“സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു.” (മത്തായി 11:11, ലൂക്കോസ് 7:28).
യോഹന്നാൻ സ്നാപകനെ കുറിച്ച് യേശു ഇങ്ങനെ പറയുന്നതിനിടയായ സാഹചര്യം മുക ളിൽ കൊടുത്തിരിക്കുന്ന വേദഭാഗത്തിൻ്റെ ആരംഭത്തിൽ കൊടുത്തിട്ടുണ്ട്. എന്നാൽ പ്രസ്തുത വേദഭാഗത്തിലെ സാഹചര്യവും കാരണങ്ങളും തമസ്കരിച്ചുകൊണ്ട് (HIDING) ഒരു ഭാഗം മാത്രം അടർത്തി എടുത്ത് സ്വന്തം മഹിമ വെളിപ്പെടുത്താനായി ടിപിഎം വളരെ ലാഘവത്തോടെ പഠിപ്പിക്കുന്നു. അതുമൂലം, സുവിശേഷ പ്രവർത്തനങ്ങളിൽ ആവേശം പൂണ്ട് ശുശ്രുഷയ്ക്ക് ഇറങ്ങിയ ടിപിഎം ശുശ്രുഷകന്മാർ ഭാവിക്കേണ്ടതിന് മീതെ ഭാവിച്ചുയർന്ന് തങ്ങളെ തന്നെ ദിവ്യന്മാർ എന്ന തരത്തിൽ സഭാ ജനത്തിൻ്റെ മേൽ പ്രതിഷ്ഠിച്ചുകൊണ്ട് പഴയനിയമ വിശുദ്ധന്മാരെ തരം താഴ്ത്തി പ്രസംഗിക്കുന്നത് കൂടി വരുന്നു (റോമൻ 12:3). മലയാള കരയിലെ പ്രഗത്ഭനും പണ്ഡിതനുമായ പാസ്റ്റർ പോലും യോഹന്നാനെ പഴയനിയമത്തിൽ “വയൽ” നിന്നും യേശുവിനെ പുതിയനിയമത്തിൻ്റെ “പ്രളയം” എന്നുമൊക്കെ പറഞ്ഞ് യോഹന്നാനെ സംബന്ധിച്ച് യേശു പറഞ്ഞ വിഷയത്തെ തൃശൂർ പറവട്ടാനിയിൽ വികലമായി അവതരിപ്പിച്ചു.
യേശു ചുമന്ന കുരിശിന് ലംബമായ കാൽ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുറുകെയു ള്ളകാൽ ഉണ്ടായിരുന്നില്ലെന്നും കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് പ്രസംഗിച്ചതും വെച്ച് തുലനം ചെയ്യുമ്പോൾ ഇതിൽ വലിയ കഥയൊന്നുമില്ല. കാരണം ഒറ്റത്തടിയെ കുരിശെന്ന് പറയാൻ ദൈവമാത്മാവിന് കഴിയില്ലല്ലോ? “….ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതുകൊണ്ട്….. ദൈവമേ നിനക്ക് സ്തോത്രം (ലൂക്കോസ് 10:21). 20-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ എബ്രായ, ഗ്രീക്ക്. ലാറ്റിൻ, സുറിയാനി ഭാഷക ളൊന്നും പഠിച്ചിട്ടല്ലല്ലോ പാവപ്പെട്ട ദൈവദാസന്മാർ ജനലക്ഷങ്ങളെ മനസ്സാന്തരപ്പെടുത്തി യതും വേദപുസ്തകം പഠിപ്പിച്ചതും? പൗലോസ് പോലും ജ്ഞാനത്തിൻ്റെ വശീകരണ വാക്കു കൾ ഉപയോഗിച്ചില്ല എന്നാണ് പറയുന്നത്? (1 കൊരിന്ത്യർ 1:23).
പ്രത്യേകിച്ച് എല്ലാം ഉപേക്ഷിച്ചവർ എന്നും പൂർണസമയ സുവിശേഷ വേലക്കാർ എന്നും അഭിമാനിക്കുന്ന ടിപിഎം സഭ പിൽക്കാലത്ത് “ദുരുപദേശം” സഭയിൽ സ്ഥാപി ക്കുന്നതിന് ഈ വാഖ്യം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അഥവാ ഈ വാഖ്യത്തെ എത്രമാത്രം ആശ്രയിച്ചിട്ടുണ്ടെന്നും തെളിയിക്കുവാനാണ് ഈ ലേഖനം.
പ്രസ്തുത വാഖ്യത്തിൻ്റെ അടിസ്ഥാനത്തിൽ മറ്റു സഭകളെ കടത്തി വെട്ടിക്കൊണ്ട് യോഹ ന്നാൻ സ്നാപകൻ വരെയുള്ളവരെ പഴയനിയമത്തിൻ്റെ (മനസ്സാക്ഷിയുഗവും ന്യായപ്രമാ ണയുഗവും) വക്താക്കളാക്കി. പുതിയനിയമത്തിലെ സകലരെയും മുകളിൽ പ്രതിഷ്ഠി ക്കുന്ന തികച്ചും “വേദവിപരീതമായ” ഒരു പഠിപ്പിക്കൽ ടിപിഎം സഭയിൽ ഉദ്ദേശം 70 വർ ഷങ്ങളായി തുടരുന്നു. ഇത് ധാരാളം പേരോട് സംസാരിക്കുമ്പോഴും ഉപദേശ പുസ്തകങ്ങ ളിൽ നിന്നും കൺവെൻഷൻ പ്രസംഗങ്ങൾ ശ്രദ്ധിക്കുമ്പോഴും മനസിലാക്കാം. പരമാർത്ഥ ഹൃദയമുള്ള, ദൈവ വചനം പഠിക്കുന്ന, ചിന്തിക്കുന്ന ഒരു പാവം വിശ്വസിക്കെങ്കിലും ഇത് പ്രയോജനപ്പെടുന്നെങ്കിൽ എൻ്റെ അധ്വാനം വെറുതെയാകില്ലെന്ന് ഉറച്ചിരിക്കുന്നു. നില വിൽ പ്രസ്തുത ഉപദേശത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഉപദേശത്തിൽ മനസ്സാ ക്ഷിയുഗത്തിലെ പഴയനിയമ വിശുദ്ധന്മാർക്ക് പുതിയ ഭൂമിയും ന്യായപ്രമാണ യുഗ ത്തിലെ വിശുദ്ധന്മാർക്ക് പുതിയ ആകാശവും പെന്തക്കോസ്ത് നാളിന് ശേഷമുള്ള രക്ഷിക്കപ്പെട്ട പരിശുദ്ധാത്മാഭിശേഷം പ്രാപിച്ച് “ജയജീവിതം” നയിക്കുന്നവർക്ക് പുതിയ യെരൂശലേം, സംപൂർണ്ണ പരിത്യാഗികളായ സുവിശേഷ വേലക്കാർക്ക് സീയോൻ എന്നിങ്ങനെ പോകുന്നു പഠിപ്പിക്കലുകൾ….(അതിന് സ്വീകരിച്ച മാനദണ്ഡങ്ങളിലെ മണ്ടത്തരം പുറകാലെ ചേർക്കുന്നതാണ്).
അബ്രഹാമിൻ്റെയും യിസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവം എന്ന് തിരുവചന ത്തിലുടനീളം ദൈവം രേഖപ്പെടുത്തിരിയിരിക്കുന്നു. അബ്രഹാമും യിസഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവ രാജ്യത്തിൽ ഇരിക്കും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്ന് ദൈവരാജ്യത്തിൽ പന്തിയിലിരിക്കുമെന്ന് യേശു സ്വന്തം നാവുകൊണ്ട് പറഞ്ഞു. മറുരൂപമലയിൽ ഏലി യാവും മോശെയും യേശുവിനോട് സംഭാഷിക്കുന്നു, പത്രോസ് അവർക്കായി മൂന്ന് കുടി ലുകൾ ഉണ്ടാക്കാൻ പോകുന്നു. ഇതെല്ലാം വായിച്ച് ഗ്രഹിക്കുന്നവർക്ക് പഴയനിയമ വിശുദ്ധന്മാരെ ദൈവരാജ്യത്തിൻ്റെ മുഖ്യ പങ്കാളിത്തത്തിൽ നിന്ന് എങ്ങനെ ഒഴിവാക്കാനാകും?
വേദപുസ്തകം പറയുന്നു, സ്വഗ്ഗരാജ്യത്തെ യേശു ക്രിസ്തു മൂലകല്ലായും, അപ്പോസ്തലന്മാരും പ്രവാചകന്മാരും അടിസ്ഥാന കല്ലുകളായും പണിതിരിക്കുന്നു, ഈ പ്രവാചകന്മാരിൽ പഴയ നിയമക്കാർ ഇല്ലേ? യേശു ക്രിസ്തു വേരും, പഴയ നിയമക്കാർ തടിയും കൊമ്പും ചില്ലകളും; അതിനോട് ചേർത്ത് ഒട്ടിക്കുന്ന പുതിയ നിയമക്കാരെയും ഒരുമിച്ച് “ഒരു നല്ല ഒലിവായി” തീരുന്നു. ക്രിസ്തു തലയും സകല വിശുദ്ധന്മാരും അവയവങ്ങളായി ചേരുന്ന “ഒരു ശരീരവുമാകുന്നു”. കാന്തയാം മണവാട്ടി സഭ ഇസ്രായേൽ ഗോത്രങ്ങൾ ഗോപുരങ്ങ ളായി ചുറ്റപ്പെട്ട മനോഹരമായ പട്ടണമാകുന്നു. ഈ കാര്യങ്ങളെല്ലാം വേദപുസ്തകം വെളി പ്പെടുത്തുമ്പോൾ പഴയ നിയമ വിശുദ്ധന്മാരെ ഇകഴ്ത്തിപ്പറഞ്ഞുകൊണ്ടുള്ള സുവിശേഷ പ്രവർത്തനം ആര് ചെയ്താലും അത് അംഗീകരിക്കുന്നതിന് ബുദ്ധിമുട്ടാണ്ടാകില്ലേ? ഇവരും സ്വർഗ്ഗരാജ്യത്തിലെ ചെറിയവർ എന്നല്ലേ യേശു പറഞ്ഞത്? (മത്തായി 5:19).
ജയജീവിതം എന്താകുന്നു? അതിൻ്റെ സംപൂർണ്ണത എവിടെ വരെയാകുന്നു? ജയജീവിത ത്തിൻ്റെ സർട്ടിഫിക്കറ്റ് ആര് നൽകും? എപ്പോൾ നൽകും? എവിടെ നൽകും? ഇതിനൊ ന്നിനും കൃത്യമായ വെളിപ്പെടുത്തലുകളില്ലാതെ തൊട്ടതിനും പിടിച്ചതിനുമെല്ലാം നമ്മുടെ പക്കൽ ഏല്പിച്ചിട്ടില്ലാത്ത ജയജീവിതം എന്ന ഒറ്റ കുറി കോലുകൊണ്ട് സ്വർഗ്ഗരാ ജ്യത്തെ അളക്കുന്ന മാനുഷിക പ്രയത്‌നം എത്ര പാഴായ പ്രവൃത്തി ആണെന്നാരും ചിന്തി ക്കുന്നുമില്ല.
ലോകസ്ഥാപനത്തിന് മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്ത (ദൈവത്തിൻ്റെ സഭ) ചട്ട ങ്ങളും കല്പനകളുമായി ന്യായപ്രമാണം എന്ന ശത്രുത്വം യേശു ക്രിസ്തുവിൻ്റെ ക്രൂശുമരണം മൂലം നീക്കി, “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും എല്ലാം ക്രിസ്തുവിൽ ഒന്നായി ചേർ ക്കുക” എന്ന കാല സമ്പുർണ്ണതയിലെ ദൈവീക വ്യവസ്ഥയെ മറന്നുകൊണ്ടുള്ള ഉപ ദേശം. (എഫെസ്യലേഖനം 1 ഉം 2 ഉം അദ്ധ്യായങ്ങൾ വായിക്കുക). അതായത് ക്രിസ്തു തലയും അവനോട് ചേരുന്ന യോഗ്യതയുള്ള എല്ലാവരും അവൻ്റെ ശരീരമായ സഭയും എന്ന ദൈവീക വ്യവസ്ഥിതിയെ അട്ടിമറിക്കുന്ന, മനുഷ്യർ യോഗ്യത നിശ്ചയിക്കുകയും ദൈവം ശുദ്ധീകരിച്ചവർക്ക് പോലും സ്ഥാനങ്ങൾ മനുഷ്യർ കല്പിച്ചുകൊടുക്കുന്ന ഒരു വല്ലാത്ത ഉപദേശ വ്യവസ്ഥിതി…..ഇതിൻ്റെ പേരല്ലേ …. ദുരുപദേശം? തിരുവചനം വായി ക്കാത്തവരും വെളിപ്പാട് പുസ്തകം തുറന്നു നോക്കാത്തവരും ദയവായി ക്ഷമി ക്കുക. ഇനിയും മത്തായി 11 ലും ലൂക്കോസ് 7 ലും പറഞ്ഞിരിക്കുന്ന പ്രസ്തുത വിഷയ ത്തിൻ്റെ പഠനത്തിലേക്ക് കടക്കാം.
നമ്മുടെ കർത്താവ് ജനത്തെ ഉപദേശിക്കുമ്പോഴും, വീര്യ പ്രവൃത്തികൾ ചെയ്യുമ്പോഴും, അടയാളങ്ങൾ കാണിക്കുമ്പോഴും ….. പ്രസ്തുത വിഷയത്തിൻ്റെ പശ്ചാത്തലം കൂടി നാം പഠിക്കേണ്ടത് ദൈവ വചന പഠനത്തിൻ്റെ അടിസ്ഥാന തത്വം ആണ്. (ഉദാ: മത്തായി 21:3 ലെ യേശുവിൻ്റെ പരാമർശം സ്വർഗ്ഗരാജ്യത്തിൽ മുഴുവൻ ചുങ്കക്കാരും വേശ്യാമാരുമാണെ ന്നല്ലല്ലോ സൂചിപ്പിക്കുന്നത്?)
- യോഹന്നാൻ സ്നാപകൻ കാരാഗൃഹത്തിൽ വെച്ച് യേശു ക്രിസ്തുവിൻ്റെ പ്രവർത്തികളെ കുറിച്ച് കേട്ടിട്ട് തൻ്റെ ശിഷ്യന്മാരെ യേശുവിൻ്റെ അടുക്കൽ അയച്ചു. വരുവാനുള്ള വൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവർ മുഖാന്തരം അവ നോട് ചോദിച്ചു. (മത്തായി 11:2, ലൂക്കോസ് 7:18-19) യോഹന്നാൻ സ്നാപകൻ കാരാഗൃ ഹത്തിൽ കിടന്നു യേശു ക്രിസ്തുവിൻ്റെ ഏത് പ്രവർത്തികളെ കുറിച്ചാണ് കേട്ടത്? ലൂക്കോസ് 7:18-19 വരെ വായിച്ചാൽ “നയിനിലെ വിധവയുടെ മകനെ യേശു ഉയർ പ്പിച്ചതിനെ കുറിച്ചാണെന്നും ഈ വിഷയം യോഹന്നാൻ്റെ ശിഷ്യന്മാർ കാരാഗൃഹ ത്തിൽ കിടക്കുന്ന യോഹന്നാനെ അറിയിച്ചു എന്നും മനസിലാക്കാം.”
- അതുകഴിഞ്ഞും യോഹന്നാൻ തൻ്റെ ശിഷ്യന്മാരിൽ രണ്ടുപേരെ കർത്താവിൻ്റെ അടുക്കൽ അയച്ചു. 19-ാം വാഖ്യത്തിൽ അവരെക്കൊണ്ട് യേശുവിനോട് ചോദിപ്പി ക്കുന്നു. “വരുവാനുള്ളവൻ നീയോ? ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ?”
- ഇവിടെ “ഞങ്ങൾ” എന്ന പദപ്രയോഗത്തിന് വളരെ അർത്ഥമുണ്ട്. യോഹന്നാനെ കൂടാതെ അവന്മൂലം മനസ്സാന്തരപ്പെട്ടവരെയും അവൻ്റെ ശിഷ്യഗണത്തെയും ഈ രണ്ടുപേർ പ്രതിനിധാനം ചെയ്യുന്നു എന്നതാണ് സത്യം. ഇന്നലെ വരെ യേശുവിൻ്റെ മുന്നൊരുക്കക്കാരനായി വന്ന് നാളിതുവരെ ചെയ്ത പ്രസംഗത്തിൻ്റെയും കാഴ്ചപ്പാടു കളുടെയും നേരെ വിപരീതമായി അവിശ്വാസത്തിൻ്റെ ഒരു ചോദ്യം? (ഒരു പനി പിടി പ്പെട്ട് സൗഖ്യം കാണാത്തവൻ പോലും ഇന്ന് യേശുവിനെ ക്രിസ്തു എന്നു വിശ്വസിച്ച് ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു).
ഇവിടെ യേശു കൊടുത്ത മറുപടി : കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗി കൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നത് യോഹന്നാനെ ചെന്ന് അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യ വാൻ ” എന്ന് ഉത്തരം പറഞ്ഞു.
ഇടറിപ്പോയവനും ഭാഗ്യാവസ്ഥ നഷ്ടപ്പെടുത്തിയവനുമായ ഒരു യോഹന്നാനെ പറ്റിയാണ് യേശു തൻ്റെ ശിഷ്യന്മാരോടും പുരുഷാരത്തോടും ലൂക്കോസ് 7:24 മുതൽ യോഹന്നാൻ്റെ ശിഷ്യന്മാർ പോയശേഷം പറഞ്ഞു തുടങ്ങിയത്. അതായത് ഇടറിപ്പോയ ഭാഗ്യാവസ്ഥ നഷ്ടപ്പെടുത്തിയ യോഹന്നാനെ കുറിച്ച്?
“സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരുമില്ല; “ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ.”
സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ സകലരേക്കാളും യോഹന്നാനെ എന്തുകൊണ്ട് മികച്ച വനാക്കുന്നു?
- 27-ാം വാഖ്യത്തിൽ “ഞാൻ എൻ്റെ ദൂതനെ നിനക്കു മുൻപായി അയക്കുന്നുവെന്നും അവൻ നിനക്ക് വഴി ഒരുക്കും എന്ന് ദൈവ വചനം പറഞ്ഞിരിക്കുന്നതിനാൽ (യെശ യ്യാവ് 40:3-5, 1 പത്രോസ് 1:10-11 വരെ വായിക്കുക)
- യോഹന്നാൻ്റെ വരവ് പ്രവാചകന്മാർ പലരും മുന്നറിയിച്ചിരുന്നു.
- അവൻ്റെ ജനനം പരിശുദ്ധാത്മാവിൻ്റെ അരുളപ്പാടിനാലും വെളിപ്പെടുത്തലിനാലും. കേവലം ഗർഭസ്ഥശിശു ആയിരിക്കുമ്പോൾ തന്നെ യേശുവിൻ്റെ അമ്മയായ മറിയ യുടെ വന്ദന സ്വരത്തിങ്കൽ യേശുവിനെ തിരിച്ചറിഞ്ഞ് തുള്ളിയവൻ.
- അവൻ്റെ പേരുപോലും ദൈവം ഇട്ടതാണ്.
- അവിവാഹിതനായ അവൻ്റെ ത്യാഗവും ശുശ്രുഷയും.
- ഇതാ ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവകുഞ്ഞാട് എന്ന് യേശുവിനെ കണ്ട പ്പോൾ പറഞ്ഞവൻ,
- അവൻ എനിക്ക് മുൻപായി ഉണ്ടായിരുന്നു, ഞാനോ അവനെ അറിഞ്ഞില്ല എന്ന് യേശുവിനെ കുറിച്ച് സാക്ഷ്യം പറഞ്ഞവൻ.
- എൻ്റെ പിന്നാലെ വരുന്നവനോ എന്നെക്കാളും വലിയവൻ, അവൻ്റെ ചെരുപ്പ് ചുമ ക്കാൻ ഞാൻ മതിയായവനല്ല എന്ന് പറഞ്ഞവൻ.
- പരിശുദ്ധാത്മാവ് പ്രാവെന്നപോലെ ഇറങ്ങി യേശുവിൻ്റെ മേൽ അധിവസിക്കുന്നത് കണ്ടവൻ.
- യേശു ജനത്തെ പരിശുദ്ധമാവ് കൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കുമെന്ന് പറഞ്ഞവൻ.
- നീയെൻ്റെ പ്രിയപുത്രൻ നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന യേശുവിനെ കുറിച്ചുള്ള ദൈവശബ്ദം കേട്ടവൻ.
- പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്, പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല. ദൈവക്രോധം അവൻ്റെ മേൽ വസിക്കുന്നതെയുള്ളൂ എന്ന് സാക്ഷ്യം പറ ഞ്ഞവൻ.
- സർവ്വോപരി യേശുവിനെ സ്നാനപ്പെടുത്തിയാവൻ.
ഇനിയും ഈ ചോദ്യം വിശ്വാസത്തിൽ നിന്നും ഉടലെടുത്തതും ന്യായകരിക്കത്തക്കതു മാണോ എന്ന് നിങ്ങൾ പറയുക? 2 കൊരിന്ത്യർ 13:5 അനുസരിച്ച് “നിങ്ങൾ (അവനവൻ)” വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് പരീക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ചുമത ലയാണ്.”
യോഹന്നാൻ്റെ സുവിശേഷം 20-ാം അദ്ധ്യായത്തിൽ കാണാതെ വിശ്വസിക്കുന്നവൻ ഭാഗ്യ വാന്മാർ എന്ന് തോമസ് അപ്പൊസ്തലനോട് പറഞ്ഞ ഭാഗം കൂടി ചേർത്ത് പഠിക്കുമ്പോൾ കാണാതെ വിശ്വസിച്ച നാമൊക്കെ ആ “ഒറ്റ കരണത്താലല്ലേ” യോഹന്നാനെക്കാൾ വലിയവനാകുന്നത്? വിശ്വാസത്തിന് ചേരാത്തത് പ്രസ്താവിക്കുന്നവരെയും പിന്മാറ്റക്കാ രെയും ദൈവം എങ്ങനെയാണു പരിഗണിക്കുന്നത്? എബ്രായൻ 3:19 ൽ “ഇങ്ങനെ അവി ശ്വാസം നിമിത്തം അവർക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല“ എന്ന് നാം കാണുന്നു.
തുടർ പഠനത്തിനായി രണ്ടുമൂന്ന് വേദഭാഗങ്ങൾ പഠിക്കുന്നത് നന്നായിരിക്കും.
എബ്രായർ 11:35 ലും 11:25 ലും പഴയനിയമ വിശുദ്ധന്മാർ ഉദ്ധാരണം കൂടാതെ ഭേദ്യമേറ്റു എന്നും; 10:38 ൽ എൻ്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും, പിന്മാറുന്നു എങ്കിൽ എൻ്റെ ഉള്ളതിന് അവനിൽ പ്രസാദം ഇല്ല എന്നും; 3:14 ൽ ആദ്യവിശ്വാസം അവസാനത്തോളം മുറുകെ പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികയിൽ തീർന്നിരിക്കുന്നു എന്നും പറഞ്ഞിരിക്കുന്നു.
യാക്കോബിൻ്റെ ലേഖനം 1:6 ലും 4:8 ലും സംശയിക്കുന്നവനെ പറ്റിയും ഇരുമനസ്സുള്ളവ നെയും പറ്റിയുള്ള പ്രസക്ത ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പഠിക്കുന്നത് ഒരു നിഗമനത്തിൽ വേഗത്തിൽ എത്താൻ സഹായിക്കും. ഇതോടുകൂടെ എബ്രായർ 6:4, 6:10; 10:26; 6:7 വെളി പ്പാട് 2:11, യാക്കോബ് 1:12 എന്നീ ഭാഗങ്ങൾ വിശദമായി പഠിക്കുകയും ചെയ്താൽ യോഹ ന്നാൻ സ്നാപകന് കാരാഗൃഹവാസം വിശ്വാസത്തിൽ ഇടർച്ച ഉണ്ടായതിനാലാണ് സ്വന്തം സാക്ഷ്യത്തെ പോലും അവഗണിച്ച് പ്രസ്തുത ചോദ്യം ചോദിക്കാൻ ഇടയായതെന്നും ആ ചോദ്യം വിശ്വാസത്തിൽ നിന്നുള്ള അപഭ്രംശം (DECEPTION) ആണെന്നും മനസിലാക്കാം. ഇപ്രകാരം ഇടറിപ്പോയ ഭാഗ്യാവസ്ഥ നഷ്ടപ്പെടുത്തിയ യോഹന്നാനെ സ്വർഗ്ഗരാ ജ്യത്തിൽ ചെറിയവനായെങ്കിലും ഉൾപ്പെടുത്താൻ മനസ്സലിഞ്ഞ നമ്മുടെ ദൈവം എത്ര കരുണയുള്ളവൻ?
മുമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും എന്ന യേശുവിൻ്റെ പ്രബോധനം ഇവിടെ വളരെ ശ്രദ്ധിക്കണം.
യോഹന്നാനെ കൂടാതെ സ്വർഗ്ഗരാജ്യത്തിൽ വേറെ ചെറിയവർ ഉണ്ടോ?
- ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് അഴിക്കയും മനുഷ്യരെ അങ്ങ നെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളി ക്കപ്പെടും; (മത്തായി 5:19).
- നിൻ്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവ രുമായി നിൻ്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു. (വെളിപ്പാട് 11:18).
- നമ്മുടെ ദൈവത്തിൻ്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയ വരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസന ത്തിൽ നിന്ന് പുറപ്പെട്ടു. (വെളിപ്പാട് 19:5).
- ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യ ത്തിൽ ഏറ്റവും വലിയവൻ ആകുന്നു. (മത്തായി 18:4)
- തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും. (മത്തായി 23:12).
മുകളിൽ പറഞ്ഞ വേദഭാഗങ്ങൾ ചിന്തിച്ചാൽ സ്നാപക യോഹന്നാനെ കൂടാതെ തന്നെ ചെറിയവരുടെയും വലിയവരുടെയും നിരകൾ ഉണ്ടെന്ന് മനസ്സിലാക്കാമല്ലോ?
അതായത് യോഹന്നാനെ പഴയനിയമത്തിൻ്റെ ഏറ്റവും താഴത്തെ പടിയായി വെച്ചുകൊണ്ട് അവന്മേൽ ചവുട്ടി കയറി സ്വർഗ്ഗത്തിൽ വലിയവനാകാനുള്ള പരക്കം പാച്ചിൽ വേദവിപരീതവും ദൈവേഷ്ടത്തിന് എതിരുമാണ്. സ്വർഗ്ഗരാജ്യ ത്തിൽ ഇടത്തും വലത്തും ഇരിക്കാൻ ആഗ്രഹിച്ച ശിഷ്യന്മാരോടുപോലും ജാതികളുടെ അധിപന്മാർ അവരിൽ കർതൃത്വം നടത്തുന്നു എന്നാണ് യേശു പറഞ്ഞതും പഠിപ്പിച്ചതും. (മത്തായി 20:25). സ്വർഗ്ഗം എനിക്ക് സിംഹാസനവും ഭൂമി എനിക്ക് പാദപീഠവും ആകുന്നു എന്ന (അപ്പൊ.പ്രവ. 7:49, യെശയ്യാവ് 66:1) വാഖ്യങ്ങൾ അനുസരിച്ച് സ്വർഗ്ഗത്തിലെ ത്തുക എന്നതിലുപരി ദൈവ സിംഹാസനത്തിൽ ഇരിക്കുക എന്ന ചിന്ത സാത്താന്യവും യുക്തിക്ക് നിരക്കാത്തതുമല്ലേ? തന്നെയുമല്ല വെളിപ്പാട് 21:22 ൽ കുഞ്ഞാടിൻ്റെ കാന്തയായ പുതിയ യെരുശലേമിൽ മന്ദിരം അതിൽ കണ്ടില്ല സർവ്വശക്തി യുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിൻ്റെ മന്ദിരമാകുന്നു എന്ന് എഴുതിയിരി ക്കുന്നുവല്ലോ. ഇതിൽ നിന്നും സ്വർഗ്ഗത്തിൻ്റെ വിശാലതയും ഘടനയും സൗന്ദര്യവും മനസ്സിലാക്കാമല്ലോ? 21:12 ൽ ഇസ്രായേൽ മക്കളുടെ 12 ഗോത്രങ്ങളുടെയും പേര് പുതിയ യരുശലേമിൽ കുഞ്ഞാടിൻ്റെ കാന്തയിൽ കാണുന്നുണ്ടല്ലോ?
യേശു പറഞ്ഞ വിഷയത്തിൻ്റെ ആത്മീക പ്രബോധനം വളരെ വ്യക്തമാണ്. ഈ ലോക ത്തിൽ കർത്താവിനുവേണ്ടി എത്ര തന്നെ വലിയ കാര്യം ചെയ്താലും വിശ്വാസം ത്യജിച്ചു കളഞ്ഞാൽ അവൻ്റെ കാര്യം പരിതാപകരമാണ്. പഠനത്തിനായി യേഹേസ്കേൽ 33:12˛16; 3:20; വെളിപ്പാട് 2:5; എന്നീ ഭാഗങ്ങൾ കൂടി പഠിക്കുക. ശലോമോൻ്റെ കാര്യം ഒരു ഉദാഹര ണമല്ലേ? (1 രാജാക്കന്മാർ 11:9-˛11; 11:32˛33)
നീതിമാൻ പാപം ചെയ്യുന്ന നാളിൽ അവന് തൻ്റെ നീതിയാൽ ജീവിക്കാൻ കഴിയില്ല. (യേഹേസ്കേൽ 33:12-16) എന്നാൽ ലോകത്തിൽ എത്ര മോശക്കാരനായാലും വിശ്വാസം മുഖേന നീതികരിക്കപ്പെടുന്നു എന്നതിന് തെളിവല്ലേ യിപ്താഹും രാഹാബും. (എബ്രായർ 11-ാം അധ്യായം).
ലോകത്തിൻ്റെയും നമ്മുടെയും ദൃഷ്ടിയിൽ ശ്രേഷ്ഠനായ യോഹന്നാനെ എബ്രായ ലേഖനം 11-ാം അദ്ധ്യായത്തിൽ വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചവരുടെ പട്ടികയിൽ കാണാത്ത തിൻ്റെ കാരണം മുകളിൽ പറഞ്ഞതൊക്കെ തന്നെയല്ലേ?
യോഹന്നാൻ 4-ാം അദ്ധ്യായത്തിൽ അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്ന ശമര്യ സ്ത്രീക്കും ക്രൂശിലെ കള്ളനും ഒരു നിമിഷം കൊണ്ട് യേശുവിനെ മിശിഹാ എന്നും ക്രിസ്തു എന്നും മനസ്സിലാക്കാനും ഏറ്റുപറയുവാനും സാധിച്ചെങ്കിലും യോഹന്നാന് അത് സാധിക്കാതെ പോയത് പരിതാപകരമല്ലേ? മത്തായി 16:11 ൽ യേശുവിനെ ക്രിസ്തു എന്ന് പറഞ്ഞ പത്രോ സിനോട് “ബർയോനാ ശീമോനെ” നീ ഭാഗ്യവാൻ എന്നാണ് യേശു പറയുന്നത്. അതുകൊ ണ്ടുതന്നെ നമ്മുക്കും അത് പാഠമാകാനല്ലെ കർത്താവ് അത് പറഞ്ഞത്? അല്ലാതെ യോഹ ന്നാനെ ചവിട്ടുപടി ആക്കിക്കൊണ്ട് നമ്മുക്ക് മുകളിൽ കയറാനുള്ള അടവ് പഠി പ്പിച്ചതല്ലല്ലോ? മാത്രവുമല്ല അബ്രഹാം, യിസ്ഹാക്ക്, യാക്കോബ് മുതലായ പഴയനിയമ വിശുദ്ധന്മാരുടെ പേര് വല്ലതും കർത്താവ് അവിടെ പറഞ്ഞതിനുശേഷം “യോഹന്നാൻ” അവരെക്കാൾ സ്വർഗ്ഗരാജ്യത്തിൽ വലിയവനാണെന്നാണോ പറഞ്ഞത്?
2 പത്രോസ് 1:5, എബ്രായർ 6:11, റോമർ 5:3-4 എന്നീ വേദഭാഗങ്ങൾ കൂടി പഠിച്ചതിനുശേഷം യോഹന്നാൻ്റെ ചോദ്യം ന്യായീകരിക്കത്തക്കതോ എന്ന് നിങ്ങൾ തന്നെ വിലയിരുത്തുക.
പ്രതിഷ്ഠയും പ്രവൃത്തികളും സ്വർഗ്ഗരാജ്യത്തിൽ നമ്മെ ശ്രേഷ്ഠരാക്കുമോ?
വേദപുസ്തകം നന്നായി പഠിച്ചാൽ മനുഷ്യരുടെ പ്രഖ്യാപിത പ്രതിഷ്ഠയും പ്രവൃത്തി കളും അങ്ങേയറ്റം പ്രാർത്ഥിക്കുന്നതടക്കം മനുഷ്യർക്ക് വിളങ്ങേണ്ടതിനും നമ്മെ പുകഴ്ത്തേണ്ടതിനുമായി ചെയ്യുന്ന യാതൊരു പ്രവൃത്തികളും സ്വർഗ്ഗരാ ജ്യത്തിൽ നമ്മെ ശ്രേഷ്ഠരാക്കുന്നില്ല എന്ന് മനസിലാക്കാം. ലൂക്കോസിൻ്റെ സുവിശേഷം 18-ാം അദ്ധ്യായത്തിലെ പരീശൻ്റെയും പാപിയുടെയും പ്രാർത്ഥന അതുതന്നെയല്ലേ നമ്മെ പഠിപ്പിക്കുന്നത്? 18-ാം അദ്ധ്യായം 9-ാം വാഖ്യം തുടങ്ങുന്നതുതന്നെ “തങ്ങൾ നീതിമാന്മാ രെന്ന് ഉറച്ച് മറ്റുള്ളവരെ ധിക്കരിക്കുന്നവരാണെന്നാണ്. (അതായത് തുശ്ചികരിക്കുന്നവർ). അതുകൊണ്ട് ഭക്തിയും സ്നേഹവും വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി ആണെന്ന് പറയുന്നു. യേശു ക്രിസ്തുവിൽ കൂടിയുള്ള രക്ഷ വിശ്വാസത്തെ അടിസ്ഥാനമാക്കി ആണ്, അല്ലാതെ പ്രവൃത്തിയാലല്ല.
ത്യാഗം എന്ത് – അത് എത്രത്തോളം?
സ്നേഹത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ് ത്യാഗം. അതിൻ്റെ മൂർത്ത ഭാവം “യേശു ക്രിസ്തു” ക്രൂശുമരണത്താൽ മനുഷ്യ ജാതിക്ക് വെളിപ്പെടുത്തി. ത്യാഗത്തിന് കഷ്ടതയും, നിന്ദയും, പീഡകളും, ഉപദ്രവവും എന്തിനേറെ സ്വന്ത ജീവൻ കൂടി വെച്ചുകളയേണ്ടി വരും. യേശു വിൻ്റെ സ്നേഹത്തെയും അതിൽ നിന്നുത്ഭവിക്കുന്ന ത്യാഗത്തെയും പരിചയിക്കുന്ന തിനും പരിശീലിക്കുന്നതിനും സ്തെഫാനോസും അപ്പൊസ്തലന്മാരും ദൈവ ഭക്തന്മാരായ പൂർവ പിതാക്കന്മാരും ശ്രമിച്ചു. അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നത് സ്വാഭാവി കത മാത്രമാണ്. ക്രിസ്തു എന്ന തലയോളം വളരുക എന്നത് നമ്മുടെ ലക്ഷ്യമാണെങ്കിലും പലപ്പോഴും നാം പരിമിതികളിൽ അകപ്പെട്ടുപോകുന്നതിന് ഇടയാകും. തുടർന്ന് മനസ്സു പുതുക്കി രൂപാന്തരപ്പെടുന്നതിന് വാഞ്ചിക്കുക മാത്രമേ നമ്മുക്ക് ചെയ്യുവാൻ പറ്റുകയുള്ളു. എന്നിരുന്നാലും ഹൃദയത്തിൻ്റെ ചിന്തകളെയും ഭാവങ്ങളെയും അറിയാവുന്ന കർത്താ വിന് മാത്രമേ നമ്മുടെ നമ്മുടെ ഹൃദയത്തിൻ്റെ ഭാവം അറിയുകയുള്ളൂ. (മനുഷ്യർ പുറമെ യുള്ളത് കാണുന്നു, ദൈവമോ ഹൃദയത്തെ അറിയുന്നു). “അപ്പൊസ്തലന്മാർ” ചരിത്രത്തി ൻ്റെ ഭാഗമായ അവരുടെ കഷ്ടതകൾ, ദൈവജനം അറിഞ്ഞിരിക്കേണ്ടതിന് ആത്മാവിൽ നമ്മെ ഓർമ്മിപ്പിച്ചതല്ലാതെ അവരുടെ ത്യാഗത്തിൻ്റെ വലിപ്പം എണ്ണി പറഞ്ഞുകൊണ്ട് സുവിശേഷ ഘോഷം നടത്തിയിട്ടില്ല എന്നതാണ് പരമാർത്ഥം. ക്രിസ്തു യേശുവിൻ്റെ കഷ്ടങ്ങളിൽ പങ്കുള്ളവരാകും തോറും സന്തോഷിക്കുക എന്നത് സുവിശേഷ പ്രവർത്ത കർക്ക് മാത്രമല്ല സകല വിശ്വാസി സമൂഹത്തിനും ബാധകമാണ്.
സമസൃഷ്ടങ്ങൾ ചോർന്നൊലിക്കുന്ന പുരയിൽ താമസിച്ച് പട്ടിണികൊണ്ട് പല്ലിളിച്ച് സഞ്ച രിക്കാൻ “കാർ” പോകട്ടെ സൈക്കിളുപോലും ഇല്ലാതെ കാൽനടയായി സഭായോഗത്തി നെത്തുന്നവർ. അവരുടെ മുമ്പിൽ മട്ടുപ്പാവിനടിയിൽ എ.സി.യുടെയും ഫാനിൻ്റെയും ശീതളക്കാറ്റിൽ, പരവതാനിയുടെയും പട്ടുമെത്തയുടെയും സുഖസൗകര്യത്തിൽ ലക്ഷ ങ്ങൾ വിലയുള്ള വാഹനത്തിൽ യാത്ര ചെയ്ത് നടത്തുന്ന ത്യാഗത്തിൻ്റെ പ്രസംഗം ദൈവി കമോ എന്ന് നിങ്ങൾ തന്നെ വിലയിരുത്തുക. ദൈവ വചനം പരിശോധിക്കാത്ത വർക്കും തുറന്നുനോക്കാത്തവർക്കും കേൾക്കുന്നതെല്ലാം വിശുദ്ധമെന്നും കാണുന്നതെല്ലാം പരിശുദ്ധമെന്നും തോന്നും.
വിവാഹം കഴിക്കാത്തത് ത്യാഗമോ?
വിവാഹജീവിതം ഉപേക്ഷിച്ച് സ്വസ്ഥമായും മാന്യമായും ജീവിച്ച ധാരാളം നിരീശ്വരവാ ദികളും അക്രൈസ്തവരും ലോകത്തിൽ ജീവിച്ചിട്ടുണ്ട്. ഇപ്പോൾ ജീവിക്കുന്നുമുണ്ട്. ഇന്ത്യൻ പ്രസിഡണ്ടായിരുന്ന എ പി ജെ അബ്ദുൽ കലാം എത്ര മാന്യൻ ആയിരുന്നുവെന്ന് അദ്ദേഹ ത്തിൻ്റെ ജീവിതം ശ്രദ്ധിച്ചാൽ മനസ്സിലാകും. വിവാഹ ജീവിതം ഉപേക്ഷിക്കുന്നത് ത്യാഗ മല്ല. മറിച്ച് അതിൻ്റെ പേര് “ജിതേന്ദ്രുത്വം” എന്നോ “ഇന്ദ്രിയജയമെന്നോ” ആണ് ബൈബിൾ നമ്മെ പഠിപ്പിക്കുന്നത്. 1 കൊരിന്ത്യർ 13:1-9 വരെ പഠിച്ചാൽ മനുഷ്യരുടെയും ദൂതന്മാരു ടെയും ഭാഷയിൽ സംസാരിച്ചാലും സ്വന്തം ശരീരം ചുടുവാൻ ഏല്പിച്ചാലും സ്നേഹമില്ലെ ങ്കിൽ യാതൊരു കാര്യവുമില്ലെന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുമ്പോൾ കെട്ടിപ്പൊക്കിയ ത്യാഗത്തിനൊക്കെ എന്ത് പ്രസക്തി? അതുകൊണ്ട് ഫിലിപ്പിയർ 2:5 ൽ പറയുന്നതുപോലെ ക്രിസ്തു യേശുവിലെ ഭാവം തന്നെ നമ്മളിൽ ഓരോരുത്തരിലും ഉണ്ടാകുന്നതല്ല ശ്രേഷ്ഠത?
തന്നെത്താൻ ഉയർത്തുന്ന കൺവെൻഷൻ മാമാങ്കങ്ങൾ
(തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും)
സുവിശേഷ ഘോഷണം ജാതികളോട് എന്നത് ക്രിസ്തീയ വിശ്വാസത്തിൻ്റെയും ക്രിസ്തു വിൻ്റെ ഉപദേശത്തിൻ്റെയും അടിസ്ഥാന തത്വമാണ്. പണ്ടുകാലത്ത് ദൈവ ഭക്തന്മാർ നടത്തിയതും അതുതന്നെയാണ്.
സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ ഇന്ന് കൺവെൻഷനുകളുടെ മുഖ്യ ഉദ്ദേശ്യം ജാതിക ളോട് സുവിശേഷം അറിയിക്കലല്ല, പകരം സഭയുടെ, സംഘടനകളുടെ പണക്കൊഴുപ്പും പ്രൗഢിയും ആൾക്കൊഴുപ്പും കാണിച്ചുകൊണ്ട് ഉച്ചഭാഷിണിയിലൂടെ ഗാംഭീര്യത്തിൽ സ്വന്തം സഭയിലെയും ചുറ്റുവട്ടമുള്ള സഭകളിലെയും വിശ്വാസികളെ കൂട്ടിക്കൊണ്ടുള്ള സഭായോഗങ്ങളോ സംഗമങ്ങളോ ആണെന്ന് മനസിലാക്കാം. ശ്രേഷ്ഠ ദാസന്മാരായ ശുശ്രു ഷകന്മാർക്ക് മുഖ്യ വേദിയിൽ ഒരു ഇരിപ്പിടവും അംഗീകാരവും. പ്രസംഗങ്ങൾ പോലും അവരവരെ ഉയർത്തുന്നതിനും അവരവരുടെ പ്രസ്ഥാനങ്ങളെ ഉയർത്തുന്ന തിനുമായി മാറിയിരിക്കുന്നു. കാലം പുരോഗമിച്ചപ്പോൾ കൺവെൻഷനുകളുടെ മുഖ്യ ഉദ്ദേശ്യം മികവുറ്റ ഗായകരെ അണിനിരത്തിയുള്ള ഗാന സന്ധ്യകളാണെന്ന് തോന്നിപ്പോകും. ചില യിടത്തൊക്കെ വിവാഹാലോചനയുടെ അവസരമായി വരെ ചിലർ കൺവെൻഷനുകളെ കാണുന്നുണ്ട്. പ്രസംഗിക്കാൻ വളരെ സമർത്ഥന്മാരെ മാസങ്ങൾക്ക് മുൻപേ ബുക്കുചെയ്യു ന്നതും ഒക്കെ ഇതിൻ്റെ ഭാഗമാണ്. ദൈവ വചന പ്രകാരം ചിന്തിച്ചാൽ പൗലോസ് അപ്പൊ സ്തലൻ വാക് സാമർഥ്യം ഉള്ളവൻ ആയിരുന്നില്ലെങ്കിലും ജ്ഞാനത്തിൻ്റെ വശീകരണ വാക്കുകൾ പ്രയോഗിക്കാതെ മാതൃക ജീവിതത്തിന് ഉടമ ആയിരുന്നില്ലേ? അവൻ്റെ സാമർഥ്യമില്ലാത്ത പ്രസംഗത്തിൽ അല്ലെ ആദിമ സഭകൾ സ്ഥാപിതമായത്? പൗലോസ് ആരുടെയെങ്കിലും പണം മോഹിച്ചും സ്റ്റേജുകൾ മോഹിച്ചും അംഗീകാരം മോഹിച്ചും സുവിശേഷ ഘോഷണം നടത്തിയതായി തിരുവചനത്തിലുണ്ടോ?
ഇന്ന് വണ്ടിക്കൂലിയും വള്ളക്കൂലിയും ദിനബത്തയുമില്ലാതെ സുവിശേഷം പ്രസംഗി ക്കുന്ന കൺവെൻഷൻ പ്രസംഗകരെ കാണിച്ചുതരാൻ പറ്റുമോ? ഇതിനെ കുറിച്ച് വല്ലതും ചോദിച്ചാൽ “വേലക്കാരൻ തൻ്റെ കൂലിക്ക് യോഗ്യൻ” ആണെന്നും “ആടുകളെ മേയിക്കു ന്നവൻ അതിൻ്റെ പാലുകൊണ്ട് ഉപജീവിക്കണം” എന്നുമുള്ള വേദഭാഗങ്ങൾ അർത്ഥം അറിയാതെ തട്ടിവിടും. ആടുകളെ മേയിക്കുന്നവൻ അവൻ്റെ സ്വന്ത ആട്ടിന്കൂട്ടത്തിൻ്റെ പാലുകൊണ്ട് ഉപജീവിക്കണമെന്നല്ലാതെ ഈ ലോകത്തുള്ള തടിച്ചതും കൊഴുത്തതുമായ സർവ്വ ആടുകളുടെയും പാലുകൊണ്ട് ഉപജീവിക്കണമെന്നാണോ തിരുവചനം? ഉപജീവ നത്തിന് അപ്പുറം സമ്പാദനം പറഞ്ഞിട്ടുമില്ല എന്ന ദൈവിക സത്യം പ്രാസംഗികർക്ക് എന്തുകൊണ്ട് മറ പൊരുളായിരിക്കുന്നു? മാത്രമല്ല ആടുകളെ മേയിക്കണം എന്നുള്ള താണ് നിബന്ധന. ഇവിടെ പലർക്കും സ്വന്തം ആട്ടികൂട്ടവുമില്ല? ഉള്ളവർ തന്നെ ആട്ടിൻ കൂട്ടത്തെ മരുഭൂമിയിൽ വിട്ടിട്ട് പച്ചയായ പുൽപ്പുറം തേടിയുള്ള ഓട്ടത്തിലുമല്ലേ? പല പ്പോഴും കൺവെൻഷനുകൾ പ്രാസംഗികൻ്റെ പ്രസംഗ വൈഭവം വെളിപ്പെടുത്തി തട്ടിവി ടുന്ന ആനമണ്ടത്തരങ്ങൾ കേട്ടാൽ ഏത് കരയുന്നവനും ചിരിച്ചുപോകും. അതിൽ ഒരു കാര്യം മാത്രം ഇവിടെ കുറിക്കട്ടെ.
ഒരു സുപ്രസിദ്ധ ഉണർവ് പ്രാസംഗികൻ അമേരിക്കയിലെ പ്രഗത്ഭരായ ദൈവദാസന്മാ രുടെ കൂട്ടായ്മയിൽ പ്രസംഗിച്ചത് “ശിശുവായ യേശുവിനെ കൊല്ലാൻ കല്പനയിട്ട ഹേരോ ദാവ് സ്നാപക യോഹന്നാനെയും കൊല്ലാൻ പിടിച്ചു”,… അതുകഴിഞ്ഞുള്ള പ്രാസംഗികൻ്റെ അവതരണ മികവിൽ കൂടിയിരുന്ന ജനമെല്ലാം കരയുന്നതുകണ്ട് എൻ്റെ കണ്ണും ഈറന ണിഞ്ഞുപോയി.
കാനാവിലെ കല്യാണ സദ്യയിൽ യേശുവും ശിഷ്യന്മാരും
യേശു തൻ്റെ പ്രവൃത്തികൾ ചെയ്തതും വീര്യപ്രവൃത്തികൾ നടത്തിയതും രക്ഷിക്കപ്പെട്ട വരുടെ ഇടയിൽ മാത്രമായിരുന്നില്ല. പരീശൻ്റെ സദ്യയിലും പാപിയായ സ്ത്രീയുടെ സാന്നി ധ്യത്തിലും അവൻ പങ്കുകൊണ്ടു. പങ്കെടുത്തതിനും വീര്യപ്രവൃത്തികളോ രോഗസൗഖ്യ ങ്ങളോ വരുത്തിയതിനും യാതൊരു പ്രതിഫലവും വാങ്ങിയില്ലതാനും. മറിച്ച് ക്ഷണിച്ച വൻ്റെ ഇല്ലായ്മയിൽ കൂട്ടായ്മയും സഹകരണവും നന്മയും ചെയ്യുന്നതായിരുന്നു അവൻ്റെ പതിവ്. ഇന്ന് അനേകൾ ക്ഷണിച്ചവൻ്റെ പക്കൽ നിന്നും പ്രതീക്ഷക്കൊത്തൊള്ള “കിഴി” കിട്ടിയില്ലെങ്കിൽ പരിഭവിക്കുന്ന പതിവ് വരെ നേരിട്ട് കാണുന്നതിനും കേൾക്കുന്നതിനും എനിക്കിടയിട്ടുണ്ട്.
മുകളിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളോടുള്ള ബന്ധത്തിൽ യോഹന്നാൻ സ്നാപകനെ പഴയനിയമത്തിൻ്റെ കണ്ണിയാക്കി അതുവഴി സകല പുതിയ നിയമക്കാരെയും സ്വർഗ്ഗ ത്തിൻ്റെ മുകൾ തട്ടിലും പഴയ നിയമ വിശുദ്ധന്മാരെ സ്വർഗ്ഗത്തിൻ്റെ അടിത്തട്ടിലും എത്തിക്കുന്ന ടിപിഎം ഉപദേശം സഭയിൽ കയറി കൂടിയതിൻ്റെ പൂർണ്ണ വിവരങ്ങൾ അറിയുന്നതിന് പ്രസ്തുത സഭയുടെ ചീഫ് പാസ്റ്റർ എ സി തോമസ് എഴുതിയ “വെളി പ്പാട് പുസ്തക വാഖ്യാനം” വായിച്ചാൽ മതി. 60-ാം പേജ് അവസാന ഖണ്ഡികയിൽ “24 മൂപ്പന്മാർ മനസ്സാക്ഷിയുഗത്തിലെ വിശുദ്ധന്മാരാണെന്ന് നാം എങ്ങനെ അറിയുന്നു എന്ന് ഒരുപക്ഷെ ആരെങ്കിലും ചോദിച്ചേക്കാം. യോഹന്നാൻ 24 മൂപ്പന്മാരെ കുറിച്ച് പ്രസ്താവിച്ചി രിക്കുന്ന സ്ഥലങ്ങളിലെല്ലാം നാല് ജീവികളെ കുറിച്ച് പ്രസ്താവിച്ചതിന് ശേഷമാണ് ഇവരെ കുറിച്ച് (മൂപ്പന്മാരെ) പ്രസ്താവിച്ചു കാണുന്നത്. അതായത് ആദ്യം പ്രസ്താവിച്ചവർ കൂടുതൽ ശ്രേഷ്ഠന്മാർ, ദൈവ വചനത്തിന് ഒരിക്കലും നിരക്കാത്ത കണ്ടുപിടിത്തം. അത് തന്നെയു മല്ല വെളിപ്പാട് 7:11, 19:4 എന്നീ വാഖ്യങ്ങളിൽ മൂപ്പന്മാരുടെ പേര് ആദ്യം പ്രസ്താവിച്ചിരി ക്കുന്നത് സൗകര്യപൂർവ്വം മറച്ചുവെച്ചുകൊണ്ട് ദൈവജനത്തെ ദുരുപദേശം പഠിപ്പിക്കുന്നു. സ്വർഗ്ഗത്തിലെ ദൂതന് പോലും ദൈവ വചനത്തിൻ്റെ ആധികാരികതയിൽ സംശയം തോന്നിയാൽ, തെറ്റായി പഠിപ്പിക്കുന്നവൻ ശപിക്കപ്പെട്ടവനാണെന്ന് ദൈവവചനം പറ യുന്നു, അപ്പോൾ വേദപുസ്തകം തുറന്ന് നോക്കാത്ത വിശ്വാസി സമൂഹത്തെ ഓർ ത്ത് ലജ്ജിക്കയും കരയുകയുമല്ലാതെ എന്ത് ചെയ്യാൻ? തുടർന്ന് പഠിപ്പിക്കുന്നത് മനസ്സാക്ഷി യുഗത്തിലെ 24 മൂപ്പന്മാർക്ക് പുതിയ ഭൂമിയും ന്യായപ്രമാണ യുഗത്തിലെ വിശുദ്ധന്മാരായ നാല് ജീവികൾക്ക് പുതിയ ആകാശവും. പുതിയ നിയമത്തിലെ അഭിഷേകം പ്രാപിച്ച് വിശുദ്ധിയോടുകൂടി ജീവിക്കുന്നവർക്ക് പുതിയ യെരുശലേം. ജയജീവിതം ചെയ്യുന്ന സുവിശേഷ വേലക്കാർക്ക് സീയോനും (വെളിപ്പാട് 14:1 അനു സരിച്ച്). നിഗളത്തിൻ്റെയും തന്നെത്താൻ ഉയർത്തുന്നതിൻ്റെയും മറ്റൊരു മുഖം? അവി ടെയാണ് യോഹന്നാൻ സ്നാപകനെ നാം ഓർക്കേണ്ടത്? വിശ്വാസം ശോധന ചെയ്യപ്പെടു മ്പോൾ കുറവുള്ളവനായി കണ്ടാൽ പഴയനിയമക്കാരനും പുതിയനിയമക്കാരനും എല്ലാ വരും സ്വർഗ്ഗരാജ്യത്തിൽ ചെറിയവനായി പോകും. മാത്രവുമല്ല, ഇതിന് പിന്നിൽ സ്വർഗ്ഗ ത്തിലും ഭൂമിയിലും ഉള്ളതെല്ലാം ക്രിസ്തുവിൽ ഒന്നായി ചേർക്കുക എന്ന ദൈവിക പദ്ധതി യുടെയും ഉപദേശത്തിൻ്റെയും ലംഘനവും അട്ടിമറിയുമാണ്. അതിൽ പിശാചിൻ്റെ കര ങ്ങൾ ഞാൻ കാണുന്നുണ്ട്. ഒരിക്കൽ ടിപിഎമ്മിൻ്റെ അസ്സിസ്റ്റൻറ്റ് ചീഫ് പാസ്റ്റർ എം ടി തോമസ് സ്വർഗ്ഗത്തെ ഇന്ത്യൻ പാർലമെൻറ്റിനോടായി ഉപമിച്ചതും ചേർത്ത് വായിക്കു മ്പോൾ ഒരു വല്ലായ്മ തോന്നുന്നു… നിങ്ങൾക്കോ?
കടപ്പാട്: സ്വർഗ്ഗരാജ്യത്തിലെ ചെറിയവൻ അഥവാ ഇടറിപ്പോയ ഭാഗ്യദോഷി WRITTEN BY കർത്താവിൽ സഹോദരൻ തോമസ് മത്തായി,
9495183077, 7594082935.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.