കൊറോണ വൈറസ് മൂലം നിരവധി ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടുന്നത് നിർഭാഗ്യകര മാണ്. എന്നാൽ, അതിനപ്പുറത്തേക്ക് പോയി അത് ദൈവത്തിൻ്റെ വീക്ഷണ കോണിൽ നിന്ന് കാണുന്നതിൽ നിന്ന് നാം അന്ധരാകരുത്. കൊറോണ ‘ചൈനയുടെ വന്മതിൽ’ പോലെയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് മനുഷ്യനും പ്രകൃതിയും തമ്മിൽ വലിയ വിഘ്‌നം ആയിരിക്കുന്നു. മനുഷ്യരുടെ ഇടപെടലിൻ്റെ അഭാവത്തിൽ പ്രകൃതി പൂക്കാനും സുഖമാകാനും തുടങ്ങി. നമുക്ക് ചുറ്റും വായു ഇപ്പോൾ മലിനീകരണ മുക്ത മാണ്. നമ്മുടെ തലയ്ക്ക് മുകളിലുള്ള ഓസോൺ പാളിയുടെ ചർമ്മത്തിൽ നമ്മൾ വരു ത്തിയ മാരകമായ മുറിവ് ശുദ്ധമാകുന്നു, ഒപ്പം മൃഗങ്ങളും സസ്യങ്ങളും സജീവമാണ്. സങ്കീർത്തനക്കാരൻ വിവരിക്കുന്നതുപോലെ, പ്രവാഹങ്ങൾ കൈകൊട്ടുന്നതായും പർവ്വ തങ്ങൾ ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നതായും തോന്നുന്നു (സങ്കീ. 98:8).
മനുഷ്യനും പ്രകൃതിയും തമ്മിൽ മാത്രമല്ല, മനുഷ്യനും മനുഷ്യനും തമ്മിലും സാമൂഹി കവും ശാരീരികവുമായ അകലം സൃഷ്ടിച്ചുകൊണ്ട് കൊറോണ കഴിയുന്നു. മനുഷ്യനിൽ നിന്ന് മനുഷ്യനെ ഒറ്റപ്പെടുത്തിയതുകൊണ്ട് ലോകമെമ്പാടുമുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരിക്കുന്നു. പകർച്ച വ്യാധിയുടെ കാലഘട്ടത്തിൽ ബലാ ത്സംഗം, കൊലപാതകം, കവർച്ച, മറ്റ് തിന്മകൾ മുതലായവ പകർച്ച വ്യാധി വരുന്നതിനു മുമ്പുണ്ടായിരുന്ന സമയത്തെക്കാൾ വളരെ കുറവാണ്. ഈ ലോകത്ത് സമാധാനം സ്ഥാപി ക്കാനുള്ള ഏറ്റവും നല്ല മാർഗം മനുഷ്യരെ പരസ്പരവും പ്രകൃതിയിൽ നിന്നും അകറ്റുക എന്നതാണ്.
കൊറോണ പുരോഹിതന്മാരുടെയും സാധാരണക്കാരുടെയും ഇടയിൽ ഏറ്റവും പ്രധാന പ്പെട്ട സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ലോക്ക്-ഡൌൺ, ഭക്തന്മാരെ ക്ഷേത്രത്തിൽ നിന്നും പുരോഹിതന്മാരെ പുൾപ്പിറ്റിൽ നിന്നും മാറ്റി നിർത്തി. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും കൊറോണ കൊണ്ടുവന്ന അനുഗ്രഹത്തെ ക്കുറിച്ച് നാം ധ്യാനിച്ചതുപോലെ, പുരോഹിതന്മാർക്കും സാധാരണക്കാർക്കും ഇടയിൽ ഇരിക്കാൻ കൊറോണയെ ദൈവം അനുവദിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനും നാം ശ്രമിക്കണം?
ക്രിസ്തു ലേവ്യപൗരോഹിത്യത്തെ മാറ്റിസ്ഥാപിച്ചു
ക്രിസ്ത്യാനികൾ പള്ളികളിൽ പോകുന്നത് തടയാൻ അയച്ച പിശാചിൻ്റെ ഏജൻറ്റാണ് കൊറോണ എന്ന് പലരും കരുതുന്നു. ഈ ജനങ്ങൾ ഇപ്പോഴും പഴയനിയമത്തിലെ ഇസ്രാ യേല്യരെ പ്പോലെയാണ്. അവർ യാക്കോബിൻ്റെ കിണറ്റിൻ കരയിലെ ശമര്യ സ്ത്രീയെ പോലെയാണ്. ശമര്യ സ്ത്രീയെപ്പോലെ, അവർ വിശ്വസിക്കുന്നു, “ഞങ്ങളുടെ ആരാധ നാലയം നിങ്ങളുടെ ആരാധനാലയത്തേക്കാൾ ശ്രേഷ്ഠമാണ്” (യോഹന്നാൻ 4:20).
എന്നാൽ വിവേകമുള്ള ജനങ്ങൾ മനുഷ്യരാൽ നിർമ്മിതമായ മന്ദിരങ്ങളിൽ ആത്മാവായ ദൈവത്തെ കണ്ടെത്താൻ കഴിയില്ലെന്ന് മനസ്സിലാക്കി.
അപ്പൊ.പ്രവ. 7:48, “അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും.”
ക്രൂശിൽ യേശുവിൻ്റെ മരണത്തോടെ, ദൈവം തൻ്റെ പഴയ വീട് (മന്ദിരം / സഭകൾ) ഉപേ ക്ഷിച്ചു. ദൈവം ഇപ്പോൾ തൻ്റെ പുതിയ ഭവനമായ മനുഷ്യ ഹൃദയങ്ങളിൽ വസിക്കുന്നു. തൻ്റെ പഴയ വീട്ടിൽ ദൈവത്തെ സേവിച്ചിരുന്ന പഴയനിയമ ദാസന്മാരെ (ലേവ്യർ) ദൈവം അതിനുശേഷം നിയമിക്കുന്നില്ല. ദൈവവും മനുഷ്യനും തമ്മിലുള്ള മദ്ധ്യസ്ഥൻ്റെ സ്ഥാനം ക്രിസ്തു ഏറ്റെടുത്തു. മനുഷ്യർ തങ്ങളുടെ പ്രാർത്ഥന അഭ്യർത്ഥനകൾ ലേവ്യരോ, വിശുദ്ധന്മാരോ, ഏതെങ്കിലും ഇടനിലക്കാർ മുഖേനയോ അല്ലാതെ, നേരിട്ട് യേശുക്രിസ്തു വിലേക്ക് നയിക്കണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി ദൈവ മുൻ പാകെ മധ്യസ്ഥത വഹിക്കുന്നത്, വെളുത്ത വസ്ത്രധാരികളായ വിശുദ്ധന്മാരെക്കാൾ ശ്രേഷ്ഠമാണ്. അതുകൊണ്ട് നിങ്ങളുടെ വെള്ള വസ്ത്ര ധാരികൾക്ക് വേദപുസ്തക വിരുദ്ധ സാമ്പത്തിക ദശാംശം കൊടുക്കുന്നത് നിർത്തുക. പകരം മത്തായി 25:31-46 ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ നിങ്ങൾ ക്രിസ്തുവിന് നൽകേണ്ടതുണ്ട്.
“ഞങ്ങളുടെ ഹൃദയം തകർന്ന പ്രാർഥനകൾ കുതിർന്നുവീർത്തും മലിനമായും പാപത്താൽ കറപിടിച്ചുമിരിക്കുന്നു. എന്നാൽ നമ്മുടെ ശ്രേഷ്ഠനായ മഹാപുരോ ഹിതൻ സ്വന്തം വിലയേറിയ രക്തത്താൽ അവയെ തളിക്കുന്നു, അതിനാൽ അവ ശുദ്ധീകരണം പ്രാപിക്കുന്നു, തുടർന്ന് സ്വന്തം പ്രിയ കൈകളാൽ, അവൻ അവയെ കരുണയുടെ ഇരിപ്പിടത്തിന് മുന്നിൽ കിടത്തുന്നു, അവനുവേണ്ടി അവർ അവയെ സ്വീകരിക്കും എന്ന് ഉറപ്പാണ്.” C H SPURGEON
അതിനാൽ മാനുഷിക മധ്യസ്ഥന്മാരുടെ സഹായമില്ലാതെ വീട്ടിൽ ദൈവത്തോട് പ്രാർ ത്ഥിക്കാൻ ബുദ്ധിമുട്ടുന്നവരോട് കൊറോണയുടെ വന്മതിൽ സംസാരിക്കുന്നു. ഇടനില ക്കരുടെ സഹായമില്ലാതെ ദൈവത്തെ വ്യക്തിപരമായി കാണാനും ആസ്വദിക്കാനും ശ്രമിക്കാൻ ഇത് അവരോട് പറയുന്നു. കുറച്ചു ദിവസത്തേക്ക് ദൈവത്തിൻ്റെ പഴയ ഭവനം (മന്ദിരം / പള്ളികൾ / ടിപിഎം വ്യാജ ഭവനങ്ങൾ) സന്ദർശിക്കാതിരിക്കുന്നത് അവർക്ക് അസാധാരണമാണ്. ഉടൻ നിങ്ങൾ ഒരു പുതിയ രീതിയുമായി പൊരുത്തപ്പെടും. നമ്മുടെ പ്രാർത്ഥനകൾ ദൈവം സ്വീകരിക്കുന്നതിന് വെളുത്ത വസ്ത്രം ധരിച്ച വിശുദ്ധന്മാരെ നോക്കരുത്, എന്നാൽ നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിലേക്കെത്താൻ ഏറ്റവും നല്ല മാർഗമായ യേശുക്രിസ്തുവിലേക്ക് നോക്കണം. വിശുദ്ധന്മാരിലൂടെ വരുമ്പോൾ അവരുടെ വാക്കുകൾ മനുഷ്യ മനസ്സിൻ്റെ ഭാവനകളുമായി കൂടിച്ചേരുന്നതിനേക്കാൾ ദൈവം നേരിട്ട് നമ്മോട് സംസാരിക്കുന്നതാണ് നല്ലത്. പുരോഹിതന്മാർക്കും സാധാരണക്കാർക്കും, മന്ദിര ത്തിനും ഭക്തന്മാർക്കും ഇടയിലുള്ള ഒരു വലിയ മതിലാണ് കൊറോണ എന്ന് നമുക്ക് പറ യാൻ കഴിയും. ഇടനിലക്കാരെക്കാൾ യേശുവിനെ വിശ്വസിക്കേണ്ടതിൻ്റെ പ്രാധാന്യം ക്രിസ്ത്യാനികളെ പഠിപ്പിക്കുന്നത് ഏറ്റവും വലിയ അനുഗ്രഹമാണ്.
സമുദായ വേലികൾ നീക്കപ്പെട്ടു.
ഒരു പുരോഹിതൻ്റെയും യാതൊരു സഭയുടെയും നിർദേശമില്ലാതെ, പല ക്രിസ്ത്യാനി കളും ഈ ലോക്ക് ഡൌൺ സമയത്ത് (ഞായറാഴ്ചകളിൽ) ക്രിസ്ത്യൻ കോളനികളിൽ വീടുകൾക്ക് പുറത്ത് നിന്ന് ദൈവത്തെ ആരാധിച്ചു. ഈ ക്രിസ്ത്യാനികൾ സമുദായ വ്യത്യാസമില്ലാതെ, എല്ലാവരും സന്തോഷത്തോടെ ഒരേ സ്വരത്തിൽ സർവശക്തനായ ദൈവത്തെ ആരാധിക്കുകയായിരുന്നു.
ഛത്തീസ് ഗഡിലെ വീടുകളിൽ എല്ലാ വിഭാഗങ്ങളും ചേർന്ന ആരാധന
നമ്മുടെ പുരോഹിതന്മാരും നമ്മളും തമ്മിലുള്ള ഈ കൊറോണ മതിൽ സമുദായ വിഭാഗ ങ്ങൾ തമ്മിലുള്ള മതിൽ തകർത്ത് ക്രിസ്ത്യാനികളെ ഒരുമിച്ചു ചേർത്തു. ഒരു വശത്ത്, നമ്മുടെ മേൽ സ്വന്തം നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുന്ന പുരോഹിതന്മാരുടെ മതി ലായി അത് നിലകൊള്ളുന്നു, മറുവശത്ത്, വിവിധ സമുദായങ്ങളിൽ പങ്കെടുക്കുന്ന ക്രിസ്ത്യാനികൾ തമ്മിലുള്ള ഭിന്നതയുടെ മതിലുകൾ അത് തകർത്തു. ക്രിസ്ത്യൻ അയ ൽക്കാർ തമ്മിൽ വിഭാഗ വ്യത്യാസമില്ലാതെ പരസ്പരം ഒന്നിച്ചു താമസിച്ചിരുന്ന ഒന്നാം നൂറ്റാണ്ടിലെ ആദ്യകാല സഭയുടെ രീതിയാണിതെന്ന് ഞാൻ കരുതുന്നു. ആദ്യകാല ക്രിസ്ത്യൻ കൂട്ടായ്മകളെ വേർതിരിച്ചത് ഭൂമിശാസ്ത്ര (സ്മൂർന്നയിലെ സഭ, എഫെസൊ സിലെ സഭ മുതലായവ) അടിസ്ഥാനത്തിലായിരുന്നു പ്രത്യയശാസ്ത്ര പരമായിട്ടല്ലായി രുന്നു (പൗലോസിൻ്റെ സഭ, പത്രോസിൻ്റെ സഭ, IPC, TPM, CSI തുടങ്ങിയവ). അതിനാൽ ഈ കൊറോണ നമ്മുടെ പ്രത്യ യശാസ്ത്രപരമായ വ്യത്യാസങ്ങൾ (IDEOLOGICAL DIFFERENCES) മാറ്റി ഒന്നാം നൂറ്റാണ്ടിലെ സഭാ അനുഭവത്തിലേക്ക് നമ്മെ കൊണ്ടുവന്നുവെന്ന് നമുക്ക് പറയാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രത്യയശാസ്ത്രമല്ല, മറിച്ച് ഒരുമിച്ച് ദൈവത്തെ ആരാധിച്ച് ക്രിസ്തുവിൻ്റെ അനുയായികളുടെ ഒരു സമൂഹമെന്ന നിലയിൽ സൽപ്രവൃത്തി കൾ ചെയ്യുക എന്നതാണ്.
കൊറോണയുടെ പലവക (MISCELLANEOUS) ഗുണങ്ങൾ
മതപരമായ ഒത്തുചേരലുകൾ നിർത്തിയതുകൊണ്ടും കൊറോണ ലോക്ക് ഡൌൺ കൊണ്ടും നമ്മുക്ക് കുറച്ച് അനുഗ്രഹങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ഈ വിലക്കുകൾ കുറച്ച് മാസങ്ങൾ കൂടി തുടരും (ഞാൻ കരുതുന്നു). ദൈവം നാം അറിയാതെ തരുന്ന അനുഗ്രഹ ങ്ങളെ ക്രിയാത്മകമായി നോക്കേണ്ട സമയമാണിത്. ഇതാ എനിക്കറിയാവുന്ന ഈ കൊറോണ ലോക്ക്-ഡൗണിൻ്റെ മറ്റ് ചില അനുഗ്രഹങ്ങൾ.
- സഭയ്ക്ക് സംഭാവന ചെയ്ത ജനങ്ങളുടെ പണം അനാവശ്യമായി പാഴാക്കി, സഭകളു ടെയും പാസ്റ്റർമാരുടെയും പേരിൽ സ്ഥലങ്ങളും സ്വത്തുക്കളും വാങ്ങുന്നതിൽ നിന്ന് ഒരു താൽക്കാലിക വിരാമം വന്നിരിക്കുന്നു.
- ലോക്ക്-ഡൌൺ പ്രാബല്യത്തിൽ ഇല്ലാതിരുന്നപ്പോൾ പലപ്പോഴും മട്ടൺ-ചിക്കൻ ബിരിയാണി റെസ്റ്റോറൻറ്റുകളിലേക്ക് ഓടിയ ടിപിഎമ്മിലെ ശാപ്പാട്ടുരാമന്മാർക്ക് ഇത് തടസ്സം സൃഷ്ടിച്ചു.
- ശബ്ദ മലിനീകരണം കുറയുകയും ടിപിഎമ്മിന് ചുറ്റുമുള്ള അയൽക്കാർക്ക് വലിയ ആശ്വാസം അനുഭവപ്പെടുകയും ചെയ്യുന്നു.
- ഒരു വിഭാഗത്തിലും (മതപരമായ ബിസിനസ്സ് ഭവനങ്ങൾ) അംഗത്വം എടുക്കാതെ ദൈവാരാധനയും ക്രിസ്ത്യൻ സഹോദരങ്ങളുടെ കൂട്ടായ്മയും സാധ്യമാണെന്ന് ഇത് നമ്മെ പഠിപ്പിച്ചു.
- ലൂക്കയും അതുപോലുള്ളവരും ഈ സമയത്ത് വേലക്കാർ എത്ര കർക്കശക്കാരും അഹങ്കാരികളുമാണെന്ന് മനസ്സിലാക്കി. അത് അറിയാൻ ഇവിടെ ക്ലിക്കുചെയ്യുക.
- ഇത് ടിപിഎമ്മിലെ സ്വാർത്ഥ വേലക്കാരെ, പാവപ്പെട്ടവർക്ക് ഭക്ഷണം സംഭാവന ചെയ്യാൻ പഠിപ്പിച്ചു. 900 ൽ അധികം വിശ്വാസ ഭവനങ്ങളുടെ ഒരു ശതമാനം മാത്രമാ യിരിക്കട്ടെ (9 പോലും ഇല്ല), സംഭാവന ചെയ്യുമ്പോൾ കാഹളം മുഴക്കുന്നതിനായിരി ക്കട്ടെ, ലോക്ക്-ഡൗണിൻ്റെ 45 ൽ അധികം ദിവസങ്ങളിൽ (ഇപ്പോൾ വരെ) കുറച്ച് ദിവ സത്തേക്ക് മാത്രമായിരിക്കട്ടെ, കുറഞ്ഞത് ടിപിഎം അതിൻ്റെ ഭക്ഷണം കുറച്ച് ആവ ശ്യമുള്ളവർക്ക് വിതരണം ചെയ്യുന്നത് ഞങ്ങൾ കണ്ടു. കൊറോണയ്ക്ക് മുമ്പ് ടിപി എമ്മിലെ സ്വാർത്ഥ വേലക്കാരിൽ നിന്ന് ഇത് ഒരിക്കലും കണ്ടിട്ടില്ല. ദരിദ്രർക്കും നിര്‍ ദ്ധനർക്കും സംഭാവന ചെയ്തതിന് ലോക്കൽ വേലക്കാരെ ചീഫുമാർ മുമ്പ് ശിക്ഷിച്ചി രുന്നു. ഇത്തവണ പ്രാദേശിക ചുമതലക്കാരുടെ ഭയം, ചുരുക്കം ചില വിശ്വാസ ഭവന ങ്ങളിൽ അപ്രത്യക്ഷമായി. മൂപ്പന്മാരും കുറച്ച് പാസ്റ്റർമാരും ഭക്ഷണ പാക്കറ്റുകൾ ദാനം ചെയ്യാൻ തുനിഞ്ഞിരിക്കുന്നു. ഇത് സ്വാഗതാർഹമായ മാറ്റമാണ്. ദശാംശ ത്തിൻ്റെ പേരിൽ വിശ്വാസികളിൽ നിന്ന് പോക്കെട്ടടിച്ച പണം വേലക്കാർ സംഭാവന ചെയ്തശേഷം ക്രെഡിറ്റ് എടുക്കുന്ന ഈ വീഡിയോ ശ്രദ്ധിക്കുക.
ടിപിഎം കോട്ടയം സെൻറ്റെർ പാസ്റ്റർ പി വി ചാക്കോ സംഭാവന ചെയ്ത ഒരു ലക്ഷത്തിന് കേരള മുഖ്യമന്ത്രി പി വി ചാക്കോയ്ക്ക് കാഹളം ഊതുന്നു.
ഈ ലേഖനം താഴെയുള്ള തിരുവെഴുത്ത് കൊണ്ട് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു.
റോമർ 8:28, “എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്ന് നാം അറിയുന്നു.”
ഈ അപകടകരമായ സമയങ്ങളിൽ ദൈവത്തെ മഹത്വപ്പെടുത്താൻ ദൈവം നമ്മെ കൂടു തൽ പഠിപ്പിക്കട്ടെ…
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.