ക്രിസ്തുവിൻ്റെ സുവിശേഷം വളരെ ലളിതമായ വീക്ഷണത്തിൽ നിങ്ങളോട് പറയുക എന്നതിനൊപ്പം നിങ്ങളെ പാപത്തിലേക്ക് നയിച്ച് നിങ്ങളുടെ അജ്ഞതയിൽ നിന്ന് പണം സമ്പാദിക്കാൻ പിശാച് ദി പെന്തക്കോസ്ത് മിഷൻ സഭയെ എങ്ങനെ ഉപയോഗിക്കു ന്നുവെന്നും കാണിക്കാനാണ് ഈ ലേഖനം എഴുതുന്നത്.
ലളിതമായ ഭാഷയിൽ ക്രിസ്തുമതം
ഒരു മനുഷ്യൻ ജനനത്തിൽ തന്നെ പാപത്തിൽ ഉരുവായിരിക്കുന്നുവെന്നും ആ അരാജക മായ അവസ്ഥയിൽ നിന്നും നമ്മെ വിടുവിക്കാൻ കർത്താവായ യേശു ആവശ്യമാണ് എന്നും വിശ്വസിക്കുന്ന ഒരു വിശ്വാസമാണ് ക്രിസ്തുമതം.
സങ്കീർത്തനം 51:5, “ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എൻ്റെ അമ്മ എന്നെ ഗർഭം ധരിച്ചു.”
രോഗം, ശാപം, അസമയത്തുള്ള മരണം, ദൈവത്തിൽ നിന്നുള്ള നിത്യമായ വേർപിരിയൽ എന്നിങ്ങനെ തരംതിരിക്കാവുന്ന ചില പാർശ്വഫലങ്ങളും പാപം കൊണ്ടുവന്നു.
പരിശുദ്ധാത്മാവിൻ്റെ ആത്മിക ജനനം കൂടാതെ ഒരാളും രക്ഷിക്കപ്പെടുകയില്ല.
യേശു ക്രിസ്തുവിൻ്റെ കർത്തൃത്വം നാം അംഗീകരിക്കുമ്പോൾ നമ്മുടെ ആത്മാവ് രക്ഷി ക്കപ്പെടും (റോമർ 10:9-10). ഭൂമിയിലെ നമ്മുടെ ജീവിതത്തിൽ നാം കർത്താവിനെ അനുഗ മിക്കുമ്പോൾ, നമ്മുടെ ആത്മാവ് അവൻ്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഒരു അമർത്യ ശരീരത്തിൽ നാം ഉയിർത്തെഴുന്നേൽ ക്കുമ്പോൾ നമ്മുടെ ശരീരം ഉയിർത്തെഴുന്നേൽപ്പ് നാളിൽ രക്ഷിക്കപ്പെടുന്നു.
2 കൊരിന്ത്യർ 5:17, “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതുതായി തീർന്നിരിക്കുന്നു.”
റോമർ 12:2, “ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയു മുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സു പുതുക്കി രൂപാന്തര പ്പെടുവിൻ.”
1 തെസ്സലോനിക്കർ 4:16, “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതൻ്റെ ശബ്ദ ത്തോടും ദൈവത്തിൻ്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരി കയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.”
1 യോഹന്നാൻ 3:2, “പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നത് ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ട് അവനോട് സദൃ ശന്മാർ ആകും എന്നു നാം അറിയുന്നു.”
രക്ഷ നഷ്ടപ്പെടുന്നു
നിങ്ങൾക്ക് ലഭിച്ച ഈ രക്ഷ നിങ്ങൾ പ്രക്രിയയെ മാറ്റിമറിക്കുകയാണെങ്കിൽ നഷ്ടപ്പെടും. പഴയ അവസ്ഥയിലേക്ക് പോകുന്ന ചില സാഹചര്യങ്ങൾ ചുവടെ ചേർക്കുന്നു.
- നിങ്ങളുടെ പാപങ്ങളും അതിൻ്റെ ഫലങ്ങളും കർത്താവായ യേശുക്രിസ്തുവിൻ്റെ ത്യാഗത്താൽ നീങ്ങുന്നതാണെന്ന് വിശ്വസിക്കുന്നത് അവസാനിപ്പിച്ച് ശാപങ്ങൾ സ്വയം നീക്കംചെയ്യാൻ ശ്രമിക്കുക.
- നിങ്ങളുടെ മനസ്സ് പുതുക്കുന്നത് നിർത്തുക, പഴയ ശിക്ഷാവിധിയിലേക്ക് മടങ്ങുക.
ഫലത്തിൽ, പാപത്തിൻ്റെ ശാപം ഇപ്പോഴും നിങ്ങളുടെ മേൽ നിലനിൽക്കുന്നുവെന്ന് വിശ്വസിക്കണം, അത് സ്വയം മാറ്റുന്നതിന് നിങ്ങൾ എന്തെങ്കിലും ചെയ്യണം.
ഗലാത്യർ 3:13, “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്ന് എഴുതിയിരിക്കുന്നതു പോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിൻ്റെ ശാപത്തിൽ നിന്ന് നമ്മെ വിലെക്കു വാങ്ങി.”
ഗലാത്യർ 5:4, “ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോട് വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽ നിന്നു വീണുപോയി.”
ശാപം നീക്കം ചെയ്യുന്നതിനുള്ള ടിപിഎം ദൈവശാസ്ത്രത്തെക്കുറിച്ച് മഹാനായ ടിപിഎം സുവിശേഷകൻ ശ്രീമാൻ തേജുവിൻ്റെ ഈ ക്ലിപ്പ് ഇപ്പോൾ നമുക്ക് കേൾക്കാം.
അതിനാൽ ഫലത്തിൽ ടിപിഎം പറയുന്നത്, യേശുവിന് ശാപം ചുമക്കാനായില്ലെന്നും, അത് നിങ്ങൾ കഠിനാധ്വാനം ചെയ്ത നേടിയ പണം വെള്ള ധരിച്ച തെമ്മാടികൾക്ക് നൽകി അവരിലേക്ക് മാറ്റേണ്ടതുണ്ടെന്നും ആണ്.
അവൻ തൻ്റെ കഥ അവതരിപ്പിക്കുന്ന രീതിയിലുള്ള നിഗൂഢമായ ഭീഷണി നിങ്ങൾ ശ്രദ്ധിച്ചോ? ഫലത്തിൽ “ഞങ്ങൾ ഒന്നും ചെയ്യില്ല, പക്ഷേ ഞങ്ങളുടെ ദൈവം നിങ്ങളെ പീഡിപ്പിക്കും” എന്ന് അയാൾ പറയുന്നു. ഇത് നേരിട്ട് ചോദി ക്കുന്നതിനേക്കാൾ വളരെ ശക്തമാണ്. ടിപിഎമ്മിലെ ഗുണ്ടാ ദൈവം മറ്റാരുമല്ല, സാത്താൻ തന്നെയാണ്.
എല്ലാം നിവൃത്തിയായി എന്ന് യേശു പറയുമ്പോൾ, ടിപിഎം പറയുന്നു, എല്ലാം നിവൃത്തി യായിട്ടില്ല. അവരുടെ വെള്ള ധാരികൾക്ക് അതിൽ നിന്ന് കുറച്ച് പണം സമ്പാദിക്കേണ്ട തുണ്ട്. മാമ്മോൻ ദൈവം തിരക്കിലാണ്.
യോഹന്നാൻ 19:30, “യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞ് തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.”
ഉപസംഹാരം
സുവിശേഷത്തിൽ നിന്ന് പണം സമ്പാദിക്കുന്ന ധാരാളം ജനങ്ങളെ പറ്റി തിരുവെഴുത്ത് പറയുന്നു. തങ്ങളുടെ ദൈവമായ മാമ്മോനെ സേവിക്കാനും അവൻ്റെ രക്ഷാമാർഗം മുന്നോട്ട് കൊണ്ടുപോകാനും അവർ ഏത് പരിധി വരെയും പോകും. ടിപിഎം വെള്ള ധാരികൾക്ക് എന്ത് സംഭവിക്കുന്നുവെന്ന് കാണാൻ ചുവടെയുള്ള വാക്യങ്ങൾ നമുക്ക് ധ്യാനിക്കാം.
2 പത്രോസ് 2:3, “അവർ ദ്രവ്യാഗ്രഹത്തിൽ കൌശല വാക്ക് പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്ക് പൂർവ്വകാലം മുതൽ ന്യായവിധി താമസി യാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.”
2 കൊരിന്ത്യർ 2:17, “ഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേർക്കുന്ന അനേകരെ പ്പോലെ അല്ല, നിർമ്മലതയോടും ദൈവത്തിൻ്റെ കല്പനയാലും ദൈവ സന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.”
1 തിമൊഥെയൊസ് 6:5, “ദൂഷണം, ദുസ്സംശയം, ദുർബ്ബുദ്ധികളും സത്യ ത്യാഗികളുമായ മനുഷ്യരുടെ വ്യർത്ഥ്യവാദം എന്നിവ ഉളവാകുന്നു; അവർ ദൈവഭക്തി ആദായ സൂത്രം എന്ന് വിചാരിക്കുന്നു.”
2 തിമൊഥെയൊസ് 3:2, “മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറ യുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും….”
യൂദാ 1:4, “നമ്മുടെ ദൈവത്തിൻ്റെ കൃപയെ ദുഷ്കാമവൃത്തിക്ക് ഹേതുവാക്കി ഏകനാ ഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്ത രായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.