ടിപിഎം വേലക്കാർക്കിടയിലെ സ്വയം ആസക്തിയുടെ (SELF OBSESSION) തീവ്രത

സങ്കീർത്തനം 146:4, “അവൻ്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്ക് തിരിയുന്നു; അന്നു തന്നേ അവൻ്റെ നിരൂപണങ്ങൾ നശിക്കുന്നു.”

ഇരുമ്പിലിയൂരിലെ ടിപിഎം ആസ്ഥാനത്തേക്ക് നിങ്ങൾ വിളിക്കുമ്പോഴെല്ലാം നിങ്ങളുടെ ഫോൺ കോളുകൾക്ക് മറുപടി നൽകിയ ടിപിഎമ്മിൻ്റെ ശബ്ദമായിരുന്ന സിസ്റ്റർ കുമാരി 2020 ഏപ്രിൽ 18 ന് അന്തരിച്ചു. സിസ്റ്റർ കുമാരിയുടെ കീഴിൽ പരിശീലനം നേടിയ ഒരു സഹോദരിയുടെ സാക്ഷ്യത്തിലൂടെ ഈ വാർത്ത ഇതിനകം ഈ സൈറ്റിൽ പ്രസിദ്ധീകരി ച്ചിട്ടുണ്ട്. സാക്ഷ്യം വായിക്കാനായി ഇവിടെ ക്ലിക്കുചെയ്യുക. മാത്രമല്ല, ചില വാട്ട്‌സ് ആപ്പ് ഫോർ‌വേഡുകളിലൂടെ സിസ്റ്റർ കുമാരിയെ അതേ ദിവസം തന്നെ അടക്കം ചെയ്തു വെന്ന് ഞങ്ങൾ മനസ്സിലാക്കി. എന്തുതന്നെ ആയാലും, അവളുടെ മരണത്തിന് മുമ്പുള്ള സംഭവങ്ങളെ ക്കുറിച്ച് ടിപിഎമ്മിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

സിസ്റ്റർ കുമാരിയുടെ പെട്ടെന്നുള്ള നിര്യാണത്തെക്കുറിച്ച് ടിപിഎം പുരോഹിത വൃന്ദങ്ങ ളിൽ അതിരഹസ്യമായി ഉയർന്നുകൊണ്ടിരിക്കുന്ന ശബ്ദങ്ങളെ ക്കുറിച്ച് പേര് വെളിപ്പെടു ത്താൻ ആഗ്രഹിക്കാത്ത ഒരു ടിപിഎം വർക്കർ, രഹസ്യം വെളിപ്പെടുത്തി അമ്പരപ്പിച്ചു.

കുറിപ്പ്: ഈ സൈറ്റ് സിസ്റ്റർ കുമാരിയുടെ മരണത്തിലേക്ക് നയിച്ചേക്കാവുന്നതോ അല്ലാ ത്തതോ ആയ ഒരു കാരണത്തിൻ്റെയും വക്താവല്ല. എന്നാലും, കുമാരിയുടെ മരണ കാര ണത്തെ ക്കുറിച്ച് ഇരുമ്പിലിയൂരിലെ TPM വേലക്കാർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന നര്‍മ്മസല്ലാപത്തെ (GOSSIP) ക്കുറിച്ച് ഞങ്ങളുടെ വായനക്കാർ അറിഞ്ഞിരിക്കണമെന്ന് ഞങ്ങൾ fromtpm.com ൽ ആഗ്രഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എന്തെ ങ്കിലും സംശയമുണ്ടെങ്കിൽ, അവളുടെ പെട്ടെന്നുള്ള മരണത്തിൻ്റെ കൃത്യമായ കാരണ ങ്ങൾ അവർക്ക് ടിപിഎം നേതൃത്വത്തോട് ആവശ്യപ്പെടാം അല്ലെങ്കിൽ ബന്ധപ്പെട്ട അധി കാരികളിൽ നിന്ന് പോസ്റ്റ്‌മോർട്ടം അഭ്യർത്ഥിക്കാം.


ടി‌പി‌എം വർക്കർ പറഞ്ഞു, “ഈ ദിവസങ്ങളിൽ പതിവായി രാവിലെ 4 മണിക്ക് ഇരുമ്പിലി യൂരിലെ വേലക്കാരുടെ സ്തുതി പ്രശംസ യോഗം COVID-19 പടരാതിരിക്കാൻ വലിയ സമ്മേ ളനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതുമൂലം പ്രധാന മീറ്റിംഗ് ഹാളിന് മുകളി ലുള്ള നിലയിലാണ് നടത്തുന്നത്. പ്രധാന മീറ്റിംഗ് ഹാളിന് മുകളിൽ ഏകദേശം മൂന്ന് നില കൾക്ക് തുല്യമായ സ്ഥലത്തെത്താൻ വൃദ്ധരും രോഗികളും ദുർബലരുമായ വ്യക്തിക ൾക്ക് പടികൾ കയറുക വളരെ ബുദ്ധിമുട്ടാണ്. അടുത്തകാലത്ത്‌ പ്രമേഹ രോഗിയായി തീർന്ന സിസ്റ്റർ കുമാരിക്ക്, പടികൾ കയറാൻ പ്രയാസമാണെന്ന് തോന്നിയതിനാൽ, ഒരു ദിവസം രാവിലെത്തെ സ്തുതി പ്രശംസ യോഗത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയി. അവളുടെ ഈ പ്രവൃത്തി ടിപിഎം ചീഫ് പാസ്റ്റർ എബ്രഹാം മാത്യുവിനെ പ്രകോപിപ്പിച്ചു. സിസ്റ്റർ കുമാരിയോട് അയാളുടെ ദേഷ്യം ഭയങ്കമായതിനാൽ അയാൾ അവളോട് സംസാ രിക്കുന്നത് നിർത്തി. അവൾ ഫോൺ റൂം ചുമതലയുള്ള വ്യക്തിയാണെങ്കിലും, പാസ്റ്റർ എബ്രഹാം മാത്യു അവളെ ഒഴിവാക്കി പകരം സിസ്റ്റർ ഗ്രെസിൽഡയുമായി സമ്പര്‍ക്കം പുലർത്താൻ തുടങ്ങി. പാസ്റ്റർ എബ്രഹാം കോപം എല്ലാം മാറ്റിവച്ച് മുമ്പത്തെപ്പോലെ അവ ൾക്ക് നിയമനങ്ങൾ നൽകാൻ തുടങ്ങും എന്ന് കരുതി സിസ്റ്റർ കുമാരി ഓരോ നിമിഷവും കഴിച്ചു കൂട്ടുകയായിരുന്നു. അങ്ങനെ ഏഴു ദിവസം കഴിഞ്ഞു, പക്ഷേ പാസ്റ്റർ എബ്രഹാ മിൻ്റെ കോപ ശമനത്തിൻ്റെ യാതൊരു ലക്ഷണവും ഉണ്ടായില്ല. അവളുടെ തന്ത്രപരമായ സ്ഥാനം നഷ്ടപ്പെട്ടതിൻ്റെ ദുരവസ്ഥയും ചീഫ് പാസ്റ്ററുടെ നല്ല പുസ്തകങ്ങളിൽ നിന്ന് മായ്ച്ചുകളഞ്ഞതിൻ്റെ പ്രത്യാഘാതങ്ങളും അവൾക്ക് സഹിക്കാൻ വയ്യാതായി. മാത്രമല്ല, അവളുടെ എതിരാളി സിസ്റ്റർ ഗ്രെസിൽഡ തൻ്റെ ഇടം കൈവശപ്പെടുത്തുന്നത് കൂനി ന്മേൽ കുരുവായി. പാസ്റ്റർ എബ്രഹാം മാത്യു അവളെ ഉപേക്ഷിച്ചപ്പോൾ, ദൈവത്തിൻ്റെ സഹായം സ്വീകരിക്കാൻ അവൾ തീരുമാനിച്ചു. അവസാനം പ്രമേഹവും ദുർബലയുമായ കുമാരി, എബ്രഹാം മാത്യുവിൻ്റെ പ്രീതി തിരിച്ചുപിടിക്കാൻ വെള്ളം മാത്രം കുടിച്ചു കൊണ്ട് മൂന്ന് ദിവസത്തെ ഉപവാസം തുടങ്ങി. അവളുടെ ഉപവാസത്തിനും പ്രാർത്ഥന യ്ക്കും ഉത്തരം ലഭിച്ചില്ല. ഉപവാസത്തിൻ്റെ മൂന്നാം ദിവസം അവൾ രക്തം ഛർദ്ദിച്ച് ഓർമ്മയായി.”


സിസ്റ്റർ കുമാരിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെ ക്കുറിച്ചുള്ള ടിപിഎം വർക്ക റുടെ പതിപ്പ് ഒരു വ്യക്തിയുടെ ഉയർച്ചയും വീഴ്ചയും പാമ്പുകളുടെയും ഗോവണികളു ടെയും (SNAKES AND LADDERS) കളിയായ ഒരു സംഘടനയിൽ അതിശയിക്കാനില്ല. എന്നാൽ ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഇനിപ്പറയുന്ന രീതിയിൽ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

  • ഒരു ദിവസം രാവിലെ സ്തുതി പ്രശംസ യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നത് ചീഫ് പാസ്റ്ററെ ചൊടിപ്പിക്കുന്ന അത്ര വലിയ പാപമാണോ? രണ്ട് പതിറ്റാണ്ടിലേറെയായി ടിപിഎമ്മിൻ്റെ ഫോൺ മുറിയിൽ കഷ്ടപ്പെട്ടുകൊണ്ടിരുന്ന വൃദ്ധയായ കുമാരിയോട് അയാൾക്ക് അൽപ്പം ഔദാര്യം കാണിക്കാൻ സാധിക്കില്ലായിരുന്നോ?
  • നെറ്റിയിൽ പിതാവിൻ്റെ പേരിനൊപ്പം സീയോൻ മലയിലെ 144000 തങ്ങൾ ആണെന്ന് ടിപിഎം വേലക്കാർ അവകാശപ്പെടുന്നു. നെറ്റിയിൽ പിതാവിൻ്റെ പേരിനാൽ, അവ ർക്ക് പിതാവിൻ്റെ സ്വഭാവമായ സ്നേഹം ഉണ്ടെന്ന് ഈ വെളുത്ത വസ്ത്ര ധാരികൾ അർത്ഥമാക്കുന്നു. ടിപിഎമ്മിൻ്റെ ഇടയ ശ്രേഷ്ഠന് തൻ്റെ അടുത്ത അനുയായിയോ ടുള്ള സ്നേഹം എവിടെ പോയി?
  • നിസ്സാരമായ ഒരു കാരണത്താൽ ടിപിഎമ്മിൻ്റെ എല്ലാ ഇരുണ്ട രഹസ്യങ്ങളും അറി യുന്ന കുമാരിയോട് എബ്രഹാം മാത്യു കോപിച്ചുവെന്നു പറയുന്നത് ദഹിക്കാൻ പ്രയാ സമാകുന്നു. ടിപിഎമ്മിൻ്റെ ഡെപ്യൂട്ടി ചീഫ് പാസ്റ്റർറായ പാസ്റ്റർ എംടി തോമസുമാ യുള്ള എൻ്റെ ചില ഇടപെടലുകളിൽ നിന്ന്, പാസ്റ്റർ എംടിയും എബ്രഹാം മാത്യുവും തമ്മിൽ ഒരു ശീതയുദ്ധം നടക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. എബ്രഹാം മാത്യു വിൻ്റെ പല തീരുമാനങ്ങളും രഹസ്യമായിട്ടാണെന്ന് എം ടി തോമസ് എപ്പോഴും വില പിക്കുന്നു. ഈ സാഹചര്യത്തിൽ‌, എം‌ടി തോമസുമായി രഹസ്യ വിവരങ്ങൾ‌ പങ്കിട്ട തിന്‌ കുമാരിയെ മാറ്റി നിർത്തിയതാണോ? എബ്രഹാം മാത്യുവിൻ്റെ പ്രീതി നഷ്ടപ്പെ ടാൻ കാരണം ഇതാണോ? സൂക്ഷിക്കുക! രാഷ്ട്രീയം മാത്രമല്ല, ധാർമ്മികതയുമി ല്ലാത്ത ഒരു കോർപ്പറേറ്റ് സ്ഥാപനമാണ് ടിപിഎം.
  • ജഡിക ചിന്താഗതിക്കാരായ ജനങ്ങൾ സംഘടനയ്ക്കുള്ളിൽ തങ്ങളുടെ സ്ഥാനം മുറുകെപ്പിടിക്കാൻ ഏത് തീവ്രതയിലേക്കും പോകുന്ന ഒരു സംഘടനയാണ് ടിപിഎം. ടിപിഎമ്മിൻ്റെ കടുത്ത ടാസ്‌ക് മാസ്റ്ററായിരുന്ന കുമാരിക്ക് ഒടുവിൽ ടാസ്‌ക് മാസ്റ്റർക്കെതിരായ ഗൂഡാലോചന നഷ്ടപ്പെട്ടു. മരണത്തിലേക്ക് ഉപവാസത്തിൻ്റെ രൂപത്തിലുള്ള അവളുടെ “നിശബ്ദ” (പ്രതിഷേധം) പ്രവൃത്തി എന്നെ തിരുവെഴുത്തുക ളിൽ നിന്നുള്ള ഒരു ഭാഗം ഓർമ്മപ്പെടുത്തുന്നു:

2 ശമൂവേൽ 17:23, “എന്നാൽ അഹീഥോഫെൽ തൻ്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി തൻ്റെ പട്ടണത്തിൽ വീട്ടിലേക്ക് ചെന്ന് വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം കെട്ടി ഞാന്നു മരിച്ചു; അവൻ്റെ അപ്പൻ്റെ കല്ലറ യിൽ അവനെ അടക്കം ചെയ്തു.”

ഉപസംഹാരം

ഈ ഭൂമിയിലെ ഏറ്റവും വിനീതവും ലളിതവുമായ ആളുകളായി പൊതുജനങ്ങൾ ടിപിഎ മ്മിൻ്റെ വെള്ള വസ്ത്ര ധാരികളെ എപ്പോഴും കാണുന്നു. പ്രിയ വായനക്കാരെ ഓർക്കുക, ടിപിഎം വെള്ള വസ്ത്ര ധാരികൾ വെള്ള തേച്ച ശവക്കല്ലറകളാണ്, പുറത്ത് നിന്ന് വൃത്തി യുള്ളതും വെളുത്തതുമാണ്, പക്ഷേ ഉള്ളിൽ അഴുകിയതാകുന്നു! എല്ലാവർക്കും അവ രുടെ ഫലങ്ങൾ കാണാൻ കഴിയും. സന്ന്യാസി ജീവിതം നയിക്കാൻ കുടുംബത്തെയും സ്വത്തുക്കളെയും ഉപേക്ഷിച്ച സ്വയം പ്രഖ്യാപിത ഷണ്ഡന് ഒരിക്കലും അധികാരവും സ്ഥാനവും ഉപേക്ഷിക്കാൻ കഴിയില്ല.

The extremes of Self Obsession among TPM Clergy

പുർണതയുടെ ടിപിഎം മാർഗം

അവസാന സമയങ്ങളിൽ നിങ്ങൾ കണ്ടുമുട്ടുന്ന ജനങ്ങളെ ക്കുറിച്ച് പൗലോസ് പ്രവചിച്ചു. അദ്ദേഹം സംസാരിച്ചത് ഈ ലോകത്തിലെ ജനങ്ങളെ ക്കുറിച്ചല്ല, മറിച്ച് സഭയെക്കുറി ച്ചാണ്. ഇനിപ്പറയുന്ന തിരുവെഴുത്ത് വായിച്ച് ഈ സംഭവം പട്ടികയിൽ ആദ്യത്തേ താണെന്ന് മനസിലാക്കുക. എന്നാൽ ബാക്കി ഇനങ്ങൾ എല്ലാം ടിപിഎമ്മിൽ യാതൊരു സംശയവും കൂടാതെ കാണപ്പെടുന്നു. ടിപിഎം എങ്ങനെ പ്രവർത്തി ക്കുന്നുവെന്ന് നിങ്ങൾക്കറിയാമെങ്കിൽ, ചുവടെയുള്ള തിരുവെഴുത്തുകൾ ഈ കൾട്ടുമായി ബന്ധപ്പെടുത്താതെ ഇരിക്കാൻ നിങ്ങൾക്ക് സാധ്യമല്ല.

2 തിമൊഥെയൊസ് 3:1-5, “അന്ത്യകാലത്ത്‌ ദുർഘടസമയങ്ങൾ വരും എന്നറിക. മനു ഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിൻ്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”

മുകളിൽ‌ കൊടുത്തിരിക്കുന്ന സ്വഭാവമുള്ളവരിൽ‌ നിന്നും നിങ്ങൾ‌ അകന്നുപോകുമോ?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *