ഹോങ്കോങ്ങിലെ ഡ്രാഗൺ

  • പഴയ കാലത്തിൽ ജീവിച്ചിരുന്നവരാണ് ധീരരായ മിഷനറിമാർ എന്ന് നിങ്ങൾ കരു തുന്നുണ്ടോ?
  • മിഷനറി പ്രവർത്തനങ്ങൾക്ക് ഒരു സംഘടനയുടെ പിന്തുണ ആവശ്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
  • ഒരു സ്ത്രീക്ക് തനിയെ വിദൂര സ്ഥലത്ത്‌ മിഷനറി ജോലി ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടോ?

അങ്ങനെയാണെങ്കിൽ, നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു. തൻ്റെ വേല നിറവേറ്റാൻ ദൈവം സന്നദ്ധരായ ഏത് ഹൃദയവും ഉപയോഗിക്കുന്നു. നിങ്ങൾക്ക് ചുറ്റും കാണാൻ ആഗ്രഹി ക്കുന്ന മാറ്റം നിങ്ങൾ ആകുമ്പോൾ പ്രസംഗ നിവൃത്തി പുൾപിറ്റിന് പകരം പ്രവൃത്തി കൊണ്ട് പൂർണമാകുന്നു. നിങ്ങൾക്ക് സ്നേഹവും സേവിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ, നിങ്ങൾ ക്രിസ്തുവിനായി ഒരു മിഷനറിയാകാം. ഈ പ്രസിദ്ധമായ ഉദ്ധരണിയും അത് നമ്മെ പഠിപ്പിക്കുന്ന മികച്ച പാഠവും ഓർക്കുക.

ക്ഷമയുടെ എതിർപദം അക്ഷമയല്ല, അവിശ്വാസമാണ്. JACKIE PULLINGAR

1944 ൽ ഹോങ്കോങ്ങിലെ ബ്രിട്ടീഷ് മിഷനറിയും സെന്റ് സ്റ്റീഫൻസ് സൊസൈറ്റിയുടെ സ്ഥാപകയുമായ ജാക്വലിൻ ബ്രയോണി ലൂസി ‘ജാക്കി’ പുല്ലിഞ്ചർ റോയൽ കോളേജ് ഓഫ് മ്യൂസിക്കിലെ മുൻ വിദ്യാർത്ഥിയായിരുന്നു. അവളുടെ പ്രായക്കുറവും അയോഗ്യതയും മൂലം ചില മിഷനറി സമൂഹങ്ങൾ അവളെ അംഗീകരിച്ചില്ല, മറ്റുള്ളവർക്ക് സംഗീതക്കാരെ ആവശ്യമില്ലായിരുന്നു; എന്നിട്ടും മിഷനറി വേലയിലേക്ക് ദൈവം നയിക്കുന്നുവെന്ന് അവൾക്ക് എപ്പോഴും തോന്നി. ‘എന്നിൽ വിശ്വസിക്കൂ, ഞാൻ നിന്നെ നയിക്കും,’ ദൈവം പറഞ്ഞിരുന്നു.

ഒരു മിഷനറി സുഹൃത്തിൻ്റെ ഉപദേശത്തെ തുടർന്ന് ജാക്കി തിരിച്ചു; ചൈനയിലേക്ക് വൺവേ ടിക്കറ്റ് എടുത്ത് ഹോങ്കോങ്ങിൽ ബോട്ടിൽ നിന്ന് ഇറങ്ങി. കൈയിലുണ്ടായിരുന്ന പണം മുഴുവൻ യാത്രയ്ക്കായി ചെലവഴിച്ചതുകൊണ്ട് അവൾക്ക് ഒരു ജോലി കണ്ടെത്തേ ണ്ടതായി വന്നു. അവളുടെ ആവശ്യത്തിനും താമസ ചെലവിനുമായി സംഗീത അദ്ധ്യാ പനം പാർട്ട് ടൈം ജോലിയായി ചെയ്തു. ക്വോലൂണിലെ വാൾഡ് സിറ്റിയിലെ ഒരു മിഷൻ സ്കൂളിൽ വേറെ ഒരു പാർട്ട് ടൈം ടീച്ചിംഗ് ജോലി കണ്ടെത്തി, ഞായറാഴ്ചത്തെ സേവനങ്ങ ളിൽ ഹാർമോണിയം വായിച്ചു. ഭരണകൂടമില്ലാത്തതും ജനസാന്ദ്രതയുള്ളതുമായ ഒരു വാസസ്ഥലമായിരുന്നു ക്വോലൂൺ വാൾഡ് സിറ്റി.

Chasing the Dragon in Hong Kong

1966 ൽ ജാക്കി എത്തിയപ്പോൾ, വാൾഡ് സിറ്റിയുടെ കൗമാരക്കാരായ സംഘാംഗങ്ങൾക്ക് അവൾ ഒരു യൂത്ത് ക്ലബ് തുറന്നു; അവൾ അതിലും കൂടുതൽ കാര്യങ്ങൾ ചെയ്തു – ജോലി കണ്ടെത്താൻ അവരെ സഹായിക്കുകയും അവരോടൊപ്പം കോടതിയിൽ പോയി അവ രുടെ കുടുംബങ്ങളെ സഹായിക്കുകയും ചെയ്തു. അവളുടെ സന്നദ്ധതയെ ക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ നഗരത്തിലെ മറ്റ് ജനങ്ങളും അവളെ സമീപിക്കാൻ തുടങ്ങി. ‘അധിക മൈൽ നടക്കുന്നതിലൂടെ’ അവർക്ക് യേശുവിനെക്കുറിച്ച് എന്തെങ്കിലും കാണി ക്കാൻ കഴിയുമെന്നായിരുന്നു അവളുടെ പ്രതീക്ഷ.

നിരാശരായ ദരിദ്രർ സുവിശേഷം കേൾക്കാൻ നമ്മുടെ അടുത്തേക്ക് വരില്ല. നമ്മൾ അവരുടെ അടുത്തേക്ക് പോകണം.” JACKIE

രണ്ട് ചൈനീസ് ക്രിസ്ത്യാനികളുടെ പ്രചോദനം ഉൾക്കൊണ്ട ജാക്കി പരിശുദ്ധാത്മാവിൽ സ്നാനപ്പെട്ട് അന്യഭാഷ വരം പ്രാപിച്ചു. അതിൽ വൈകാരികമായി ഒന്നുമില്ല, ശ്രദ്ധേയമായ എന്തോ സംഭവിക്കുന്നുവെന്ന് അവൾ ശ്രദ്ധിക്കാൻ തുടങ്ങിയത് ആറാഴ്ച മുമ്പാണ് – പ്രാർ ത്ഥനയിൽ അവൾ ദൈവത്തിന് മുൻകൈ കൊടുത്തതോടെ ചൈനീസ് ചെറുപ്പക്കാർ ക്രിസ്തുവിലേക്ക് വരാൻ തുടങ്ങി.

പുതിയതായി മതപരിവർത്തനം ചെയ്തവർക്കായി, ആഴ്ചതോറും മിഷനിൽ ബൈബിൾ പഠനം ജാക്കി ആരംഭിച്ചു, ഞായറാഴ്ചകളിൽ അവരെ സായാഹ്ന ശുശ്രൂഷയിൽ കൊണ്ടു പോയി. തുടർന്ന് ഞായറാഴ്ച രാവിലെ അവൾ സ്വന്തം ആരാധനാ ശുശ്രുഷകൾ ആരംഭിച്ചു. പിന്നീട്, അവൾ ശനിയാഴ്ച വൈകുന്നേരം പ്രാർത്ഥനാ യോഗം ആരംഭിച്ചു, അത് ധാരാളം ക്രിസ്ത്യാനികളെ ആകർഷിച്ചു, ശുശ്രൂഷയുടെ പിന്നിലെ ‘ശക്തി കേന്ദ്രം’ ആണെന്ന് തെളിയിക്കുകയും ചെയ്തു.

വാൾഡ് സിറ്റിയിലെ ജീവിതം നിയന്ത്രിച്ച ട്രയാഡ് സംഘങ്ങളിലായിരുന്നു അവളുടെ ഭൂരി ഭാഗം ലക്ഷ്യവും. ട്രയാഡ് സംഘവുമായുള്ള ജാക്കിയുടെ ആദ്യ സമ്പർക്കം അവളുടെ യൂത്ത് ക്ലബ്ബിനെ തകർത്ത് നശിപ്പിച്ചതിന് ശേഷമായിരുന്നു, 14 കെ ട്രയാഡ് നേതാവ് ഗോകോ, ക്ലബ്ബിനെ കൂടുതൽ കുഴപ്പങ്ങളിൽ നിന്ന് രക്ഷിക്കാൻ തൻ്റെ ‘FIGHT FIXER’ അയച്ചു. ഓപിയം അടിമയായ വിൻസോം എല്ലാ രാത്രിയിലും ക്ലബ്ബ് വാതിൽക്കൽ നിന്നെങ്കിലും ക്ലബിൽ പ്രവേശിച്ചില്ല. സംഘത്തിലെ അംഗങ്ങളോട് ജാക്കി നടത്തിയ പ്രസംഗങ്ങൾ അയാൾ ശ്രദ്ധിക്കാറുണ്ടായിരുന്നു. അദ്ദേഹം ഒരു രാത്രി ജാക്കിയുമായി പ്രാർത്ഥിച്ചയു ടനെ ആത്മാവിൽ സ്നാനപ്പെട്ട് അന്യഭാഷകളിൽ സംസാരിക്കാൻ തുടങ്ങി. ദൈവത്തിൻ്റെ ശക്തിയാൽ വേദനയില്ലാതെ മോചിക്കപ്പെട്ട ജാക്കി കണ്ട ആദ്യത്തെ മയക്കുമരുന്നടിമ അദ്ദേഹമായിരുന്നു. പത്തുവർഷത്തിനുശേഷം, ഗോക്കോ എന്ന ട്രയാഡ് നേതാവ് ഒടു വിൽ തന്നിൽ വന്ന മാറ്റം അംഗീകരിച്ച് യേശുവിൽ വിശ്വസിച്ചു.

ജാക്കിയുടെ ദൗത്യം ട്രയാഡുകൾക്ക് മാത്രമായിരുന്നില്ല; അവൾ ദരിദ്രർ, തെരുവിൽ ഉറ ങ്ങുന്നവർ, നിരാലംബർ, വേശ്യകൾ, മയക്കുമരുന്നിന് അടിമകൾ എന്നിവരുടെ ഇടയിലും പ്രവർത്തിച്ചു. തങ്ങൾ സ്നേഹിക്കപ്പെടുന്നുവെന്നും പുതിയ ജീവിതവും പ്രത്യാശയും കണ്ടെത്താമെന്നും കാണിക്കാൻ അവൾ ‘ആത്മാവിലും ശരീരത്തിലും ദരിദ്രന്മാരെ’ തിരഞ്ഞു. അവരിൽ ഭൂരിഭാഗവും അടിമകളായിരുന്നു, അവരിൽ പലരെയും ക്രിസ്തുവി ലേക്ക് നയിച്ചു. അവൾ ഉദ്ധരിക്കുന്നു, “നമുക്ക് മൃദുവായ ഹൃദയവും കഠിനമായ കാലുകളും ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നമ്മിൽ പലരുടേയും പ്രശ്‌നം, നമ്മുടെ കഠിന ഹൃദയവും മൃദുവായ കാലുകളുമാണ്.”

ദരിദ്രരോടും അശരണരോടും ഒപ്പം ജാക്കി

മുൻ ആസക്തിക്കാർ പഴയ രീതികളിലേക്ക് മട ങ്ങാൻ സാധ്യതയുള്ള പ്രലോഭനങ്ങൾ ഒഴിവാക്കി പകരം അവർ ക്രിസ്തീയ ജീവിതത്തിൽ വളരാൻ വേണ്ടി ഒരു വീടും കുടുംബ അന്തരീക്ഷവും നൽ കുകയായിരുന്നു അവളുടെ അടുത്ത ഘട്ടം. ലഹ രിക്ക് അടിമകളായവർക്ക് വേദനയില്ലാതെ മയക്കു മരുന്നിൽ നിന്നും വിടുതൽ കിട്ടി ഒരു ശക്തി ലഭി ക്കുമെന്ന വാക്ക് പ്രചരിച്ചപ്പോൾ, വീട്ടിൽ പ്രവേശി ക്കാൻ ആൺകുട്ടികളുടെ നിരന്തരമായ ഒരു ക്യൂ ഉണ്ടായിരുന്നു, ഒപ്പം ആവശ്യം പൂർത്തിയാക്കാൻ രണ്ട് ഭവനങ്ങൾ കൂടി സ്ഥാപിച്ചു.

ഔദ്യോഗികമായി പ്രവർത്തിക്കാർ വേണ്ടി ജാക്കി സൊസൈറ്റി ഓഫ് സ്റ്റീഫൻ (SOS) എന്ന സംഘടന സ്ഥാപിച്ചു. വീടുകളുടെ മേൽനോട്ടത്തിനായി ഒരു മുൻ കന്യാസ്ത്രീയെ മുഴു വൻ സമയ ജോലിക്കാരിയായി കൊണ്ടുവന്നു, അതുകൊണ്ട്‌ ജാക്കി നഗരത്തിൽ ജോലി ചെയ്യാൻ കൂടുതൽ സമയം ചെലവഴിച്ചു. പദ്ധതി വികസിപ്പിക്കാൻ നിരവധി രാജ്യങ്ങ ളിലെ സഹായികൾ അവർക്കൊപ്പം വന്നു. ചില ‘സ്റ്റീഫൻ’ കുട്ടികൾ പുതുമുഖങ്ങളെ സ്വാഗതം ചെയ്യുകയും അവർക്ക് പ്രായോഗിക പിന്തുണ നൽകുകയും അവരോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു. ഇത് ജാക്കിയെ പ്രോത്സാഹിപ്പിക്കുകയും ‘ക്രിസ്തുവിൻ്റെ ശരീരം’ എന്ന പ്രയോഗത്തിൻ്റെ യഥാർത്ഥ അർത്ഥം അവൾ വിലമതിക്കുകയും ചെയ്തു.

1979 ആയപ്പോഴേക്കും വാൾഡ് സിറ്റിയിലെ മയക്കുമരുന്ന് പ്രശ്നം വളരെ കുറഞ്ഞു, തുട ർന്ന് വിയറ്റ്നാമിൽ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് അഭയാർഥികളെ പരിചരി ച്ചുകൊണ്ട് ജാക്കി ടുയാൻ മുൻ എന്ന അഭയാർഥിക്യാമ്പിൽ ജോലി ചെയ്യാൻ തുടങ്ങി. മിഷ നറി ഡോക്ടറായ ഡൊണാൾഡ് ഡേലിനെ അവൾ സഹായിച്ചു, ക്യാമ്പിൽ ഒരു ക്ലിനിക് തുറക്കുകയും ഇംഗ്ലീഷ് പഠിക്കാനോ ബൈബിൾ പഠിപ്പിക്കാനോ ആഗ്രഹിക്കുന്ന എല്ലാവ ർക്കും ദിവസേന ക്ലാസുകൾ എടുക്കുകയും ചെയ്തു. പക്ഷെ, 1980 കളുടെ തുടക്കത്തിൽ, മയക്കുമരുന്ന് പ്രശ്നം കൂടുതൽ വഷളായി, വാൾഡ് സിറ്റിക്ക് കൂടുതൽ സമയം നൽകേണ്ട തിൻ്റെ ആവശ്യകത അവൾക്ക് വീണ്ടും തോന്നി.

കാലങ്ങളായി ദൈവം ഈ ജോലിക്ക് വേണ്ടതെല്ലാം അത്ഭുതകരമായി നൽകി, ഒപ്പം അവ ളുടെ ‘കുടുംബം’ കൂടുന്നതിനനുസരിച്ച് വരുമാനം വളരുന്നതുകണ്ട്‌ ജാക്കി പലപ്പോഴും ആശ്ചര്യപ്പെട്ടു; പണവും സാധനങ്ങളും പലപ്പോഴും അജ്ഞാതമായി വന്നിരുന്നു. വാൾഡ് സിറ്റിയിലെ ജാക്കിയുടെ ദൗത്യം കെട്ടിടം പൊളിച്ചുമാറ്റി ഭൂമി ഒരു പാർക്കാക്കി മാറ്റുന്നതു വരെ തുടർന്നു. ഇരുപത്തിയഞ്ച് വർഷത്തിലേറെ അവൾ വാൾഡ് സിറ്റി നിവാസികളെ സേവിച്ചു, അവളുടെ ശുശ്രൂഷ അധികമായി വ്യാപിച്ചു: അവളുടെ ചില കുട്ടികൾ ഈ ജോലി ഹോങ്കോങ്ങിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും അടുത്തുള്ള മക്കാവിലേക്കും കൊണ്ടു പോയി, ദൈവകൃപയുടെ സാക്ഷ്യം നൽകാൻ ലോകത്തിൻ്റെ പല ഭാഗങ്ങളിലും അവൾ പോയിട്ടുണ്ട്.

ഈ ജീവിതം പാഴാക്കിയാൽ നമ്മൾ നിത്യതയ്ക്ക് വിഡ്ഢികളായി തോന്നും. JACKIE 

ജാക്കി പുല്ലിഞ്ചർ ഒരു കൊച്ചു പെൺകുട്ടിയായിരിക്കുമ്പോൾ, മിഷൻ ഫീൽഡ് നടുവിൽ മൺകുടിലുള്ള ഒരു വലിയ ഹരിത വയലാണെന്ന് കരുതി. മിഷൻ ഫീൽഡ് വളരെ വ്യത്യ സ്തമായിരുന്നു. അത് ഹോങ്കോങ്ങിൻ്റെ മധ്യത്തിൽ വിശാലമായ, നിയമരാഹിത്യമായ ചേരി യായിരുന്നു. അവിടെ വയൽ ഇല്ലായിരുന്നു, പുല്ലും ഇല്ലായിരുന്നു. ചേരിയും മണവും സംഘവും മയക്കുമരുന്നും ദാരിദ്ര്യവും കുറ്റകൃത്യവും ഉണ്ടായിരുന്നു. അതേസമയം സ്നേഹവും ഉണ്ടായിരുന്നു.

Chasing the Dragon in Hong Kong

Bibliography
Hanks, Geoffrey, 70 Great Christians
Howat, Irene, Ten Girls Who Changed The World.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *