ദുഷിച്ച ജലത്തിൻ്റെ വശീകരണം
ദി പെന്തക്കോസ്ത് മിഷൻ ഒരു രഹസ്യ നദി പോലെയാണ്. ഉപരിതലത്തിൽ നിന്ന് നദി യിലെ വെള്ളം ശുദ്ധമായി കാണപ്പെടുന്നു. അതിനുള്ളിൽ നീന്തുന്ന ജനങ്ങൾ അതിലേക്ക് ചാടാൻ മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ടിരിക്കും. ലോകത്തിലെ ഏറ്റവും മികച്ച നീന്തൽ ക്കുളമാണിതെന്ന് അവർ പറയുന്നു. ഞങ്ങളുടെ നിയമങ്ങൾ നിങ്ങളെ കഴുകി ശുദ്ധവും പവിത്രവുമാക്കുകയും ചെയ്യും. ഞങ്ങൾ വളരെയധികം പ്രാർത്ഥിക്കയും സ്തുതിക്കയും ചെയ്യുന്നു. ഞങ്ങൾ ഭയങ്കര ദൈവ വിശ്വാസികളാണ്. ഞങ്ങൾ ടിവിയും സിനിമയും കാണുന്നില്ല. ഞങ്ങൾ ഈ പാപവും ആ പാപവും ചെയ്യുന്നില്ല. ബുധനാഴ്ചയും ശനിയാഴ്ചയും ഞങ്ങൾ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുന്നു. യേശുവിൻ്റെ അപ്പൊസ്തലന്മാരുടെ കാലത്തുണ്ടായിരുന്നതുപോലെ ഞങ്ങയുടെ ജലം ശുദ്ധമാണ്. എന്നാൽ, ഇത് ഉപരിതല ത്തിൽ നിന്നുള്ള ഒരു കാഴ്ച മാത്രമാണ്. ടിപിഎം നദിയുടെ ജലം മുകളിൽ നിന്ന് ബ്ലീച്ച് ചെയ്തതും മലിനീകരിക്കപ്പെടാത്തതുമായി കാണപ്പെടുന്നു. പക്ഷേ, ഉപരിതലത്തിന് താഴെയുള്ള ജലം തികച്ചും പൈശാചികമാകുന്നു എന്നതാണ് ഭയങ്കരമായ അപകടം. ഇത് ചുട്ടുതിളക്കുന്ന ബാത്ത് ടബ്ബിലെ തവളകളെപ്പോലെ മുങ്ങിത്താഴാനായി അതി നുള്ളിൽ നീന്താൻ ജനങ്ങളെ ആകർഷിക്കുന്നു. മരിക്കുന്നതുവരെ അവരുടെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്ന വെള്ളത്തിൻ്റെ വിഷ ഗന്ധം അവർക്ക് തിരി ച്ചറിയാൻ കഴിയില്ല. നദിയിലെ വെള്ളത്തിൻ്റെ പൈശാചിക ദുർഗന്ധം മനസ്സി ലാക്കാൻ അനുവദിക്കാതെ ദുഷിച്ച വെള്ളം ജനങ്ങളെ മരവിപ്പിക്കുന്നു. അവ രുടെ മനഃസാക്ഷി മരിച്ചു. അവരുടെ ഹൃദയം ഇരുണ്ടുപോയി. അവർ അന്ധന്മാ രാണ്. ദൈവം പൊയ്പോയതായി അവർക്ക് കാണാൻ കഴിയില്ല. ഈഖാബോദ്!
(മുകളിലുള്ള ഉദ്ധരണിയുടെ മലയാള പരിഭാഷ.)
നിങ്ങൾ തിളയ്ക്കുന്ന വെള്ളത്തിൽ ഒരു തവളയെ ഇട്ടാൽ, ഉടൻ തന്നെ അത് പുറത്തുചാടും. എന്നാൽ ഇളംചൂടുള്ള വെള്ളത്തിൽ തവളെ ഇട്ട് പതുക്കെ വെള്ളം ചൂടാക്കിയാൽ, സമയം അതിക്രമിക്കുന്നതുവരെ എന്താണ് സംഭവി ക്കുന്നതെന്ന് തവളയ്ക്ക് മനസ്സിലാകുകയില്ല. തിളച്ച തവള. ഇത് ചെറിയ ചൂടിൽ സംഭവിക്കുന്ന കാര്യം മാത്രമാണ്. സ്റ്റീഫനി മേയർ.
ഇസ്രായേലിലെ പരീശന്മാർ ടിപിഎം നദി പോലുള്ള സമാനമായ നദിയിൽ നീന്തുകയായി രുന്നു. അവരുടെ മരിച്ച മനഃസ്സാക്ഷിയെ യേശു ശാസിച്ചു. പാപം കണ്ടെത്താനുള്ള അവ രുടെ കഴിവ് കുടിലമായി വളച്ചൊടിച്ചതായിരുന്നു. അവൻ അവരോട് പറഞ്ഞു: “മൂഢ ന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയത്? (മത്തായി 23:17). അവരെ സംബന്ധി ച്ചിടത്തോളം, പണം നിസ്സഹായരായ ആളുകൾക്ക് നൽകുന്നതിനേക്കാൾ പ്രധാനം പണം മന്ദിരങ്ങൾക്ക് നൽകുന്നതാണ്. (മത്താടി 23:23). ഒട്ടകത്തെപ്പോലെ അശുദ്ധമായ മൃഗത്തെ വിഴുങ്ങാൻ അവർക്ക് കഴിയുന്നു, പക്ഷേ ചെറിയ കൊതുകിൻ്റെ വലുപ്പമുള്ള അശുദ്ധ മായ മൃഗത്തെ ഭക്ഷിക്കുമ്പോൾ അവർ വളരെയധികം കലഹിക്കുന്നു (മത്തായി 23:24). വ്യഭിചാരം, അധാർമികത, കള്ളസാക്ഷി, ദൈവദൂഷണം തുടങ്ങിയ ആന്തരിക മലിനീ കരണം വൃത്തിയാക്കുന്നതിനേക്കാൾ കൈ കഴുകുക എന്നതായിരുന്നു അവരെ സംബ ന്ധിച്ചിടത്തോളം പ്രധാനം (മത്തായി 15: 1,2,10-15). ടിപിഎം പോലെ വികലമായ നന്മ-തിന്മ ബോധം അവർക്ക് ഉണ്ടായിരുന്നു. വക്രമായ ധാർമ്മികതയെ സുഖപ്പെടുത്തുന്നതിനേ ക്കാൾ ടിപിഎമ്മിനെപ്പോലെ, പല്ലുകൾ നേരെയാക്കുന്നതിന് അവർ കൂടുതൽ പ്രാധാന്യം നൽകി.
ടിപിഎം വിശ്വാസികളിലും വിശുദ്ധ – അശുദ്ധ, ശരി – തെറ്റ് എന്ന വികലമായ വികാരം വളർന്നതായി കാണിക്കാൻ എന്നെ അനുവദിക്കുക.
TPM കൂട്ടായ്മയിലെ വികലമായ വിശുദ്ധിയുടെയും അശുദ്ധിയുടെയും ബോധം
ലൈംഗിക പാപങ്ങൾ ചെയ്യുന്ന സെൻറ്റെർ പാസ്റ്ററിനെ പിടികൂടിയാൽ ടിപിഎം വിശ്വാ സികൾക്ക് അത് ഒരു താറാവ് മുട്ടയാണ്. എന്നാൽ, ഒരു സഹോദരി ജീൻസ് ധരിച്ച് സഭ യിൽ വരുന്നതു കാണുമ്പോൾ വിശ്വാസിയുടെ രക്തം തിളക്കാൻ തുടങ്ങും. സഭാ ശുശ്രൂ ഷകന്മാരുടെ ലൈംഗിക ദുരുപയോഗം മറച്ചുവെക്കുന്ന ഒരു സഹോദരിയെക്കാൾ ഒരു സിനിമാ രാഗത്തിന് അനുസരിച്ച് നൃത്തം ചവിട്ടുന്ന സൺഡേ സ്‌കൂൾ കുട്ടിയെ കൂടുതൽ ശാസിക്കണം. നന്മതിന്മകളെ ക്കുറിച്ചുള്ള ടിപിഎം ബോധം വളരെ നീണ്ടതാണ്, ഇനിപ്പറ യുന്നവ കുറ്റകരവും തിന്മയുമാണ്.
- മറ്റൊരു സഭയിൽ കർത്തൃമേശയിൽ പങ്കെടുക്കുക
- നോവൽ വായിക്കുക
- ഞായറാഴ്ച രാവിലെ കറുത്ത ടി-ഷർട്ടോ ചുവന്ന ജാക്കറ്റോ ധരിക്കുക
ഒരു വിശ്വാസിയായ സഹോദരി ആഭരണങ്ങൾ ധരിക്കുന്നത് കാണുമ്പോൾ നമുക്ക് നിശ ബ്ദത പാലിക്കാൻ കഴിയില്ല, എന്നാൽ വ്യഭിചാരം, പരസംഗം, ദൈവദൂഷണം, തെറ്റായ പഠിപ്പിക്കലുകൾ എന്നിവ സഭയ്ക്കുള്ളിൽ കേൾക്കുമ്പോൾ നമ്മുടെ ചുണ്ടുകൾ ഉരുക്ക് ചങ്ങലകൊണ്ട് പൂട്ടും. കാർട്ടൂൺ കാണുന്നത് അതിക്രൂരമായ കുറ്റകൃത്യമാണെന്ന് ഒരു ടിപിഎം വിശുദ്ധൻ അംഗങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന ചുവടെയുള്ള ഹിന്ദി ഓഡിയോ ശ്രദ്ധിക്കുക. ടിപിഎമ്മിനു പുറത്തുള്ള സഭയിൽ നടക്കുന്ന ആരാധന യോഗത്തിൽ പങ്കെ ടുക്കുന്നത് മൂലം നരകത്തിൽ നിഷ്കരുണമായ ശിക്ഷ അനുഭവിക്കുമെന്നും അയാൾ പറ യുന്നു. ഇത് ടിപിഎം ദൈവം നൽകിയ മോഹാലസ്യം (TRANCE) അടിസ്ഥാനമാക്കി യാകുന്നു.
ടിപിഎം പഠിപ്പിക്കൽ അനുസരിച്ച് കാർട്ടൂൺ കാണുന്നത് അതിരുകടന്ന പാപവും നരകത്തിന് യോഗ്യവുമാണ്.
(മുകളിലുള്ള ഓഡിയോ ക്ലിപ്പിൻ്റെ മലയാള പരിഭാഷ)
(ഞാൻ ചെറിയ കുട്ടികളെ കണ്ടു, എന്നിട്ട് ഞാൻ ദൈവത്തോട് ചോദിച്ചു, ബൈബിളിൽ ശിശുക്കൾ സ്വർഗ്ഗ രാജ്യത്തിന് അവകാശികൾ ആണെന്ന് എഴുതിരിക്കുന്നുവല്ലോ? കർ ത്താവേ ഈ കൊച്ചു കുട്ടികൾ ഇവിടെ ഈ നരകത്തിൽ വരാൻ കാരണം എന്താണ്? ദൈവം എന്നോട് പറഞ്ഞു, ഈ കൊച്ചു കുട്ടികൾ കാർട്ടൂൺ കാണുമായിരുന്നു, വീഡിയോ ഗെയീം കളിക്കുമായിരുന്നു. അപ്പോൾ ഞാൻ ദൈവത്തോട് പറഞ്ഞു, ദൈവമേ ഈ കുട്ടി കൾക്ക് അറിവില്ലായിരുന്നു, അറിവില്ലായ്മ കാരണം അവർ ആ പ്രവുത്തി ചെയ്തു. അപ്പോൾ ദൈവം പറഞ്ഞു, അത് ശരിയല്ല, ഞാൻ എല്ലാ മനുഷ്യർക്കും ബുദ്ധി കൊടുത്തിട്ടുണ്ട്, ഇപ്പോഴത്തെ കുട്ടികൾക്ക് മുതിർന്നവരെക്കാളും അറിവുണ്ട്.)
നിങ്ങൾ മറ്റൊരു സഭയിൽ പോയാൽ വലിയ കുഴപ്പത്തിലാകും.
(മുകളിലുള്ള ഓഡിയോ ക്ലിപ്പിൻ്റെ മലയാള പരിഭാഷ)
(ഞാൻ ദൈവത്തോട് ചോദിച്ചു, ദൈവമേ ഈ രണ്ടുകൂട്ടം ഇവിടെ വരാൻ കാരണം എന്താണ്? ദൈവം പറഞ്ഞു, ഈ കൂട്ടം രണ്ട് വള്ളത്തിൽ യാത്ര ചെയ്തു. അപ്പോൾ ഞാൻ ദൈവത്തോട് ചോദിച്ചു, ദൈവമേ ഇവർ എങ്ങനെ രണ്ട് വള്ളത്തിൽ യാത്ര ചെയ്തു എന്ന് ചോദിച്ചപ്പോൾ ദൈവം ഒന്നും പറഞ്ഞില്ല, എന്നാൽ അവിടെ ഉണ്ടായിരുന്നവർ പറഞ്ഞു, ഞങ്ങൾക്ക് വിശുദ്ധന്മാർ ആരാണെന്ന് അറിയാമായിരുന്നു, സത്യം അറിയാമായിരുന്നു, യഥാർത്ഥ കൂട്ടായ്മ അറിയാമായിരുന്നു, ഇതിലും ശ്രേഷ്ഠമായ വേറൊരു കൂട്ടായ്മ ഇല്ലെന്ന് അറിയാമായിരുന്നു, എന്നിട്ടും ഞങ്ങൾ പറഞ്ഞു, അങ്ങനെയല്ല. ദൈവം ഒരുവനാണ്, സഭ ഒന്നാണ്, കൂട്ടായ്മ ഒന്നാണ്, എല്ലാം ഒന്നുതന്നെയാണ്, ബൈബിൾ ഒന്നാണ്. അപ്പോൾ ഇങ്ങ നെയുള്ള വിവേചനം എന്ത് എന്ന് ഞങ്ങൾ മനസ്സിൽ ചിന്തിച്ചു. ഇതുമൂലം ഞങ്ങൾ ഇപ്പോൾ ഈ വേദനയിലാണെന്ന് അവർ എന്നോട് പറഞ്ഞു, നീ പോയി എല്ലാവരോടും പറയുക, ഇത് വിശുദ്ധന്മാരുടെ വളരെ ശ്രേഷ്ഠമായ ശുശ്രുഷയാണ്, ഇത് ഒരിക്കലും വിടരുത്. ഇവർ പറയുന്നത് അനുസരിക്കുമ്പോൾ മാത്രം നമ്മൾ ഇത്ര വലിയ രാജ്യത്തിന് അവകാശികൾ ആകും. ഞങ്ങൾ ചെയ്ത തെറ്റ് വീണ്ടും ആവർത്തിക്കരുത്.)
ടിപിഎം കൂട്ടായ്മയിലെ വക്രമായ മനഃസ്സാക്ഷിയുടെ ചില മാതൃകകൾ
- ഇതാ, വർഷങ്ങൾക്കുമുമ്പ് കേരളത്തിലെ തിരുവനന്തപുരത്ത് ടിപിഎമ്മിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കഥ. ഒരു ടിപിഎം കന്യാസ്ത്രീ ഒരു പുരുഷ വേലക്കാരനാൽ ഗർഭിണിയായി. വീർത്തുവരുന്ന വയറി ലൂടെ അവളുടെ പാപങ്ങൾ വെളിപ്പെടാൻ തുടങ്ങിയപ്പോൾ, ചുമതലക്കാരി മദർ ഈ പ്രവൃത്തി മറച്ചുവെക്കാൻ തുടങ്ങി. ടിപിഎമ്മിനു പുറത്ത് വിവാഹം കഴിക്കുന്ന വിശ്വാസിയെ ഉദ്‌ബോധിപ്പിക്കുന്ന അവളുടെ ചുണ്ടുകൾ ഒരിക്കൽ ശാസനയ്‌ക്കായി തുറന്നു, എന്നാൽ വിശ്വാസ ഭവനത്തിൽ മ്ലേച്ഛമായ നിയമവിരുദ്ധമായ പ്രസവത്തെ ക്കുറിച്ച് പറയുമ്പോൾ അവൾ സ്വന്തം വായിൽ തുണി തിരുകി. കന്യാസ്ത്രീയെ പുറത്തുപോകാൻ നിർബന്ധിതയാക്കി, വേലക്കാരനെ സ്ഥലംമാറ്റി.
- ചെന്നൈ കെല്ലി ഫെയിത്ത് ഹോമിൻ്റെ ചുമതലയിൽ ആയിരുന്നപ്പോൾ ഒരു റോഡ് അപകടത്തിൽ മരിച്ച ടിപിഎം പാസ്റ്റർ ഇമ്മാനുവേൽ, ബാംഗ്ലൂർ സെൻറ്റെറിൽ ആയി രുന്നപ്പോൾ ഇപ്പോൾ ബാംഗ്ലൂർ സെൻറ്റെർ കൺവെൻഷൻ ഗായിക ആയ സഹോദരി ഷേർലിയുമായി 2001-02 ൽ രാജാജി ലോക്കൽ ഫെയിത്ത് ഹോമിൽ വച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. ഈ സംഭവം അന്നത്തെ സെൻറ്റെർ പാസ്റ്റർ സെൽവത്തിൻ്റെ അറിവിൽ കൊണ്ടുവന്നു. വലിയ കഴിവുള്ളവനും പ്രാദേശിക ഭാഷയിൽ വലിയ സഹായിയും ആയതിനാൽ ഇമ്മാനുവേലിനെ ശുശ്രുഷയിൽ നിന്ന് അയയ്ക്കാൻ സെൻറ്റെർ പാസ്റ്റർ ആഗ്രഹിച്ചില്ല. അന്ന് ബാംഗ്ലൂർ സെൻറ്റെറിലെ അസിസ്റ്റൻറ്റ് ആയി രുന്ന അന്തരിച്ച പാസ്റ്റർ ജാസ്പർ നിയമവിരുദ്ധ ബന്ധത്തിൻ്റെ ഉൽപ്പന്നത്തെ രഹസ്യ മായി മറച്ചുവെക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു! മാത്രമല്ല, ഇമ്മാനുവേൽ ശിക്ഷിക്കപ്പെട്ടില്ല… സെൻറ്റെർ ഫെയിത്ത് ഹോമിൽ അയാൾക്ക് 6 മാസത്തെ ഒരു സൂചന (TOKEN) ശിക്ഷ കൊടുത്തു. (ഒരു മുൻ ടിപിഎം വർക്കർ സാക്ഷ്യ പ്പെടുത്തിയ പ്രകാരം).
- ഇപ്പോൾ ബാംഗ്ലൂർ സെൻറ്റെറിലുള്ള ടിപിഎം സഹോദരൻ ആൻഡ്രൂവും സിസ്റ്റർ ഷക്കീലയും തമ്മിൽ ബാംഗ്ലൂരിലെ സന്ദുരു ലോക്കൽ ഫെയിത്ത് ഹോമിൽ വെച്ച് 2009 ൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സംഭവം അന്നത്തെ ബാംഗ്ലൂർ സെൻറ്റെർ പാസ്റ്റർ മോഹൻദാസിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. സിസ്റ്റർ ഷക്കീലയ്ക്ക് ഗർഭച്ഛിദ്രം നടത്തേണ്ടിവരുമെന്ന് ഇൻ-ചാർജ് മൂപതി എൻ്റെ ചെവിയിൽ മന്ത്രിച്ചു. ആൻഡ്രൂവും ഷക്കീലയും ഇപ്പോഴും വ്യത്യസ്ത ആളുകളുമായി അവരുടെ പ്രവർത്തന ങ്ങൾ തുടരുന്നുവെന്ന് ഞാൻ നിങ്ങളോട് പറയട്ടെ. (ഒരു മുൻ ടിപിഎം വർ ക്കർ സാക്ഷ്യപ്പെടുത്തിയ പ്രകാരം).
- ഒരു ആൺകുട്ടിയോ പെൺകുട്ടിയോ നിയമവിരുദ്ധമായ കാര്യങ്ങള്‍ വെളിപ്പെടുത്തി യാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയാമോ? വിശ്വാസികൾ പ്രകോപിതരാ കാൻ തുടങ്ങും. അവർക്ക് സങ്കടവും ദേഷ്യവും അനുഭവപ്പെടാൻ തുടങ്ങും. അവ രുടെ മൂക്കിൽ നിന്ന് പുക മേഘങ്ങൾ പുറപ്പെടും. അവർ കുറ്റവാളിയെ ഉപദേശിക്ക യില്ല, മറിച്ച് നിയമവിരുദ്ധമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയ വ്യക്തിക്കെതിരെ നട പടിയെടുക്കും. “വിശുദ്ധനെതിരെ സംസാരിക്കരുത്”, “ദൈവം നിങ്ങളെ ശിക്ഷിക്കും” “തീയിൽ കളിക്കരുത്,” “നീ ലൂസിഫർ ആണ്” തുടങ്ങിയ പദാവലികൾ കൊണ്ട് അവർ ശപിക്കും. ടിപിഎം വിശ്വാസികൾ സത്യം വെളിപ്പെടുത്തുന്നവരുടെ ശബ്‌ദം തല്ലിച്ചതച്ച് നിശബ്ദമാക്കും, അതേസമയം വ്യഭിചാരം ചെയ്യുന്ന കപട വിശു ദ്ധൻ്റെ ശബ്ദം കേൾക്കും.
- ഇത് മറ്റൊരു യഥാർത്ഥ സംഭവമാണ്. രണ്ട് വർഷം മുമ്പ് നാഗപ്പൂരിൽ ശുശ്രുഷിച്ചു കൊണ്ടിരുന്ന ഒരു വേലക്കാരി സഹോദരിയെ ടിപിഎം നേതാവ് ശിക്ഷിച്ചു. ശിക്ഷ അവളുടെ മേൽ വരുത്തിയ മാനസിക ആഘാതം മൂലം അവൾ ശാരീരികമായി തളർന്നു. എന്തുകൊണ്ടാണ് അവൾക്ക് ആഘാതം സംഭവിച്ചതെന്ന് നിങ്ങൾക്കറി യണോ? കഥ ഇതുപോലെ പോകുന്നു. അവൾ ഒരു ലോക്കൽ സഭയിൽ മൂപ്പത്തി യായി സേവനം ചെയ്യുകയായിരുന്നു. ജൂനിയർ സഹോദരിയും ചുമതലയുള്ള വേല ക്കാരനും തമ്മിൽ അലറുന്ന ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. അവരുടെ അഭി നിവേശം നിയന്ത്രിക്കാനാവാതെ ജൂനിയർ സഹോദരി ചുമതലയുള്ള പുരുഷനുമായി ഒളിച്ചോടി. അതിന് അവളെ ഉത്തരവാദിയാക്കി. ടിപിഎം നേതാക്കളുടെ വക്ര മായ മനഃസ്സാക്ഷി അനുസരിച്ച്, ഈ മൂത്ത സഹോദരി, ചെറുപ്പക്കാരനും യുവതിയും തമ്മിൽ ഉടലെടുത്ത സ്വാഭാവിക അഭിനിവേശങ്ങൾക്ക് ഉത്തര വാദിയാകണം. ശുശ്രുഷകന്മാരുടെ നിർബന്ധിത ബ്രഹ്മചര്യം സംബന്ധിച്ച അവരുടെ വക്രമായ ഉപദേശമല്ല ഉത്തരവാദി. കുറ്റവാളി രക്ഷപ്പെടുകയും നിരപരാധികൾ കഷ്ടപ്പെടുകയും ചെയ്യുന്ന ടിപിഎമ്മിൻ്റെ വക്രമായ മനഃ സ്സാക്ഷി ഇതാണ്!
- സമാനമായ ഒരു കഥയുടെ മറ്റൊരു പതിപ്പ് പാസ്റ്റർ തോമസ്‌കുട്ടിയുടെ ഒരു ലേഖന മായി നേരത്തെ ഈ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ഇവിടെ ക്ലിക്കുചെയ്യുക). തൻ്റെ കുട്ടിക്കാലത്ത്, ടിപിഎം വേലക്കാർ (പുരുഷനും സ്ത്രീയും) ഒരു കിടക്കയിൽ ഉറങ്ങുന്നത് പാസ്റ്റർ തോമസ് കണ്ടു. പ്രതിഷ്ഠിക്കപ്പെട്ട ദമ്പതികളുടെ ലൗകികമായ രാത്രികളെ കുറിച്ച് തോമസ്‌കുട്ടി കണ്ടുവെന്ന് അറിഞ്ഞപ്പോൾ, അദ്ദേഹത്തെ ക്രൂര മായി മർദ്ദിക്കുകയും 2 രൂപ മോഷ്ടിച്ചുവെന്ന് വ്യാജമായി ആരോപിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഭക്ഷണം നൽകിയില്ല, മാത്രമല്ല, അവനെപ്പോലുള്ള ഒരു കള്ളനെ സഹായിക്കരുതെന്ന് വിശ്വാസികൾക്ക് നിർദ്ദേശവും നൽകി. എല്ലാ വിശ്വാസികളും തോമസ്‌കുട്ടി എന്ന കൊച്ചുകുട്ടിയെ ഉപദ്രവിക്കുകയും കാമപൂരിതമായ രാത്രികൾ ആഘോഷിക്കുന്ന വിശുദ്ധന്മാരെ ബഹുമാനിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ വെബ്‌സൈറ്റ് എടുത്തുകാണിച്ച മറ്റൊരു സംഭവത്തിൽ, ഒരു ജൂനിയർ ബ്രദർ, ഒരു സെൻറ്റെർ പാസ്റ്ററും ഒരു സിസ്റ്ററും തമ്മിലുള്ള ബന്ധത്തിന് സാക്ഷിയായി. അദ്ദേഹം പാസ്റ്ററോട് ഒന്നും പറഞ്ഞില്ല, പക്ഷേ അദ്ദേഹം അത് സഹോദരിയെ അറിയിച്ചു. ഇത് അദ്ദേഹത്തിൻ്റെ സ്ഥലംമാറ്റം, പീഡനം, അവസാനമായി ടിപിഎമ്മിൽ നിന്ന് പുറത്തു പോകുന്നതിനും കാരണമായി. ടിപിഎമ്മിൽ കുറ്റവാളി രക്ഷപ്പെടുകയും ഇര കഷ്ട പ്പെടുകയും ചെയ്യുന്നു. ആരും വായകൊണ്ട് ഒരു വാക്കും പറയുകയില്ല.
ടിപിഎം പരീശന്മാരുടെയും യേശുവിൻ്റെ സമയത്തെ പരീശന്മാരുടെയും വക്രമായ മനഃസാക്ഷി
ടിപിഎം വിശ്വാസികളുടെയും പരീശന്മാരുടെയും വക്രമായ മനഃസാക്ഷിയുടെ സമാന തയെ കുറിച്ച് ചില സംഗ്രഹിച്ച പോയിൻറ്റുകൾ സമർപ്പിക്കുന്നു.
- കുറ്റകരമായിരുന്നു – കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് പരീശന്മാരുടെ വികലമായ ധാർമ്മികതയനുസരിച്ച് കുറ്റകരമായിരുന്നു! കൊലപാതകങ്ങൾക്കും പരസംഗത്തിനും ഊന്നൽ നൽകാത്തതിന് യേശു അവരെ വിമർശിച്ചു (മത്തായി 15:2,18). ടിപിഎമ്മിലും സമാനമാണ്! ജീൻസ് ധരിക്കുന്നത് ടിപിഎമ്മിൽ പാപമാണ്! ടിപിഎം അനുസരിച്ച് കാർട്ടൂൺ കാണുന്ന ഒരു കുട്ടി നരകത്തിൽ പോകും! ടിപിഎ മ്മിന് പുറത്ത് വിവാഹം കഴിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. മറ്റ് സഭകളിൽ കർത്തൃമേശയിൽ പങ്കെടുക്കുന്നതും മരുന്ന് കഴിക്കുന്നതും പരസ്യമായി ശിക്ഷി ക്കേണ്ട പാപമാണ്. നിരവധി തെളിവുകൾ നൽകിയ ശേഷവും ലൈംഗിക പാപം ചെയ്യുന്ന ഒരു പാസ്റ്ററെ ടിപിഎമ്മിൽ നിരപരാധിയായി പ്രഖ്യാപിക്കുന്നു. ഒരു “വിശു ദ്ധനെയോ” (കനകരാജ്) അഥവാ മറ്റൊരു വേലക്കാരനെയോ നിശബ്ദമായി കൊല പ്പെടുത്തിയ ഒരു “വിശുദ്ധനെ” ടിപിഎം സംരക്ഷിക്കുന്നു. ഈ ജനങ്ങൾക്ക് ഒട്ടക ത്തെപ്പോലെ വലുതായ ഒരു അശുദ്ധ മൃഗത്തെ കുടിക്കാൻ കഴിയും, പക്ഷേ ഒരു ചെറിയ അശുദ്ധ കൊതുകിനെ വിഴുങ്ങുകയാൽ അവർ അതിനെ വിശുദ്ധി യുടെ പ്രശ്‌നമാക്കും (മത്തായി 23:24). ഇത് ടിപിഎമ്മിൻ്റെ കൂട്ടായ മനഃസ്സാക്ഷിയിൽ കൂടി ചൂടുള്ള ഒരു ഇരുമ്പുവടി തുളച്ചിറക്കിയിരിക്കുന്നു എന്നതിന് മതിയായ തെളിവല്ലേ?
- പാപമായിരുന്നു – പരീശന്മാർ ദശാംശം കൊടുക്കാതിരിക്കുന്നത് പാപമായിരുന്നു; ദുരിതബാധിതർക്ക് നീതി നൽകുക, കരുണ കാണിക്കുക തുടങ്ങിയ ഘനമേറിയവ കാര്യങ്ങൾ ത്യജിച്ചുകളകയുന്നതിൽ അവർക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല (മത്തായി 23:23). ടിപിഎമ്മിൽ കാണപ്പെടുന്നതും അതേ ദുരാത്മാവാണ്, അത് ദശാംശം നൽകാത്തതിൻ്റെ പേരിൽ വരാൻ പോകുന്ന ശാപങ്ങളെ വളരെയധികം ഊന്നിപ്പറയുന്നു, എന്നാൽ സ്നേഹം പ്രചരിപ്പിക്കുക, ഇരയ്‌ക്കായി നിലകൊള്ളുക മുതലായ ഘനമേറിയവ കാര്യങ്ങൾ ഒഴിവാക്കുന്നു? ഇത് ടിപിഎമ്മിൻ്റെ കൂട്ടായ മനഃസ്സാക്ഷിയിൽ കൂടി ചൂടുള്ള ഒരു ഇരുമ്പുവടി തുളച്ചിറക്കിയിരിക്കുന്നു എന്നതിന് മതിയായ തെളിവല്ലേ?
- ശാസ്ത്രിമാരുടെയും പരീശന്മാരുടെയും വികലമായ മനഃസാക്ഷി ഇങ്ങനെയായി രുന്നു, അവർ ഒരു കൊലപാതകിയായ ബറാബ്ബാസിനൊപ്പം നിൽക്കുകയും യേശു വിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു (യോഹന്നാൻ 18:40). ഇത് കുറ്റവാളികളെ വിശുദ്ധീകരിക്കുകയും സത്യത്തെക്കുറിച്ച് സംസാരിക്കുന്നവരെ പീഡനത്തിൻ്റെ കാടുകളിൽ തൂക്കിക്കൊല്ലുകയും ചെയ്യുന്ന ടിപിഎമ്മിന് സമാന മല്ലേ? നിയമവിരുദ്ധമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നവരെ ലൂസിഫർ, പിശാച് എന്നൊക്കെ വിളിക്കുന്നു, എന്നാൽ അധാർമിക നേതാക്കളെ ദൈവ ദൂതന്മാർ എന്ന് മുദ്രകുത്തുന്നു! ഇത് ടിപിഎമ്മിൻ്റെ കൂട്ടായ മനഃസ്സാക്ഷിയിൽ കൂടി ചൂടുള്ള ഒരു ഇരുമ്പുവടി തുളച്ചിറക്കിയിരിക്കുന്നു എന്നതിന് മതിയായ തെളിവല്ലേ?
പുളിച്ച ഉപദേശങ്ങളും ദുരുപദേശങ്ങളും നിങ്ങളെ പാപികൾ ആക്കുന്നു
യേശു പരീശന്മാരെ കുരുടന്മാരായ വഴികാട്ടികൾ എന്ന് വിളിച്ചു. പാപം എന്താണെന്നും എന്തല്ലെന്നും അവർക്ക് കാണാൻ കഴിയാത്തതിനാൽ കുരുടന്മാർ! അവർ പാപം അല്ലാ ത്തതിനെ പാപം എന്ന് വിളിക്കുകയും പാപത്തെ പാപമല്ലെന്ന് വിളിക്കുകയും ചെയ്തു. പാവപ്പെട്ട മാതാപിതാക്കളെ സഹായിക്കാത്തത് പാപമല്ല, എന്നാൽ ദശാംശം കൊടുക്കാ ത്തത് പാപമാണ്. അവർക്ക് ഒട്ടകം മുഴുവൻ വിഴുങ്ങുന്നത് പാപമല്ല, മറിച്ച് ഒരു ചെറിയ കൊതുകിനെ വിഴുങ്ങുന്നത് പാപമാണ്. ലൈംഗിക അധാർമികത മറച്ചുവെക്കുന്നത് പാപമല്ല, നിയമവിരുദ്ധമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് പാപമാണ്…..
പരീശന്മാരുടെ ഉപദേശമായ പുളിച്ച മാവിൽ നിന്ന് വിട്ടുനിൽക്കാൻ യേശു പറഞ്ഞു (മത്തായി 16:11-12). അവരുടെ ഉപദേശങ്ങളും പഠിപ്പിക്കലുകളും ജനങ്ങളെ മ്ലേച്ഛമായ പാപങ്ങളിൽ മരവിപ്പിച്ചു. അവരുടെ ഉപദേശങ്ങളും പഠിപ്പിക്കലുകളും ഒട്ടകത്തെപ്പോലെ അശുദ്ധമായ മൃഗങ്ങളെ വിഴുങ്ങാൻ പ്രേരിപ്പിക്കുകയും, കൊതുകുപോലെ ചെറുതായ അശുദ്ധമായ പ്രാണികളെ ഭക്ഷിക്കുമ്പോൾ വളരെയധികം കലഹമുണ്ടാക്കുകയും ചെയ്തു (മത്തായി 23:24). പൗലോസ് പറഞ്ഞതുപോലെ അസാരം പുളിമാവ് പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു (ഗലാത്യർ 5:9). ഒരു അഴുകിയ മത്സ്യം മുഴുവൻ കുളത്തിലും ദുർഗന്ധം വമിപ്പിക്കുന്നു. ദുഷിച്ച ജനങ്ങളുമായുള്ള കൂട്ടായ്മ നിങ്ങളെ തന്നെ ദൂഷിതരാക്കുന്നു. തെറ്റായ ഉപദേശങ്ങൾ നിങ്ങളെ വിശുദ്ധിയുടെയും അശുദ്ധിയുടെയും വികലനായ ഒരു മനുഷ്യനായി മാറ്റുന്നു. മസ്തിഷ്കക്ഷാളനവും പ്രബോധനവും മനുഷ്യ സമൂഹത്തിന് നേരെ ഒരു വ്യക്തിയെ തീവ്രവാദി മനുഷ്യ ബോംബ് ആക്കുന്നു. ജനക്കൂട്ടത്തിനിടയിൽ വാട്‍സ് ആപ്പിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രസംഗം ജനങ്ങളെ പശു ക്കളുടെ കാവൽക്കാരാക്കുന്നു. ടിപിഎം നദിയിൽ നിങ്ങൾ എത്രത്തോളം നീന്തു ന്നുവോ അത്രത്തോളം ദുർഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മനസ്സിനെ ബാധിക്കും. നിങ്ങൾ ടിപിഎമ്മിൽ കൂടുതൽ വസിക്കുമ്പോൾ, തിന്മയോട് നിങ്ങൾ കൂടുതൽ വിവേകശൂന്യ രായിത്തീരും. നിങ്ങൾ ഉയർത്തുന്ന നിങ്ങളുടെ വിഗ്രഹങ്ങളെപ്പോലെയാകും (ഞങ്ങളുടെ വിശുദ്ധന്മാർ, ഞങ്ങളുടെ സഭ… അങ്ങനെ പലതും), (സങ്കീർത്തനം 115:8, 135:18).
ഈഖാബോദ് – മഹത്വം പൊയ്പോയി, ഹൃദയം ഇരുണ്ടുപോയി
അപ്പൊസ്തലനായ പൗലോസ് എഴുതുന്നു, ദൈവത്തെ അറിഞ്ഞിട്ടും അവർ ദൈവത്തെ മഹത്വപ്പെടുത്തിയില്ല, അതിനാൽ അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി (റോമർ 1:21). വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി എന്നുപറഞ്ഞാൽ പാപം മന സ്സിലാക്കുന്ന അവരുടെ മനഃസാക്ഷി മരിച്ചു. അവർ തിന്മയെ നന്മയെന്നും നന്മയെ തിന്മ യെന്നും വിളിച്ചു. പരീശന്മാരെയും ടിപിഎം കൂട്ടായ്മയെയും പോലെ, പൗലോസ് പ്രതിപാ ദിക്കുന്ന ജാതികളായ അവർ ഒട്ടകത്തെ വിഴുങ്ങാനും കൊതുകിനെ ച്ചൊല്ലി കലഹി ക്കാനും തുടങ്ങി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ട് അവർ മൂഢരായിപ്പോയി (റോമർ 1:22)… വിശുദ്ധന്മാരാണെന്ന് അവകാശപ്പെട്ട് അവർ അശുദ്ധന്മാരായി. അവർ ഏറ്റവും നല്ല സഭയാണെന്ന് അവകാശപ്പെടുന്ന സഭ, ഏറ്റവും മോശമായ സഭയായി മാറി…. അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ദൈവം അവരെ കൈവിട്ടു (റോമർ 1: 21,26). ശമൂവേലിൻ്റെ കാലത്തെ സഭാ നേതാക്കൾ ദൈവ കൂടാരത്തിൽ (ഏലിയുടെ പുത്രന്മാർ) പാപം ചെയ്തപ്പോൾ, ദൈവം അവരെ ഉപേക്ഷിച്ചു. ദൈവം അവരുടെ കൂട്ടായ്മ വിട്ടു… പെട്ടകം എടുത്തുകൊണ്ടുപോയി. …ദൈവത്തിൻ്റെ ആത്മാവ് മനുഷ്യനിൽ സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല .. (ഉല്പത്തി 6:3).
1 ശമുവേൽ 4:21, “ദൈവത്തിൻ്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പ നെയും ഭർത്താവിനെയും ഓർത്തിട്ടും: മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് എന്നു പേർ ഇട്ടു.”
ഉപസംഹാരം
പ്രിയ ടിപിഎം വിശ്വാസികളേ,
നിങ്ങൾ കർതൃമേശ എടുക്കുമ്പോഴെല്ലാം, നിങ്ങൾക്കായി വായിക്കുന്ന തിരുവെഴുത്തിൻ്റെ ഒരു ഭാഗം ഇപ്പോൾ ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.
1 കൊരിന്ത്യർ 11:31, “നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.”
ദൈവത്തിൻ്റെ ന്യായവിധിയുടെ തീവ്രതയിൽ നിന്ന് രക്ഷപ്പെടാൻ, നിങ്ങൾ മുന്നറിയിപ്പു കൾ ശ്രദ്ധിക്കുകയും സ്വയം തീരുമാനിക്കുകയും വേണം. ഉപദേശത്തിനും ശാസനയ്ക്കും അനുസരിച്ച് തിരുത്തൽ വരുത്തുക (2 തിമൊഥെയൊസ് 3:16). എന്നാൽ, നിങ്ങൾ ഏലി യുടെ പാത തിരഞ്ഞെടുത്തു, ദൈവം വിധിക്കട്ടെ, വിധിക്കാൻ ഞങ്ങൾ ആരാണ് എന്ന് പറയുമ്പോൾ ദൈവത്തിൻ്റെ കഠിനമായ വിധി നിങ്ങളുടെ മേൽ ആവശ്യപ്പെടുന്നു.
ഏലിക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി (2 ശമൂവേൽ 27:36, 1 ശമൂവേൽ 3:11-17). എന്നി ട്ടുപോലും, ഏലി ഒരു സാധാരണ ടിപിഎം വിശ്വാസിയുടെ ശൈലിയിൽ, എല്ലാ നടപടിയും തിരുത്തലും നിരസിക്കുകയും താഴെയുള്ള കാര്യം പറയുകയും ചെയ്തു.
1 ശമു. 3:18, “.…..യഹോവയല്ലോ; തൻ്റെ ഇഷ്ടംപോലെ ചെയ്യട്ടേ എന്നു പറഞ്ഞു.”
ഇപ്പോൾ TPM വിശ്വാസികളും വേലക്കാരും സ്വയം വിധിക്കാൻ വിസമ്മതിക്കുന്നു, അവർ ആവശ്യപ്പെട്ടതുപോലെ ദൈവം വിധിക്കട്ടെ.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.