വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 3

ഇതിന് മുൻപുള്ള ഭാഗത്ത്, കത്തുന്ന മുൾപടർപ്പിനെ കുറിച്ച് നമ്മൾ ധ്യാനിച്ചു. ഇന്ന് നാം വടി പാമ്പാക്കി മാറ്റിയ മോശെയുടെ ആദ്യത്തെ അത്ഭുതത്തെ കുറിച്ച് ധ്യാനിക്കും.

വടി, പാമ്പാക്കി മാറ്റിയ അത്ഭുതം

ദൈവം മോശെയെയും അഹരോനെയും മിസ്രയിമിലെ രാജാവിൻ്റെ അടുക്കലേക്ക് അയ ച്ചതായി പുറപ്പാട് 3-‍ാ‍ം അധ്യായത്തിൽ നാം വായിക്കുന്നു. അങ്ങനെ ദൈവത്തിൻ്റെ രണ്ട് സാക്ഷികൾ (മോശെയും അഹരോനും) മിസ്രയിമിലെ രാജാവിൻ്റെ കൊട്ടാരത്തിലേക്ക് പോയി. അവിടെ അവർ ഇസ്രായേൽ ജനതയെ മോചിപ്പിക്കാൻ ഫറവോനോട് ആവശ്യ പ്പെട്ടു. എന്നാൽ ഫറവോൻ വിസമ്മതിച്ചു. തൻ്റെ ദൈവിക വിളി തെളിയിക്കാൻ ഫറ വോൻ മോശയോട് അത്ഭുതങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടു (പുറപ്പാട് 7:9). കയ്യിലുള്ള വടി നിലത്തേക്ക് എറിയാൻ മോശെ അഹരോനോട് ആവശ്യപ്പെട്ടു. വടി ഉടനെ ഒരു സർപ്പമായി മാറി (പുറപ്പാട് 7:10). എന്നാൽ ഫറവോന് അതിൽ മതിപ്പ് വരാത്തതിനാൽ സമാനമായ ഒരു തന്ത്രം ചെയ്യാൻ തൻ്റെ മന്ത്രവാദികളോട് ആവശ്യപ്പെട്ടു. അവൻ്റെ മന്ത്ര വാദികളും തങ്ങളുടെ വടി നിലത്തിട്ടു, അതും സർപ്പങ്ങളായിത്തീർന്നു (പുറപ്പാട് 7:11). മോശെയുടെ സർപ്പം ബാക്കി സർപ്പങ്ങളെ വിഴുങ്ങിക്കളഞ്ഞു (പുറപ്പാട് 7:12).

ഉപരിതലത്തിൽ (SURFACE LEVEL), തൻ്റെ അമാനുഷിക ശക്തി ഫറവോൻ്റെ മുമ്പാകെ പ്രദർ ശിപ്പിക്കാൻ ദൈവം ആഗ്രഹിച്ചതായി കാണുന്നു. എന്നാൽ, നാം പഴയനിയമം പഠിക്കു മ്പോൾ, ബൈബിൾ സ്വാഭാവിക കണ്ണുകൾക്ക് പ്രത്യക്ഷപ്പെടുന്നതിനേക്കാൾ വളരെ കൂടു തലാണെന്ന് നമുക്ക് ഇപ്പോൾ ഉറപ്പോടെ പറയാൻ കഴിയും. അതിലെ ഉള്ളടക്കങ്ങൾ യേശു വിൻ്റെ ഉപമകളോട് കൂടുതൽ സാമ്യമുള്ളതാണ്. ജനങ്ങൾ അത് വായിക്കുന്നു, എന്നിട്ടും അവർക്ക് അത് വായിച്ചിട്ടില്ലെന്ന് തോന്നുന്നു. ജനങ്ങൾ അത് കേൾക്കുന്നു, പക്ഷേ അവർ ഒരിക്കലും മനസ്സിലാക്കുന്നില്ല. ഇത് മറയപ്പെട്ടത് (STEGANOGRAPHY) പോലെയാണ്! അതാ യത് മറ്റൊരു സന്ദേശത്തിനുള്ളിൽ മറച്ചുവെച്ച സന്ദേശം – ഒരു ചിത്രത്തിനുള്ളിലെ ചിത്രം പോലെ! സ്വാഭാവിക കണ്ണുകൾ കൊണ്ട് ജനങ്ങൾ പ്രധാന ചിത്രം കാണുന്നു, എന്നിട്ടും സുവിശേഷത്തിൻ്റെ മറഞ്ഞിരിക്കുന്ന സന്ദേശം അവർ കാണുന്നില്ല!

മർക്കൊസ് 4:11-12, “അവരോട് അവൻ പറഞ്ഞത്: “ദൈവരാജ്യത്തിൻ്റെ മർമ്മം നിങ്ങ ൾക്ക് നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.” അവർ മനം തിരിയാതെയും അവരോട് ക്ഷമിക്കാതെയും ഇരിക്കത്തക്ക വണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരി പ്പാനും സംഗതിവരും.”

ഒരു ആധുനിക സിനിമാ സംവിധായകൻ ബൈബിളിലെ കഥകളിൽ നിന്ന് ആദം, നോഹ, ഹാബെൽ, അബ്രഹാം, യാക്കോബ്, ഇസഹാക്ക്, യോസേഫ്, മോശെ എന്നിവരെ പറ്റി ഒരു സിനിമ നിർമ്മിക്കുകയാണെങ്കിൽ, ജനങ്ങൾ ഈ പഴയനിയമത്തിലെ ആളുകളുടെ കഥ കൾ മാത്രമേ സിനിമയിൽ കാണൂ . പഴയനിയമ കഥകളിൽ യേശുവിനെ മറച്ചുവെക്കുന്ന ദൈവത്തിൻ്റെ സ്റ്റെഗനോഗ്രാഫി സിനിമയുടെ കാഴ്ചക്കാർക്ക് പൂർണ്ണമായും മറയപ്പെടും. ഇത് ഫറവോൻ്റെ മാന്ത്രികന്മാരുടെ കാര്യമായിരുന്നു എന്നതാണ് ഞാൻ ഊന്നിപ്പറയുന്ന കാര്യം.

വടി പാമ്പാക്കി മാറ്റിയ മോശയുടെ അത്ഭുതം ദൈവത്തിൻ്റെ അമാനുഷിക ശക്തിയുടെ പ്രദർശനം മാത്രമായിരുന്നില്ല. സ്വാഭാവിക കണ്ണുകൾക്ക് മനസ്സിലാക്കാൻ കഴിയുന്നതി നേക്കാൾ കൂടുതൽ അതിലുണ്ടായിരുന്നു. തൻ്റെ അത്ഭുതകരമായ കഴിവ് ദൈവം തങ്ങ ൾക്ക് കാണിച്ചു തരുന്നുവെന്ന് ഫറവോനും മാന്ത്രികരും അനുമാനിച്ചു. അതിനാൽ അവർ പ്രതികരണമായി സ്വന്തം അത്ഭുത കഴിവുകൾ കാണിച്ചു. അവരും തങ്ങളുടെ വടി നില ത്തിട്ടു, അതും സർപ്പങ്ങളായി. ആ ദിവസങ്ങളിൽ പോലും സർപ്പം മരണത്തിൻ്റെ അടയാ ളമായിരുന്നു. പാമ്പ് – സാത്താൻ, പാപം, രോഗം, മരണം എന്നിവയുടെ പ്രതീകമാണെന്ന് ക്രിസ്ത്യാനികളായ നമുക്ക് ഇപ്പോൾ തിരുവെഴുത്തുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ മിസ്രയിമ്യർക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ല. യേശുവിൻ്റെ ഇനി പ്പറയുന്ന വാക്കുകൾ ഉപയോഗിച്ച് കൂടുതൽ വിശദീകരിക്കാൻ എന്നെ അനുവദിക്കുക.

മർക്കോസ് 16:18, “സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടി ച്ചാലും അവർക്ക് ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്ക് സൌഖ്യം വരും എന്നു പറഞ്ഞു.”

ലൂക്കോസ് 10:19, “പാമ്പുകളെയും തേളുകളെയും ശത്രുവിൻ്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.”

അത്ഭുതത്തിൻ്റെ പ്രാധാന്യം

അതിനാൽ നാം മനസ്സിലാക്കുന്നതെന്തെന്നന്നാൽ, യേശു യഥാർത്ഥത്തിൽ ശിഷ്യന്മാർക്ക് മരണത്തിനും സാത്താനും മേൽ അധികാരം നൽകുകയായിരുന്നു! എൻ്റെ നാമത്തിൽ വിശ്വസിക്കുന്നവർ ഇനിപ്പറയുന്ന അത്ഭുതങ്ങൾ ചെയ്യുമെന്ന് യേശു പറയുന്നില്ല! ഇല്ല! എന്നിൽ വിശ്വസിക്കുന്നവർ തത്സമയ പ്രേക്ഷകർക്ക് മുന്നിൽ വിഷം കഴിക്കുമ്പോൾ അത്ഭുതം പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല!

മരണത്തിനും സാത്താനുമെതിരെ അവൻ അവർക്ക് ജയം നൽകുകയായിരുന്നു! അതു പോലെ, യഹോവയാം ദൈവത്തിൻ്റെ വിശ്വാസികളായ തൻ്റെ ദാസന്മാരായ അഹരോനും മോശെയ്ക്കും ദൈവം അതേ അധികാരം നൽകിയിരുന്നു. മോശെയും അഹരോനും ഫറവോനോടും മാന്ത്രികരോടും ആംഗ്യഭാഷയിൽ സംസാരിക്കുന്നതു പോലെ ആയി രുന്നു, നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിൽ മരണത്തിന് നിങ്ങളുടെ മേൽ അധികാരമില്ല. അത്ഭുതത്തോടൊപ്പം അവർ സുവിശേഷം പ്രസംഗിച്ചു, പക്ഷേ മാന്ത്രിക ർക്ക് അതിൽ അത്ഭുതം മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.

അതിനാൽ, തങ്ങളോട് പ്രസംഗിച്ച സന്ദേശത്തിൽ അവർ വിശ്വസിച്ചില്ല, മറിച്ച് അത്ഭുത ങ്ങളുടെ വഞ്ചനയിലായിരുന്നു. നമ്മൾ എന്താണ് പഠിക്കുന്നത്? എന്താണ് ബൈബിൾ മുന്നറിയിപ്പ് നൽകുന്നത്! അത്ഭുതങ്ങൾ കണ്ട് നാം വഞ്ചിതരാകരുതെന്ന് ബൈബിൾ മുന്നറിയിപ്പ് നൽകുന്നു. പിശാചിൻ്റെ ദൂതന്മാർക്ക് പോലും അമാനുഷിക അത്ഭുതങ്ങൾ ചെയ്യാൻ കഴിയുമെന്ന് നമുക്കറിയില്ലേ (2 കൊരിന്ത്യർ 11:14, 2 തെസ്സ 2:9)? മൃഗം പോലും (എതിർക്രിസ്തു) വ്യാജ അത്ഭുതങ്ങൾ പ്രവർത്തിക്കും (വെളിപ്പാട് 13:13). യേശുവിൻ്റെ കാലത്തെ യഹൂദന്മാർക്ക് മന്ത്രികവിദ്യ നടത്താനും ഭൂതങ്ങളെ തുരത്താനും കഴിഞ്ഞില്ലേ (ലൂക്കോസ് 11:18)?

അടുത്തതായി നമ്മൾ എന്ത് വായിക്കുന്നു? ദൈവം എങ്ങനെ പ്രതികരിച്ചു? അവൻ അവ ർക്ക് മറ്റൊരു അടയാളം നൽകി. ഒരുപക്ഷേ അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞേക്കും. അഹരോൻ്റെ സർപ്പം ഫറവോൻ്റെ മന്ത്രവാദികളുടെ സർപ്പങ്ങളെ വിഴുങ്ങിയതായി നാം വായിക്കുന്നു. എന്താണ് സന്ദേശം? മരണം മരണത്തെ വിഴുങ്ങി. സർപ്പം സർപ്പത്തെ വിഴുങ്ങി. നമുക്കുവേണ്ടി പാപമായിത്തീർന്ന യേശു ക്രൂശിൽ മരണം എന്നെന്നേക്കുമായി വിഴുങ്ങിയതായി ക്രിസ്ത്യാനികളായ നമുക്കറിയാം! ജോനാഥൻ എഡ്വേർഡിൻ്റെ വാക്കു കളിൽ “ക്രൂശിൽ മരണത്തിൻ്റെ മരണം!” അപ്പൊസ്തലനായ പൗലോസ് അതിനെ പറ്റി എഴുതുന്നു.

1 കൊരിന്ത്യർ 15:54-55, “ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിൻ്റെ ജയം എവിടെ? ഹേ മരണമേ, നിൻ്റെ വിഷമുള്ള് എവിടെ?”

ഈ സംഭവം ഇസ്രായേല്യരെ ഓർമിപ്പിക്കുന്നതിനായി, ദൈവം, ആദ്യം അനുസരണക്കേട് കാണിച്ച ഇസ്രായേല്യർക്ക് ഉജ്ജ്വല സർപ്പങ്ങളെ അയച്ചു! മോശെ മരുഭൂമിയിൽ ഒരു പിച്ചള സർപ്പത്തെ ഉയർത്തി, അതിനെ നോക്കുന്നവരെല്ലാം മരണത്തിൽ നിന്ന് രക്ഷപ്പെടും. യേശു നമുക്ക് ശാപമായിത്തീർന്നു (ഗലാത്യർ 3:13). മരണത്തിന്മേൽ അധികാരമുള്ളവനെ മരണത്താൽ നശിപ്പിക്കത്തക്കവണ്ണം (എബ്രായർ 2:14) ഒരിക്കലും പാപം ചെയ്യാത്തവൻ നമുക്കുവേണ്ടി പാപമായിത്തീർന്നു (2 കൊരിന്ത്യർ 5:21).

കുറിപ്പുകൾ (NOTES)

ഞങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിനാണ് ഈ കുറിപ്പ്. പിശാചിൻ്റെ സന്ദേശവാഹക ർക്ക് പോലും അത്ഭുതങ്ങൾ ചെയ്യാൻ കഴിയുന്നതുകൊണ്ട് അതിനെ അപ്രധാനമായ ഒന്നായി ചിന്തിക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നില്ല! “.…ഫറവോൻ നിങ്ങ ളോട് ഒരു അത്ഭുതം കാണിപ്പിൻ എന്ന് പറയും…. ” (പുറപ്പാട് 7:9)” എന്ന് ദൈവം മുന്നമേ മോശെയോട് പറഞ്ഞിരുന്നു. അതിനാൽ, ദൈവത്തിൻ്റെ നാമത്തിൽ തട്ടിപ്പ് നടത്തുന്നില്ല എന്നതിന് തെളിവ് നൽകാൻ ഫറവോൻ മോശെയോട് ആവശ്യപ്പെടുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. ഇതാണ് ഓരോ മനുഷ്യൻ്റെയും സാധാരണ ആവശ്യം. പരീശന്മാരും യേശുവിൽ നിന്ന് അടയാളങ്ങൾ ആവശ്യപ്പെട്ടു. അപ്പോൾ ചില ശാസ്ത്രി മാരും പരീശന്മാരും ഉത്തരം പറഞ്ഞു: ഗുരോ, ഞങ്ങൾ ഒരു അടയാളം കാണാൻ ആഗ്രഹിക്കുന്നു (മത്തായി 12:38, 16:1, 27:42, ലൂക്കോസ് 11:16, യോഹന്നാൻ 2:18, 4:48). അതിനാൽ പ്രകൃത്യാതീതമായ (SUPERNATURAL) തെളിവുകൾ ആവശ്യപ്പെടുന്ന മനുഷ്യൻ്റെ പ്രവണത നോക്കുമ്പോൾ, ദൈവം എപ്പോഴും അത്ഭുതങ്ങളോടൊപ്പം തൻ്റെ ദൂതന്മാരെയും അയച്ചിട്ടുണ്ടെന്ന് നാം കാണുന്നു. പഴയ നിയമത്തിൽ, ദൈവം മോശെയെയും അഹരോനെയും അടയാളങ്ങളുമായി അയച്ചു, പുതിയ നിയമത്തിൽ അവൻ യേശുവിനെയും അപ്പൊസ്തലന്മാരെയും അടയാളങ്ങളോടും അത്ഭുതങ്ങളോടും കൂടി അയച്ചു (മർക്കോസ് 16:20, പ്രവൃ. 14:3 കാണുക). “ഞാൻ നിങ്ങളുടെ അടുക്കൽ വന്ന പ്പോൾ അപ്പോസ്തലന്മാരുടെ അടയാളങ്ങൾ എന്നിൽ കണ്ടു” (2 കൊരിന്ത്യർ 12:12 ഭാവാ ർത്ഥം) എന്ന് പൗലോസ് പറഞ്ഞപ്പോൾ അത് സ്ഥിരീകരിച്ചു.

എബ്രായ ലേഖനത്തിൽ വീണ്ടും നാം വായിക്കുന്നു: “ദൈവം അടയാളങ്ങളാലും അത്ഭു തങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും സാക്ഷ്യം വഹിക്കുന്നു (എബ്രായർ 2:3).” അതിനാൽ പിശാചിൻ്റെ ദൂതന്മാർക്കും അത്ഭുതങ്ങൾ ചെയ്യാൻ കഴിയുമെന്നതിനാൽ അവഗണിക്കപ്പെടേണ്ട ഒരു കാര്യമായി അതിനെ കണക്കാക്കേണ്ടതില്ല. ദൈവത്തിൻ്റെ അപ്പൊസ്തലൻ എന്ന് അവകാശപ്പെടുന്ന ഒരാൾ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർ ത്തിക്കയും അവനെ കുറിച്ച് ഒരു ദിവ്യസാക്ഷ്യം ഉണ്ടായിരിക്കയും വേണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, എന്നാൽ അത്ഭുതങ്ങളാൽ നാം വഞ്ചിതരാകില്ലെന്ന് നമുക്ക് ബോധമു ണ്ടായിരിക്കണം. ദൈവത്തിൻ്റെ ദൂതൻ എന്ന് അവകാശപ്പെടുന്ന ഒരാളുടെ സന്ദേശത്തെ ഞങ്ങൾ അടിസ്ഥാനപരമായി നോക്കുന്നു. രക്ഷകൻ്റെ ശ്രദ്ധ കേന്ദ്രീകരിച്ചതോ ക്രിസ്തു വിനെ മഹത്വപ്പെടുത്തുന്നതോ ആയ (ടിപിഎം ശുശ്രുഷകന്മാരെ പോലെ സ്വയം മഹത്വവത്കരിക്കാതെ) – പഴയനിയമത്തിൽ നിന്നും പുതിയനിയമത്തിൽ നിന്നുമുള്ള സന്ദേശവാഹകരുടെ സന്ദേശങ്ങളുമായി സന്ദേശകൻ്റെ സന്ദേശം സമന്വയിക്കണം!

അപ്പൊസ്തലന്മാരാണെന്ന് അവകാശപ്പെടുകയും ഒരു ഈച്ചയെ പോലും സുഖ പ്പെടുത്താൻ കഴിയാത്ത ശുശ്രുഷകന്മാരെ ശ്രദ്ധിക്കുക. ഈ കൊറോണ പ്രതി സന്ധി സമയത്ത് അവകാശങ്ങൾ സാധൂകരിക്കാൻ കഴിയുന്ന അത്തരം ശുശ്രു ഷകന്മാരെ സൂക്ഷിക്കുക.

ഒരു കാര്യം കൂടി. രണ്ടുതരം തെളിവുകൾ ആവശ്യപ്പെടുന്ന രണ്ടുതരം ജനങ്ങളുണ്ടെന്ന് അപ്പൊസ്തലനായ പൗലോസ് പറയുന്നു. “യെഹൂദന്മാർ അടയാളം ചോദിക്കുന്നു, യവനന്മാർ ജ്ഞാനം അന്വേഷിക്കുന്നു (I കൊരിന്ത്യർ 1:22).” നമ്മുടെ കാലത്തും ഇത് പ്രസക്തമാണെന്ന് നമുക്ക് കണ്ടെത്താൻ കഴിയും. ചിലർ അത്ഭുതങ്ങളിൽ വിശ്വസി ക്കുന്നു, ചിലർ യുക്തിസഹവും ബുദ്ധിപരമായും അന്വേഷിക്കുന്നു (പ്രവൃ. 17:2, 18:4).

Venom Removal Series – Gospel in Exodus – 3

അതിനാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം സന്ദേശമാണ്. യേശുവിനെ മഹത്വപ്പെ ടുത്തുന്ന സന്ദേശം – അത് മനുഷ്യ കേന്ദ്രീകൃതം ആകാതെ ക്രിസ്തു കേന്ദ്രീ കൃതം ആയിരിക്കണം. പല പെന്ത ക്കോസ്ത് സഭകളും പരിശുദ്ധാത്മാവി നെയും അത്ഭുതങ്ങളെയും അമാനു ഷിക ശക്തിയുടെ ഒരു പ്രകടനമാക്കി മാറ്റിയിരിക്കുന്നു! കരിസ്മാറ്റിക് സന്ദേ ശത്തിൽ യഥാർത്ഥ വസ്തുതകളൊന്നും കണ്ടെത്തുന്നില്ല എന്ന കാരണത്താൽ കരിസ്മാറ്റിക് അല്ലാത്തവർ അത്ഭുതങ്ങളെ അവഗണിക്കുന്നു. ടിപിഎമ്മിന് ഒന്നുമില്ല – ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന, സ്വയം ഉയർത്താതെ ബൈബിളുമായി സമന്വയിപ്പി ക്കുന്ന സന്ദേശമോ അഥവാ അവരുടെ ദിവ്യവിളിയെ ദൈവം അംഗീകരിച്ചതുപോലുള്ള അത്ഭുതങ്ങളോ ഇല്ല (2 കൊരിന്ത്യർ 12:12).

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *