വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 1

ഉല്പത്തി പുസ്തകത്തെ കുറിച്ചുള്ള പരമ്പരയ്‌ക്ക് ശേഷം, ഞങ്ങൾ വിഷം നീക്കുന്ന പരമ്പര യിൽ ഒരു പുതിയ ഉപ-സീരീസ് ആരംഭിക്കുന്നു.

പുറപ്പാട് പുസ്തകത്തിൻ്റെ രചന

പുറപ്പാട് പുസ്തകത്തിന് 40 അധ്യായങ്ങളുണ്ട്. പുസ്തകത്തിൻ്റെ ഘടന മനസ്സിലാക്കുന്നതിന് നമുക്ക് പുസ്തകത്തെ രണ്ട് പ്രധാന ഭാഗങ്ങളായി തിരിക്കാം. ആദ്യ പകുതി (1 മുതൽ 15 വരെ അധ്യായം), മിസ്രയീമിൽ ഇസ്രായേല്യരുടെ ജീവിതവും വീണ്ടെടുപ്പും പ്രതിപാദി ക്കുന്നു. പുസ്തകത്തിൻ്റെ രണ്ടാം പകുതി (16 മുതൽ 40 വരെ അധ്യായം) മിസ്രയീമിന് പുറ ത്തുള്ള‌ ഇസ്രായേല്യരുടെ ജീവിതം പ്രതിപാദിക്കുന്നു – അവർ ചെങ്കടൽ കടന്ന് സീനായി പർവതത്തിൻ്റെ അടിവാരത്തിലേക്ക് നീങ്ങുന്നു. രണ്ടാം പകുതി സീനായി പർവതത്തിൽ അവർക്ക് നൽകിയ ന്യായപ്രമാണവും സമാഗമന കൂടാരം പണിയുന്നതും പ്രതിപാദി ക്കുന്നു. അധ്യായം തിരിച്ചുള്ള പുറപ്പാട് പുസ്തകത്തിൻ്റെ രചന ചുവടെ ചേർക്കുന്നു.

 • അധ്യായം 1 – യാക്കോബിൻ്റെ മക്കളിൽ നിന്ന് ഇസ്രായേൽ ജാതിയുടെ ജനനം.
 • അധ്യായം 2 – വീണ്ടെപ്പുകാരൻ്റെ ജനനവും ആദ്യകാല ജീവിതവും.
 • അധ്യായം 3 – വീണ്ടെപ്പുകാരൻ മിസ്രയീമിൽ നിന്ന് മരുഭൂമിയിലേക്ക് ഓടുന്നു.
 • അധ്യായം 4 മുതൽ 12 വരെ – മോശെയുടെ അത്ഭുതങ്ങളും പത്ത് ബാധകളും.
 • അധ്യായം 13 മുതൽ 15 വരെ – വീണ്ടെടുപ്പ് (പെസഹയും ചെങ്കടൽ അനുഭവവും).
 • അധ്യായം 16 മുതൽ 18 വരെ – ആഹാരത്തിനായി ഇസ്രായേല്യർ പിറുപിറുക്കുന്നു
 • അധ്യായം 19 മുതൽ 24 വരെ – പത്ത് കൽപ്പനകളും മറ്റ് ന്യായപ്രമാണങ്ങളും.
 • അധ്യായം 25 മുതൽ 31 വരെ – സമാഗമന കൂടാരത്തിൻ്റെ രൂപകൽപ്പന.
 • അധ്യായം 32 മുതൽ 33 വരെ – സ്വർണ്ണ കാളക്കുട്ടിയുടെ സംഭവം.
 • അധ്യായം 34 മുതൽ 40 വരെ – സമാഗമന കൂടാരം പണിയുന്നു.

സുവിശേഷങ്ങളും അപ്പൊസ്തല പ്രവൃത്തികളുമായുള്ള പുറപ്പാടിൻ്റെ സാമ്യം

പുറപ്പാട് പുസ്തകത്തിൻ്റെ ഘടനയും അതിൽ വിവരിച്ച സംഭവ പരമ്പരയും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണെങ്കിൽ, പുതിയ നിയമത്തിലെ സുവിശേഷ പുസ്തകങ്ങളിൽ വിവരി ച്ചിരിക്കുന്ന സംഭവങ്ങളുമായി അതിന് വളരെ സാമ്യമുള്ളതായി കാണാം.

 • ഒന്നാമത്, പുറപ്പാട് പുസ്തകം, ഇസ്രായേല്യർ മറ്റൊരു ജനതയുടെ അടിമത്തത്തിലാ ണെന്ന് നമ്മോട് പറയുന്നു (മിസ്രയീം – പുറപ്പാട് 1:14). അതുപോലെ, സുവിശേഷങ്ങ ളിൽ, ഇസ്രായേല്യർ റോമൻ സാമ്രാജ്യത്തിൻ്റെ അടിമത്തത്തിലായിരുന്നെന്ന് നാം വായിക്കുന്നു.
 • വീണ്ടെടുപ്പിനായി ഇസ്രായേല്യർ ദൈവത്തോട് പ്രാർത്ഥിക്കുന്നതിനെ കുറിച്ച് പുറ പ്പാടിൽ നാം വായിക്കുന്നു (പുറപ്പാട് 2:23). അതുപോലെ, ലൂക്കോസിൻ്റെ സുവിശേഷ ത്തിൽ, ശിമയോനും ഹന്നയും ഇസ്രായേലിൻ്റെ വീണ്ടെടുപ്പിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു (ലൂക്കോസ് 2:25.36).
 • ഈ പ്രാരംഭ ആമുഖത്തിനുശേഷം, ഇസ്രായേലിൻ്റെ വിമോചകനായ മോശെയുടെ ജനനത്തെ കുറിച്ച് നമ്മോട് പറയുന്നു. അതുപോലെ പുതിയ നിയമത്തിൽ യേശു വിൻ്റെ ജനനത്തെ കുറിച്ച് നമ്മോട് പറയുന്നു.
 • പിന്നീട് മോശെ ചെയ്ത അത്ഭുതങ്ങളെ കുറിച്ച് പുറപ്പാടിൽ നാം വായിക്കുന്നു. അതു പോലെ, സുവിശേഷങ്ങളിൽ യേശു വിൻ്റെ അത്ഭുതങ്ങളെ കുറിച്ച് വിവരിക്കുന്നു.
 • മിസ്രയിമിലെ പത്ത് ബാധകളെ കുറിച്ച് നാം വായിക്കുന്നു. മത്തായി 24, ലൂക്കോസ് 21, മർക്കോസ് 13 എന്നിവയിൽ യേശു പറഞ്ഞ അവസാന നാളുകളിലെ ദുരന്തങ്ങളെ കുറിച്ചുള്ള പ്രവചനങ്ങൾ നാം വായിക്കുന്നു.
 • ശേഷം പുറപ്പാടിൽ, ഇസ്രായേല്യർ പെസഹാക്കുഞ്ഞാടിനെ ബലിയർപ്പിച്ചതായി നാം വായിക്കുന്നു. അതുപോലെ യേശുവിനെ സുവിശേഷ പുസ്തകങ്ങളിൽ ക്രൂശിച്ചു.
 • പിന്നെ പുറപ്പാടിൽ, ചെങ്കടൽ കടന്നശേഷം ഇസ്രായേല്യർ ആദ്യമായി ആരാധിക്കു ന്നത് നാം വായിക്കുന്നു (പുറപ്പാട് 15). അതുപോലെ പുതിയനിയമത്തിൽ, അപ്പൊ. പ്രവൃത്തികൾ 2-‍ാ‍ം അധ്യായത്തിൽ സഭയുടെ ആദ്യ ആരാധന നാം കാണുന്നു.
 • ഇസ്രായേല്യർ സമാഗമന കൂടാരം അടിച്ചതായും ദൈവത്തിൻ്റെ മഹത്വം സമാഗമന കൂടാരത്തിലേക്ക് വന്നതായും നാം വായിക്കുന്നു. അതുപോലെതന്നെ, ദൈവം തൻ്റെ പരിശുദ്ധാത്മാവിലൂടെ മനുഷ്യ മന്ദിരങ്ങളിൽ വസിക്കുന്നുവെന്ന് പുതിയനിയമ ത്തിൽ അപ്പൊസ്തലന്മാർ പഠിപ്പിക്കുന്നത് നാം കാണുന്നു.

വീണ്ടെടുപ്പുകാരൻ്റെ പ്രവചനവുമായി മോശെ

നാം പിന്നിലേക്ക് നോക്കുകയാണെങ്കിൽ, അതായത് സുവിശേഷം മുതൽ പുറപ്പാട് വരെ, മത്തായിയുടെ സുവിശേഷത്തിൻ്റെ എഴുത്തുകാരൻ യേശുവിനെ പുതിയ മോശെയായി അവതരിപ്പിക്കുന്നു (ദൈവശാസ്ത്രജ്ഞനായ ക്രെയ്ഗ് ബ്ലൂംബെർഗിൻ്റെ മത്തായിയെ കുറി ച്ചുള്ള പുസ്തകം വായിക്കുക). എന്നാൽ നാം ഇപ്പോൾ പുറപ്പാട് പുസ്തകം പഠിക്കുകയാണ് അല്ലാതെ മത്തായിയുടെ സുവിശേഷമല്ല, മോശെ യേശുക്രിസ്തുവിനെ മുൻകൂട്ടി കാണി ക്കുന്നതെങ്ങനെയെന്ന് നമുക്ക് കാണാം. രണ്ടും തമ്മിലുള്ള സമാനതകൾക്കായി ചുവടെ യുള്ള പട്ടിക കാണുക. 

Sl.No. മോശെ യേശു
1. ഇസ്രായേലിലെ എല്ലാ ആൺമക്ക ളെയും കൊല്ലാൻ ഫറവോൻ കൽപിക്കുന്നു 2 വയസ്സിന് താഴെയുള്ള എല്ലാ ആൺകുട്ടികളെയും കൊല്ലാൻ ഹെരോദാവ് കല്പിക്കുന്നു
2. ജനങ്ങൾ മോശെയെ തള്ളി ക്കളഞ്ഞു (പ്രവൃ. 7:35) സ്വന്തം ജനങ്ങൾ അവനെ തള്ളി ക്കളഞ്ഞു (യോഹന്നാൻ 1:11)
3. ഒരു ജാതീയ സ്ത്രീയെ വിവാഹം കഴിച്ചു (പുറപ്പാട് 41:45) ജാതികളും ഉൾക്കൊള്ളുന്ന ഒരു മണവാട്ടി ഉണ്ട്.
4. അവൻ്റെ മുഖം പ്രകാശിച്ചു (പുറപ്പാട് 34:30) അവൻ്റെ മുഖം സൂര്യനെ പോലെ പ്രകാശിച്ചു (മത്തായി 17:2)
5. തൻ്റെ ജനത്തിൻ്റെ പാപങ്ങൾക്കായി ദൈവത്തിൻ്റെ മധ്യസ്ഥൻ (പുറ. 32:31) നമ്മുക്ക് വേണ്ടി പിതാവിനൊട് മധ്യസ്ഥ ചെയ്യുന്നു
6. പഴയ ഉടമ്പടിയുടെ മധ്യസ്ഥൻ പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ
7. ഭൂമിയിലെ ഏറ്റവും എളിയ മനുഷ്യൻ (സംഖ്യ 12:2) യേശു പറഞ്ഞു “ഞാൻ സൗമ്യനും താഴ്മയുള്ളവനുമാണ്”
8. ഫറവോനിൽ നിന്നും മിസ്രെമിൽ നിന്നും ഇസ്രായേലിനെ രക്ഷിച്ചു പാപത്തിൽ നിന്നും സാത്താനിൽ നിന്നും ദൈവജനത്തെ രക്ഷിക്കുന്നു
9. ജനങ്ങൾക്കുവേണ്ടി സ്വന്തം ആത്മാ വിനെ അപായപ്പെടുത്തി (പുറ. 32:32) മനുഷ്യരാശിയുടെ പാപങ്ങൾക്കായി സ്വന്തം ജീവൻ നൽകി

മോശെ ദൈവ സഭയുടെ വീണ്ടെടുപ്പുകാരനായ യേശുവിൻ്റെ ഒരു തരം പ്രതിരൂപം ആയ തിനാൽ, മരുഭൂമിയിലെ സഭയെപ്പോലെ ഇസ്രായേല്യരും ആയിരുന്നു. രണ്ടും തമ്മിലുള്ള സമാനതകൾ വളരെയാണ്.

അധഃപതനത്തിൻ്റെ സിദ്ധാന്തം (പുറപ്പാട് 2)

നിർഭാഗ്യവശാൽ സമകാലിക സഭകളിൽ പ്രസംഗിക്കാത്ത അധഃപതനത്തിൻ്റെ ഉപദേശം മനുഷ്യഹൃദയം ദുഷിച്ചതാണെന്ന് പറയുന്നു. അതിന് ഒരു ദുഷിച്ച രോഗമുണ്ട് (യിരെ.17:9). അത് ആഗ്രഹിക്കുന്ന നന്മ അതിന് ചെയ്യാൻ കഴിയില്ല, പക്ഷേ ആഗ്രഹിക്കാത്ത തിന്മ അത് ചെയ്യുന്നു (റോമർ 7:19). നമ്മുടെ സ്വന്തം ശക്തിയിലും നന്മയിലും വിശ്വസിക്കുന്നതിൻ്റെ നിരർത്ഥകതയെ പറ്റി ഈ സിദ്ധാന്തം മാനവ ജാതിയെ പഠിപ്പിക്കുന്നു. അത് അവരുടെ സത്പ്രവൃത്തികളാൽ, തൻ്റെ കോപത്തിൽ നിന്ന് സ്വയം രക്ഷിക്കാനുള്ള അവരുടെ കഴി വില്ലായ്മയെ മാനവികത താഴ്മയോടെ സ്വീകരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് അടിസ്ഥാനപരമായി പറയുന്നു. അതിനാൽ പഴയനിയമത്തിലെ ജനങ്ങളോട് താഴ്മയുള്ള വരായിരിക്കാൻ ദൈവം ആവശ്യപ്പെടുന്നത് നാം കാണുന്നു. സ്വയം താഴുക എന്നാൽ അവരുടെ നികൃഷ്ടാവസ്ഥ അംഗീകരിക്കുക എന്നതാണ്. തൻ്റെ ജനത്തിന് നിയമങ്ങൾ നൽകുന്നതിൽ ദൈവത്തിൻ്റെ മുഴുവൻ ആശയവും അവരുടെ സ്വന്തം ശ്രമങ്ങളാൽ നീതി ലഭിക്കാൻ ശ്രമിക്കുന്നതിലെ നിരർത്ഥകതയെ പഠിപ്പിക്കുക എന്നതായിരുന്നു.

അപ്പൊസ്തലനായ പൗലോസ് പറയുന്നു, “ന്യായപ്രമാണം നമ്മളെ യേശുക്രിസ്തുവിൻ്റെ അടുക്കൽ കൊണ്ടുപോകുന്ന അദ്ധ്യാപകനായിരുന്നു (ഗലാത്യർ 3:24). ന്യായപ്രമാണ ത്തിന് നമ്മെ നീതിമാന്മാരാക്കാൻ കഴിയില്ല (റോമർ 3:20). നന്മയും തിന്മയും നിയന്ത്രിച്ച് നിയമങ്ങൾ പാലിച്ചുകൊണ്ട് നീതീകരിക്കപ്പെടാൻ ശ്രമിച്ച ഇസ്രായേല്യർ, വളരെ തീക്ഷ്ണ തയോടെ പ്രവർത്തിച്ചെങ്കിലും അവർ അന്വേഷിച്ച നീതി കൈവരിക്കാൻ അവർക്ക് കഴി ഞ്ഞില്ല, എന്നാൽ ജാതികൾ യേശുവിലുള്ള വിശ്വാസത്താൽ ആ നീതി നേടി (റോമ. 9:30-32 ഭാവാര്‍ത്ഥവിവരണം).”

പുറപ്പാട് 2-‍ാ‍ം അധ്യായം, മനുഷ്യരാശിയുടെ നന്മ ചെയ്യാനുള്ള കഴിവിലുള്ള വിശ്വാസ ത്തിൻ്റെ അധഃപതനത്തിൻ്റെ ഒരു നേർക്കാഴ്ച നൽകുന്നു. ആദ്യം, മോശെയെ ഒരു കുട്ടയിൽ ഒളിപ്പിച്ച് രക്ഷിക്കാൻ മോശെയുടെ അമ്മ അവളുടെ ശക്തിയും വിവേകവും കൊണ്ട് കഠിനമായി പരിശ്രമിച്ചു. എന്നാൽ തൻ്റെ ശക്തിയാൽ കുട്ടിയെ മറയ്ക്കാൻ കഴിയില്ലെന്ന് പെട്ടെന്നുതന്നെ അവൾ മനസ്സിലാക്കി. അവൾ പൊട്ടിക്കരഞ്ഞപ്പോൾ ദൈവം ഇക്കാര്യം ഏറ്റെടുത്തു. മോശെ മിസ്രയിമിലെ പഠിപ്പിക്കലുകളിൽ പരിപോഷിപ്പിക്കപ്പെടുകയും വളരുകയും ചെയ്തതായി നാം കാണുന്നു. അവൻ ഒരു മികച്ച പ്രാസംഗികനായിരുന്നു, അത് ഒരു നേതാവിന് അനിവാര്യമാണ് (അപ്പൊ.പ്രവൃ. 7:22). അവൻ്റെ കഴിവിൽ അവന് വിശ്വാ സമുണ്ടായിരുന്നു. എന്നാൽ, സ്വന്തമായി ശ്രമിച്ചപ്പോൾ അദ്ദേഹം ദയനീയമായി പരാജയ പ്പെട്ടു. അവന് ജീവനുവേണ്ടി ഓടേണ്ടിവന്നു (പ്രവൃ. 7:29). ആദ്യത്തെ രക്തസാക്ഷിയായ സ്തേഫാനോസ്, പരിശുദ്ധാത്മാവ് നിറഞ്ഞവനായി, മോശെക്ക് സ്വന്തം ശക്തിയിലും വിവേകത്തിലും ഉണ്ടായിരുന്ന വിശ്വാസം ഉടയാൻ 40 വർഷം വേണ്ടിവന്നുവെന്ന് ഈ സംഭവം വിവരിച്ച് പറയുന്നു (പ്രവൃത്തികൾ 7:30). എല്ലാം ശരിയാകാൻ മോശെ നാൽപത് വർഷം എടുത്തു. തകരാൻ നാൽപത് വർഷമെടുത്തു. അവനിലുള്ള പോസിറ്റീവ് മനു ഷ്യനെ, അവനിലെ ആത്മവിശ്വാസമുള്ള മനുഷ്യനെ ദൈവം ഒരു പരിധിവരെ തകർത്തു, അവൻ ഇടറാതെ സംസാരിക്കാൻ കഴിയാത്ത വിക്കനായ ഒരു ഭീരു മനുഷ്യനായി തീർന്നു (പുറപ്പാട് 4:10). ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്ന് പറയുമ്പോൾ മോശയുടെ ആത്മവിശ്വാസത്തിന് എന്ത് സംഭവിച്ചുവെന്ന് സങ്കൽപ്പിക്കുക, (പ്രവൃ. 7:22, പുറപ്പാട് 4:10).” ഒരിക്കൽ വാക്കിലും പ്രവൃത്തിയിലും ശക്ത നായവൻ വിക്കനും തടിച്ചനാവുള്ളവനും ആയ മനുഷ്യനായിത്തീർന്നു (പ്രവൃ. 7:22, പുറ പ്പാട് 4:10). അപ്പോൾ ദൈവം അവനെ ഉപയോഗിക്കാൻ തുടങ്ങി.

ഇതാണ് സുവിശേഷത്തിലേക്കുള്ള വഴി. മനുഷ്യൻ ദൈവത്തിന് കീഴടങ്ങുന്നതിന് മുമ്പുള്ള ഒരു പടി. ദൈവം അവനെ ഒന്നുമില്ലാത്തവനായി തകർക്കുന്നു! അവൻ പീഡി തനായി, ഒറ്റയ്ക്ക്, മരുഭൂമിയിൽ കരയുന്നവനായി, തകർന്നവനായി, മുറിവേറ്റവനായി, ദുരുപയോഗിക്കപ്പെട്ടവനായി കരകയറാൻ കഴിയാത്തവനായി കിടക്കുന്നു. മോശയുടെ കഥ ഇങ്ങനെ ആരംഭിക്കുന്നു. ഒരു കാലത്ത് രാജകുമാരനായിരുന്ന വ്യക്തി ഒന്നുമില്ലാ ത്തവനായി. മേഘങ്ങളിൽ ഉയരത്തിൽ കയറിയ ഒരു മനുഷ്യൻ, ദൈവത്തിൻ്റെ ആഹ്വാന ത്തിൽ സന്തോഷിച്ചു, താൻ വീണ്ടെടുക്കുമെന്ന് കരുതിയിരുന്ന ജനങ്ങൾ അവനെ നിര സിച്ചു. അവൻ ദയനീയമായി പരാജയപ്പെട്ടു. അവൻ തൻ്റെ ജീവ രക്ഷയ്ക്കായി ഓടുന്നു, വർഷങ്ങളോളം മരുഭൂമിയിൽ ഒളിച്ചുകഴിഞ്ഞു! അവനിൽ ഒന്നും അവശേഷിച്ചില്ല.

കത്തുന്ന മുൾപടർപ്പ് (പുറപ്പാട് 3)

ഒരു ദിവസം മോശെ ആടുകളെ മേയ്ക്കുമ്പോൾ കത്തുന്ന ഒരു മുൾപടർപ്പ് കണ്ടു. മുൾപ ടർപ്പ് തീ പിടിച്ച് കത്തിയെങ്കിലും വെന്തുപോയില്ല (പുറപ്പാട് 3:2). മോശെ ആശ്ചര്യപ്പെട്ട് എന്തുകൊണ്ട് മുൾപടർപ്പ് വെന്തുപോകുന്നില്ലെന്ന് പരിശോധിക്കാൻ തീരുമാനിച്ചു. ദൈവം മോശെയോട് സംസാരിച്ചു. ദൈവം, ഇങ്ങോട്ട് അടുക്കരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ (ഹോറെബ് പർവതം) കാലിൽ നിന്ന് ചെരിപ്പ് അഴിച്ചുകളക എന്നു കല്പിച്ചു. അപ്പോൾ ദൈവം ഇസ്രായേല്യരുടെ പ്രാർത്ഥന കേട്ടുവെന്നും അവരെ അനുഗ്രഹത്തോടെ എങ്ങനെ മിസ്രയീമിൽ നിന്ന് പുറത്തു കൊണ്ടുവരും എന്നും അവനെ അറിയിച്ചു. പ്രതീകാത്മകത വളരെ ലളിതമാണ്. ആവർത്തന പുസ്തകത്തിൽ ഞാൻ നിങ്ങളെ ഇരിമ്പുലയിൽ നിന്ന് പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു (ആവർത്ത. 4:20) എന്ന് പറഞ്ഞപ്പോൾ സംശയം നീങ്ങി. തൻ്റെ ജനത്തെ പരാമർശിക്കാൻ ദൈവം തിരുവെ ഴുത്തുകളിൽ ഉപയോഗിക്കുന്ന പ്രതീകമാണ് വൃക്ഷവും മുൾപടർപ്പുമെന്ന് നമുക്കറിയാം. ഒലിവ് വൃക്ഷം, മുന്തിരിവള്ളി, പൂന്തോട്ടം, അത്തിവൃക്ഷം എന്നിവയുമായി ഇസ്രായേ ലിനെ താരതമ്യപ്പെടുത്തുന്നതായി നാം വായിക്കുന്നു. മുൾപടർപ്പ് വെന്തുപോകാതിരി ക്കുന്നത് പീഡനത്തെ അതിജീവിക്കുന്ന ഇസ്രായേല്യരെ കുറിച്ച് പറയുന്നു. മിസ്രയിമ്യ രുടെ പീഡനവും ദൈവം മിസ്രയീമിൽ വരുത്തിയ ബാധകളിലും നിന്ന് അവർ രക്ഷ പ്പെട്ടു. പുതിയനിയമ സഭ അവസാന നാളുകളിൽ, ഈ ലോകത്തോടുള്ള ദൈവക്രോധം മൂലം പീഡനത്തിലൂടെ കടന്നുപോവുകയാണെന്നും, എന്നാൽ അവരുടെ ഇടയിൽ യേശുവിൻ്റെ സാന്നിധ്യം ഉള്ളതിനാൽ അവർ നശിക്കയില്ലെന്നും നിഗമനം ചെയ്യുന്നത് ബുദ്ധിശൂന്യമല്ല. അതെ, മുൾപടർപ്പിൽ ഒരു മാലാഖയും നെബൂഖദ്‌നേസറിൻ്റെ കത്തുന്ന ചൂളയിൽ ദൈവപുത്രനെ പ്പോലെയുള്ള ഒരാളുടെ രൂപവും കാരണം തീ ദൈവജനത്തിന് ദോഷം വരുത്തിയില്ല.

Venom Removal Series- Gospel in Exodus-1

ഓരോ സ്ത്രീയും താന്താൻ്റെ അയൽക്കാരത്തിയോട് വെള്ളിയാഭരണങ്ങളും പൊന്നാഭര ണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി മിസ്രയീമ്യരെ കൊള്ളയിടുകയും വേണം” എന്ന് ദൈവം പറയുന്നത് നാം വായിക്കുന്നു (പുറപ്പാട് 3:22). അതുപോലെ, യേശു ശത്രു വിനെ തോൽപ്പിച്ചപ്പോൾ അവൻ മനുഷ്യർക്ക് ദാനങ്ങൾ നൽകി (എഫെസ്യർ 4:8). യേശു ചിലർക്ക് അപ്പൊസ്തലൻ എന്ന ദാനം നൽകി, ചിലർക്ക് പ്രവാചകൻ എന്ന ദാനവും ചില ർക്ക് ഉപദേഷ്ടാവ് എന്ന ദാനവും നൽകി. ഈ ദാനങ്ങളെല്ലാം ക്രിസ്തുവിൻ്റെ ആഗോള സാർ വത്രിക ശരീരം പരിപൂർണ്ണമാക്കുന്നതിന് ആവശ്യമായിരുന്നു (എഫെസ്യർ 4:11-13). ഒരു ദാനം മാത്രം പര്യാപ്തമല്ല. സമാഗമന കൂടാരം പണിയാൻ സ്വർണം മാത്രം മതിയാകയി ല്ലായിരുന്നു. സമാഗമന കൂടാരം പണിയാൻ സ്വർണം, വെള്ളി, വസ്ത്രം ഇവ ഓരോന്നിനും ഒരു സ്ഥാനവും പങ്കുമുണ്ട്. അതുപോലെ, ഒരുതരം അപ്പോസ്തലത്വ ശുശ്രൂഷ മാത്രമായ സഭയെ ക്രിസ്തുവിൻ്റെ ശരീരമാക്കി മാറ്റാൻ കഴിയുകയില്ല. ഒരു മനുഷ്യനിർമിത സംഘ ടനയിൽ ഒതുങ്ങി നിൽക്കുന്ന ഒരു ബ്രാൻഡ് നാമത്തിൽ മാത്രം ഒതുങ്ങാതെ, ഭൂമിയിലുടനീളമുള്ള എല്ലാത്തരം പ്രതിഭാധനരായ ശുശ്രുഷകന്മാരെയും നമ്മുക്ക് ആവശ്യമാണ്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *