വിശുദ്ധൻ്റെ ജീവി തത്തിൽ അയാൾ നിർവഹിച്ച പ്രവർത്തനങ്ങൾക്ക് വിശ്വാസികളെ കൊണ്ട് “PRAISE THE LORD” ചോല്ലിക്കും.

ദൈവ സഭയെ പറ്റിയുള്ള ടിപിഎമ്മിൻ്റെ ധാരണ

ടിപിഎം ഉപദേശങ്ങൾ അനുസരിച്ച്, ദൈവ സഭയെ രണ്ട് വിഭാഗങ്ങളായി തിരി ച്ചിരിക്കുന്നു.

 1. ദൈവദാസന്മാർ, അതായത് അപ്പൊസ്തലന്മാർ, വിശുദ്ധന്മാർ തുടങ്ങിയവർ
 2. വിശ്വാസികൾ

ടി‌പി‌എം അനുസരിച്ച്, ദൈവദാസന്മാർ എന്ന വിഭാഗത്തിലുള്ളവർ ദി പെന്തക്കോസ്ത് മിഷനിൽ മുഴുവൻ സമയ വേലക്കാരായി ചേർന്ന് വിശ്വാസ ഭവനങ്ങളിൽ താമസിക്കണം. അവിവാഹിതനായ ഒരു പുരുഷനും അവിവാഹിതരും രക്ത ബന്ധവുമില്ലാത്ത കുറച്ച് സ്ത്രീകളും ഒരേ മേൽക്കൂരയിൽ താമസിക്കുന്ന മാളികയാണ് സാധാരണ ഒരു വിശ്വാസ ഭവനം. ഈ പറയപ്പെടുന്ന ശുശ്രൂഷയുടെ വിവിധ വശങ്ങളിൽ സ്ത്രീകൾ പുരുഷനെ സഹായിക്കുന്നു. ബ്രഹ്മചര്യ ജീവിതം നയിക്കുകയാണെന്നുള്ള അവരുടെ അവ കാശവാദം സത്യമല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ മനുഷ്യർ സാധാരണ യായി മീറ്റിംഗുകൾ നടത്തുകയല്ലാതെ മറ്റൊരു ജോലിയും ചെയ്യുന്നില്ല, അവിടെ അവർ വിശ്വാസികളുടെ കൂട്ടത്തിന് മുന്നിൽ അഭിനയിച്ച് അവരുടെ ദിവ്യ വിളി കൊണ്ട് അവരെ ആകർഷിക്കുന്നു. വിശ്വാസികളേക്കാൾ ശ്രേഷ്ഠരായ ഒരു ഗ്രൂപ്പാണെന്ന് അവർ സ്വയം കാണിക്കുന്നു. വിശ്വാസികൾ അവരുടെ എല്ലാ മീറ്റിംഗുകളിലും പങ്കെടുക്കുകയും അവ രുടെ എല്ലാ കൽപ്പനകളും അനുസരിക്കുകയും വേണം. തങ്ങളുടെ വരുമാനത്തിൻ്റെ 10% എങ്കിലും സംഭാവന ചെയ്തുകൊണ്ട് അവർ ദൈവത്തിൻ്റെ ഈ സേവകന്മാരെ സാമ്പത്തി കമായി പിന്തുണയ്‌ക്കേണ്ടതാകുന്നു.

കാതലായ വിശ്വാസം

ഈ ദൈവ ദാസന്മാർ അതായത് അപ്പൊസ്തലന്മാർ‌, കന്യകമാരും ഷണ്ഡന്മാരും ആയി ടി‌പി‌എം ശുശ്രുഷയിൽ‌ അംഗമായതിനാൽ‌ നമ്മളെ തികഞ്ഞവരാക്കാനായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഈ ഗ്രൂപ്പ് വിശ്വാസികൾ വിശ്വസിക്കുന്നു. വിശ്വാസികൾക്ക്, അവർക്ക് ഇല്ലാത്ത ദൈവവുമായുള്ള നേരിട്ട ബന്ധം ഈ ടിപിഎം ദൈവദാസന്മാർക്ക് ഉണ്ടെന്ന വിശ്വാസമുണ്ട്. ടിപിഎം ദൈവദാസന്മാരും വിശ്വാസികളും നിത്യതയിൽ ദൈവരാജ്യത്തിൻ്റെ കാതലായി രൂപപ്പെടുമെന്ന് വിശ്വസിക്കുന്നു. അവരുടെ ശുശ്രൂഷക ന്മാർ സീയോനിൽ ദൈവത്തോട് കൂടുതൽ അടുത്ത്‌ ഇരിക്കും, എന്നാൽ അവരുടെ വിശ്വാസികൾ അല്പം അകലെ പുതിയ യരുശലേമിൽ ഇരിക്കും. മറ്റ് സഭകളിലെ അംഗ ങ്ങൾ ദൈവത്തിൽ നിന്ന് വളരെ അകലെ പുതിയ ഭൂമി എന്ന സ്ഥലത്ത് ഇരിക്കുമെന്ന് അവർ വിശ്വസിക്കുന്നു. പഴയനിയമത്തിലെ വിശുദ്ധന്മാർ തങ്ങളുടെ വിശ്വാസികൾക്കും നിത്യതയിലെ മറ്റ് സഭാ വിശ്വാസികൾക്കുമിടയിൽ എവിടെയെങ്കിലും ഇരിക്കും.

അവരുടെ മീറ്റിംഗുകളിലെ മിക്ക പ്രഭാഷണങ്ങളും ദൈവദാസന്മാരുടെ ശ്രേഷ്ഠതയെ ക്കുറിച്ചും വിശ്വാസികൾ ദൈവദാസന്മാരുടെ കൽപ്പനകൾ‌ക്ക് അനുസൃതമായി എങ്ങനെ പ്രവർത്തിക്കണമെന്നും ചിത്രീകരിക്കാൻ ലക്ഷ്യമിടുന്നു. നിങ്ങൾ അതിൽ നിന്ന് വ്യതി ചലിക്കുകയാണെങ്കിൽ, കർത്താവിൻ്റെ വരവിൽ നിങ്ങൾ എടുക്കപ്പെടുകയില്ല. ഈ വെബ്‌സൈറ്റ് അവരുടെ വിശ്വാസികളിൽ ദി പെന്തക്കോസ്ത് മിഷൻ അഴിച്ചുവിട്ട ധാരാളം ദുരുപദേശങ്ങൾ കൈകാര്യം ചെയ്യുന്നു.

പുതിയ നിയമത്തെക്കുറിച്ചുള്ള എൻ്റെ പരിമിതമായ അറിവിൽ, മേൽപ്പറഞ്ഞ ജീവിത ശൈലിയും ദി പെന്തക്കോസ്ത് മിഷൻ്റെ വിശ്വാസങ്ങളും ശരിവയ്ക്കുന്നതിന് ഒരു വാഖ്യം പോലും കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല. ടിപി‌എം തീവ്രവാദികളായ വായന ക്കാരോട് ഉചിതമായ തിരുവെഴുത്ത്‌ പരാമർശങ്ങൾ തന്ന് എന്നെ സഹായിക്കാൻ ശ്രമി ക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

ബ്രഹ്മചര്യം എന്ന കെണി

അവരുടെ വിശ്വാസികളെ കബളിപ്പിക്കാൻ ടിപിഎം ഉപയോഗിക്കുന്ന പ്രധാന തുറുപ്പു ചീട്ടാണ് ബ്രഹ്മചര്യം എന്ന് നമുക്കറിയാം. ബ്രഹ്മചര്യം ഇല്ലെങ്കിൽ, മുഴുവൻ സംഘടനയും ചീട്ടുകൊട്ടാരം പോലെ താഴെ വീഴും. അവർ മറ്റൊരു ക്ലബ്ബായി മാറും. അപ്പോൾ ബ്രഹ്മ ചര്യം പ്രവർത്തിക്കാനും നടപ്പിലാക്കാനും, അവർക്ക് തിരുവെഴുത്തുപരമായ ചില വള ച്ചൊടിക്കലുകൾ ചെയ്യേണ്ടതുണ്ട്. അതിലൊന്ന് വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക. ഇത് ബ്രഹ്മചര്യത്തിൻ്റെ മറ്റൊരു തിരുവെഴുത്ത് വളച്ചൊടിക്കലാണ്.

മത്തായി 19:12, “അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ട്; മനു ഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെ ത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.”

മേൽപ്പറഞ്ഞ ഭാഗത്തിൻ്റെ സന്ദർഭം വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ചാ കുന്നു. ഭാര്യയോ ഭർത്താവോ ഇല്ലാതെ ജീവിക്കാൻ കൃപ ലഭിച്ച ചിലരുണ്ടെന്ന് യേശു ചർച്ചയിൽ അവരെ അറിയിക്കുകയാണ്. TPM ഉപദേശത്തിൻ്റെ വീഴ്ച വെളിപ്പെടുത്തുന്ന കുറച്ച് പോയിൻറ്റുകൾ നമുക്ക് ശ്രദ്ധിക്കാം.

 1. വിവാഹിതരായാൽ ദൈവത്തെ സേവിക്കാൻ കഴിയില്ലെന്ന് എവിടെയും പറയുന്നില്ല.
 2. അത്തരത്തിലുള്ള അവിവാഹിതൻ ദൈവരാജ്യത്തിൽ വിവാഹിതനെക്കാൾ ശ്രേഷ്ഠ നാണെന്ന് ഒരു തരത്തിലും പറയുന്നില്ല.
 3. ദൈവരാജ്യത്തിനുവേണ്ടി ചില വ്യക്തികൾക്ക് അവിവാഹിതരായി തുടരാമെന്ന ഒരു വസ്തുത അതിൽ പറയുന്നു.
 4. വിജയകരമായ ജീവിതവും മറ്റും നയിക്കാൻ അത്തരം വ്യക്തികൾ എതിർലിംഗത്തി ലുള്ളവരോടൊപ്പം ഒരേ മേൽക്കൂരയിൽ തന്നെ തുടരേണ്ടതുണ്ടെന്ന് പറയുന്നില്ല. (ഫെയിത്ത്‌ ഹോം സാഹചര്യം).
 5. അത്തരമൊരു വ്യക്തി വിവാഹിതനുമായി ക്രിസ്തു രാജ്യത്തിൻ്റെ സഹപ്രവർത്തകനാ കാൻ കഴിയില്ലെന്ന് പറയുന്നില്ല.
 6. അത്തരമൊരു വ്യക്തി തൻ്റെ ഉപജീവനത്തിനായി പ്രവർത്തിക്കരുതെന്ന് പറയുന്നില്ല, മറിച്ച് അവർ മറ്റുള്ളവരിൽ നിന്ന് ദശാംശം പണം എടുക്കുകയാണ്.
 7. അത് അത്തരമൊരു വ്യക്തിക്ക് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു പ്രാദേശിക അസംബ്ലിയുടെ അദ്ധ്യക്ഷനോ മേൽനോട്ടക്കാരനോ ആകാൻ കഴിയു മെന്ന് പറയുന്നില്ല.
 8. അത് അത്തരമൊരു വ്യക്തിക്ക് അവരുടെ അവിവാഹിത ശുശ്രൂഷയ്ക്ക് പ്രത്യേക പ്രതിഫലം ലഭിക്കുമെന്ന് പറയുന്നില്ല.
 9. ടി‌പി‌എം പഠിപ്പിക്കുന്നതുപോലെ ഇത് ഒരു ത്യാഗമാണെന്ന് സന്ദേശത്തിൻ്റെ സ്വരം പോലും നമ്മോട് പറയുന്നില്ല.
 10. ഇത്തരത്തിലുള്ള വിളിക്ക് ഉദാഹരണമായി പൗലോസിൻ്റെ ജീവിതം പരിശോധിക്കു കയാണെങ്കിൽ, ഒരു സ്വയംപര്യാപ്ത യാത്രാ മിഷനറിക്ക് ഏറ്റവും അനുയോജ്യമാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ഉദ്ദേശ്യത്തെ അപമാനിക്കുന്നതും അവ ഹേളിക്കുന്നതുമാണ് ബൈബിൾ വിരുദ്ധ വിശ്വാസ ഭവന ജീവിതം.

ഈ തിരുവെഴുത്ത് ഭാഗം ഉപയോഗിച്ച് ടിപിഎം ഒരു മണ്‍കൂനയിൽ നിന്ന് ഒരു മല സൃഷ്ടിച്ചു എന്നതാണ് സത്യം.

The Life of a TPM Minister-1

വളച്ചൊടിക്കൽ കൂട്ടിക്കെട്ടായി മാറുന്നു

മുകളിലുള്ള ചിത്രത്തിൽ പട്ടിയെ കാണിച്ചിരിക്കുന്ന പോലെ മണ്‍കൂന കൂട്ടിക്കെട്ടാനായി മാറ്റുന്ന തങ്ങളുടെ കൾട്ട് രീതി സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിൽ, ഇതുപോലുള്ള തിരു വെഴുത്ത് ഭാഗങ്ങൾ എടുത്ത് അവർ അനാവശ്യമായി അതിനെ വളച്ചൊടിക്കുന്നു. TPM ശുശ്രുഷകന്മാരെ മണ്‍കുന്നിൻ്റെ ഉയർന്ന പീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. എന്നാലും, ഒരു ഷണ്ഡൻ ആകാൻ അത്തരത്തിലുള്ള കൃപ ഇല്ലാത്ത ജനങ്ങളെ മണ്‍കുന്നിൽ ചേർ ത്തിട്ടുണ്ടെന്ന് അവർ മനസ്സിലാക്കിയില്ല. ഇപ്പോൾ ചുറ്റുമുള്ള സ്ത്രീ പങ്കാളികൾ പ്രലോഭി പ്പിക്കുന്നതിലൂടെ, അവരുടെ ഉള്ളിലെ മൃഗം അനിയന്ത്രിതമായി മാറുന്നു. ഓരോ തവ ണയും, അവർ അത്തരമൊരു അവസ്ഥയിലേക്ക് കടക്കുമ്പോൾ, ഈ ലേഖന ത്തിൻ്റെ ഫീച്ചർ ഫോട്ടോയിലെ വെളുത്ത നായെപ്പോലെ മാറുന്നു. അധാർമികത വളർത്തുന്ന അന്തരീക്ഷത്തിൽ അവരുടെ ഉള്ളിൽ ഹോർമോണുകൾ വിളയാ ടുമ്പോൾ, പിശാചിൻ്റെ വഞ്ചനയെ ക്കുറിച്ച് നിങ്ങൾക്ക് ആശ്ചര്യപ്പെടാനാവില്ല.

1 തിമൊഥെയൊസ്‌ 4:1-3, “എന്നാൽ ഭാവികാലത്ത്‌ ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപട ത്താൽ വിശ്വാസം ത്യജിക്കും എന്ന് ആത്മാവ് തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.”

ഇപ്പോൾ ഈ കൾട്ടിലെ നമ്മുടെ വിനോദശീലനായ (PLAYBOY) ജോഷുവയെയും അയാളെ പ്പോലെ ഉള്ളവരെയും പറ്റി ചിന്തിക്കാം. അവർക്ക് വിവാഹിതരായി സാധാരണ ജീവിതം നയിക്കാമായിരുന്നു. എന്നിട്ടും, വിവാഹം വിലക്കുന്ന പിശാചുക്കളുടെ ഈ ഉപദേശ ത്തിൽ അയാൾ ഉറച്ചുനിൽക്കുന്നു. സ്ത്രീയെ വിവാഹം കഴിക്കുമെന്ന് അയാൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ അതേ സമയം, മറുവശത്ത്‌ സീയോൻ വിളിയും തുടരുന്നു. അയാൾ എന്താണ് ചെയ്യേണ്ടത്? അയാൾ പിശാചിനും ആഴക്കടലിനുമിടയിൽ അകപ്പെട്ടി രിക്കുന്നു. എല്ലാ ടിപിഎം ശുശ്രുഷകന്മാരും അഭിമുഖീകരിക്കുന്ന ക്രമക്കേട്‌ ഇതാണ്. അവർക്ക് ആ ഷണ്ഡൻ്റെ വിളി ഇല്ല, പക്ഷേ അവർക്ക് അത് ഉണ്ടെന്ന് നടിക്കുന്നു. അവർ വിജയ ശ്രീലാളികളാണെന്ന് തെളിയിക്കാൻ അവരുടെ വിളയാടുന്ന ഹോർമോണുകൾക്ക് എതിരെ പോരാടുകയാണ്. ഈ അഭിനയം നിർത്തുക. സാധാരണക്കാരായിരിക്കുക. 1 കൊരിന്ത്യർ 7:9 വായിക്കുക.

ഷണ്ഡൻ്റെ അംഗീകാരം

താൻ തികഞ്ഞവനല്ല എന്ന ജോഷുവയുടെ എളിയ അംഗീകാരമാണിത്. അതുകൊണ്ട് കൾട്ട്, അവകാശപ്പെടുന്നതുപോലെ മറ്റുള്ളവരെ തികഞ്ഞവരാക്കാൻ അവർക്ക് കഴിയു കയില്ല. നിങ്ങളുടെ വിഡ്ഢി ഉപദേശത്തിലൂടെ അവനെ കീറിമുറിച്ച് ഈ ദുഷിച്ച കാര്യ ങ്ങളെല്ലാം ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്തുകൊണ്ട്? മറ്റ് വേലക്കാരും നിങ്ങളെ പോലെ കുറ്റക്കാരല്ലേ?

The Life of a TPM Minister-1

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

പാസ്റ്റർ ജോഷുവ

14 Feb 2019

ദയവായി എന്നെ വിളിക്കു, എനിക്ക് ശബ്ദം കേൾക്കണം

Missed video call.

നീ എവിടെയാണ്?

Missed video call.

ഞാൻ തികഞ്ഞവല്ല. ഞാൻ തെറ്റുകാരനാണ്. ഞാൻ എങ്ങനെയുള്ളവനാണെന്ന് അറിഞ്ഞ ശേഷവും നീ എൻ്റെ കൂടെ വരുന്നതുകൊണ്ട് ഞാൻ നിന്നെ അഭിനന്ദിക്കുന്നു എന്ന് പറയാൻ ആഗ്രഹിക്കുന്നു.


ഉപസംഹാരം

അത്തരം അധാർമിക കാര്യങ്ങൾ സീയോൻ ഗ്രൂപ്പിനുള്ളിൽ പതിവായി സംഭവിക്കുകയും ഇരകളെ നിശബ്ദരാക്കുകയും ചെയ്യുന്നു. ജോഷുവ എങ്ങനെയോ തൻ്റെ ആധിപത്യം പുതിയ യരുശലേമിലേക്ക് നീട്ടി, പക്ഷെ അത് തകർന്നു പോയി. അതിനാൽ, ജോഷുവയെ പുറത്താക്കുന്നത് അവൻ്റെ പ്രവൃത്തികൾക്ക് ഒരുതരം നീതി ആയിരിക്കും. പക്ഷെ, അത് മാത്രം ടിപിഎമ്മിലെ ജനങ്ങൾക്ക് ഒരു ഗുണവും ചെയ്യില്ല. വൃക്ഷം മുഴുവനും മോശമായ ഫലത്തിന് കാരണമാണെന്ന് അറിയാതെ മോശം ഫലം പുറത്തെറിഞ്ഞുവെന്ന് അവർ ചിന്തിച്ചുകൊണ്ടിരിക്കും. മുഴുവൻ വൃക്ഷവും വെട്ടിമാറ്റി കത്തിക്കേണ്ടതുണ്ട്.

മത്തായി 7:18, “നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പ്പാൻ കഴിയില്ല.”

മത്തായി 3:10, “ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.”

ഈ അവസ്ഥയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ദുഷ്ട വൃക്ഷത്തെ വെട്ടി തീയിലിടാൻ നിങ്ങൾ സമർപ്പിക്കുന്നുവെന്ന പ്രാർത്ഥനയോടെ ഈ കൾട്ടിൽ നിന്ന് പുറത്തുകടക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *