ആടുകളുടെ വസ്ത്രം ധരിച്ച ചെന്നായ്ക്കളെ തുറന്നുകാട്ടിക്കൊണ്ട് ദൈവം തൻ്റെ ജന ത്തോട് കൃപ കാണിച്ചിരിക്കുന്നു. ഈ സൈറ്റ് സന്ദർശിക്കുന്ന ധാരാളം വായനക്കാരുണ്ട്, ടിപിഎം അംഗത്വം സ്വീകരിച്ചതുകൊണ്ട് തെറ്റിപ്പോയെന്നും ഇപ്പോൾ ഈ സൈറ്റിലെ വസ്തുതകൾ ഞങ്ങളെ ക്രിസ്തുവിൻ്റെ വെളിച്ചത്തിലേക്ക് നയിക്കുന്നുവെന്നും പറഞ്ഞ് പലരും ഞങ്ങളെ സമീപിക്കുന്നു. ഈ വ്യക്തികൾ സ്വയം “വിമോചിതൻ (LIBERATED)”, “വീണ്ടെടുക്കപ്പെട്ടവൻ (REDEEMED)”, “ഭയത്തിന് അടിമയല്ല (NO MORE SLAVE TO FEAR)”, “വാഴ്ത്തപ്പെട്ട ഉറപ്പ് (BLESSED ASSURANCE)” എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് സൈറ്റിൽ അഭിപ്രായങ്ങൾ ഇടുന്നു, ആ പട്ടിക വലിയതാണ്. പക്ഷേ, ധാരാളം ശബ്ദ കോലാ ഹലം സൃഷ്ടിച്ച് ഈ സൈറ്റുമായി പൊരുത്തപ്പെടാനാവാത്തവരും ഇവിടെയുണ്ട്. അവർ ഭീഷണികൾ, ശാപങ്ങൾ, പോര് വിളികൾ മുതലായവയാൽ ആരംഭിക്കുന്നു. എന്നാൽ അവരാരും ടിപിഎമ്മിൻ്റെ പഠിപ്പിക്കലുകളെ തിരുവെഴുത്തുപരമായി ന്യായികരിക്കാൻ ശ്രമിക്കുന്നില്ല. ടിപിഎമ്മിനെ ന്യായികരിക്കാൻ ശ്രമിക്കുന്ന ചുരുക്കം ചിലർ, ടിപിഎം ഉപദേശങ്ങളിലെ കുഴപ്പം കാണിക്കുമ്പോൾ അലിഞ്ഞുപോകുന്നു. എന്നിരുന്നാലും, VIK G പോലുള്ള ഉറക്കം നടിക്കുന്ന ചിലർ പതിവായി ഈ സൈറ്റ് സന്ദർശിക്കുന്നു, അവർ ടിപി എമ്മിൻ്റെ ദുഷ്പ്രവൃത്തികൾക്ക് തെളിവ് നൽകുമ്പോൾ മുതല കണ്ണീർ പൊഴിക്കുന്നു, എന്നാൽ അതേ സമയം ടിപിഎമ്മിനെ ന്യായികരിക്കാനും അഡ്മിനിനെ രൂക്ഷമായി വിമ ർശിക്കാനും കിട്ടുന്ന ഒരു അവസരവും നഷ്ടപ്പെടുത്തുകയില്ല. ഈ ലേഖനം VIK G യെ കുറി ച്ചുള്ള ഒരു വിശദമായ അന്വേഷണമാണ്, ഇത് വേദപുസ്തകം അനുസരിച്ച് അടിസ്ഥാന പരമായി കപട വിശ്വാസികളും വിഡ്ഢികളുമായ നിരവധി ടിപിഎം മതഭ്രാന്തന്മാർക്കും ബാധകമാണ്.
VIK G ഈ സൈറ്റിലെ സ്ഥിരം ഒരു വായനക്കാരനും അഭിപ്രായങ്ങൾ എഴുതുന്നവനുമാണ്. അദ്ദേഹത്തിൻ്റെ എല്ലാ അഭിപ്രായങ്ങളും ഞങ്ങൾ സമാഹരിക്കുകയാണെങ്കിൽ അത് വാല്യങ്ങളായി നീളും. എന്തുകൊണ്ടാണ് ഞങ്ങൾ ഇപ്പോൾ VIK G യെ വേർതിരിച്ച് എടുത്ത് കാട്ടുന്നതെന്ന് ഞങ്ങളുടെ ചില വായനക്കാർ ചിന്തിച്ചേക്കാം. ഉത്തരം വളരെ ലളിതമാണ്. ഞങ്ങൾ എപ്പോഴും സദൃശ വാക്യങ്ങൾ 26:4 പിന്തുടരുന്നു:
സദൃശ വാക്യ. 26:4, “നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവൻ്റെ ഭോഷത്വംപോലെ അവനോട് ഉത്തരം പറയരുത്.”
കൊരിന്ത്യയിലെ ചില ജനങ്ങൾ ക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരായി മറ്റുള്ളവരെ വഞ്ചിച്ച പ്പോൾ ഈ തന്ത്രം വിശുദ്ധ പൗലോസ് പ്രയോഗിച്ചു. സഭയെ സംരക്ഷിക്കുന്നതിനും നിശബ്ദ തനായി അവരുടെ അവകാശവാദം തള്ളുന്നതിനുമായി പൗലോസ് 2 കൊരിന്ത്യർ 11:23 ൽ സംസാരിക്കുന്നു “ക്രിസ്തുവിൻ്റെ ശുശ്രൂഷക്കാരോ?–ഞാൻ ബുദ്ധിഭ്രമമായി സംസാരി ക്കുന്നു–ഞാൻ അധികം;….”. തങ്ങൾക്കും മറ്റുള്ളവർക്കും ജ്ഞാനികളായി കാണപ്പെടാതി രിക്കാൻ, യേശുക്രിസ്തുവിൻ്റെ അപ്പൊസ്തലനായ പൗലോസ് “ബുദ്ധിഭ്രമമായി സംസാരി ക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് ഈ വ്യാജ അപ്പൊസ്തലന്മാരുടെ അവകാശവാദങ്ങൾക്ക് ഉത്തരം നൽകി.
അതിനാൽ, കഴിഞ്ഞ രണ്ടര മാസത്തിനുള്ളിൽ VIK G യുടെ സ്വന്തം അഭിപ്രായങ്ങൾ അദ്ദേ ഹത്തിൻ്റെ കാപട്യം തുറന്നുകാട്ടാൻ ഞങ്ങൾ ഉപയോഗിക്കുന്നു.
VIK G യുടെ ചാഞ്ചാടുന്നതായ സ്വരഭേദങ്ങൾ
ഈ സൈറ്റിലെ വിവിധ ലേഖനങ്ങളുടെ അഭിപ്രായ വിഭാഗത്തിൽ VIK G എഴുതിയ ഇനിപ്പ റയുന്ന മാതൃക (SAMPLE) അഭിപ്രായങ്ങൾ ശ്രദ്ധിക്കുക.
VIK G യുടെ PRO-FROMTPM.COM കമൻറ്റുകൾ:
- “അഡ്മിനും ഞാനും വാദങ്ങളിൽ ഹ്രസ്വമായ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, അഡ്‌മിൻ്റെ പ്രസ്താവനയ്‌ക്ക് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. എൻ്റെ അനുഭവത്തിൽ നിന്ന്, അവൻ / അവൾ തീർച്ചയായും അഭിപ്രായങ്ങളൊന്നും എഡിറ്റുചെയ്യില്ല. ഇക്കാ ര്യത്തിൽ അയാളുടെ / അവളുടെ സുതാര്യതയെ അഭിനന്ദിക്കുക.”
- “ഇത് (fromtpm.com) വിനോദവും വിജ്ഞാനപരവുമാണ്.”
- “ഇരകളെ പുറത്തെത്തിക്കാൻ സഹായിക്കുന്നതിനും യഥാർത്ഥ ലോകത്തിലേക്ക് വീണ്ടും പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ അവരെ പിന്തുണയ്ക്കുന്നതിനും ചില രീതി കൾ ഉണ്ടായിരിക്കുക” എന്നത് യഥാർത്ഥത്തിൽ ഒരു നല്ല പ്രായോഗിക പരിഹാര മാണ് – [ടിപിഎം മുഴുവൻ സമയ ശുശ്രൂഷ ഉപേക്ഷിക്കുന്ന സഹോദരിമാരെ സഹാ യിക്കുന്ന പശ്ചാത്തലത്തിൽ VIK G യുടെ വാക്കുകൾ.]
- “ഇത് (fromtpm.com) എന്നിൽ നല്ല സ്വാധീനം ചെലുത്തി, ദൈവവചനത്തെക്കുറിച്ചുള്ള എൻ്റെ അറിവ് വർദ്ധിപ്പിക്കാനും മെച്ചപ്പെടുത്താനും എന്നെ സഹായിച്ചു.”
- Br Vargis,…. നിങ്ങളുടെ അഭിപ്രായങ്ങൾ തികച്ചും ശരിയും അംഗീകരിക്കാവുന്നതു മാണ്. വസ്തുനിഷ്ഠമായ മനസ്സുള്ള ആരും വിയോജിക്കുകയില്ല. ടിപിഎം ഒരു സഭയല്ല. ഞാൻ ആവർത്തിക്കുന്നു. അതൊരു സഭയല്ല.
- “സഭ” എന്ന് വിളിക്കുന്ന മറ്റേതൊരു സംഘടനയെയും പോലെ ടിപിഎമ്മും കേവലം ഒരു സംഘടനയാണ്.
- ക്രിസ്തു പറഞ്ഞു “ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. “XYZ സഭയാണ് വഴി…” എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.
- ഈ സൈറ്റ് എന്നെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാനും മറ്റ് കാഴ്ചപ്പാടുകൾ കേൾ ക്കാനും സഹായിച്ചു.
- മനുഷ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായി സീയോൻ (പ്രസംഗിക്കുന്നതുപോലെ) ഒരു നിർദ്ദിഷ്ട ഗ്രൂപ്പിനായി നീക്കിവച്ചിരിക്കുന്നുവെന്ന് പറയുന്ന ആരുമായും ഞാൻ വിയോജിക്കുന്നു. അത് അഹങ്കാരവും സ്വയം ഉയർത്തുന്നതുമായ പ്രസ്താവനയാ ണെന്ന് ഞാൻ കരുതുന്നു. അത് മെനഞ്ഞിരിക്കുന്നതുപോലെ തന്നെ അവർ വിശ്വസി ക്കുന്നില്ല എന്ന കാരണത്താൽ സീയോൻ എന്ന ആശയം പ്രസംഗിക്കാത്ത ചില TPM പാസ്റ്റർമാരെ എനിക്ക് വ്യക്തിപരമായി അറിയാം.
- ഞാൻ എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നില്ല, എന്നാൽ നല്ല വിവരങ്ങളുടെ ഒരു ഉരുള വീണ്ടും കണ്ടെത്താമെന്ന പ്രതീക്ഷയിൽ മടങ്ങിവരുന്നു.
- ഈ സൈറ്റിൽ പേരെഴുതി നാണം കെടുത്തിയ ചില വ്യക്തികളുടെ (ടിപിഎം വേല ക്കാർ) സാഹസങ്ങൾ കേട്ട് ഞാൻ ഞെട്ടിപ്പോയി.
- അവരുടെ (fromtpm.com) നിരാശകൾ പ്രകടമാണ്, TPM സാഹചര്യത്തെ സഹായിക്കു ന്നില്ല, വീക്ഷണ ക്കുറവും ദീര്‍ഘദൃഷ്ടി ഇല്ലാത്തതും അതിനെ കൂടുതൽ വഷ ളാക്കുന്നു.
ടിപിഎമ്മിന് വീക്ഷണക്കുറവും ദീര്‍ഘദൃഷ്ടിയും ഇല്ലെന്ന് പറയുന്നിടത്തോളം കാലം മേൽപ്പറഞ്ഞ അഭിപ്രായങ്ങൾ വായിക്കുന്ന യുക്തിപരമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിയും VIK G ഈ സൈറ്റിൻ്റെ പിന്തുണക്കാരനാണെന്ന് വിശ്വസിക്കും എന്നതിൽ സംശയമില്ല. ഈ പ്രസ്താവനകൾ, ടിപിഎമ്മിൻ്റെ വെള്ള ധരിച്ച ഒരു വ്യക്തിയുടെ ചെവി യിൽ എത്തുകയാണെങ്കിൽ, മിരിയാമിനെ പോലെ നേതൃത്വത്തെയും ആസന്നമായ ശിക്ഷയെയും ചോദ്യം ചെയ്യുന്ന ഒരു “പിന്മാറ്റക്കാരൻ” എന്ന് വിളിക്കപ്പെടാൻ അദ്ദേ ഹത്തെ യോഗ്യനാക്കും.
നിഷ്പക്ഷ പാതയിലൂടെ നടക്കാൻ VIK-G ശ്രമിക്കുന്നു:
- ഒരു സംവാദത്തിനുള്ള നിങ്ങളുടെ നിർദ്ദേശം അർത്ഥശൂന്യമാണ്. ഒരു വശവും എതിർ വശത്തെ അംഗീകരിക്കാൻ പോകുന്നില്ല, അതിനാൽ ഇത് ഒരു വ്യർത്ഥമായ ശ്രമമായിരിക്കും, മാത്രമല്ല അത് കൂടുതൽ ഭിന്നിപ്പിനും കലഹത്തിനും ഇടയാക്കാം.
- മുഖാമുഖ സംവാദങ്ങളെക്കുറിച്ച് മറക്കുക. അത് ഒരിക്കലും സംഭവിക്കാൻ പോകു ന്നില്ല. ഒരു വശത്തിനും അത് ചെയ്യാൻ ധൈര്യമോ നിലപാടോ ഇല്ല.
- സീയോൻ – സീയോൻ്റെ നിലനിൽപ്പിനെക്കുറിച്ച് ഒരു ചോദ്യമുണ്ടോ? എനിക്ക് ഉറ പ്പില്ല. ഒരാൾ സീയോനിലേക്കോ സ്വർഗ്ഗരാജ്യത്തിലെ മറ്റേതെങ്കിലും മാളികകളി ലേക്കോ പോകുന്നത് ആരാണ് തീരുമാനിക്കുന്നത്? ഒരു പാസ്റ്ററിനോ “സഭയ്‌ക്കോ” വെബ്‌സൈറ്റിനോ ഇത് ചെയ്യാൻ അധികാരമില്ല. ദൈവം തീരുമാനിക്കും.
- ഞാൻ ചില എഴുത്തുകാരെ പരിഹസിച്ചിരിക്കാം, പക്ഷേ അത് പ്രത്യാക്രമണം ഉദ്ദേ ശിച്ച് ആയിരുന്നില്ല.
- ഈ സൈറ്റിൽ പേരെഴുതി നാണം കെടുത്തിയ ചില വ്യക്തികളുടെ സാഹസങ്ങൾ കേട്ട് ഞാൻ ഞെട്ടിപ്പോയി. എന്തുതന്നെ ആയാലും, ഇതിൻ്റെ അവതരണം തികച്ചും ഉദ്വേഗജനകമാണ്. ഇത് ഇൻ്റർനെറ്റിൽ കാണുന്ന ചില ക്ലിക്ക് ബെയ്റ്റിംഗ് ടെക്നിക്കു കളെ ഓർമ്മപ്പെടുത്തുന്നു. ഞാൻ പ്രചോദനം മനസിലാക്കുന്നു, പക്ഷേ രീതികളോട് യോജിക്കുന്നില്ല.
- ഞാൻ വിയോജിച്ചേക്കാവുന്ന സ്വന്തം വെളിപ്പെടുത്തൽ പ്രസംഗിക്കാൻ TPM പാസ്റ്റ ർമാരും മൂപ്പന്മാരും തീരുമാനിച്ചേക്കാം, പക്ഷേ അത് അവരുടെ തീരുമാനം ആണ്.
- ദൈവത്തിലുള്ള എൻ്റെ വിശ്വാസം മാറാൻ തക്കവണ്ണം ഞാൻ കുലുങ്ങിയിട്ടില്ല. അതേസമയം, പിന്നോട്ട് വലിയാൻ തക്ക ലക്ഷണങ്ങളുമായി ടിപിഎമ്മിനോടോ അത്തരം ഏതെങ്കിലും ഒരു സ്ഥാപനവുമായിട്ടോ വേണ്ടത്ര അടുപ്പത്തിലുമല്ല.
- “ടിപിഎം തീവ്രവാദികൾ” എന്ന് വിളിക്കുന്ന എന്തിനോടും നിങ്ങൾ എന്നെ കോർ ത്തിണക്കുന്നതിനെ ഞാൻ എതിർക്കുന്നു.
- ഒരാൾ സീയോനിലേക്കോ സ്വർഗ്ഗരാജ്യത്തിലെ മറ്റേതെങ്കിലും മാളികകളിലേക്കോ പോകുന്നത് ആരാണ് തീരുമാനിക്കുന്നത്? ഒരു പാസ്റ്ററിനോ “സഭയ്‌ക്കോ” വെബ് സൈറ്റിനോ ഇത് ചെയ്യാൻ അധികാരമില്ല. ദൈവം തീരുമാനിക്കും.
VIK G ടിപിഎമ്മിനെ ന്യായികരിക്കുന്നു
- ടിപിഎം ഉപദേശങ്ങളും പാട്ടുകളും മറ്റ് വസ്തുക്കളും ഗ്രന്ഥകര്‍തൃത്വം (AUTHORSHIP) ഇല്ലാതെ പ്രസിദ്ധീകരിക്കുന്നു എന്ന വാദം ചവറ്റുകുട്ടയാണ്. ഇതൊരു പുതിയ കാര്യ മല്ല, തുടക്കം മുതൽ തന്നെ ഇതുണ്ടായിരുന്നു. എങ്ങനെ ആയാലും, പ്രസിദ്ധീകരി ക്കുകയോ പാടുകയോ ചെയ്യുന്നത് നൂറുകണക്കിന്, ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിൽ പരസ്യമായി നടക്കുന്നു. അതിനാൽ, അത് രഹസ്യമായി നടക്കുന്നുവെന്ന് കണക്കാക്കാനാവില്ല.
- പാസ്റ്റർമാരുടെ അധികാര ശ്രേണി ഭരണപരമായ ഒരു കാര്യമാണ്. ഇതിന് ഉപദേശങ്ങ ളുമായി യാതൊരു ബന്ധവുമില്ല.
- ദൈവിക രോഗശാന്തി ദൈവത്തിൻ്റെ വാഗ്ദാനമാണ്. ഞാൻ തെറ്റാണോ പറയുന്നത്? വ്യവസ്ഥകളോടെ, തൻ്റെ ജനത്തെ സുഖപ്പെടുത്താമെന്ന് കർത്താവ് വാഗ്ദാനം ചെയ്തു. [ടിപിഎമ്മിൻ്റെ ദൈവനിന്ദയായ ദൈവിക രോഗശാന്തി ഉപദേശത്തെ കഠിനമായി പിന്തുണയ്ക്കുന്നു].
- വെളുത്ത വസ്ത്രങ്ങൾ, ഗ്രേ സ്യൂട്ടുകൾ, ട്രൗസറുകൾ, ഷർട്ടുകൾ – ഇവ എല്ലാം കാര്യ ഗൗരവമില്ലാത്ത ബാഹ്യമായി പ്രത്യക്ഷപ്പെടുന്നവയാണ്. നിങ്ങൾക്ക് ഒരു കോമാളി യുടെ വേഷം ധരിക്കണോ? മുന്നോട്ടുപോകുക. അത് നിങ്ങളുടെ ഇഷ്ടം.
- ബ്രഹ്മചര്യം സ്വയം തിരഞ്ഞെടുക്കേണ്ട കാര്യമാണ്. ഇത് നിങ്ങൾക്ക് ഇഷ്‌ടമല്ലെങ്കിൽ, അത് പരിശീലിക്കരുത്. ബ്രഹ്മചര്യം തിരഞ്ഞെടുക്കുന്നത് തെറ്റല്ല. ഒരാൾക്ക്, അത് പുരുഷനായാലും സ്ത്രീ ആയാലും, പ്രേരണകളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെ ങ്കിൽ, അവർ വിവാഹം കഴിക്കട്ടെ എന്ന് അപ്പൊസ്തലന്മാർ പറയുന്നു. അത് ശരിയല്ലേ?
VIK-G യുടെ ANTI-FROMTPM.COM കമൻറ്റുകൾ:
- “ഇത് ഞങ്ങളുടെ FROMTPM ചങ്ങാതിമാരെ അസ്വസ്ഥരാക്കുന്നു, കാരണം ടിപിഎം ഉപദേശങ്ങൾക്കെതിരായ അവരുടെ വാദങ്ങൾക്ക് ഒരു വിലയും ലഭിക്കുന്നില്ല, അവർ ചിന്തിക്കുന്ന ടിപിഎം സഭയുടെ അധാർമിക പ്രവർത്തനങ്ങൾ അവർ പിന്തു ടരുന്നു. (ഇടയിൽ പറയട്ടെ, ഈ പ്രവർത്തനങ്ങളിൽ ചിലത് ഇവിടെയും മറ്റിടങ്ങ ളിലും തെളിവായിട്ടുണ്ട്, അതിനാൽ ഇക്കാര്യത്തിൽ ചില സത്യങ്ങളുണ്ടാകാം). ഈ സൈറ്റിനും അതിൻ്റെ വക്താക്കൾക്കും ബ്രഹ്മചര്യം, ലൈംഗികത, സാമുദായിക ജീവിതം എന്നിവയുമായി ഒരു അഭിനിവേശമുണ്ട്.”
- യഥാർത്ഥത്തിൽ ഒളിഞ്ഞിരിക്കുന്ന ജനങ്ങൾ ഈ വെബ്‌സൈറ്റിൻ്റെ സംഭാവകരും കമൻറ്റേറ്റർമാരും മാത്രമാണ്.
- നിങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ നിർദ്ദിഷ്ട വ്യക്തികൾക്കെതിരെയാണ് – അൽവിൻ ഡി ആൽവിസ്, ടി യു തോമസ്, എബ്രഹാം മാത്യു, എം ടി തോമസ് തുട ങ്ങിയവർക്കെതിരെ പല മുഖങ്ങളും പേരുകളും വിലാസങ്ങളും ഉണ്ടാക്കുന്നു. എന്നാലും, കുറ്റം ആരോപിക്കുന്നവർ അജ്ഞാതരാണ്. ഒരുപക്ഷേ പ്രതിയെക്കാൾ കൂടുതൽ, കുറ്റം ആരോപിക്കുന്നവർ അവരുടെ “സത്യവും” വ്യക്തിത്വങ്ങളും വെളി പ്പെടുത്തിയാൽ ഭയപ്പെടുന്നു. കുറ്റം ആരോപിക്കുന്നവർ ഓൺലൈൻ രഹസ്യം എന്ന മറയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്നതിൻ്റെ എനിക്ക് ചിന്തിക്കാൻ കഴിയുന്ന ഒരൊറ്റ കാരണം, അവർ അതത് സ്ഥലങ്ങളിൽ ടിപിഎമ്മുമായി ഒത്തുചേരുന്നു എന്നതാണ്. “അതിനാൽ, ഫലത്തിൽ അഡ്മിൻ, LIBERATED, REDEEMED, FRANKLIN, NO MORE SLAVE TO FEAR അങ്ങനെ ഈ സംഘത്തിലുള്ളവർ വാസ്തവത്തിൽ ആടുകളുടെ വസ്ത്രം ധരിച്ച യഥാർത്ഥ ചെന്നായ്ക്കളാണ്.”
- എൻ്റെ സ്വന്തം സിദ്ധാന്തം, ഈ സൈറ്റിനെ പിന്തുണയ്ക്കുകയും തിരശ്ശീലയ്ക്ക് പുറ കിൽ പ്രവർത്തിക്കുകയും ചെയ്യുന്ന അസംതൃപ്തരും “വിമോചിതരുമായ (LIBERATED)” ടിപിഎം വേലക്കാരുണ്ട് എന്നതാണ്.
- വിട്ടിട്ട് പോകുന്നതിനുപകരം, ടിപിഎമ്മുമായി തുടരുന്നവരെ മാത്രം രക്ഷിക്കാനായി അവർ (fromtpm.com) പൗലോസിൻ്റെയും മറ്റ് അപ്പൊസ്തലന്മാരുടെയും ആവരണം ധരി ച്ചിട്ടുണ്ട്. അവർക്ക് മറ്റാരോടും താൽപ്പര്യമില്ല. അതിൽ നിങ്ങൾക്ക് എന്തോ വിചിത്ര മായി തോന്നുന്നില്ലേ? മറ്റേതെങ്കിലും സ്വതന്ത്ര പെന്തക്കോസ്ത് സഭകളിലോ സുവിശേ ഷകന്മാരിലോ മറ്റ് കപട ക്രിസ്തീയ സംഘടനകളിലോ അവർക്ക് താൽപ്പര്യമില്ല.
- നിങ്ങളോട് വിയോജിക്കുന്നവരോടും മറ്റൊരു കാഴ്ചപ്പാടുള്ളവരോടും മറഞ്ഞിരുന്ന് വിഷം തുപ്പുന്നതിനു പകരം, സ്വാഭാവികമായി നിങ്ങൾ പൗലോസിനെ ആ കാര്യ ത്തിലും അനുകരിക്കണം.
- നിങ്ങൾക്ക് ഈ അഭിപ്രായങ്ങളെ പരിഹസിക്കാനും എല്ലാത്തരം തര്‍ക്കുത്തരങ്ങളു മായി വരാനും കഴിയും, അത് തന്നെയാണ് ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും മികച്ച കാര്യം.
VIK G പോലെയുള്ള കഥാപാത്രങ്ങൾക്ക് തിരുവെഴുത്തിൽ നിന്നുള്ള പ്രതിഫലനങ്ങൾ
VIK G യും ശൗൽ രാജാവും
ദാവീദ് കിന്നരം വായിക്കുന്ന അതേ സമയം, കുന്തംകൊണ്ട് അദ്ദേഹത്തെ കൊല്ലാൻ ശ്രമി ക്കുന്നതിൽ ആശ്വാസം കണ്ടെത്തുന്ന ഭ്രാന്തുപിടിച്ച ശൗൽ രാജാവിനെ VIK G ഓർമ്മിപ്പി ക്കുന്നു. ദാവീദിനെ കൊല്ലാൻ അവൻ പിന്തുടരുന്നു, എന്നാൽ ദാവീദിൻ്റെ പടയാളികളാൽ ചുറ്റപ്പെട്ടപ്പോൾ, അവസരവാദിയെ പോലെ ശൗൽ, “എൻ്റെ മകനെ, ദാവീദേ, ഇത് നിൻ്റെ ശബ്ദമോ” എന്ന് ചോദിക്കുന്നു.
VIK G യുടെ യജമാനന്മാരായ TPM വിശുദ്ധന്മാർ, ആഗാഗിനെയും ആട്, മാട്, തടിച്ചമൃഗം എന്നിവയിൽ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിർമ്മൂലമാക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിക്കുകയും; ഹീനവും നിസ്സാരവു മായവയെ ഒക്കെയും നിർമ്മൂലമാക്കി ക്കളയുകയും ചെയ്ത ശൗലിനെ പോലെ പെരുമാ റുന്നു. (1 ശമൂവേൽ 15:9). തങ്ങളുടെ ഉപദേശങ്ങൾ പാലിക്കാത്ത പാവപ്പെട്ട വിശ്വാസികൾ ക്കെതിരെ ടിപിഎം വിശുദ്ധന്മാർ കർശന നടപടിയെടുക്കും, പക്ഷേ അതെ സമയം അവർ സമ്പന്നരായ വിശ്വാസികൾക്കും ഗുരുതരമായ തെറ്റുകൾ ചെയ്ത ജോഷുവയെ പോലുള്ള അവരുടെ സ്വന്തം പുരോഹിതന്മാർക്കും എല്ലായ്‌പ്പോഴും മാപ്പുനൽകുകയും ചെയ്യുന്നു.
VIK G യും ഹെരോദാവും
ഹെരോദാവും ഒരു കപടഭക്തനായിരുന്നു. കാരണം മർക്കോസ് 6:20 പറയുന്നു: “യോഹ ന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്ന് ഹെരോദാവ് അറിഞ്ഞ് അവനെ ഭയ പ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവൻ്റെ വചനം കേട്ടിട്ട് വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.”
ഹെരോദാവ്, യോഹന്നാൻ സ്നാപകനെ ഭയപ്പെടുകയും കാത്തുകൊൾകയും സന്തോഷ ത്തോടെ കേട്ടുപോകയും ചെയ്തുവെന്ന് വ്യക്തമാണ്. എന്നാൽ ഹെരോദ്യയായുടെ നിർദേ ശപ്രകാരം യോഹന്നാനെ ശിരഛേദം ചെയ്തു.
ടിപിഎമ്മിലെ VIK G യെ പോലെയുള്ള ജനങ്ങൾ ടിപിഎം വലയത്തിന് പുറത്ത് നിന്ന് സന്തോഷത്തോടെ സത്യം കേൾക്കുന്നവരാണ്, പക്ഷേ അവർ ടിപിഎമ്മിൻ്റെ തെറ്റായ ഉപദേശങ്ങളുമായി വ്യഭിചാരം ചെയ്തതിനാൽ സത്യം പിന്തുടരാൻ കഴിയില്ല.
തൻ്റെ സിംഹാസനം സുരക്ഷിതമായി സൂക്ഷിക്കാൻ നിരവധി കുട്ടികളെ കൊന്ന ഹെരോ ദാവ് യഹൂദന്മാരുടെ രാജാവ് എത്തി എന്ന് അറിഞ്ഞപ്പോൾ പടയാളികളെ അയച്ചു. അതു പോലെ, ടിപിഎം ഈ സൈറ്റ് തങ്ങളെ തുറന്നുകാട്ടുന്നുവെന്ന് ഭയപ്പെടുന്നു, അതിനാൽ നിരപരാധികളെ അപകീർത്തിപ്പെടുത്താൻ അവർ VIK G പോലുള്ള സൈനികരെ അയ യ്ക്കുന്നു. VIK G യുടെ ഈ അഭിപ്രായം ശ്രദ്ധിക്കുക “അതിനാൽ, ഫലത്തിൽ അഡ്മിൻ, LIBERATED, REDEEMED, FRANKLIN, NO MORE SLAVE TO FEAR അങ്ങനെ ഈ സംഘത്തിലെ മറ്റുള്ളവർ വാസ്തവത്തിൽ ആടുകളുടെ വസ്ത്രം ധരിച്ച യഥാർത്ഥ ചെന്നായ്ക്ക ളാണ്.”
VIK G യും മഹാ പുരോഹിതന്മാരും
അങ്ങനെ തന്നേ മഹാപുരോഹിതന്മാർ ശാസ്ത്രിമാരോടും മൂപ്പന്മാരോടും ചേർന്ന് യേശു വിനെ പരിഹസിച്ചു, നിന്ദിച്ചു:, “അവൻ യിസ്രായേലിൻ്റെ രാജാവ് ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വ സിക്കും.” (മത്തായി 27:41-42).
ഇപ്പോൾ മഹാപുരോഹിതന്മാരുടെ മേൽപ്പറഞ്ഞ പ്രസ്താവനയെ VIK G യുടെ പ്രസ്താവനയു മായി താരതമ്യം ചെയ്യുക, “നിങ്ങൾ പറയുന്നതുപോലെ നിങ്ങൾ യഥാർത്ഥത്തിൽ ഈ “കൾട്ടിൽ” നിന്ന് പുറത്തായിരുന്നുവെങ്കിൽ, യഥാർത്ഥമായും “വീണ്ടെടുക്കപ്പെട്ടവൻ (REDEEMED)”, യഥാർത്ഥമായും “മോചിപ്പിക്കപ്പെട്ടവൻ (LIBERATED)”,യഥാർത്ഥമായും “ഭയ ക്കാൻ ഇനിയും അടിമയല്ല (NO MORE SLAVE TO FEAR)” ആകുമായിരുന്നു, അപ്പോൾ നിങ്ങ ൾക്ക് മറയ്ക്കാൻ ഒന്നും ഉണ്ടാകുമായിരുന്നില്ല. നിങ്ങൾ അത് പുരമുകളിൽ നിന്ന് പ്രഖ്യാപിച്ചുകൊണ്ട് ദൈവവചനത്തിൻ്റെ മഹത്വത്തിൻ്റെ വെളിച്ചത്തിൽ തീ കായുമായിരുന്നു.
മഹാപുരോഹിതൻ | VIK G |
അവൻ യിസ്രായേലിൻ്റെ രാജാവ് ആകുന്നു എങ്കിൽ | നിങ്ങൾ യഥാർത്ഥത്തിൽ ഈ “കൾട്ടിൽ” നിന്ന് പുറത്തായിരുന്നുവെങ്കിൽ |
കുരിശിൽ നിന്ന് ഇറങ്ങി വാ | പുരമുകളിൽ നിന്ന് പ്രഖ്യാപിക്കും |
ഞങ്ങൾ അവനിൽ വിശ്വസിക്കും … വചനം | ദൈവവചനത്തിൻ്റെ മഹത്വത്തിൻ്റെ വെളിച്ചത്തിൽ തീ കായും |
യേശു ഇസ്രായേലിൻ്റെ രാജാവാണെന്ന് മഹാ പുരോഹിതന്മാർ ഒരിക്കലും വിശ്വസിച്ചില്ല, ടിപിഎം ഒരു കൾട്ടാണെന്ന് VIK G യും വിശ്വസിക്കുന്നില്ല. യേശുവിൻ്റെ കാലഘട്ടത്തിലെ മഹാ പുരോഹിതന്മാരും VIK G യും തമ്മിൽ ഏതാണ്ട് 2000 വർഷത്തെ അന്തരമുണ്ടെ ങ്കിലും, ഭയപ്പെടുത്തുന്ന മനോഭാവം ഒന്നുതന്നെയാണ്.
VIK G യും പിശാചുക്കളും
VIK G ഒരു വ്യാഖ്യാതാവിനോട് (COMMENTATOR) പറയുന്നു, “നിങ്ങൾ തിരുവെഴുത്തുകൾ ഉത്സാഹപൂർവ്വം ഉദ്ധരിക്കുന്നു, അത് ശരിയുമാണ്. ടിപിഎമ്മിനെയും അതിൻ്റെ തീവ്രവാദികളെയും ഒഴിയാബാധപോലെ നിരീക്ഷിക്കുന്നതിനുപകരം നിങ്ങൾ എന്തുകൊണ്ട് അത് ചെയ്യുന്നില്ല? നിങ്ങൾക്ക് ദൈവവചനം അറിയാത്ത ധാരാളം ജന ങ്ങളെ കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, നിങ്ങൾക്ക് അവർക്ക് വചനം വിശ ദീകരിക്കാനും അവരെ രക്ഷയിലേക്ക് നയിക്കാനും കഴിയും – ഇത് നാമെല്ലാവരും ചെയ്യേണ്ടതാണ്. ടിപിഎമ്മിലെ അധാർമികത ചൂണ്ടിക്കാണിക്കുന്നതിനു പകരം, ഒരുപക്ഷേ നിങ്ങൾ ഈ ലോകത്തിലെ അന്യജാതിക്കാരോട് സുവിശേഷം പ്രസംഗിക്കാൻ ശ്രമിക്കണം. ടിപിഎമ്മിലെ കുളങ്ങളേക്കാൾ കൂടുതൽ മത്സ്യങ്ങൾ ലോക സമുദ്രങ്ങളിൽ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വർഗ്ഗരാജ്യത്തിനായി പുതിയ ആത്മാക്കളെ നേടുന്നതിലൂടെ നിങ്ങളുടെ ജീവിതം കൂടുതൽ അനുഗ്രഹിക്കപ്പെടുമെന്ന് നിങ്ങൾ കരുതുന്നില്ലേ?”
മത്തായി 8:29 ൽ പിശാചുക്കൾ പറഞ്ഞതുപോലെ ടിപിഎമ്മിനെ വെറുതെ വിടൂ എന്ന് അറിയിക്കാൻ VIK ജി ആഗ്രഹിക്കുന്നുവെന്ന് ഒരാൾക്ക് എളുപ്പത്തിൽ സംഗ്രഹിക്കാം. “അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും (പിശാചുക്കൾ) നിനക്കും തമ്മിൽ എന്ത്?”
VIK G യും റോമൻ കത്തോലിക്കാ തീവ്രവാദികളുടെ ആത്മാവും
VIK G തൻ്റെ ഒരു അഭിപ്രായത്തിൽ പറഞ്ഞു: “ഓർക്കുക, യൂദായ്ക്കും ദൈവത്തിൻ്റെ പദ്ധതിയിൽ ഒരു ലക്ഷ്യവും സ്ഥാനവുമുണ്ടായിരുന്നു.”
2006 ഒക്ടോബർ 18 ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പറഞ്ഞു: “യൂദായുടെ നെഗ റ്റീവ് റോൾ പോലും ദൈവത്തിൻ്റെ നിഗൂഢമായ രക്ഷാ പദ്ധതിയുടെ ഭാഗമാണ്. ലോകത്തിൻ്റെ വീണ്ടെടുപ്പിനായി പുത്രൻ്റെ സമ്പൂർണ്ണ സംഭാവനയ്ക്കുള്ള അവ സരമായി ദൈവം യൂദായുടെ ഒഴികഴിവില്ലാത്ത ആംഗ്യം സ്വീകരിക്കുന്നു.” (REF: ഇവിടെ ക്ലിക്കുചെയ്യുക)
എന്നാൽ മത്തായി 26:24 ൽ ബൈബിൾ പറയുന്നു: “…..മനുഷ്യപുത്രനെ കാണിച്ചു കൊടു ക്കുന്ന മനുഷ്യനോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന് കൊള്ളാ യിരുന്നു.”
VIK G യുടെയും മാർപ്പാപ്പയുടെയും ചിന്തയിലെ സാമ്യം ബൈബിൾ പറയുന്നതിന് വിരു ദ്ധമാണ്.
ടിപിഎം വേലക്കാരും തീവ്രവാദികളും തങ്ങളുടെ വേലക്കാരുടെ ദുഷ്പ്രവൃത്തികൾ യൂദായുടെ മാതൃക കൊണ്ട് മറയ്ക്കുന്നു. ഇപ്പോൾ മാർപ്പാപ്പ പറയുന്ന കാര്യങ്ങളുടെ മാതൃക നോക്കുക, “ഇതാ, ഒരു അന്തിമ പാഠം: സഭയിൽ പോലും യോഗ്യരല്ലാത്തതും വ്യാജവുമായ ക്രിസ്ത്യാനികളുടെ അല്പംപോലും കുറവില്ല, യേശുക്രിസ്തുവിനെ കുറിച്ചുള്ള നമ്മുടെ വ്യക്തമായ സാക്ഷ്യത്തോടെ അവർ ചെയ്യുന്ന തിന്മയെ തുലനം ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.”
എന്നാൽ തിരുവെഴുത്ത് 1 കൊരിന്ത്യർ 5:11-13 ൽ എന്ത് പറയുന്നു, “എന്നാൽ സഹോദരൻ എന്ന് പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോട് സംസർഗ്ഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുത് എന്നത്രേ ഞാൻ നിങ്ങൾക്ക് എഴുതിയത്. പുറത്തുള്ളവരെ വിധിപ്പാൻ എനിക്ക് എന്ത് കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നത്; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു. ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽ നിന്ന് നീക്കിക്കളവിൻ.”
ആ ദുഷ്ടനെ നീക്കിക്കളവിൻ എന്ന് ബൈബിൾ പറയുന്നു, എന്നാൽ ടിപിഎമ്മും റോമൻ കത്തോലിക്ക സഭയും ഇരുട്ടിൻ്റെയും വെളിച്ചത്തിൻ്റെയും സമാധാനപരമായ സഹവർത്തിത്വത്തിൽ വിശ്വസിക്കുന്നു. റോമൻ കത്തോലിക്ക സഭയുമായി ടിപിഎം ഒരു പൊക്കിള്‍ക്കൊടി പോലെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വളരെ വ്യക്തമാണ്. (ഇത് പരിശോധിക്കുക: https://youtu.be/z7rE5jRygqw)
VIK G യുടെ സ്വന്തം ഉപദേശത്തിൻ്റെയും തിരുവെഴുത്തു കൾ പുച്ഛിച്ചുതളളുന്നതിൻ്റെയും ഉദാഹരണങ്ങൾ
ഞങ്ങൾ തിരുവെഴുത്തുകളുടെ കൽപ്പനയ്ക്ക് വിരുദ്ധമായ VIK G യുടെ ചില പ്രസ്താവന കൾ ഉദ്ധരിക്കുന്നു.
- VIK G യും പ്രവൃത്തിയിലൂടെ രക്ഷയും
VIK G പറയുന്നു, “ചുരുക്കത്തിൽ, ഓരോ വ്യക്തിയും സ്വന്തം രക്ഷയ്ക്കും സ്വർഗ്ഗരാജ്യ ത്തിലെ സ്വന്തം സ്ഥാനത്തിനും വേണ്ടി പ്രവർത്തിക്കണം.”
VIK G പറയുന്നു, ”യഥാർത്ഥത്തിൽ രക്ഷിക്കപ്പെടാൻ, ശാരീരികവും സാമൂഹികവും മനഃശാസ്ത്രപരവുമായ എല്ലാ മനുഷ്യനിർമിത ഘടനകളുടെയും ബന്ധങ്ങളിൽ നിന്ന് ഒരാൾ സ്വതന്ത്രനായിരിക്കണം.”
VIK G “പ്രവൃത്തികളാൽ രക്ഷ” എന്ന തെറ്റായ ടിപിഎം ഉപദേശം പിന്തുടരുന്നു, എന്നാൽ വിശുദ്ധ ബൈബിൾ പറയുന്നു, “കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷി ക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിൻ്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല. നാം അവൻ്റെ കൈപ്പണി യായി സൽപ്രവർത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.” (എഫെസ്യർ 2:8-10)
- VIK G യും ദുരുപദേശത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണവും
VIK G പറയുന്നു, “ചില പഠിപ്പിക്കലുകൾ തെറ്റാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെ ങ്കിൽ, അവർക്കുവേണ്ടി പ്രാർഥിക്കുക, ഒടുവിൽ മിണ്ടാതിരിക്കുക, ദൈവം ഈ വേല ചെയ്യാൻ അനുവദിക്കുക.”
VIK G പറയുന്നു, “ഞാൻ വിയോജിച്ചേക്കാവുന്ന സ്വന്തം വെളിപ്പെടുത്തൽ പ്രസംഗിക്കാൻ ടിപിഎം പാസ്റ്റർമാരും മൂപ്പന്മാരും തീരുമാനിച്ചേക്കാം, പക്ഷേ അത് അവരുടെ തീരുമാനം ആണ്. ഞാൻ ടിപിഎം കൂട്ടായ്മ ഉപേക്ഷിക്കാൻ അത് കാരണമാണോ? ലളിതമായ ഉത്തരം “അല്ല” എന്നതാണ്.
എന്നാൽ വ്യാജ ഉപദേഷ്ടാക്കൾക്കുവേണ്ടി പ്രാർഥിക്കാനും അവരെ പുറത്താക്കുന്ന ഉത്ത രവാദിത്തം ദൈവത്തിന് വിട്ടുകൊടുക്കാനും ബൈബിൾ ഒരിക്കലും പറഞ്ഞിട്ടില്ല.
വിശുദ്ധ വേദപുസ്തകം പറയുന്നു, “ഒരുത്തൻ ഈ ഉപദേശവുംകൊണ്ട് അല്ലാതെ നിങ്ങ ളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുത്; അവന് കുശലം പറകയും അരുത്. അവന് കുശലം പറയുന്നവൻ അവൻ്റെ ദുഷ്‌പ്രവൃത്തി കൾക്ക് കൂട്ടാളിയല്ലോ.” (2 യോഹന്നാൻ 1:10-11). ഇതും വായിക്കുക, ഗലാത്യർ 1:8-9.
- VIK G യും ദൈവിക രോഗശാന്തിയും
VIK G പറയുന്നു, “ദൈവിക രോഗശാന്തി ദൈവത്തിൻ്റെ വാഗ്ദാനമാണ്.”
പിന്നെ, എന്തുകൊണ്ട് ഇത്രയധികം ടിപിഎം വേലക്കാർ രോഗികളായിരിക്കുന്നു?
ദൈവം തൻ്റെ വാഗ്ദാനത്തിൽ അവിശ്വസ്തനാണോ? ദൈവം വിലക്കിയിരിക്കുന്നു.
- VIK G യും തെറ്റായ പഠിപ്പിക്കലിനോടുള്ള പ്രതികരണവും
VIK G പറയുന്നു, “ബ്രഹ്മചര്യം സ്വയം തിരഞ്ഞെടുക്കേണ്ട കാര്യമാണ്. ഇത് നിങ്ങൾക്ക് ഇഷ്‌ടമല്ലെങ്കിൽ, അത് പരിശീലിക്കരുത്. ബ്രഹ്മചര്യം തിരഞ്ഞെടുക്കുന്നത് തെറ്റല്ല.
ബ്രഹ്മചര്യം സ്വയം ഇഷ്ടാനുസരണമായ കാര്യമാണെങ്കിൽ, എന്തുകൊണ്ട് ടിപിഎം അവരുടെ അവിവാഹിതരായ വേലക്കാർ വെളിപ്പാട് 14 ലെ 144000 ൽ പെട്ടവരാണെന്ന് അവകാശപ്പെടുന്നു? അത് ഇഷ്ടാനുസരണം ആണെങ്കിൽ അതിനർത്ഥം അത് പ്രവൃത്തി കളിലൂടെ ആണെന്നാണ്. മത്തായി 19:11 ബ്രഹ്മചര്യം ഒരു വരമാണെന്ന് പറയുന്നു.
VIK G പറയുന്നു, “മനുഷ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായി സീയോൻ (അത് പ്രസംഗി ക്കുന്നതുപോലെ) ഒരു നിർദ്ദിഷ്ട ഗ്രൂപ്പിനായി നീക്കിവച്ചിരിക്കുന്നുവെന്ന് പറയുന്ന ആരു മായും ഞാൻ വിയോജിക്കുന്നു. അത് അഹങ്കാരവും സ്വയം ഉയർത്തുന്നതുമായ പ്രസ്താ വനയാണെന്ന് ഞാൻ കരുതുന്നു. അത് മെനഞ്ഞിരിക്കുന്നതുപോലെ തന്നെ അവർ വിശ്വ സിക്കുന്നില്ല എന്ന കാരണത്താൽ സീയോൻ എന്ന ആശയം പ്രസംഗിക്കാത്ത ചില TPM പാസ്റ്റർമാരെ എനിക്ക് വ്യക്തിപരമായി അറിയാം.”
പ്രിയപ്പെട്ട VIK G, നിങ്ങൾ ടിപിഎമ്മിൻ്റെ അടിസ്ഥാന പ്രമേയത്തിൽ വിശ്വസിക്കാത്ത പ്പോൾ അവരുമായി എങ്ങനെ കൂട്ടായ്മയിൽ പങ്കെടുക്കുന്നു? അപ്പോൾ നിങ്ങളുടെ കൂട്ടായ്മ പൊള്ളയല്ലേ?
ഉപസംഹാരം
പ്രിയപ്പെട്ട VIK G, “ഞാൻ ഗൗരവമേറിയ ചർച്ചകൾ ആസ്വദിക്കുന്നതിനാലും മറ്റ് കാഴ്ചപ്പാടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നതിനാലും സംവാദങ്ങളിൽ ചേർന്നു” എന്ന് നിങ്ങൾ പറഞ്ഞു.
ഇപ്പോൾ നിങ്ങൾ ഞങ്ങളുടെ ഭാഗം കേട്ടപ്പോൾ നിങ്ങൾക്ക് വ്യക്തമായ ബൈബിൾ ഉത്ത രങ്ങൾ നൽകാൻ കഴിയുമോ?
അടുത്ത കാലത്ത്, നിങ്ങൾ ഞങ്ങളുടെ ചില വായനക്കാരോടും അഭിപ്രായം എഴുതുന്നവ രോടും കപട നാമങ്ങൾ ഉപയോഗിക്കുന്നുവെന്ന് ആക്രോശിക്കുകയാണ്ടായി, എന്നാൽ നിങ്ങളുടെ അഭിപ്രായങ്ങൾ “fromtpm.com അനുഭാവി” എന്നതിൽ നിന്ന് “ടിപിഎമ്മിൻ്റെ ന്യായികരണവാദിയും സഹതാപക്കാരനും” എന്ന സ്ഥിതിയിലേക്ക് മാറുന്ന രീതിയിൽ നിന്നും നിരവധി ടിപിഎം തീവ്രവാദികളെ പോലെ VIK G യും ഒരു കപട നാമമാ ണെന്ന് തോന്നുന്നു.
ഞങ്ങൾ എല്ലാത്തരം തർക്കുത്തരങ്ങളുമായാണ് വരുന്നതെന്ന് നിങ്ങൾ പറഞ്ഞേക്കാം, പക്ഷേ ഞങ്ങൾ ഇത് ആവർത്തിക്കാൻ ആഗ്രഹിക്കുന്നു….
സദൃശ്യവാക്യങ്ങൾ 26:5, “മൂഢന് താൻ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന് അവൻ്റെ ഭോഷത്വത്തിന് ഒത്തവണ്ണം അവനോട് ഉത്തരം പറക.”
അവസാനമായി നിങ്ങളുടെ പ്രസ്താവനയിൽ നിന്ന് ഞങ്ങൾ വാക്കുകൾ കടമെടുക്കുന്നു (“ഞാൻ ചില എഴുത്തുകാരെ പരിഹസിച്ചിരിക്കാം, പക്ഷേ അത് പ്രത്യാക്രമണം ഉദ്ദേശിച്ച് ആയിരുന്നില്ല.”) ഈ ലേഖനം പ്രത്യാക്രമണം ഉദ്ദേശിച്ചുള്ളതല്ലെന്ന് പറയാൻ ആഗ്രഹിക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.