മൂല കല്ല് (CORNER STONE)

ടിപിഎം അംഗങ്ങൾ (വേലക്കാർ) അവർ അപ്പൊസ്തലന്മാരാണെന്ന് വിശ്വസി ക്കുന്നു. ക്രിസ്തുവും അപ്പൊസ്തലന്മാരും പ്രസംഗിച്ച അതേ ഉപദേശങ്ങളാണ് തങ്ങൾ പ്രസംഗിക്കുന്നതെന്നും അവർ പറയുന്നു. അതിനാൽ ക്രിസ്തുവും അപ്പൊസ്തലന്മാരും എന്താണ് പ്രസംഗിച്ചതെന്ന് കാണാൻ സമയമായി. അതുവഴി നമ്മൾക്ക് ടിപിഎമ്മിൻ്റെ ഉപദേശങ്ങൾ പരിശോധിക്കാൻ കഴിയും. യേശു തന്നെ പ്രസംഗിച്ച സുവിശേഷം പഠിച്ചു കൊണ്ട് നമുക്ക് ആരംഭിക്കാം.

യേശു പ്രസംഗിച്ച സുവിശേഷത്തിൻ്റെ രീതി

യോഹന്നാൻ 8-‍ാ‍ം അധ്യായത്തിൽ, അവർ ഒരു സ്ത്രീയെ യേശുവിൻ്റെ മുമ്പാകെ കൊണ്ടു വന്നുവെന്ന് നാം വായിക്കുന്നു. അവൾ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളായിരുന്നു. അവർ യേശുവിനെ പരീക്ഷിക്കാൻ വേണ്ടി, പാപികളോട് എന്ത് ചെയ്യണം എന്ന് ചോദിച്ചു? യേശു എങ്ങനെ പ്രതികരിച്ചു? അവൻ അവരോട് സുവിശേഷം പ്രസംഗിച്ചു. അദ്ദേഹം നിലത്ത്‌ എഴുതുകയായിരുന്നു. എന്നിട്ട് നിർബന്ധിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു.

അവൻ അവരോട് പറഞ്ഞു, “നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമത് കല്ലെറി യട്ടെ” (യോഹന്നാൻ 8:7). പിന്നെ അവൻ നിലത്ത്‌ എന്തോ എഴുതാൻ തുടങ്ങി (ഒരുപക്ഷേ തിരുവചനത്തിൽ നിന്നുമുള്ള നന്മചെയ്യുന്നവനില്ല; ഒരുത്തൻ പോലും ഇല്ല, എന്ന വാഖ്യം ആയിരിക്കാം [സങ്കീർത്തനം 53: 3] അല്ലെങ്കിൽ “അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.” [ഇയ്യോബ് 14:4] ‘അതുമല്ലെങ്കിൽ ഒരുപക്ഷേ സഭാപ്രസംഗി 7:20-ൽ നിന്ന് പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല). അവരിൽ ആർക്കും അവളുടെ നേരെ ഒരു കല്ലുപോലും എറിയാൻ കഴിഞ്ഞില്ല. എല്ലാവരും പാപികളാണെന്ന് ജനക്കൂട്ടം അംഗീകരിച്ചു (അവളെ പോലെ). അവരാരും അവളുടെ നേരെ ഒരു കല്ല് ഉയർത്താൻ തുനിഞ്ഞില്ല. പാപിയായ വ്യഭിചാരി യായ സ്ത്രീയെക്കാൾ തങ്ങൾ മികച്ചവരല്ലെന്ന് അവർ മനസ്സിലാക്കി. ഇത് ക്രിസ്തുവിൻ്റെ പഠിപ്പിക്കലിൻ്റെ ആദ്യ ഭാഗമായിരുന്നു. പാപികളും ശിക്ഷയ്ക്ക് അർഹരും ഉൾപ്പെടെ എല്ലാവരും ദൈവമുമ്പാകെ തുല്യരാണെന്ന് എല്ലാവരേയും വിശ്വസിപ്പിക്കുക എന്നതാ യിരുന്നു ആദ്യഭാഗം.

അടുത്തതായി, യേശു അവരോട് സുവിശേഷം പ്രസംഗിച്ചു, “ഞാൻ അങ്ങനെയുള്ളവൻ എന്ന് വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” (യോഹന്നാ. 8:24). അതിനാൽ, എല്ലാവരും നിയമത്തെ ലംഘിക്കുന്നവരാണെന്ന് ആദ്യം അവൻ അവരോട് പ്രസംഗിച്ചു. മരണശിക്ഷയിൽ നിന്ന് രക്ഷിക്കപ്പെടാൻ തന്നിൽ വിശ്വസിക്കാൻ അവൻ അവരോട് ആവശ്യപ്പെട്ടു. അദ്ദേഹം ചെയ്ത മൂന്നാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവൻ തൻ്റെ പഠിപ്പിക്കൽ പഴയനിയമത്തിൽ അധിഷ്ഠിതമാക്കി എന്നതാണ്. പഴയനിയമത്തിലെ തിരുവെഴുത്തുകൾ സംസാരിക്കാത്ത പുതിയതൊന്നും അവൻ അവർക്ക് നൽകിയില്ല. വിശുദ്ധ തിരുവെഴുത്തുകളുടെ സാക്ഷ്യങ്ങളിൽ അവൻ തൻ്റെ വാക്കുകൾ അടിസ്ഥാനപ്പെടുത്തി വേരുറപ്പിച്ചു. അദ്ദേഹം പറഞ്ഞു, “നിങ്ങ ളുടെ പിതാവായ അബ്രാഹാം എൻ്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ട് സന്തോഷിച്ചുമിരിക്കുന്നു” (യോഹന്നാൻ 8:56). അതിനാൽ, പഴയനിയമ ത്തിലെ സാക്ഷ്യപത്രത്തിൽ തൻ്റെ ഉപദേശത്തെ വേരൂന്നിക്കൊണ്ട് യേശു തൻ്റെ നാമ ത്തിൽ വിശ്വസിക്കാൻ പാപികളോട് സുവിശേഷം പ്രസംഗിച്ചു എന്നതാണ് വസ്തുത.

യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ശേഷം, തൻ്റെ അനുയായികളെ ലോകത്തി ലേക്ക് അയയ്‌ക്കേണ്ട സമയമായപ്പോൾ, പഴയനിയമം അവനെക്കുറിച്ച് എന്ത് എഴുതിയി രിക്കുന്നുവെന്ന് കാണാൻ അവരുടെ കണ്ണുകൾ തുറന്നു. നാം വായിക്കുന്നു, “മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചു ള്ളത് അവർക്ക് വ്യാഖ്യാനിച്ചു കൊടുത്തു” (ലൂക്കോസ് 24:27) അമാനുഷികതയിൽ വിശ്വ സിക്കാൻ യേശു അവരെ പ്രേരിപ്പിച്ചില്ലെന്ന് നാം കാണുന്നു. നിങ്ങൾ സാക്ഷ്യം വഹിച്ചത് ഈ കാര്യം മാത്രം ദൈവത്തിൽ നിന്നുള്ളതാണെന്നതിൻ്റെ തെളിവും പ്രമാണവും ആണെന്ന് അദ്ദേഹം പറഞ്ഞില്ല. എന്നാൽ തിരുവെഴുത്തുകളിൽ (പഴയനിയമം) വ്യക്ത മായി എഴുതിയിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസം ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം.

സമകാലീന ക്രിസ്തുമതത്തിൽ പ്രത്യേകിച്ച് ടിപിഎം സർക്കിളിൽ നാം കാണുന്ന തിനോട് ഇത് തികച്ചും വിപരീതമാണ്. പുതിയനിയമം, പഴയനിയമത്തിലെ ജന ങ്ങൾക്ക് അറിയില്ലാത്ത പൂർണ്ണമായും ഒരു പുതിയ കാര്യമാണെന്ന് ടിപിഎം വിശ്വസിക്കുന്നു. പഴയനിയമത്തിലെ വിശുദ്ധന്മാർ പുതിയ ആകാശം എന്നു വിളിക്കുന്ന മൂന്നാം ക്ലാസ് നിത്യതയിലേക്ക് പോകുമെന്ന് അവർ പഠിപ്പിക്കുന്നു, അവിവാഹിതരായതിനാൽ അവർ ചെയ്യുന്ന ഉയർന്ന ശുശ്രുഷ കാരണം സ്വർഗ്ഗ ത്തിലെ ഏറ്റവും ഉയർന്ന സ്ഥാനം അവർ കൈവശമാക്കും. അതിനാൽ ടിപിഎ മ്മിൻ്റെ പഠിപ്പിക്കലുകൾ പഴയനിയമ പ്രവാചകന്മാരുടെ വിശ്വാസത്തെ അടി സ്ഥാനമാക്കിയുള്ളതല്ല. ഇത് പഴയനിയമ വിശുദ്ധന്മാരുടെ സാക്ഷ്യത്തെ അടി സ്ഥാനമാക്കിയുള്ളതല്ല. യേശുവും അപ്പൊസ്തലന്മാരും പഴയ നിയമവും പ്രസം ഗിച്ചിട്ടില്ലാത്ത പുതിയ കാര്യമാണിത്. കുറച്ച് ഉദാഹരണങ്ങൾ കൂടി തരാം.

പത്രോസിൻ്റെ പ്രഭാഷണങ്ങൾ നോക്കാം

അപ്പൊ. പ്രവൃത്തി. 2 ൽ, പത്രോസ് പ്രസംഗിച്ച ആദ്യത്തെ പ്രഭാഷണത്തെ കുറിച്ച് നാം വായിക്കുന്നു. പത്രോസ് എഴുന്നേറ്റ് ശബ്ദം ഉയർത്തി, നിങ്ങളുടെ ദുഷിച്ച കരങ്ങൾ യേശു വിനെ ക്രൂശിച്ചുവെന്ന് സദസ്സിനെ ബോധ്യപ്പെടുത്തി. പരിശുദ്ധാത്മാവ് അവരുടെ ഹൃദയ ത്തിൽ കുത്തികൊണ്ട് നിങ്ങൾ പാപികളാണെന്ന് ബോധ്യപ്പെടുത്തി. അപ്പോൾ അവർ ചോദിച്ചു, “രക്ഷിക്കപ്പെടാൻ ഞങ്ങൾ എന്ത് ചെയ്യണം?” രക്ഷിക്കപ്പെടാൻ യേശുവിൽ വിശ്വസിക്കണമെന്ന് അവരോടു പറഞ്ഞു. അവൻ അവർ പാപികളാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും യേശുവിൽ വിശ്വസിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി നാം വീണ്ടും കാണുന്നു. പഴയനിയമ ഗ്രന്ഥങ്ങളിൽ നിന്ന് അദ്ദേഹം എപ്പോഴും പ്രചോദനം ഉൾക്കൊണ്ടിരുന്നു. ദാവീദ്‌ യേശുവിനെ മുൻ‌കൂട്ടി കണ്ടു, അവൻ്റെ നാവ് സന്തോഷിച്ചു, അവൻ്റെ ഹൃദയം ആനന്ദിച്ചു (അപ്പൊ.പ്രവൃ. 2:25). സങ്കീർത്തനങ്ങ ളിൽ ദാവീദ്‌ യേശുവിനെ കുറിച്ച് പറഞ്ഞു: “എൻ്റെ ദൈവം, നിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയില്ല (പ്രവൃ. 2:27). യേശുവിൻ്റെ പുനരുത്ഥാനത്തെ കുറിച്ച് ദാവീദ് പറഞ്ഞതായി പത്രോസ് പറയുന്നു (പ്രവൃ. 2:30-31).

യേശുവിൻ്റെ നാമത്തിൽ വിശ്വസിക്കാൻ പാപികളോട് പ്രസംഗിക്കുന്നതിനിടയിൽ, പത്രോസ് പഴയനിയമത്തെ തൻ്റെ സുവിശേഷത്തിൻ്റെ അടിസ്ഥാന അടിത്തറയാക്കിയ തായി നാം വീണ്ടും കാണുന്നു. അത് ഞാൻ നിങ്ങളെ പുതിയ വെളിപ്പാടുകൾ പഠിപ്പിക്കു ന്നില്ലെന്ന് പറയുന്നതുപോലെ ആയിരുന്നു; മറിച്ച് അത് പഴയനിയമത്തിൻ്റെ സാക്ഷ്യങ്ങ ളിൽ വേരുറപ്പിച്ചിരുന്നു. അങ്ങനെ 3000 അംഗങ്ങൾ അന്ന് സഭയിൽ ചേർന്നു, പഴയനിയമ ത്തിന് സാക്ഷ്യം വഹിക്കുന്നതിൽ അവരുടെ വിശ്വാസം വേരൂന്നിയിരുന്നതായിരുന്നു. അപ്പൊസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ (സഭ) പണിതിരിക്കുന്നു (എഫെസ്യർ 2:20).” പഴയനിയമ പ്രവാചകന്മാരും പുതിയനിയമ അപ്പൊ സ്തലന്മാരും പ്രസംഗിച്ച മൂലക്കല്ലായ യേശുവിലുള്ള വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ സഭ സ്ഥാപിതമായി. അതുതന്നെ ഞങ്ങൾ വിഷം ഇറക്കുന്ന പരമ്പരയിലും ശ്രമിക്കുന്നു.

Studying Sermon Patterns

ഇപ്പോൾ നിങ്ങൾ സ്വയം ചോദിക്കുക, ടിപിഎം സഭ എങ്ങനെ സ്ഥാപിക്കപ്പെട്ടു? ടിപിഎം സഭ എന്താണ് വിശ്വസിക്കുന്നത്? അവർ ഏത് യേശുവും ഏത് സുവി ശേഷവും എന്ത് ഉപദേശങ്ങളും പ്രസംഗിക്കുന്നു? പഴയനിയമത്തിലെ വിശുദ്ധ ന്മാർ തങ്ങൾ പഠിപ്പിക്കുന്ന കാര്യങ്ങൾ തന്നെയാണ് പഠിപ്പിച്ചതെന്ന് അവർ വിശ്വ സിക്കുന്നുണ്ടോ? അതോ TPM നേതാക്കൾ പഠിപ്പിക്കുന്ന പുതിയ കാര്യങ്ങളെ കുറിച്ച് പഴയനിയമ വിശുദ്ധന്മാർ തികച്ചും ഇരുട്ടിലാണെന്ന് അവർ വിശ്വസി ക്കുന്നുവോ?

പത്രോസിൻ്റെ രണ്ടാം പ്രഭാഷണം നോക്കാം

മുടന്തനെ സുഖപ്പെടുത്തിയശേഷം പത്രോസ് പ്രസംഗിച്ച രണ്ടാമത്തെ പ്രസംഗം അപ്പൊ. പ്രവൃത്തി. 3 ൽ നാം വായിക്കുന്നു. അവർ യേശുക്രിസ്തുവിനെ തള്ളിപ്പറഞ്ഞ അവരുടെ പാപങ്ങളെ കുറിച്ച് അവരെ ബോധ്യപ്പെടുത്താൻ പത്രോസ് ശലോമോൻ്റെ മണ്ഡപത്തിൽ നിന്ന് പ്രസംഗിക്കുന്നു (പ്രവൃ. 3:14). യേശുവിൻ്റെ നാമത്തിലുള്ള വിശ്വാസത്താൽ ഈ മനുഷ്യൻ സുഖം പ്രാപിച്ചു എന്ന് അദ്ദേഹം തുടർന്നും പറയുന്നു. അതുകൊണ്ട് അവൻ അവരുടെ പാപങ്ങളും യേശുവിൻ്റെ നാമത്തിലുള്ള വിശ്വാസവും പ്രസംഗിക്കുക യായിരുന്നു. അവൻ എങ്ങനെ തൻ്റെ പഠിപ്പിക്കലുകൾ സ്ഥാപിക്കുന്നു? അവൻ പറയുന്നു, മോശെ നമ്മുടെ പിതാക്കന്മാരോട് പറഞ്ഞു,‘ ദൈവം എന്നെപ്പോലെ ഒരു പ്രവാ കൻ ഉയർത്തും. അവൻ്റെ വാക്ക് കേൾക്കാത്ത സകല ആത്മാവും നശിപ്പിക്ക പ്പെടും (പ്രവൃ. 3: 22-23 ഭാവാർത്ഥം).” അദ്ദേഹം വീണ്ടും പറയുന്നു, “ശമൂവേൽ ആദി യായി സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ക്രിസ്തുവിൻ്റെ ഈ കാലത്തെ പറ്റി പ്രസ്താവിച്ചു” (പ്രവൃ. 3: 22-23 ഭാവാർത്ഥം). പഴയനിയമത്തിലെ സാക്ഷ്യത്തിൽ പത്രോസ് തൻ്റെ സുവിശേഷം അടിസ്ഥാനമാക്കിയതായി നാം കാണുന്നു. താൻ പണിയുന്ന സഭ യിലും ദൈവരാജ്യത്തിലും ആളുകളെ സ്ഥാപിക്കുന്നതിനായി അവൻ മോശെയുടെയും എല്ലാ പ്രവാചകന്മാരുടെയും സാക്ഷ്യം നൽകുകയായിരുന്നു. സഭയിൽ ചേർത്തവരുടെ എണ്ണം (പഴയനിയമത്തിലെ സാക്ഷ്യം വിശ്വസിച്ചവർ) 3000 ൽ നിന്ന് 5000 ആയി വർദ്ധിച്ചു വെന്ന് പ്രവൃത്തി. 4:4 ൽ നാം വായിക്കുന്നു.

കൊർന്നേല്യൊസിൻ്റെ വീട്ടിലെ പത്രോസിൻ്റെ പ്രസംഗം

അന്യജാതിക്കാരനായ കൊർന്നേല്യൊസിനോട്‌ സുവിശേഷം പ്രസംഗിക്കുമ്പോൾ പത്രോസ് പഴയനിയമത്തിലെ സാക്ഷ്യം വീണ്ടും ഉപയോഗിച്ചുവെന്ന് നാം കാണുന്നു. അദ്ദേഹം സദസ്സിനോട് പറഞ്ഞു,

അപ്പൊ.പ്രവൃ. 10:43, “അവനിൽ വിശ്വസിക്കുന്ന ഏവനും അവൻ്റെ നാമം മൂലം പാപമോചനം ലഭിക്കും എന്ന് സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.”

പഴയനിയമത്തിലെ സാക്ഷ്യത്തിൻ്റെ ആഴം സഭയിലും ദൈവരാജ്യത്തിലും പുതിയ അംഗങ്ങളെ സ്ഥാപിക്കാൻ ഉപയോഗിക്കുന്നു.

പൗലോസിൻ്റെ പ്രഭാഷണം

അപ്പൊ.പ്രവൃത്തി 13 ൽ, പൗലോസ് അപ്പൊസ്തലൻ അന്യജാതിക്കാരോട് സുവിശേഷം പ്രസംഗിക്കുമ്പോൾ പഴയനിയമത്തിലെ പ്രവാചകന്മാരുടെ സാക്ഷ്യത്തിന് ചെവി കൊടു ക്കുന്നില്ലെന്ന് പറഞ്ഞ് യഹൂദന്മാരെ വിമർശിക്കുന്നതായി നാം വായിക്കുന്നു. അദ്ദേഹം പറയുന്നു,

അപ്പൊ.പ്രവൃ. 13:27, “യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവ നെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്ക് വിധിക്കയാൽ അവെക്ക് നിവൃത്തി വരുത്തി.”

റോമാ സഭയിൽ അപ്പൊസ്തലനായ പൗലോസ് പ്രസംഗിച്ച സുവിശേഷം വായിക്കുക. എല്ലാ മനുഷ്യരും പാപികളാണെന്ന് അവൻ ആദ്യം ബോധ്യപ്പെടുത്തുന്നു (റോമർ 3:9). അബ്ര ഹാമിനെ നീതിമാനായി പ്രഖ്യാപിച്ച പഴയനിയമത്തിലെ (ഉല്പത്തി) സാക്ഷ്യത്തിലൂടെ അവൻ യേശുവിലുള്ള വിശ്വാസത്തിൻ്റെ സുവിശേഷം പ്രസംഗിക്കുന്നു (റോമർ 4). അവർ പഠിച്ചതും പ്രസംഗിച്ചതും പഴയനിയമത്തിന് സാക്ഷ്യം വഹിക്കുന്ന അതേ മാതൃകയാണ് നാം വീണ്ടും കാണുന്നത്.

ഉപസംഹാരം

പഴയനിയമത്തിലെ സാക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് സഭയും സഭ വിശ്വസിക്കുന്ന പഠിപ്പിക്കലുകളും [പുതിയ നിയമത്തിൽ അപ്പൊസ്തലന്മാർ സ്ഥിരീകരിച്ചു] (എഫെ. 2:20) എന്ന് പൗലോസ് പറയുന്നത് അതുകൊണ്ടല്ലേ? എന്തുകൊണ്ട് പഴയനിയമത്തിൽ സാക്ഷികളില്ലാത്ത മനുഷ്യരുടെ പുതിയ വെളിപ്പാടുകളിലും പാരമ്പര്യങ്ങ ളിലും ടിപിഎമ്മും മറ്റ് വ്യാജ സഹോദരിമാരും വിശ്വസിക്കുന്നു? പഴയനിയമ പ്രവാചകന്മാരുടെയും പുതിയനിയമ അപ്പൊസ്തലന്മാരുടെയും വായിൽ പരിശുദ്ധാത്മാ വിൻ്റെ പഠിപ്പിക്കലുകൾ ഒന്നുതന്നെ ആയിരുന്നു. ഇത് ടിപിഎമ്മിലെ പുതിയ വെളി പ്പാടുകൾക്ക് തികച്ചും വിരുദ്ധമാണ്. പുതിയ നിയമത്തിൻ്റെ വെളിപ്പാടുകൾ പഴ യനിയമ പ്രവാചകന്മാർക്ക് അറിയില്ലായിരുന്നുവെന്ന് ദി പെന്തക്കോസ്ത് മിഷൻ അവകാശപ്പെടുന്നു. ഇത് പഴയനിയമ വിശുദ്ധന്മാരെ സ്വർഗത്തിൻ്റെ താഴത്തെ നിര യിലും തങ്ങളെ ഉയർന്ന നിരയിലും ഉൾപ്പെടുത്താൻ അവരെ പ്രേരിപ്പിക്കുന്നു – അതാ യത്, അവരുടെ പുതിയ വെളിപ്പാടുകൾ! ദൈവം ടിപിഎംകാരുടെ കണ്ണുകൾ തുറക്കട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *