ഈ പരമ്പരയിലെ ഞങ്ങളുടെ ആദ്യത്തെ ലേഖനം പുറപ്പാട് പുസ്തകവും നാല് സുവിശേ ഷങ്ങളും തമ്മിലുള്ള സാമ്യം കാണിച്ചു. ഈ ലേഖനം പുറപ്പാട് പുസ്തകത്തെ വെളിപ്പാട് പുസ്തകവുമായി താരതമ്യം ചെയ്യും. ആദ്യ ലേഖനത്തിൽ, ബൈബിളിൽ ദൈവജനത്തെ പൂന്തോട്ടം, ഒലിവ് മരം, അത്തിവൃക്ഷം, മുന്തിരിവള്ളി, മുൾപടർപ്പ് എന്നിവയുമായി താര തമ്യപ്പെടുത്തി പ്രതീകാത്മകമായി അഭിസംബോധന ചെയ്യുന്നതായി നമ്മൾ കണ്ടു. അതി നാൽ കത്തുന്ന മുൾപടർപ്പ്, എൻ്റെ ജനങ്ങൾ വളരെ കഷ്ടത്തിലാണെന്ന് മോശയോട് പറ യുന്ന ദൈവത്തിൻ്റെ വഴികളായിരുന്നു, പക്ഷെ, ഞാൻ അവരെ കാത്തുസൂക്ഷിക്കും. മുൾ പടർപ്പ് കത്തിയെങ്കിലും വെന്തുപോകാതിരിക്കയും, ദാനിയേലിൻ്റെ 3 സുഹൃത്തുക്കളെ നെബൂഖദ്‌നേസറിൻ്റെ അഗ്നിജ്വാലയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ നശിപ്പിക്കാതിരി ക്കയും ചെയ്തതിനാൽ, സഭയും കഷ്ടതകളിലൂടെ കടന്നുപോകും (പുറപ്പാട് 2:23-25), വലിയ കഷ്ടതകളിലൂടെ കടന്നുപോകും (പുറപ്പാട് 5:9 വായിക്കുക) എന്നാൽ നശിപ്പിക്കയില്ല, കാരണം “ഇതാ, ലോകാവസാനത്തോളം ഞാൻ നിങ്ങളോടൊപ്പമുണ്ട്” എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. അതെ, മോശെയുടെ കാലത്തെ സഭ, കഷ്ടതകളിലൂടെയും മിസ്രയിമിലെ മഹാ കഷ്ടതകളിലൂടെയും കടന്നുപോയി. ഫറവോൻ ആദ്യം ഇസ്രായേല്യരെ പീഡിപ്പിച്ചു (പുറപ്പാട് 2:23) അവർ ദൈവത്തെ ആരാധിക്കാൻ ശ്രമിച്ചപ്പോൾ അവൻ അവരെ കൂടുതൽ വിഷമിപ്പിച്ചു (മഹാ കഷ്ടത). (പുറപ്പാട് 5:9).
യേശുക്രിസ്തുവിൻ്റെ വെളിപ്പാടുമായി പുറപ്പാടിൻ്റെ സാമ്യം
കത്തുന്ന മുൾപടർപ്പിൻ്റെ ഉപമയും (പുറപ്പാട് 3), സഭ കഷ്ടതയിലൂടെ കടന്നുപോകുന്നതും (മത്തായി 24, ലൂക്കോസ് 21, മർക്കോസ് 13), പത്മോസ് ദ്വീപിൽ യോഹന്നാൻ്റെ ദർശനം നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവത്തിൻ്റെ സാന്നിദ്ധ്യം മുൾപടർപ്പിനെയും വൃക്ഷത്തെയും കത്തുന്നതിൽ നിന്ന് കാത്തുസൂക്ഷിക്കും എന്ന് മോശയ്ക്ക് നൽകിയ ദർശനത്തോടെ പുറപ്പാട് പുസ്തകം ആരംഭിക്കുമ്പോൾ, അതുപോലെ തന്നെ ഏഴ് മെഴുകുതിരിയുടെ നടു വിൽ ക്രിസ്തുവിൻ്റെ സാന്നിദ്ധ്യം മഹോപദ്രവ കാലങ്ങളിലൂടെ കടന്നുപോകുന്ന സഭയെ സംരക്ഷിക്കും എന്ന് യോഹന്നാന് നൽകിയ ദർശനത്തിൽ കൂടെ വെളിപ്പാട് പുസ്തകം ആരംഭിക്കുന്നു. വെളിപ്പാട് പുസ്തകം പറയുന്ന മെഴുകുതിരി സഭയാണെന്ന് വെളിപ്പെടു ത്തുമ്പോൾ (വെളിപ്പാട് 1:20), അത് ഒരു വൃക്ഷത്തിൻ്റെ ആകൃതിയിൽ (പുറപ്പാട് 25:31 – പുഷ്പം, ശാഖകൾ) പുറപ്പാടിൽ എഴുതിയിരിക്കുന്നു. വൃക്ഷത്തിൻ്റെ ആകൃതിയിലുള്ള കത്തുന്ന മെഴുകുതിരികൾക്കിടയിൽ യേശു നിൽക്കുന്നത് പുറപ്പാടിൽ കത്തുന്ന മുൾപ ടർപ്പിൻ്റെ നടുവിൽ ദൂതൻ നിൽക്കുന്നതിൻ്റെ ഓർമ്മപ്പെടുത്തലായിരുന്നു.
ദൈവത്തിന് യോഹന്നാനോട് ലളിതമായി പറയാൻ കഴിയുമായിരുന്നു, “ഞാൻ എൻ്റെ സഭയുടെ നടുവിൽ നിൽക്കുന്നു, അത് കഷ്ടതകളിലൂടെയും മഹോപദ്രവങ്ങളിലൂടെയും കടന്നുപോകും, പക്ഷേ ഞാൻ അവരെ സംരക്ഷിക്കും.” എന്നാൽ, പഴയനിയമം മാത്രം അറിയാവുന്ന അവരെ മനസ്സിലാക്കാൻ വേണ്ടി അടയാളങ്ങൾ (മെഴുകുതിരി, കാഹളം, സർപ്പം, സൂര്യ ചന്ദ്ര നക്ഷത്രങ്ങളുള്ള സ്ത്രീ മുതലായവ) കൊണ്ട് സംസാരിക്കാൻ ദൈവം താല്പര്യപ്പെട്ടു. വെളിപ്പാട് പുസ്തകം പുറപ്പാട് താക്കോലായ ഒരു പൂട്ട് ആയിരുന്നു. ടിപിഎം പഠിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, വെളിപ്പാട് പുസ്തകം മനസിലാക്കാൻ ആഴമേറിയ അറിവിൻ്റെ ആവശ്യമില്ല, മറിച്ച് ദൈവം സംസാരിക്കുന്ന അടയാള ഭാഷ മനസിലാക്കാൻ ദൈവവചനത്തെ കുറിച്ചുള്ള ശരിയായ അറിവ് ആവശ്യ മാണ്. ദുഃഖകരമെന്നു പറയട്ടെ, ടിപിഎം വിശുദ്ധന്മാർക്കും പാസ്റ്റർമാർക്കും ബൈബിൾ പരിജ്ഞാനമോ ദൈവശാസ്ത്രത്തിൽ ബിരുദമോ ഇല്ല, അതിനാൽ അവർ അവരുടെ ഭാവനയിൽ നിന്ന് നിങ്ങളെ കാര്യങ്ങൾ പഠിപ്പിക്കുന്നു!
മുൾപടർപ്പ് / വൃക്ഷം = ഇസ്രായേൽ. കത്തുന്ന മുൾപടർപ്പിൻ്റെ നടുവിൽ ദൂതൻ നിന്നു.
യേശു 7 സ്വർണ്ണ നിലവിളക്കുകൾക്കിടയിൽ നിൽക്കുന്നു
വെളിപ്പാട് 1:12-16, “എന്നോട് സംസാരിച്ച നാദം എന്ത് എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ച് മാറത്ത് പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോട് സദൃശ നായവനെയും കണ്ടു. അവൻ്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലെക്ക് ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന് സദൃശവും അവൻ്റെ ശബ്ദം പെരുവെള്ളത്തിൻ്റെ ഇരെ ച്ചൽ പോലെയും ആയിരുന്നു. അവൻ്റെ വലങ്കയ്യിൽ ഏഴ് നക്ഷത്രം ഉണ്ട്; അവൻ്റെ വായിൽ നിന്ന് മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവൻ്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.”
പഴയനിയമ സമാഗമന കൂടാരത്തിലെ നിലവിളക്കുകൾ
പുറപ്പാട് പുസ്തകവും വെളിപ്പാട് പുസ്തകവും തമ്മിലുള്ള സാമ്യം കാണിക്കുന്ന പട്ടിക താഴെ കൊടുക്കുന്നു. അത് രണ്ടും ചേര്‍ന്ന് വായിക്കുക.
Sl No. | പുറപ്പാട് | വെളിപ്പാട് |
1. | കത്തുന്ന മുൾപടർപ്പിൻ്റെ നടുവിൽ ദൂതൻ നിൽക്കുന്നു | ഏഴ് നിലവിളക്കുകൾക്കിടയിൽ യേശു നിൽക്കുന്നു |
2. | മോശെ ഇസ്രായേല്യരുടെ മൂപ്പന്മാ രുമായി സംസാരിക്കുന്നു (പുറ. 3:16) | ഏഴ് സഭകളിലെ ദൂതന്മാക്ക് (സന്ദേശവാഹകൻ) കത്തുകൾ |
3. | രണ്ട് സാക്ഷികൾ (മോശയും അഹ രോനും) വെള്ളം രക്തമാക്കി മാറ്റി, കരയിൽ ബാധകൾ അടിപ്പിച്ചു. | രണ്ട് സാക്ഷികൾ (വെളിപ്പാട് 11) വെള്ളം രക്തമാക്കി മാറ്റി, ബാധകൾ അടിപ്പിച്ചു. (വെളിപ്പാട് 11:6) |
4. | പത്ത് ബാധകൾ | 7 മുദ്രകൾ, 7 കാഹളം, 7 പാത്രങ്ങൾ |
5. | ഫറവോൻ | എതിർ ക്രിസ്തു (മൃഗം) |
6. | സമ്മിശ്ര ജനക്കൂട്ടം (പുറപ്പാട് 12:38) | വ്യാജ സഭ (വേശ്യയുടെ മാതാവ്) |
ഫറവോൻ, എതിർ ക്രിസ്തുവിൻ്റെ പ്രതിബിംബം
നിമ്രോദ്, ഏശാവ്, അബീമേലെക്, ഫറവോൻ എന്നിവർ എതിർ ക്രിസ്തുവിൻ്റെ നിഴലുകളാ ണെന്ന് ഉല്പത്തി പുസ്തകത്തിൽ നാം കണ്ടു. പുറപ്പാട് പുസ്തകം എതിർ ക്രിസ്തുവിനെ കുറി ച്ചുള്ള കൂടുതൽ വിശദാംശങ്ങളിൽ പോയി മോശെയുടെ കാലത്തെ ഫറവോൻ്റെ ചിത്ര ങ്ങളിലൂടെ അവനെ വെളിപ്പെടുത്തുന്നു. പുറപ്പാട് പുസ്തകത്തിൽ പറയുന്ന ഫറവോനും പുതിയ നിയമത്തിൽ വിവരിക്കുന്ന എതിർക്രിസ്തുവും തമ്മിലുള്ള സമാനതയ്ക്കായി ചുവടെയുള്ള പട്ടിക കാണുക.
Sl No. | ഫറവോൻ | എതിർ ക്രിസ്തു |
1. | ഇസ്രായേല്യരെ അടിമകളാക്കിയ ശക്തൻ | ലോകം മുഴുവൻ ഭരിക്കും (വെളിപ്പാട് 13:7) |
2. | ദൈവത്തെ എതിർത്തു | ദൈവത്തെ എതിർക്കും (2 തെസ്സ. 2:4) |
3. | പറയുന്നു, “യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ?” (പുറപ്പാട് 5:2) | അവൻ ഒരു ദൈവത്തെയും പരിഗണിക്കില്ല (ദാനിയേൽ 11:37, 7:25) |
4. | നിരപരാധികളായ കുഞ്ഞുങ്ങളെ കൊന്നു | വിശുദ്ധന്മാരെ കൊല്ലുന്നു (ദാനി 7:25, വെളിപ്പാട് 13:7, 16:16) |
5. | ബാധകൾക്കിടയിലും ഹൃദയം കഠിനമാക്കി, മാനസാന്തരപ്പെട്ടില്ല (പുറപ്പാട് 8:32) | എതിർ ക്രിസ്തുവിൻ്റെ ആളുകൾ മുദ്ര പതിപ്പിക്കും, മാനസാന്തരപ്പെടില്ല, യജമാനനെപ്പോലെ ഹൃദയം കഠിനമാക്കും (വെളിപ്പാട് 9:20; 16: 9,11) |
6. | അവസാനം ചെങ്കടലിൽ മുക്കിക്കൊണ്ട് ദൈവം നശിപ്പിച്ചു (പുറപ്പാട് 14:8, 15:3-5) | അവസാനം അഗ്നി തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ദൈവം നശിപ്പിക്കും (വെളിപ്പാട് 19:20, 20:10) |
7. | അവൻ്റെ ദാസന്മാരായ മന്ത്രവാദികൾ അത്ഭുതങ്ങൾ ചെയ്തു | അവൻ്റെ ദാസന്മാർ അത്ഭുതങ്ങൾ പ്രവർത്തിക്കും (2 കൊരി. 11:14, 2 തെസ്സലൊ. 2:9, വെളിപ്പാട് 13:11) |
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.