അന്യഭാഷകളിൽ സംസാരിച്ചില്ലെങ്കിൽ നമുക്ക് നിത്യതയിലോ സ്വർഗത്തിലോ പ്രവേശി ക്കാൻ കഴിയില്ലെന്ന് ടിപിഎം പഠിപ്പിക്കുന്നു. വീണ്ടും ജനനത്തിൻ്റെ അടയാളം അജ്ഞാത മായ ഭാഷയിൽ സംസാരിക്കുകയാണെന്ന് അവർ പഠിപ്പിക്കുന്നു. എന്നാൽ, ഇത് ആവശ്യമ ല്ലെന്ന് പൗലോസ് പറയുന്നു. അദ്ദേഹം പറയുന്നു, “എല്ലാവരും അന്യഭാഷകളിൽ സംസാരി ക്കുന്നുവോ? (1 കൊരിന്ത്യർ 12:30).” എനിക്കറിയാവുന്നിടത്തോളം, യേശു തന്നെ അന്യഭാ ഷകളിൽ സംസാരിച്ചതായി ഒരു പരാമർശവുമില്ല. യേശു അന്യഭാഷകളിൽ സംസാരിച്ചി രുന്നെങ്കിൽ, ശിഷ്യന്മാർ അന്യഭാഷയിൽ നിറയുന്നത് കാണുമ്പോൾ പെന്തെക്കൊസ്‌തിന് സാക്ഷ്യം വഹിച്ച ആളുകൾക്ക് വിചിത്രമായി തോന്നുമായിരുന്നില്ല (അപ്പൊ.പ്രവൃ. 2) അന്യഭാഷകളിൽ സംസാരിക്കുന്നത് പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളിൽ ഒന്നാണ്, അത് മറ്റ് ദാനങ്ങളെപ്പോലെ, നമ്മുടെ ഇച്ഛ നോക്കാതെ ആത്മാവിൻ്റെ ഹിതമനുസരിച്ച് ഉദ്ദേശ്യ പ്രാപ്തിക്കായി നൽകുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നത് വീണ്ടും ജനനത്തിൻ്റെ അടയാളമല്ലെങ്കിൽ, വീണ്ടും ജനനത്തിൻ്റെ അടയാളം എന്താകുന്നു? ഈ ലേഖനം ഈ വിഷയത്തെ കുറിച്ചുള്ള എൻ്റെ അഭിപ്രായമാണ്.
വ്യാജ ക്രിസ്തുമതത്തിൻ്റെ അടയാളവും ലക്ഷണവും
നമ്മോടൊപ്പം ഒരേ സഭയിൽ ആരാധിക്കുന്ന ഒരാൾ, വികാരാധീനനായി, യേശു, യേശു എന്ന് വിളിച്ചുപറയുന്നത് കണ്ടാൽ, അവൻ ഒരു ഉറച്ച വിശ്വാസിയാണെന്ന് നമ്മൾ കരു തുന്നു. ആരെങ്കിലും യേശുവിനെ പ്രസംഗിക്കുന്നത് നാം കാണുന്നുവെങ്കിൽ, അയാൾ തീക്ഷ്ണതയുള്ള ഒരു പാസ്റ്ററാണെന്ന് നാം കരുതുന്നു. ആരെങ്കിലും അന്യഭാഷകളിൽ സംസാരിക്കുന്നത് നാം കണ്ടാൽ, അവൻ വീണ്ടും ജനിച്ച് പരിശുദ്ധാത്മാവിനാൽ സ്നാന പ്പെട്ട ക്രിസ്ത്യാനിയാണെന്ന് നാം കരുതുന്നു. നമ്മുടെ എല്ലാ ധാരണകളും നമ്മുടെ ശാരീ രിക കണ്ണുകൾ കാണുന്നതിനെ അടിസ്ഥാനമാക്കിയിരിക്കുന്നു. അങ്ങനെ ആയിരുന്നുവെ ങ്കിൽ, യേശു പറയുമായിരുന്നില്ല, “എന്നോട് കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. പലരും പറയും, നിൻ്റെ നാമത്തിൽ പ്രവചിച്ചു .. ഭൂതങ്ങളെ പുറത്താക്കി ….. വീര്യപ്രവൃത്തികൾ ചെയ്തു. (ഞങ്ങൾക്ക് ആത്മീയ വരങ്ങ ളുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു). എന്നാൽ ഞാൻ പറയും, “ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല” (മത്തായി 7:21-23 ഭാവാര്‍ത്ഥവിവരണം).” അതിനാൽ, പ്രവചി ച്ചവരും, അത്ഭുതങ്ങൾ ചെയ്തവരും, പിശാചുക്കളെ പുറത്താക്കിയവരും, തങ്ങൾക്ക് പരിശു ദ്ധാത്മാവുണ്ടെന്ന് യഥാർത്ഥത്തിൽ വിശ്വസിച്ചുവെന്ന് വ്യക്തമാണ്, എന്നാൽ അവസാന ദിവസം മാത്രമേ, യേശു തങ്ങളെ ഒരു നാളും അറിഞ്ഞിട്ടില്ല എന്ന് അവർ മനസ്സിലാ ക്കുകയുള്ളൂ. അതിനർത്ഥം ക്രിസ്തുവിൻ്റെ ആത്മാവ് അവരിൽ ഒരിക്കലും ഉണ്ടായിരു ന്നില്ല എന്നാകുന്നു.
ഒരു വ്യക്തി ദൈവത്തെ അറിയുന്നുണ്ടോ അറിയുന്നില്ലിയോ എന്ന് നിശ്ചയിക്കു ന്നത് പ്രാർത്ഥിക്കുക, സ്തുതിക്കുക, കർത്താവ് കർത്താവ് എന്ന് പറയുക, നമ്മുടെ ഭക്തി പാട്ടിലൂടെയും ആരാധനയിലൂടെയും പ്രകടിപ്പിക്കുക തുടങ്ങിയ ബാഹ്യ പ്രകടനങ്ങളല്ല, മറിച്ച് അതിലുപരിയായി ആന്തരികമായ എന്തോ ആണെന്ന് ഞാൻ കരുതുന്നു. നാം നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് സ്നാന കടവിലേക്ക് ഇറങ്ങുമ്പോൾ നമ്മൾ പറയുന്ന വീണ്ടും ജനനം നമ്മുടെ ഉള്ളിൽ നടക്കുന്നു. ഒരു പുതിയ മനുഷ്യൻ നമ്മിൽ ജനിക്കുന്നു, അത് നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. നമ്മുടെ ബാഹ്യശരീരങ്ങൾ അതേപടി നിലനിൽക്കുന്നു, പുതുക്കപ്പെടുന്നില്ല, എന്നാൽ യേശുവിൻ്റെ സ്വരൂപത്തിൽ ഒരു പുതിയ സൃഷ്ടിയായി ബൈബിൾ വിളിക്കുന്ന ആന്തരികമായ പുതുക്കലും വീണ്ടും ജനനവുമുണ്ട്. നമ്മിൽ ജനിച്ച യഥാർത്ഥ ക്രിസ്ത്യാനിയാണിതെന്ന് ഞാൻ കരുതുന്നു. നമ്മിൽ പലരും ജലസ്നാനം സ്വീകരിച്ചിരിക്കാം (ഞാനടക്കം), എന്നാൽ ഈ ആത്മീയ പുന രുജ്ജീവനമില്ലെങ്കിൽ, ഇതുവരെ നാം ദൈവസന്നിധിയിൽ ഒരു യഥാർത്ഥ ക്രിസ്ത്യാനി യല്ല. അതുകൊണ്ട്, സ്നാന ശുശ്രുഷ സ്വീകരിച്ച എല്ലാവരുമല്ല, മറിച്ച് യഥാർത്ഥ ക്രിസ്ത്യാ നികളായി വീണ്ടും ജനിച്ച എല്ലാവരുമാണ്.
ഇത് തിരിച്ചറിയാനുള്ള മാർഗം പൗലോസ് അപ്പൊസ്തലൻ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു, “ജാതി, മതം, വർണ്ണം മുതലായവയെ അടിസ്ഥാനമാക്കി ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് വിവേചനം കാണിക്കുന്ന പ്രവണത, ക്രിസ്തുവിൽ പുതുക്കം പ്രാപിക്കാത്ത പഴയ പുനരുജ്ജീവിപ്പിക്കാത്ത മനുഷ്യൻ്റെ സ്വഭാവമാണ്.” അദ്ദേഹത്തിൻ്റെ വാക്കുകളിൽ,
കൊലോസ്യർ 3:10-11, “തന്നെ സൃഷ്ടിച്ചവൻ്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ. അതിൽ യവ നനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.”
യഥാർത്ഥത്തിൽ വീണ്ടും ജനിച്ച ഒരു വ്യക്തി എല്ലാ മനുഷ്യരെയും തുല്യരായി കാണും. വംശം, വർണ്ണം, ഭാഷ, ജാതി, മറ്റേതെങ്കിലും ഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അദ്ദേഹം മനുഷ്യർക്കിടയിൽ വിവേചനം കാണിക്കില്ല. ഇതിനർത്ഥം വ്യാജ ക്രിസ്ത്യാ നികളെ കണ്ടെത്തുന്നിടത്ത്, ജനങ്ങളെ യെഹൂദനും യവനനും, പുരുഷനും സ്ത്രീയും, ദാസനും യജമാനനും, ശ്രേഷ്ഠനും താഴ്ന്നവനും, മികച്ച സഭയും സാധാരണ സഭയും ആയി വിഭജിക്കുന്ന ഈ പ്രവണത കാണാനാകും. “സീനിയർമാരും ജൂനിയർമാരും, ദാസനും യജമാനനും എന്നിങ്ങനെയുള്ള വിവേചനം ജാതികളുടെ രീതി (ജാതികളുടെ ആത്മാവ്)” ആണെന്ന് യേശു പറഞ്ഞപ്പോൾ ഇത് സ്ഥിരീകരിച്ചു. എന്നാൽ, യേശു പറയുന്നു, “നിങ്ങ ളിൽ അങ്ങനെ അരുത്: (മത്തായി 20:25-26 ഭാവാര്‍ത്ഥവിവരണം).” വിവേചനം പഴയ മനു ഷ്യൻ്റെ (ജാതികളുടെ) സ്വഭാവമാണെന്ന കാര്യം വ്യക്തമാണ്, അന്യഭാഷകളിൽ സംസാ രിക്കുന്നത് വീണ്ടും ജനിച്ച അനുഭവത്തിൻ്റെ അടയാളമല്ല, മറിച്ച് സ്വഭാവം ആന്തരിക യാഥാർത്ഥ്യത്തെ വെളിപ്പെടുത്തും.
യേശു പറഞ്ഞു,
യോഹന്നാൻ 15:15, “യജമാനൻ ചെയ്യുന്നത് ദാസൻ അറിയായ്കകൊണ്ട് ഞാൻ നിങ്ങളെ ദാസന്മാർ എന്ന് ഇനി പറയുന്നില്ല; ഞാൻ എൻ്റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങ ളോട് അറിയിച്ചതു കൊണ്ട് നിങ്ങളെ സ്നേഹിതന്മാർ എന്ന് പറഞ്ഞിരിക്കുന്നു.”
നിങ്ങൾ ക്രിസ്തുവിൻ്റെ ആത്മാവ് ശ്രദ്ധിച്ചോ? ദൈവവും മനുഷ്യനും തമ്മിലും മാനുഷീ കവും ദൈവീകവും തമ്മിലുമുള്ള ദൂരം മായ്ച്ചുകളയാനും മനുഷ്യരെ സുഹൃത്തുക്ക ളായി വിളിക്കാനും അദ്ദേഹം തയ്യാറാണ്. “ഞാൻ നിങ്ങളെ ദാസന്മാർ എന്ന് ഇനി പറയു ന്നില്ല;… എന്നാൽ ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്ന് വിളിക്കുന്നു (യോഹ. 15:15).” നാം മറ്റൊരിടത്ത് വായിക്കുന്നു, യേശു പറഞ്ഞു, “.….നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന് ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന് തന്നെ. (യോഹന്നാൻ 17:23). ഈ വാക്യങ്ങളെല്ലാം എന്തിനെ കുറിച്ച് സംസാരിക്കുന്നു? ദൈവീകവും മാനുഷീകവും തമ്മിലുള്ള അതിരു കളും മതിലുകളും തകർക്കാൻ ദൈവം നീങ്ങുന്നു. സ്വർഗ്ഗത്തെ വിഭജിക്കാതെ ഏകീകരി ക്കാൻ മന്ദിരത്തിലെ തിരശ്ശീല അദ്ദേഹം കീറി. യേശു ഏകീകരിക്കുന്നു, യേശുവിലുള്ള എല്ലാ കാര്യങ്ങളും തന്നോട് അനുരഞ്ജിപ്പിക്കുന്നു. അതിനാൽ സഭയെ യേശുവിൻ്റെ ഏക ശരീരം എന്ന് വിളിക്കുന്നു. ഇതാണ് ദൈവാത്മാവിൻ്റെ സത്തയും മനസ്സും, ക്രിസ്തുവിൻ്റെ ആത്മാവിൻ്റെ മനസ്സും, ബൈബിളിൻ്റെ സത്തയും, അതായത് ഭിന്നിപ്പിക്കാതെ ഒന്നിക്കുക. നിങ്ങളുടെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക!
വീണ്ടും ജനിച്ച ഒരു മനുഷ്യൻ്റെ അടയാളം ഇതാകുന്നു. സഹോദരന്മാരെ ഒന്നിപ്പിക്കുന്ന തിനും അവരെ തുല്യരായി കാണുന്നതിനും അവരെ താഴ്ന്ന, രണ്ടാം ക്ലാസ് പൗരന്മാരായി തരം തിരിക്കാതിരിക്കുന്ന അവൻ്റെ സ്വഭാവം ക്രിസ്തുവിൻ്റെ ആത്മാവിനാൽ നിറഞ്ഞ തായി നാം കാണുന്നു!
പത്രോസ് പറഞ്ഞു,
അപ്പൊ.പ്രവൃ. 15:9, “അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവ ർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല.”
ജാതി, മതം, വർണ്ണം, സമ്പന്നൻ, ദരിദ്രൻ, പുരുഷൻ, സ്ത്രീ, യഹൂദൻ, യവനൻ, യജമാനൻ, ദാസൻ, ജൂനിയർ, സീനിയർ എന്നിവയുടെ ഉന്മൂലനം വായ് കൊണ്ട് പ്രസംഗിക്കാൻ വേണ്ടി മാത്രമാണെന്ന് ടിപിഎം കരുതുന്നു. ക്രിസ്തുമതത്തെ ഭൂമിയിൽ പല വിഭാഗങ്ങളായി വിഭ ജിക്കുന്നത് നിർത്തലാക്കിയശേഷം, സൃഷ്ടി മുഴുവനും അവനിൽ അനുരഞ്ജനം ചെയ്തതി നുശേഷം, ദൈവം ക്രിസ്തുമതത്തെ നിത്യതയിൽ വിവിധ വിഭാഗങ്ങളായി വിഭജിക്കുമെന്ന് അവർ കരുതുന്നു.
യാതൊരു വിവേചനവുമില്ലാതെ കർത്താവിൻ്റെ ആത്മാവ് എല്ലാ ജഡത്തിലും പകർന്നിരിക്കുന്നു.
കറുത്ത വർഗ്ഗക്കാരനെ, ജന്മനാ ലഭിച്ച വർണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചിക്കുന്ന തുപോലെ, ബ്രാഹ്മണൻ തൻ്റെ ജനനത്തിലൂടെ മികച്ച വംശം അവകാശപ്പെടുന്നതു പോലെ, നാസികൾ ജന്മംകൊണ്ട് മികച്ച വംശം അവകാശമാക്കിയതുപോലെ, ടിപിഎം അവരുടെ ശ്രേഷ്ഠ വംശത്തിനും മറ്റുള്ളവരെക്കാൾ ശ്രേഷ്ഠത ഏറിയവരെന്ന് കാണിക്കു ന്നതിന് അവർ വിളിക്കുന്ന “സീയോൻ അനുഭവത്തിൽ ജനിച്ചവർ” എന്ന അവരുടെ ചിന്താഗതിക്കും കടപ്പെട്ടിരിക്കുന്നു. തങ്ങളുടെ ചീഫ് പാസ്റ്റർ പുതിയ വേലക്കാരുടെ തലയിൽ കൈവെച്ചയുടനെ അവർ യെരുശലേമിൽ നിന്ന് അപ്രത്യക്ഷമാവുകയും “സീയോനിൽ ജനിച്ചതുപോലെ” സീയോനിൽ മാന്ത്രികമായി പ്രത്യക്ഷപ്പെടുകയും ചെയ്യു ന്നുവെന്ന് അവർ വിശ്വസിക്കുന്നു. അവർ മൊത്തത്തിൽ മറ്റൊരു വംശമായിത്തീരുന്നു – പരമമായ ശാശ്വത വിധി ഉള്ള ഒരു പരമമായ നിത്യതയുടെ ഓട്ടം! ദൈവത്തിൻ്റെ പരിശു ദ്ധാത്മാവ് താൻ സ്വയം മനുഷ്യനായി ജന്മമെടുത്ത് കെട്ടിപ്പടുത്ത ഐക്യത്തെ നശിപ്പിക്കു ന്നുവെന്ന് അവർ കരുതുന്നു.
ജാതികളുടെ ആത്മാവ് നിങ്ങളുടെ ഇടയിൽ ഉണ്ടാകരുതെന്ന് യേശു പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി, ടിപിഎം പറയുന്നു, മുതിർന്നവർക്ക് ജൂനിയർമാരുടെ മേൽ ആധിപത്യം ഉണ്ടാകട്ടെ. ഒരാളെ മറ്റൊരാൾക്ക് മുകളിലായി ചീഫ് ആയോ സെൻറ്റെർ പാസ്റ്റർ ആയോ മറ്റേതെങ്കിലും പദവിയിലേക്കോ തിരഞ്ഞെടുക്കുന്നതിന് ദൈവം തങ്ങളുടെ ചീഫ് പാസ്റ്റർമാരുടെ കാതുകളിൽ സംസാരിക്കുന്നുവെന്ന് ടിപിഎം കരുതുന്നു. യെഹൂദൻ-യവനൻ, പുരുഷൻ-സ്ത്രീ, യജമാനൻ-ദാസൻ എന്നീ വിഭജന രേഖകൾ നിർത്തലാക്കിയ ദൈവം ജൂനിയർ വേലക്കാരെ വെയിറ്റർ, പാചകക്കാരൻ, ഡ്രൈവർ എന്നീ നിലകളിൽ മുതിർന്നവരുടെ സേവകന്മാരായി തിരഞ്ഞെടുക്കുന്നുവെന്ന് അവർ കരുതുന്നു. ഇത് മാത്രമല്ല, ടിപിഎമ്മിൻ്റെ അപരിചിതരേയും വിദേശികളേയും വെറുക്കുന്ന (XENOPHOBIC) പഠിപ്പിക്കലുകൾ, അവരുടെ പുത്രന്മാരെയും പുത്രിമാരെയും മറ്റ് ക്രിസ്ത്യാനികളുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ അനുവദിക്കാതിരിക്കയും അവർക്ക് കർതൃമേശ നൽകാതിരിക്കയും ചെയ്തുകൊണ്ട് പുച്ഛിക്കാൻ അതിൻ്റെ അംഗങ്ങളെ ബോധ്യപ്പെടു ത്തുന്നു. അതിനാൽ, ഇത് ടിപിഎമ്മിൽ തല മുതൽ കാൽ വരെ നിലനിൽക്കുന്ന പുനരു ജ്ജീവിപ്പിക്കാത്ത ഒരു മനുഷ്യൻ്റെ അടയാളമാണ്. മനസ്സിൽ യഥാർത്ഥ ആന്തരിക പരിവ ർത്തനത്തിൻ്റെ ലക്ഷണങ്ങളില്ലാതെ, ടിപിഎം ജലസ്നാനത്തിൻ്റെയും അസ്പഷ്ട ജല്പനമായ (GIBBERISH) അന്യഭാഷകളുടെയും ബാഹ്യ പ്രദർശനത്തിലൂടെ ജനങ്ങളെ വഞ്ചിക്കുകയാ ണെന്ന് തോന്നുന്നു.
ബൈബിൾ പഠിപ്പിക്കുന്ന ആത്മാവിന് വിരുദ്ധമായി ക്രിസ്തുവിൻ്റെ ശരീരം വിഭജിക്കുന്ന വരെ സൂക്ഷിച്ചുകൊള്ളേണമെന്ന് അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികൾക്ക് മുന്നറിയിപ്പ് നൽകുന്നു. അദ്ദേഹം പറയുന്നു,
റോമർ 16:17, “സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന് വിപരീതമായ ദ്വന്ദ്വപ ക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നു മാറുവിൻ.”
ഉപസംഹാരം
അതുകൊണ്ട് അന്യഭാഷകളിൽ സംസാരിക്കുന്നത് യഥാർത്ഥത്തിൽ വീണ്ടും ജനിച്ച ഒരു വിശ്വാസിയുടെ അടയാളമല്ല. അന്യഭാഷയിൽ സംസാരിച്ചിട്ടും ക്രിസ്തുവിൻ്റെ ആത്മാവ് ഇല്ലാത്ത വ്യക്തികൾ ഉണ്ട്. മികച്ച ഗ്രൂപ്പും മോശം ഗ്രൂപ്പും, തരംതാഴ്ന്ന വിളിയും ഉയർന്ന വിളിയും, നിത്യതയിൽ മെച്ചപ്പെട്ട പൗരന്മാർ നിത്യതയിൽ മോശപ്പെട്ട പൗരന്മാർ എന്നിവ അടിസ്ഥാനമാക്കി ജനങ്ങളെ വിഭജിക്കുന്നത് വ്യക്തികളുടെ പുനരുജ്ജീവിപ്പിക്കാത്ത ആന്തരിക മനുഷ്യൻ്റെ അടയാളമാണ്. അയാൾ യെഹൂദനും യവനനും, മലയാളിയും തമി ഴനും, ഉത്തരേന്ത്യക്കാരനും ദക്ഷിണേന്ത്യക്കാരനും, ധനികനും ദരിദ്രനും, ദാസനും യജമാ നനും, ചീഫ് പാസ്റ്ററും സാധാരണ പാസ്റ്ററും, ജൂനിയർ വേലക്കാരനും സീനിയർ വേലക്കാ രനും, പുതിയ യെരുശലേമും പുതിയ ഭൂമിയും അങ്ങനെ പലതിലും വിശ്വസിക്കുന്നു.
യൂദാ 1:19, “അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.