ഒരു ടിപിഎം ശുശ്രുഷകൻ്റെ ജീവിതം – 3-‍ാ‍ം ഭാഗം

ടിപിഎം പഠിപ്പിക്കുന്ന രക്ഷയുടെ ഏഴ് കടമ്പകളിലൊന്ന്, രക്ഷിക്കപ്പെടുവാനും ഉൾ പ്രാപണം പ്രാപിക്കാനും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടണം എന്നതാ കുന്നു. അതുകൊണ്ട് എല്ലാ ശനിയാഴ്ചകളിലും കാത്തിരുപ്പ് യോഗങ്ങൾ എന്ന് വിളിക്കുന്ന മീറ്റിംഗുകൾ അവർ നടത്തുന്നു.

അവർ ആക്രോശിക്കുകയും സ്ഥലത്ത് വലിയ കലഹമുണ്ടാക്കുകയും ചെയ്ത് ചുറ്റുമുള്ള അയൽവാസികളെ വിഷമിപ്പിക്കുന്നു. അതിലും ഉപരിയായി, അവിടെ ഭ്രാന്തന്മാരുടെ സാന്നിധ്യം ചുറ്റുമുള്ള ജനങ്ങൾ അറിയുന്നുവെന്ന് ഉറപ്പാക്കാൻ അവർ മൈക്രോഫോൺ ഓണാക്കും.

1 കൊരിന്ത്യർ 14:23, “സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്ക് ഭ്രാന്തുണ്ട് എന്ന് പറകയില്ലയോ?”

നിങ്ങൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അടുത്തുള്ള വ്യക്തിയുമായി മുഷ്‌ടിബന്ധം സ്ഥാപിച്ചു കഴിഞ്ഞാൽ, നിങ്ങൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞുവെന്ന് വേലക്കാർ സാക്ഷ്യപ്പെ ടുത്തും. യഥാർത്ഥ തീവ്രവാദി അനുയായികൾ ആരാണെന്ന് വേലക്കാർ മനസ്സിലാക്കുക എന്നതാണ് കാത്തിരുപ്പ് യോഗത്തിൻ്റെ മറ്റൊരു ലക്ഷ്യം. ഞായറാഴ്ച യോഗങ്ങളിൽ മാത്രം വരുന്നവരെ സഭയുടെ യഥാർത്ഥ ആവശ്യങ്ങൾക്ക് ആശ്രയിക്കാൻ കൊള്ളാത്തവരായി കണക്കാക്കുന്നു.

യഥാർത്ഥ പരിശുദ്ധാത്മാവ് (REAL HOLY SPIRIT)

ബൈബിളിൽ പറയുന്ന പരിശുദ്ധാത്മാവിനെ സത്യത്തിൻ്റെ ആത്മാവ് എന്നും വിളി ക്കുന്നു. ആ നാമത്തിൻ്റെ ലളിതമായ അർത്ഥത്തിൽ, പരിശുദ്ധാത്മാവ് എല്ലാ നുണക ൾക്കും എതിരായി നിലകൊള്ളുന്നു.

യോഹന്നാൻ 16:13, “സത്യത്തിൻ്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും.”

അതുകൊണ്ട്, നമ്മൾ കൂടുതൽ ദൈവ വിശ്വാസിയാണെങ്കിൽ, നാം എപ്പോഴും സത്യം സംസാരിക്കും. കുഞ്ഞാടിനൊപ്പം സീയോനിൽ നിൽക്കുന്ന ജനങ്ങൾക്ക് കർത്താവിൻ്റെ ഈ സ്വഭാവമുണ്ടെന്നും നാം കാണുന്നു. അവരുടെ വായിൽ ഒരു കാപട്യവും കണ്ടെത്താ നായില്ല.

വെളിപ്പാട് 14:5, “ഭോഷ്ക് അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്ത വർ തന്നേ.”

ടിപിഎമ്മിൻ്റെ വ്യാജ പരിശുദ്ധാത്മാവ്

ടിപിഎമ്മിലെ ശുശ്രുഷകന്മാർക്ക് നുണകൾ സംസാരിക്കുന്നതിൽ അല്പംപോലും കുറ്റ ബോധം ഇല്ല. കുമാരിയെ കുറിച്ചുള്ള സാക്ഷ്യത്തിൽ, അവൾ തൻ്റെ കീഴിലുള്ളവരെ കള്ളം പറയാൻ പരിശീലിപ്പിച്ചതായും അവൾ തന്നെ നുണ പറഞ്ഞതായും നിങ്ങൾ വായി ച്ചുവല്ലോ. നേതൃത്വത്തിലുള്ള സ്ത്രീ അങ്ങനെ ആണെങ്കിൽ, ബാക്കിയുള്ളവരെ കുറിച്ച് എന്ത് പറയാനാണ്? ടിപിഎമ്മിൻ്റെ ഉപദേശം നുണകളുടെ പിതാവിൽ നിന്നാണെന്ന് നമുക്കെല്ലാവർക്കും അറിയാം.

യോഹന്നാൻ 8:44, “നിങ്ങൾ പിശാചെന്ന പിതാവിൻ്റെ മക്കൾ; നിങ്ങളുടെ പിതാവിൻ്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയി രുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്ത്‌ പറയുന്നു; അവൻ ഭോഷ്ക് പറയു ന്നവനും അതിൻ്റെ അപ്പനും ആകുന്നു.”

ടിപിഎമ്മിൻ്റെ സ്വാഭാവിക ഭാഷ നുണ ആണെങ്കിൽ, അവർ സത്യം വെറുക്കുന്നു. അപ്പോൾ ആരെങ്കിലും സത്യം പറഞ്ഞാൽ അവർ അവരെയും വെറുക്കും. അവർ തങ്ങളുടെ വിശ്വാസികളെയും നുണ പറയാൻ പഠിപ്പിക്കുന്നു. അതിനാൽ, അവരുടെ ആളുകളെ നുണപറയാൻ പഠിപ്പിക്കുന്ന അവരുടെ സിംഗപ്പൂർ വേലക്കാരിൽ നിന്നും നിങ്ങൾ അതുതന്നെ പ്രതീക്ഷിക്കേണ്ടേ?

ജോഷുവയുടെ നുണ (JOSHUA LIE)

ഈ ജോഷുവയുടെ കഥ ഒരു പുതിയ സംഭവമല്ല. അയാൾ ആ സ്ത്രീയെ ചൂഷണം ചെയ്തു, എന്നിട്ട് അവൻ്റെ പിടിയിൽ നിന്ന് അവൾ വഴുതിപ്പോകത്തില്ലെന്ന് ഉറപ്പുവരുത്തി. ഇന്തോ നേഷ്യയിലെ ഈ സാഹസികത അന്നത്തെ ചീഫ് എൻ സ്റ്റീഫൻ്റെ ശ്രദ്ധയിൽപ്പെടുത്തി യപ്പോൾ അദ്ദേഹം അത് ഏകകണ്ഠമായി നിഷേധിച്ചു. ആ മനുഷ്യൻ ഇരയെ കൊണ്ട് സ്റ്റീഫനോട് കള്ളം പറയിച്ചു. തീർച്ചയായും, ഈ നുണകൾ എല്ലാം കേട്ടപ്പോൾ സ്റ്റീഫൻ സന്തോഷിച്ച് എല്ലാ ദുഷ്‌കൃത്യത്തിൽ നിന്നും അയാളെ കുറ്റവിമുക്തനാക്കി. അതിനാൽ സ്റ്റീഫൻ പറയുന്നതനുസരിച്ച്, പ്രശ്നം റിപ്പോർട്ട് ചെയ്തയാൾ വികടത്തം ചെയ്യുന്നവനാണ്. നുണകൾ അടിസ്ഥാനമാക്കി ഒരു സംഘടന നിർമ്മിച്ചിരിക്കുന്നു?

രഹസ്യ ഭാര്യയോട് നീ എനിക്ക് അവകാശപ്പെട്ടതാണെന്നും വേറെ എങ്ങും പോകാൻ സ്വാതന്ത്ര്യമില്ലെന്നും ജോഷുവ പറയുന്ന ചുവടെയുള്ള ക്ലിപ്പ് ശ്രദ്ധിക്കുക. റോമർ 7:2 അനുസരിച്ച് ജോഷുവ അവളെ തൻ്റെ ഭാര്യയായി കരുതുന്നുവെന്ന് ഞാൻ വിശ്വസി ക്കുന്നു. ജോഷുവയുടെ TEXT മെസ്സേജിലെ വാക്കുകൾ ശ്രദ്ധിക്കുക. ഇത് തികച്ചും സമാ നമാണ്.

റോമർ 7:2, “ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാ ണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവ് മരിച്ചാൽ അവൾ ഭർത്തൃ ന്യായ പ്രമാണത്തിൽ നിന്ന് ഒഴിവുള്ളവളായി.”

The Life of a TPM Minister - 3

സംശയരോഗമുള്ള ഭർത്താവിന്റെ വാക്കുകൾ

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

പാസ്റ്റർ ജോഷുവ

3 Sep 2019

Thank You.

നിനക്ക് സ്വാതന്ത്ര്യം ഇല്ല, നീ എൻ്റെതാണ്. എന്നെ അല്ലാതെ വേറെ ആരെയും തിരഞ്ഞെടുക്കരുത്, എന്നെ മാത്രം.


തൻ്റെ രഹസ്യ ഭാര്യയുടെ സത്യവുമായി ടിപിഎം സിംഗപ്പൂരിലെ ഇതേ വിശുദ്ധ അപ്പൊസ്ത ലന് ഒരു പ്രശ്നമുണ്ട്. എന്നാൽ ചെന്നൈയിൽ നിന്നുള്ള പ്രധാന അപ്പൊസ്തോലന് സത്യം നിജപ്പെടുത്തുന്നതിൽ യാതൊരു താല്പര്യവുമില്ല. ഇര സാക്ഷ്യപ്പെടുത്തിയ ജോഷുവ പതി പ്പിനെക്കുറിച്ച് കേട്ടപ്പോൾ അദ്ദേഹം സന്തോഷവാനായി.

The Life of a TPM Minister - 3

(മുകളിലെ വാട്സ് ആപ്പ് സന്ദേശത്തിൻ്റെ മലയാള പരിഭാഷ വായിക്കുക)

പാസ്റ്റർ ജോഷുവ

30 Jan 2019

എൻ്റെ കുടുംബവുമായുള്ള ജീവിതം തകർക്കാൻ ദൈവം ഇഷ്ടപ്പെടുന്നെങ്കിൽ യാതൊരു വഴക്കും പ്രശ്നവുമില്ലാതെ ഞാൻ അത് അംഗീകരിക്കുന്നു.
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

നിങ്ങൾ ഒരിക്കലും കുടുംബത്തോടൊപ്പം ആയിരുന്നില്ല, എന്നാൽ കുടുംബം നിങ്ങളുടെ താൽപര്യങ്ങൾക്കായി ഉപയോഗിച്ചു.

ചീഫ് പാസ്റ്ററിനോട് കള്ളം പറയാൻ പോലും നിങ്ങൾ ഞങ്ങളോട് പറഞ്ഞു.

നിങ്ങൾ കള്ളം പറയാൻ പ്രേരിപ്പിച്ചതിന് ————- സാക്ഷിയാണ്.


ഉപസംഹാരം

നിങ്ങൾ ക്രിക്കറ്റ് കളി പിന്തുടരുന്നവരാണെങ്കിൽ, ഒത്തുകളി (MATCH FIXING) എന്ന പദം നിങ്ങൾക്ക് പരിചിതമായിരിക്കും. ഞങ്ങൾ യഥാർത്ഥത്തിൽ ബോളിങ്ങും ഫീൽഡിങ്ങും ചെയ്യുകയാണെന്ന് കാണികൾ കരുതുന്നുവെന്ന് ഈ ഒത്തുകളിക്കാർ ഉറപ്പാക്കുന്നു. കളി ആരംഭിക്കുന്നതിന് മുമ്പ് പണം കളിക്കാരൻ്റെ അക്കൗണ്ടിലേക്ക് മാറിയിട്ടുണ്ടെന്ന് കാണി കൾക്ക് ഒരു സൂചനയും ലഭിക്കില്ല. അതുപോലെ, ടിപിഎമ്മിൽ അവർ പരിശുദ്ധാത്മാ വിനാൽ നിറഞ്ഞിരിക്കുന്നുവെന്ന ധാരണ നൽകുന്നു, ഒപ്പം വെളുത്ത വസ്ത്ര ധാരികൾ അവരുടെ ഊഹമാത്രമായ ഉദ്ദേശ്യങ്ങളുടെ അഗാധതയെ കുറിച്ച് സാധാരണക്കാരെ ധൈര്യപ്പെടുത്തുന്നു. മുഴുവൻ കൂട്ടവും പ്രതിപക്ഷ ടീമിനായി കളിക്കുന്നുവെന്ന് അവ ർക്ക് ഒരിക്കലും മനസ്സിലാകില്ല.

2 കൊരിന്ത്യർ 11:13-15, “ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേല ക്കാർ, ക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അത് ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതൻ്റെ വേഷം ധരിക്കുന്നു വല്ലോ. ആകയാൽ അവൻ്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃ ത്തികൾക്ക്‌ ഒത്തതായിരിക്കും.”

ഈ പ്രഹരം പരിഹരിക്കുന്നതിന് എബ്രഹാം മാത്യു ചെന്നൈയിൽ നിന്ന് പറന്നുയരുമെന്ന് ചില അഭ്യൂഹങ്ങളുണ്ട്. സിംഗപ്പൂരിലെ പുണ്യപുരുഷന് അവൻ്റെ പ്രവൃത്തികൾക്ക് ഒരു പുതിയ ഉടുപ്പ് ധരിക്കാൻ കഴിയുന്ന മറ്റൊരു പ്രദേശത്തേക്ക് സ്ഥലംമാറ്റി അദ്ദേഹം ജോഷു വയുടെ വരിയിൽ നിൽക്കുമെന്ന് ഞങ്ങൾ പൂർണ്ണമായും പ്രതീക്ഷിക്കുന്നു.

എബ്രഹാമിന് ജോഷുവയെ കാത്തുസൂക്ഷിക്കേണ്ടതുതുണ്ടെന്ന് ഞാൻ ഊഹിക്കുന്നു. അല്ലാത്തപക്ഷം, എബ്രഹാമിൻ്റെ ഭൂതകാലത്തെക്കുറിച്ച് ജോഷുവ എന്തൊക്കെ ചോർത്തു മെന്ന് ദൈവത്തിന് മാത്രമേ അറിയൂ. ഇത് വളരെ രഹസ്യമായ ഒരു സംഘടനയാണ്. ഒന്നും സുതാര്യമല്ല.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *