അവർക്ക് തന്നെ ഒരു കെണിയായിരിക്കുന്ന ദി പെന്തക്കോസ്ത് മിഷൻ സഭയുടെ വേറെ ഒരു വിഷകരമായ ഉപദേശത്തെ ക്കുറിച്ചാണ് ഈ ലേഖനം. അതോടൊപ്പം, അവർ കർത്താ വിൻ്റെ അനുഗ്രഹം ഉപേക്ഷിച്ചുവെന്ന് തെളിയിക്കാനുള്ള ഒരു പാത കൂടിയാണ് ഈ ഉപ ദേശം. ഈ പ്രത്യേക ഉപദേശം ടിപിഎമ്മിൻ്റെ ആത്മീയ കോവിഡ് -19 ആണ്. നിങ്ങൾ കൾട്ട് പൗരോഹിത്യത്തിൽ പ്രവേശിക്കുമ്പോൾ, TPM പിന്തുടരുന്ന ദൈവീക രോഗശാന്തി ഉപദേശത്തിലെ നിങ്ങളുടെ അനുഭവത്തെ ക്കുറിച്ച് നിങ്ങളുമായി അഭിമുഖ സംഭാഷണം (INTERVIEW) നടത്തുന്നു. നിങ്ങൾ ഈ ഉപദേശത്തിൻ്റെ അതി തീവ്ര വിശ്വാസിയാണെന്നും കഴിഞ്ഞ 3 വർഷമായി നിങ്ങളുടെ ജീവിതത്തിൽ അത് വിശ്വസ്തതയോടെ പിന്തുടരുക യാണെന്നും തെളിയിക്കേണ്ടതുണ്ട്. കള്ളം പറഞ്ഞ് അതിൻ്റെ യോഗ്യത തെളിയിക്കാൻ ആവശ്യപ്പെട്ട ബ്രദർ തേജു റോബിൻ്റെ സാക്ഷ്യം വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക. ടിപിഎം വേലക്കാർ അവനെ തിരഞ്ഞെടുക്കാൻ വേണ്ടി നുണ പറയാൻ പരിശീലനം നൽകി.
ടിപിഎം പറയുന്ന ദൈവീക രോഗശാന്തിയുടെ ഉപദേശം
ടിപിഎമ്മിൻ്റെ ഈ ഉപദേശം അനുസരിച്ച്, എല്ലാ രോഗങ്ങളിൽ നിന്നും നിങ്ങളെ സുഖപ്പെ ടുത്താൻ യേശുവിനു കഴിയുമെന്ന വിശ്വാസത്തോടുള്ള നിങ്ങളുടെ സമർപ്പണവും അനു സരണവും തെളിയിക്കാൻ നിങ്ങൾ എല്ലാ വിധ വൈദ്യചികിത്സയിൽ നിന്ന് വിട്ടുനിൽ ക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ എന്തെങ്കിലും മരുന്ന് കഴിക്കുകയാണെങ്കിൽ, ഒരു വലിയ മണ്ടത്തരം ചെയ്തു, കർത്താവിൻ്റെ രണ്ടാം വരവിൽ എടുക്കപ്പെടുകയില്ല. മരു ന്നുകൾ കഴിക്കാത്തതിലൂടെയും വൈദ്യചികിത്സ നിരസിക്കുന്നതിലൂടെയും, ദൈവ ത്തിൻ്റെ രോഗശാന്തി ശക്തിയിൽ നിങ്ങൾക്ക് വലിയ വിശ്വാസമുണ്ടെന്ന് നിങ്ങൾ ദൈവ ത്തോട് തെളിയിക്കുന്നു. അതിനാൽ ഉൽപ്രാപണത്തിൽ (RAPTURE) നിങ്ങളെ ചേർക്കാൻ ദൈവത്തിന് നിങ്ങളുടെ വിശ്വാസത്തിൽ മതിപ്പുതോന്നും.
മരുന്നുകൾ നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുകയാണെങ്കിൽ, നിങ്ങളുടെ ശരീരം ദുഷിക്കപ്പെടുകയും മരുന്നിൻ്റെ രാസവസ്തുക്കൾ കർത്താവിൻ്റെ വരവിൽ നിങ്ങളുടെ ശരീരം രൂപാന്തരപ്പെടുന്നതിന് തടസ്സമാവുകയും ചെയ്യും. നിങ്ങൾ മരുന്നുകൾ കഴിച്ചിട്ടു ണ്ടെങ്കിൽ, ദി പെന്തക്കോസ്ത് മിഷൻ നടത്തുന്ന വിശുദ്ധ തിരുവത്താഴ ശുശ്രുഷയിൽ പങ്കെടുക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല. ടിപിഎം അനുസരിച്ച്, മരുന്ന് കഴിക്കുന്നത് പാപം ആകുന്നു. ഇക്കാലത്ത്, മരുന്ന് കഴിച്ചതിലൂടെ നിങ്ങൾ പാപം ചെയ്തുവെന്നും ഇനി മുതൽ നിങ്ങൾ മരുന്നുകളൊന്നും എടുക്കില്ലെന്നും കൊടുക്കുന്ന ഒരു ഉത്തരവാദിത്ത ത്തിൽ കർത്തൃമേശയിൽ പങ്കെടുക്കാൻ അവർ നിങ്ങളെ അനുവദിക്കുന്നു. ഈ ഉപദേശം നടപ്പിലാക്കുന്നതിൻ്റെ തോത് നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കിയിരി ക്കുന്നു. നിങ്ങൾ ഉത്തരേന്ത്യയിലോ, മിഡിൽ ഈസ്റ്റിലോ, മറ്റ് രാജ്യങ്ങളുടെ ഏതെങ്കിലും ഭാഗത്തോ ആണെങ്കിൽ, നിങ്ങൾക്ക് ഒരു അനുമതി ലഭിച്ചേക്കാം. എന്നാലും, നിങ്ങൾ ഇരുമ്പിലിയൂർ ആസ്ഥാനത്തോട് അടുക്കും തോറൂം നിയമങ്ങൾ കൂടുതൽ കർശനമായി ത്തീരുന്നു.
പതിവുപോലെ, അവരുടെ ഉപദേശത്തിൻ്റെ ഈ പോയിൻറ്റുകൾ തെളിയിക്കുന്ന ചില തിരുവെഴുത്ത് ഭാഗങ്ങൾ കാണിച്ചുതരാൻ ഞാൻ നിരവധി ടിപിഎം തീവ്രവാദികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്കാർക്കും തന്നെ അത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പകരം നിങ്ങൾ മരുന്ന് കഴിക്കുകയാണെങ്കിൽ, യേശുവിൻ്റെ രോഗശാന്തി ശക്തിയിൽ നിങ്ങൾ വിശ്വസിക്കുന്നില്ല എന്നതുപോലുള്ള ചില വാദങ്ങൾ ഉന്നയിക്കുന്നു. അവരുടെ കൾട്ട് യുക്തിയെ അടിസ്ഥാനമാക്കി അവർ വാദിക്കാൻ ശ്രമിക്കുന്നു. ഈ ഉപദേശത്തിനായുള്ള തിരുവെഴുത്തുകൾ തന്ന് എന്നെ സഹായിക്കാൻ ടിപിഎമ്മിൻ്റെ എല്ലാ ആരാധകരോടും ഞാൻ അഭ്യർത്ഥിക്കുന്നു.
ടിപിഎമ്മിൻ്റെ ദൈവീക രോഗശാന്തി – ചില ചോദ്യങ്ങൾ?
ടിപിഎം വിശ്വാസികളുടെ രണ്ട് സാഹചര്യങ്ങളെ പറ്റി നമുക്ക് മനസിലാക്കാം. വേശ്യാലയം നടത്തുന്ന ഒരാളെ കൂട്ടിക്കൊടുപ്പുകാരന്‍ (PIMP) എന്ന് വിളിക്കുന്നു. നിങ്ങ ളുടെ വിശ്വാസികളിൽ ഒരാൾ (ബ്രദർ എബ്രഹാം) ഒരു വേശ്യാലയം നടത്തുന്നുവെന്ന് കരുതുക. എബ്രഹാം സഹോദരൻ സ്വയം വ്യഭിചാരം ചെയ്യുകയോ തൻ്റെ വേശ്യാലയ ത്തിൽ നടക്കുന്ന ഏതെങ്കിലും ലൈംഗിക പാപങ്ങളിൽ പങ്കാളിയാകുകയോ ചെയ്യുന്നില്ല. എല്ലാ യോഗങ്ങളിലും കൺവെൻഷനുകളിലും അദ്ദേഹം സജീവമായി പങ്കെടുക്കുന്നു. മിഷന് ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം ഒരു വലിയ സഹായമാണ്.
- നിങ്ങൾ ബ്രദർ എബ്രഹാമിന്, കർതൃമേശ കൊടുക്കുമോ?
- ബ്രദർ എബ്രഹാം നൽകുന്ന ദശാംശം പണം നിങ്ങൾ സ്വീകരിക്കുമോ?
- അയാളുടെ ബിസിനസ്സ് കൂടാനും തഴച്ചുവളരാനും നിങ്ങൾ പ്രാർത്ഥിക്കുമോ?
- ബ്രദർ എബ്രഹാമിൻ്റെ കുടുംബാംഗങ്ങളുടെ വിവാഹം നിങ്ങൾ നടത്തുമോ?
- നിങ്ങൾ അയാളുടെ വീട്ടിൽ കോട്ടേജ് മീറ്റിംഗുകൾ നടത്തുമോ?
- തൻ്റെ ജോലിസ്ഥലത്ത്, വിശുദ്ധന്മാരുടെ പ്രാർത്ഥനയാൽ കർത്താവ് എന്നെ അനുഗ്ര ഹിച്ചെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു സാക്ഷ്യം നൽകാൻ നിങ്ങൾ അയാളെ അനുവ ദിക്കുമോ?
മേല്പറഞ്ഞ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം പ്രകമ്പനം കൊള്ളുന്ന NO ആയി രിക്കുമെന്ന് ഞാൻ അനുമാനിക്കുന്നു.
എന്തുകൊണ്ട് നിങ്ങൾ NO പറഞ്ഞു?
ബ്രദർ എബ്രഹാം പാപം വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും അയാളുടെ വേശ്യാ ലയത്തിൽ പുരുഷന്മാരും സ്ത്രീകളും ചെയ്യുന്ന പാപങ്ങളിൽ നിന്ന് ലാഭം കൊയ്യുകയും ചെയ്യുന്നതിനാലാണ് നിങ്ങൾ NO പറഞ്ഞതെന്ന് ഞാൻ കരുതുന്നു.
____________________
ഒരു ക്ലിനിക് നടത്തുന്ന ടിപിഎം വിശ്വാസിയായ മറ്റൊരു സഹോദരനെ (ഡോ. തോമസ്) കുറിച്ച് ചിന്തിക്കാം. അദ്ദേഹം മരുന്നുകൾ നൽകുകയും ജനങ്ങളെ ചികിത്സിക്കുകയും ചെയ്യുന്നു. അദ്ദേഹം സ്വയം ഒരു മരുന്നും ഉപയോഗിക്കുന്നില്ല, കൂടാതെ ടിപിഎമ്മിൻ്റെ ദൈവീക രോഗശാന്തി ഉപദേശത്തിനു വേണ്ടി നിലകൊള്ളുന്നു. കൂടുതൽ ഉപഭോക്താ ക്കളും കൂടുതൽ പണവും ലഭിക്കാൻ അദ്ദേഹം ദിവസവും 1000 RPD ചെയ്യുന്നു. ടിപിഎം വിശ്വാസികളും വിശുദ്ധന്മാരും ഉൾപ്പെടെ എല്ലാ ക്രിസ്ത്യാനികൾക്കും ചില കിഴിവുകൾ നൽകുന്നു, കാരണം അവർ ക്രിസ്തുവിൽ തൻ്റെ സഹോദരന്മാരാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. എന്നിരുന്നാലും, മരുന്നുകൾ നൽകുന്നതിലൂടെ, അദ്ദേഹം ആ ക്രിസ്ത്യാനി കളെ കൊണ്ട് പാപം ചെയ്യിക്കയും അവരെ ഉൽപ്രാപണത്തിന് അയോഗ്യരാക്കുകയും ചെയ്യുന്നു. മരുന്ന് കഴിക്കുന്നത് പാപം ആണെന്നും അത് ജനങ്ങളുടെ വിശ്വാസത്തെ വളരെ ദുർബലമാക്കുമെന്നും ഡോ. തോമസിന് നന്നായി അറിയാം.
- നിങ്ങൾ ഡോ. തോമസിന്, കർതൃമേശ കൊടുക്കുമോ?
- ഡോ. തോമസ് നൽകുന്ന ദശാംശം പണം നിങ്ങൾ സ്വീകരിക്കുമോ?
- അയാളുടെ ബിസിനസ്സ് കൂടാനും തഴച്ചുവളരാനും നിങ്ങൾ പ്രാർത്ഥിക്കുമോ?
- ഡോ. തോമസിൻ്റെ കുടുംബാംഗങ്ങളുടെ വിവാഹം നിങ്ങൾ നടത്തുമോ?
- നിങ്ങൾ അദ്ദേഹത്തിൻ്റെ വീട്ടിൽ കോട്ടേജ് മീറ്റിംഗുകൾ നടത്തുമോ?
- തൻ്റെ ജോലിസ്ഥലത്ത്, വിശുദ്ധന്മാരുടെ പ്രാർത്ഥനയാൽ കർത്താവ് എന്നെ അനുഗ്ര ഹിച്ചെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു സാക്ഷ്യം നൽകാൻ നിങ്ങൾ അയാളെ അനുവ ദിക്കുമോ?
മേല്പറഞ്ഞ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം പ്രകമ്പനം കൊള്ളുന്ന YES ആയി രിക്കുമെന്ന് എനിക്കറിയാം. ബ്രദർ എബ്രഹാമിനോടും ബ്രദർ ഡോ. തോമസിനോടും ചോദിച്ച ചോദ്യങ്ങൾ ഒന്നുതന്നെയാണ്.
എൻ്റെ ചോദ്യം, എന്തുകൊണ്ട് ബ്രദർ എബ്രഹാമിൻ്റെ പാപം വര്‍ദ്ധിപ്പിക്കുന്ന വ്യവസായത്തേക്കാൾ ഡോ. തോമസിൻ്റെ പാപം വര്‍ദ്ധിപ്പിക്കുന്ന വ്യവസായം അനുകൂലമായി കാണുന്നു എന്നതാകുന്നു. അവർ രണ്ടുപേരും ദൈവത്തിൻ്റെ കാഴ്ചയിൽ ടിപിഎമ്മിൻ്റെ മ്ലേച്ഛമായ പാപങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രണ്ട് വിശ്വാസികൾ അല്ലേ?
ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ ഉപദേശത്തിൻ്റെ ഫലം
ദൈവീക രോഗശാന്തിയുടെ ടിപിഎം ഉപദേശത്തിൽ എന്തുമാത്രം വാസ്തവികതയുണ്ടെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിരിക്കും, അവരുടെ വേലക്കാർ പോലും അതിൽ വിശ്വ സിക്കുന്നില്ല. അത് ഗൗവത്തോടെ അവർ വിശ്വസിക്കുന്നെങ്കിൽ, ബ്രദർ ഡോ. തോമസിൽ നിന്നും PIMP ബ്രദർ എബ്രഹാമിൽ നിന്നും അവർ അകന്നു നിൽക്കുമായിരുന്നു. പക്ഷെ, അവർ PIMP സഹോദരനിൽ നിന്ന് മാത്രം മാറിനിൽക്കുന്നു. എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
അതുകൊണ്ട് അവർ സ്വകാര്യമായി ഡോക്ടർമാരെ കാണുകയും സ്വകാര്യമായി മരുന്നു കൾ കഴിക്കുകയും ചെയ്യുന്നു. അവർ സ്വകാര്യമായി ശസ്ത്രക്രിയ പോലും ചെയ്യുന്നു.
കടലൂർ സെൻറ്റെർ പാസ്റ്ററായ പാസ്റ്റർ ഡേവിഡ് രാജ്, ചെന്നൈ കൺവെൻഷ നിൽ പങ്കെടുക്കാതെ, രഹസ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയമാകാനുള്ള അവ സരമായി ഉപയോഗിച്ചുവെന്ന് നിങ്ങൾക്കറിയാമോ? അദ്ദേഹത്തിൻ്റെ ശരീര ത്തിൽ കുരുക്കൾ ഉണ്ടായിരുന്നു. – ഒരു ഉറവിടം
ഡേവിഡ് രാജിനെപ്പോലുള്ള കപടവിശ്വാസികൾക്ക് ദൈവീക രോഗശാന്തിയുടെ ഉപ ദേശം ഒരു മണ്ടത്തരമാണെന്ന് അറിയാം. ജനങ്ങളെ നിയന്ത്രിക്കാനും അവരെ ഭരിക്കാനും ഇത് ഉപയോഗിക്കേണ്ടതുണ്ട്. ടിപിഎമ്മിൻ്റെ ദൈവീക രോഗശാന്തിയുടെ ഉപദേശം വിശ്വ സിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന ആളുകളുടെ ജീവിതദൈര്‍ഘ്യം ഏകദേശം 40 വർഷം മാത്രമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇത് തീർച്ചയായും നിങ്ങളെ കൊല്ലുന്ന ഒരു ഉപദേശമാണ്. അതൊരു ശാപം ആണ്.
ജോഷുവയുടെ മനസ്സിൽ ഉപദേശങ്ങൾ താറു മാറായ ഘട്ടമാണിത്. തൻ്റെ പുരോഹിത സഹോദരന്മാർ വേശ്യാലയത്തിലും ക്ലിനി ക്കിലും പാപം ചെയ്യുന്നത് ജോഷുവ കണ്ടു. ബ്രദർ എബ്രഹാമിൻ്റെ ബിസിനസ്സും ബ്രദർ തോമസിൻ്റെ ബിസിനസ്സും പ്രോത്സാഹിപ്പി ക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന് അയാൾ മനസ്സിലാക്കി. എല്ലാം ഒന്നുതന്നെയാണ്.
ഉപദേശങ്ങൾ എല്ലാവർക്കും മുൻപിൽ പരസ്യ മായി അനുസരിക്കേണ്ടതാണ്, പക്ഷേ സ്വകാ ര്യമായി നിങ്ങൾക്ക് വ്യത്യസ്തമായി പെരുമാ റാൻ കഴിയും.
“പരസ്യമായി സഹോദരി, സ്വകാര്യമായി ഭാര്യ” എന്നതാകുന്നു ജോഷുവയുടെ ധാരണ.
അതുപോലെ, ജോഷുവയ്ക്ക് മറ്റൊരു ധാരണയുണ്ടായിരുന്നു. അതായത്, “പൊതുവിൽ മരുന്നുകളൊന്നുമില്ല, സ്വകാര്യമായി മരുന്നുകൾ കഴിക്കണം.”
തീർച്ചയായും, ടിപിഎമ്മിനുള്ളിലെ തൻ്റെ തലതൊട്ടപ്പന്മാരിൽ (GODFATHER) നിന്ന് അയാൾ ഈ ഇരട്ട ജീവിതം പഠിച്ചിരിക്കണം. ടിപിഎമ്മിലെ മറ്റ് ശുശ്രുഷകന്മാരെപ്പോലെ, തൻ്റെ മരുന്നുകൾ വാങ്ങാൻ തനിക്ക് ഇടമുണ്ടെന്ന് അയാൾ ഉറപ്പുവരുത്തി. സാധാരണയായി, ഫാർമസികാർ ഒരു കുറിപ്പടി ആവശ്യപ്പെടുന്നു. അതുകൊണ്ട്, മരുന്നുകൾ ശേഖരിക്കാൻ അയാൾ ഒരു നഴ്സിനെ ഉപയോഗിച്ചു. ഇപ്പോൾ, ഈ വിശ്വാസിയായ നഴ്‌സ് സഹോദരി അയാ ളുടെ സ്വന്തം നഗരത്തിലുണ്ട്. അങ്ങനെ പ്രശ്നം പരിഹരിച്ചു.
നിങ്ങൾ മനസിലാക്കിയതുപോലെ, ഏതെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നില്ല. ജോഷുവ സ്വന്തം ആരോഗ്യം പരിപാലിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ടിപിഎംകാരുടെ ദൈവീക രോഗശാന്തി ഉപദേശത്തിൽ വിശ്വസിച്ചിരു ന്നാൽ ആയുസ്സിൻ്റെ പകുതി പോലും താൻ ജീവിക്കില്ലെന്ന് അയാൾക്കറിയാം. അയാളുടെ പ്രമേഹം, അലർജികൾ, കൂടാതെ മറ്റെല്ലാ രോഗങ്ങളും കർത്താവ് സുഖപ്പെടുത്തട്ടെ.
ഉപസംഹാരം
ടിപിഎമ്മിലെ പ്രിയ വിശ്വാസികൾ (സിംഗപ്പൂരിലും മറ്റിടങ്ങളിലും),
നിങ്ങളുടെ വേലക്കാരുടെ വാക്കുകളിൽ വിശ്വസിക്കരുത്. അവരുടെ പ്രവൃത്തികളാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്. കൾട്ട് പ്രചരിപ്പിക്കുന്ന മണ്ടൻ ആത്മഹത്യ ദൈവീക രോഗ ശാന്തി ഉപദേശത്തിൽ വിശ്വസിച്ച് നിങ്ങളുടെ ജീവൻ ബലിയർപ്പിക്കരുത്. നിങ്ങളുടെ സ്വന്തം പ്രിയപ്പെട്ട വേലക്കാർ പോലും മരുന്നുകൾ കഴിക്കുന്നു. അവർ സ്വന്തം ശരീരം സംരക്ഷിക്കുകയും കൾട്ടിൻ്റെ പൈശാചിക ഉപദേശത്തിന് ത്യാഗമാകാൻ നിങ്ങളോട് പറയുകയും ചെയ്യുന്നു. മരുന്നുകൾ ആവശ്യപ്പെട്ട് ജോഷുവ അഭ്യർത്ഥിക്കുന്ന ചുവടെ യുള്ള TEXT സന്ദേശങ്ങൾ നോക്കുക. സിംഗപ്പൂർ വിശ്വാസിയായ നഴ്‌സിൻ്റെ ഫോണിൽ നിന്നാണ് ഈ TEXT സന്ദേശങ്ങൾ. ഇത്തരം ജനങ്ങളെ വഴങ്ങാത്തവർ എന്ന് പൗലോസ് വിളിക്കുന്നു.
തീത്തൊസ് 1:10-11, “വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാ ത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ. അവ രുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ച് അരുതാ ത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.”
നല്ല കർത്താവ്, ഈ കൾട്ടിൻ്റെ വഞ്ചനയിൽ നിന്ന് നിങ്ങളെ രക്ഷിക്കട്ടെ.
(മുകളിൽ കൊടുത്തിരിക്കുന്നത് പാസ്റ്റർ ജോഷുവയുടെ മരുന്നിൻ്റെ കുറിപ്പടിയാണ്.)
__________________________
(ഇത് മറ്റൊരു കുറിപ്പടി)
(ബാക്കി ഭാഗത്തിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു).
പാസ്റ്റർ ജോഷുവ
ശരി,
നിങ്ങളുടെ സൗഖ്യത്തിനായി വാങ്ങിക്കാം. സഭയ്ക്കും നിങ്ങളെ ആവശ്യമാണ്. ആരോഗ്യത്തോടെ കഴിയുക.
പാസ്റ്റർ,
നിങ്ങളുടെ കൊളസ്‌ട്രോളിൻ്റെയും രക്തം കട്ടി കുറയ്ക്കുന്നതിൻ്റെയും മരുന്നുകൾ ആവശ്യമുണ്ടോ?
നിങ്ങൾ അത് മറന്നുപോയി. അതുംകൂടെ ഉൾപ്പെടുത്തുക. മൊത്തം 5 മരുന്നുകൾ.
____________________
(മുകളിലുള്ള ഭാഗത്തിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു).
പാസ്റ്റർ ജോഷുവ
ശാലോം! പാസ്റ്റർ.
നാളെ എനിക്ക് അവധിയാണ്.
നിങ്ങളുടെ മരുന്നുകൾ ഇന്നുതന്നെ വാങ്ങാം.
ഞാൻ വാങ്ങുന്നതിന് എനിക്ക് എന്ത് കിട്ടും?
GOOD MORNING,
4 മരുന്നുകളുടെ ലിസ്റ്റ് എഴുതിയിരിക്കുന്നു.
നിൻ്റെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി.
ഡോക്ടർ —— അഭിപ്രായ പ്രകാരം മസിലുകൾ അയയ്ക്കുന്ന NAPROXEN അധികം കഴിക്കരുത്. അതിൻ്റെ പാർശ്വ ഫലങ്ങൾ ഗ്യാസിന് കാരണമാകും, കിഡ്നിയ്ക്കും നല്ലതല്ല.
ശരി, എന്തെങ്കിലും കുറഞ്ഞ തോതിലുള്ള മരുന്ന് വാങ്ങുക.
_______________________
(മുകളിലുള്ള ഭാഗത്തിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.)
പാസ്റ്റർ ജോഷുവ
എന്റെ ആഹാരത്തിനു ശേഷമുള്ള മരുന്നുകൾ പറയട്ടെ.
2 മരുന്നുകൾക്ക് ഓർഡർ കൊടുക്കുന്നു
ശരി, നിങ്ങൾക്ക് എത്ര നാളത്തേക്കുള്ള മരുന്ന് വേണം?
2 മാസം
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.