യഹോവ സാക്ഷികൾ, ശബ്ബത്ത് മിഷൻ, മറ്റ് ചെറിയ കൾട്ടുകൾ എന്നിവയുൾപ്പെടെ നിര വധി കൾട്ടുകളിലെ വ്യക്തികളുമായി ഞാൻ ഇടപെട്ടിട്ടുണ്ട്. ഈ കൾട്ടുകളും ടിപിഎമ്മും തമ്മിലുള്ള വ്യത്യാസം ടിപിഎം കുറച്ചുകൂടി വിപുലമാണ് എന്നത് മാത്രമാണ്. ഒരു ക്രിസ്തീയ സംഘത്തിൻ്റെ എല്ലാ കെണികളും അവർ പ്രകടിപ്പിക്കുന്നു, അതിലെ വക്രത കൾ അറിയാൻ നാം കൂടുതൽ ആഴത്തിൽ മാന്തി കുഴിക്കേണ്ടതുണ്ട്. അവരുടെ വക്രമായ ഉപദേശങ്ങൾക്ക് പോലും ക്രിസ്തുമതത്തിൻ്റെ ഒരു അങ്കി ഉണ്ട്. ഒരു ടിപിഎം തീവ്രവാദി യുടെ ചൂടുപിടിച്ച മനസ്സാക്ഷി സ്വന്തം നാശത്തിനുള്ള ആയുധമായി മാറുന്നത് എങ്ങനെ യെന്ന് നമുക്ക് നോക്കാം.
അത്തരം വക്രതകളിൽ പലതും ഈ സൈറ്റ് വ്യാപകമായി തുറന്നുകാട്ടുന്നു. അവരുടെ അഴിമതികളുടെ പട്ടികയിലേക്ക് ചേർക്കുന്നതിന്, ടിപിഎം വിശ്വാസികളിൽ പൈശാ ചിക സ്വാധീനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കുന്നതിന് ഈ വിഭാഗം ചേർ ക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു.
ടിപിഎമ്മിൻ്റെ നല്ല മനസ്സാക്ഷിയുടെ കഥ
ഇത് ടിപിഎമ്മിലെ മനസ്സാക്ഷി മാറ്റത്തെ കുറിച്ചുള്ള ഒരു കഥയാണ്. അവർ വായിൽ നിന്നും പച്ചക്കള്ളം മാത്രം പറഞ്ഞിട്ടും വിശുദ്ധന്മാരായി പ്രവർത്തിക്കുന്ന വിധം ഓർ ക്കുക. ഒരു തുടക്കത്തിനായി,
- നുണ മറ്റുള്ളവരെ പരിശീലിപ്പിച്ച അവരുടെ അതികായകിയായ സഹോദരിമാരിൽ ഒരാളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്കുചെയ്യുക.
- ടി യു തോമസ് മറ്റൊരു എഴുത്തുകാരൻ്റെ പുസ്തകം യാതൊരു ലജ്ജയുമില്ലാതെ കവ ർന്ന വിധം അറിയാൻ ഇവിടെ ക്ലിക്കുചെയ്യുക.
കർത്തൃമേശക്ക് മുൻപ് അവർ തങ്ങളുടെ ജനങ്ങളെ കൊണ്ട് ദൈവത്തിനും മനുഷ്യനും മുന്നിൽ തങ്ങൾക്ക് ഒരു നല്ല മനസ്സാക്ഷി ഉണ്ടെന്ന് ഏറ്റുപറയിക്കുന്നത് എങ്ങനെയെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ടിപിഎം പദാവലിയിലെ നല്ല മനസ്സാക്ഷി എന്താണെന്ന് നിങ്ങൾക്കറിയാമോ?
പതിറ്റാണ്ടുകളായി ടിപിഎമ്മുമായുള്ള എൻ്റെ ഇടപെടലും ധാരണയും അനുസരിച്ച്, TPM പദാവലിയിലെ ഒരു നല്ല മനസ്സാക്ഷി എന്നതിനർത്ഥം,
- അവരുടെ വേലക്കാരുടെ പാപങ്ങൾ ന്യായികരിക്കുക, അവഗണിക്കുക.
- അവരുടെ വേലക്കാരുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യാതിരിക്കുക.
- നിങ്ങളുടെ ജീവിതത്തിൽ എല്ലാവിധ ദുഷിച്ച കാര്യങ്ങളും ഉണ്ടെങ്കിൽ പോലും വിശു ദ്ധരായി അഭിനയിക്കുക.
- വേലക്കാരെയും ടിപിഎമ്മിൻ്റെ ദുഷിച്ച ഉപദേശത്തെയും ചോദ്യം ചെയ്യുന്നവരെ ശത്രുക്കളാകുക.
ഇപ്പോൾ ഞാൻ ഇത് വെറുതെ പറയാൻ വേണ്ടി പറയുകയല്ല. ഞാൻ അത് അനുഭവിച്ചറി ഞ്ഞതാണ്. അത്തരം തീവ്രവാദികളിൽ ഒരാളുടെ ഒരു അഭിപ്രായം ഞാൻ കാണിച്ചുതരാം, അവരുടെ വേലക്കാരുടെ പരസംഗം, വഞ്ചന മുതലായവ ഒരു ചെറിയ പാപമാണെന്ന് പോലും അയാൾ ചിന്തിക്കുന്നു, അത് അനുതാപവും അനുരഞ്ജനവുമില്ലാതെ കഴുകി ക്കളയാം.
മഞ്ഞ നിറത്തിൽ ഹൈ ലൈറ്റ് ചെയ്ത അവസാന വരി ശ്രദ്ധിക്കുക. അവരുടെ വേലക്കാ രുടെ ദുഷ്പ്രവൃത്തികളെ പ്രതിരോധിക്കാൻ അവൻ്റെ മനസ്സാക്ഷി മാറ്റിയ രീതി ശ്രദ്ധി ക്കുക. അയാൾ ഈ കൾട്ടിൻ്റെ പ്രാതിനിധ്യം (REPRESENTATION) മാത്രമാണ്. ജെസുദാസ് ദേവദാസ് ഒരു അസാധാരണത്വമല്ല (ANOMOLY). അവരുടെ ചീഫ് പാസ്റ്റർക്ക് മുതൽ ഒരു ചെറിയ സഹോദരിക്ക് വരെ ഒരേ ഡിഎൻഎയാണ്. അവർ തങ്ങളുടെ ദുഷ്‌പ്രവൃത്തി കളെ ന്യായീകരിച്ച് ഒരു ചെറിയ പ്രശ്‌നമായി കാണിക്കുന്നതിന് ഇതുപോലുള്ള പ്രസ്താവന കൾ നടത്തുന്നു. വ്യഭിചാരവും പരസംഗവും ഒരു സാധാരണ പാപമാണെന്ന് അയാൾ പറ യുന്നു. ടിപിഎമ്മിലെ വിശ്വാസികളും വിശുദ്ധന്മാരും അതിൽ ഏർപ്പെടുകയും അതിനെ നിസ്സാരമായി കണക്കാക്കുകയും ചെയ്യുന്നുവെന്നും ഇത് അർത്ഥമാക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്ന വാക്യങ്ങൾക്ക് എന്ത് സംഭവിക്കും?
1 കൊരിന്ത്യർ 6:9, “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ….“
1 കൊരിന്ത്യർ 6:18, “ദുർന്നടപ്പ് വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏത് പാപവും ശരീരത്തിന് പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന് വിരോധ മായി പാപം ചെയ്യുന്നു.”
ജോഷുവയുടെ കാര്യത്തിൽ, അവൻ സ്വന്തം ശരീരത്തിനെതിരെ പാപം ചെയ്യുക മാത്ര മല്ല, ഒരു സ്ത്രീയുടെ ശരീരം വഞ്ചനയാൽ ലംഘിക്കുകയും ചെയ്തു. സീയോനിലേക്ക് പോകുന്ന 144,000 പേർ പുതിയ യെരുശലേമിലേക്കുള്ള പ്രവേശന പാസ് നൽകിയതോടെ, അവരെ ന്യായികരിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ടിപിഎം അംഗങ്ങൾ കരുതുന്നു. അവരെ സംബന്ധിച്ചിടത്തോളം, തിരുവെഴുത്തുകളെ പുറകിലത്തെ സീറ്റിലേക്ക് തള്ളി യിടാൻ സാധിക്കുന്നതാണ്.
ക്രിസ്തിയ നീതീകരണം
നമ്മുടെ പാപങ്ങൾ കള്ളം പറഞ്ഞോ ചെറുതായി കാണിക്കുകയോ ചെയ്യാതെ ക്രിസ്തു പിതാവിൻ്റെ മുമ്പാകെ നമ്മെ നീതീകരിക്കുന്നു. നമ്മുടെ പാപങ്ങളുടെ ശിക്ഷ അവൻ സ്വന്തം ശരീരത്തിൽ എടുത്തിട്ട് പ്രതിഫലമായി നമ്മളെ നീതികരിച്ചു.
റോമർ 5:1, “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്ക് ദൈവത്തോട് സമാധാനം ഉണ്ട്.”
എബ്രായർ 9:14, “ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിൻ്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർ ജ്ജീവ പ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?”
ഉപസംഹാരം
1 തിമൊഥെ. 4:1-2, “എന്നാൽ ഭാവികാലത്ത് ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ച് ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവ് തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷി യിൽ ചൂടുവെച്ചവരായി...”
1 തിമൊഥെയൊസ് 4: 1–2 ൽ ചൂടുവെച്ച മനസ്സാക്ഷിയുള്ളവരെ പൗലോസ് തിരിച്ചറി യുന്നു: മറ്റുള്ളവരെ വിശ്വാസത്യാഗത്തിലേക്ക് നയിക്കുന്ന വ്യാജ ഉപദേശകന്മാരെ കുറിച്ച് ഈ ഭാഗത്തിൽ നിന്ന് നാം മൂന്ന് കാര്യങ്ങൾ പഠിക്കുന്നു: 1) “ഭൂതങ്ങളുടെ ഉപദേശങ്ങൾ” പ്രഖ്യാപിക്കുന്നതിനാൽ അവർ ദുരാത്മാക്കളുടെ മുഖപത്രങ്ങളാണ്. 2) അവർ വിശുദ്ധി യുടെ മുഖംമൂടി ധരിച്ച് അസത്യം മാത്രം പറയുന്നവരാകയാൽ കപടത നിറഞ്ഞ നുണയ ന്മാരാണ്. 3) അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരാകയാൽ എന്തും ചെയ്യാന്‍ മടി യില്ലാത്തവരാണ്.
ഇത് വളരെയധികം വിശദീകരിക്കുന്നു. വ്യാജ ഉപദേശകന്മാർക്ക് ലജ്ജയും അല്പം പോലും പശ്ചാത്താപവും ഇല്ലാതെ എങ്ങനെ വഞ്ചന പ്രചരിപ്പിക്കാൻ കഴിയുന്നു? കാരണം അവ രുടെ മനസ്സാക്ഷി ചൂടുപിടിച്ചിരിക്കുന്നു. നുണ പറയുന്നത് തെറ്റാണെന്ന വികാരം അവരെ വിട്ട് ഓടിപ്പോയിരിക്കുന്നു.
ടിപിഎമ്മിൻ്റെ നല്ല മനസ്സാക്ഷി, വാസ്തവത്തിൽ, ദൈവത്തിൻ്റെ മുൻപാകെ ദുഷ്ട മനസ്സാക്ഷി ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.
യെശയ്യാവ് 5:20, “തിന്മെക്ക് നന്മ എന്നും നന്മെക്ക് തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!”
ദി പെന്തക്കോസ്ത് മിഷനിൽ നിന്ന് ഓടി നിങ്ങളുടെ ആത്മാവിനെ രക്ഷിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.